വിരഹം


     മനസ്സ്  കരയുകയാണ് വേദന നിറയുകയാണ്

വിരഹം നെല്കും വിറയാര്‍ന്ന ഓര്‍മ്മകള്‍

നിറയുന്ന മിഴികളില്‍ അലയുന്ന  ശോകമാം

വിധിയുടെ  മാറാപ്പിനുള്ളില്‍ .

അലകടലായി ഇളകിമറിഞ്ഞു  ഓടി അണയുന്ന

തിരകള്‍  കരയെ  ചുംബിച്ചു ഓടി അകലുന്നത്

വീണ്ടും കരയെ തേടി അലയുന്നതും

പ്രണയ പരവശയായി കര തിരകളെ മാടി

വിളിക്കുന്നതും ഓടി അണയുന്ന തിരകളില്‍

കര അറിയാതെ അലിഞ്ഞു ചേരുന്നതും

കൊതിക്കുന്നു ഞാനുമീ തിരകളെ പോലെ

കരയിലെക്കണയാന്‍ കരയെ പോലെ

എന്‍റെ സ്വപ്നങ്ങളില്‍ അലിഞ്ഞു ചെര്‍ന്നിടാനും

അറിയില്ല എന്നെനിക്കാവും ആ സുന്ദര

നിമിഷങ്ങളെ വാരിപുണരാന്,‍ കടല്‍ കരയിലെ

മണല്‍ തരികള്‍ തിരകളെ വാരി പുണരുന്ന പോലെ എന്‍റെ 

കൌമാരവും,യൌവനവും,നൊമ്പരങ്ങളും,

ഈ   മണല് ‍ കാട്ടിലെ   ദിന  രാത്രങ്ങളില്‍    അലിഞ്ഞു  ചേരുന്നുവോ ?

ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനത് വളമാകുമെന്ന സത്യം

ചുമലില്‍ പേറി അലയുന്നു ഞാനും

എന്‍റെ നീറുന്ന മനസ്സിലെ പടരുന്നവിരഹ

നൊമ്പരം പറയാന്‍ മറന്നു പോയി .

മരീചിക മാടിവിളിക്കുന്ന വാര്‍ത്യക്യത്തോടു

നിറയുന്ന മിഴികളെ കണ്പീലികള്‍  

തടയാന്‍ ശ്രമിക്കുംമ്പളും.

   


ആസിഫ്‌  വയനാട്‌

Comments