കോപാക്നിയാല്‍  മുഖം കറുപ്പിച്ചു,.
,കലിതുള്ളി നില്‍കുന്ന  ആകാശം.
പതിയെ പെയ്യുന്ന മഴ.
മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും
നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടും
മനസ്സില്‍ പരിഭവങ്ങളില്ല.ഈ കുളിര്‍ തെന്നല്‍
താഴുകിയുറക്കാന്‍  വെമ്പല്‍ പൂണ്ട്
ലജ്ജാവാതിയായി മുന്നില്‍ നില്‍കുമ്പോള്‍
ഈ ദിവസങ്ങളെല്ലാം അവധിയായിരുന്നെങ്കില്‍...
എന്ന്  ഞാന്‍ അറിയാതെ കൊതിച്ചു പോവാറുണ്ട് .
ഓരോ പുലരിയും പുതിയ അറിവുകളാണ്‌.
 പുലര്‍കാല മഴയുടെ തണുപ്പിന്‌
മഞ്ഞിന്റെ തണുപ്പിനേക്കാള്‍
സ്വാസ്ഥ്യം തരാന്‍ കഴിയുന്നതെന്താണ്‌?
മഴയിലേയ്ക്ക്‌ നോക്കിയിരിക്കുമ്പോള്‍
എന്തെല്ലാമോ  ചോദ്യങ്ങള്‍ ,.,.,മനസിലൂടെയ്‌
ചാട്ടുളിപോലേ മിന്നി മറഞ്ഞുവോ.,.
ഒരു ധ്യാനത്തിലെന്നപോലെ
മനസ്സ്‌ പതിയെ സ്വസ്ഥമാകുന്നു.
വാക്കുകള്‍ കൊണ്ട്‌ പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ  ഈ പുലര്‍കാല
   മന്ദ മാരുതന്‍
വിവരണാതീതമായൊരു സുഖം.
കാഴ്ചയിലേയ്ക്ക്‌ ഇറങ്ങിവരുന്ന
ഓരോ പുലര്കാലവും
ആരുടെ സ്വപ്നമാണ്‌?തണുപ്പ്
അതുപിന്നെയും  എന്നെ  ആലിംഗനം
ചെയ്തപ്പോള്‍ .,.,
.
ഞാന്‍ നനയാതെ മിഴികള്‍ അടച്ചു പോയി ,.,.,.,

ആസിഫ്‌ വയനാട്‌

Comments