ഇതര ജീവിവര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി 'മനുഷ്യന്' എന്ന ജീവിയെ ദൈവം സൃഷ്ടിച്ചു. ജീവിവര്‍ഗ്ഗങ്ങളില്‍ വിശേഷബുദ്ധി നല്കപ്പെട്ടത് മനുഷ്യനു മാത്രമാണ്. അവന് 'സ്വതന്ത്ര കൈകാര്യ കര്‍ത്തൃത്വം' നല്കപ്പെട്ടിരിക്കുന്നു. സമൂഹജീവിയായി ജീവിക്ക...
േണ്ട മനുഷ്യന് തന്റെ സമൂഹത്തിന്റെയും മറ്റു വ്യക്തികളുടേയും പുരോഗതിയ്ക്കുതകുന്ന നന്മകള് ചെയ്യാന്‍ കഴിയും. നല്ല വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മറ്റുള്ളവര്‍ക്ക് സന്തോഷവും സമാധാനവും കൊടുക്കാന്‍ അവന് കഴിയും. തന്റെ സഹജമായ ദേഹേച്ഛകളെയും വികാരങ്ങളെയും നിയന്ത്രിച്ചുകൊണ്ട് മറ്റുള്ളവരെ സ്നേഹിച്ചും സഹായം ചെയ്തും ഒരു 'നല്ല' മനുഷ്യനായി ജീവിക്കാന്‍ അവന് സാധിക്കും. മനുഷ്യന് ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി തിന്മകള് ചെയ്യാനും അവന് കഴിയും. തന്റെ സുഖത്തിനും സ്വാര്‍ത്ഥമായ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി മാത്രം ജീവിക്കാനും ഇതര മനുഷ്യരെയെല്ലാം ആ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തുവാനും അന്യന്റെ ധനത്തിലും ശരീരത്തിലും കൈയേറുവാനും ദേഷ്യം, കോപം, കാമം ഇത്യാദി വികാരങ്ങളെയൊന്നും നിയന്ത്രിക്കാതെ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും തന്റെ സഹജീവികളുടെ മനസ്സിനെ മുറിപ്പെടുത്താനും, ഒരു 'ചീത്ത' മനുഷ്യനായി മൃഗങ്ങളേക്കാള്‍ അധഃപതിക്കാനും അവന് കഴിയും. നിയതമായ ഒരു ചട്ടക്കൂട്ടില്‍ ജീവിക്കുന്ന പക്ഷിമൃഗാദികളുടെ ജീവിതം പോലെയല്ല മനുഷ്യന്റേത്.
ഉത്കൃഷ്ടനായ മനുഷ്യന് ഈ ലോക ജീവിതം കൊണ്ട് പല കാര്യങ്ങളും സാധിക്കേണ്ടതുണ്ട്. അവന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നും, ജീവിതത്തിന്റെ ഉദ്ദേശ്യമെന്തെന്നും സൃഷ്ടാവായ ദൈവത്തിന് മാത്രമാണ് അറിവുള്ളത്. മനുഷ്യന്റെ ദേഹേച്ഛകളെയും വികാരങ്ങളെയും വേണ്ടപോലെ നിയന്ത്രിക്കുന്നതിന് യാതൊന്നുമില്ലെങ്കില്‍ കടിഞ്ഞാണില്ലാത്ത കുതിരകളെപ്പൊലെയോ ഡ്രൈവറില്ലാത്ത മോട്ടോര്‍ കാറിനെപ്പോലെയോ അവ അവനെ പല അപകടങ്ങളിലും കൊണ്ടുചെന്ന് ചാടിക്കുകയും അവന് അത്യുല്‍കൃഷ്ടമായ മനുഷ്യപദത്തില് നിന്ന് അധമമായ മൃഗപദത്തില് പതിക്കുകയും ചെയ്യും. അതുകൊണ്ട് മനുഷ്യന്റെ ജീവിതത്തില്‍ ധാര്‍മ്മികമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ്. ആത്മാവിനെ നേര്‍വഴിക്കു നയിച്ചു കൊണ്ട്, മനുഷ്യന്റെ ജീവിതം കൊണ്ട് ലക്ഷ്യമാക്കിയിട്ടുള്ളതെന്തോ, ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങുന്ന ജീവിത പദ്ധതിയ്ക്കാകുന്നു 'മതം' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്
See Moreഉത്കൃഷ്ടനായ മനുഷ്യന് ഈ ലോക ജീവിതം കൊണ്ട് പല കാര്യങ്ങളും സാധിക്കേണ്ടതുണ്ട്. അവന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നും, ജീവിതത്തിന്റെ ഉദ്ദേശ്യമെന്തെന്നും സൃഷ്ടാവായ ദൈവത്തിന് മാത്രമാണ് അറിവുള്ളത്. മനുഷ്യന്റെ ദേഹേച്ഛകളെയും വികാരങ്ങളെയും വേണ്ടപോലെ നിയന്ത്രിക്കുന്നതിന് യാതൊന്നുമില്ലെങ്കില്‍ കടിഞ്ഞാണില്ലാത്ത കുതിരകളെപ്പൊലെയോ ഡ്രൈവറില്ലാത്ത മോട്ടോര്‍ കാറിനെപ്പോലെയോ അവ അവനെ പല അപകടങ്ങളിലും കൊണ്ടുചെന്ന് ചാടിക്കുകയും അവന് അത്യുല്‍കൃഷ്ടമായ മനുഷ്യപദത്തില് നിന്ന് അധമമായ മൃഗപദത്തില് പതിക്കുകയും ചെയ്യും. അതുകൊണ്ട് മനുഷ്യന്റെ ജീവിതത്തില്‍ ധാര്‍മ്മികമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ്. ആത്മാവിനെ നേര്‍വഴിക്കു നയിച്ചു കൊണ്ട്, മനുഷ്യന്റെ ജീവിതം കൊണ്ട് ലക്ഷ്യമാക്കിയിട്ടുള്ളതെന്തോ, ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങുന്ന ജീവിത പദ്ധതിയ്ക്കാകുന്നു 'മതം' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്
Comments
Post a Comment