ഇസ്രായീല്യരില്‍ നിന്നും കാണാതായ കുഞ്ഞാടുകളെ (ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചവര്‍ ) കണ്ടെത്തി പ്രബോധനം സമര്‍പ്പിക്കാന്‍ അവരിലേക്ക്‌ നിയുക്തനായ പ്രവാചകനായിരുന്നു ഈസാനബി(അ) (യേശുക്രിസ്തു). താന്‍ ദൈവത്തിന്റെ പ്രവാചകനാണെന്ന്‌ തെളിയിക്കാ...
ന്‍ അന്ധന്‍മാരെയും, വെള്ളപ്പാണ്ഡുരോഗികളേയും, കുഷ്ടരോഗികളേയും സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക തുടങ്ങി പല അമാനുഷിക കൃത്യങ്ങളും ദൈവത്തിന്റെ സഹായത്താല്‍ അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിന്‌ അവതരിച്ച ദൈവിക ഗ്രന്ഥമാണ്‌ ഇന്‍ജീല്‍ . തന്റെ ജീവിതത്തിലുടനീളം താന്‍ ദൈവമാണെന്നോ, ദൈവപുത്രനാണെന്നോ യേശുക്രിസ്തു അവകാശപ്പെട്ടതായി ബൈബിളില്‍ എവിടെയുമില്ല. ക്രൈസ്തവരുടെ വിശ്വാസമായ ത്രിയേകത്വം (പിതാവ്‌, പുത്രന്‍ , പരിശുദ്ധാത്മാവ്‌ എന്നീ മൂന്ന്‌ രൂപങ്ങളില്‍ ആണ്‌ ദൈവം സ്ഥിതി ചെയ്യുന്നത്‌) എന്നത്‌ ബൈബിളില്‍ എവിടെയും കാണാന്‍ സാധിക്കില്ല. യേശുക്രിസ്തു പ്രാര്‍ത്ഥിച്ചിരുന്നത്‌ സാക്ഷാല്‍ കര്‍ത്താവിനോടായിരുന്നു. 'യേശു പറയുന്നു; നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ' (മത്തായി 4:10). ഇത്തരത്തിലുള്ള അനേകം വചനങ്ങള്‍ ബൈബിളില്‍ സുലഭമാണുതാനും. യേശു തന്റെ ശിഷ്യന്‍മാരെ സമീപിക്കുമ്പോള്‍ 'നിങ്ങള്‍ക്കു സമാധാനം' എന്നാണ്‌ ആശംസിച്ചിരുന്നത്‌. (ലൂക്കോസ്‌ 24:36,10:56, യോഹന്നാന്‍ 20:21, 20:26). നിങ്ങള്‍ക്കു സമാധാനം എന്നതിന്റെ ഹിബ്രു പദമാണ്‌ 'ശാലോം അലൈക്കും'. അതിന്റെ അറബിപദമാണ്‌ 'അസ്സലാമു അലൈക്കും
 

ആസിഫ്‌ വയനാട്‌

Comments