Monday, December 31, 2012

രോദനം ( കവിത)
വേടന്‍റെ അമ്പേററ് പിടയുമീ കിളിതന്‍റെ
മൂകമാം നൊമ്പരം ആരറിവാന്‍.
പിരിയുമാ ജീവന്‍റെ നോവിന്‍റെ നൊമ്പരം
കിളി തന്‍റെ കണ്‍കളില്‍ ഏറെ നേരം.

കൊല്ലല്ലെ  സോദരാ എന്‍ പൈതലിന്‍
പൂമുഖം ഒരു വേള കൂടി ഞാന്‍ കണ്ടിടട്ടെ
പതിയെ മോഴിഞോരാ കിളിതന്‍റെ രോദനം
ക്രൂരനാം വേടനോ കേട്ടതില്ല.

പുലര്‍കാലെ മക്കളെ പിരിയുന്ന നേരവും
അറിയില്ല തിരികെ വരുകില്ലയെന്ന്‍ ഞാന്‍
അമ്മതന്‍ വരവിനായ് കാതോര്‍ത്തിരിക്കുന്ന
പിഞ്ചു കുഞ്ഞുങ്ങളാകൂട്ടിനുള്ളില്‍.

മുറിവേറ്റ മാറില്‍ നിന്നൊഴുകുന്ന ചോരയില്‍
പിടയുമാ കിളിതന്‍റെ ശിഥിലമാം ജീവിതം.
അണയുമീ തിരിനാളം പോലയാ ജീവനും
അറിയാതെ അറിയാതലിഞ്ഞുപോയി.
                                    ,,.,.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

മഴവില്ല് ന്യൂ ഇയര്‍ പതിപ്പില്‍ പ്രസ്തീകരിച്ച  എന്‍റെ കവിത ,.,
2012 ലെ  എന്‍റെ ഏറ്റവും വലിയ സൌഭാഗ്യങ്ങളില്‍ ഒന്ന്.....
@ ആസിഫ് വയനാട് 

Tuesday, December 25, 2012

സ്ത്രീ പീഡനം ( ലേഖനം)


ഫോട്ടോകടപ്പാട് സമീര്‍ഖാന്‍))
(ന്യൂഡെല്‍ഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ആവശ്യപ്പെട്ടു.)ഈ ഒരു വാര്‍ത്തയാണു എന്നെ ഈ ലേഖനത്തിനു പ്രേരിപ്പിച്ചത്.ഇക്കാര്യത്തില്‍ ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയ്യില്‍ നൂറു ശതമാനം പിന്തുണയ്ക്കുന്നു.


 ഇന്ത്യ എന്ന മഹാരാജ്യം വലിയൊരു നാണക്കേടിന്‍റെ വക്കിലാണ് സ്ത്രീ പീഡനം എന്ന വൃത്തിഹീനമായ പ്രവണത അനുദിനം വര്‍ദ്ധിച്ചുവരുന്നു.എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം,  പഴയകാല സമൂഹം സൃഷ്ടിച്ച നിയമങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീക്കെതിരെ ഇന്നും അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനും പുരുഷന്‍മാര്‍ കെട്ടിച്ചമച്ച പ്രാകൃതമായ സമ്പ്രദായങ്ങളും. അതുപോലെ നിയമ വെവസ്ഥയിലുള്ള പഴുതുകള്‍,പണമുണ്ടെങ്കില്‍ ഏത് കുറ്റകൃത്യവും ചെയ്യാം എന്നത് മറുവശത്ത്‌,നീധി എന്നത് പല തട്ടില്‍ തരംതിരിച്ചിരിക്കുന്നു.പാവപ്പെട്ടവനും പണക്കാരനും രാഷ്ട്രീയക്കാരനും,വെവ്വേറെ നീധി,എന്ത് തെറ്റുകള്‍ക്കും പിന്തുണയുമായി അവരെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വിഭാഗം അതാണ്‌ ഇന്ത്യയിലെ പ്രധാന പ്രശ്നം.ഈ പ്രവണത മാറണം,തെറ്റ് ചെയ്യുന്നവനെ ആരായിരുന്നാലും മുഖം നോക്കാതെ ശിക്ഷിക്കാന്‍ ചങ്കുറപ്പുള്ള ഒരു നീധിന്യായ വെവസ്ഥയുണ്ടാവണം.അതിനു അറബ് രാഷ്ട്രങ്ങളെ മാതൃകയാക്കണം,അവിടെ ഇത്തരം തെറ്റുകള്‍ നടക്കുന്നില്ല എന്നൊന്നും പറയുന്നില്ല ഇന്ത്യയെക്കാളും തൊണ്ണൂറു ശതമാനം കുറവാണ് എന്നത് അവിടത്തെ നീധിന്യായ വെവസ്ഥ അംഗീകരിക്കാം എന്നതിന് അടിവരയിടുന്നു.


ദനാരീസ്വര സങ്കല്‍പ്പം നമ്മുടെ നാടിന്‍റെ  മാത്രം പ്രത്യേകതയാണ്‌.എന്നാല്‍ അതിന്ന്നമ്മുടെ ഭാരതത്തില്‍ ഉണ്ടോ നാം ചിന്തിക്കേണ്ടിയിരിക്കുന്നു   ഇന്റര്‍ നാഷണല്‍ മെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി സര്‍വെനാല് ഭൂഖണ്ഡങ്ങളിലുള്ള ആറ് വികസ്വര രാജ്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയില്‍ സ്ത്രീ പുരുഷ സമത്വം വളരെ ശോചനീയമായ സ്ഥിതിയില്‍ ആണത്രേ, മറ്റൊരു  ശാപം പൊതുജനവും മാധ്യമങ്ങളെപ്പോലെ ചിന്തിക്കുന്നു എന്നതാണ്, ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ മാത്രം അതിനെ ഉയര്‍ത്തിപ്പിടിച്ചു കൊട്ടിഘോഷിക്കും.അത് രണ്ടു ദിവസം കൊണ്ട് തണുത്തുറയും.ഈ ഒച്ചയും ബഹളവും ഉണ്ടാക്കിയവര്‍ പിന്നെ മാളത്തില്‍ ഒളിക്കും.ഒരു വശത്ത്‌ ഒരു പ്രശ്നവുമായി നിയമ പാലകരെ സമീപിച്ചാല്‍ അവരുടെ പ്രതികരണം വളരെ മോശമായിട്ടാണ്.അത് മാറണം,ഓരോ ദിനവും പിറവികൊള്ളുന്നത് പൈശാചികമായ വാര്‍ത്തയുമായിട്ടാണ്‌, അച്ഛന്‍ മകളെ പീഡിപ്പിച്ചു,പത്തുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു രണ്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ചു മദ്രസയില്‍ ആധ്യാപകന്‍  പീഡിപ്പിച്ചു ,കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു,നിത്യവും ഇതെ നമുക്ക് ഇന്നു  കേള്‍ക്കാനുള്ളൂ.എന്തുകൊണ്ടാണിത് സംഭവിക്കുന്നത്‌ ഒരിക്കലെങ്കിലും നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടഞ്ഞ് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനുള്ള സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സ്ത്രീകളുടെ മാത്രമല്ല, സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും കടമയാണ്.


സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ധാരാളം നിയമവ്യവസ്ഥകള്‍ ഉണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ 14, 15, 21, 42 എന്നീ വകുപ്പുകള്‍ സ്ത്രീകളോട്  യാതൊരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  1860ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 എന്നീ വകുപ്പുകള്‍ സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് നല്‍കുന്നു. 354- വകുപ്പനുസരിച്ച് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയോ, അങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടോ അവരുടെ നേര്‍ക്ക് ബലപ്രയോഗമോ, കയ്യേറ്റമോ ചെയ്താല്‍ രണ്ടുവര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതിയ ചില വകുപ്പുകള്‍ സ്ത്രീ സംരക്ഷണത്തിനായി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 1983 ല്‍ 498 എ എന്ന വകുപ്പും 1986ല്‍ 304 ബി എന്ന വകുപ്പും  ഇപ്രകാരം നിയമം ഭേദഗതി ചെയ്ത് കൂട്ടിച്ചേര്‍ത്തതാണ്.ഇങ്ങനെ വകുപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ല
എന്നിട്ടും പീഡന വാര്‍ത്തകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു.304 ബി വകുപ്പ് സ്ത്രീധന മരണം നിര്‍വചിക്കുകയും അതിനുള്ള ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 498 എ വകുപ്പ് പ്രകാരം ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ ഏതെങ്കിലും ബന്ധുക്കളോ ഭാര്യയായ സ്ത്രീയോട് ക്രൂരതകാണിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ശിക്ഷയായി പറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം ,., പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം  (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. സാംസ്കാരിക ജീര്‍ണ്ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യനിരാസത്തിന്‍റെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിവസവും. പെറ്റമ്മയെപ്പോലും മാനഭംഗപ്പെടുത്താന്‍ മടിയില്ലാത്ത മക്കളും സ്വന്തം രക്തത്തില്‍ പിറന്ന മകളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും........... എവിടെയാണ് അവള്‍ക്ക് സുരക്ഷയുള്ളത്?. വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം സ്ത്രീക്കു നേരെ പീഡനങ്ങള്‍ നടക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നും ഇതിന് കൊഴുപ്പുകൂട്ടുകയും ചെയ്യുന്നു. അമ്മയും സഹോദരിയുമായി കാണേണ്ട സ്ത്രീയെ ഏറ്റവും അധികം പീഡനത്തിനും അപമാനത്തിനും ഇരയാക്കുന്നു.


സ്ത്രീശരീരത്തെ വില്‍പന ചരക്കാക്കി പണം കൊയ്യുന്ന മാധ്യമങ്ങളും സ്ത്രീയെ ഒരു ചരക്കായി കാണുന്ന പാശ്ചാത്യന്‍ സംസ്കാരവും ടൂറിസം നയവുമൊക്കെ ഈ പീഡനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സ്ത്രീധന ആത്മഹത്യകളും പെണ്‍ഭ്രൂണഹത്യകളും പെണ്‍വാണിഭങ്ങളും ഇന്ത്യന്‍ മനസ്സിന്‍റെ നൊമ്പരങ്ങളായി അവശേഷിക്കുന്നു. ന്യൂഡല്‍ഹി: സാക്ഷരതയില്‍ മാത്രമല്ല സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും മുന്‍പന്തിയിലാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളത്തിന്‍റെ സ്ഥാനം. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം പോലും ഇന്നു കാമഭ്രാന്തന്മാരുടെ വിളനിലയമായി അധപധിച്ചു. മലയാളി പുരുഷന്മാര്‍ കാമഭ്രാന്തരായി മാറുന്നതിന്‍റെ തെളിവാണ്‌ കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ-ബാല പീഡനങ്ങള്‍.


  വിവിധ സ്ത്രീപീഡനങ്ങളുടെയും തട്ടിക്കൊണ്ടു പോകലിന്‍റെയുംഎണ്ണം വര്‍ധിക്കുകയാണ്‌ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണ് കേരളം.ഇതിനൊരുമാറ്റം അനിവാര്യമാണ് തിന്മയുടെ തീവ്രത ലോകത്തിന്‍ നെറുകയില്‍ മനുഷ്യന്‍റെ ക്രൂരത മനസ്സിന്‍റെ മടിത്തട്ടിലും.വീണ്ടും വീണ്ടും ഉയര്‍ന്നുകേള്‍ക്കുന്ന പീഡന കഥകള്‍ സ്നേഹത്തിന്‍റെയും  നന്മയുടെയും വര്ണ്ണപ്പൂക്കളെ അറുത്തുമാറ്റാന്‍ പിറവിയെടുക്കുന്ന തീഷ്ണമാം  രോഗാണു പോലെ ഓരോരോ ഭാഗങ്ങളായി ഇന്ന് ലോകത്തെ കീഴടക്കുന്നു.

പൊതു ഇടങ്ങള്‍, ബസ്സുകള്‍, ട്രെയിനുകള്‍, ഓട്ടോ, ടാക്സി ഒരിടത്തും സ്ത്രീകള്‍ സുരഷിതരല്ല.സ്വന്തം വീടുകള്‍ പോലും അവര്‍ക്ക് ഭയപ്പെടേണ്ട ഇടമായി മാറിയിരിക്കുന്നു.സ്ത്രീകള്‍ പുരുഷന്‍റെ ലൈംഗികാവയവം മാത്രമായി കരുതപ്പെടുന്ന അവസ്ഥ. പ്രസിദ്ധ മനശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണിന്‍റെ അഭിപ്രായത്തില്‍  കേരളത്തില്‍ ഇന്ന്‌ ലൈംഗിക അതിപ്രസരമല്ല, ലൈംഗിക അരാജകത്വമാണ്‌ നടമാടുന്നത്‌. ആരോഗ്യകരമായ ലൈംഗിക കാഴ്ചപ്പാടല്ല, അശ്ലീല കാഴ്ചപ്പാടുകളാണ്‌ ഇന്ന്‌ പുരുഷ സമൂഹത്തിനുള്ളത്, കുടുംബസുഹൃത്തും അയല്‍വാസിയും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം വര്‍ധിച്ചപ്പോള്‍ അമ്മപെങ്ങന്മാര്‍ എന്ന സങ്കല്‍പ്പം പോലും അപ്രത്യക്ഷമായി.


 അരാജകത്വത്തില്‍പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം തീര്‍ത്തും അന്യമായി ലൈംഗിക 
ഒരു ലൈംഗിക കുറ്റവാളിക്കും രക്ഷപെടാന്‍ അവസരം ഉണ്ടാവരുത്.ഇന്നു സമൂഹത്തില്‍ പീഡനങ്ങള്‍ പുറത്തുപറയാന്‍ പേടിക്കുന്നു കാരണം ഒറ്റപ്പെടുമെന്നുള്ള പേടി,ആ പ്രവണത മാറണം.  നാം ഒരു കുടുംബം  ആണ് അതാവണം നമ്മുടെ നന്മയുടെ അടിത്തറ, നമ്മള്‍ ഓരോരുത്തരും നന്മയില്‍ വളരണം എന്ന് പ്രതിത്ഞ്ഞ  എടുത്താല്‍ തിന്മയെ ഒരു പരിധിവരെ മാറ്റിനിര്‍ത്താന്‍ ആവും.അതിനു ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്‌,അതിന്‍റെ തുടക്കം സ്വന്തം വീടുകളില്‍ നിന്നുമാവണം സ്കൂളില്‍  അധ്യാപകരും  വീട്ടില്‍ മാതാപിതാക്കളും. ഒരാള്‍ ഈ ദുഷ് പ്രവര്‍ത്തിക്കു മുതിരുമ്പോള്‍ സ്വന്തം അമ്മയെ, ഭാര്യയെ, സഹോദരിയെ, മകളെ ഒരു നിമിഷം മനസ്സില്‍ വിചാരിച്ചാല്‍ ഒരിക്കലും ഒരാള്‍ക്ക്‌ ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ ആവില്ല.ഒരിക്കലും ഈത്തരം ദുഷ്ടന്മാരെ വെറുതെ വിടരുത് .മരണ ശിക്ഷ തന്നെ കൊടുക്കണം ജാമ്യമോ മറ്റു യാതൊരു പഴുതുകളോ ലഭിക്കരുത്‌.,,..,മരണം മരണം മരണം മാത്രം ശിക്ഷ .,.,.,.,.,.,.,


ആസിഫ് വയനാട് 

Saturday, December 22, 2012

ഇളം തെന്നല്‍( കവിത )
അറിഞ്ഞിരുന്നില്ല  ഞാന്‍ നിന്നുള്ളിലെ  പ്രണയം
നിന്‍റെയീ സ്പര്‍ശനമെല്‍ക്കും വരെ
ഒരു കുളിര്‍കാറ്റിന്‍റെ കൊഞ്ചലോടെ
നീയെന്‍ ചാരെ  അണയും വരെ ,.,.
ഒഴുകി  അണ യുമൊരു പൊന്‍ ചിരാതു  നീ
പ്രണയ  വല്ലരിയില്‍  തളിരിട്ടു  നില്‍ക്കുമീ
മധുര  സ്വപ്‌നങ്ങള്‍  തന്‍  സാപല്യമേ,
സായംസന്ധ്യയില്‍  വിടരാന്‍ കൊതിക്കുന്ന
നിശാ ഗന്ധിയായ്  നീ വന്ന നേരം
സ്വര്‍ണ്ണചിരാതിലെ  മോഹ മല്‍ഹാറുകള്‍
പാലൊളി വിതറുമീ  സ്നേഹത്തിന്‍  താഴ്വരയില്‍
മഴമുഖി ലിന്‍ തേരിലേറി  ഒരു കുളിര്‍ തെന്നലായ്
നീയണയുന്ന  നേരവും.
ഒരു കുളിര്‍ക്കാറ്റിന്‍  തലോടലില്‍  ഞാനിന്നു
അറിയാതലിഞ്ഞു പോയി
പ്രണയ വര്‍ണ്ണങ്ങള്‍ പൂക്കുമീ  താഴ്വര
എന്‍ ഹൃത്തിലാകെ  നിറഞ്ഞു പോയി
പുലരിതന്‍ മാറിലെ മണി വീണ കമ്പികളില്‍
ശ്രുതി മീട്ടാന്‍ നീളുമെന്‍ കൈ വിരലുകള്‍
അതിലോലമായ് പടരുമീ സുഖ നിര്‍വൃതിയില്‍ ഞാന്‍
അതിഗാഡ മായ് നിന്നെ പുണരുന്ന വേളയില്‍ .,.,.,
നിന്‍റെ ചൊടികളില്‍ ഞാന്‍ കണ്ടു നാണത്തിന്‍
ചേലുള്ള ഇശലിന്‍റെ കവിതകള്‍ .,.,.
-----------------------------
ആസിഫ്  വയനാട്
,.,സ്നേഹപ്രഭാതം .,.,.

Monday, December 17, 2012

കുളിര്‍കാററ് കവിത


പുലര്‍കാലേ സൂര്യന്‍ താഴുകി  ഉണര്‍ത്തുമെന്‍ 
മിഴികളില്‍ നനവിന്‍റെ ഒരു ചെറു സ്പന്ദനം 
വിടരുമെന്‍ ഹൃത്തിലും ജന്മ നാടിന്‍റെ സൌന്ദര്യം 
ഒരു കൊച്ചു വിങ്ങലായ് ഓരോ ദിനത്തിലും .

നക്ന പാദങ്ങള്‍ തൊടിയില്‍ തഴുകുമ്പോള്‍ 
നുകരുന്നു നയനങ്ങള്‍ ഗ്രാമീണ സൗന്ദര്യം 
എന്‍ കൊച്ചു നാടിന്‍റെ വശ്യ സൗന്ദര്യത്തില്‍
അറിയാതലിഞ്ഞു ഞാന്‍ പതിയെ നടക്കവെ,

തുളസ്സിക്കതിര്‍ മണം ചൂടുന്ന കാറ്റിന്‍റെ
ലോലമാം കൈകളില്‍ അറിയാതലിഞ്ഞു ഞാന്‍ 
ഒരിളം തെന്നെലെന്‍ ചൊടിയില്‍ 
പതിയെ തലോടി കടന്നു പോയ്‌ .,.,.,

പാലപ്പൂ മണമുള്ള കാറ്റിന്‍റെ ചൊടിയിലും 
കണ്ടു ഞാന്‍ നാണത്തിന്‍ ചേലുള്ള കവിതകള്‍ ,.,.
അറിയാതെ പുണരുവാന്‍ കൈകള്‍ ഞാന്‍ നീട്ടവെ
നമ്രശിരസ്കയായ് പതിയെ അകന്നവള്‍,.,.,.,
------------------------------------

@ ആസിഫ് വയനാട് 

Sunday, December 16, 2012

കേരളം (കവിത)

ഹരിത  ഭംഗിയില്‍   മുങ്ങി   നില്‍ക്കുമീ
 പ്രണയ    സുന്ദരി   കേരളം
 കേര വൃക്ഷവും  കായലോരവും
 ചാരുതയെകുമെന്‍ കേരളം.
 ആല്‍ത്തറകളും  അമ്പലങ്ങളും
നിറഞ്ഞു നില്‍ക്കുമെന്‍ കേരളം
വര്‍ണ്ണ ഭംഗിതന്‍ രുചി നുകരുവാന്‍ 
എത്തിടുന്നു ലോകരും.
ചാലിയാറും പമ്പ യാറും 
സസ്യ ശ്യാമള പൂരിതം
ഹരിത ഭംഗിയില്‍ മുങ്ങി നില്‍ക്കുമീ

 എന്‍റെ സുന്ദര കേരളം.
വഞ്ചിപ്പാട്ടിന്‍റെ തുഴകള്‍ എറിയുമാ

 കായലിന്‍റെ മാറിടം
തുമ്പയും ചെത്തിയും മലരണി വിതറുന്ന
പൊന്‍ പ്രഭ തൂകും പുലരിയും.
കോടമഞ്ഞ്‌ മൂടും മലനിരകള്‍ നിറയെ 
വരി വരിയായി നില്ക്കും ഹരിത നിരകളാലെ 
ഹരിത പുളകിതയാം എന്‍റെ കേരളം .
വഞ്ചിപ്പാട്ട് നിറയും ഹരിതഭംഗിയോഴുകും
കളകളമായ് തുഴയും കൊതുമ്പു വള്ളവും
നിറയെ തുഴകളെറിയും കായലോരവും
വന്‍ മരങ്ങളും പുല്‍ മലകളും
തിങ്ങി വാഴുമീ കേരളം.
തണുപ്പുള്ള രാത്രിയില്‍ നീയെന്റെമ
മനസ്സില്‍ ഒരു പാരിജാതമായ് വിരിയുന്ന നേരവും
ദൂരെ നിന്നു ഞാന്‍ നിറമിഴികളാല്‍
നോക്കികാണുമെന്‍ കേരളം.
അമ്പല കുളങ്ങളും അരയാല്ത്തരറയും
ഭംഗിയെകി നില്ക്കുമെന്‍റെ   കൊച്ചുകേരളം
മകര സന്ധ്യയില്‍ കുളിരണിഞ്ഞോരെന്‍
ചിരികള്‍ തൂകുമെന്‍ കേരളം.
പുതു മഴ നനയുന്ന നേരമെന്‍ മനസ്സിലെ
പുതു മണ്ണിന്‍ ഗന്ദമായി നീ പടര്ന്നീടുമ്പോള്‍
തുമ്പയും തുളസിയും മുടികളില്‍
ചാര്ത്തിയ സുന്ദരിയായ കേരളം.
,.,.,.,,,.,

ആസിഫ് വയനാട്സ്ത്രീപീഡനംഅന്തര്‍നാടകങ്ങള്‍

ഇന്ത്യകണ്ട ഏറ്റവും വലിയ ഒരു പ്രധിഷേധം അടുത്തിടെ മഹാനഗരം ആയ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി .സത്യത്തില്‍ എന്താണവിടെ സംഭവിച്ചത്.ഇത് കാണുമ്പോള്‍ സഹതാപത്തോടൊപ്പം ലജ്ജയും തോന്നുന്നു കാരണം ഇന്ത്യയില്‍ അനുദിനം നിരവധി പീഡന കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.ഇന്നീ വിഷയം സോഷ്യല്‍ മീഡിയകളിലും പത്ര മാധ്യമങ്ങളിലും ഇന്നൊരു ചാകരയാണ്.ഇതൊക്കെ കാണുമ്പോള്‍ തോന്നും ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആദ്യമായാണ്‌ പീഡനം നടക്കുന്നത് ഒരു ദിവസം പത്തും ഇരുപതും പീഡന കഥകള്‍ പുറത്തു വരുന്നുണ്ട് ഇന്ത്യയില്‍.എന്തെ അവരൊന്നും സ്ത്രീകളില്‍ പെട്ടവര്‍ അല്ലെ? ഒരു സാധാരണക്കാരന്‍റെ സംശയംമാണിത്.നടക്കുന്ന ഇത്തരം ക്രൂരതകള്‍ സത്യത്തില്‍ പലരും പുറത്തുപറയാന്‍ ദൈര്യപ്പെടാറില്ല കാരണം നാണക്കെട് ഒരു വശത്ത്‌ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭയം.പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സോഭാവം രാഷ്ട്രീയക്കാരനും ചാനലുകാരനും.പേപ്പറുകാരാണേല്‍ ഇങ്ങനെ പത്തു പീഡനം നടന്നുകിട്ടിയാല്‍ കൊളായി എന്ന ഭാവത്തില്‍ പരക്കം പായുന്നു പൊടിപ്പും തേങ്ങലും വച്ച് വാര്‍ത്തകള്‍ പടച്ചു വിടുന്നു.
ഇതിലും രസം മതം കച്ചോടം ചെയ്യുന്നവരാണ് അവര് പെണ്ണ് തുണിയുടുക്കാത്തതിനാല്‍ ആണ് പീഡനം നടക്കുന്നത് എന്നും.പെണ്ണുങ്ങളെയും ആണുങ്ങളെയും ഒന്നിച്ചു ഒരു സ്കൂളില്‍പഠിക്കുന്നത് വരെ തടയണം എന്നും  പറഞ്ഞലയുന്നു.ഒരു സാമിയുടെ അഭിപ്രായത്തില്‍ എല്ലാരും പര്ദയിടണം എന്ന്.,മറ്റൊരു കൂട്ടര്‍ പീഡിപ്പിക്കുന്നവരെ തൂക്കി കൊള്ളണം ഷന്‍ഡന്‍മാര്‍ ആക്കണം എന്നും ഇവിടെ നോക്കിയാലും ഇത് മാത്രം വിഷയം.ഒരു ചോദ്യം അവസരോചിതം ആണ് എത്ര ദിവസം കാണും ഈ പ്രഹസനം.?എത്രയാളുകളെ ഈ വിഷയത്തില്‍ ശിക്ഷിക്കും.പത്തുപേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ ആ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തുന്നതും ഒരു പെണ്ണായിരിക്കും.അപ്പോള്‍ ഈ വിഷയത്തില്‍ എത്ര ആളുകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ട്‌.
ഇത്തരം സമാന സംഭവങ്ങള്‍ കേരളത്തില്‍ നടന്നത് എടുത്തുപറയുകയാണങ്കില്‍ സൂരനെല്ലിമുതല്‍ഇരിട്ടിവരെ നീണ്ടു കിടക്കുന്നു പീഡന കഥകള്‍ ഇവരൊന്നും പെണ്‍കുട്ടികള്‍ ഇവര്‍ക്കൊന്നും നീധി ആവശ്യമില്ലേ? ഈ സംശയങ്ങള്‍ക്ക് കാരണം ഗള്‍ഫില്‍ വരെ പെണ്ണുങ്ങള്‍ മൈക്ക് കെട്ടി വാതോരാതെ പ്രസംഗിക്കുന്നു പെണ്ണിന്‍റെ ചാരിത്ര്യം സംരക്ഷിക്കാന്‍ എന്നാല്‍ വല്ലതും നടക്കുമോ?എന്നാല്‍ ഈ പീഡനത്തിന് വല്ല കുറവും ഉണ്ടോ?ഡല്‍ഹിയിലെ ഈ സംഭവത്തിനു ശേഷം എത്ര പീഡനങ്ങള്‍ നടന്നു ഡല്‍ഹിയിലും കല്കട്ടയിലും കേരളത്തിലും.ലേഖനങ്ങള്‍ക്കോ  കഥകള്‍ക്കോ  പ്രസ്ഥാവനകള്‍ക്കോ  പ്രതിഷേധത്തിനോ ഒരു പഞ്ഞവും ഇല്ല. ഒരാള്‍ തെറ്റ് ചെയ്‌താല്‍ അത് സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മുഖം നോക്കാതെ നീധി നടപ്പാക്കാന്‍ ഇന്ത്യക്ക് ചങ്കുറപ്പുണ്ടോ? ഇല്ല എന്ന് നൂറു ശതമാനവും ഉറപ്പിച്ചു പറയാം.ഒരു കുറ്റവാളി പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അവനെ സഹായിക്കാം രാഷ്ട്രീ ക്കാരും നിയമപാലകരും സമൂഹവും.അവസരത്തിനായി കാത്തുനില്‍ക്കും.ക്രൂരമായകുറ്റമാണെങ്കില്‍പ്പോലും വക്കീലന്മാരും റെഡി അവനെ നിരപരാധിയാക്കാന്.പിന്നെങ്ങനെ ഇത്തരം ക്രൂരതകള്‍ ഇല്ലാതെയാവും.ഡല്‍ഹിയിലെ സംഭവത്തില്‍ പെട്ട ഒരു ക്രിമിനലിന് വയസ്സ് പതിനേഴ് ഇന്ത്യാ ശിക്ഷാവിധിപ്പ്രകാരം അവനെ ശിക്ഷിക്കാവുന്നത് മൂന്നു കൊല്ലം അപ്പോള്‍ വയസായില്ലെങ്കില്‍ മൂന്നുകൊല്ലം ജയിലില്‍ കിടക്കാന്‍ തയ്യാറായാല്‍ ആരെയും പീഡിപ്പിക്കാം.

ഇപ്പോള്‍ തിരക്കിട്ട് നിയമം പോളിചെഴുതാനുള്ള തിരക്കില്‍ ആണത്രെ അപ്പോള്‍ ഇത് വരെ പീഡിപ്പിക്കപ്പെട്ടതോന്നും സ്ത്രീകള്‍ അല്ല എന്ന് സാരം.ഒരു ദിവസം പുലരുമ്പോള്‍ കേള്‍ക്കുന്നത് ഇത്തരം ക്രൂര കൃത്യങ്ങള്‍ മാത്രമാണ്.കര്‍ശനമായ നടപ്പാക്കപ്പെടുന്ന ശിക്ഷകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടാനാവൂ.അല്ലാതെ ഈ പ്രഹസനങ്ങല്കൊണ്ടോന്നും ഒരു പ്രയോജനവും ഇല്ല.ഈ വിഷയത്തില്‍ ഇപ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യം പേരിനും പ്രശസ്തിക്കും വേണ്ടിപോലും പലരും ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നു എന്നതാണ്.ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കുറ്റവാളികളെ ഉടനെതന്നെ ശിക്ഷക്ക് വിധെയരാക്കണം  അല്ലാതെ കുറെ നാള്‍ ജയിലീട്ടു തീറ്റിപ്പോറ്റി,.ആസമയവും കൂട നഷ്ടപ്പെടുത്തരുത് .,അങ്ങനെയാവുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിലും അതൊരു ഭയമായി ഒരു പരിധിവരെ നിലനില്‍ക്കും,.

സ്ത്രീകളുടെ അവകാശ സംരക്ഷണം  ഉറപ്പു വരുത്താനും അവരുടെ സാമൂഹിക നിലമെച്ചപ്പെടുത്താനും ചുമതലയുള്ള ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടാണ്ഒരു മാന്യ സ്ത്രീ ഇപ്രകാരം പറയുന്നത്  സ്ത്രീകള്‍ പുറത്തിറങ്ങരുത് പോലും . തനിച്ചോ കൂട്ടായോ ഇഷ്ടമുള്ളതുപോലെ സഞ്ചരിക്കാനുള സ്വാതന്ത്ര്യം സ്ത്രീയുടെയും പുരുഷന്റെയും മൗലികാവകാശമാണ്. ആ അവകാശത്തെയാണ്, ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു മുന്‍ ന്യായാധിപ കൂടിയായ ശ്രീദേവി ചോദ്യം ചെയ്യുന്നത്.
ജസ്റ്റിസ് ശ്രീദേവി ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ പറയുന്നത് ആദ്യമല്ല. സ്ത്രീകള്‍ ബലാല്‍സംഗത്തിനും മറ്റു പീഡനങ്ങള്‍ക്കും ഇരയാകുന്നത്, അവരുടെ പ്രകോപനപരമായ പെരുമാറ്റവും വസ്ത്രധാരണവും കാരണമാണെന്നും മൊബൈല്‍ ഫോണ്‍ ആണ് പെണ്‍കുട്ടികളെ പീഡനത്തിലേക്ക് നയിക്കുന്നത് എന്നുമൊക്കെ അവരിതിനുമുന്‍പും പറഞ്ഞിട്ടുണ്ട് ..,ഈ കോലാഹലങ്ങള്‍ ഒക്കെ നടക്കുന്നതിനിടക്കും  കേരളത്തില്‍ പല പദ്ധതികള്‍ക്കും ഗവണ്മെന്റ് തുടയ്ക്കും കുറിക്കുന്നു എന്ന ത് നല്ല കാര്യമാണ് ,നിര്‍ഭയ തുടങ്ങിയ പദ്ധതികള്‍ നല്ലത് തന്നെ നടന്നു കിട്ടിയാല്‍ .,ഇപ്പോള്‍ എല്ലാവരും ഇതിനു പിന്നാലെയാണ്  വല്ലതും നടക്കുമോ ഇല്ല  എന്നുറപ്പും ഉണ്ട് ,.തൂറാന്‍ നേരം പറമ്പു തെടുന്ന  പരിപാടി .,,.എന്തെ ഇപ്പോള്‍ മാത്രം ഈ പരക്കം പാച്ചില്‍ സൂര്യ നെല്ലിയിലും ഇരുട്ടിയിലും വിധുരയിലും മറ്റിടങ്ങളില്‍ ഒന്നും നടന്നത് പീഡനമല്ലേ  അതില്‍ ഇടപെട്ടാല്‍ ജനശ്രദ്ധ കിട്ടില്ലായിരുന്നു .,പിന്നെ അന്നത്തെ പെണ്‍കുട്ടികള്‍ എല്ലാം പാവപ്പെട്ട കുട്ടികള്‍ ആയിരുന്നു  അത് മറ്റൊരു വശം ,.ഡല്‍ഹിയില്‍ കുട്ടികള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍  കാര്യങ്ങള്‍ക്ക് ചൂട്  ഇടപെട്ടാല്‍ അഭിപ്രായം പറഞ്ഞാല്‍ ഫോട്ടോ പേപ്പറില്‍ വരും ടി വിയില്‍ വരും എന്തൊരു ഉഷാറ് എല്ലാവര്‍ക്കും വനിതകള്‍ ഇപ്പോള്‍ തന്നെ പീഡനം നടത്തിയേ അടങ്ങൂ എന്നും മന്ത്രിമാര്‍ ഇപ്പോള്‍ തന്നെ എല്ലാറ്റിനും പരിഹാരം കാണും എന്നും ,.,.ജഗ പോക കാര്യങ്ങള്‍ .,,.എത്രനാള് ഉണ്ടാവും ഈ പ്രഹസനം ,.,.ഒരു കാര്യം ഈ പ്രഹസനം നടത്തുന്നവര്‍ തിരിച്ചറിയുക .,.,ഇന്ത്യന്‍ നീധിന്യായ വെവസ്ഥ എന്ന് സത്യാസന്തമായി നടപ്പാക്കാന്‍ ചങ്കുറപ്പ് കാണിക്കുന്നുവോ ? കുറ്റവാളികളെ മുഖം നോക്കാതെ സാമ്പത്തിക എറ്റകുറച്ചിലിനു  അടിമപ്പെടാതെ ശിക്ഷിക്കാന്‍ തയ്യാറാവുന്നുവോ അന്ന് നമ്മുടെ ഇന്ത്യ നന്നാവും പീഡനങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാവും  ഇത്തരം വൃത്തികെട്ട  കുറ്റങ്ങള്‍ക്ക് മരണശിക്ഷ  എന്ന് കര്‍ഷനമാക്കുന്നുവോ അന്ന് നന്നാവും നാട് .,.,അല്ലാതെ ഇങ്ങനെയുള്ളവരെ പിടിച്ചു വിജാരണ എന്ന നാടകം നടത്തി ജയിലില്‍ ഇട്ട്തീറ്റിപ്പോറ്റി ,.പീഡിപ്പിക്ക പ്പെടുന്ന പാവം സ്ത്രീയുടെ കൈയ്യി
ല്‍നിന്നും കൂടി ടാക്സ് പിരിച്ചു കുറ്റവാളിയെ സംരക്ഷിക്കുമ്പോള്‍ ആര്‍ക്കു നീധി കിട്ടും ,.,.,.

Thursday, December 13, 2012

നാട് (ചെറുകഥ )
ദൂരെനിന്നേ കേരവൃക്ഷങ്ങള്‍ കണ്ണുകളില്‍ പൊട്ടുകളായി തെളിയാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ ഒരായിരം ചിന്തകള്‍ കോമരം തുള്ളുകയായിരുന്നു. വിമാനം ഒന്ന് കുലുങ്ങിയോ? താഴ്ന്നുപറക്കാനുള്ള ഒരുക്കത്തിലാണ്. ഹൃദയം ഒന്നുകൂടി വേഗത്തില്‍ മിടിക്കാന്‍ തുടങ്ങിയോ? അതോ വെറുതെ തോന്നിയതാണോ? കൈകള്‍ ചേര്‍ത്തുവച്ച് നോക്കി, സത്യമാണ്. അവിടെ ഉത്സവപറമ്പിലെ വാദ്യമേളം പോലെ ഹൃദയം നടനമാടുന്നുണ്ട്. -.വിമാനം ഇറങ്ങാന്‍ പോവുന്നു മൈക്കിലൂടെ അറിയിപ്പുകള്‍ വന്നു തുടങ്ങി. സര്‍ സീറ്റ്‌ ബെല്‍റ്റ്‌ അപ്പോളാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് വിമാനം നിലത്തിറങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം മനസ്സില്‍ ഒരായിരം വെടി മുഴക്കങ്ങള്‍ കേള്‍ക്കാം വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ വരുകയാണ് മോള്‍ എന്നെ തിരിച്ചറിയുമോ? അവളുടെ കണ്ണുകള്‍ കുഞ്ഞി കൈവിരലുകള്‍ എന്നെ പോലെ ആവുമോ?ചിന്തകളുടെ അകമ്പടിയോടെ പുറത്തേക്കു നടക്കുമ്പോള്‍ വളരെ സന്തോഷം തോന്നി നമ്മുടെ നാട്ടില്‍ എത്തിയിരിക്കുന്നു ഇനി ശ്വാസം പോലും ഉച്ചത്തില്‍ വിടാം ,പിറന്ന നാടിന്‍റെ മണം ഒന്ന് വേറെ തന്നെയാണ് അത് അനുഭവിക്കുമ്പളെ അതിന്‍റെ സുഖം അറിയൂ ,ഈ കുളിര്‍തെന്നല്‍ ഈ വര്‍ണ സൌന്ദര്യം നുകര്‍ന്നിട്ടു വര്‍ഷങ്ങള്‍ എത്രയായിരിക്കുന്നു മനസിനെ ചിന്തകള്‍ കെട്ടി വരിയാതെ ഇരിക്കാന്‍ ഞാന്‍ പാട് പെടുകയായിരുന്നു .പുറത്തു കാത്തുനില്‍ക്കുന്നവരുടെ അവസ്ഥ ഒന്ന് വെറുതെ സങ്കല്‍പ്പിച്ചു നോക്കി സന്തോഷവും സങ്കടവും കോര്‍ത്തിണക്കിയ മുത്തുമാലകള്‍ പോലെ ആവും എല്ലാരുടെയും മനസിപ്പോള്‍ ഓര്‍മകളുടെ ചുമലില്‍ ഏറി പുറത്തെത്തിയത് അറിഞ്ഞില്ല .


കണ്ണുകള്‍ ചുറ്റിനും ഉഴലിനടക്കുകയാണ് പൊന്നുമോളെ കാണാനുള്ള ഒരു അച്ഛന്‍റെ   ഭ്രാന്തമായ ആവേശം .അതാ ആള്കൂട്ടത്തിനിടയില്‍ എന്‍റെ പോന്നു മോള്‍ എന്‍റെ പ്രാണന്‍റെ ചുമലില്‍ ചാഞ്ഞു കിടക്കുന്നു. ഓടുകയായിരുന്നു അവളുടെ അടുത്തേക്ക്‌ കൊതിയോടെ വാരിയെടുക്കാന്‍ കൈകള്‍ നീട്ടിയപ്പോള് അവള്‍ ആരയോ കണ്ടു പേടിച്ചപോലെ അമ്മയുടെ മാറിലേക്ക് ഒന്നുകൂടി ചായുന്നത് വിഷമത്തോടെ ഞാന്‍ കാണുകയായിരുന്നു .മനസ്സില്‍ ആരോടോക്കയോ വെറുപ്പ്‌ തോന്നിയോ തന്‍റെ ജീവന്‍റെ ജീവനായ പോന്നു മോള്‍ തന്നെ തിരിച്ചറിഞ്ഞില്ല എന്ന നൊമ്പരം .കണ്ണുകള്‍  നിറയുന്നത് കണ്ടിട്ടാവണം ഭാര്യയുടെ സമാധാന വാക്കുകള്‍ ഏട്ടാ അവള്‍ കുഞ്ഞല്ലേ ഒന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ അവള്‍ക്ക് അവള്‍ടെ അച്ചന്‍  മാത്രം മതിയാവും പിന്നെ ഞങ്ങളൊക്കെ വെറുതെ നോക്ക് കുത്തിയാവും ..ഭാര്യ സമാധാനിപ്പിക്കാന്‍ പറയുന്നത് കേള്‍ക്കാംആയിരുന്നെങ്കിലും എന്‍റെ മനസ്സ് ശാന്തമായി  കരയുകയായിരുന്നു.
വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഞാന്‍ മോളെ ഒന്നോളികണ്ണിട്ടു നോക്കി അവള്‍ ഒന്ന് ചിരിക്കാന്‍ വിതുമ്പുന്നത് ഞാന്‍ കണ്ടു കുഞരി പല്ലുകള്‍ കാട്ടി അവള്‍ കുണുങ്ങി കുണുങ്ങി ചിരിക്കാന്‍  തുടങ്ങിയപ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തുടങ്ങി .ഓ ഇനിയിപ്പോള്‍ അച്ഛനും മോളും ഒന്നായി നിന്നെ ഞാന്‍ കാട്ടിതരാടി ഭാര്യ പിണക്കം നടിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് പൊട്ടിച്ചിരിക്കാന്‍ തോന്നി .അവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഇനി എനിക്കും അടുത്തിരുന്നു കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വല്യ ഭാരം ഇറക്കി വച്ച പ്രതീതി ആയിരുന്നു മനസിലപ്പോള്‍.ഇതിന്‍റെ ഒക്കെയിടയിലും കണ്ണുകള്‍ പുറത്തെ നാടിന്‍റെ ഹരിതഭംഗി  ആവോളം നുകരാന്‍ വെമ്പുന്നുണ്ടായിരുന്നു . കാറ് കേര വൃഷങ്ങളോടും റബ്ബര്‍ മരങ്ങളോടും കിന്നാരം പറഞ്ഞു കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു .വീടിനെ ലക്ഷ്യമാക്കി.എത്ര സുന്ദരമാണ് നമ്മുടെ കൊച്ചുനാട് വര്‍ഷങ്ങളോളം നഷ്ടമാവുന്ന ആസ്വാദനത്തിന്‍റെ സ്പുരിക്കുന്ന നാളുകള്‍.അതിനിടയില്‍ അന്യം നിന്നുപോയ നെല്‍വയലുകള്‍ കണ്ണുകളിലൂടെ മിന്നിമറഞ്ഞുപോയി. പാടവരമ്പിലൂടെയുള്ള റോഡിലേക്ക് കയറിയപ്പോള്‍ എന്റെ ഓര്‍മകളും ആ പാടത്ത് തരള നൃത്തമാടിയോ പച്ചപ്പുതപ്പിട്ട നെല്‍വയലുകള്‍ തോരണം തൂക്കിനില്‍ക്കുന്ന തെങ്ങോലകള്‍ നാണത്തോടെ പതിയെ തഴുകി തഴുകിയെത്തുന്ന കുളിര്‍ തെന്നല്‍ ഒരു പ്രത്യേക സുഖമുണ്ടതിനു എന്നെ കൌതുകത്തോടെ നോക്കിയിരിക്കുന്ന പൊന്നുമോള്‍ ,ഭാര്യയുടെ കണ്ണുകള്‍ എന്നെ പോതിയുന്നതും കൈകള്‍ അവള്‍ അമര്ത്തിപിടിക്കുന്നതും ചിന്തകളക്കിടയില് ഞാനറിഞ്ഞു പാവം എത്ര കൊല്ലമായി വിരഹത്തിന്‍റെ നൊമ്പരം പേറി നീറി നീറി കഴിയുന്നു എല്ലാം നിനക്കും മോള്‍ക്കും വേണ്ടിയല്ലെ  മനസ് പറയുന്നുണ്ടായിരുന്നു അപ്പോളും.
ചിന്തകളില്‍ മുഴുകിയിരിക്കുമ്പലും കാണുകയായിരുന്നു സ്വന്തം നാടിനെ വലിയ വലിയ വീടുകള്‍ കെട്ടിടങ്ങള്‍ നിരനിരയായി ഉയര്‍ന്നിരിക്കുന്നു.മണലാരുണ്യത്തിലെ വിയര്‍പ്പു തുള്ളികള്‍ ഇവിടെ സ്വപ്ന ഗെഹങ്ങള്‍ ആവുന്നു പല പല വര്‍ണങ്ങളില്‍ ഉള്ള മനോഹരമായ വീടുകള്‍ മലയാളിയുടെ വര്‍ണ്ണ സൗന്ദര്യത്തെ ഓര്‍ത്ത്‌ അസൂയപ്പെടാതിരിക്കാന്‍ ആയില്ല .പ്രണയെസ്വരിയെയും കുഞ്ഞുമോളെയും ചേര്‍ത്തു പിടിച്ചുള്ള യാത്ര മനസ്സിന്‍റെ നഷ്ടബോധങ്ങള്‍ അലിഞ്ഞളിഞ്ഞില്ലാതാവുന്നത് ഞാനറിയുന്നുണ്ടായിരുന്നു .ജീവിത സൌഭാഗ്യങ്ങള്‍ തെടിയലയുമ്പോള്‍ നഷ്ട സ്വപ്‌നങ്ങള്‍ കാണാന്‍ ആരും കൊതിക്കാറില്ലല്ലോ? അവിടെ അവന്‍ ആഗ്രഹങ്ങളുടെ തോഴനാണ്. വണ്ടിയിപ്പോള്‍ അടിവാരത്തെത്തിയിരിക്കുന്നു.എന്തെങ്കിലും കഴിച്ചാലോ ഡ്രൈവറുടെ ചോദ്യം ,.,.ശരി എന്തെങ്കിലും കഴിക്കാം ,എല്ലാവരെയും കൂട്ടി ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്ത് കാത്തിരിക്കുമ്പോള്‍ .,മോള്‍ ഒരുമ്മ തന്നു കവിളില്‍ നല്ല അച്ചന കേട്ടോ അവളുടെ തെനൂറുന്ന കുഞ്ഞു വര്‍ത്ത‍മാനവും കോരിത്തരിച്ചുപോയി ആദ്യമായി എന്‍റെ പൊന്നുമോള്‍ എനിക്കൊരു ഉമ്മ തന്നിരിക്കുന്നു അഭിമാനത്തോടെ കുറച്ചു അഹങ്കാരത്തോടെ ഞാന്‍ എല്ലാവരെയും നോക്കി ,,എല്ലാവരും ചിരിക്കുകയാണ് അവരിത് എന്നും നെടുന്നതല്ലേ എന്ന ഭാവത്തില്‍ ഒന്ന് ചമ്മിയോ ?? ഇല്ലാ എന്ന് സ്വയം സമാധാനിച്ചു ,.,.ഭാര്യയുടെ കൈകള്‍ ലോലമായി എന്‍റെ കാലുകളില്‍ പിച്ചിപറിക്കുന്നത് ഞാന്‍ അറിഞ്ഞില്ലെന്നു നടിച്ചു .ഭക്ഷണം ഒകെ കഴിച്ചു വീണ്ടും യാത്ര തുടര്‍ന്ന് പ്രകൃതി ദേവി കനിഞ്ഞരുളിയ ഹരിതസൌന്ദര്യം ആവോളം നുകര്‍ന്നുള്ള യാത്ര റോഡിനിരുവശവും വന്‍ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാഴ്ച മരച്ചില്ലകളില്‍ കിളികൂട്ടങ്ങള്‍ ആടിത്തിമര്‍ക്കുന്നു .,അതാ വാനരന്മാര്‍ വശങ്ങളില്‍ നിരന്നിരുന്നു കഥകള്‍ പറയുന്നു ,.,മുലയൂട്ടുന്ന അമ്മമാര്‍ പ്രിയതമയുടെ തലയില്‍ പെനെടുക്കുന്ന അവളുടെ പ്രിയതമന്‍ ,ഒന്ന് പൊട്ടി ചിരിക്കാന്‍  കൊതിച്ചു പോയി ,കാര്മേഘപാളികള്‍ പതിയെ ഇരുളാന്‍ തിടുക്കം കാട്ടുന്നപോലെ ,കോടമഞ്ഞ്‌ ചുരത്തുന്നപനിനീര്‍ മണികള്‍ പോലെ മലയെ പതിയെ പൊതിയുന്നു,,കോട എല്ലാം മറച്ചിരിക്കുന്നു.
തണുപ്പ് പതിയെ പതിയെ ശരീരത്തെ പൊതിയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയും മോളും ഒന്ന് കൂടി എന്നോട് ചേര്‍ന്നിരുന്നു മോളുടെ കൈകള്‍ എന്‍റെ കഴുത്തിനെ ചുറ്റി വരിഞ്ഞിരിക്കുന്നു .സന്തോഷത്തോടെ അവളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു .ചുരം കഴിഞ്ഞിരിക്കുന്നു.എന്‍റെ നാട് മനസ്സ് തുള്ളിച്ചാടുന്നു ഒന്ന് വെളിയില്‍ ഇറങ്ങി നിന്നു കൈകള്‍ മുകളിലേക്കുയര്‍ത്തി തുള്ളിച്ചാടാന്‍ കൊതിച്ചുപോയി .,.തേയിലത്തോട്ടങ്ങള്‍ കണ്ണുകളില്‍ വിസ്മയം വിരിയിക്കുന്നു,കൂടയും തൂക്കി പെണ്കൊടിമാര്‍ നാമ്പില നുള്ളുന്നു. എന്ത് ഭംഗിയാണത്  കാണുവാന്‍ കെട്ടിടങ്ങളുടെയും വിരഹ നൊമ്പരത്തിന്‍റെയും നാട്ടില്‍ നിന്നും പച്ചപുതപ്പിട്ട കുന്നിന്‍ ചരുവ് തേടിയുള്ള യാത്ര നയന മനോഹരങ്ങളായ മൊട്ടകുന്നുകള്‍ ഹരിത ഭംഗിയില്‍ കുളിരണിഞ്ഞുനില്‍ക്കുന്ന വന്‍ മരങ്ങള്‍ ഒരു സ്വര്‍ഗ്ഗ ലോകത്ത് പറന്നിറങ്ങിയ പ്രതീതി മനസ്സുനിറയെ.വഴിയില്‍ പലരും കൌതുകത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു  എല്ലാവരോടും കൈകളാല്‍ ഒരു വരവറിയിച്ചു.പുറത്തെ കാഴ്ചകള്‍ കണ്ടിട്ട്  കൊതി തീരുന്നില്ല അല്ലെ? ഇനി   നീ എന്‍റെ അടുത്തേക്ക്‌ വരണ്ട ഭാര്യ മോളോട് പരിഭവം നടിച്ചു. വീടെത്താറായി മോളുടെ നേരെ കൈകള്‍ നീട്ടി അവള്‍ മടിച്ചു മടിച്ചു അവളിലേക്ക്‌ പോകാന്‍  തുടങ്ങുന്നു.ആ ചുണ്ടുകളില്‍ പൂത്തിരി കത്തിയപോലെ ഒരു പുഞ്ചിരി വിരിയുന്നത് ഞാന്‍ സന്തോഷത്താല്‍ നോക്കികാണുകയായിരുന്നു. ചിന്തകളക്കിടയില്‍ വീടെത്തിയതറിഞ്ഞില്ല ഞാനും മോളും  യാത്രക്കിടയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചങ്ങാതിമാരെപ്പോലെ ആയികഴിഞ്ഞിരുന്നു.വീട്ടിലെത്തി ആരൊക്കയോ വന്നിരിക്കുന്നു എപ്പോളും ഞാന്‍ എത്തുമ്പോള്‍ വരാറുള്ള പല മുഖങ്ങളും ഇല്ലല്ലോ എന്നൊരു നൊമ്പരം മനസ്സിനെ അറിയാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.എല്ലാവരും സ്നേഹാനെഷണങ്ങള്‍ക്ക് ശേഷം പിരിഞ്ഞു പോയി.വീട്ടില്‍ ഞങ്ങള്‍ മാത്രം,.,സമയം എത്രപെട്ടെന്നാണ് പോയി മറയുന്നത് .,.രാവേറെയായിട്ടും ഉറക്കം വരുന്നില്ല എന്തോ പേരറിയാത്തൊരു നൊമ്പരം മനസ്സിനുള്ളില്‍ ,.,പിന്നെയെപ്പളോ അറിയാതെ നിദ്രാ ദേവി തഴുകിയുറക്കി.,.,

 ചായ വേണ്ടേ  ഭാര്യയുടെ കിളിമോഴികെട്ടാണ് പതിയെ കണ്ണുകള്‍ തുറന്നത് ,ചായ കുടിച്ചുകൊണ്ട് പുറത്തെക്കിറങ്ങി .ചുറ്റുവട്ടമോന്നു കണ്ണോടിച്ചു.കപ്പു തിരികെ കൊടുത്ത് പറമ്പിലേക്കിറങ്ങി, നോക്കി നടക്കണേ പാമ്പോ മറ്റോ കാണും അമ്മയുടെ വാക്കുകള്‍ ,.,.
സന്തോഷത്തിന്‍റെ പൊന്നോണ പുലരിയില്‍ ഞാന്‍ ആടിതിമിര്‍ക്കുകയായിരുന്നു ,കാടും മേടും പുഴകളും അരുവികളും കുഞ്ഞിളം കിളികളും എന്നോടൊപ്പം സന്തോഷത്തിന്‍റെ ദിനങ്ങള്‍  പങ്കുവച്ചു പറമ്പിലൂടെ ശാന്തമായോഴുകുന്ന അരുവി എന്നോട് പലവട്ടം ചോദിച്ചു നിനക്ക് തിരിച്ചുപോകാതിരുന്നൂടെ ,അവളോടുള്ള മറുപടി ഒരു നേര്‍ത്ത പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ സ്വപ്നങ്ങളുടെപൂന്തോട്ടം  തേടിയുള്ളയാമത്തിന്‍റെ വീഥികളില്‍  ഊര്ന്നിറങ്ങുകയായിരുന്നു .ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍പിന്നോട്ട്അതിവേഗംസഞ്ചരിച്ചുകൊണ്ടിരുന്നുഅതില് ‍ ഗ്രീഷ്മവും വാസന്തവും  സ്നേഹവും വേര്‍പാടുകളും വേലിയേറ്റവും വെലിയിറക്കങ്ങളും രാവും  പകലുമായി അകന്നു പോവുന്നു .പച്ച പനം തത്ത അതിനിടയില്‍  വാഴപ്പൂനുകരുന്നുണ്ടായിരുന്നു വിണ്ടുണങ്ങിയ   മണല്‍ കാട്ടില്‍ നിന്നും ഹരിത ഭംഗിയുടെ   കുളിര്‍മ  തേടിയുള്ള  യാത്ര  , പുലരിയും ഒരു കളിക്കൂട്ടുകാരിയെപ്പോലെ എന്നോടൊപ്പം അലയുന്നുണ്ടായിരുന്നു .

ഇടക്കിടെ  ആറ്റിറമ്പിലെ  കൈത ചെടിയുടെ ഓലയില്‍ വന്നിരുന്ന പൂവാലന്‍ കിളിപ്പെണ്ണിന്‍റെ  മനോഹരമായ ചിരി എന്നെ ഒരു നാലുവയസുകാരനാക്കി  അന്നൊരിക്കല്‍ ഇതുപോലെ  പൂക്കള്‍ പറിച്ച്‌ ആറ്റിറമ്പിലൂടെ നടന്നപ്പോള്‍ ഈ കിളിപ്പെണ്ണിന്‍റെ  വശ്യ സൗന്ദര്യത്തില്‍  മയങ്ങി നിന്നപ്പോള്‍ കാല്‍വഴുതി  തോട്ടിലേക്ക്   വീണതോര്‍ത്തപ്പോള്‍ ഒരടി പിന്നോട്ടറിയാതെ  മാറിയോ ?നാണം തോന്നി എനിക്ക്  അവളുടെ മുഖതെക്കു നോക്കിയപ്പോള്‍ അവള്‍ ഇപ്പോളും അതോര്‍ക്കുന്നുവോ ആവോ ? ചിന്തകളില്‍ പറന്നു കളിക്കുംമ്പഴും  ഒരു നോവ്‌ മനസിനെ കാര്ന്നുതിന്നുന്നതും  കണ്ണുകള്‍ നിറയുന്നതും അറിയാതെ  ഞാന്‍  അറിഞ്ഞു .കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോള്‍  കണ്ടു മറഞ്ഞ മുഖങ്ങള്‍ ഇന്ന് പലതും ഈ ഭൂമിയില്‍  ഇല്ലല്ലോ എന്ന അതിഗാഡമായ ഒരു ഹൃദയ നൊമ്പരം അതിനെ എന്ത്   പെരിട്ടു വിളിക്കും ഞാന്‍...,

  
കുഞ്ഞേട്ടന്‍ ,ബാലേട്ടന്‍ ,ചേറുണ്ണിഏട്ടന്‍ ,വെലുവേട്ടന്‍,സിന്തുമോള്,ചാത്തോറ്റി,അയ്യപ്പെട്ടന്‍,ആയിസുമ്മ ,പ്രദീപ്‌ ,മുത്ത്‌ സ്വാമി ,സേതു ,നീലണ്ടെട്ടന്‍ അങ്ങനെ നീളുന്നു ആ വലിയ നിര .ഇനിയും ഇവിടെ നിന്നാല്‍ എന്റ  മനസ്സ്  പോട്ടിത്തകരും എന്നുറപ്പായപ്പോള്‍  പീടികയിലേക്ക് ഒന്ന് പോകാന്‍ തീരുമാനിച്ചു വഴിയില്‍ പലരും വിശേഷങ്ങള്‍ ചോദിച്ചു യാന്ത്രികമായി മറുപടി നെല്‍കുകയായിരുന്നു  എല്ലാവരോടും ,കണ്ണപ്പെട്ടന്‍റെ കടയില്‍ നിന്നും ഒരു കാലി ചായകുടിക്കുന്നതിനിടയില് എന്നാ  നീ തിരിച്ചു പോണേ ലീവ് കൂടുതല്‍ ഉണ്ടോ? ചോദ്യംകെട്ടു തിരിഞ്ഞു  രാമന്‍ മാഷാണ് പെട്ടെന്ന്‍ ചാടി എഴുന്നീറ്റു  അനക്കിപ്പഴും ഈ ബഹുമാനം മാറ്റാറായില്ലേ  കുട്ടിയെ മാഷിന്‍റെ സ്നേഹത്തോടെയുള്ള ചോദ്യം സ്നേഹമാര്‍ന്ന കൈവിരലുകള്‍ മുടിയിഴാകളെ തലോടിയപ്പോള്‍  ഞാന്‍ ഞാനല്ലാതെ ആയിത്തീരുകയായിരുന്നു  രണ്ടാം ക്ലാസ്സില്‍ മൂക്കള ഒലിപ്പിച്ചു മറ്റുകുട്ടികളെ നുള്ളിപറിക്കുന്ന വികൃതി കുട്ടിയെയാണപ്പോള്‍  ഓര്മ വന്നത് .


അവിടെ നിന്നിറങ്ങി വീട്ടിലേക്ക്‌ നടക്കുമ്പോള്‍  മാഷിന്‍റെ  ചോദ്യമായിരുന്നു  മനസുനിറയെ  ,ആരും കേള്‍ക്കാന്‍ കൊതിക്കാത്ത ക്രൂരമായ  ചോദ്യം ,സ്കൂളിന് മുന്നില്‍ എത്തിയപ്പോള്‍ ഒന്നറിയാതെ  പാളിനോക്കിപ്പോയി ഞാന്‍ എന്‍റെ  കൊച്ചു കലാലയത്തെ കൊതിച്ചുപോയി ഞാന്‍ ഈ മുറ്റതോന്നു കൂടി ഓടി കളിയ്ക്കാന്‍ ബാല്യത്തിലെക്കൊന്നു തിരിച്ചുപോകാന്‍ ,കളിയും ചിരിയും ഇണക്കവും പിണക്കവുമായി  ഓടികളിച്ച  കലാലയം ഒരു കൊച്ചുകുട്ടിയുടെ മനസായിരുന്നു അപ്പോള്‍ ,കൊതിയോടെ വീണ്ടും വീണ്ടും കണ്ണുകള്‍ ആ മുറ്റത്ത്‌  പറന്നുല്ലസിക്കുകയായിരുന്നു .മുറ്റത്ത്‌ തല ഉയര്‍ത്തി നിക്കുന്ന മുത്ത്‌ മുത്തശി  മൂവാണ്ടന്‍ മാവില്‍  അറിയാറെയെന്‍ കണ്ണുകള്‍ ഒന്നുടക്കി  ഓര്‍ത്തപ്പോള്‍ ചിരിക്കാന്‍  ശ്രമിക്കുകയായിരുന്നു  ,മാങ്ങപറിക്കാന്‍ മാവില്‍  കയറിയതും  കാക്ക കൂട് കണ്ടു എടുക്കാന്‍ ശ്രമിച്ചപ്പോള്‍  എവിടെനിന്നോ പറന്നു വന്ന കാക്കമ്മ  കൊത്തി  കൊത്തി എന്നെ നിലത്തിട്ടതും ,ടീച്ചെറിന്‍റെ  അടിയുടെ പുറമെ  വീട്ടില്‍ നിന്നും കിട്ടിയ അടിയും എല്ലാം കൂടി ഒരു  പൂരത്തിനുള്ള  വകുപ്പുണ്ടായിരുന്നു ,


അതാ  ആരാ ആ നടന്നു വരുന്നത്  എന്‍റെ ആദ്യ   പ്രണയിനി സാവിത്രി കുട്ടി  ,അവള്‍  അടുത്ത് വരുമ്പോള്‍  കൈകള്‍ ഒന്ന് വിറച്ചുവോ ? ഓ എത്ര നാളായി കണ്ടിട്ട്  ശശിയേട്ടാ  എടതിക്കും മോള്ക്കും  സുഖമാണോ  എപ്പളാ എത്തിയേ  ലീവ് കുറെ ഉണ്ടോ ? എന്നാ തിരിച്ചുപോണെ  ആ ചോദ്യം പ്രദീക്ഷിച്ചു  പക്ഷെ അതുണ്ടായില്ല . ഞാന്‍ കരുതി നിനക്കെന്നോട്  പിണക്കാവും എന്ന്  .എന്തിനാ ഞാന്‍ പിണങ്ങണത്  ശശിയേട്ടാ  നമ്മള്‍ കൊതിക്കുന്നതോന്നു കിട്ടുന്നത് മറ്റൊന്ന് അപ്പോള്‍ നമ്മള്‍ കിട്ടിയതില്‍  സന്തോഷിച്ചു ഈശരനോട്  നന്ദി പറയുകയല്ലേ വേണ്ടത്  ,നീ ആളാകയങ്ങു മാറിപ്പോയല്ലോ  പെണ്ണെ മോള്‍ക്ക്‌ എത്ര വയസായി  ?ഇടക്കൊക്കെ   ശാരുന്‍റെ അടുത്തൊക്കെ  ഒന്ന് വന്നുപോയ്ക്കൂടെ  നിനക്ക് വരാം ശശിയേട്ടാ  നേരം കിട്ടണ്ടെ  തൊടിയില്‍ എന്നും പണിക്കാര്‍  ഉണ്ടാവും .സുകുവിനോടെന്‍റെ  അനേഷണം പറയണട്ടോ .എന്നാ പിന്നെ കാണാം 
അതും പറഞ്ഞു വീടിനെ ലക്ഷ്യമാക്കി  വേഗം നടന്നു  ഒരു മഴക്കുള്ള  കോള് കാണുന്നുണ്ട് .


റോട്ടില്‍ നിന്നും ഇടവഴിയിലേക്കു കയറിയപ്പോള്‍  ഒരു ചേര വട്ടം ചാടി  ഇഴഞ്ഞു പോയി ,ഈ ഇടവഴികളില്‍ എത്രവട്ടം വീണിരിക്കുന്നു തൊട്ടാവാടി പൂക്കളെ നുള്ളിനോവിക്കുമ്പോള് എത്രയോ വട്ടം കുഞ്ഞിളം കൈകളില്‍ മുള്ളുകൊണ്ട് കുത്തി അവളെന്നെ  കരയിപ്പിച്ചിരിക്കുന്നു .മഴ ചാറാന്‍  തുടങ്ങിയിരിക്കുന്നു പുല്‍നാമ്പുകള്‍ ആ ചെറു മണി തുള്ളികളെ  സ്നേഹത്തോടെ തലോടുന്നത്  കാണാന്‍  എന്തു രസമാണ്  നടപ്പിന് അറിയാതെ വേഗത കൂടുന്നത് ഞാനറിഞ്ഞു .മഴ പുള്ളുകള്‍ സന്തോഷത്തോടെ പറന്നു നടക്കുന്നുണ്ട് ‍ ചാറല്‍ മഴകൊണ്ട  വന്നാത്തികുരുവി തന്‍റെ  പീലികള്‍  കൊതിയോരുക്കുന്ന തിരക്കിലാണ് കുയിലമ്മയും തന്‍റെ  കച്ചേരി തുടങ്ങി കഴിഞ്ഞു  .പെരക്കാ മരത്തിലിരുന്ന  അണ്ണാറകണ്ണന്‍ എന്നെ കണ്ടപ്പോള്‍ കൈയിലിരുന്ന പേരക്ക എനിക്കെറിഞ്ഞു തന്നിട്ട്  ഒരു കൊഞ്ഞനവും കാണിച്ചു ചാടി മറഞ്ഞു .അകലെ ശാരു മോളെയുമെടുത്തു കുടയുമായി വരുന്നുണ്ടായിരുന്നു എന്താ ഏട്ടാ ഇതു  മഴ നനഞ്ഞാല്‍  പനീ പിടിക്കില്ലേ ? ഇതെന്തൊരു മഴയാ ഒരു മുന്നറിയിപ്പുമില്ലാതെ ? അ പിന്നെ  നിന്നോട്  കുറിയൊക്കെ  തന്നു ക്ഷണിച്ചിട്ടല്ലേ  മഴ പെയ്യുന്നത്  അങ്ങനെ പറയാന്‍ തോന്നി  മോളെ കൈനീട്ടി വാങ്ങുമ്പോള്‍  അവള്‍ ഒരു നറു മുത്തം കവിളിളത്ത് തന്നു കൊണ്ട്  ഷര്‍ട്ടിന്‍റെ   പോക്കറ്റില്‍  എന്തോ തിരയുകയായിരുന്നു.

ശാരുവിനെ  ചേര്‍ത്ത് പിടിച്ചു നടക്കുമ്പോള്‍  കുളിരെല്ലാം അകലുന്നപോലെ  അവളുടെ ചുമലില്‍ ഒന്നമാര്‍ത്തി  അവള്‍ ഒന്ന് പിടഞ്ഞു  വേണ്ടാട്ടോ അമ്മയെ നുള്ളണ്ടാ  ഞാന്‍  അച്ചമ്മയോടു  പറയും അവള്‍ പരിഭവം പറഞ്ഞപ്പോള്‍  നാണിച്ചുപോയി .വീടിന്‍റെ  ഉമ്മറത്തെതിയപ്പോള്‍  അമ്മയടെ പരിഭവം  ഒരു കുടയോക്കെ എടുത്തൂടെ ഉണ്ണീ പുറത്തിറങ്ങുമ്പോള്‍ മഴ എപ്പളാ പെയ്യ പറയാന്‍ കയ്യൂല .ഇതു ഗള്‍ഫ്‌ ഒന്നുമല്ല .സാരമില്ലമ്മേ  ഇങ്ങനെ  കാലത്ത്  പെയ്യും എന്ന് നിനച്ചില്ല 

"ഞാന്‍ വാഴയില എടുക്കാന്‍ നോക്കി, ഒരെണ്ണം പോലും കീറാത്തതില്ല. ഇവിടെ നല്ല കാറ്റാ ഏട്ടാ, രാത്രിയൊക്കെ എന്തൊരു കുളിരാന്നറിയ്യോ"
അതും പറഞ്ഞ് അവള്‍ പാളിനോക്കുന്നത് കണ്ടില്ല എന്ന് നടിച്ചു. 

മോളെ എടുത്തു മടിയില്‍വച്ച് അവളോട്‌ കിന്നാരം പറയുന്നതിനിടയില്‍ അവള്‍ മുഖത്തു കടിച്ചു, എന്നിട്ട് കൊഞ്ചി കൊഞ്ചി പറഞ്ഞു, "കണ്ണാടി കൊക്കാച്ചാ..."
നന്നായി വേദനിച്ചു. "എന്‍റെ മുത്തെ നീ എന്താ ഈ കാട്ടണേ...?"
"മേടിച്ചോ മേടിച്ചോ, ഞാന്‍ എന്നും വാങ്ങണതാ.."
അതും പറഞ്ഞ് ശാരു ചായയുമായി അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
"ഏട്ടാ പോകണെനു മുന്‍പ്‌ ആ വിറകു പുര ഒന്ന് കെട്ടിത്തരണെ" ഞാന്‍ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി,

ഈ വാക്കുകള്‍ ആരും മറന്നു പോവാത്തതെന്താ സ്വയം പിറുപിറുത്തു ആര് കണ്ടാലും എപ്പളാ തിരിച്ചുപോണെ  ഇതല്ലാതെ ആരക്കുമോന്നും   ചോദിയ്ക്കാന്‍  ഇല്ലെ മനുഷ്യന്മാര്‍ക്ക്  എന്തൊരു നാടാ ഇത് .ഗള്‍ഫില്‍ ചെന്നാല്‍ എന്നാ നാട്ടില്‍ പോണേ നാട്ടില്‍ വന്നാല്‍ എന്നാ തിരിച്ചു പോണെ അപ്പോള്‍ എവിടെയാ പ്രവാസിക്കൊരു സ്വസ്ഥമായ ഇടം ,വീണ്ടും ഒര്മാകള്‍ക്കിടം കൊടുക്കാതെ കുളിക്കാനായി  കിണറ്റിന്‍ കരയിലേക്ക് നടന്നു .കിണറ്റിലെ  തണുത്ത വെള്ളം തലയിലൂടെ ഒഴിക്കുമ്പോള്‍  മനസും ശരീരവും ഒരു പോലെ കുളിര്‍മഴ  നനയുന്നത് ഞാന്‍ അറിഞ്ഞു .വീണ്ടും വീണ്ടും തോട്ടി കിണറ്റിലേക്ക് വലിച്ചെറിയുമ്പോള്‍ ആവേശമായിരുന്നു മനസ്സില്‍ ഒപ്പം ഉന്മേഷവും,.,.,


(
ആസിഫ്‌  വയനാട്‌ )‍‍