സുഭദിനം .,

 



ഒരു തുള്ളി കണ്ണ്‌ നീരിനു നിറം പകരാനണഞ്ഞ

ഹിമകണമാണ് നീ .

ഇന്നലത്തെ പേമാരിയില്‍ പെയ്യാന്‍ മറന്നൊരു

പ്രണയം.

ഒരു കുളിര്‍ കാറ്റിന്‍റെ ചെറുമുത്തത്തില്‍

ഒരായിരം കിനാക്കള്‍ തുന്നി വച്ച്

മതി മറന്ന് നീ ഒരു സുന്ദര സ്വപ്നം

പോലെ പെയ്തോഴിയുമ്പോള്‍ കോടമഞ്ഞിനാല്‍

മൂട് പടം വാരിയണിഞ്ഞു നാണിച്ചു നില്ക്കുന്ന മലനിരയുടെ

മൂര്‍താവില്‍ നിന്നും പാതിയടച്ച ജനാലയുടെ പഴുതിലൂടെ

സൂര്യകിരണങ്ങള്‍, എന്‍റെ കണ്‍കോണുകളില്‍‍  മുത്തമിടാന്‍ വെമ്പല്‍

കൊണ്ടപ്പോള്‍   ഞാന്‍ പതിയെ പതിയെ മടിയോടെ കണ്ണുകള്‍


തുറന്നു.


സുഭദിനം .,
ആസിഫ്‌ വയനാട്‌

Comments

  1. ചില വിയോജിപ്പുകളുണ്ട്.
    കണ്ണുനീരിന് നിറം പകരുന്ന മഴത്തുള്ളി!!! രണ്ടിനും ഒരേ നിറമല്ലേ? പിന്നെങ്ങനാ?? (ലേബല്‍#തമാശ)
    പകരാനണിഞ്ഞ എന്നാണോ പകരാനണഞ്ഞ എന്നാണോ?
    മൂര്‍ധാവില്‍, (ലേബല്‍#അക്ഷരപ്പിശക്.)

    വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയില്ലേല്‍ ഇനി കമെന്ടില്ല. (ലേബല്‍ # ടൈപ്പാന്‍ സമയമില്ല)

    ReplyDelete
  2. തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട് .,.നന്ദി തെറ്റുകള്‍ കാണിച്ചു തന്നതിന്

    ReplyDelete

Post a Comment