ദൂരെ നിന്നേ കേര വൃക്ഷങ്ങള്‍ കണ്ണുകളില്‍ ഒരു പൊട്ടായി തെളിയാന്‍  തുടങ്ങിയപ്പോള്‍  മനസ്സില്‍ ഒരായിരം ചിന്തകള്‍ കോമരം തുള്ളുകയായിരുന്നു. വിമാനം ഒന്ന് കുലുങ്ങിയോ ? താഴ്ന്നു പറക്കാനുള്ള  ഒരുക്കത്തിലാണ് ഹൃദയം ഒന്നുകൂടി വേഗത്തില്‍ ഇടിക്കാന്‍ തുടങ്ങിയോ അതോ എനിക്ക് വെറുതെ തോന്നിയതാണോ കൈകള്‍ ചേര്‍ത്ത് വച്ച് നോക്കി സത്യമാണ് അവിടെ ഉത്സവപരംമ്പിലെ വാദ്യമേളം പോലെ ഹൃദയം നടനമാടുന്നുണ്ട് .വിമാനം ഇറങ്ങാന്‍ പോവുന്നു  മൈക്കിലൂടെ അറിയിപ്പുകള്‍ വന്നു തുടങ്ങി. സര്‍ സീറ്റ്‌ ബെല്‍റ്റ്‌  അപ്പോളാണ് ചിന്തയില്‍ നിന്നും  ഞെട്ടി ഉണര്‍ന്നത് വിമാനം നിലത്തിറങ്ങാന്‍ ഏതാനും നിമിഷങ്ങള്‍  മാത്രം മനസ്സില്‍ ഒരായിരം വെടി മുഴക്കങ്ങള്‍  കേള്‍ക്കാം  വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ വരുകയാണ്  മോള്‍ എന്നെ തിരിച്ചറിയുമോ ?അവളുടെ കണ്ണുകള്‍ കുഞ്ഞി കൈവിരലുകള്‍ എന്നെ പോലെ ആവുമോ ?

 
പുറത്തേക്കു  നടക്കുമ്പോള്‍  വളരെ സന്തോഷം തോന്നി  നമ്മുടെ നാട്ടില്‍ എത്തിയിരിക്കുന്നു  ഇനി ശ്വാസം പോലും ഉച്ചത്തില്‍ വിടാം ,പിറന്ന നാടിന്‍റെ മണം ഒന്ന് വേറെ തന്നെയാണ് അത് അനുഭവിക്കുംമ്പളെ  അതിന്റെ  സുഖം അറിയൂ ,ഈ കുളിര്‍തെന്നല്‍  ഈ വര്‍ണ  സൌന്ദര്യം  നുകര്‍ന്നിട്ടു വര്‍ഷങ്ങള്‍  എത്രയായിരിക്കുന്നു  മനസിന്‌ ചിന്തകള്‍ കെട്ടി വരിയാതെ ഇരിക്കാന്‍  ഞാന്‍  പാട് പെടുകയായിരുന്നു  .പുറത്തു കാത്തുനില്‍ക്കുന്നവരുടെ  അവസ്ഥ ഒന്ന് വെറുതെ  സങ്കല്‍പ്പിച്ചു നോക്കി സന്തോഷവും സങ്കടവും കോര്‍ത്തിണക്കിയ  മുത്തുമാലകള്‍  പോലെ ആവും എല്ലാരുടെയും  മനസിപ്പോള്‍  ഓര്‍മകളുടെ ചുമലില്‍  ഏറി പുറത്തെത്തിയത് അറിഞ്ഞില്ല ,കണ്ണുകള്‍ ചുറ്റിനും ഉഴലിനടക്കുകയാണ് പൊന്നുമോളെ കാണാനുള്ള ഒരു ഉപ്പയുടെ ഭ്രാന്തമായ ആവേശം .അതാ ആള്കൂട്ടതിനിടയില്‍ എന്റ പോന്നു മോള്‍ എന്റ കല്ബിന്റെ  ചുമലില്‍ ചാഞ്ഞു കിടക്കുന്നു ഓടുകയായിരുന്നു അവളുടെ അടുത്തേക്ക്‌ കൊതിയോടെ വാരിയെടുക്കാന്‍ കൈകള്‍ നീട്ടിയപ്പോള് അവള്‍ ആരയോ കണ്ടു പേടിച്ചപോലെ ഉമ്മയുടെ മാറിലീക്ക് ഒന്നുകൂടി ചായുന്നത് വിഷമത്തോടെ ഞാന്‍ കാണുകയായിരുന്നു .മനസ്സില്‍ ആരോടോക്കയോ വെറുപ്പ്‌ തോന്നിയോ തന്റെ ജീവനറ്  ജീവനായ പോന്നു മോള്‍  തന്നെ തിരിച്ചറിഞ്ഞില്ല  എന്ന  നൊമ്പരം .ഇക്കാ അവള്‍ കുഞ്ഞല്ലേ  ഒന്ന് രണ്ടു ദിവസം കഴിയുമ്പോള്‍  അവള്‍ക്ക്  അവള്‍ടെ ഉപ്പ മാത്രം മതിയാവും  പിന്നെ ഞങ്ങളൊക്കെ  വെറുതെ നോക്ക് കുത്തിയാവും ഭാര്യ  സമാധാനിപ്പിക്കാന്‍ പറയുന്നത് കേള്‍ക്കാംആയിരുന്നെങ്കിലും എന്റ കണ്ണുകള്‍ നിറഞ്ഞു തുള്മ്പുന്നത് ഞാനറിഞ്ഞു
 
വീട്ടിലേക്കുള്ള യാത്രക്കിടയില്‍  ഞാന്‍ മോളെ ഒന്നോളികന്നിട്ടു നോക്കി അവള്‍ ഒന്ന് ചിരിക്കാന്‍ വിതുംബുന്നത്  ഞാന്‍ കണ്ടു കുഞ്ജരി പല്ലുകള്‍ കാട്ടി അവള്‍ കുണുങ്ങി കുണുങ്ങി ചികാന്‍ തുടങ്ങിയപ്പോള്‍ മനസ്സ്  സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തുടങ്ങി .ഓ ഇനിയിപ്പോള്‍ ബാപ്പേം മോളും ഒന്നായി  നിന്നെ  ഞാന്‍ കാട്ടിതരാടി  ഭാര്യ പിണക്കം നടിക്കുന്നത് കണ്ടപ്പോള്‍  ഒന്ന് പൊട്ടിച്ചിരിക്കാന്‍ തോന്നി .അവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഇനി എനിക്കും അടുത്തിരുന്നു കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വല്യ ഭാരം ഇറക്കി വച്ച പ്രതീതി ആയിരുന്നു മനസിലപ്പോള്‍ .കാറ്  പാടവരമ്പിലൂടെയുള്ള റോഡിലേക്ക് കയറിയപ്പോള്‍  എന്റെ  ഓര്‍മകളും ആ പാടത്ത് തരള നൃത്തമാടിയോ പച്ചപ്പുതപ്പിട്ട നെല്‍വയലുകള്‍ തോരണം തൂക്കിനില്‍ക്കുന്ന തെങ്ങോലകള്‍ നാണത്തോടെ പതിയെ തഴുകി തഴുകിയെത്തുന്ന  കുളിര്‍ തെന്നല്‍ ഒരു പ്രത്യേഗ സുഹമുണ്ടതിനു ,ഭാര്യയുടെ കണ്ണുകള്‍ എന്നെ പോതിയുന്നതും കൈകള്‍ അവള്‍ അമര്ത്തിപിടിക്കുന്നതും  ചിന്തകളക്കിടയില് ഞാനറിഞ്ഞു  പാവം എത്ര കൊല്ലമായി വിരഹത്തിന്റെ  നൊമ്പരം പേറി നീറി നീറി കഴിയുന്നു  എല്ലാം നിനക്കും മോള്‍ക്കും വേണ്ടിയല്ലെ  മനസ് പറയുന്നുണ്ടായിരുന്നു അപ്പോളും .
 
ചിന്തകളക്കിടയില്‍  വീടെത്തിയതറിഞ്ഞില്ല ഞാനും മോളും ഏ യാത്രക്കിടയില്‍   വര്‍ഷങ്ങള്‍ പഴക്കമുള്ള ചങ്ങാതിമാരെപ്പോലെ   ആയികഴിഞ്ഞിരുന്നു ‍‍
 

Comments