ഓര്‍മ്മകള്


സൂര്യ കിരണങ്ങള്‍ ഏറ്റ് മിഴികള്‍ കൂമ്പി

നില്‍ക്കുന്ന നാണം  കുണുങ്ങിയായ
    
 പുല്‍നാമ്പുകള്‍  വിരിച്ച ആ നാട്ടു

വഴിയുടെ ഓര്‍മ്മകള്‍   ഉണ്ട്   ഇന്നും മനസ്സ് നിറയെ,

കാലം മഞ്ഞും മഴയും വീഴ്ത്തി

 ഓര്‍മ്മകളുടെ  പിന്നാംമ്പുറത്തെക്ക്

എടുതെറിയപ്പെട്ട ഒരു പാവം
 
കുട്ടിക്കാലവും.
 
മഞ്ഞിന്റെ മറ നീക്കി  നനവാര്‍ന്ന  ഇടവഴികളില്‍  ചങ്കില്‍

കൈ ചേര്‍ത്ത് നടക്കുമ്പോള്‍  കേള്‍ക്കാം
 
അധികം ദൂരെയോന്നുമല്ലാതെ അന്നന്നത്തെ അന്നം തേടി

പറക്കുന്ന ഇണകുരുവികളുടെയ്  കിന്നാരം .

മനസിന്‍റ്  മണിയറയില്‍ ,

പുസ്തകതാളിന്റെ ഇടയില്‍

 ആകാശം കാണികാതെ ഒളിപ്പിച്ചു  വെച്ച

മയില്‍പീലികള്‍.

മഷിത്തണ്ടും   കൊത്തം കല്ലും

കുട്ടീം കോലുമെല്ലാം ഇന്ന്  ക്രിക്കറ്റും

 ഇന്റര്‍നെറ്റ്‌ഉം   പുതിയ

തലമുറയെ അമ്പരപ്പോടെ നോക്കുകയാണ്

ഗ്രഹാതുരമായ നല്ല ഓര്‍മ്മകളെല്ലാം

 ഇന്ന് അക്ഷരങ്ങള്‍ക്കിടയില്

 ഒളിച്ചു കിടക്കുകയാണ്.
 
  ആസിഫ്‌  വയനാട്‌

Comments