Tuesday, May 28, 2013

ഭ്രാന്തി ( POEM )ചീകിയോതുക്കാത്ത മുടിയിഴ നാരുകള്‍
കാറ്റില്‍ അലസമായി പറന്നു
രാവിന്‍റെ  മൂകമാം വിജനാമാം വീചിയില്‍
അവളതാ ഏകയായ് അലഞ്ഞു.

നിശാസ്വപ്നമില്ലാതെ പരിഭവം പറയാതെ
ലക്ഷ്യങ്ങള്‍ ഇല്ലാതെയവള്‍ അലഞ്ഞു
താനൊരു  ഭ്രാന്തിയാണെന്നുള്ള  സത്യങ്ങള്‍
അറിയതെയുള്ളോരാ യാത്രയല്ലോ,

പലരുമേ രാവിന്‍റെ  കൂരിരുള്‍ മറവിലായ്
അവളുടെ മാറോട് ചെര്ന്നു റങ്ങും
ക്രൂരമാം ഭൂവിതില്‍ രാവിന്‍റെ  കുളിരതില്‍
പലരുമേ അവളുടെ മാറിടം നുകരും.

അലസമായ് അലഞ്ഞപ്പോള്‍ പാതവരമ്പിലെ
പാതവരമ്പിലെ ക്രൂരമാം കല്ലുകള്‍
നക്നപാദങ്ങളെ കീറി മുറിച്ചതോന്നും അവളറിഞ്ഞില്ല
മഴയുള്ള രാത്രിയില്‍ ഒരു പീടികത്തിണ്ണയില്‍
ഒരു കീറതുണിയില്‍ അവള്‍ കിടന്നു.

അവിടെയും രാവിന്‍റെ  ക്രൂരമാം കൈയ്യുകള്‍
ദാക്ഷിണ്യമില്ലാതെ അവളെപ്പോതിഞ്ഞു
പരിഭവം ചൊല്ലാതെ ആരോരുമില്ലാതെ
തെരുവിന്‍റെ പുത്രിയായ് അവള്‍ നടന്നു
പകലില്‍ പലരുമേ മാന്യരായ് കണ്ടിടും
രാവത്തില്‍ ക്രൂരരായ് പറന്നിറങ്ങും.

കാമത്തിന്‍ അണയാത്ത തീ ജ്വാലയായവാന്‍
ഇരുളിന്‍റെ  മറവില്‍ പതിഞ്ഞിരിക്കും
കൂരിരുള്‍ മറവില്‍ അലഞ്ഞിടുന്ന ഭ്രാന്തിയെപ്പോലും
അവന്‍ മറക്കും കാമ വെറിപൂണ്ട നാരദന്‍ കൈകളില്‍
അവളും വെറുതെ പിറുപിറുക്കും.

ASIF WAYANAD

വേര്പാട്

     

സ്വപ്‌നങ്ങൾ ഒക്കെയും ബാക്കിയാക്കി
എങ്ങോ മറഞ്ഞു നീ യവനികക്കുള്ളിലായി
പോറ്റിവളര്ത്തിയ  മക്കളെ കാണാതെ
സ്നേഹിതയാകുമാ പ്രിയയോടു ചൊല്ലാതെ
മോഹങ്ങള്‍ പലതുമേ പൂർത്തീകരിക്കാതെ
ആരോടും പറയാതെ യാത്രയായി .

വിട്ടു പിരിയുന്ന ദുനിയാവിൻ മോഹങ്ങൾ
സ്നേഹ മന്ത്രങ്ങളും  ബാക്കിയാക്കി
ശീതീകരിച്ചോരാ  മോര്ച്ചറിക്കുള്ളിൽ  നീ
മൂകം ശയിപ്പൂ ഏകനായി .

ഒരു വേള നിന് മുഖം  കാണുവാനായി  ഞാൻ 
ആദ്യമായ്  നിന്നരുകിൽ  വന്ന നേരം
 വാതിലിൽ ഗ്ഹൂർഘയോ  മുറുമുറുത്തു
ശാന്തമായുറങ്ങുന്ന  നീ മുഖം കണ്ടു ഞാൻ
അറിയാതെ ഒരു വേള  കണ്കൾ  നിറച്ചുപോയ്.

മോർച്ചറി വാതിലിൽ  സ്നേഹിതർ  പരസ്പരം
മരണ വിശേഷങ്ങൾ  പങ്കുവച്ചു
യാതൊന്നു മറിയാതെ മോർച്ചറിക്കുള്ളിൽ  നീ
ശാന്തം മയങ്ങി  ഏകനായി .

അവസാന യാത്രാ മംഗളമാവുന്ന  നിസ്ക്കാരത്തിൽ
ഞാനും  പങ്കെടുത്തു
ഇതുപോലെയാരുമേ  യാത്രയാകെല്ലയെന്നു ഞാൻ
ഹൃദയം തുറന്നു ദുവായിരന്നു
 ഇറ്റിട്ടു വീണൊരാ കണ്ണുനീർ തുള്ളികൾ
കൈവിരൽ തുമ്പിനാൽ  ശൂന്യമാക്കി .,.,.,.,

ആസിഫ്  വയനാട്

Monday, May 27, 2013

ദുനിയാവ്‌ (POEM)

       

ദുനിയാവില്‍ ഏറെ മോഹങ്ങളുമായി
അലഞ്ഞിടുന്നു മര്ത്യ ന്‍ നിത്യവും
അന്യന്റെ കണ്ണുനീര്‍ കണ്ടവന്‍ നിത്യവും
മതിമറന്നാര്ത്തു ചിരിച്ചിടുന്നു.

ദുഷ്ടത്തരങ്ങളും കള്ളത്തരങ്ങളും കാട്ടുന്നവന്‍
ദുനിയാവിന്‍ അക്കൌണ്ട് നിറക്കുവാനായ്
പലതിലും കണ്ണുനീര്‍ ചോരനിറങ്ങളും
മഞ്ഞളിപ്പാലവന്‍ കണ്ടതില്ല.

അന്യന്റെ ഹക്കിനെ കൈയ്യിട്ടു വാരിയും
ഹൃത്തിലെ സ്നേഹത്തെ പിഴുതെറിഞ്ഞും
ദുനിയാവിന്‍ പാതയെ ഭംഗിയാക്കി
നാളെയീ സമ്പാദ്യം ഇട്ടെറിഞ്ഞോറ്റക്ക്
പോകേണ മെന്നവന്‍ ഓര്പ്പിതില്ല.

ദുനിയാവില്‍ പെരാണവന് മുഖ്യം
ആഘിറം ഒന്നവന്‍ ഹൃത്തിലില്ല
നാളെ നീ കബറിങ്ങല്‍ ഒറ്റക്കുറങ്ങുമ്പോള്‍
ഓര്ത്തിടും ശോകമായ് ഈ ചെയ്തികള്‍.

പോറ്റിവളര്ത്തിയ മക്കളുപോലുമേ
ഒരു സലാം ചൊല്ലിപ്പിരിഞ്ഞിടുമ്പോള്‍
പ്രിയതമാപോലുമേ നിന്നെപ്പിഞ്ഞങ്ങു പോയിടുമ്പോള്‍
തനിച്ചുറങ്ങുന്ന ഇരുട്ടറക്കുള്ളില്‍ നിന്‍
കൂട്ടിനായ് പുഴുക്കളോ എത്തിടുന്നു.

പാമ്പും പഴുതാരയും ഒന്നിച്ചുറങ്ങുന്ന
നാളെയെ ഇന്നു നീ ഓര്ത്തിടെണം
മാറ്റിവച്ചീടുവിന്‍ ക്രൂരമാം ചെയ്തികള്‍
നന്മയെ വാരിപ്പുണര്ന്നു പോകൂ.

ഇന്നു നീ നേടിയ സമ്പാദ്യം മൊന്നുമെ
കെട്ടിപ്പെറുക്കിനീ പോവതില്ല നന്മയില്‍ നീ ചെയ്ത
പുണ്യ പ്രവര്ത്തികള്‍ മാത്രമേ നിന്നെ തുണക്കയുള്ളൂ
അന്യന്റെ കണ്കളളില്‍ നീര്‍ പോടിഞ്ഞീടാതെ
നീ നിന്റെ ചെയ്തികള്‍ ധന്യമാക്കൂ.

ദുനിയാവിന്‍ മോഹങ്ങള്‍ മറന്നു നീ നിത്യവും
നാളത്തെ ജീവിതം ശ്രേഷ്ടമാക്കൂ
കൊടിതന്‍ നിറങ്ങളും മതവിദ്യോഷങ്ങളും
വിതറുന്ന ചെയ്തികള്‍ മാറ്റി നിര്ത്തൂ്.

സ്നേഹം വിതറുന്ന ഒരു നല്ല നാളെക്കായ്‌
ആല്മാര്തമായി കൊതിച്ചുനൊക്കൂ
ആ നല്ല പുലരിക്കായ്‌ ചേര്ന്ന് പോകാം
സ്നേഹം കൊതിക്കുന്ന കൂട്ടുകാരെ,
,,..,

asif shameer

Friday, May 24, 2013

മഴച്ചാർത്തു (കവിത )

                        

മഴച്ചീളു കൊണ്ടൊരു  കവിത ഞാൻ എഴുതാം
മഴക്കോള്  മൂടുമെൻ ഹൃദയമെ
തടിക്കുന്ന  ഹൃത്തിലെ  ഉദിക്കുന്ന സ്നേഹമേ
പരക്കുന്നു മഴക്കാറു പോലെ നീ ,

മഴക്കൊളിനുള്ളിലേ  നിറച്ചാർത്തുമായി
മഴത്തുള്ളികൾ  വരവായി
പുതുമഴ നനയുന്ന സുഖമോടെ മനതാരിൽ
വിരിയുന്ന ശേലുള്ള വരികൾ .

കുളിർതെന്നൽ തഴുകുന്ന  ചെരുചാറ്റൽ മഴയിൽ  നീ
ഒരു മോഹമായി പടെർന്നെങ്കിൽ
ലോലമായ്‌ പടരുമീ  കുളിരിന്‍റെ  താളത്തിൽ
പാരിളം തെന്നലായ്  വീശിടാമോ ?

ഇലകളിൽ  വീണൊരാ  ചെറു മഴത്തുള്ളിപോൽ
മ്രുദുലമാം നിന്റെ  മിഴിയിണകൾ
കുളിര് മണ്ണിൽ  വിരിയുന്ന മഴവില്ലുപോലെ
ഒരു മാത്ര  വിരിഞ്ഞിരുന്നെങ്കിൽ .

മഞ്ഞിൻ  കണങ്ങളെ  ചുംബിച്ചുണരുന്ന
സൂര്യ കിരണമായ്  ഞാൻ  പിറന്നെങ്കിൽ
ചെറുച്ചാറ്റൽ മഴയൊന്നു  നനയുന്ന സുഖമായ്  ഞാൻ
നിന് ചാരെ അണഞ്ഞിരുന്നെങ്കിൽ .

ഒരു  മഴപ്പുള്ളിന്റെ ചിറകടി  ശബ്ദം
കാതിൽ മെല്ലെ  പതിയവെ
മഴക്കാറു മൂടുമെൻ  ശോകമെൻ  മനസ്സിൽ
ഒരു ചാറ്റൽ  മഴയായ്  നീ പൊഴിയവെ,

പടികൾ  കടന്നു ഞാൻ  മറയുന്ന  വേളയിൽ
നിറയുന്ന നിന് മിഴികളിൽ  നോവിന്റെ  നൊമ്പരം
അറിയാതെൻ  മിഴികളിൽ  ഒരു  മഴത്തുള്ളിയായ്
നീയോന്നടർന്നിരുന്നെങ്കിൽ .
ഹൃ ദയം  തുറന്നു ഞാൻ പാടുന്നു  മമ തോഴി
നീയൊരു  മഴയായിരുന്നെങ്കിൽ ,.,.,.,.

ആസിഫ്  വയനാട് ,.,.