Sunday, October 27, 2013

കുളിര്‍തെന്നല്‍ ( കവിത)എഴുതാന്‍ കൊതിക്കുന്നു എത്രയോ കവിതകള്‍ 
എന്‍ഹരിത നാടിന്‍റെ ഭംഗി തന്‍ ഓര്‍മ്മയില്‍ 
വിടരുന്നു ദൂരെയാ കണിക്കൊന്ന പൂക്കളും 
കുന്നിന്‍ മുകളിലെ മഞ്ഞിന്‍ കണങ്ങളും 
എത്രയോ കാലമായ് പൊള്ളും മരുഭൂവില്‍ 
ഒറ്റക്കലയുന്നു വിരഹവും പെറിഞാന്‍
അന്നാ പുഴവക്കില്‍ലിരുന്നെറ്റ കുളിര്‍തെന്നല്‍ 
അറിയാതെ തഴുകുന്നുവോ ഇന്നെന്‍ മനസ്സിനെ 
പച്ച പുതപ്പിട്ട കുന്നിന്‍ മലകളും
കളകളം പാടിയോഴുകുന്നൊരരുവിയും
ചാറ്റല്‍ മഴയുള്ള നേരമാ മുറ്റത്ത്
ഓടി കളിച്ചതു മോര്‍മ്മയില്‍ വന്നിതെ
മലതന്‍ മറവില്‍ നിന്നുയരുന്ന സൂര്യന്‍റെ
തേനൂറും മിഴികളില്‍ നോക്കിയിരിക്കവെ
മലയാള നാടിന്‍റെ മധുവൂറും ഓര്‍മ്മകള്‍
അറിയാതെ മനതാരില്‍ ഓടിയെത്തി .
അകലെയാ പാടവരമ്പില്‍ നിന്നുയരുന്ന
ഒരു കൊയ്ത്തു പാട്ടിന്‍റെ താളമെന്‍ കാതിലും.
അറിയാതെ വന്നണഞ്ഞീടുന്ന നേരവും
പതിയെ നനഞ്ഞുവോ അറിയാതെന്‍ മിഴികളും.
ഒരു ഗസല്‍ നാദത്തിന്‍ ശേലുള്ള ശ്രുതികളായ്
ഒരു സ്നേഹ സംഗീതം പൂവായ് വിരിയവെ.
അതി ഗാഡമായെന്നെ ചേര്ത്തൊന്നു പുല്കുവാന്‍
പ്രിയ തോഴി ഓര്‍മ്മയില്‍ പതിയെ അണയവെ.
മനസ്സില്‍ വിരിയുന്ന വിരഹത്തിന്‍ നൊമ്പരം
ആരോടും ചൊല്ലാതെ ഒളിപ്പിച്ചു വച്ചുഞാന്‍.

ആസിഫ് വയനാട്

Wednesday, October 16, 2013

ലിംക വേള്‍ഡ് റിക്കോര്ഡ് ഹോള്ടെര്‍ സി കെ രാജുസാറിന്‍റെ  ഇന്ത്യ ബുക്സ് ഓഫ് റിക്കൊര്‍ഡിന് അര്‍ഹമായ കാവ്യ വസന്തം കവിതാസമാഹാരത്തിലെ എന്‍റെ ഒരു കൊച്ചു കവിത 

 (ഈ കവിതാ സമാഹാരം രണ്ടായിരത്തി പതിനഞ്ചിലെ ലിംക വേള്‍ഡ് റിക്കോര്‍ഡ് പാട്ടികയില്‍ ഇപ്പോളെ പരിഗണിച്ചിരിക്കുന്നു .

(വിശപ്പ്)കവിത 

ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ചു ഞാന്‍
ചോർന്നൊലിക്കുന്നൊരാ കൂരയിലീറനായ്
കീറപ്പായയിൽ അമ്മതൻ ചാരെ
നഷ്ടസ്വപ്നത്താൽ തളർന്നുറങ്ങിയ,
കണ്ണീരിൽ കുതിർന്നുള്ള വേദന തിങ്ങുന്ന 
ശൈശവ കാലം ഇന്നുമോർക്കുന്നു ഞാൻ.
അന്തിയിൽ കഞ്ഞിക്കലത്തിന്‍റെ ചുറ്റിലും
ആകാംഷയോടെ നിരന്നിരിക്കുമ്പോഴും
ചൊല്ലുവാനില്ലെനിക്കേറെ പരിഭവം.
കോപ്പയിൽ കോരിയൊഴിച്ചൊരാ കഞ്ഞിയിൽ
ചെറുവററ് തേടി അലഞ്ഞൊരെൻ ശൈശവം,
അന്ന് വിളമ്പിയ കഞ്ഞിയിൽ കളയുവാൻ
ഒരു ചെറു വറ്റുമേ ബാക്കിയില്ല.
പശി മാറാതെ ഞാൻ കണ്ണുനീർ വാർത്ത 
നിദ്രാവിഹീന രാവുകളിൽ 
ഏതോ നിലാപ്പക്ഷി നീട്ടി മൂളി,
എൻ ശോകാർദ്രമാം ജീവിതത്തിൽ, 
ഒരുതാരാട്ട് പാട്ടിന്‍റെ ഈണം.
രാത്രിയുടെ ഏതോ വിദൂര യാമങ്ങളിൽ
കുളിരിന്‍റെ കാഠിന്യം ആർത്തിരച്ചെത്തുമ്പോൾ,
വിശപ്പിന്‍റെ ക്രൂരമാം കഠോരഹസ്തങ്ങൾ
എൻ ഉദരത്തെ കാർന്നു തിന്നുമ്പോൾ
അറിയാതെ നിറയുമെൻ കണ്ണീരൊഴുകുമ്പോളറിഞ്ഞ 
വിശപ്പിന്‍റെ തീവ്രത എന്നും മനസ്സിൽ മായാതിരിക്കും.

വിശപ്പ്
ആസിഫ് വയനാട്

Monday, October 7, 2013

ഇന്ദ്ര നീലിമയോറുമാ നയനങ്ങള്‍ എന്നെ
അറിയാതെ തഴുകുന്നതറിഞ്ഞു ഞാന്‍
പ്രണയാദ്രമായുള്ള മിഴികളില്‍ കണ്ടുഞാന്‍
വശ്യമായുള്ളോരു പ്രണയ ഭാവം
ആത്മാര്‍ത്ഥ പ്രണയത്തിന്‍ കുളിര്‍ക്കാറ്റു
വീശുമീ മന്ദ മാരുതന്‍ തന്‍ മണി മഞ്ചലില്‍
അറിയാതെ ഞാന് മങ്ങലിഞ്ഞു ചേര്‍ന്നു
പതിയെ അണഞ്ഞോരാ  കുഞ്ഞു കാറ്റില്‍
പെയ്യാന്‍ വിതുമ്പി നിന്നാ മഴത്തുള്ളികള്‍
വാനിന്‍റെ  വിരിമാറില്‍ പ്രണയാദ്രമായ്
പതിയെ അരുകിലേക്കണയും പദ  സ്വനം
പാദസ്വരത്തിന്‍റെ   നാദ മോടെ
നാണ മോടെന്‍ ചാരെ വന്നൊരാ  പുഷ്പ്പത്തെ
ഒന്നു ചുംബിക്കാന്‍ കൊതിച്ചുപോയ് ഞാന്‍
എന്‍ മാറിലേക്ക്‌ അമര്‍ന്നൊരാ  പൂമുഖം
കൈകളില്‍ കോരിയെടുത്തുഞാനും
ചുംബനപ്പൂകൊണ്ട് മൂടിഞാനാ മുഖം .,.,.
ആര്‍ത്തലച്ചെത്തിയ തിരകള്‍ പോലെ
പതിയെ അടഞ്ഞോരാ മിഴികളില്‍ ചുംബന
പെരുമഴ പെയ്തു മോദമോടെ ,.
,.,.


ആസിഫ്  വയനാട്