Saturday, December 8, 2012

അറേബ്യന്‍ പ്രണയം .,.(,ചെറു കഥ)


സ്നേഹത്തിന്‍റെ പൂമഴക്കാലം, മനസിലെ ആശകള്‍ മാത്രം പൂക്കുന്ന തേന്മാവിന്‍ കൊമ്പില്‍ ഒരു കൊച്ചു കൂര പണിയാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. പാതിരാ മഴക്കോളില്‍ ഈറനായ് അണയുന്ന പ്രണയ സംഗീതത്തിന്‍റെ അലയൊലികളില്‍ പറന്നണയുന്നൊരു നിശാഗന്ധിയായ് അവളെന്‍റെ മനസ്സിനെ അറിയാതെ കീഴ്പ്പെടുത്തുകയായിരുന്നുവോ?


സ്വപ്ന  സംഗീതത്തിന്‍റെ ഇശലുകള്‍ പോലെ മാരിവില്ലിന്‍റെ ലോല വര്‍ണങ്ങളില്‍ ഞാന്‍ അലിഞ്ഞില്ലാതാവുന്നുവോ?
'"അന്നാദ്യമായി അവളോടൊത്തുള്ള യാത്രയില്‍  അറിയാതെയെന്‍ മിഴികള്‍ മിഡില്‍ ഗ്ലാസ്സിന്‍റെ മാറിടത്തില്‍ അറിയാതെ തഴുകിയപ്പോള്‍ വര്‍ണ്ണ മനോഹരമായ ആ നീല മിഴികളില്‍  ഒരു ചെറു പുഞ്ചിരി വിരിയാന്‍ കൊതിക്കുന്നത് ഞാന്‍  അറിയുകയായിരുന്നു. സപ്ത സ്വരങ്ങളില്‍ ഇഴചേര്‍ന്ന രാവില്‍ പ്രണയം കൊതിക്കുന്ന ഒരു നിലാ പക്ഷിയായി മാറുന്ന അസുലഭ നിമിഷങ്ങള്‍., സ്നേഹത്തിനു അതിര്‍ വരമ്പുകള്‍ ഇല്ലല്ലോ ഭാഷയോ ദേശമോ മതത്തിന്‍റെ അതിര്‍ വരമ്പുകാളോ  ഇല്ലാതെ സ്വതന്ത്രയായി ഒഴുകുന്നവള്‍  പ്രണയം.

  
പ്രകൃതിയുടെ മുക്തസ്തന്യം ചുരത്തുന്ന മണലാരുണയത്തിലെ    ഒരു പനിനീര്‍പ്പൂവ്  അതായിരുന്നു അവള്‍.., "നവാല്‍ സുബൈദ" എന്ന അറബി പെണ്‍കൊടി കറുപ്പിനുള്ളില്‍ മൂടി വക്കപ്പെട്ട ഒരു മാണിക്യ കല്ല്‌, മനസ്സ് തുറന്നു ഒരാളോടും ഒന്ന് സംസാരിക്കാന്‍ പോലും അവകാശമില്ലാത്ത ഒരു യുവതിയുടെ സ്നേഹം കൊതിക്കുന്ന ഹൃദയം എന്‍റെ മുന്‍പില്‍ ആവേശത്തോടെ ഓടിയണഞ്ഞപ്പോള്‍ ഇരു കൈകളാലും ചെര്‍ത്തണക്കാതിരിക്കാന്‍ എനിക്കുമായില്ല. പിന്നീടുള്ള ദിനങ്ങള്‍ സ്നേഹ സാഗരം കരകവിഞ്ഞോഴുകുന്ന സുന്ദര നിമിഷങ്ങള്‍ കാണാതിരിക്കാനോ മിണ്ടാതിരിക്കാനോ കഴിയാത്ത വീര്‍പ്പു മുട്ടുന്ന ദിന രാത്രങ്ങള്‍, പല ദിനങ്ങളും അവള്‍ക്കു മാത്രമുള്ളതായി പിറവി കൊള്ളുന്നതായി തോന്നാറുണ്ട് പലപ്പഴും.

ഇടത്തരം കുടുംബത്തില്‍ ജനിച്ച സുന്ദരികുട്ടിക്കു ആര്‍ഭാടം എന്ന വാക്കിന്‍റെ  അര്‍ത്ഥമറിയില്ല വര്‍ഷത്തില്‍ രണ്ടു പെരുന്നാളിന് വീട്ടുകാര്‍ എടുത്തുകൊടുക്കുന്ന ഡ്രെസ്സുകള്‍ ഒരു സാംസണ്‍ ഗാലക്സി ഒരു കംപ്യുട്ടര്‍ അതായിരുന്നുവത്രെ അവളുടെ ലോകം .കൂട്ടില്‍ അടക്കപ്പെട്ട ഒരു കിളികുഞ്ഞിന്‍റെ വാനത്തില്‍ പറക്കാന്‍ കിട്ടിയ സന്തോഷമായിരുന്നു അവളുടെ ഉള്ളില്‍ .കഥകള്‍ അവള്‍ പറഞ്ഞു തീരുമ്പോള്‍ എന്‍റെ കണ്ണുകളും അറിയാതെ നിറയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

 ഇന്തപ്പനയുടെ ചുവട്ടില്‍ അവളുടെ മടിയില്‍ തലചായ്ച്ചു കിടക്കുമ്പോള്‍ ആ മൂടുപടം എനിക്കായി എനിക്ക് മാത്രമായി വഴിമാറുമ്പോള്‍   ആ  കണ്ണുകളിലെ തിളക്കവും ആ ചുണ്ടുകളുടെ ചൂടും ഞാന്‍ സ്വപ്നത്തില്‍ എന്ന പോലെ ആസ്വദിക്കാറുണ്ട്, .അത്തറിന്‍റെ മണമുള്ള നിന്‍റെ കണ്പീലികള്‍,.വയനാടന്‍ ഹരിത ഭംഗിയില്‍ കാതരയായപോലെയുള്ള നിന്‍റെ നെറ്റിത്തടങ്ങള്‍, ഹൃദയ വര്‍ണങ്ങളുടെ ഒരു പേമാരിയായി പെയ്തൊഴിയുമ്പോള്‍ എന്‍റെ വിരലുകള്‍ നിന്‍റെ ചെമ്പിച്ച മുടിയിഴകളെ അറിയാതെ തഴുകുമ്പോള്‍ നിറെ വര്‍ണ്ണ മനോഹരിയായ ചുണ്ടുകള്‍ എന്നെ പൊതിയുന്നതും ഓരോ രാവിലും എന്നെ തഴുകി ഉറക്കാറുണ്ട്.

എന്‍റെ സാമീപ്യം നിന്‍റെ ഹൃദയത്തെ ലോലമായി  തഴുകുന്നതും മൂടുപടമിട്ട നിന്‍റെ ചൊടികളില്‍ പുഞ്ചിരി. വിരിയുന്നതും മുന്നില്‍ വിലങ്ങിട്ട സിഗ്നലില്‍ സകടം മൂകമായ് നില്‍ക്കവെ ഒരു വേളകൂടി എന്‍റെ നയനങ്ങള്‍ നിന്നെ അറിയാതെ ഉഴിഞ്ഞുവോ ? ചലിക്കുന്ന വണ്ടിയില്‍ ചിലമ്പുന്ന നിന്‍ തേന്‍ മൊഴികള്‍ എന്‍റെ കാതുകളെ പുളകമണിയിക്കുന്നു  കുളിരുള്ള  പുലരിയില്‍ സുഖ മുള്ള പ്രണയമായ് അത് മാറുന്നതും.
ഒരു കുളിര്‍കാറ്റിന്‍റെ കൊഞ്ചലോടെ നീയണയുന്ന നിമിഷങ്ങള്‍, ഇശലിന്‍  നിലാക്കിളിയായി നീയെന്‍റെ ഉള്ളില്‍ പറന്നിറങ്ങുമ്പോള്‍ എഴുതാന്‍ കൊതിക്കുന്നു ഞാന്‍ വിരിയാന്‍ കൊതിക്കുമീ പ്രണയ സംഗീതത്തിന്‍റെ സുഖമുള്ള വരികള്‍....., കാലത്തിന്‍റെ  കറുത്തമുഖം എനിക്കേകിയ പ്രവാസത്തില്‍ നീയെന്‍റെ മോഹന സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നെല്കി ഇരുളിന്‍റെ നിഗൂഡമാം സോപാന സന്ധ്യയില്‍ ഒരു ചാറ്റല്‍ മഴയുടെ വശ്യ സുന്ദരമായ കുളിര്‍മയോടെ വെന്മെഘ സുമുഖിയായി നീയണയുന്ന സുരഭില നിമിഷങ്ങള്‍ ആ  സ്നേഹ സ്പര്‍ശനമേല്‍ക്കാന്‍ കൊതിക്കുന്ന ഒരു തംബുരുവായി ഞാനും .ഈ ഡിസംബറിന്‍റെ  തണുപ്പുള്ള  രാവുകളില്‍ പ്രവാസ ജീവിതത്തിന്‍റെ ഏകാന്ത നിമിഷങ്ങളിലേക്ക് ബാല്യ കൌമാര വേളകളില്‍ ആദ്യാനുരാഗ ലഗരി പകരുന്നതുപോലെ എന്‍റെ ഹൃദയത്തുടിപ്പുകളും സ്വപനത്തിന്‍റെ സ്പന്ദനങ്ങളോടൊപ്പം പറന്നിറങ്ങുമ്പോള്‍ നിശാ ശലഭങ്ങള്‍ എനിക്ക് ചുറ്റും പ്രതീഷയുടെ നുറുങ്ങു വെട്ടവുമായി കാത്തിരിക്കുന്നുതു പോലെ.


അത്തര് മണക്കുന്ന നിന്‍റെ മുടിയിഴകളെ
എന്‍റെ അധരങ്ങള്‍ തഴുകുന്നതും
ഒരു സുഖമായ് ഞാന്‍ അറിയുന്നു
പ്രിയസഖി.
ഈത്തപ്പനയുടെ നാട്ടിലെ എന്‍റെ
സൗന്ദര്യമാണ് നീ. പ്രേമത്തിന്‍റെ അഗാത ഗര്‍ത്തങ്ങള്‍ നമ്മുടെ മുന്നില്‍  വിടവുകളാവുന്നുവോ ?നിന്നെ കാണാത്ത ദിനങ്ങള്‍ എന്‍റെ മനസ്സ് കാര്മേഘപങ്കിലമാവുന്നതും ഒരു പെരറിയിയാത്ത നൊമ്പരമായി അത് ഹൃദയത്തെ കാര്‍ന്നു തിന്നുന്നതും,ഒരു സുഖമുള്ള നോവായി എന്‍റെ മനസ്സില്‍ നീരുറവകള്‍ തീര്‍ക്കുമ്പോള്‍., 
പ്രണയം അത് നിര്‍വചിക്കാന്‍ ആവാത്ത ഒരു നൊമ്പരമാണേന്നു ഞാന്‍ അറിയുന്ന നിമിഷങ്ങള്‍., ആവില്ല പിരിയാന്‍ എന്ന് മനസ്സ് മൂകമായി തേങ്ങുകയാണ് പ്രിയേ,  നിന്‍റെ ഓരോ സ്വരത്തിലും ആ നൊമ്പരത്തിന്‍റെ ചീളുകള്‍ ഞാനറിയുന്നുണ്ട്.
നിന്‍റെ വിരലുകള്‍ എന്‍റെ മുടിയിഴകളെ ലോലമായ്‌ തഴുകുന്ന നിമിഷങ്ങളും
മറക്കുവാനാവില്ല പ്രിയ സഖി,.,

 എന്‍റെ കല്‍ബിലെ  ഹുറിയായി അവള്‍ ഇടവഴികളില്‍ പതിയെ അടുത്തു വരുന്ന ഒരു കൊലുസിന്‍റെ നാദം പോല്‍ അവളുടെ തെനോഴുകുന്ന മധു മൊഴികള്‍ ഊദിന്‍റെ മണമുള്ള ഒരിളം തെന്നലായി എന്‍റെ മനസ്സിന്‍റെ പൂന്തോപ്പില്‍ പറന്നുല്ലസിക്കുന്നു. കുളിര്‍മയില്‍ നീരാടി അലയുന്ന ഒരു സുഖമാണ് പ്രണയം എന്ന കവി വചനം എന്‍റെ ഹൃദയത്തെ   ലോലമായി തഴുകുമ്പഴും,  അതിര്‍വരമ്പുകള്‍ ഇല്ലാതെ എവിടെയും യഥേഷ്ടം പറന്നുല്ലസിക്കുന്ന ചിത്ര ശലഭത്തെപ്പോലെ സുന്ദരിയായവള്‍.,.,സ്വപ്നത്തിന്‍ തെരിലെ ഒരു വാനമ്പാടിയായി നീയിപ്പഴും എന്‍റെ മനസ്സില്‍ .,.,.,.

ആസിഫ് വയനാട് ,.