ദിവസം മുഴുവന്‍ മലയാളിയെ വട്ടംചുറ്റി പറക്കുന്ന ഒരു വണ്ടിനെപ്പോലെ ആണ്‌ ടെന്‍ഷന്‍. ചില ഓര്‍മ്മകള്‍ പോലും മനുഷ്യരില്‍ ടെന്‍ഷനുണ്ടാക്കുന്നു. മദ്യപാനം, മയക്കുമരുന്ന്‌, ആത്മഹത്യ ഇങ്ങനെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ വലിച്ചുവയ്‌ക്കുന്ന ഏടാകുടങ്ങളിലും ഇന്ത്...
യയില്‍ ഒന്നാം സ്ഥാനത്താണ്‌ മലയാളി. മറുനാടന്‍ മലയാളികളുടെ കാര്യത്തില്‍ ഇതൊക്കെ ശരിതന്നെ. നിരന്തരമായ ടെന്‍ഷന്‍ ഉണ്ടാക്കുന്ന രോഗങ്ങളും ഏറെ. ടെന്‍ഷനില്ലാത്ത ഒരു ജീവിതം മലയാളിക്കിന്ന്‌ സാധ്യമാണോ?
ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദമത്രയും അനുഭവിച്ച്‌ റിലാക്‌സ്‌ ചെയ്യാനായി വീട്ടിലെത്തുമ്പോള്‍ മുഖംവീര്‍പ്പിച്ചും, അസ്വസ്ഥമായ സംസാരംകൊണ്ടും, അനാവശ്യകാര്യങ്ങളിലേയ്‌ക്കു ശ്രദ്ധക്ഷണിച്ചും നടത്തുന്ന പെരുമാറ്റം മാനസിക സമ്മര്‍ദ്ദമുയര്‍ത്തും. പൊട്ടിത്തെറിക്കാനും അടികലശലുണ്ടാകാനും ഇതില്‍പ്പരം കാരണം വേണ്ട. ടെന്‍ഷനെടുത്തിരിക്കുന്നവരെ കുറെ സമയത്തേയ്‌ക്കു വെറുതെ വിടുക.
സായാഹ്നങ്ങളിലും വാരാന്തങ്ങളിലും വീട്ടിനുളളില്‍ മാത്രമിരിക്കാതെ പുറത്തിറക്കി നടക്കുന്നതും വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുന്നതും മാനസികസമ്മര്‍ദ്ദത്തെ കുറയ്‌ക്കും. മനസുതുറന്നൊന്നു ചിരിക്കാനും ഇടപഴകാനും സാധിക്കുമെങ്കില്‍ ടെന്‍ഷന്‍ നിങ്ങളെ പിന്തുടരുകയില്ലെന്നത്‌ ഉറപ്പ്‌.

Comments