ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും, ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ ജപിക്കുകയും ആകാശഭൂമികളുടെ നിര്‍മാണത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികള്‍ക്ക്. (...
അവര്‍ അനിഛയാ പറഞ്ഞുപോകുന്നു:) `ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ മിഥ്യയായും വ്യര്‍ഥമായും സൃഷ്ടിച്ചതല്ലതന്നെ. നിന്റെ വിശുദ്ധി പാഴ്വേലകള്‍ക്കെല്ലാം അതീതമാകുന്നു. നീ ഞങ്ങളെ നരകശിക്ഷയില്‍നിന്നു രക്ഷിക്കേണമേ!(വി.ഖു.4:190-1)
ഖുര്‍ആന്‍ പറയുന്നു: { إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ }

"ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു." (15: 9)

ഖുര്‍ആന്‍ അവതരിപ്പിച്ചു തന്ന അല്ലാഹു തന്നെ ഖുര്‍ആനിന്‍റെ നിലനില്‍പ്പ്‌ ഉറപ്പു വരുത്തുകയാണ് ഈ വചനങ്ങളിലൂടെ, അല്ലാഹുവിന്‍റെ ഈ വാഗ്ദാനം ഇതുവരെ അതായത് പതിനാല് നൂറ്റാണ്ട്‌ സത്യമായി പുലര്‍ന്നു എന്നതിന് നാം എല്ലാവരും സാക്ഷികളുമാണ്. മനുഷ്യന്‍റെ പുരോഗതി വളരെ തുലോം ആയിരുന്ന കാലഘട്ടത്തില്‍ അല്ലാഹു അത് നിലനിര്‍ത്തികൊണ്ട് വന്നു എന്നത്കൊണ്ട് തന്നെ ലോകാവസാനം വരെ അത് നിലനില്‍ക്കും എന്ന് നമ്മുക്ക് തറപ്പിച്ചു പറയാന്‍ സാധിക്കുന്നതാണ്.

മനുഷ്യര്‍ കൈവശം വെച്ച് തലമുറകളായി കൈമാറി വരുന്ന ഒരു ഗ്രന്ഥം ആയിരത്തിനാനൂറു കൊല്ലങ്ങള്‍ ഒരു തിരുത്തലിനും വിധേയമാവാതെ കോടി കണക്കിന് കോപ്പികളായി നില്ല നില്‍ക്കുന്ന ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് യുക്തിവാദികള്‍ക്ക് എന്ത് പറയാനുണ്ട്?


ആസിഫ്‌ വയനാട്‌

Comments

Post a Comment