പൊന്നുമ്മ


സ്നേഹ മൊടന്നുമ്മ ചേര്‍ത്തണച്ചേകിയ
,പൊന്മണി മുത്തമെന്‍ കവിളില്‍  എന്നും
മായാതെ നില്‍ക്കുന്നു.,
സ്നേഹ പരവശയായി  നിന്‍ കൈ വിരല്‍
സ്പര്ശനം എന്‍ മുടിയിഴകളില്‍
ഒരു കുളിര്‍ തെന്നല്‍ പോലെ വീശി
എന്‍  ഉമ്മ തന്‍  ഓര്‍മ്മകള്‍  ഒരു  ചെറു
വിങ്ങലായ് എന്‍ ഹൃദയത്തെ പുണര്‍ന്നിടുന്നു
കാണുവാന്‍  ഏറെ കൊതിക്കുന്നു  നിന്‍ മുഖം
തായേ എന്ന് ഞാന്‍ അണഞ്ഞിടും  നിന്‍ ചാരെ
ബാല്യത്തില്‍ നീയെനിക്കെകിയ  നിര്‍മലമായുള്ള
സ്നേഹം തിരികെ നെല്‍കുവാന്‍ എനിക്കായില്ല തായെ
കണ്ണുകള്‍ നിറയുന്നു ഇന്നു നിന്‍ ഓര്‍മയില്‍
ഹൃദയവും പൊടിയുന്നു നിന്നെയോര്‍ത്ത്
ജീവിതം പച്ച പിടിപ്പിക്കുവാനായി  ഓടി
അണഞതാണീ  മണല്‍ക്കാട്ടില്..എരിയുന്ന
ഭാസ്കര കിരങ്ങള്‍ എന്‍ മുഖം  വാടി കരിക്കുമ്പ ഴും
നിന്‍  ഓര്‍മ്മകള്‍ മായാതെ  പൂത്തു  നില്‍പ്പു
താരതമ്യം  ചെയ്യുവാനാകില്ല നീന്‍ സ്നേഹം
മറ്റൊന്നിനോടുമീ  ഭൂതടത്തില്‍ ,
നെല്കിടാനാര്‍ക്കു  മാവില്ല  നിന്‍ അമ്മിഞ്ഞ
പാലിന്റെ  മാധുര്യവും
പിച്ച വച്ചന്നുഞാന്‍ നിന്‍ വിരല്‍ത്തുമ്പിന്റെ
ദൈര്യത്തില്‍ അങ്ങ് നടന്ന  നേരം
കൊഞ്ചി കുഴഞ്ഞോരാ എന്നിളം  പാദങ്ങള്‍
കൊരിയെടുതുമ്മ  വച്ച നേരം കുഞ്ഞിളം പല്ലുകള്‍
കാട്ടി ചിരിച്ചു ഞാന്‍  നിന്‍ മാറിലമര്‍ന്നതും
ഓര്‍ത്തുപോയ്‌ ഞാന്‍  ,,
നീയാണ് അമുര്തും .,വിശ്വ സ്നേഹവും
സൌന്ദര്യവും പുഷ്പ വാടിയും
മലരണി തോട്ടങ്ങളും ..
അമ്മെ നിന്‍ തിരു പാദങ്ങളില്‍ ഞാനര്‍പ്പിചിടുന്നു
അശ്രു കണങ്ങള്‍  എന്നും
കഴുകിടട്ടെ  എന്‍ അശ്രു കണങ്ങലാല്‍  ഞാന്‍
നിന്‍ പൊന്‍  വിരലുകള്‍ .,.,




ആസിഫ്‌  വയനാട്‌

Comments

  1. കൊള്ളാം, കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

    ReplyDelete

Post a Comment