Wednesday, October 19, 2016

ചതിക്കുഴികള്‍ (കഥ )


         ദൂരെ നഭസ്സിന്‍റെ അനന്തനീലിമയില്‍ നിന്നും വെള്ളിക്കൊലുസ്സിട്ടകാലൊച്ചകള്‍ക്കായ് കാതോര്‍ത്തിരിക്കുകയാണ് മനസ്സ്,

   ഗീത അവളെ  പരിചയപ്പെട്ടിട്ട് കുറച്ചു നാളെ  ആയുള്ളൂവെങ്കിലും അവളിലേക്കുഞാന്‍ അടര്‍ന്നു വീണതുപോലെ , അവളുടെ കാലൊച്ചകേള്‍ക്കാനുമൊരുതാളമുണ്ട് എന്നില്‍മോഹങ്ങളുംപ്രണയവും
സ്വപ്നങ്ങളും ജനിപ്പിക്കുന്ന താളം.

    മാസങ്ങളുടെ വേലിയേറ്റത്തില്‍ ഏകാന്തതമാത്രം സമ്മാനിച്ച ഈ ജന്മത്തില്‍ ഇനി ഞാന്‍ എന്തുനേടുമെന്നു എനിക്കറിയില്ല.ഹൃദയം വല്ലാതെ മിടിക്കുന്നു .അറിയാതെ  വീണ്ടും  അകലേക്ക്‌  മിഴികള്‍ പായിച്ചു,മുന്നില്‍ പാതയോരങ്ങളില്‍ പുല്‍നാമ്പുകള്‍ ഈറനായി നാണം കുണിങ്ങികളായി എന്നെ നോക്കി കണ്ണിറുമ്മുന്നു .കാത്തിരിക്കാന്‍  തുടങ്ങിയിട്ട്  കുറെ നേരമായി  അവളെ  കാണുന്നില്ലല്ലോ  എന്ത് പറ്റി ഇനിയെങ്ങാനും  വരാതിരിക്കുമോ ?


   അവള്‍  വന്നില്ലെങ്കില്‍  എല്ലാ  പ്രതീക്ഷകളും  തെറ്റും ,എങ്ങനെയും  ഒന്ന് രക്ഷപ്പെടാന്‍  ഒരു അവസരം  ഒത്തു  വന്നതാണ്  അവള്‍ക്കു  വല്ല  സംശയവും  തോന്നിക്കാണുമൊ ? ഇനി,, വഴി അരുകില്‍ കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര  നേരമായി അവള്‍ വരുന്നില്ലല്ലോ ?എന്ത് പറ്റി അവള്‍ക്ക്? മനസ്സ് വല്ലാതെ  അസ്വസ്ഥമാവുന്നു. അക്ഷമയോടെ വീണ്ടും കാത്തിരിക്കുകയാണ് കണ്ണുകള്‍ ഇടവഴിയിലേക്ക് ഇടക്കിടെ നീണ്ടു പോയിക്കൊണ്ടിരുന്നു ,ദൂരെ നിന്നും അതാ അവള്‍  നടന്നു വരുന്നു.


ഓ  അവള്‍  വരുന്നുണ്ട്  ദൂരെ അവളുടെ  കൊലുസ്സിന്‍റെ നേര്‍ത്ത ഞെരുക്കം  കേള്‍ക്കാം, പോക്കറ്റില്‍  കിടന്ന  ചീപ്പെടുത്തു  മുടിയൊന്നുകൂടി  ചീകിയൊതുക്കി, മുഖമൊന്നു അമര്‍ത്തിത്തുടച്ചു അവളതാ അടുത്തെത്താറായി, ഒന്ന് പരിഭ്രമിച്ചുവെങ്കിലും ധൈര്യത്തോടെ അവളെ നോക്കി അവള്‍ കിതക്കുന്നുണ്ട്‌!
അവളെ  കണ്ടതും കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തുകൊണ്ട് പരിഭവപ്പെട്ടു,
നീയെന്താ ഇത്രവൈകിയത് എത്രനേരമായി ഞാന്‍  കാത്തുനില്‍ക്കുന്നുവെന്നറിയാമോ ?

   
രാഹൂ ഞാന്‍ ആകെ പേടിച്ചാ വരുന്നത്
ഞാന്‍ ഇറങ്ങുന്നത് ശാലി കണ്ടോ എന്നൊരു  സംശയം
 “നീ വേഗം നടക്ക്‌ ഇവിടെ നിന്നും എത്രയും വേഗം നമുക്ക് പോകണം.
ഗീതയുടെ വാക്കുകളിലെ വെപ്രാളവും ഭയവും അവളുടെ മനോഹരമായ ശബ്ദം ഇടറിക്കുന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി .

എടാ നമ്മള്‍ ആദ്യം എങ്ങോട്ടാണ് പോകേണ്ടത്?


ഗീത അത് ചോദിച്ഛപ്പോള്‍  ആണ്  അതിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ  വേട്ടയാടാന്‍  തുടങ്ങിയത്  ഒരാവേശത്തിനു അവളോട്‌ ഇറങ്ങിവരാന്‍  പറയുകയും ചെയ്തു.
അല്ല നീയെന്താ ആലോചിക്കുന്നത് ?

   
ഗീതയുടെ വാക്കുകള്‍ അവനെ  വീണ്ടും അസ്വസ്ഥനാക്കി .
ജീവിതത്തില്‍ ആദ്യമായാണ് ഒരു പെണ്ണിന്‍റെ കൂടെ ഒറ്റക്ക്  ദൂരത്തേക്ക് യാത്ര ചെയ്യുന്നത്, അതിന്‍റെ പരിഭ്രമം  ഉള്ളില്‍ ഉണ്ട്  അത് ഗീത  അറിയാതിരിക്കാന്‍  ആണ്  രാഹുല്‍  കൂടുതല്‍  ശ്രമിച്ചത് .

   അമ്മ രാവിലെ റേഷന്‍ കടയില്‍ ഒന്ന്  പോയിവരാന്‍ പറഞ്ഞിട്ട് കൂടി  അനുസരിക്കാതെയാണ് രാഹുല്‍ വീട്ടില്‍ നിന്നും  ഇറങ്ങിയത്‌ .
 “എടാ മോനെ നീയാ അരിയോന്നു വാങ്ങിതന്നേച്ചും പോടാ അമ്മക്ക് അവിടെ വരെ നടക്കാന്‍ വയ്യാഞ്ഞിട്ടാണ്,

  
ആ സ്നേഹത്തെ അവഗണിച്ച്‌ അവര്‍ക്കു നേരെ ദേഷ്യപ്പെട്ടും ആണ്  രാഹുല്‍ പടികള്‍ ഇറങ്ങി മറിഞ്ഞതും ,മുന്നില്‍  ഗീത  കാത്തു നിന്ന് മടുത്തു കാണും എന്ന  തോന്നലും .

എന്താ നീ സ്വപ്നം കാണുകയാണോ?
ഗീതയുടെ വാക്കുകള്‍  എന്നെ  ചിന്തയില്‍ നിന്നുണര്‍ത്തി.
അല്ല  ഞാന്‍  എങ്ങോട്ടാണ്  പോവുകയെന്നു  ആലോചിക്കുകയാരുന്നു  അതും പറഞ്ഞ് അവളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു .

  “എടാ  ചെക്കാ  വേണ്ടാട്ടോ  നിന്‍റെ  വികൃതി  ഇപ്പോള്‍  കുറച്ചുനാളായി കൂടുന്നുണ്ട് .,.ഈ  തൊടലും  പിടിക്കലുക്കെ കല്യാണം  കഴിഞ്ഞിട്ട്
അവള്‍ അവനില്‍ നിന്നും  തെന്നിമാറി.

ഓ പിന്നെ  ഇങ്ങനെ കൂടെ വരുന്ന പെണ്ണിനെയോക്കെ  കെട്ടാന്‍  നിന്നാല്‍  എന്‍റെ വീട് നിറയും രാഹുല്‍  മനസ്സില്‍  പിറുപിറുത്തുകൊണ്ട്‌ നടത്തത്തിന് കുറച്ചുകൂടി  വേഗം  കൂട്ടി.നമുക്ക് ഈ ഇടവഴിയിലൂടെ പോകാം അപ്പോള്‍ കൂടുതല്‍ ആരുടേയും ശ്രദ്ധയിലും പെടില്ല
രാഹുല്‍ പതുക്കെപ്പറഞ്ഞു കൊണ്ട് കാട്ടിലൂടെ പോകുന്ന വഴിയിലേക്ക്  കയറി,
         

 അവര്‍ നടന്നു നടന്ന് വനാതിര്‍ത്തിയോട് അടുത്തപ്പോള്‍  ഗീതക്ക് എന്തോ  പന്തികേട്‌ തോന്നി പക്ഷെ  അവള്‍ അത്  പുറത്ത് കാട്ടിയില്ല  ഇവന്‍റെ മനസ്സില്‍ എന്തോ  ദുരുദേശ്യം  ഉണ്ട് തീര്‍ച്ച  അതാണ്‌ ഇവന്‍ നിന്ന്  പരുങ്ങുന്നത്  അവള്‍ക്ക് തീര്‍ച്ചയായി നോക്കാം  എന്താണ് പ്ലാന്‍ എന്ന് ,.

      
തനിക്ക് തെറ്റ് പറ്റിയോ? അവള്‍ സ്വയം ചോദിച്ചു?
  “അല്ല എന്താ പരിപാടി ഇങ്ങനെ വെറുതെ നടന്നാല്‍ മതിയോ?
  
പക്ഷെ  നിന്‍റെ  പോക്ക് കണ്ടിട്ട്  വേറെന്തോ  പ്ലാന്‍  ആണല്ലോ  രാഹുലെ ?
 ഞാന്‍  തിരിച്ചു പോവുകയാണ്  നിന്‍റെ മനസ്സില്‍  വേറെന്തോ  ആണുള്ളത്  എന്നെ അതിനു കിട്ടില്ല.
നമുക്ക്  താഴെയുള്ള വഴിയിലൂടെ  പോയാല്‍ മതി അതും പറഞ്ഞ് അവള്‍ നടത്തം നിറുത്തി.
  
രാഹുല്‍ അവളുടെ  കയ്യില്‍ കടന്നു പിടിച്ചു,

ഇതിലെ പോയാല്‍ മതി ഞാന്‍ പറയുന്നത് നീ കേട്ടാല്‍ മതി?

ഗീത ഒരു ഞെട്ടലോടെ പിന്നോട്ട് മാറി ഇല്ല ഞാന്‍  വരില്ല ഇങ്ങനെയുള്ള  കാര്യത്തിനൊന്നും. നീ  പൊ  രാഹുലെ ,
     
അവള്‍ പെട്ടെന്ന് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും  അവന്‍ അവളെ  കടന്നു പിടിച്ചു .

,.ങ്ങാ അങ്ങനെ നീയങ്ങു  പോയാലോ  മോളെ  പെട്ടെന്ന്  അവന്‍റെ ഭാവം  മാറി മുഖം  ചുവന്നു കണ്ണുകള്‍  തീക്കനല്‍  പോലെ എരിയുന്നത് അവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു .എന്നും  സ്നേഹത്തോടെ തന്നെ ചേര്‍ത്തുപിടിക്കാന്‍  ശ്രമിച്ചിരുന്ന കൈകള്‍  ഇരുമ്പുപോലെ കരുത്താര്‍ജ്ജിക്കുന്നത് അവള്‍ അറിഞ്ഞു .,.,


പെട്ടെന്നാണ്  അവിടേക്ക്  ഒരു കറുത്ത മാരുതി വാന്‍  ഇരമ്പലോടെ  മൂളിപ്പാഞ്ഞ് എത്തിയതും  അതില്‍ നിന്നും  രണ്ടുമൂന്ന് പേര്‍ ചാടിയിറങ്ങിയതും. അവള്‍ ഉറക്കെക്കരയാന്‍  വാ തുറന്നതും  അതില്‍ ഒരാളുടെ കൈത്തലം  അവളുടെ  കവിളില്‍ ആഞ്ഞു പതിച്ചതും  ഒരുമിച്ചായിരുന്നു .
അതില്‍ ഒരാള്‍  രാഹുലിനോട്,
  
ഹേ ഭായ് ഏ ലട്ക്കി തുമാരാ സാത്ത് ആതാ കോയി ധേക്യക്യാ? (ഹേയ് ഈ പെണ്‍കുട്ടി നിന്‍റെ കൂടെ വരുന്നത് ആരേലും കണ്ടോ?)
 “നഗി ബോസ്സ് ഇസ്ലിയെ മേം ഉസ്കോ കിസ്സിക്കോ മത് ബോലോ അനെക്ക വക്ത് കിസിക്കോ നജര്‍ ണ ലഗ്നെക്ക ബന്തവസ് കിയാത്താ!
  (ഇല്ല സര്‍ അതിനാലാണ് ഞാനിവളോട് വരുമ്പോള്‍ ആരോടും പറയരുത് ആരും കാണരുത് എന്ന് മുന്‍കൂട്ടി പറഞ്ഞതും ഇതുപോലെ ഒരു അവസരം ഒരുക്കിയതും!


അവള്‍ക്ക് ഒന്ന് നിലവിളിക്കാനോ  പിടയാനോ കഴിഞ്ഞില്ല കരുത്തരായ നാല്  ആളുകള്‍ക്കിടയില്‍ അവള്‍ ഒരു കിളിക്കുഞ്ഞിനെപ്പോലെ പിടഞ്ഞു കൊണ്ടിരുന്നു. വീണ്ടും കനത്തൊരു അടി  അവളുടെ മുഖത്തു  വീണു,കണ്ണുകളില്‍ ഇരുട്ട് നിറയുന്നത്  അവളറിഞ്ഞു  സാബ്‌ മേരാ പൈസ നഗി മിലാ
"സര്‍ എന്‍റെ പൈസ കിട്ടിയില്ല?
ഓ മേം ഫൂല്‍ഗയാ അരെ ദോസ്ത്തോം ക്യാ ദേക്യെ കടാഹെ ഉസ്ക്കോ പൈസാ ദേധോ,

ഉസ്കോ ബാപ്പസ് ബേച്ദോഊപ്പേര്‍   ഹ ഹ
  ഓ ഞാന്‍ മറന്നു പോയി അല്ല കൂട്ടുകാരെ എന്താ നോക്കി നില്‍ക്കുന്നത് ഇവന് പൈസ കൊടുത്ത് ഇവനെ തിരിച്ചയക്ക് മുകളിലേക്ക് ഹ ഹ ഹ അതും പറഞ്ഞവര്‍ പൊട്ടിച്ചിരിച്ചു .

പെട്ടെന്നാണ് അത് സംഭവിച്ചത്
തലക്കുപിന്നില്‍ ശക്തമായ ഒരടിയെറ്റ് രാഹുല്‍ നിലത്തുവീണ് പിടഞ്ഞു ,.,,
.”ഉസ്കോ ഉഡാക്കെ ഗാഡീമേ ഡാലോ ?
ജങ്കല്മേ കയി മട്ടിമേ ടാലെഗ
(അവനെ എടുത്ത് വണ്ടിയില്‍ ഇട് കാട്ടില്‍ എവിടേലും  കുഴിച്ചിടാം)
 “ഏ മരാ നഗി ഹേ ടെല്‍ഫോണ്‍ കര്‍ക്കെ മദീന്‍ സെ പൂച്ചോ ഇസ്ക്ക കുച്ച് പാട്സ് മങ്ങ്തെ ക്യാ ബഗുത്തു പൈസ മിലേഗാ


ബോസ്സ് ഇവന്‍ മരിച്ചിട്ടില്ല ഫോണ്‍ ചെയ്ത് മദീനോട് ചോദിക്ക് ഇവന്‍റെ അവയവങ്ങള്‍ വല്ലതും വേണോന്നു നല്ലൊരു പൈസ കിട്ടും
         
സീത അപ്പോളും പാതി  മയക്കത്തില്‍  ആയിരുന്നു അവ്യക്തമായി എന്തൊക്കയോ മിന്നിമറയുന്നു .
വണ്ടി കാട്ടിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ രാഹുല്‍ മയക്കത്തില്‍ നിന്നും പതുക്കെ ഉണര്‍ന്നു താന്‍ വലിയൊരു അപകടത്തില്‍  ആണ് പെട്ടിരിക്കുന്നത് ,ഇവരുടെ കയ്യില്‍നിന്നും ഇങ്ങനെ എങ്കിലും രക്ഷപ്പെടണം!
പണത്തിനു വേണ്ടിയാണു ഞാന്‍  പാവം പിടിച്ച ഒരു പെണ്‍കുട്ടിയെ ചതിക്കാന്‍ ശ്രമിച്ചത്‌ അതിനുള്ള ശിക്ഷയാണിത്‌,
   
ഒരിക്കലും എത്തിപ്പെടാനാഗ്രഹിക്കാത്തിടത്ത്‌ എത്തിച്ചേര്‍ന്നതും വണ്ടി നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു.
 അയാളുടെ പ്രതീക്ഷ വെറുതെയായിക്കൊണ്ടിരുന്നു രക്ഷപ്പെടാന്‍ ഒരു അവസരവും ഇല്ല ,..നല്ലൊരു അവസരത്തിനായി അവന്‍ ജാഗ്രതയോടെ കാത്തു കിടന്നു.അവര്‍ വനത്തില്‍ ഒരു തോടിന് അരുകില്‍ എത്തിയപ്പോള്‍ അതിലൊരാള്‍ ,.,.
സാബ് മേം തോടാ പാനി പീക്കെ ആയേഗാ
 

കയ്യിലുള്ള  ആയുധങ്ങള്‍ വാഹനത്തില്‍ വച്ച് അവര്‍  ഓരോരുത്തര്‍ ആയി പുറത്തിറങ്ങി ,.തോട്ടിലേക്ക് നടന്നു.
ഇതു തന്നെ അവസരം ഇനി എതുപോലെയോന്നു കിട്ടി എന്ന് വരില്ല .പക്ഷെ ഇവളെ എന്ത് ചെയ്യും?

   
അവന്‍റെ മനസ്സ് പുകഞ്ഞു ..,എന്തെങ്കിലും ചെയ്യണം  വേഗം തന്നെ താന്‍ മയക്കത്തില്‍ ആണെന്ന ചിന്തയില്‍ ആണ്  അവര്‍ എല്ലാവരും ഒന്നിച്ചു പുറത്ത് ഇറങ്ങിയത്‌, എന്ത്ചെയ്യും രാഹുല്‍ പതിയെ തല ഉയര്‍ത്തി നോക്കി എത്ര തോക്കുണ്ട് സീറ്റില്‍ സീത തളര്‍ന്നു കിടക്കുന്നു എടുത്തു പോകാന്‍ ആവില്ല .പെട്ടെന്ന് രാഹുലിന്‍റെ ബുദ്ധി ഉണര്‍ന്നു തോക്കുകള്‍  കയ്യിലെടുത്തു തിരകള്‍ എല്ലാം  ഊരിയെടുത്ത് സീറ്റിലിരുന്ന ബാഗില്‍ ഇട്ടു .,.,.സീതയെ എങ്ങനെ ഉണര്‍ത്തും ,,.അവന്‍  അവസാനം  അത് ചെയ്യാന്‍  തീരുമാനിച്ചു അവളുടെ മുഖത്തേക്ക് സീറ്റില്‍ ഉണ്ടായിരുന്ന  മദ്യക്കുപ്പി തുറന്നു  അവളുടെ മുഖത്തൊഴിച്ചു അതെ  അവനു  മാര്‍ഗ്ഗം  ഉണ്ടായിരുന്നുള്ളൂ .,,സീത  പതിയെ കണ്ണുകള്‍  തുറന്നു ,.,.ഭയത്തോടെ ചുറ്റും നോക്കി ,താന്‍ എവിടെയാണ്  ഏതോ കാടിന്‍റെ ഉള്‍വശം  ആണ് കണ്ണുകളിലെ ഇരുട്ടു മാറുന്നില്ല. രാഹുല്‍ കുനിഞ്ഞിരുന്നു അവളുടെ കാതില്‍ പതിഞ്ഞസ്വരത്തില്‍ കാര്യങ്ങള്‍ പറഞ്ഞു നമുക്ക് രക്ഷപ്പെടണം .,

.ഞാന്‍ പറയുന്നത് പോലെ ചെയ്യുക .,.അവള്‍  ഭയത്തോടെ  അവനെ നോക്കി കണ്ണുകള്‍  നിറഞ്ഞൊഴുകി ..
ഇവനെ  അനുസരിക്കാതെ  നിവര്‍ത്തിയില്ല

   
അവള്‍ പതിയെ  ഇഴഞ്ഞു  താഴെ  ഇറങ്ങി  പൊന്തക്കാടിനുള്ളിലേക്ക് ഞുഴഞ്ഞു കയറി .,.രാഹുല്‍ പതുക്കെ ഒരു തോക്ക് അവള്‍ക്ക് നിരക്കിക്കൊടുത്തു അവളത് തന്‍റെ അരുകിലേക്ക്‌ വലിച്ചെടുത്തു .,.,.
 തിരകള്‍ നിറച്ച ബാഗ് രാഹുല്‍  പുറത്ത് അണിഞ്ഞു രണ്ടു തോക്കുകളും രണ്ടു ചുമലിലും ആയി തൂക്കിയിട്ടു .,.,പെട്ടെന്നാണ് അവന്‍റെ തലച്ചോര്‍ പുകഞ്ഞത് വണ്ടിയുടെ കീ അതില്‍ത്തന്നെയുണ്ട്‌ ,.,.അവന്‍ ചുറ്റും നോക്കി  എന്തുചെയ്യും പെട്ടെന്നവന്‍ താഴേക്ക് നോക്കി അവര്‍ പുഴയില്‍ ഇരുന്നു എന്തക്കയോ പറഞ്ഞു ചിരിക്കുകയാണ്  ഇടക്കിടെ  വണ്ടിയുടെ അടുത്തേക്ക്‌ അതിലൊരുവന്‍ നോക്കുന്നത്  അവന്‍ കണ്ടു ,,.ഇനി ഇതേ  മാര്‍ഗമുള്ളൂ  അവന്‍ സീതയോട്  പതുക്കെ  അപ്പുറത്തേക്ക്  കുറെ ദൂരേക്ക്  മാറി  പുഴയുടെ അരുകിലേക്ക്‌  ശബ്ദമുണ്ടാക്കാതെ ഇറങ്ങാന്‍ പറഞ്ഞു  അവള്‍ ഭയത്തോടെ അവന്‍റെ വാക്കുകള്‍  അനുസരിച്ചു ,.,.അവള്‍  കുറെ അകലെ എത്തി  എന്ന് ഉറപ്പായപ്പോള്‍  രാഹുല്‍ താഴേക്ക്  നോക്കി  അവര്‍ എഴുന്നേല്‍ക്കുന്നു  ,.,.വരാന്‍ ഉള്ള  പുറപ്പാട്  ആണ്  ,

   
ഇനി ചിന്തിക്കാന്‍  സമയമില്ല ,.,.പെട്ടെന്നവന്‍  വണ്ടി  സ്റ്റാര്ട്ടു ചെയ്തു, ചെങ്കുത്തായ ഭാഗത്തെക്ക് സ്റ്റിയറിംഗ്ഗ് വെട്ടിത്തിരിച്ചു .,.,.അവര്‍ പെട്ടെന്ന്  ഓടിവരുന്നു  അവരുടെ നേരെ അവന്‍  വണ്ടി തിരിച്ചുവിട്ടു ബാന്‍  കൊക്കയിലേക്ക്  ചീറിപ്പാഞ്ഞു വണ്ടി ഒന്ന്  ഞെരുങ്ങി തെറിച്ചു അവരുടെ മുകളിലൂടെ തലങ്ങും വിലങ്ങും മറിഞ്ഞു താഴേക്ക്‌ കുതിച്ചു .,.,രണ്ടു പേര്‍ക്ക് തെന്നി മാറാന്‍ കഴിയും മുന്‍പ്  അവരുടെ കാലുകളിലൂടെ വണ്ടി കയറി ഇറങ്ങി ആര്‍ത്തനാദങ്ങള്‍ ,.,.മറ്റു രണ്ടു പേര്‍ കൊക്കയിലേക്ക് ചാടി  കമ്പുകളില്‍ പിടികിട്ടാതെ താഴേക്ക് പോയി ബാന്‍  വലിയൊരു ശബ്ദത്തോടെ താഴെ പുഴയിലെ പാറയില്‍ ചെന്നുപതിച്ചു പൊട്ടിത്തെറിച്ച് തീ ഗോളമായി ഉയര്‍ന്നു ..ഉച്ചത്തില്‍ ഉള്ള കരച്ചിലും  വണ്ടി മറയുന്ന ശബ്ധവും സീതയെ  കൂടുതല്‍  ഭയപ്പെടുത്തിക്കൊണ്ടിരുന്നു രാഹുലിന് എന്താണ്  സംഭവിച്ചത് എന്നറിയില്ല  അവന്‍ എന്തോ ചെയ്തിട്ടുണ്ട് അവള്‍ക്കുറപ്പായി ..,.രാഹുല്‍  സീത പോയ വഴിയെ  പുഴയുടെ അടുത്തേക്ക് നീങ്ങി  അവളെ എങ്ങനെയെങ്കിലും  കാടിനു പുറത്ത് എത്തിക്കണം  പിന്നെയെല്ലാം  വരുന്നപോലെ നോക്കാം  .,.,.കാരണം  അവര്‍ തിരക്കിയാലും  മുകളില്‍ നിന്നും  വന്ന വഴിയിലേക്ക്  ആണ്  പോവുക .,.,.അപ്പോള്‍  അതിന്‍റെ എതിര്‍വശം ആണ്  സുരക്ഷിതം .,.,.തല വിങ്ങുന്നു  ഒരു തരം മരവിപ്പ്  അടിയേറ്റ ഭാഗം  നീരുവച്ചിട്ടുണ്ട്,.,.സാരമില്ല  ഇപ്പോള്‍ ഇവിടെ നിന്നും  രക്ഷപെട്ടു പുറത്ത് എത്തുക എന്നതാണ് മുഖ്യം .,.കുറെ നേരം തിരഞ്ഞ ശേഷമാണ് സീതയെ കണ്ടെത്തിയത് അവള്‍ പേടിച്ചരണ്ടു തളര്‍ന്നിരിക്കുന്നു  കയ്യിലുള്ള  തോക്ക്  നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചിട്ടുണ്ട്  അവള്‍ .


പേടിക്കണ്ട എന്നവന്‍  ചുണ്ടില്‍ വിരല്‍ വച്ചു.
പതുക്കെ അവളുടെ അടുത്തിരുന്നു ..അവളുടെ കൈകളില്‍ പതിയെ അമര്‍ത്തി അവള്‍ ഭയത്തോടെ വീണ്ടും  പുറകോട്ടു നിരങ്ങി നീങ്ങി .,.,.രാഹുല്‍ അവളുടെ കാതില്‍ പതിയെപറഞ്ഞു എന്നോട് ക്ഷമിക്കണം ഒന്നും പേടിക്കണ്ട നമുക്ക് കുറച്ചു സമയം ഇവിടെ ഇരിക്കണം അനങ്ങരുത് അവര്‍ താഴെ കൊക്കയിലേക്ക് വീണിട്ടുണ്ട് .,.,.രണ്ടു  ആള്‍ക്ക് എന്തോ പറ്റിയിട്ടുണ്ട്  അവരുടെ കരച്ചില്‍ കേട്ടു പിന്നെ  ഒന്നും  അറിയില്ല  ,,.
പേടിക്കണ്ട  നമുക്ക്  രക്ഷപെടണം  ബാക്കിയെല്ലാം  അവരുടെ  നീക്കങ്ങള്‍ എന്താണ് എന്നറിഞ്ഞിട്ടു  തീരുമാനിക്കാം  .,.,.,.


കുന്നിന്‍ ചെരുവിലെ പുഴവക്കില്‍ അവര്‍ അനങ്ങാതെ  എത്രനേരം ഇരുന്നു  എന്ന് അവര്‍ക്കറിയില്ലായിരുന്നു മദ്ധ്യാന സൂര്യന്‍റെ കിരണങ്ങള്‍  വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ അവരുടെ ദേഹത്ത് വന്നു പതിച്ചു .,.,.സമയം  വൈകുകയാണ് എന്ത് ചെയ്യും ..രാഹുല്‍ തല പതുക്കെ പുല്ലുകള്‍ക്കും പടര്പ്പുകള്‍ക്കും ഇടയിലൂടെ പുറത്തേക്ക്  നീട്ടി  ചുറ്റുവട്ടം  നിരീക്ഷിച്ചു.ഒരനക്കവും  കേള്‍ക്കുന്നില്ല .,.,.അവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല ഇപ്പോളും ..പെട്ടെന്നാണ് അവനൊരു  അലര്‍ച്ച കേട്ടത് താഴെ കൊക്കയില്‍ നിന്നും  ഒരാള്‍  ഉറക്കെ അലറിക്കൊണ്ട്‌  സാവകാശം  മുകളിലേക്ക് പിടിച്ചു കയറുന്നു.


അയാള്‍  റോഡിലേക്ക് കയറാന്‍  ശ്രമിക്കുന്നത്  അനങ്ങിയാല്‍  അവര്‍ അറിയും 
,.,.അവനെന്തക്കയോ  ഹിന്ദിയില്‍  ആക്രോശിക്കുന്നു. അരാം  സാധെ  കുത്തെ  മാരൂന്ഗാ തുജെ ,,ഒരു വിറയല്‍ ശരീരത്തിലേക്ക്  അരിച്ചു കയറുന്നപോലെ ഗീതയുടെ  കൈകള്‍ തന്നെ  ഇറുകെപ്പിടിക്കുന്നു,അവള്‍ എന്തോ പിറുപിറുക്കുന്നു മണിനാഗകാവിലെ ദേവിയെ നിന്മുന്നിലെ കല്‍വിളക്കോക്കെയും ഞാന്‍ എന്നും  കത്തിച്ചോളാമെ  ഈ ദുഷ്ടന്മാരില്‍ നിന്നും  രക്ഷിക്കണേ  അമ്മെ  അവള്‍ വിറയ്ക്കുന്ന  കരങ്ങള്‍  ഒന്നുകൂടി  അവനിലേക്ക്‌  അമര്‍ത്തിപ്പിടിച്ചു .


ഈ കാടിനുള്ളില്‍ നിന്നും  എങ്ങനെയാണ് പുറത്തുകടക്കുക തലക്കേറ്റ അടിയില്‍ ഒരു മയക്കം പോലെ .,.ഈ  പുഴയുടെ  അടുത്തു  പണ്ട് വന്നിട്ടുണ്ട് ശാലിനിയുടെ കൂടെ പക്ഷെ  അവള്‍ക്കു  ഇവിടമൊക്കെ  നല്ല  പരിചയമായിരുന്നു  കാരണം  ഇതവളുടെ  തൊഴില്‍  ആണല്ലോ  ഇങ്ങനെയൊന്നും  സംഭവിക്കും എന്ന്  ഒരിക്കലും  കരുതിയില്ല ഇവളെ അവര്‍ക്ക്  എത്തിച്ചുകൊടുത്താല്‍  കിട്ടുന്ന  വലിയ  തുക  മാത്രമേ ചിന്തിച്ചുള്ളൂ  .,.ഇങ്ങനെയൊരു  അപകടം  മുന്‍കൂട്ടി കണ്ടില്ല .

     
സമയം  ഇഴഞ്ഞു നീങ്ങുകയാണ് വെയിലിന്‍റെ കാഠിന്യം  കുറയുന്നു ശിരകളില്‍ തണുപ്പ്  പതിയെ അരിച്ചു കയറുന്നതുപോലെ ,,ഈ പുഴയുടെ മറു വശത്ത്‌ ഒരു ഉടുമ്പ് പാറയുണ്ട് എന്ന്  കേട്ടിട്ടുണ്ട് ,അതിന്‍റെ മുകളില്‍  കയറിയാല്‍  ചുറ്റും  കാണാം  എന്നും എങ്ങനെ അവിടെ എത്തും,ചീവീടുകള്‍ ചെവിക്കരുകില്‍ കൂട്ടമായി  അലറിവിളിച്ചു സയന്തനത്തിന്‍റെ വരവറിയിക്കുന്നു പക്ഷികള്‍  ചേക്കേറാനായി കൂട്ടമായി കലപിലകൂട്ടുന്നു ഇരുട്ടു  കനക്കുന്നു  ഭയം ഒരു മൂളക്കമായി ഇരമ്പിയെത്തുന്നു.

 ,ഗീത മയക്കത്തിലേക്ക്  ഊര്‍ന്നുവീണു,അവളില്‍ നിന്നും  ചെറിയ ഒരു ഞെരുക്കം  മാത്രം ഉയര്‍ന്നു വന്നു, രാഹുല്‍  അവളെ നേരെ കിടത്തി ഒരു സൈഡില്‍  പുറംതിരിഞ്ഞു കിടന്നു ഗീത  നല്ല വണ്ണം  ഉറങ്ങിക്കഴിഞ്ഞു ,.അപ്പോളാണ് അവളുടെ നിതംബങ്ങളുടെ കുന്നില്‍ അവന്‍റെ മിഴികള്‍ ഉടക്കിയത് അവനിലെ മൃഗം  വീണ്ടും ഉണര്‍ന്നെണീറ്റുകഴിഞ്ഞിരുന്നു കഴിഞ്ഞുപോയ അപകടം അവന്‍ ഒരു നിമിഷം മറന്നു കഴിഞ്ഞിരുന്നു.അവന്‍റെ കണ്ണുകള്‍  അവളെ  ആകെയൊന്ന് ഉഴിഞ്ഞു അവന്‍  പതുക്കെ  അവളുടെ അരുകിലേക്ക്‌ ഒന്നുകൂടി  ചേര്‍ന്നിരുന്നു പതിയെ ശിരസ്സില്‍ തലോടി അവള്‍ അറിയുന്നില്ല.അവള്‍ പൂര്‍ണ്ണമായും  ബോധരഹിത ആയിരിക്കുന്നു  ഇതുതന്നെ അവസരം  അവന്‍ അവളുടെ കവിളില്‍ ചുണ്ടുകള്‍ ചേര്‍ത്തു,


ഗീത  ഒന്ന് ഞെരുങ്ങി,അവനവളിലേക്ക് ഒന്നുകൂടി  അമര്‍ന്നു,അവള്‍  അരുതെയെന്നു  കേണു പക്ഷെ  കാമാദ്രമായ അവന്റെ കണ്ണുകള്‍അവളെ കൊത്തിമുറിച്ചുകൊണ്ട് ,ഉഴറി നടക്കുകയാണ് അവനവളുടെ  കരച്ചിലോ എതിര്‍പ്പോ  കേള്‍ക്കുകയോ  കാണുകയോ  ചെയ്തില്ല,,അവള്‍  വീണ്ടും  ബോധരഹിതയായി
വസ്ത്രങ്ങള്‍  ഓരോന്നായി  പതുക്കെ അടര്‍ത്തിമാറ്റി നഗ്നമായ അവളുടെ ശരീരത്തില്‍ അവന്‍ ഇഴഞ്ഞുനടന്നു അവളോന്നുമറിയുന്നില്ല അവന്‍ വീണ്ടും വീണ്ടും ഒരു ക്രൂര  മൃഗമായി  മാറുകയായിരുന്നു. അവന്‍ തളര്‍ന്നു തുടങ്ങിയിരുന്നു,അവനവളില്‍ നിന്നും  

പിടഞ്ഞു മാറി വിയര്‍ത്തവ്ശനായി,പതുക്കെ എഴുന്നേറ്റിരുന്നു  
ഇരുട്ടിന്‍റെ ചതുരത്തില്‍ .കൈയ്യില്‍ ശിരസ്സും താണ്ടി , ഭൂതകാലം , വര്‍ത്തമാനത്തോട്‌ വിളക്കിച്ചേര്‍ത്ത്‌ മലര്‍ന്നു കിടക്കെ, കാറ്റിനൊപ്പം അവളുടെ കാല്‍ത്തളകളുടെ കിലുക്കവും വികാരത്തിന്‍റെ ഇളക്കവും അയാള്‍ തിരിച്ചറിഞ്ഞു..അവന്‍ വീണ്ടും  അവളിലേക്ക്‌  പടര്‍ന്നുകയറി ചോരയുടെ  മണം വീണ്ടുമവനെയൊരു ഭ്രാന്തന്‍ ആക്കിക്കഴിഞ്ഞിരുന്നു ... ഉണങ്ങിയ വലിയ ചുരയ്ക്കാതോടിനുള്ളില്‍ പൊരിച്ച ചോളമണിയുമായി പ്രാപ്പിടിയന്‍ പരുന്തിന്‍റെ ക്രൂരമായ  പല്ലുകള്‍ കോര്‍ത്തിണക്കം, വീണ്ടും അവളില്‍ നിന്നും  ഒരു  വിറയല്‍.


    കാടിന്‍റെ മടുപ്പിക്കുന്ന   ഗന്ധം കാട്ടുപൂക്കള്‍ ചിത്രക്കിടക്കുന്ന  കരിയില മെത്തയില്‍ അവളുടെ കാച്ചെണ്ണ തേച്ച കാര്‍ക്കൂന്തലിനു ....ചോളത്തിന്റെ മണം ഇതെല്ലാം  അയാളുടെ നാസികകള്‍ക്ക്‌ വീണ്ടും  വീണ്ടും ഉന്മാദമായി.
 അയാളുടെ തലച്ചോറില്‍ വീണ്ടും തേനീച്ചകള്‍ ഇളകി. അയാള്‍ തലമുടി പിടിച്ചുവലിച്ചു. കണ്ണുകള്‍ ചുഴട്ടി. അവളുടെ ചുണ്ടുകള്‍  കടിച്ചുമുറിച്ചു   അനക്കമറ്റുകിടക്കുന്ന അവളില്‍  നിന്നു...അവന്‍  അടര്‍ന്നുമാറാന്‍.മടിച്ചു .ഒരേ അച്ചുതണ്ടില്‍ ഭൂമി അവിരാമം കറങ്ങിക്കൊണ്ടിരുന്നു, യാതൊരു മാറ്റവുമില്ലാതെ. നിയതിക്കു മുന്നില്‍ നിസ്സഹായനെങ്കിലും മനുഷ്യന്‍റെ അഹങ്കാരത്തിനും ക്രൂരതയ്ക്കും മാത്രം .

കിതപ്പോടെ  അവന്‍  പതുക്കെ  തലയുയര്‍ത്തി ചുറ്റിലും  നോക്കി  ഒന്നും  കാണുന്നില്ല  ഇരുട്ടു  മാത്രം കട്ട പിടിച്ച  ഇരുട്ടുമാത്രം  ചുറ്റിലും അപ്പോള്‍  അങ്ങുദൂരെ . അന്തിച്ചുമപ്പകന്ന  നേരം  മുതല്‍ ഉമ്മറത്തെ റാന്തല്‍ വിളക്കിന്‍ വെട്ടത്തില്‍ ഈറനണിഞ്ഞ പ്രതീക്ഷയറ്റ കണ്ണുകള്‍  ആകാശത്ത്‌ നക്ഷത്രങ്ങള്‍ തിരിതെളിഞ്ഞിട്ടും

തിരികെയെത്താതിരുന്ന മകനെക്കാത്ത്‌ അവര്‍ മണ്‍കുടിലിലെ വിളക്കിന്‍റെ തിരി താഴ്ത്തിയില്ല. രാത്രി കനത്ത ഇടനേരത്തിലെപ്പോഴോ ഉറക്കത്തിന്‍റെ ചിലന്തി വലകള്‍ അവയെ കവര്ന്നെടുത്തപ്പോളും മകനെകാണാതെ ആ അമ്മ മനസ് തേങ്ങിക്കൊണ്ടിരുന്നു.

  നേരം  പാതിരാവോട്  അടുത്ത സമയം  അകലെ ഒരു ആരവം  കേട്ട്  ഗീത  കണ്ണുകള്‍  തുറന്നു ,.,.അവള്‍  ഞെട്ടിവിറച്ചു പോയി  താന്‍ പൂര്‍ണ്ണ നഗ്നയാണ്‌ ചുണ്ടുകള്‍  നീരുവന്നു  വീര്‍ത്തിരിക്കുന്നു  അപ്പോളാണവള്‍ അടുത്തു കൈകളിലും  ചുണ്ടിലും ചോരപ്പടര്‍പ്പുമായി  രാഹുലിനെ  കണ്ടത്  അവള്‍ ക്രൂരമായി  അവനെ നോക്കി  ഇനിയിവന്‍  ഉണരാന്‍  പാടില്ല  കൊല്ലണം ഇവനെ  ഇനിയൊരാളും ഇവനിലൂടെ  നശിക്കരുത് ,,.അവള്‍  സാവകാശം  തോക്ക്  കയ്യിലെടുത്ത് അവന്‍റെ നെഞ്ചില്‍  ചേര്‍ത്തുവച്ച് കാഞ്ചി വലിച്ചു  തുടരെത്തുടരെ അതിലെ വെടിയുണ്ടകള്‍  തീരും വരെ .

ഒരാര്‍ത്തനാദത്തോടെ രാഹുല്‍ പിടഞ്ഞെഴുന്നേറ്റു ഒരു വശത്തേക്ക്  തളര്‍ന്നുവീണു. അപ്പോള്‍  ദൂരെനിന്നും  ഉച്ചത്തിലുള്ള  അട്ടഹാസങ്ങള്‍ മുഴങ്ങുന്നു തീപ്പന്തങ്ങള്‍ മിന്നിമറയുന്നു അവിടെയാണ് അവിടെയാണ് എന്ന അലര്‍ച്ചയും  ഗീതയാകെ   പേടിച്ചുവിറച്ചു വലിച്ചുകീറിയ തുണികള്‍  അവള്‍  ഒരുവിധം  വാരിച്ചുറ്റി   ശരീരം  പൊട്ടിത്തകരുന്ന വേദനയുണ്ട് എങ്കിലും അവള്‍  ശ്രദ്ധയോടെ അലര്‍ച്ചയോടെ  ആരൊക്കയോ  ഓടി വരുന്നതിന് മറുവശത്തേക്ക് പതുക്കെ നീങ്ങി  ഇരുട്ടില്‍  ദിശയറിയാതെ അവള്‍ കണ്ണുകള്‍  ഇറുകെയടച്ചു തുറന്നു വള്ളിപ്പടര്‍പ്പുകല്‍ക്കിടയിലൂടെ ഊളിയിട്ടിറങ്ങി തികഞ്ഞൊരു അഭ്യാസിയെപ്പോലെ.

     പെട്ടന്നവള്‍ ഒരു കല്ലില്‍ചവിട്ടി മുന്നോട്ടുതെറിച്ചുവീണു ,പിടഞ്ഞെഴുന്നെറ്റ അവള്‍ ഒരു കമ്പില്‍ പിടിച്ചതും അതൊടിഞ്ഞവള്‍ താഴെ അഗാതമായ കൊക്കയിലേക്ക് പതിച്ചു ഒരലര്‍ച്ചയോടെ അവള്‍ അവള്‍ താഴേക്കു പൊയ്ക്കൊണ്ടിരുന്നു ,ഗീതയുടെ നിലവിളികേട്ടാണ് രാഹുല്‍ ഞെട്ടി ഉണര്‍ന്നത്  അപ്പോള്‍ ഗീത നന്നായി വിറക്കുന്നുണ്ട്‌ രക്ഷിക്കണേയെന്നു നിലവിളിക്കുന്നു ,.,.അവനവളെ തട്ടിവിളിച്ചു പെട്ടെന്നവള്‍ പിടഞ്ഞുണര്‍ന്നു ,.,.ഹേ എന്തുപറ്റി നന്നായി പേടിച്ചിട്ടുണ്ടല്ലോ രാഹുല്‍ അവളെ ചേര്‍ത്തുപിടിച്ചു അവള്‍ഭയത്തോടെ  അവളുടെ ശരീരത്തിലേക്ക് കയ്യുകള്‍ പായിച്ചു .,ഇല്ല ഒന്നും സംഭവിച്ചിട്ടില്ല ,.,രാഹുല്‍അവളെ തന്നിലേക്ക് ചേര്‍ത്തമര്‍ത്തി  പേടിക്കണ്ടയെന്നു  സമാധാനിപ്പിച്ചു.


     രാഹുല്‍  നീയെന്തിനാടാ എന്നോട്  ഇതു ചെയ്തത്  എനിക്കമ്മയും  അനുജത്തിയും  മാത്രമേയുള്ളൂ എന്ന്  നിനക്കയില്ലാരുന്നോ? പണത്തിനു  ആരുന്നേല്‍  അത്എന്‍റെ കയ്യിലുള്ളത്  എല്ലാം  തരുമായിരുന്നല്ലോ? അവള്‍  അവനെ ചുറ്റിപ്പിടിച്ചു  നെഞ്ചില്‍  മുഖം ചേര്‍ത്ത് വിങ്ങിക്കരഞ്ഞു,എത്ര മാത്ര നിന്നെഞാന്‍  ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നുവെന്നു നിനക്കറിയാലോ എന്നിട്ടും  അവള്‍ക്കു  സങ്കടം  സഹിക്കാന്‍  ആയില്ല, അടുത്ത സമയം  അകലെ ഒരു ആരവം  കേട്ട് അവര്‍  ഞെട്ടിത്തരിച്ചുപോയി ഗീതയുടെ അലര്‍ച്ചകേട്ട്  ആരോ  തങ്ങളിരിക്കുന്ന  ഇടത്തിലേക്ക്  വരുകയാണ്  അവര്‍  തങ്ങളെ കണ്ടു കാണുമോ?


"അതാ  അവിടെ നിന്നാണ് ഒച്ചകേട്ടത്‌ വേഗം  വാ   അവിടെ ആരോ ഉണ്ട്!  


"ഞാന്‍ ഒരു സ്ത്രീയുടെ കരച്ചില്‍  ശരിക്കും  കേട്ടതാണ് ,,അവര്‍ക്കെന്തോ  അപകടം  സംഭവിച്ചിട്ടുണ്ട്! .,,

കൂട്ടത്തില്‍ ആരോ  വിളിച്ചു  പറയുന്നു  ,,ദൈവമേ  പോറസ്റ്റ്കാരവുമോ ?  അതോ  ആ ദുഷ്ടന്മാരോ ?  

     ഈ വനത്തില്‍  മാവാധികള്‍  ഉണ്ട്  എന്ന്  പറഞ്ഞുകേട്ടിട്ടുണ്ട്  അവര്‍  ഭയം കൊണ്ട്  പരസ്പരം  കെട്ടിപ്പിടിച്ചു.ഗീത  ഒരു  കുഞ്ഞിനെപ്പോലെ  അവനെ ചുറ്റിവരിഞ്ഞു പേടികൊണ്ട് അവളുടെ കൈകാലുകള്‍  വിറക്കുന്നുണ്ടായിരുന്നു.അവരടുത്ത് എത്തുന്നതിനു മുന്‍പ്  രക്ഷപെടണം ആ ദുഷ്ടന്മാര്‍  ആണെങ്കില്‍  കൊല്ലപ്പെടും  തീര്‍ച്ചയാണ്  .അവര്‍  പതുക്കെ  വള്ളികള്‍ക്കിടയിലൂടെ  പതുക്കെ  ഇഴഞ്ഞു നീങ്ങി ക്കൊണ്ടിരുന്നു  ഇടക്ക് രാഹുല്‍  ഗീതയുടെ  കയ്യില്‍  മുറുകെപ്പിടിച്ചു വലിച്ചു അവര്‍ തോടിന്‍റെ കരയിലെ  പാറയിടുക്കുകള്‍ക്കിടയില്‍  പതുക്കെ അമര്‍ന്നിരുന്നു എവിടെയാണ് എന്താണ്  ചെയ്യുകയെന്നോന്നും  , അയാള്‍ക്ക്‌ നിശ്ചയമില്ലായിരുന്നു


     പുഴയിലെ  വെള്ളവും  തണുപ്പും  അവരെയൊരു     പ്രേതാലയത്തിലെ , മരണത്തിന്‍റെ ഏകാന്തതയിലൂടെ നടത്തിച്ചു കൊണ്ടിരുന്നു, പെട്ടെന്ന് പുറകില്‍ ഒരുകാല്‍പ്പെരുമാറ്റം സ്വപ്നങ്ങളുടെ വര്‍ണ്ണചിറകുവിരിച്ച് ഇരുല്‍പ്പടര്‍പ്പുകളില്‍ അമര്‍ന്നിറങ്ങുന്ന നിശബ്ദതയില്‍ അലിഞ്ഞുചേര്‍ന്ന നിശാഗന്ധിപ്പൂക്കളുടെ വശ്യമായ ഗന്ധം.,
ചുമലില്‍ അമര്‍ന്ന തണുപിള്ള ഒരുസ്പര്‍ശനം അറിയാതെ ശിരസ്സ്‌ വെട്ടിത്തിരിച്ചു ,പുറകില്‍ മാലാഖയെപ്പോലൊരു പെണ്‍കുട്ടി തൂവെള്ള വസ്ത്രങ്ങളില്‍ ഇരുളിലെ നിഴലനക്കങ്ങളില്‍ അവള്‍ തന്നെ ചേര്‍ത്തുപിടിക്കുന്നതുപോലെ ,കാഠിന്യമേറിയ നിശബ്ദതയില്‍ ,കഴുത്തില്‍ അവളുടെ ചുണ്ടുകളുടെ തണുപ്പ് നിശ്വാസത്തിന്റെ നേര്‍ത്ത വേലിയേറ്റങ്ങളില്‍ ,വൈദ്യുതി സ്പര്‍ശനമേറ്റ പുളയലോടെ ,ശക്തമായി അവളില്‍ നിന്നും പിടഞ്ഞകന്നു, നിഴലനക്കങ്ങളില്‍, അപ്രതീക്ഷിതമായാണ്‌ അവളുടെ പൊട്ടിച്ചിരി ഉയര്‍ന്നത്,അവള്‍  വീണ്ടും  എന്നെ അവളിലേക്ക്‌  വലിച്ചടുപ്പിക്കുന്നു,,നിനക്കറിയില്ലേ  എന്നെ അവളുടെ  ക്രൂരമായ  ചിരിയില്‍  വാക്കുകള്‍  ചിതറി വീണു, അവളുടെ  കൈകള്‍  ശക്തമാവുന്നതറിഞ്ഞു എല്ലുകള്‍  നുറുങ്ങുന്ന   വേദന ഒന്നുറക്കെക്കരയാനായി തുറന്ന  വായിലവള്‍ അമര്‍ത്തിപ്പിടിച്ചു. പിന്‍കഴുത്തില്‍  അവളുടെ ധ്രംഷ്ടകള്‍ ആഴ്ന്നിറങ്ങുന്നു,കണ്ണുകള്‍  ഇരുളുമൂടി.,.,ഗീത  എവിടെ കൈകള്‍  നീട്ടിപ്പരതി ഒരു സഹായത്തിനായി,അവള്‍ ആര്‍ത്തിയോടെ തന്നിലേക്ക്  പടര്‍ന്നുകയറുകയാണ്,രക്തം ഊര്‍ന്നിറങ്ങുന്ന  പിടച്ചില്‍ അവളിലെ  കാമത്തിന്‍റെ ഇരമ്പല്‍ ,,കണ്ണുകള്‍  അവള്‍  പറിച്ചെടുത്ത് ദൂരേക്ക്  വലിച്ചെറിഞ്ഞു ,.,.അവളവനെ  തലകീഴായി  തൂക്കിപ്പിടിച്ചു മറുകൈകൊണ്ട്‌  കൈകള്‍ പിഴുതെടുത്തു  ,,അവള്‍   പൊട്ടി പ്പോട്ടിച്ചിരിക്കുകയാണ് ,,നിനക്കറിയോ  നിന്നെപ്പോലോരുത്തന്‍  ചതിച്ചുകൊന്നതാണ് എന്നെയും,,ഇനി നീ  ജീവിച്ചിരുന്നാല്‍  പലരെയും ചതിക്കും  അതുവേണ്ട,,അവള്‍  അഴിച്ചിട്ട  മുടിയിഴകള്‍  ഇളക്കിച്ചിരിക്കുന്നു, ദൂരെ തെറിച്ചു വീണ  കണ്ണുകള്‍  അതുകണ്ട്   നൃത്തം  വയ്ക്കുന്നുണ്ട്‌ ,,ഒടിഞ്ഞുതൂങ്ങിയ കൈകള്‍  താളമിടുന്നുണ്ട്,രംഗബോധമില്ലാതെ .രതി ദേവത  നൃത്ത  മാടുന്ന അവളുടെ  തീക്ഷ്ണമായ  നേത്രങ്ങളില്‍ നിന്നും  നിണം വടര്‍ന്നോഴുകുന്നുഭീഭത്സമായ  അവളുടെ  മുഖത്ത് വിവിധ  ഭാവങ്ങള്‍  മിന്നിമറയുന്നു,ചുറ്റിലും  ചോരപ്പുഴയുടെ  ആഴങ്ങളില്‍  അവള്‍  ആടിത്തിമര്‍ക്കുകയാണ്,ക്രൂരമായ ശീത്കാരങ്ങള്‍ വേലിയേറ്റത്തിലെ   വേലിയേറ്റത്തിനുള്ള  നിമിഷങ്ങല്‍ക്കായി കാത്തിരിക്കുന്നതുപോലെ,നിശ്വാസങ്ങള്‍  അമര്ന്നമര്‍ന്നു നിശ്ചലമായതുപോലെ,,അവളുടെ കൈവിരലുകളില്‍ കൂര്‍ത്ത നഖങ്ങള്‍ എന്‍റെ മാറിടം  പിളര്‍ന്ന് അകത്തേക്ക്  ഊളിയിട്ടുകൊണ്ടിരുന്നു  വേദനയാല്‍  ഞാന്‍  ഞെട്ടിവിറക്കുന്നു,അവളൊരു  കൊടുങ്കാറ്റായി  ആഞ്ഞുവീശുകയാണ് പെഴുമാഴയില്‍  ഉരുകിയൊലിക്കാനായി,ഹൃദയം  വലിച്ചെടുത്തവള്‍ വന്യമായ  ധ്രംഷ്ടകള്‍  ആഴ്ത്തിയിറക്കുന്നു,ഒരു നിമിഷം എന്‍റെ കാലുകള്‍  ഞെട്ടി വിറച്ചു പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും അവളെന്നെ  വലിച്ചെറിഞ്ഞു  അഗാതമായ  കൊക്കയിലേക്ക്,എന്‍റെ നിലവിളി അകന്നകന്ന് നേര്‍ത്തൊരു  തേങ്ങലായി  അലിഞ്ഞലിഞ്ഞില്ലതെയായി,ഹേ  ഹേ  രാഹുലെ  എഴുന്നേല്‍ക്ക്  ഗീത  അവളെ  കുലുക്കിവിളിച്ചു  അവന്‍  ഞെട്ടലോടെ  പിടഞ്ഞെഴുന്നേറ്റു,,അവളുടെ  കൈകള്‍  തണുത്തുറഞ്ഞിരുന്നു,നേരം  വെട്ടം  വീണു,രാത്രി  ആരൊക്കയോ ഇവിടെ നമ്മളെ  തിരഞ്ഞിരുന്നു,ഇതിനടിയില്‍  ആയതിനാല്‍  അവര്‍  നമ്മളെ  കണ്ടില്ല  അവളവന്റെ  കാതില്‍  പതിയെ മന്ത്രിച്ചു. അവളുടെ നിശ്വാസത്തില്‍  സ്നേഹത്തിന്റെയൊരു  പനിനീര്‍ത്തെന്നല്‍    കടന്നു വന്നത്‌വനറിഞ്ഞു .എടാ  നമ്മള്‍  എവിടെയാ എങ്ങനെയാ രക്ഷപെടുക,  സുഷിരങ്ങള്‍ വീണ ജനല്‍പ്പാളികളുടെ ചിതല്‍ശേഷിപ്പുകള്‍ അയാള്‍ അനായാസം തുറന്നു...താന്‍ അവളോട്‌ ചെയ്യാന്‍  തുനിഞ്ഞ ക്രൂരത അവന്‍  ഓര്‍ക്കാന്‍  ശ്രമിച്ചില്ല അവനവളെ പാളിനോക്കി . അവളുടെ മുഖം അപ്രസന്നമായിരുന്നു. രക്ഷപെടാന്‍ ഉള്ള പരാക്രമത്തിനിടയില്‍  കാട്ടുവള്ളികളില്‍ പന്തലിച്ചിരുന്ന മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയാവണം സുന്ദരമായ അവളുടെ കൈകാലുകള്‍ പലയിടത്തും  കീറി മുറിഞ്ഞിരുന്നു. അവന്‍റെ മുഖമൊന്നു  കാണാന്‍  അവള്‍ വല്ലാതെ  കൊതിച്ചു പോയി  എന്നെയിവന്‍  ചതിക്കാന്‍  ശ്രമിച്ചു വെങ്കിലും  അവരുടെ കയ്യില്‍  വിട്ടുകൊടുത്തവന്‍ രക്ഷപെട്ടില്ലല്ലോ എന്തിന് ഇവനെന്നോട്  ഇങ്ങനെ ചെയ്തു ?  കണ്ണുകളില്‍ തങ്ങിനിന്ന ചോദ്യഭാവത്തിന്‌ മറുപടിയായി ,അവളുടെ ചുണ്ടുകളില്‍ തളം കെട്ടിയ സങ്കടമണികള്‍ ഉതിര്‍ന്നുവീഴാന്‍ തുടങ്ങി....അവനോടവള്‍ക്ക് വീണ്ടും  സഹതാപത്തിന്റെ നീലശലഭങ്ങള്‍ കണ്‍കോണുകളില്‍ നിന്ന്‌ അയാള്‍ക്കു നേരെ പറന്നു ചെന്നു. കരളിലവനോട് ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ കസവുനൂല്‍ കൊണ്ടൊരു മണിമാളികയവള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു...പെണ്ണിന്‍റെ സ്നേഹ സമ്പന്നമായ  മനസ്സാണിത് ആരെന്തുക്രൂരത  തന്നോട്  കാട്ടിയാലും,അവളതു ഒരു നിമിഷം മറക്കും പൊറുക്കും  വീണ്ടുമവരെ  ആത്മാര്‍ഥമായി  സ്നേഹിക്കും,എന്തൊരു  വിരോധാഭാസം.  
ഇഷ്ടപ്പെട്ടാല്‍  കഷ്ടപ്പെടുത്തുകയെന്ന ക്രൂരമായ  പ്രവണതയില്‍ അവര്‍ വീണ്ടും  പരസ്പരം സ്നേഹിക്കുവാന്‍  തുടങ്ങുകയായിരുന്നു 
   കൊടും വേനലില്‍ കരിഞ്ഞമര്‍ന്ന വയലേലകളില്‍ തനിക്കായി  മാത്രം എരിഞ്ഞമരുന്ന തങ്ങളുടെ  മാതാപിതാക്കള്‍  ,രാവിലെ അമ്മയുടെ  ശാപവാക്കുകള്‍  തന്നെ ഇവിടെ എത്തിച്ചതാണോ .,.അവന്‍റെ നെഞ്ചകം പൊടിയുകയാണ്, ആ അമ്മ മകനെ ഗാഢമായി സ്നേഹിച്ചിരുന്നു. അവരെ വേദനിപ്പിച്ചതിന്‍റെ ശിക്ഷയാവാം വര്‍ത്തമാനകാലത്തെ മകന്റെയീ  പ്രതിസന്ധി. അപകടത്തില്‍ അകപ്പെട്ട് വാസ്തവം അംഗീകരിക്കേണ്ടി വന്നപ്പോളാണ്  മാതൃസ്നേഹം ഒരു വിങ്ങലായി അവന്‍റെ ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞത്  മാതൃ സ്നേഹത്തിന്‍റെ വിലയറിഞ്ഞത്. പരിഭ്രാന്തിയോടെ വിടര്‍ന്ന പുലരിയില്‍   ചീവീടുകള്‍ തലതല്ലിക്കരയുന്നു കുറുനരികള്‍ അകലെയെവിടയോ ഓലിയിടുന്നുണ്ട്. ചോളപ്പാടത്ത്‌ അവള്‍ നീരുറവയായി. കടും വര്‍ണ്ണത്തിലുള്ള ഒരു ഒറ്റവരയായി അവള്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു. ചെമ്മരിയാടുകള്‍ക്കൊപ്പം ഒരിളം കാറ്റുപോലെ അവളകന്നു പോകുമ്പോഴേക്കും ഭൂതകാലം വീണ്ടും അയാളെ ആക്രമിക്കാനൊരുങ്ങി....


/////////////////////////////////ശുഭം  /////////////////////////


ആസിഫ്    വയനാട്   Monday, August 22, 2016

ഒരു കൊച്ചുഗാനം എഴുതാന്‍ ഒരുശ്രമം ,,താളമോ ഭാവമോ ഒന്നുമറിയില്ല ,,,വെറുതെയൊന്നു ആഗ്രഹിച്ചതാണ്‌ .,.,തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുമല്ലോപല്ലവി
/////////////////
"പാതിചാരിയവാതിലിന്‍ ചെറുവിടവിലൂടെന്‍ വിരലുകള്‍
തിരയുമേതോ തന്ത്രിയില്‍ പ്രണയമുതിരും രാവിതില്‍ (2)
കുളിര് കോരും കൊഞ്ചലോടെ നിന്നിലൂറും ചെറുചിരി ,
ഇശലിനീണം മിഴികളില്‍ ചാറല്‍മഴയായ് പൊഴിയവേ"
////
അനുപല്ലവി
////
കൊഞ്ചലോടെന്‍അരുകിലായി,
കുളിരുപോലെയണയവെ
നറുനിലാവില്‍ പുളകമോടെ പ്രണയമിന്നെന്‍ മിഴികളില്‍
പുഞ്ചിരി പൂക്കള്‍ പൂക്കും
പൊന്‍ചിരാതാംനിന്‍ചുണ്ടില്‍
വെണ്ണിലാവായ് ഞാനൊന്ന് വന്നിരുന്നോട്ടെ / വന്നിരുന്നോട്ടെ
////////////////
ചരണം
////////////////
മിഴികളില്‍ നീ ചേര്‍ത്തു വക്കും പ്രണയമാകും മൌനമെല്ലാം
ഹൃദയ വാതില്‍ ചെര്‍ത്തടക്കും മുന്‍പു വന്നോട്ടെ
ഋതുപരാഗം മൂളി വന്നു പവിഴമല്ലിപ്പൂവില്‍ വീണ്ടും
മാരിവില്ലിന്‍ ചന്തമൊഴുകും നിന്നിലാദ്രനായ്
////////////////////////////////////////////////////////////
അസിഫ് വയനാട്

Monday, August 15, 2016

ഇച്ചൊരു കുട്ടിമാണം (ചെറുകഥ )
          കുഞ്ഞായിസോ ഇഞ്ഞാ പയ്യിനെ ഒന്ന്  മീത്തലെ  തൊടീല്‍  കെട്ടിക്കാളാ

ഇങ്ങള്  ഇങ്ങനെ തൊണ്ട  കീറണ എനക്കിപ്പോ  ചെവിടിനു  ബല്യ കൊയപ്പം  ഒന്നും  ഇല്ല
അല്ല  ബലാലെ  അപ്പോം  ഇഞ്ഞ് ഞാന്‍  കട്ടം ബെള്ളം ചോയിച്ചത്  ഇഞ്ഞ് കേക്കാഞ്ഞിട്ടല്ല അല്ലെ ?

അത്  ഞമ്മള്  കേക്കാഞ്ഞിട്ട്‌ തന്നാ  മന്സാ ഇപ്പ ഇങ്ങള്‍ക്ക് മാണാ അത്  പറ !
ഇങ്ങട്ട് എടുത്തിട്ട് ബാടീ ഇയ്യ്  ഇഞ്ഞീം എന്‍റെ തോള്ളമ്മന്ന് തെത്തേലും കേക്കണേന് മുന്നക്ക്

കുഞ്ഞായിസ കട്ടഞ്ചായയുമായി ആയമുട്ടിന്റെ മുന്നില്‍  പരുങ്ങിപ്പരുങ്ങി വന്നു. ചായ  വാങ്ങിയതും  ഒറ്റ  അടിയാ  ചെള്ളക്ക്  ഇതെന്തിനാ  ഇപ്പോള്‍ തന്നത്  അനക്ക് തിരിഞ്ഞിക്കാ ,.,.

അള്ളോ കുഞ്ഞായിസ അലറിക്കരഞ്ഞുകൊണ്ടു ഉള്ളില്‍ക്ക് മണ്ടിക്കേറി,

അയമുട്ടി  ഊറിച്ചിരിച്ചു ചായ  മോന്തിക്കുടിച്ചു  ,.,കൊറെ ദെവസായി ഒള്ക്കൊന്നു കൊടുക്കണം  എന്ന്  ബിചാരിചിക്ക്  ഇന്നാ ഒരു  കാരണം  കിട്ടിയത് .,അല്ല  ഞാനിപ്പോള്‍ എന്തിനാ  ഓളെ തല്ലിയ് .,ആ കെടക്കട്ടെ  ഒന്ന്  എടക്കെടക്ക്  നല്ലതാ
അയമുട്ടി  ആ പ്രദേശത്തെ നല്ലൊരു  തെങ്ങ്  കേറ്റക്കാരന്‍  ആണ്  പക്ഷെ  മടിയനും  ആരുബിളിച്ചാലും  നാളെ രാവിലെ  വരാം  എന്നെ  പറയൂ  പക്ഷെ  പോകില്ല  ആരേലും  ബന്നു  നേരിട്ട്  ബിളിച്ചാല്‍ പണിനടക്കും
തൊടീല്‍  ഒരു  കാല്‍പ്പെരുമാറ്റം കേട്ട്  അയമുട്ടി  അങ്ങോട്ട്‌ എത്തിനോക്കി  മീത്തലെ  ബീരാന്‍കുട്ടി  ആണ്  ബരണത് .,.ഓനോട്‌  ഇന്നലെ  ബരാന്നു  പറഞ്ഞാര്‍ന്നു  .,
പെട്ടെന്ന്  അയമുട്ടിയുടെ  മണ്ട  കാഞ്ഞു ,.,
അവന്‍  നീട്ടി  വിളിച്ചു  കുഞ്ഞായിസ്സോ ഇഞ്ഞാ മടാള് എങ്ങേടുത്താണീ  .,.ബീരാന്റെ പോരേല്‍  തേങ്ങ  മൂത്ത്  കൊയിഞ്ഞിക്ക്  ഒന് ഇന്നലെ  പറഞ്ഞതാ ഞാന്‍  അതൊന്നു  കീപ്പട്ട്  ആക്കീട്ട് ബരാ ഇഞ്ഞ് പയ്യിനെ  ആട്ട് കെട്ടിക്കാളാ.,.
അല്ല ഇബളെ ഈ അയലുമ്മല്‍ തോരക്കിട്ട തോര്‍ത്തിന്റെ കണ്ടം ഏടെ  അയമുട്ടി  അകത്തേക്ക്  നോക്കി  ദേഷ്യപ്പെട്ടു .,


ആരോ  മൂപ്പലെ തെരക്കി  തൊടീമ്മല്‍ കൂടി  ഇങ്ങട്ട് ബരനുണ്ട്  അതാ  ഈ ബെപ്രാളം, ആയുസ്സു ചിരീം  ധെശ്യോം  സങ്കടോം  എല്ലാം കൂടി കൂട്ടി  ഊറിച്ചിരിച്ചു ,.,.
 അതാ  ബീരാന്‍കുട്ടി ഇങ്ങട് എത്താനായി ,.,പുറകുവശത്തെ മതില്  ചാടി  പോകാം .,.ആയിസ്സു  തോര്‍ത്തും കയറും  മടാളും അമ്മിന്റെ മേലെ  വച്ചു  മാറി നിന്നു .,.അവള്‍ക്കറിയാം  കൈപ്പാങ്ങിനു നിന്നാല്‍  ഇഞ്ഞീം മൂപ്പല്  തല്ലും  .,.എന്തിനാ  ബെറുതെ  മാങ്ങിക്കൂട്ടണത്,.,
എടിയെ  ദാ ബീരാന്‍   ബരനുണ്ട് ഞാന്‍  പോലച്ചക്ക് അങ്ങോട്ട്‌ പോയി  എന്ന്  പറഞ്ഞാല്‍  മതി .,.,ഇല്ലെങ്കില്‍  ഇനി ഇന്റെ കയ്യുമ്മന്നു എഞ്ഞീം ഇജ്ജു കൊള്ളുംഅയമു ആയുസ്സോനെ നോക്കി  കണ്ണുരുട്ടി ,.,.
പെട്ടെന്ന്  അയമു  മതില്  ചാടി നേരെ  ബീരാന്റെ  തോട്ടത്തിക്ക്  വച്ച് പിടിച്ചു  ,.,.


അയമുവോ  ആയമുവോ  എബനിത് എബടെ  പോയി  പണ്ടാരടങ്ങി ബീരാന്   ദേഷ്യം വന്നു  ,.,.അപ്പോളാണ്  കുഞ്ഞായിസ അപ്പുറത്തെ  മുറ്റത്തുന്നു  അങ്ങോട്ട്‌  വന്നത്  
അല്ബ്ലെ  ഓനേടെ അയമു തേങ്ങ  ബലിക്കാന്‍ ഒരു  മാസമായി  ഓന്റെ പിന്നാലെ  .,പോലച്ചക്ക് പോയല്ലോ  ഇക്കായിയെ  അങ്ങട്ടെക്കാന്നാ  എന്നോട് ചൊല്ലിയ് .,.
 അനക്കറിഞ്ഞൂടെ  ആടന്ന് ഇത്രടം  വരെ  ബരണം എങ്കില്‍  ,.,.കഷ്ടം  കുറച്ചു നേരം  കൂടി  ആടെ  നിന്നാല്‍  മതെയ്നി .,.ഞാന്‍  ബരാ
ബീരാന്‍   പടികള്‍  ഇറങ്ങി മറഞ്ഞു .,.,


എന്‍റെ പടച്ചോനെ എന്ത്  മനുസനാ  ഇത് ആയിശ  കൊലായിമ്മല്‍  കുത്തിയിരുന്നു ,.,.എത്ര നേരം  അങ്ങനെ ഇരുന്നു വെന്നവള്‍ക്ക്  അറിയില്ല  ,,.അപ്പുറത്തെ  ചങ്കരന്റെ പൂവാലന്‍ കോഴി  നീട്ടിക്കൂവിയപ്പോള്‍  ആണ്  അവള്‍  ഞെട്ടി  ഉണര്‍ന്നത്  എന്‍റെ റബ്ബേ  പയ്യ് ബന്നാല്‍  ഇഞ്ഞീം കിട്ടും  അവള്‍  പതുക്കെ  മുഖത്തു  കൈവിരല്‍  ഓടിച്ചു
ഹമുക്കിന്റെ എന്ത്  കയ്യാ  പാട് ബീണിക്ക് ഉള്ള  തെങ്ങുമ്മല്‍ ഒക്കെ  മണ്ടി  ക്കേറി പാറ  പോലെ  ആയിക്ക് കയ്യൊക്കെ .,.അവള്‍ സങ്കടത്തോടെ  പയ്യിനെയും  അഴിച്ചു  മീത്തലെ  തോടീമ്മല്‍ക്ക് നടന്നു,,
തൊടീല്‍  മേരിക്കുട്ടി  ചുള്ളിക്കൊമ്പ്  പറക്കുന്നുണ്ട്‌ ,ആയിസയെ കണ്ടതും  അവള്‍  സ്നേഹത്തോടെ  കൈകാട്ടി  വിളിച്ചു .
,.എടിയെ  നീയിങ്ങു  വന്നെ  എന്തോന്നും  കൊലമാടീ  ഇത് .,.തലേം  മൊലേം ഒക്കെ പോയല്ലോ  പെണ്ണെ .,.അന്റെ  പുയ്യാപ്പ്ള തിന്നാന്‍  ഒന്നും  തരത്തില്ലയോടി ?

ഉണ്ടടീ  ഇക്കാക്ക്  എന്നെ ബല്യ കാര്യാ  പണി കഴിഞ്ഞു  വന്നാല്‍  പിന്നെ  എന്‍റെ മൂട്ടില്‍ നിന്നും  മാറില്ല  ഓരോ തമാശ ഒക്കെ പറഞ്ഞു എല്ലാ പണിയിലും  ഇന്നെ സഹായിക്കും മൂപ്പല്  ,.,പണ്ടാരടങ്ങാന്‍ പോലച്ചക്ക്‌ പോയി മോന്തിക്ക്  ബന്നാല്‍  കിട്ടണത് മുയുമ്മന്‍ ബെട്ടി മിണ്‌ങ്ങി എന്‍റെ പൊറത്ത് മണ്ടിക്കേറല്‍ ആണ്  പണി  എന്ന്  എബളോട് പറയാന്‍  കയ്യൂലാലോ  ആയിസ്സു  നെടുവീര്‍പ്പിട്ടു
അല്ലബ്ലെ ജോസുട്ടി എന്നാ  ബരണത്,.കൊറേ  മാസം ആയിക്കില്ലേ പോയിക്ക് .,
രണ്ടു മാസം  കഴിയുമ്പോള്‍  വരൂടീ അമേരിക്കയില്‍ ഇപ്പോള്‍ ബിസിനസ് സീസണ്‍ ആണ്  നല്ല തിരക്കാ  കടയില്‍ .(,.ജോസുട്ടി മേരിയുടെ ഭര്‍ത്താവ്  അമേരിക്കയില്‍ കടനടത്തുകയാണ് )
എടി  നീ വീട്ടില്‍ ഒന്നും  പോവാറില്ലേ?
ഇല്ലടി  മൂപ്പല്  ഒറ്റക്കല്ലേ ! എങ്ങനാ  ഇട്ടിട്ടു  പൂവ്വാ പണി കഴിഞ്ഞു ബരുമ്പോള്‍  മോന്തിക്ക്‌  കഞ്ഞിന്റെ  ബെള്ളം  എങ്കിലും  കൊടുക്കണ്ടേ  ,.,ഇക്കായിയെ എനക്ക്  പോരേല്‍  ഒന്ന്  പോണം കള്ള നായിന്‍റെ മോളെ ചെലക്കാണ്ട്  ആടെ  കെടന്നോ  അല്ലെങ്കില്‍ അന്‍റെ മണ്ടക്ക്  എന്ടടുതുന്നു  കിട്ടും കഴിഞ്ഞ ആഴ്ച  ഒന്ന്  ചോദിച്ചതിനു  കിട്ടിയ മറുപടി  ആയിസയുടെ മനസ്സില്‍ മിന്നിമറഞ്ഞു .,.ഇങ്ങനെ കണ്ണില്‍  ചോരയില്ലാത്ത  മനുസന്‍ ,.ചെയ്ത്താന്‍  ആണ്  .,.,
അല്ല ബ്ലെ ഈ മാലക്ക് ഒക്കെ കൊറെ കാശ്  മണ്ടേ ആയിശ മേരിക്കുട്ടിയുടെ  കഴുത്തില്‍ കിടന്ന  വലിയ സ്വര്‍ണ്ണ മാലയില്‍ തൊട്ടുകൊണ്ട്‌  ആശ്ചര്യപ്പെട്ടു
ഹേയ് വല്യ  കാശൊന്നും  ആകില്ല  പെണ്ണെ  ഒരു പത്തുലക്ഷം  രൂപയൊക്കെ  മതിയാവും .,.ആയിസയുടെ കണ്ണില്‍  ഇരുട്ടു  കയറിയതുപോലെ തോന്നി എന്‍റെ റബ്ബേ  പത്തു ലച്ചം  ഉരുപ്പ്യെ .,.അവളൊരു സ്വപ്നലോകത്തിലേക്ക് മയങ്ങി വീഴുകയായിരുന്നു .,ചുറ്റും  സ്വര്‍ണ്ണ കൂമ്പാരങ്ങള്‍ അതിനു നടുവില്‍ ഒരു വലിയ സ്വര്‍ണ്ണ സിംഹാസനം  അതില്‍ താനും കോയാക്കയും ചുറ്റിലും തോഴിമാര്‍ .,.മനോഹരമായ  പരവധാനിയില്‍ ചിത്രങ്ങള്‍ നിറഞ്ഞു കിടക്കുന്നു ,.,.അവള്‍ പതുക്കെ എഴുന്നേറ്റു  മുന്നോട്ടു  നടന്നു  ,,മുന്നില്‍  മേശമേല്‍  വിവിധ തരം കൊതിപ്പിക്കുന്ന  ഭക്ഷണം നിരന്നിരിക്കുന്നു ,,.അവള്‍ പതുക്കെ അങ്ങോട്ട്‌  ചെന്ന് കസേരയില്‍  ഇരുന്നു.,.അതാ  പോകുന്നു പ്തിം ,, താഴോട്ട് എന്റുമ്മോ അവളുറക്കെ നിലവിളിച്ചു സ്വപ്നത്തില്‍  ആയിശ ഇരുന്നത് മേരിക്കുട്ടിയുടെ അടുത്തുണ്ടായിരുന്ന കയ്യലയുടെ വക്കില്‍ ആണ് .,.ഹ ഹ മേരിക്കുട്ടിക്കു  ചിരി അടക്കാന്‍  ആയില്ല  അവള്‍ പൊട്ടി പൊട്ടിച്ചിരിച്ചു .,.,എന്ടായുസോ നീയെന്താ സ്വപ്ന  ലോകാത്താണോ  ,.,.നോക്കിം  കണ്ടോക്കെ  നടക്കണ്ടേ  പെണ്ണെ  ,.,.കല്യാണം  കഴിഞ്ഞിട്ട്  ഒരു കൊല്ലം  ആയില്ലേ  വിശേഷം  വല്ലതും ഉണ്ടോടി  .,.,ഇല്ലടി  .,ഇപ്പോള്‍  വേണ്ടെന്നാ  ഇക്കായി  പറയണത് .,.,അയിനു  ആ പഹയന്‍  എന്നെ വല്ലതും കാട്ടീട്ട്  മണ്ടേ  പള്ളേല്‍ ആകാന്‍  ആ കൊടവയറും കൊണ്ട്  മണ്ടിപ്പാഞ്ഞു ബന്ന് കോയി ചിക്കിച്ചികയും പോലെ  തെത്തക്കയോ  കാട്ടീട്ട്  മൂപ്പല്  കൂര്‍ക്കം  ബലിച്ചു ഉറങ്ങും  .,.ആയിശ മനസ്സില്‍  പ്രാകി
അല്ല അന്‍റെ മോളെടെ മേരിയെ  ?  അവള്‍  സ്കൂളില്‍  പോയതാ നാലില്‍ എത്തി  അടുത്ത  വര്ഷം ഞങ്ങളും  അങ്ങോട്ട്‌  പോകുവാടീ  ഇച്ചായന്‍  അവിടെ  ഒറ്റക്കല്ലേ .,.എവിടെ അമ്മച്ചിക്ക്  വയ്യാതായി അതാ പോക്ക്  നീട്ടിയത്  ഇപ്പോള്‍ കുഴപ്പമില്ല. അപ്പന്  വയ്യാതെ കിടന്നപ്പോള്‍  ആണ്  ആദ്യം  വിസയെടുത്തത് .,.,അന്ന്  അതുകാരണം  അത് മുടങ്ങി.
അല്ല അന്‍റെ ഉപ്പയും ഉമ്മയും എബിടാ ? അതൊരു  വലിയ കഥയാ  ആയുസുവേ ഞങ്ങള്‍ അങ്ങ് കുമളിയില്‍  ആരുന്നു അപ്പനും ഞാനും അമ്മച്ചിയും അടങ്ങിയ ഒരു കൊച്ചു കുടുംബം ,,.ഞങ്ങള്‍ സന്തോഷത്തോടെ കഴിയുമ്പോള്‍, ഞാന്‍  പൊടിക്കൊച്ചായിരിയ്ക്കുമ്പഴാ അപ്പനെ കര്‍ത്താവ് വിളിച്ചെ. അപ്പനെന്നെ വല്യ ഇഷ്ടവായിരുന്നെന്ന് അമ്മച്ചി എപ്പോഴും പറയും . എന്നാ പറയാനാ. എനിയ്ക്കറിവാവുമ്പഴയ്ക്കും അങ്ങ് പോയില്യോ ? പിന്നെ ഒത്തിരിയൊത്തിരി കഷ്ടപ്പെട്ടാ  അമ്മച്ചി എന്നെ  വളര്‍ത്തിയത് ,പാടത്തും  പറമ്പത്തും .,.മുതലാളി മാരുടെ  അടുക്കളയിലും  രാവും പകലും കഷ്ടപ്പെട്ടാ എന്നെ വളര്‍ത്തി വലുതാക്കിയത് ,.,മേരിക്കുട്ടിയുടെ കണ്ണുകള്‍  നിറഞ്ഞുകവിഞ്ഞു .,.എന്തൂട്ടാ  ഇഞ്ഞ് കരയണത്‌ കരയല്ലബ്ലെ  ആയിശ  അവളെ സമാധാനിപ്പിച്ചു.അങ്ങനെ  പത്തില്‍ പരീക്ഷ എഴുതി ഇരിക്കുമ്പോള്‍ ആണ്  ജോസൂട്ടിയുടെ  ആലോചന വന്നതും കെട്ടിയതും അമ്മച്ചി വീട്ടില്‍  തനിച്ചാണ്  എന്താ  ചെയ്യുക എന്നാലും  ഇടക്കൊക്കെ പോകും അവിടെ  ജോസൂട്ടി എന്നും  വിളിക്കും  അമ്മച്ചിയെ  സ്വന്തം  മോനെപ്പോലെ  തന്നാ  ,.,.ഞാന്‍  അവിടെ ചെന്നിട്ടു  വേണം  അമ്മച്ചിയെക്കൂടെ  അങ്ങോട്ട്‌  കൊണ്ടുപോണം  ജോസൂട്ടിക്കും  അതാ  താത്പര്യം ..,ഇവടത്തെ  അമ്മച്ചി  വരില്ല അപ്പന്‍  കിടക്കുന്ന നാട്ടില്‍ നിന്നും എങ്ങോട്ടും  പോവില്ല എന്നാ വാശിയിലാ ,,

ആയുസ്സോ   ആയുസ്സോ  അയമുന്റെ  വിളി  അപ്പോള്‍ ആണവള്‍  കേട്ടത്  .,.എന്‍റെ പടച്ചോനെ  ഇക്കായി  ബന്നിക്ക് ഞാന്‍ പോവാട്ടോ  കാണാം  അതും പറഞ്ഞ് ആയിശ താഴോട്ടോടി .,.
ആയുസ്സോ  ഇബ്ലിത്  എടെപ്പോയി  പണ്ടാരടങ്ങി  .,.,എബട്ഞ്ഞു  മനുസന്‍  തൊണ്ട കീരണത് ഇഞ്ഞ് കേക്കാഞ്ഞിട്ടാ അതോ  മാണ്ടാന്നു  ബച്ചിട്ടാ അയമു ദേഷ്യപ്പെട്ടു .,.,.ഞാന്‍ പയ്യിനെ  തീറ്റിക്കയിനി ,.,.അപ്പളാ  കൊട്ടാരത്തിലെ മേരിക്കുട്ടിയെ കണ്ടത്  .,.കൊറച്ചെരം  വര്‍ത്താനം പറഞ്ഞു നിന്നതാ .,.,ഇങ്ങള് കഞ്ഞി കുടിച്ചാ ,.,.ബരി
ആയിശ കോയന്റെ കയ്യില്‍ പിടിച്ചു അടുക്കളയിലേക്കു നടന്നു .,.,
അയമു അവളുടെ ചന്തിക്ക്  ഒരു നുള്ള് കൊടുത്തു 

,,ഇക്കായിയെ മാണ്ടാട്ടാ .,.,അവള്‍  പാത്രത്തില്‍ കുടത്തിലെ കഞ്ഞി വിളമ്പി മന്ച്ചട്ടിയില്‍ തലേന്ന്  ഉണ്ടാക്കിയ മത്തി മുളകിട്ട് വറ്റിച്ചത് ഉണ്ടാരുന്നു
ഇക്കായിയെ ഇങ്ങള്‍ക്ക് പപ്പടം  ചുടണാ  ?  രണ്ടെണ്ണം  ആട്ട് ചുട്ടാളാ  അവള്‍ വേഗം അറിച്ചട്ടിയില്‍ നിന്നും  പപ്പടമെടുത്ത്‌ ചുട്ടു .,.കനലില്‍ പപ്പടം ചുടുന്ന മണം .,.
അവള്‍  അവന്‍റെ അടുത്തിരുന്നു തോളില്‍ കിടന്ന തോര്‍ത്തു മുണ്ടുകൊണ്ട് അവന്‍റെ കഴുത്തും പുറവും തുടച്ചു കൊടുത്തു വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിനെ വാരിപ്പുതഞ്ഞു അവള്‍  അവന്‍റെ തലയില്‍ പതുക്കെ തലോടിക്കൊണ്ടിരുന്നു .,.കൊറച്ചൂടെ എടുക്കട്ടെ  ഇക്കായിയെ അവള്‍ പതുക്കെ ചോദിച്ചു .,.മാണ്ടാ ഞാന്‍ ആടന്ന് കൊറച്ച് പൂള  തിന്നീനി  ഇഞ്ഞ് കഞ്ഞി കുടിച്ചോ .,.അതും പറഞ്ഞ് കോയ പതുക്കെ എഴുന്നേറ്റു കോലായിലെ കസേരയില്‍ പോയിരുന്നു .,.,അവള്‍ പാത്രത്തില്‍  കഞ്ഞിയെടുത്തു കുടിച്ചു .,,.പിന്നെ പതുക്കെപ്പതുക്കെ വാതിലിന്റെ മറവില്‍ നിന്ന് ഇക്കായിയെ ഇക്കായിയെ എന്ന്  പതുക്കെ വിളിച്ചു.
അയമു തല ഉയര്‍ത്തി അവളെ നോക്കി  എന്താപ്പ അനക്കൊരു പൂതി ,,ഇങ്ങള് ഇങ്ങട്ട് ബരീന് .,.അവള്‍  ശുണ്ടി കാട്ടി .,.,അയമു പതുക്കെ അകത്തേക്ക് ചെന്നു .,.,ആയിശ ആവനെ കെട്ടിപ്പിടിച്ചു .,.അവള്‍ കതകുകള്‍ പതുക്കെ അടച്ചു .,.,. .ഇങ്ങള്  തെത്തിനാ  ഇന്നെ പോലച്ചക്ക് തല്ല്യെ ,,അയമു  അവളെ ചേര്‍ത്തുപിടിച്ചു അന്നേ ഇഷ്ടായിട്ട് ,അവന്‍റെ കാതില്‍  പതുക്കെ മന്ത്രിച്ചു.

ഇച്ചൊരു കുട്ടിമാണം,.,.

...........................................ശുഭം .................


.,.,.,ആസിഫ്  വയനാട്