നോവ്‌

എന്‍ പ്രിയേ നീയറിയുമോ
 
തോട്ടിറമ്പില്‍ താനെ നില്‍ക്കുന്നവള്‍
 
നിന്‍റെ ഉള്ളിന്റെയുള്ളിലെ നോവിന്റെ                                ഗദഗതം നിന്‍ പവിഴച്ചുണ്ടുകള്‍


എന്തോ പറയാന്‍ വിതുംബുന്നതും
കൊടും കാറ്റില്‍ പതരാത്തവള്‍ .
നിന്‍ കണ്കോണില്‍ നോവിന്‍റെ
ശവ മഞ്ചം പേറി നില്‍ക്കുന്നവള്‍
സ്വന്തം കണ്ണുനീര്‍ തുള്ളിയും
അവള്‍ക്കു ഊന്നു വടികള്‍
നീ തലോടുമ്പോള്‍
ഇലകളില്‍ മുള്ളുകള്‍ .
വിരലില്‍ കൊണ്ടുവോ.
മുറിഞ്ഞുവോ
അറിയില്ലെനിക്ക്
സ്വാതന്ത്ര്യത്തിന്റെ
തിരിഞ്ഞു നില്‍കുന്ന മുള്ളുകള്‍
വിരലില്‍ കൊണ്ടുവോ?
മുറിഞ്ഞുവോ  സഖി ?
നിനക്ക് നൊന്തുവോ
കരയരുത് എന്ന് ഞാന്‍ മൊഴിയില്ല
അതുനിന്‍ ഹൃത്തടം വീണ്ടും
മുറിയിക്കും അറിയുന്നു ഞാന്‍
നിന്റേ സ്നേഹ നിശ്വാസവും .



                           ആസിഫ്‌ വയനാട്‌

Comments