ഇന്നലെ പെയ്ത മഴയില്‍ തളിരിട്ടതെന്‍ പ്രണയം. വിരിയാന്‍ തുടങ്ങും മുന്‍പേ കൊഴിഞ്ഞു വീഴാന്‍ വിധിക്കപ്പെട്ട മോഹപ്പൂക്കള്‍. ഉരുകുന്ന നെഞ്ചിന്‍റെ ചൂടില്‍ കത്തിയെരിഞ്ഞു പോയെന്‍ സ്നേഹവും. കാത്തിരിപ്പൂ ഞാന്‍ ഇനിയുമൊരു വേനല്‍ മഴക്കായി. എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്ന കാലത്തിനായിപ്രണയത്തിന്റെ എല്ലാ തീവ്രതയെയും അനുഭവിപ്പിച്ച്, മനുഷ്യന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നിന്റെ സംശുദ്ധത അനന്തകാലത്തോളം വിളിച്ചു പറഞ്ഞ് മുഖത്തോട് മുഖം നോക്കി അവര്‍ പുണര്‍ന്ന് കിടന്നു. അവര്‍ക്കു മുകളിലൂടെ പലകുറി ‘പോ’ നദി വഴിമാറിയൊഴുകി. മുളച്ചുവന്ന ചെറുചെടികള്‍ വന്‍മരങ്ങളായി മാറികരളിന്‍ ചിമിഴില്‍ കാത്തുവച്ച അനുരാഗവും നൊമ്പരപ്പെടുത്തുന്ന വിരഹവും മറക്കാനാവാത്ത ചാരുതയോടെ സമര്‍പ്പിക്കട്ടെ
മനോഹരമായ .,.പൂന്തോപ്പില്‍
റോസാപുഷ്പം കൊഴിയുകയും
പൂന്തോപ്പ്‌ വാടുകയും ചെയ്‌താല്‍
വാനമ്പാടി പാട്ട് നിര്‍ത്തും .അതുപോലെ
പ്രേയസിയുടെ പ്രണയം ക്ഷയിച്ചാല്‍
അവള്‍ മൂകയായ്‌ പാടും

അവഗണിക്കപ്പെട്ട
വളര്‍ത്തു പക്ഷിപോല്‍ മനം .
പ്രിയമുള്ളവളേ ,
നിന്റെ സ്നേഹപ്രകാശമില്ലെങ്കില്‍ ഞാന്‍
വെറുമൊരു ശയ്യാവലംബിയാം
ജീവച്ഛവം…


ആസിഫ് വയനാട്‌”

Comments