.,.,       ജിജ്ഞാസ.,.,.

       ഇന്നു   ഞാന്‍  കാണുന്ന  ഈ പൂന്തിരി വെട്ടം
 
വിടരാന്‍  കൊതിക്കുന്ന പുലരിയാണോ ?
 
അതോ അറിവിന്റെ‌  നറുമണ തെന്നലാണോ ?

 ഞാനാദ്ര  ഹൃദയനായ്   അറിയാന്‍   കൊതിക്കുന്നു 

അനാതിയാം ഹൃദയത്താല്‍  ഞങ്ങലോഴുക്കിയ

ശിവരാത്രി   മണി  വര്‍ണ്ണ  ദീപ മാണോ ?

പുഞ്ചിരിതൂകുമാ    പുതു മണവാട്ടിക്കു

ഉമ്മറത്തെകിയ   നിലവിലക്കിന്‍  സ്വര്‍ണ്ണ   ദീപമാണോ ?

ആദ്യാക്ഷരം   കുറിക്കുമാ   നേരത്ത്   അമ്മ   പകുത്തെകിയ

സ്നേഹത്തിന്‍          വിജ്ഞാന ദാരയാണോ ?

അറിയാന്‍   കൊതിച്ചു   ഞാന്‍

ആദ്രനാം ഹൃദത്താല്‍ .

ദൂരെ ദൂരെയാ കൂരയില്‍ എരിയുന്ന

റാന്തല്‍ വിളക്കിന്‍ പൊന്‍ പ്രഭകളാണോ

അറിയാന്‍ ജിജ്ഞാസയില്‍   എന്‍ മിഴികള്‍

പരതുംമ്പഴും

ആതിരി നാളം  അവിടെ ജ്വലിച്ചു നില്‍പ്പു

വിടരാന്‍ കൊതിക്കുന്ന കവിത തന്‍

തിരി നാളം ഒരു മാര്‍ഗ ദീപമായി,   അറിവിന്റെയ്‌

 കുളിര്‍ തെന്നലായ് , ലോകര്‍ക്ക്‌  നന്മതന്‍

മാര്‍ഗ  ദരശനമായ്‌    ആയിരം പൂര്‍ണ്ണ

ചന്ദ്രന്റെ   വര്‍ണ്ണപ്രഭയാല്   നറുതന്‍

പുഞ്ചിരിയോടെ.


ആസിഫ്‌  വയനാട്‌ ‍
 

Comments