മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മറ്റു വേദഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആനിന് ഒട്ടേറെ സവിശേഷതകളുണ്ട്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
1. അവതരിക്കപ്പെട്ടതുപോലെ നിലനില്‍ക്...
കുന്നു
ലോകത്ത് അവതരിപ്പിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്ന വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. മറ്റുള്ള വേദഗ്രന്ഥങ്ങളൊന്നും തന്നെ അവതരിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്നില്ലെന്നാണ് ആ വേദഗ്രന്ഥങ്ങളുടെ അനുയായികള്‍ പോലും പറയുന്നത്.
ഖുര്‍ആനാകട്ടെ പ്രവാചകന്‍ ൃയുടെ കാലഘട്ടത്തില്‍ എല്ലുകളിലും കല്ലുകളിലും തോലുകളിലും മിനുസമുള്ള പലകകളിലുമായി എഴുതി സൂക്ഷിച്ചിരുന്നു. അതിലുപരിയായി ഓരോ ആയത്തുകളും മനഃപ്പാഠമാക്കുന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്.
പ്രവാചകന്‍ ൃയുടെ കാലശേഷം യമാമ യുദ്ധത്തിലും മറ്റുമായി ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ പലരും മരണപ്പെടുകയും ഉമര്‍ ്യ അത് അബൂബക്കര്‍ ്യവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഖുര്‍ആന്‍ ഇരുചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹം ബോധ്യപ്പെടുത്തിയത്. അബൂബക്കര്‍ ്യ അതുള്‍ക്കൊള്ളുകയും പ്രവാചകന്‍ൃയുടെ വഹ്യ് രേഖപ്പെടുത്തിയവരില്‍പെട്ട സൈദ്ബ്നുഥാബിത് ്യവിനെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അബൂബക്കര്‍ ്യവിന്റെ കാലഘട്ടത്തിലാണ് ഖുര്‍ആന്‍ ഇരുചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിക്കപ്പെട്ടത്.
ഉഥ്മാന്‍ ്യവിന്റെ കാലഘട്ടമായപ്പോഴേക്കും ഇസ്ലാം വ്യാപിക്കുകയും പലരും പല രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ആ സമയത്ത് അദ്ദേഹം ഖുര്‍ആനിന്റെ പകര്‍പ്പുകളുണ്ടാക്കുന്നതിനുവേണ്ടി സൈദ്ബിന്‍ഥാബിത് ്യവിനെ തന്നെ ഏല്‍പ്പിക്കുകയും അതിനുശേഷം അതല്ലാത്ത മറ്റെല്ലാം നശിപ്പിക്കുവാന്‍ അദ്ദേഹം കല്‍പ്പിക്കുകയും ചെയ്തു. ആ ഖുര്‍ആന്‍ ഇന്നും ഒരു മാറ്റത്തിനും വിധേയമാവാതെ നിലനില്‍ക്കുകയാണ്. ഖുര്‍ആന്‍ ലോകാവസാനം വരെ നിലനില്‍ക്കുമെന്നത് ദൈവിക വാഗ്ദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: “തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.” (ഖുര്‍ആന്‍ 15:9)
2. വൈരുധ്യങ്ങളില്ല
വേദഗ്രന്ഥങ്ങളെ പലരും വിമര്‍ശിക്കാറുള്ളത് അതില്‍ വൈരുധ്യങ്ങള്‍ ആരോപിച്ചാണ്. വേദഗ്രന്ഥങ്ങളുടെ പുറംചട്ടയണിഞ്ഞ പല പുസ്തകങ്ങളിലും അത്തരം വൈരുധ്യങ്ങള്‍ കാണുവാനും സാധിക്കും. ഏകനായ ദൈവത്തെക്കുറിച്ച് പറയുന്ന വേദങ്ങളില്‍ തന്നെ ബഹുദൈവ വിശ്വാസത്തിന് ആക്കം കൂട്ടുന്ന വചനങ്ങള്‍ കാണുന്നതും പരലോകത്തെ വിശദീകരിക്കുന്ന വേദങ്ങളില്‍ തന്നെ പുനര്‍ജന്മ വിശ്വാസത്തെ പഠിപ്പിക്കുന്നതും വിശുദ്ധന്മാരായ പ്രവാചകന്മാരെ മദ്യപിച്ച് മത്തന്മാരായി ചിത്രീകരിക്കുന്നതും എങ്ങനെ വൈരുധ്യങ്ങളല്ലാതിരിക്കും?
ഖുര്‍ആന്‍ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച സമാഹാരമല്ല. പ്രത്യുത, ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും വെളിച്ചം വീശുന്ന വചനങ്ങളാണ് അതിലുള്ളത്. പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും സാമ്പത്തിക രാഷ്ട്രീയ കുടുംബകാര്യങ്ങളെ സംബന്ധിച്ചും ദൈവത്തെയും ദൈവദൂതന്മാരെയും മരണാനന്തര ജീവിതത്തെയുമൊക്കെ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുമ്പോഴും അതില്‍ വൈരുധ്യങ്ങളുണ്ടാവുന്നില്ല എന്നത് അതിന്റെ ദൈവികതക്കുള്ള തെളിവാണ്. മാത്രവുമല്ല, ഖുര്‍ആനില്‍ ആര്‍ക്കെങ്കിലും വല്ല വൈരുധ്യങ്ങളും കാണിക്കുവാന്‍ കഴിഞ്ഞാല്‍ അത് ദൈവികമല്ലെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. “അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.” (ഖുര്‍ആന്‍ 4:82)
3. ഖുര്‍ആനും ശാസ്ത്രവും
ആധുനിക ശാസ്ത്രത്തിന്റെ കടന്നുകയറ്റത്തോടു കൂടി മതനിരാസവുമായി രംഗത്തുവന്നവരുണ്ട്. വേദഗ്രന്ഥങ്ങള്‍ ശാസ്ത്രത്തിനെതിരാണെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. വേദഗ്രന്ഥങ്ങള്‍ അവതരിക്കപ്പട്ടത് ശാസ്ത്രീയ നിയമങ്ങള്‍ പഠിപ്പിക്കുവാനല്ല. പ്രത്യുത മാനുഷ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ വിശദീകരിക്കുവാനാണ്. വേദഗ്രന്ഥങ്ങള്‍ ദൈവികമായതുകൊണ്ടുതന്നെ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രീയ നിയമങ്ങള്‍ക്ക് അത് വൈരുധ്യമാവുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന ഏക വേദമായതുകൊണ്ടുതന്നെ ഖുര്‍ആനൊരിക്കലും സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രീയ നിയമങ്ങള്‍ക്ക് എതിരാവുകയില്ല.
1876ല്‍ ഹോളണ്ടിലെ സ്വാമര്‍ഡാം എന്ന പ്രാണിശാസ്ത്രജ്ഞനാണ് തേനീച്ചകളിലെ തൊഴില്‍ വിഭജനത്തെ ആദ്യമായി ശാസ്ത്രീയമായി വിശദീകരിക്കുന്നത്. തേനീച്ചകളില്‍ റാണി, ആണ്‍, പെണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗമുണ്ടെന്നും തേനീച്ചകളിലെ ജോലികള്‍ മുഴുവനും നിര്‍വഹിക്കുന്നത് പെണ്‍ തേനീച്ചകളാണെന്നുമാണ് അദ്ദേഹം കണ്ടെത്തിയത്. ഖുര്‍ആന്‍ തേനീച്ചകളെ കുറിച്ച് പറയുന്നത് കാണുക: “നിന്റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.” (16:68,69)
ഈ വചനങ്ങളില്‍ ഇത്തഖിദീ (നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക) കുലീ (നീ ഭക്ഷിച്ച് കൊള്ളുക) ഫസ്ലുകീ (നീ പ്രവേശിച്ച് കൊള്ളുക) എന്നീ പ്രയോഗങ്ങളെല്ലാം സ്ത്രീലിംഗ ക്രിയകളാണ്. പുല്ലിംഗമായിരുന്നുവെങ്കില്‍ ഇത്തഖദ്, കുല്‍, ഫസ്ലുക് എന്നായിരുന്നു പറയേണ്ടിയിരുന്നത്. അഥവാ തേനീച്ചകളില്‍ തേന്‍ ശേഖരിക്കുന്നതും പാര്‍പിടമുണ്ടാക്കുന്നതുമെല്ലാം പെണ്‍തേനീച്ചകളാണെന്നറിയുന്ന നാഥന്റെതാണ് ഖുര്‍ആനെന്നര്‍ഥം.
ഏതൊരാള്‍ക്കും എങ്ങനെ പരിശോധിച്ചാലും ദൈവികമെന്ന് ബോധ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ളവര്‍ക്കുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്.
See More

ASIFWAYANAD

Comments