എന്‍റെ പ്രവാസജീവിതം

                                            

സുഹുര്‍ത്തുക്കളെ  എന്‍റെ    ജീവിതത്തിലെ  മറക്കാന്‍  കഴിയാത്ത  അനുഭവങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കട്ടെ  പ്രവാസജീവിതത്തില്‍  ഞാന്‍  സഞ്ചരിച്ച രാജ്യങ്ങള്‍  നിങ്ങളെ  ഒന്ന് പരിജയപ്പെടുത്താം .പതിന്നാറു വര്‍ഷത്തെ യാത്രയില്‍ കാണാന്‍ കഴിഞ്ഞ മനോഹരമായ രാജ്യങ്ങള്‍ ,എത്ര വര്‍ണ്ണിച്ചു പറഞ്ഞാലും മതിവരില്ല .ഞാന്‍ എന്‍റെ പ്രവാസ ജീവിതം ആരംഭിക്കുന്നത് ഖത്തറില്‍ നിന്നുമാണ് , നാട്ടില്‍ കോളേജ് ജീവിതത്തിനു ശേഷം ,പല ജോലികള്‍ ചെയ്തു ജീവിതം തള്ളിനീക്കുംമ്പോള് ,മദ്രാസ്‌ ,ബാംഗ്ലൂര്‍, ബോംബെ ,അന്ടമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലൂടെയുള്ള അന്നം തേടിയുള്ള യാത്ര , പലവിത കഷ്ടതകള്‍ , ഭക്ഷണവും തലചായ്ക്കാന്‍ ഒരിടവുമില്ലാതെ ഉള്ള അലച്ചില്‍ ,
 അതിനിടക്കാണ് ,ബോംബയില്‍ ഗേറ്റ് വെ ഓഫ് ഇന്ത്യയില്‍ വച്ച് കണ്ടുമുട്ടിയ മട്ടാഞ്ചേരി കാരനായ ബേബി ചേട്ടന്‍റെ സഹായത്താല്‍ ഇന്ത്യന്‍ നേവിയുടെ യുദ്ധ കപ്പലായ ഐ എന്‍ എസ് വീരാടില്‍ സിവിലിയന്‍ ബെയര്‍ ആയി ജോലി കിട്ടുന്നത് , അങ്ങനെ വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോകവെ ,ഷിപ്പിലെ ഇ ,ഒ എന്നെ പരിജയപ്പെടുന്നത് മദ്രാസ്സുകാരനായ ബാലസുബ്രമണ്യം ,നല്ല മനുഷ്യന്‍ അദേഹം എന്നെ അഡ്മിറല്‍ പ്രകാശ്‌ സാറിന് പരിജയപ്പെടുത്തുന്നു,ഇത്രയും പഠിപ്പുള്ള നീയെന്തിനാ ഈ ജോലിചെയ്യുന്നത് അടുത്ത സെലെക്ഷന്‍ നീ നീ പേര് കൊടുക്കണം എന്ന് ഉപദേശിക്കുന്നു ,ഞാന്‍ സ്കൂളില്‍ ക്രോസ്‌ കണ്‍ട്രി ,പതിനായിരം മീറ്റര്‍ ,അയ്യായിരം മീറ്റര്‍ ചാമ്പ്യന്‍ ആയിരുന്നു ,പിന്നെ നാഷ്ണല്‍ മീറ്റില്‍ ,അമേച്ര്‍ മീറ്റുകള്‍ എന്നിവയിലെ സെര്‍ട്ടിഫികാറ്റുകളും ചുമന്നുള്ള യാത്ര ,

അങ്ങനെ  നെവിയിലെക്കുള്ള   മല്‍സരം  നടക്കുന്നു  ബോംബയിലെ  നെവി നഗരില് .   ടെസ്റ്റുകള്‍ ഓരോന്ന്   ജയിച്ചു അവസാനം ആയിത്തി അഞ്ഞ്‌ുരു  മീറ്റര്‍ ഓട്ടമാണ്   അതുകൂടി  ജയിച്ചാല്‍ എല്ലാകടംബകളും കടക്കും ഞാന്‍ എന്‍റെ പരമാവതി ശ്രമിക്കാന്‍ തീരുമാനിച്ചു മല്‍സരം തുടങ്ങി ഒരാള്‍  മാത്രമേ  മുന്നിലുള്ളൂ  ഒന്നര  റൌണ്ട്   ബാക്കിയുള്ളപ്പോള്‍   എന്താണ്   സംഭവിച്ചത്‌ എന്നെനിക്കിപ്പോളും അറിയില്ല ,ഞാന്‍ കാല്‍ തെറ്റി നിലത്ത് വീണു എഴുന്നെക്കുംമ്ബാളെക്കും ‍ പലരും മുന്നില്‍ കടന്നിരുന്നു ,ഞാന്‍ അതില്‍ നിന്നും പുറത്തായി നാണക്കേടും വിഷമവും എല്ലാം എന്നെ മാനസികമായി തളര്‍ത്തി സാറിന്‍റെ മുഖത്ത്‌ നോക്കാന്‍ കഴിയില്ല എന്നാ കാരണത്താല്‍ ആരോടും ‍ പറയാതെ  ഞാന്‍ നാട്ടിലേക്ക്‌  വണ്ടി കയറി ,ഒരാഴ്ച്ച  കഴിഞ്ഞാണ്  ഞാ അറിയുന്നത്  ഞാന്‍ സെലക്ട്‌  ആയിരുന്നു  പറയാതെ പോന്നതിനാല്‍  ഒഴിവാക്കി എന്ന് ശരിക്കും തകര്‍ന്നു പോയ നിമിഷങ്ങള്‍  ഒരു നിമിഷത്തെ  വിവേകം ഇല്ലാത്ത തീരുമാനം ഇതു ചെയ്യാം വിധി അങ്ങനെ സമാധാനിച്ചു.

 ആ സമയത്താണ്  ഞാന്‍ വിവാഹിതന്‍  ആവുന്നത് .സ്നേഹമയിയായ എന്‍റെ സഹധര്‍മ്മിണി.
അങ്ങനെ   അല്ലറ ചില്ലറ കൂലിപ്പണികളും  ബസ്സില്‍  ക്ലീനര്‍ ആയും ഒക്കെ  ജീവിതം സന്തോഷ ത്തോടെ മുന്നോട്ടു നീങ്ങുമ്പോള്‍  യാത്രിച്ചികമായാണ് ഗള്‍ഫിലേക്ക്  ആളുകളെ  എടുക്കുന്നു  എന്നാ വാര്‍ത്ത  പേപ്പറില്‍  കാണുന്നത്  പാസ്പോര്‍ട് മായി നേരേ കോഴിക്കോട്‌  ബ്ലു മറിയന്‍  ട്രാവല്‍സിലേക്ക് അവിടെ ചെന്നപ്പോള്‍ ആയിരകണക്കിന് ആളുകള്‍  നീണ്ട കാത്തിരിപ്പിന് ശേക്ഷം
ഇന്റര്‍വ്യൂ  ,പിന്നെ  ടെസ്റ്റുകള്‍  ഹോട്ടല്‍ മാനേജ്‌മന്റ്‌ ഡിപ്ലോമ കൈയില്‍ ഉണ്ടായിരുന്നതിനാല്‍  എല്ലാം വേഗം  കഴിഞ്ഞു ,ഒരു മാസം സമയം  ,നീണ്ട കാത്തിരിപ്പ്‌  വിസയില്ല  ഇടക്കിടക്ക്  പോയിനോക്കും എല്ലാ വന്നിട്ടില്ല . പിന്നെ  സംശയമായിരുന്നു  കിട്ടുമോ കിട്ടില്ലെ  ,അവസാനം  പാസ്പോര്‍ട്ട്‌ തിരിച്ചു വാങ്ങാന്‍  തീരുമാനിച്ചു  ചെന്നപ്പോള്‍  തരാന്‍ പറ്റില്ല വിസ അടിച്ചു എന്നവര്‍  എങ്കില്‍ വിസ കോപി തരാന്‍ ഞാനും അതവര്‍ തരുന്നുമില്ല ,  അവസാനം എനിക്ക്  പൈസയും പാസ്പോര്‍ട്ടും  തിരിച്ചു വേണം എന്ന് വാശിപിടിച്ചു  പ്രശ്നം ആവും എന്ന് കണ്ടപ്പോള്‍  അവര്‍  നിവര്‍ത്തിയില്ലാതെ പണവും പാസ്പോര്‍ട്ടും തിരിച്ചു തന്നു  . രണ്ടു ദിവസം കഴിഞ്ഞു  കോഴിക്കോട്  വച്ചാണറിഞ്ഞത്   അവര്‍ മുങ്ങി എല്ലാവരുടെയും പാസ്പോര്‍ട്ടും പണവുമായി എന്ന് ശ്വാസം നിലച്ചു പോയ നിമിഷങ്ങള്‍ ,കാരണം പ ഞാന്‍ വിസക്ക് കൊടുത്തത് എന്‍റെ  പൈസ ആയിരുന്നില്ല  ഭാര്യയുടെ ഉപ്പയുടെ ജെഷ്ടന്മാര്‍ തന്ന പണമായിരുന്നു .  പിന്നീട്  കുറെ കഷ്ടപ്പാടുകളും വിഷമങ്ങളും ജീവിതത്തില്‍ ,എന്ന് ഞാന്‍ ഒറ്റക്കല്ല എന്നെ ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബം ,എന്ത് ജോലിയും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു ,ആയിടക്കാണ്  സി  ആര്‍ പി ഫില്‍  ഇന്റര്‍വ്യൂവും  ടെസ്റ്റുകളും പാസ്സായത്‌  അപ്പോളത വിധി വീണ്ടും  മെഡിക്കല്‍  തൊട്ടു കാരണം പല്ലിനു തുളയുണ്ട്  അടച്ചിട്ടുവരാന്‍  ഒരാഴ്ച സമയം ,,ഡോക്ടര്‍ പറഞ്ഞു പല്ലെടുതാല്‍ മതി അടക്കണ്ട .,ഞാനതുസരിച്ചു .തിരിച്ചു ചെന്നപ്പോള്‍  എന്തിനു പല്ലെടുത്തു  ആന്‍ ഫിറ്റാണെന്ന  മറുപടി , എല്ലാം കൈവിട്ടു പോയ നിമിഷം  ഭ്രാന്തായിരുന്നു   .,അപ്പോള്‍  എല്ലാ  സ്പോര്‍ട്സ്‌ സര്‍ട്ടിഫിക്കറ്റുകളും  കത്തിച്ചു കളഞ്ഞു ,ആരോടോ ഉള്ള  ദേഷ്യം അങ്ങനെയ തീര്‍ത്തു .

പിന്നീടുള്ള  ദിവസങ്ങള്‍   വാശിയായിരുന്നു  എങ്ങനെയും  നന്നാവണം ,ആയിടക്കാണ് ഖത്തലേക്ക്  വിസാ കിട്ടുന്നത്‌ .അങ്ങനെ  ഗള്‍ഫിലെ സ്വപ്നങ്ങള്‍  നെനജിലെറ്റി  ഇറങ്ങാന്‍ നേരം വല്യമ്മയുടെ  വാക്കുകള്‍   ഇനിയെങ്കിലും  നന്നാവാന്‍ നോക്കുക  ഇല്ലെങ്ങില്‍ പിന്നെ  എങ്ങോട്ട് വരണ്ട ,അതൊരു  വേദനയായിരുന്നു  ഒന്നും പറഞ്ഞില്ല  ആരോടും .ഇന്നു  ആ ഉമ്മ ഞങ്ങളോടൊപ്പം  ഇല്ലല്ലോ എന്ന  സങ്കടം ബാക്കിനില്‍ക്കുന്നു .അങ്ങനെ  ബോംബയിലെ  തിരക്കിനിടയില്‍  വീണ്ടും , ഇന്നു കിട്ടും നാളെ കിട്ടും  ഏജന്റിന്റെ   സ്ഥിരം  പല്ലവി , അവസാനം ഒരു മാസത്തെ കാത്തിരിപ്പിനിടയില്‍ വിസ കിട്ടി .അതുമായി  പുറത്തു വന്നപ്പോളാണ്  മറ്റൊരു സന്തോഷവാര്‍ത്ത കൂടി  കാതുകളില്‍ എത്തിയത്  ഞാനൊരു ഉപ്പയായിരിക്കുന്നു .സന്തോഷം കൊണ്ട്  കണ്ണുകള്‍ നിറഞ്ഞ  നിമിഷങ്ങള്‍ ,സ്വയം മറന്നു പോയ വേദനകള്‍ എല്ലാം സരിയാവും എന്ന  ആല്മവിശ്വാസം .
 അങ്ങനെ  ഒരായിരം സ്വപ്നങ്ങളും പേറി  ഖത്തരിലേക്ക്  വിമാനം കയറി ,പാകിസ്ഥാന്‍ എയര്‍ലൈന്‍  ബോംബയില്‍ നിന്നും പറന്നുയര്‍ന്നു  കറാച്ചിയില്‍ എട്ടു മണിക്കൂര്‍ ഇരിക്കണം  എല്ലാവരെയും ഹോട്ടല്‍ ബസ്സിലേക്ക്  അപ്പോള്‍ അതാ ഒരറിയിപ്പു ( ബോംബേ സെ ആയഹുവ ആസിഫ്‌ മത ജാനെക    ക്യാഹുവ ഭായ്  സാബി മേരെയ്കോ പൂചാ  മല്ലോം നഗിഹേ )  എല്ലാവരും  ഹോട്ടല്‍  റൂമിലേക്ക്‌ പോയി കഴിഞ്ഞപ്പോള്‍  പോലീസുകാര്‍  എന്റടുത്തു വന്നു  പറഞ്ഞു  (ഭായ് അപ കാ  ബാഗ്‌ സേ കുച്ച്  പൌഡര്‍ മിലാഹേ  ക്യാ ഹേ വോ   ) അപ്പോളാണ് ശ്വാസം നേരെ  വീണത്‌  നാട്ടില്‍ നിന്നും പോരുമ്പോള്‍  വല്ല്യമ്മ  തന്നയച്ച കൂവ പ്പോടിയാണ്   . ഞാനവരോട് പറഞ്ഞു  ഏ ഖനെയ്ക  ചെസ് ഹേ  പാനിമേയ്‌ മിലാകെ പീതെയ്‌ തോ   അചാഹേയ്‌  എന്നിട്ടും അവര്‍ വിശ്വസിച്ചില്ല   ചെക്ക്‌  ചെയ്യട്ടെ എന്നിട്ട് നോകാം എന്നായി അവര്‍   ശരിയെന്നു   ഞാനും ഒരു ഇന്ത്യാക്കാരന്‍ ആയിട്ട് പോലും അവരെന്നോട് അത്രയും സൌമ്യമായാണ്  പെരുമാറിയത്  ഞാന്‍ കേടു വളര്‍ന്ന പാകിസ്‌താന്‍ അല്ല  ഞാനവിടെ കണ്ടത് ,,വളരെ സന്തോഷം തോന്നിയ  ബഹുമാനം തോന്നിയ നിമിഷങ്ങള്‍ .

അങ്ങനെ  വീണ്ടും  യാത്ര ഖത്തര്‍  എന്ന സ്വപ്ന ഭൂമിയിലേക്ക് , ആകാശതിന്റെ  മടിതട്ടിലൂടെ  പറന്നു പറന്നു  അറബി പ്പോന്‍ നാണ്യം  തേടിയുള്ള  യാത്ര എല്ലാവരും നല്ല കിനാകളൊക്കെ  കണ്ട്  ഉറങ്ങുമ്പോള്‍  ഞാന്‍ മാത്രം ഹൃദയമിടിപ്പോടെ  ഉറങ്ങാതിരുന്നു   കാരണം  എത്ര നേരമുണ്ടായിരുന്ന ദൈര്യം  ചോര്‍ന്നു പോയ പോലെ  കണ്ടിട്ടില്ലാത്ത നാട്  അറബികളെ  കണ്ടിട്ടുണ്ടെങ്ങിലും  അവര്‍ എങ്ങനെ ആവും  കാട്ടറബികള്  ആവുമോ  എന്ന ഭയം ഒരുവശത്തു
പേടിച്ചരണ്ടു നിരങ്ങി നീങ്ങിയ  മണിക്കൂറുകള്‍ക്കോടുവില്‍  ‍ വിമാനത്തിന്‍റെ  വിന്‍ഡോയില്‍  മഹോഹരമായ ഖത്തര്‍ തെളിയാന്‍ തുടങ്ങി  കണ്കുളിര്‍ക്കെ  കണ്ടു  ആ  സ്വപ്ന  സൌന്ദര്യം ,അങ്ങനെ  ദോഹയില്‍ എത്തി  രക്ത പരിശോധനക്ക്   ശേഷം വെളിയിലോട്ടു  കടന്നു  കൈയില്‍ കരുതിയിരുന്ന നമ്പര്‍  കാണിച്ചപ്പോള്‍  ഒരു പോലീസു കാരന്‍  എന്തോ ചോദിച്ചു കൊണ്ട് അടുത്ത് വന്നു .കുന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാന്‍  നിന്നപ്പോള്‍ ( യു ക്യാന്‍ സ്പീക്ക് ഇംഗ്ലീഷ്  ? എസ്  അയ്‌ കാന്‍ ,.,അപ്പോളാണ് ഒന്ന് നിവര്ന്നത്  ( .വാട്സ് യൌര്‍ നെയിം  മൈ നെയിം ഈസ്‌ ആസിഫ്)‌  മറു പടി പറഞ്ഞപ്പോള്‍  അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ( മൈ അങ്കിള്‍ ഈസ്‌ യൌര്‍ സ്പോന്സര്‍  ഹി ഈസ്‌ നോട്ട് ഇന്‍ ഖത്തര്‍ നോവ് ,ഹി ഈസ്‌ ഇന്‍ സൗദി  ഡ്രൈവര്‍ കമിംഗ് നോവ്വ്  യു കാന്‍ വെയിറ്റ് ഹിയര്‍  ഓക്കേ ഡോണ്ട് ഗോ എനി വെയര്‍  ഓക്കേ സര്‍ ) അങ്ങനെ ഒരു മണിക്കൂര്‍കൊണ്ട്  ഡ്രൈവര്‍ വന്നു ആ പോലീസുകാരന്റെ  കൂടെ ,അയാളോടൊപ്പം  പുറത്തു നിറുത്തിയിരുന്ന  മിസ്ടുബിഷി പിക് അപ്പില്‍  യാത്ര ( നിങ്ക  കേരലാവാ  ) തമിഴിലുള്ള  ചോദ്യം എന്നെ  ചിന്തകളില്  നിന്നുണര്‍ത്തി (,നല്ല ഇടതുക്കുതാ  നീങ്ക വണ്ടിരിക്ക്  ആരുമേ  അങ്ക  നിക്ക മാട്ടെ  ‍  അവന്‍ സരിയില്ല   കടനായി ഇന്നു താ  എല്ലാരുമേ  കൂപ്പിടുവാങ്ങെ  നിറുത്താതെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു ,ഇടകൊന്നു നിറുത്തിയപ്പോള്‍ ഞാന്‍  ചോദിച്ചു  ഉങ്ങളുടെ പെരന്ന  എഎന്‍ പേര്‍ ഇസ്മയില്‍  ഞാന്‍ ഇവന്ഗെ അണ്ണാ വീട്ടില്‍ ഇരുക്ക്  അപ്പോള്‍ക്കും  സ്പോന്സരുടെ  വീട്ടിലെത്തി  ഒരു ഗേറ്റ്  കാണിച്ചു അയാള്‍ പറഞ്ഞു  ഇതു താന്‍ വീട് കതകു തട്ടിനാല്‍ അവന്‍ വരുവ  അതും പറഞ്ഞു അയാള്‍ വണ്ടി എടുത്തു പോയി , ഞാന്‍ ശരിക്കും  പേടിച്ചിരുന്നു  കുറെ തട്ടി നോക്കി  ആരും  തുറക്കുന്നില്ല ,എന്ത് ചെയ്യും  ആരെയും അടുത്തൊന്നും കാണാനുമില്ല .മൂന്നു  മണിക്കൂര്‍  ആ നില്‍പ്പ് നിന്നു   അവിടെ  അപ്പോള്‍  ഒരാള്‍ അങ്ങോട്ട്‌ വന്നു  നീ വന്നിട്ട് കുറെ നേരമായോ   ഞാന്‍ ഒന്ന് പുറത്തു പോയതാ  അപ്പോളാണ് ശ്വാസം  നേരെ വീണത്‌  ഒരു മലയാളിയുടെ അടുതെക്കാണല്ലോ  വന്നത്  അല്ഹമ്ദുലില്ലഹ്  മനസ്സില്‍ പറഞ്ഞു .
അങ്ങനെ റൂമില്‍ കടന്നയുടന്‍  അയാള്‍ എന്‍റെ  കൈയില്‍ നിമ്മു പെട്ടി  വാങ്ങികൊണ്ട് പറഞ്ഞു  വേഗം തുറക്കു  തിന്നാന്‍ എന്തേലും ഉണ്ടെങ്കില്‍ എടുക്ക് ,.,.ഞാന്‍ പറഞ്ഞു  ചിപ്സും  മിച്ചറുമുണ്ട് .അപ്പോള്‍ പത്തിരീം  എറചീം   ഒന്നുമില്ലേ  ഇല്ല ഞാന്‍ ബോംബയില്‍ നിന്നുമാ വരുന്നത് .,എന്ത് പണ്ടാരവും ആവട്ടെ  അയാള്‍ ഇഷ്ടപെടാത്ത   മാതിരി  കുറെ ചിപ്സും മിച്ചറും
എടുത്തു തിന്നു .അവിടെന്ന്  എന്‍റെ  ഗള്‍ഫ്  ജീവിതം ആരംഭിക്കുകയായിരുന്നു ,കുറെ  വിഷമങ്ങളും കഷ്ടപ്പാടുകളും  പേറി ആര് വര്‍ഷം  അവിടെ  നിന്നു  ശമ്പളം   കൂട്ടി  തരില്ല  എന്നുറപ്പയപ്പോള്‍  അവിടെ  നിന്നും ചാടി  മറ്റൊരു  വീട്ടില്‍ അവിടെ നിന്നും പൊതുമാപ്പില്‍ ഹോട്ടല്‍ വിസയാക്കി മാറ്റി മലയാളികളുടെ ഹോട്ടല്‍  ഫാമിലി ഹോട്ടല്‍ ആണ്  ,നമ്മുടെ പെരുമാറ്റവും ജോലിയോടുള്ള ആല്മാമാര്‍ത്തതയും കൊണ്ടാവാം ബന്ദാരിയില്‍  നിന്നും  കാഷ്യര്‍  ആയി  പിന്നെ സ്റ്റോര്‍കീപ്പര്‍  കീപ്പേര്‍ ,,വളര്‍ച്ചയുടെ പടവുകള്‍  ആരംഭിക്കുകയായിരുന്നു ,അങ്ങനെയാണ്  ഒരു കസ്റമ്പര്‍ ആയ ഓഫീസര്‍  മുഗേന   ഖത്തര്‍ എയര്‍വേയസില്‍  ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ജോലി കിട്ടുന്നത്  അപ്പോള്‍ മലയാളിയുടെ  തനി നിറം തിരിച്ചറിയുകയായിരുന്നു ഞാന്‍  സത്യത്തില്‍  , ജോലിയൊന്നും മാറാന്‍  പറ്റില്ല വേണ്ടങ്ങില്‍  നാട്ടില്‍ പോകാം ,,,വളരെ  വിഷമം തോന്നിയ നിമിഷങ്ങള്‍  കാരണം ആയിരം റിയാല്‍ ശമ്പളം ‌വാങ്ങിയിരുന്ന എനിക്ക് പുതിയ ജോലിയിലൂടെ കിട്ടുമായിരുന്നത്  നാലായിരത്തി അഞ്ഞ്‌ുരു  റിയാല്‍ ആണ് .മാറാന്‍ കഴിയില്ല എന്നു  പൂര്‍ണ്ണ ബോദ്യമായപ്പോള്‍  വീണ്ടും നാട്ടിലേക്ക് ,
അങ്ങനെ ഉണ്ടായിരുന്ന പൈസയും ലോണും ല്ലാം ചേര്‍ത്ത് ഒരു കടതുടങ്ങി  ഫോറിന്‍ ഷോപ്പ്  അതും വിജയിക്കാതെ വന്നപ്പോള്‍  വീണ്ടും ഖത്തരറിലീക്ക്  അങ്ങനെ  മൈമന കമ്പനിയില്  പി ആര്‍ ഒ   ആയി കൂടെ  സ്പോന്സരുടെ  ഡ്രൈവറും ,എന്‍റെ  സര്‍ ട്ടി ഫികാറ്റുകള്‍ കാണാന്‍ ഇടയായ  ആദേയ്ഹം  എന്നെ  അമേരിക്കയില്‍ വിടാന്‍ കുറെ ശ്രമിച്ചു . നടന്നില്ല  അങ്ങനെ  അംബാസഡര്‍  ആയ ആ നല്ല മനുഷ്യന്‍ എന്നെ ഇറ്റാലിയന്‍ എംബസിയുടെ പി ആര്‍ ഒ  ആക്കി
ഇനി നമുക്ക് യാത്ര തുടങ്ങാം

ആദ്യമായി  ഖത്തറില്‍ നിന്നും ലെബനാനിലെക്കുള്ള  റോഡുമാര്‍ഗം  യാത്ര വൈകിട്ട്  നാലുമണിക്ക് ഖത്തറില്‍ നിന്നും പുറപെട്ടു  ഖത്തറിലെ റോഡുകള്‍ എല്ലാം റടാറുകളാല്  സമ്പല്‍ സമുരഥംമാണ് ‍
അതിനാല്‍  വളരെ ശ്രദ്തയോടെയാണ് വണ്ടി ഓട്ടിയത്  .സലവയില്‍  വലിയ നിരതന്നെയുണ്ട്  വിസയും ലൈസെന്‍സും  എല്ലാം ക്ലിയര്‍ ആയതിനാല്‍  പെട്ടന്ന് തന്നെ അവിടെ നിന്നും തടിയെടുത്തു .പിന്നെ നല്ല സ്പീഡില്‍ ആണ് നൂറ്റി എണ്‍പത്  കിലോമീറ്റ്ര്‍ വേഗം   ‍ആറരമണിയോടെ  സൌദിയിലെ അല ഹസ എന്ന കൊച്ചു പട്ടണത്തില്‍ എത്തി ചേര്‍ന്നു.
 അല്‍  ഹസയില്‍  അന്ന് രാത്രി  തങ്ങി  വീണ്ടും അടുത്ത ദിവസം രാവിലെ  യാത്ര തുടര്‍ന്നു സൌദിയിലെ ഓരോ ഗ്രാമങ്ങള്‍ പിന്നിട്ടുകഴിഞ്ഞു  ഇടക്ക് പെട്രോള്‍ പമ്പുകളില്‍ നിറുത്തി നമസ്കാരവും  ഭക്ഷണവും പ്രാദമിക  കര്‍മങ്ങളും  ,സൌദിയിലെ ഒരു പ്രത്യേഗത ഇതാണ്  എല്ലായിടത്തും പള്ളികളും ഒരു പമ്പും  കടകളും ഉണ്ടാവും അങ്ങനെ സൂര്യ കിരണങ്ങള്‍  ചുവന്ന ചായം പൂശിയ  വാന വര്‍ണങ്ങളില്‍ തലചായ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന നിമിഷങ്ങള്‍ ,മറു ഭൂമിയില്‍  എങ്ങും ഇരുട്ടു പരന്ന  വിജനമായ റോഡുകള്‍  ഭയം തോന്നിപ്പിക്കുന്ന മണല്‍ കാടുകള്.
മുന്നില്‍ നീണ്ടു കിടക്കുന്ന റോഡു  മനസ്സില്‍ ചെറിയൊരു പേടി തോന്നിയെങ്കിലും  വണ്ടിയുടെ സ്പീഡ്‌  കുറച്ചില്ല ,..,ദൂര യാത്ര ആയതിനാല്‍  ആദ്യമെ  പരഞ്ഞുറപ്പിച്ചിരുന്നു ‍ അഞ്ഞ്‌ുരു മീറ്റര്‍  അകാലത്തിലെ വണ്ടി വിടാവൂ   .കാരണം സ്പീട് അപ്പോള്‍ ഇരുനൂറ്‌  കിലോമീറ്റ്റോളം  കൂടിയിരുന്നു .
ഇടക്കൊരിടത്തു  സൗദി പോലീസുകാരന്‍  കൈ നീട്ടി  എല്ലാ വണ്ടികളും നോക്കിയ ശേക്ഷം  എന്‍റെ  അടുത്ത് വന്നു പറഞ്ഞു താന്‍  ഫുള്‍ ലൈറ്റ് ഇട്ടാണ്  വന്നത് ഫൈന്‍ ഉണ്ട് എന്ന്  സത്യത്തില്‍  എസ്കാടലെ  എന്ന അമേരിക്കന്‍ വണ്ടിയുടെ ഹെഡ് ലൈറ്റ് പവര്‍ ഫുള്‍ ആണ് .അവന്‍ വിടാന്‍ ഭാവം  ഇല്ലെന്നു  കണ്ടപ്പോള്‍   സ്പോന്സരുടെ   അനുജന്‍  ഇടപെട്ടു നീ യൊരു കാര്യം ചെയ്യ്‌  മണ്ണായി കമ്പനില്‍ വിളക് വിളിച്ചു  ഈ വണ്ടികള്‍ കാന്‍സേല്‍ ചെയ്യാന്‍ പറ ഇതു ഞാന്‍ ഫിറ്റ് ചെയ്തതല്ല എന്ന് പറഞ്ഞു ചൂടായി  സംഗതി  പന്ത്യല്ലെന്നു  കണ്ട പോലീസുകാരന്‍  വേഗം പോകാന്‍ പറഞ്ഞു ,കണ്ണുകളില്‍ ഉറക്കം ഇടക്കിടെ  ശല്യ പ്പെടുതുണ്ടായിരുന്നു    സമയം  രണ്ടു മണി വണ്ടിയില്‍ എല്ലാവരും സുഗ നിദ്രയില്‍  ,സ്പോന്സരുടെ അനുജത്തി മാത്രം  ഇടയ്ക്ക് എന്തെങ്കിലും  പറയും  ചായ എടുത്തു തരും  .‌ അറബികള്‍ യാത്ര ചെയ്യുമ്പോള്‍  നേരം കൊല്ലാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ മാണ്  ചിരന്ങ്ങയുടെയ്‌  അല്ലെങ്കില്‍  മത്തങ്ങാ കുരു തിന്നും അത് ഉപ്പ് ചേര്‍ത്ത്  എല്ലാ കടകളിലും കിട്ടും .,.ഇടക്കിടക്ക്  ഞാനും അത് തിന്നാന്‍ മറന്നില്ല ,.,.ഈ ഉപ്പുരസം  വായില്‍ എത്തുമ്പോള്‍ കണ്ണുകള്‍  താനേ തുറക്കും .,.അങ്ങനെ നാലര മണിയായപ്പോള്‍  ജോര്‍ദാന്‍ ചെക്ക്‌പോസ്റ്റില്‍  എത്തി ഇനി അഞ്ചു മണിക്കേ അത് തുറക്കൂ  ,അവിടെ  യാത്രക്കാര്‍ക്കായി  ഒരുക്കിയ വില്ലയില്‍ ഒരു ചെറിയ വിശ്രമം ,.
വീണ്ടും ഒരു മണിക്കുറിനു ശേഷം യാത്ര തുടര്‍ന്നു  ഉച്ചക്ക്  രണ്ടു മണിയോടെ  സുര്യയുടെ  തലസ്ഥാനമായ  ദാമസ്കുസില്‍  എത്തി ചേര്‍ന്നു
(ദാമാസ്കുസ്  സിറ്റി )

(സൂര്യ ലെബനോന്‍ ബോര്‍ടെര്)‍
അവിടെ സൂര്യയുടെ ഒട്ടുമിക്ക സ്ഥലങ്ങളും കറങ്ങി  ഏഴ്‌  ദിവസം  മനോഹരമായ  സ്ഥലം അവിടെ നിന്നും  ലെബനാനിലേക്ക്   , എന്‍റെ  വയനാട് പോലെ  പ്രകൃതി രമണീയ മായ നാടാണ് ലെബനോന്‍ .  എന്‍റെ മനസ്സില്‍  പെയ്തൊരു ചാറ്റല്‍ മഴ നാട്ടില്‍ എത്തിയ  പ്രതീതി കാരണം വയനാടന്‍ ഭംഗിപോലെ  പച്ചപുതപ്പിട്ട  മലനിരകള്‍  വളഞ്ഞു പുളഞ്ഞ റോഡുകള്‍  താഴെ അഹാതമായ  കൊക്ക  ഒന്ന് ശ്രദത പാളിയാല്‍  എല്ലാം തീരും  എല്ലാവരും  പ്രകൃതി ഭംഗി  ആസ്വദിക്കുകയാണ് . കണ്ണൊന്നു പാളിയാല്‍  എല്ലാം തീരും എന്നിട്ടും  ഇടകൊന്നു പാളി നോക്കാന്‍  മറന്നില്ല .ഒരു മണിക്കൂര്‍ കൊണ്ട് ബുക്ക്‌ ചെയ്തിരുന്ന താമസ സ്ഥലത്തെത്തി  കനത്ത  പോലീസ് കാവല്‍  ഏര്‍പ്പെടുത്തിയിരുന്നു ,.ലെബനോന്‍  കാരണം കൂട്ടത്തില്‍  ഞാനോഴിച്ചു  എല്ലാവരും  വി ഐ  പി   കളാണ്  ,അവരെ  പരിജയപ്പെടുത്താം  .ഖത്തര്‍ ഐര്ഫോര്സ്  കാമാണ്ടോര്‍  അലി സുലൈടി ,,എക്സ് അമ്പസോടോര്‍  മുഹമ്മദ്‌ റാഷിദ്‌ , കോണ്സിലോര്‍  ഖാലിദ്‌ സുലൈടി ,   അലി സുലൈടിയുടെ മരുമകന്‍   അഡോ; ഫഹദ്   തുര്‍കി കുടുംബത്തിലെ  എല്ലാവരും .
ഒരു ദൂര കാഴ്ച                                 
എന്‍റെ മാഡവും കുട്ടികളും , പിറ്റേന്ന് ബൈരൂത്‌ ലക്ഷമാക്കി നീങ്ങുന്നു ഇനിയും ചുരം ബാക്കിയുണ്ട് മനോഹരമായി സെറ്റ് ചെയ്ത റോഡുകള്‍ ,അവസാനം ഇന്റര്‍ കോണ്ടി നെന്ടല്‍ പോര്‍ച്ചില്‍ കാര്‍ നിന്നു,ഹോട്ടലിലെ നൂറ്റിയെട്ട് മുറിയില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ എന്താക്കയോ സ്വപ്‌നങ്ങള്‍ ,മെനയുകയായിരുന്നു .ഇടതൂര്‍ന്ന മരങ്ങള്‍ എന്ന് നമ്മള്‍ പറയും പോലെ കെട്ടിടങ്ങള്‍ ,ഒരു സ്വപ്ന ഭൂമി എന്ന് വേണമെങ്ങില്‍ പറയാം അത്രക്കും മനോഹരമായി അണിയിച്ചോരുക്കിയിരിക്കുന്നു ആ നാടിനെ അവര്‍ മരം കോച്ചുന്ന തണുപ്പ് ചുണ്ടുകളെ ഇക്കിളിപ്പെടുതുന്നതിന്റെ ലക്ഷണമുണ്ട് .
ലെബനാനിലെ                                      ഇട വഴികള്‍

കുവൈറ്റ്‌

 ഒരാഴ്ച്ച അവിടെ താമസിച്ചു ഇനി കുവൈടാനു ലഷ്യം ,അങ്ങനെ വീണ്ടും യാത്ര ,ഇടത്താവളങ്ങളും പര്കുകളും ഒക്കെയായി മൂന്നു ദിവസം കൊണ്ട് കുവടില്‍ എത്തി പിന്നെ അവിടത്തെ മനോഹാരിത ആവോളം നുകര്‍ന്ന്‍ മടക്കം സല്‍മിയയില്‍ താമസം                                                      
മനോഹരമായ റോഡുകള്‍

കുവൈറ്റ്‌ ഒരു രാത്രി കാഴ്ച
(മജ്നൂന്‍ ദാവാര്‍)
  അങ്ങനെ സന്തോഷ കരമായ ദിനങ്ങള്‍ നെല്കി വീണ്ടും ഖത്തറില്‍

ഖലീഫ സ്റ്റേടിയം  ഖത്തര്‍

ഹയാത് പ്ലഴാസാ   ഖത്തര്‍
ഇനിയുള്ള  യാത്ര ഇറ്റ്ലിയിലെക്കാണ്     

(തുടരും )                                ‌

Comments

  1. നന്ദി യുണ്ട് പ്രോത്സാഹനത്തിനു

    ReplyDelete

Post a Comment