Monday, September 10, 2012

                                               യാത്രാ മൊഴി
സ്നേഹ
 സുന്ദരമായൊരു കൊച്ചു ഗ്രാമം,  അവിടെ സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു കൊച്ചു കുടുംബം . ഗോപാലെട്ടനേ എല്ലാര്‍ക്കും വളരെ ഇഷ്ടമാണ്  കാരണം ആ നാട്ടിലെ എന്ത് പ്രശ്നത്തിനും ഏട്ടന്‍ മുന്നില്‍ ഉണ്ടാവും  ഒരു സഹായി ആയി അവര്‍ക്കൊരു  കൊച്ചു സുന്ദരി കുട്ടി മിനിമോള്‍ ഒരു റോസാ പുഷ്പം പോലെ കുളിര്‍ തെന്നലായ് അവള്‍ ആ ഗ്രാമത്തില്‍ പാറി  നടന്നു എല്ലാരും അവളെ  വാല്സല്യതോടെയ് പറവ എന്ന ഓമന പേരില്‍ വിളിച്ചു കാരണം അവള്‍ എത്താത്ത വീടുകളോ അവളുടെ കൈ പെടാത്ത പൂക്കളോ  ആ കൊച്ചു ഗ്രാമത്തില്‍  ഉണ്ടായിരുന്നില്ല അവളുടെ സ്നേഹത്തിന്റെയ്‌ നിറകുടമായ അമ്മ  ശാന്തേച്ചി ഗോപാലേട്ടന്റെ സ്വന്തം ശാരു അവരും ആ കൊച്ചു ഗ്രാമതിന്റെയ്‌ ഹൃദയതുടിപ്പുകളില്‍  ഒരു ബാഹമായിരുന്നു  അങ്ങനെ സന്തോഷത്തോടെ ആ കൊച്ചു കുടുംബം കഷിഞ്ഞുപോകവേ  വിധിയുടെ  ക്രൂര വിനോദം എന്ന പോലെ ഗോപാലേട്ടന് ഒരു ചെറിയ നെഞ്ച് വേദന ആദ്യമൊന്നും അതത്ര  കാര്യമാക്കിയില്ല എന്നാല്‍ രാത്രിയില്‍ അത് കൂടി കൂടി വന്നു ശാന്തേച്ചി ഉറക്കെ‌ നിലവിളിച്ചുകൊണ്ട് അയല്‍പക്കതുള്ളവരുടെ സഹായത്താല്‍  അടുത്തുള്ള മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു അവിടെയും വിധി അവരോടു ക്രൂരത കാട്ടാന്‍ ഒരുങ്ങുകയായിരുന്നു ഏട്ടന് വന്ന നെഞ്ചുവേദന അറ്റാക്ക്‌ ആയിരുന്നു എന്ന സത്യം എല്ലാവരെയും ഒരുപോലെ തളര്‍ത്തി സാധാരണ  കാരില്‍ ‍ സാധാരണ കാരായ  ഗ്രാമവാസികള്‍ വളരെ ദു;ഖിതരായിരിക്കുമ്പോള്‍  വിധി മനുഷ പിശാജിന്റെയ്‌   രൂപത്തില്‍ വീണ്ടും പല്ലിളിച്ചു കാട്ടി. ഉടന്‍ അടുത്തുള്ള വല്യ ഹോസ്പിറ്റലിലേക്ക് മാറ്റി  ഓപറേഷന്‍  ചെയ്യണം  എന്ന വാര്‍ത്ത  എല്ലാവരെയും ഞെട്ടിച്ചു ഒരു  ലക്ഷം രൂപയോളം ആവും ജീവ ശവമായി മാറിയ ശാന്തേച്ചി  ഒരു  ഭ്രാന്തിയെ  പോലെ    അലമുറയിട്ടു   കരഞ്ഞു . ദൈവം ആ വിളി കേട്ടില്ലയിരിക്കും അല്ലെങ്കില്‍  ഇല്ലാ എന്ന് ഭവിച്ച തായിരിക്കും ,ആ സ്നേഹ നിതിയായ മനുഷ്യനെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ഓടിനടന്നു പണത്തിനായി എല്ലാവരും    താലിമാല വരെ        ഊരി കൊടുത്തു  എന്നിട്ടും ആകെ  അന്‍പത്തി ഏഴായിരം രൂപ മാത്രമേ അവര്‍ക്കു കണ്ടെത്താനായുള്ളൂ അവര്‍ പലരോടും കേണു      അടുത്ത ഗ്രാമത്തില്‍  പോലും അലഞ്ഞു  അവരെ സഹായിക്കാന്‍  ആരും തയ്യാറായില്ല ഉള്ള പണവുമായി അവര്‍ അടുത്തുള്ള     ആശുപത്രിയിലെക്കോടി അവിടെ മനുഷ്യന്റെയ്‌ വേദനകളും കണ്ണുനീരും തൂക്കി  വില്‍‍ക്കുന്ന കുറേ മനുഷ്യ പിശാജുക്കള്‍ ഒരു ലക്ഷം രൂപ കെട്ടി വക്കാതെ നടത്താനാവില്ല എന്നവര്‍ വാശി പിടിച്ചു എല്ലാവരും അവരുടെ കാലുപിടിച്ചു   കെഞ്ചി പക്ഷേ ആ ക്രൂര മൃഗങ്ങള്‍ അത് ചെവികൊണ്ടില്ല തളര്‍ന്നു   മയങ്ങുന്ന   മോള്‍ക്ക് ഒരു ഗ്ലാസ്‌ വെള്ളം വാങ്ങികൊടുക്കാന്‍    പൈസയില്ലാതെയ്   ‌ അവര്  ‍ ആശുപത്രി വരാന്തയില്‍ ഒരു ജീവശവം   പോലെ തളര്‍ന്നിരുന്നു ഗ്രാമ വാസികള്‍ ഡോക്ടര്‍ ഓടു കെഞ്ചി ആശുപത്രിയില്‍ നിന്നുംപോകുംമ്പഴേക്കും ഞങ്ങള്‍ ‍ പൈസ എത്തിക്കാം ഓപ്‌റേഷന്‍    ‍ നടത്താന്‍ അവര്‍ അതിനു തയാറായില്ല അങ്ങനെയ സങ്കര്‍ഷ‍ ഭരിതമായ മൂന്നു നാള്‍ അവസാനം  എല്ലാ പ്രദീഷകളും തട്ടി തെറുപ്പിച്ചു ആരെയും നോവില്‍ക്കാത്ത ബാദ്യതകള്‍ ഇല്ലാത്ത  പണതിന്റെയ്‌    കണക്ക് പറയാത്ത ലോകത്തേക്ക് ഗോപലേട്ടന്‍ പറന്നകന്നു മിനി മോളെയും ശാന്തേച്ചിയെയും  അനാഥരാക്കി  നിലയില്ല കയങ്ങളിലേക്ക് മുക്കി താഴ്ത്തി പരിഭവങ്ങള്‍ ഇല്ലാത്ത പരാതികള്‍ ഇല്ലാത്ത  വലിയ ലോകത്തേക്കുള്ള യാത്ര, മടങ്ങി വരുമെന്നരോടും പറയാത്ത  ആരോടും യാത്ര ചോദിക്കാത്ത      യാത്ര,സൂന്യതയിലേക്കുള്ള  ആനന്ദമില്ലാത്ത

യാത്ര .ആസിഫ്‌ വയനാട്‌