മുതുനബി .,.,.,

വസ്തുതാധിഷ്ഠിത വിവരണങ്ങളില്‍ അതിവൈകാരികത കസവ് തീര്‍ക്കുമ്പോള്‍ കാലഗണനയില്‍ പ്രസക്തിയേതുമില്ല. നിറഞ്ഞു കവിഞ്ഞ് പാര്‍ശ്വങ്ങളിലേക്ക് വഴിഞ്ഞൊഴുകുന്ന സ്നേഹാര്‍ച്ചനകളില്‍ നിന്ന് ആദ്യമാദ്യം അഗ്നിച്ചിറകുകള്‍ മുളക്കുന്നവ കരള്‍ച്ചിറയു...
ം ഭേദിച്ച് പുറത്തുചാടും, അത്ര തന്നെ. ഹൃദയത്തിന്റെ ഭാഷാ സാഹിത്യത്തില്‍ അതാണ് നീതി.
കവി ആരംഭിക്കുന്നത് തന്നെ അനുരക്ത വിവശനായ പ്രണയിയായാണ്. തപ്ത പൂര്‍ണമായ ഒരന്തഃചരിതത്തിന്റെ സമാപ്തി കുറിക്കാരനും പ്രശോഭിതവും പ്രകാശിതവുമായ ആശയ ദാരിദ്യ്രം കൊണ്ടല്ല, അറ്റം അനന്തമായ ആശയ പുഷ്കലത കൊണ്ട് മാത്രം. 'ബിശഹ്രി റബീഇന്‍ ഖദ് ബദാ നൂറുഹുല്‍ അഅ്ലാ; ഫയാ ഹബ്ബദാ ബദ്റന്‍ ബിദാകല്‍ ഹിമാ യുജ്ലാ' റബീഉല്‍ അവ്വലിന്റെ പന്ത്രണ്ടാം നാളിന്റെ പോരിശയില്‍ തന്നെ കൊണ്ടു നാന്ദികുറി.ചരിത്രത്തിന്റെ കാരണക്കാരനുമായി തിങ്കളുദിച്ചുയര്‍ന്ന രാവിന്റെ അവസാന യാമത്തില്‍ പിറന്നുവീണ പ്രവാചക പൊലിമയുടെ അപദാനങ്ങള്‍ എവിടെ നിന്നാരംഭിക്കണം, എന്തില്‍ ചെന്നവസാനിപ്പിക്കണം എന്ന കാര്യത്തില്‍ കവിയുടെ എഴുത്താണിയും ഒരു നിമിഷം ഒരാശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോയെന്നിരിക്കണം. അല്ലെങ്കിലും അലസമാവാന്‍ അനുവദിക്കാത്ത ജാഗ്രതയും അശ്രദ്ധമാവാന്‍ അനുവദിക്കാത്ത ഉള്‍താപവുമാണല്ലോ ഏതൊരു പ്രണയപ്പാട്ടിനും അകക്കാമ്പും ഹര്‍ഷവും നല്‍കുന്നത്.
See More

asif wayanad

Comments