Friday, January 25, 2013

ഓര്‍മ്മകള്‍


കൌതുകമായ പ്രണയമേ
നീയെന്നെ ഓര്‍മ്മപ്പെടുത്തുന്നുവോ
മനസ്സിന്‍റെ മാറാപ്പിനുള്ളില്‍ മൂടി വച്ച
ഒരു അദൃശ്യ വികാരം നീയാണെന്ന്.
                                    
അത് തന്നേയ് ആണ് നീ എന്ന
 
ഓര്‍മ്മപെടുത്തല്‍ തരുന്ന സുഖവും
 
മനസ്സില്‍ നിന്നും ഈ വികാരം
മായാതിരിക്കാന്‍ ഞാന്‍ ശരിക്കും
കഷ്ടപ്പെടാറുണ്ട് മൂകമായി.
 
എനിക്കും നിനക്കും ഇടയില്‍
 
വിരഹത്തിന്‍റെ  ഒരു തിരശീല
 
ഇട്ടിരിക്കുന്നു  അദൃശ്യമായി
രാപ്പകലുകള്‍ നമുക്കിടയിലൂടെ
കടന്നു പോവുന്നു ഒരു അതിഥിയായ്.
 
പരസ്പരം തമ്മില്‍ ഓര്‍ക്കാതെ
വിശാലമായ വിസ്മൃതിയില്‍ 
ഒരേ യാമങ്ങളില്‍ എത്തുന്നു,
കണ്ണുനീര്‍ ചാലുകള്‍ പല രാവിലും
പില്ലോ കവറിനെ  നനയിച്ചിരിക്കാം.

സ്നേഹവായ്പുകള്‍ നിന്‍ ഓര്‍മയില്‍ .
എന്‍റെ  സാന്നിദ്ധ്യം നീ കൊതിച്ചിരിക്കാം
നിന്‍റെ നിഴല്‍ നിന്‍റെതാകുന്നവരുടെതും,
നമ്മുടെതോ? നാം നമുക്കായി മാത്രം
 
നടത്തുന്ന സ്വപ്ന സഞ്ചാരത്തി

Saturday, January 19, 2013

ഓര്‍മ്മയില്‍ ഒരു കുട്ടിക്കാലം ( കവിത )ശിശിരങ്ങള്‍ എത്ര കൊഴിഞ്ഞു വീണെങ്കിലും 
മധുമാസമെത്ര കഴിഞ്ഞുപോയെങ്കിലും 
പ്രിയസഖിനിന്‍ കളിവാക്കിന്‍ ഓര്‍മ്മകള്‍ 
മനതാരില്‍ എന്നും നിറഞ്ഞു നില്‍പ്പൂ ,.

അമ്പല കടവിലെ ഈറന്‍ പടവില്‍ നാം 
തോളോട് തോള്‍ ചേര്‍ന്നിരുന്ന നേരം 
കുളമതില്‍ മീനുകള്‍ പതിയെ കളിക്കുന്നു  
കുട്ടികള്‍ ആനന്ദ മോടതില്‍ നീന്തുന്നതും
നോക്കിയിരുന്നോരാ പുളകിത നാളുകള്‍
,.
പൂക്കളില്‍ തേന്‍ നുകരുന്നോരാ പൈങ്കിളി 
പെണ്ണിനെ കൊതിയോടെ  നോക്കുന്ന 
അരയന്നം കുളമതില്‍.,കണ്ടു ചിരിക്കുന്ന 
നിന്‍ കുശ്രുതി തന്‍ കണ്കളും 

ഹരിതഭംഗിതന്‍ നാട്ടുവഴികളില്‍ 
പിണഞ്ഞ കൈകളാല്‍ നാം നടന്നതും 
കുഞ്ഞു നാളിലെ വന്‍ കുസൃതികള്‍ 
ഏറ്റ് വാങ്ങിയ മാവിന്‍ ചില്ലകള്‍ 

കണ്ണി മാങ്ങതന്‍  തോളറുക്കുവാന്‍
ഞാനെറിഞ്ഞോരാ കുഞ്ഞുകല്ലുകള്‍ 
പ്രകര മേറ്റൊരാ കണ്ണിമാങ്ങകള്‍
ഒരു കുഞ്ഞു തേങ്ങലോടെ താഴെ വീണതും

നമ്മളിന്നെത്ര അകലെയാണെങ്കിലും
എന്നിലെ മിഴികള്‍ തുറക്കുന്നു
നിന്‍ സ്നേഹത്തിന്‍ ഓര്‍മ്മകള്‍
രാവിന്‍റെ ഈറന്‍ മുടികളില്‍ ചാര്‍ത്തുന്ന

ഒരു മഞ്ഞുതുള്ളിതന്‍ ലാവണ്യമോടെ നീ
സൗന്ദര്യ ദേവിയാം ദേവംഗന നീ
ഹൃത്തില്‍ ചേര്‍ത്തു വച്ചു ഞാന്‍
നിന്‍ സ്നേഹത്തിന്‍ ഓര്‍മ്മകള്‍ ,.,.,.


ആസിഫ് വയനാട്  
Thursday, January 17, 2013

ഒരു മഴ പെയ്തിരുന്നെങ്കില്‍ ( കവിത )
ഒരു മഴ പെയ്തിരുന്നെങ്കില്‍
മേഘ പാളിക്കുള്ളില്‍ മൂകമായ് നില്ക്കു ന്ന
മഴയൊന്നു പെയ്തിരുന്നെങ്കില്‍ .,,,..
പറയാന്‍ മറന്ന മനസ്സിന്റെ വിങ്ങല്‍
ഒരു മഴയായ് പോഴിഞ്ഞിരുന്നെങ്കില്‍
പറയാന്‍ മറന്ന നൊമ്പരങ്ങള്‍
ഒരു മഴത്തുള്ളിയായിരുന്നെങ്കില്
മടിയോടെ നിന്നെ മാടി വിളിക്കുന്ന
എന്‍ മനസ്സൊരു മഴയായിരുന്നെങ്കില്‍
ചടുലമായ് പായുന്ന കാലത്തിന്‍ പാതയില്‍
ഒരു നിഴലായ് ഞാന്‍ പൊഴിഞ്ഞുരുന്നെങ്കില്‍
പറയാന്‍ മറന്ന നൊമ്പരങ്ങള്‍
ഒരു കവിത മഴയായിരുന്നെങ്കില്‍
മനസ്സിന്‍റെ ഉള്ളിലെ നൊമ്പരങ്ങള്‍
ഒരു മഴയായ് പെയ്തൊഴിഞ്ഞെങ്കില്‍
മഴയെന്ന സ്വപ്നം  സുഖമുള്ള നോവായ്‌
ഒഴുകുന്നു ഈ ഭൂവില്‍ എന്നും
നനയാന്‍ കൊതിച്ചോരീപുതു മഴയില്‍ ഞാന്‍
അറിയാതെ അറിയാതെ നനയുന്നുവോ?,.,.

Tuesday, January 15, 2013

ഓര്‍മ്മകള്‍ കവിത


 

കൂരിരുളില്‍ ഇളം തെന്നലായ് കുളിരുള്ള ഈ രാവില്‍
കാപട്യത്തിന്റെ  അലയൊലികള്‍  ഇല്ലാത്ത
പ്രപഞ്ചത്തില്‍  അലിഞ്ഞു ചേരുന്ന  എന്‍റെ
മധുര സ്വപ്‌നങ്ങള്‍.,.,

ജീവിതയാത്രയില്‍ മറക്കാന്‍ ശ്രമിക്കുന്ന
സ്നേഹ നൊമ്പരം
ഓര്‍മ്മച്ചിരാതുകള്‍ പതിയെ മറയുമീ
മൂകമാം സായംസന്ധ്യയില്‍  പ്രിയേ നിന്‍,

ഓര്‍മ്മകള്‍ ഒരു പൊന്‍ ചിരാതിന്‍ മഴത്തുള്ളിയായ്
നീയെന്നില്‍ അണയുന്ന നിമിഷം വരെ
ഏകാന്ത രാവില്‍ ഏതോ സ്വപ്നത്തെരില്‍
പ്രിയസഖി നീയെന്‍റെ ദാഹമായി .

ആത്മാവില്‍ പെയ്തിറങ്ങുന്നോരീ മഴയൊന്നു
നനയുവാന്‍ വെറുതെ കൊതിച്ചുപോയ് ഞാന്‍
സ്നേഹത്തിന്‍ നൊമ്പരമാകുമീ രാവിനെ
അറിയാതെ വാരിപ്പുണര്‍ന്നു പോയ്‌ ഞാന്‍.

ഒരു മഞ്ഞു തുള്ളിയായ്  ഈറന്‍ മുടികളില്‍
അറിയാതെ മെല്ലെ തഴുകിഞാനും
പ്രാണന്‍ കൊഴിഞ്ഞാലും എവിടെക്കകന്നാലും
പ്രിയസഖി നീയെന്‍റെ നെഞ്ചിലുണ്ട് .

ഇഷ്കിന്‍ നിലാമഴ നനയുമീ രാത്രിയില്‍
മോഹ മല്‍ഹാറുകള്‍ പൂത്തിടുമ്പോള്‍
ഉള്ളിന്റെ ഉള്ളില്‍ നീ നിറഞ്ഞു നില്‍ക്കും ,.,.,.


ആസിഫ് വയനാട്

Monday, January 14, 2013

സ്വപ്നം കവിത
സ്വപ്‌നങ്ങള്‍ എന്റെ് ജീവിതം തന്നെയാണ്.
ഉറക്കത്തിലല്ല, ഉണര്ന്നിരിക്കുമ്പോള്‍ കാണുന്ന
സ്വപ്നങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന
പക്ഷിയെ പോലെ മനസിന്റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍,
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണണം എനിക്ക്
ഒത്തിരി സ്വപ്‌നങ്ങള്‍ നിലാവത്ത് പെയ്യുന്ന മഴ പോലെ സുന്ദരമായത്
പൂവിന്റെ സ്വപ്‌നങ്ങള്‍ പോലെ ലോലമായത്
അറിയപ്പെടാത്തവര്ക്കും ആര്ത്തു കരയുന്നവര്ക്കും് 
വേണ്ടി അധിനിവേശപ്പെടാത്ത വാക്കുകളും പണയപ്പെടാത്ത
ചിന്തകളും ചേര്ത്തുിവെക്കാന്‍ ഒരു ഒളിത്താവളം,
കൂടൊഴിഞ്ഞു പോയാലും ബാക്കിയിരിക്കട്ടെ
ഇത്തിരി ഗന്ധം സ്നേഹിക്കുന്നവര്ക്കും
ഓര്ക്കുന്നവര്ക്കുമായി.ഈ നിദ്രയില്‍
വലിയസ്വപ്നങ്ങള്‍ ഞാന്‍ കാണാന്‍ കൊതിച്ചോട്ടെ
ആരെയും വേദനിപ്പിക്കാത്ത സുഖമുള്ള സ്വപ്നങ്ങള്‍ .,.,

ആസിഫ് വയനാട്

Thursday, January 10, 2013

അത്മ്നൊമ്പരം(കവിത )


പ്രണയിനിയുടെ ആത്മനൊമ്പരം രാഗമായ്
പ്രമദവനിയിലൊരു സ്മ്രുതു നാദമായ്‌ പെയ്യുന്നു
കാതോര്ത്തു നില്ക്കുമീ ഞാനും വിരഹവും
തീരാത്ത നോവിന്റെ ഗദ്ഗദപ്പൂക്കളായ് . 

മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം
കൊഴിയുന്ന നിഴല്‍ നിലാവിന്നുമപ്പുറം
അറിയാതെ നിറയുമീ കണ്ണും ഹൃദയവും
നിറമേഘമായവള്‍ ഓര്മ്മലയില്‍. വിരിയവെ,.


ഒരു കുളിര്‍ തെന്നലായി ചേലോടെ വന്നവള്‍
മുടിയിഴച്ചുരുളില്‍ തലോടി കടന്നുപോയ്
പൊഴിയാന്‍ വിതുമ്പുന്ന ഒരു മഞ്ഞു തുള്ളിയായ് 

 അലിയാന്‍ കൊതിച്ചുപോയ് ഞാന്‍.,.

കണ്ണുനീര്‍ ചാലുകള്‍ കവിളിലൂടെ
ധാര ധാരയായ്  ഒഴുകവെ ,തടയാന്‍ കൊതിച്ചു
ഞാന്‍ എന്‍ കൈ വിരല്‍ത്തുമ്പിനാല്‍
അറിയാതെ അറിയാതെതേങ്ങി കരഞ്ഞു ഞാന്‍ .

ഒരു ദിവാ സ്വപ്നം പോലെയവള്‍
എന്നോര്‍മ്മയില്‍ നിറയെ
വിരഹത്തിന്‍ നൊമ്പരം അറിയാതെ
അറിവുഞാന്‍,.,.

നീറുന്ന ഓര്മ്മകള്‍ എങ്കിലും എന്‍ ഓമലെ
എത്ര മധുരമാ നിന്‍ വിരഹത്തിന്‍ നൊമ്പരം
പെറുമീ യാമത്തിന്‍ വീചിയില്‍,
തുന്നി ചെര്ക്കു്മീ പ്രണയ ലേഖനം പോലെ .,,.,.

ആസിഫ് വയനാട്

Monday, January 7, 2013

സ്ത്രീ പീഡനം അന്തര്‍നാടകങ്ങള്‍

ഇന്ത്യകണ്ട ഏറ്റവും വലിയ ഒരു പ്രതിഷേധം അടുത്തിടെ മഹാനഗരം ആയ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി .സത്യത്തില്‍ എന്താണവിടെ സംഭവിച്ചത്.ഇത് കാണുമ്പോള്‍ സഹതാപത്തോടൊപ്പം ലജ്ജയും തോന്നുന്നു കാരണം ഇന്ത്യയില്‍ അനുദിനം നിരവധി പീഡന കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഇന്നീ വിഷയം സോഷ്യല്‍ മീഡിയകളിലും പത്ര മാധ്യമങ്ങളിലും ഇന്നൊരു ചാകരയാണ്.ഇതൊക്കെ കാണുമ്പോള്‍ തോന്നും ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആദ്യമായാണ്‌ പീഡനം നടക്കുന്നത് ഒരു ദിവസം പത്തും ഇരുപതും പീഡന കഥകള്‍ പുറത്തു വരുന്നുണ്ട് ഇന്ത്യയില്‍.എന്തെ അവരൊന്നും സ്ത്രീകളില്‍ പെട്ടവര്‍ അല്ലെ? ഒരു സാധാരണക്കാരന്‍റെ സംശയമാണിത്.നടക്കുന്ന ഇത്തരം ക്രൂരതകള്‍ സത്യത്തില്‍ പലരും പുറത്തുപറയാന്‍ ദൈര്യപ്പെടാറില്ല കാരണം നാണക്കെട് ഒരു വശത്ത്‌ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭയം.നീതി തേടി നിയമ പാലകരുടെ അടുത്തു ചെന്നാലോ അവിടെയും ചൂഷണം.

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം രാഷ്ട്രീയക്കാരനും ചാനലുകാരനും.പേപ്പറുകാരാണേല്‍ ഇങ്ങനെ പത്തു പീഡനം നടന്നുകിട്ടിയാല്‍ കൊളായി എന്ന ഭാവത്തില്‍ പരക്കം പായുന്നു പൊടിപ്പും തേങ്ങലും വച്ച് വാര്‍ത്തകള്‍ പടച്ചു വിടുന്നു.
ഇതിലും രസം മതം കച്ചോടം ചെയ്യുന്നവരാണ് അവര് പെണ്ണ് തുണിയുടുക്കാത്തതിനാല്‍ ആണ് പീഡനം നടക്കുന്നത് എന്നും.പെണ്ണുങ്ങളെയും ആണുങ്ങളെയും ഒന്നിച്ചു ഒരു സ്കൂളില്‍പഠിക്കുന്നത് വരെ തടയണം എന്നും  പറഞ്ഞലയുന്നു.ഒരു സാമിയുടെ അഭിപ്രായത്തില്‍ എല്ലാരും പര്‍ധയിടണം  എന്ന്.,മറ്റൊരു കൂട്ടര്‍ പീഡിപ്പിക്കുന്നവരെ തൂക്കി കൊല്ലണം ഷണ്ഡന്‍ ആക്കണം എന്നും എവിടെ നോക്കിയാലും ഇത് മാത്രം വിഷയം.ഒരു ചോദ്യം അവസരോചിതം ആണ് എത്ര ദിവസം കാണും ഈ പ്രഹസനം.?എത്രയാളുകളെ ഈ വിഷയത്തില്‍ ശിക്ഷിക്കും.പത്തുപേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ ആ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തുന്നതും ഒരു പെണ്ണായിരിക്കും.സ്ത്രീകളുടെ മാനം തൂക്കി വില്‍ക്കപ്പെടുകയല്ലേ ?അപ്പോള്‍ ഈ വിഷയത്തില്‍ എത്ര ആളുകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ട്‌..,

ഇത്തരം സമാന സംഭവങ്ങള്‍ കേരളത്തില്‍ നടന്നത് എടുത്തുപറയുകയാണങ്കില്‍ സൂരനെല്ലിമുതല്‍ഇരിട്ടിവരെ നീണ്ടു കിടക്കുന്നു പീഡന കഥകള്‍ ഇവരൊന്നും പെണ്‍കുട്ടികള്‍ അല്ലെ ? ഇവര്‍ക്കൊന്നും നീതി ആവശ്യമില്ലേ? ഈ സംശയങ്ങള്‍ക്ക് കാരണം ഗള്‍ഫില്‍ വരെ പെണ്ണുങ്ങള്‍ മൈക്ക് കെട്ടി വാതോരാതെ പ്രസംഗിക്കുന്നു പെണ്ണിന്‍റെ ചാരിത്ര്യം സംരക്ഷിക്കാന്‍ എന്നാല്‍ വല്ലതും നടക്കുമോ?എന്നാല്‍ ഈ പീഡനത്തിന് വല്ല കുറവും ഉണ്ടോ?ഡല്‍ഹിയിലെ ഈ സംഭവത്തിനു ശേഷം എത്ര പീഡനങ്ങള്‍ നടന്നു ഡല്‍ഹിയിലും കല്‍ക്കട്ടയിലും  കേരളത്തിലും.ലേഖനങ്ങള്‍ക്കോ  കഥകള്‍ക്കോ  പ്രസ്ഥാവനകള്‍ക്കോ  പ്രതിഷേധത്തിനോ ഒരു പഞ്ഞവും ഇല്ല. ഒരാള്‍ തെറ്റ് ചെയ്‌താല്‍ അത് സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മുഖം നോക്കാതെ നീധി നടപ്പാക്കാന്‍ ഇന്ത്യക്ക് ചങ്കുറപ്പുണ്ടോ? ഇല്ല എന്ന് നൂറു ശതമാനവും ഉറപ്പിച്ചു പറയാം.ഒരു കുറ്റവാളി പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അവനെ സഹായിക്കാന്‍  ന്യായീകരിക്കാന്‍  രാഷ്ട്രീ ക്കാരും നിയമപാലകരും സമൂഹവും.അവസരത്തിനായി കാത്തുനില്‍ക്കും.ക്രൂരമായകുറ്റമാണെങ്കില്‍പ്പോലും വക്കീലന്മാരും റെഡി അവനെ നിരപരാധിയാക്കാന്.പിന്നെങ്ങനെ ഇത്തരം ക്രൂരതകള്‍ ഇല്ലാതെയാവും.ഡല്‍ഹിയിലെ സംഭവത്തില്‍ പെട്ട ഒരു ക്രിമിനലിന് വയസ്സ് പതിനേഴ് ഇന്ത്യാ ശിക്ഷാവിധിപ്പ്രകാരം അവനെ ശിക്ഷിക്കാവുന്നത് മൂന്നു കൊല്ലം അപ്പോള്‍ വയസായില്ലെങ്കില്‍ മൂന്നുകൊല്ലം ജയിലില്‍ കിടക്കാന്‍ തയ്യാറായാല്‍ ആരെയും പീഡിപ്പിക്കാം.


ഇപ്പോള്‍ തിരക്കിട്ട് നിയമം പോളിച്ചെഴുതാനുള്ള തിരക്കില്‍ ആണത്രെ. അപ്പോള്‍ ഇത് വരെ പീഡിപ്പിക്കപ്പെട്ടതോന്നും സ്ത്രീകള്‍ അല്ല എന്ന് സാരം.ഇത് വരെ ഉണ്ടായിരുന്ന നിയമങ്ങള്‍ വെറും നേരംപോക്ക് മാത്രം.ഒരു ദിവസം പുലരുമ്പോള്‍ കേള്‍ക്കുന്നത് ഇത്തരം ക്രൂര കൃത്യങ്ങള്‍ മാത്രമാണ്.കര്‍ശനമായ നടപ്പാക്കപ്പെടുന്ന ശിക്ഷകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടാനാവൂ.അല്ലാതെ ഈ പ്രഹസനങ്ങല്കൊണ്ടോന്നും ഒരു പ്രയോജനവും ഇല്ല.ഈ വിഷയത്തില്‍ ഇപ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യം പേരിനും പ്രശസ്തിക്കും വേണ്ടിപോലും പലരും ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നു എന്നതാണ്.ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കുറ്റവാളികളെ ഉടനെതന്നെ ശിക്ഷക്ക് വിധെയരാക്കണം  അല്ലാതെ കുറെ നാള്‍ ജയിലിലിട്ടു തീറ്റിപ്പോറ്റി,.ആസമയവും കൂട നഷ്ടപ്പെടുത്തരുത് .,അങ്ങനെയാവുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിലും അതൊരു ഭയമായി ഒരു പരിധിവരെ നിലനില്‍ക്കും.,

  ഇത്തരം കാര്യങ്ങളെ കുറിച്ച് ശ്രീ ജസ്റ്റിസ് ശ്രീദേവി പറഞ്ഞത് കേട്ടില്ലേ .    അവകാശ സംരക്ഷണം   ഉറപ്പു വരുത്താനും അവരുടെ സാമൂഹിക നിലമെച്ചപ്പെടുത്താനും ചുമതലയുള്ള ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടാണ്ഒരു മാന്യ സ്ത്രീ ഇപ്രകാരം പറയുന്നത്  സ്ത്രീകള്‍ പുറത്തിറങ്ങരുത് പോലും . തനിച്ചോ കൂട്ടായോ ഇഷ്ടമുള്ളതുപോലെ സഞ്ചരിക്കാനുള സ്വാതന്ത്ര്യം സ്ത്രീയുടെയും പുരുഷന്റെയും മൗലികാവകാശമാണ്. ആ അവകാശത്തെയാണ്, ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു മുന്‍ ന്യായാധിപ കൂടിയായ ശ്രീദേവി ചോദ്യം ചെയ്യുന്നത്.

ജസ്റ്റിസ് ശ്രീദേവി ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ പറയുന്നത് ആദ്യമല്ല. സ്ത്രീകള്‍ ബലാല്‍സംഗത്തിനും മറ്റു പീഡനങ്ങള്‍ക്കും ഇരയാകുന്നത്, അവരുടെ പ്രകോപനപരമായ പെരുമാറ്റവും വസ്ത്രധാരണവും കാരണമാണെന്നും മൊബൈല്‍ ഫോണ്‍ ആണ് പെണ്‍കുട്ടികളെ പീഡനത്തിലേക്ക് നയിക്കുന്നത് എന്നുമൊക്കെ അവരിതിനുമുന്‍പും പറഞ്ഞിട്ടുണ്ട് ..,ഈ കോലാഹലങ്ങള്‍ ഒക്കെ നടക്കുന്നതിനിടക്കും  കേരളത്തില്‍ പല പദ്ധതികള്‍ക്കും ഗവണ്മെന്റ് തുടയ്ക്കും കുറിക്കുന്നു എന്ന ത് നല്ല കാര്യമാണ് ,നിര്‍ഭയ തുടങ്ങിയ പദ്ധതികള്‍ നല്ലത് തന്നെ നടന്നു കിട്ടിയാല്‍ .,ഇപ്പോള്‍ എല്ലാവരും ഇതിനു പിന്നാലെയാണ്  വല്ലതും നടക്കുമോ ഇല്ല  എന്നുറപ്പും ഉണ്ട് ,.തൂറാന്‍ നേരം പറമ്പു തെടുന്ന  പരിപാടി .,


,.എന്തെ ഇപ്പോള്‍ മാത്രം ഈ പരക്കം പാച്ചില്‍ സൂര്യ നെല്ലിയിലും ഇരുട്ടിയിലും വിധുരയിലും മറ്റിടങ്ങളില്‍ ഒന്നും നടന്നത് പീഡനമല്ലേ  അതില്‍ ഇടപെട്ടാല്‍ ജനശ്രദ്ധ കിട്ടില്ലായിരുന്നു .,പിന്നെ അന്നത്തെ പെണ്‍കുട്ടികള്‍ എല്ലാം പാവപ്പെട്ട കുട്ടികള്‍ ആയിരുന്നു  അത് മറ്റൊരു വശം ,.ഡല്‍ഹിയില്‍ കുട്ടികള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍  കാര്യങ്ങള്‍ക്ക് ചൂട്  ഇടപെട്ടാല്‍ അഭിപ്രായം പറഞ്ഞാല്‍ ഫോട്ടോ പേപ്പറില്‍ വരും ടി വിയില്‍ വരും എന്തൊരു ഉഷാറ് എല്ലാവര്‍ക്കും. വനിതകള്‍ ഇപ്പോള്‍ തന്നെ പീഡനം നിര്‍ത്തിച്ചേ  അടങ്ങൂ എന്നും മന്ത്രിമാര്‍ ഇപ്പോള്‍ തന്നെ എല്ലാറ്റിനും പരിഹാരം കാണും എന്നും ,.,.ജഗ പോക കാര്യങ്ങള്‍ .,,.എത്രനാള് ഉണ്ടാവും ഈ പ്രഹസനം ,.,.ഒരു കാര്യം ഈ പ്രഹസനം നടത്തുന്നവര്‍ തിരിച്ചറിയുക .

,.,ഇന്ത്യന്‍ നീധിന്യായ വെവസ്ഥ എന്ന് സത്യാസന്തമായി നടപ്പാക്കാന്‍ ചങ്കുറപ്പ് കാണിക്കുന്നുവോ ? കുറ്റവാളികളെ മുഖം നോക്കാതെ സാമ്പത്തിക എറ്റകുറച്ചിലിനു  അടിമപ്പെടാതെ ശിക്ഷിക്കാന്‍ തയ്യാറാവുന്നുവോ അന്ന് നമ്മുടെ ഇന്ത്യ നന്നാവും പീഡനങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാവും  ഇത്തരം വൃത്തികെട്ട  കുറ്റങ്ങള്‍ക്ക് മരണശിക്ഷ  എന്ന് കര്‍ശനമാക്കുന്നുവോ അന്ന് നന്നാവും നാട് .,.,അല്ലാതെ ഇങ്ങനെയുള്ളവരെ പിടിച്ചു വിജാരണ എന്ന നാടകം നടത്തി ജയിലില്‍ ഇട്ട്തീറ്റിപ്പോറ്റി ,.പീഡിപ്പിക്ക പ്പെടുന്ന പാവം സ്ത്രീയുടെ കൈയ്യില്‍നിന്നും കൂടി ടാക്സ് പിരിച്ചു കുറ്റവാളിയെ സംരക്ഷിക്കുമ്പോള്‍ ആര്‍ക്കു നീധി കിട്ടും ,.,.,.ആസിഫ് വയനാട് 

Friday, January 4, 2013

യാത്ര കവിത


 അനന്തമാകാശത്തിന്‍ കീഴിലായ്‌
നാമിന്നു അലയുന്നു എന്തിനു വേണ്ടിയെന്നറിയില്ല
 എന്തിനാല്‍ അലയുന്നു എന്നുമീ
ശോകമാം ഭൂവിന്‍റെ മാറില്‍ .
തിരയുന്നു നാമെന്നും ഭൂവിന്‍റെ
മാറിലായ് അറിയാത്ത എന്തിനോ വേണ്ടി
അറിയില്ല എന്തിനോ തിരയുന്നു
നാമിന്നു അറിയാത്തതെന്തിനോ വേണ്ടി .
നോവുന്ന ഹൃദയവും പേറി നീ
അലയുന്നു അറിയാത്തതെന്തിനോ വേണ്ടി
രാവിന്‍റെ മൂകമാം നോവുകള്‍ തേടി നീ
അലയുന്നു വീചികള്‍ തോറും .
അറിയാതെ പിടയുന്ന മനസുമായ്
നീയിന്നു അലയുന്നതെന്തിനു വേണ്ടി
അറിയില്ല എന്തിനു അലയുന്നു എന്നുമീ
ശോകമാം ഭൂവിന്‍റെ മാറില്‍ .
തിരയുന്നു അറിവിന്‍റെ നനവുള്ള നോവുകള്‍
പുണരുവാന്‍ കഴിയുമോ ഇനിയുള്ള കാലം.
----------------------------------------------
@ ആസിഫ് വയനാട്