Friday, November 30, 2012


 ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് (HIV)

ഡിസംമ്പര്ഒന്ന്ലോക എയിഡ്സ് ദിനം . മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന വൈറസാണ് എച്ച്.ഐ.വി. വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ മനുഷ്യശരീരത്തിനുള്ളില്‍ ഈ വൈറസിന് മറഞ്ഞിരിക്കാന്‍ കഴിവുണ്ട് . ശരീരത്തിനുള്ളില്‍ വൈറസ് കടന്നു കഴിഞ്ഞാല്‍ ഇതിനെതിരെ മനുഷ്യ ശരീരം "ആന്‍റീ ബോഡി' എന്ന പ്രതിരോധനിര വളര്‍ത്തിയെടുക്കാന്‍ ആറ് ആഴ്ച മുതല്‍ ആറ് മാസം വരെ കാലതാമസമെടുക്കും.ഈ കാലയളവിനുള്ളില്‍ അറിഞ്ഞോ അറിയാതെയോ രോഗി തന്‍റെ ശരീരത്തിലെ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു. ഇതിനെ വിന്‍ഡോ പിരീഡ് എന്ന് വിളിക്കുന്നു.രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാലയളവിനാണ് ഇന്‍കുബേഷന്‍ പിരീഡ് എന്ന് പറയുന്നത് ഇത് ആര് വര്‍ഷം വരെ നീണ്ടുപോവാറുണ്ട്  പലരിലും.


  1981 . സ്വവർഗ്ഗരതിക്കാരായഏതാനും അമേരിക്കൻ യുവാക്കളിലാണ് അവസ്ഥ ആദ്യമായി കണ്ടത്.എന്ന് പറയപ്പെടുന്നു എഴുപതുകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് കാണപ്പെട്ടിരുന്നുവത്രെ. 1984- അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr.Robert Gallo‌) ആണ് എയ്ഡ്സ്രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്  അക്വേർഡ് ഇമ്മ്യൂൺ ഡെഫിഷൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS). -Human Immuno deficiency Virus) എന്നാണ് അന്തർദേശിയ തലത്തില്‍ ഇതറിയപ്പെടുന്നത്. സർ.ഫ്രെഡ് ബോയിലിയുടെഅഭിപ്രായത്തിൽ എച്ച്.ഐ.വി വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. വൈറസ് പരീക്ഷണശാലയിൽ ജന്മം പ്രാപിച്ച ഒരു ജാരസന്തതിയാണ് പരീക്ഷണശാലകളിൽ നിന്നും രക്ഷപ്പെട്ട കുരങ്ങിൽ നിന്നും  മറ്റു മൃഗങ്ങളിലേയ്ക്കൊ അവിടെ നിന്ന് മനുഷ്യരിലേയ്ക്കൊ കുടിയെറിയതാവാം എന്ന് പറയപ്പെടുന്നു. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2എന്ന വൈറസിനെ മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിച്ചു എന്ന് പറയപ്പെടുന്നു .


 ഇന്ത്യയിൽമഹാരാഷ്ട്രയിലുംതമിഴ്‌നാട്ടിലുംവടക്കുകിഴക്കൻസംസ്ഥാനങ്ങളിലും ആണ് ഏറ്റുവുമധികം എയ്‌ഡ്‌സ് രോഗികള്‍ ഉള്ളത് ഇതിന്‍റെ ഒരു മുഖ്യ കാരണം അറിവില്ലായ്മയും കുത്തഴിഞ്ഞ ലൈംഗിക ബന്ധമാണ് .ഇവിടെ ലൈംഗിക തൊഴിലാളികളില്‍  20-30% പേർക്കും അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടു ദില്ലിയിലെ എയിഡ്സ്നിയന്ത്രണ സൊസൈറ്റിയു 2010 ലെ കണക്കനുസരിച്ച് ഇന്ത്യ ആകമനമായി 23 ലക്ഷം പേർക്ക് ഈ രോഗം ഉണ്ടത്രെ. ഏറ്റവും കൂടുതൽ എയിഡ്സ് ബാധിതർ ഉണ്ടായിരുന്ന ദക്ഷിണ ആഫ്രിക്കയിലെ അവസ്ഥയും മെച്ചപ്പെട്ടിട്ടുണ്ട്  .മരണങ്ങളും കുറഞ്ഞിട്ടൊണ്ട്‌. ലൈംഗിക എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയിൽ പെടുക.സിറിഞ്ചുകള്‍ ശുചിയാക്കാതെ ഉപയോഹിക്കുക വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ,ശുക്ലം,വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് ഈ രോഗാണു പകര്‍ന്നേക്കാം.

.. ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ്.HIV യുടെ ആദ്യ ലക്ഷണങ്ങള്‍ അകാരണമായഷീണവും ഇടക്കിടക്കുള്ള പനി, ത്വക്കിലുണ്ടാകുന്ന അര്‍ബുദം വിയര്‍പ്പ്,  
വായിലുംഅന്നനാളത്തിലുമുണ്ടാകുന്ന പൂപ്പല്‍, ക്ഷയംന്യൂമോണിയ ഇവ മൂലമുണ്ടാകുന്ന ചുമശ്വാസതടസംഓര്‍മ്മക്കുറവ്ഉത്സാഹക്കുറവ്മാനസികാസ്വാസ്ഥ്യം. കഴലകളുടെ വീക്കം, ശരീരഭാരം കുറയുക.

   ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ പുതിയ എച്ച്ഐവി കേസുകളില്‍ 57% കുറവുണ്ടായതായി നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ (എന്‍എസിഒ‍ പറയുന്നു.  എല്ലാ എയ്ഡ്‌സ് രോഗികള്‍ക്കും പ്രതിമാസം 400 രൂപവീതം പെന്‍ഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു..     രോഗി മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ 400 രൂപ പെന്‍ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നു ഇത് ഭയപ്പെടേണ്ട ഒരു രോഗം അല്ല .തുടര്‍ച്ചയായി ബോധവല്‍ക്കരണവുംപല സങ്കടനകളുടെയും പ്രവര്‍ത്തനങ്ങളും മൂലംഈ രോഗം എന്ന് വളരെ കുറഞ്ഞു വരുന്നുണ്ട്.എയിഡ്സ് രോഗത്തിനടിമയായ ഒരു കുടുംബത്തിന്‍റെ  മനക്കരുത്തും അതിനെ തന്റെടത്തോടെ  നേരിടുന്നതും കാണുക ,.,ഇതു കാണുക, ഇതു കണ്ടില്ലെങ്കില്‍ നിങ്ങളുടെ ജന്മം പാഴാകും എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ ആ ജന്മം സഫലം ആകണമെങ്കില്‍ ഇതു തീര്‍ച്ചയായും കാണുക..! എന്നാല്‍ അക്ഷര ആകുക, കരയരുത്.. കൂടുതല്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. എന്‍റെ വിലള്‍ വിറയ്ക്കുന്നു. കാണുക തീര്‍ച്ചയായും...!

Leng:ആസിഫ് വയനാട്   .

രാവ് (കവിത)

      

ഒരു ദിനം കൂടി മൂകമായ് അകലവെ
നഷ്ട ദുഖ:ങ്ങള്‍ എന്‍ ജീവിത പാതയില്‍
ഇഷ്ട നിറം  തേടി അലയുന്ന രാവുകള്‍
നഷ്ട സ്വപ്നത്തിന്‍റെ പൂമെത്തയാവുമ്പോള്‍.

നിദ്രയെ പുണരുന്ന നേത്രങ്ങള്‍ അറിയാതെ
സ്വച്ചന്ദമായ് ഞാന്‍ വിഹാരിപ്പൂ രാവതില്‍
മരം കോച്ചുമൊരു മഞ്ഞു തുള്ളിയായി
ആ മരകൊമ്പില്‍ ഞാന്‍ കാത്തിരുന്നു. .

തണുപ്പുള്ള രാത്രിതന്‍ തുടിക്കുന്ന ഹൃത്തിലെ
പിറക്കുന്ന ഗസലിന്റെ താളമോടെ
വീശുന്ന കുളിരിന്റെ  കൊലുസിട്ട പാദത്തില്‍
തഴുകുന്നു രാവിന്‍റെ  രാപ്പാടിപോല്‍..,.,

അസിഫ് വയനാട് 

Sunday, November 25, 2012

സ്ത്രീ ഒരു വിചിന്തനം


              


ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടിവരുന്നു . ഓരോ മണിക്കൂറിലും പലയിടങ്ങളിലും  സ്‌ത്രീകളെന്ന നിലയില്‍ പലതരത്തിലുള്ള അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാകുന്നു. അപരിചിതരില്‍ നിന്നുമുതല്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വരെ സ്‌ത്രീകള്‍ക്ക്‌ ചൂഷണങ്ങളും അക്രമങ്ങളും സഹിക്കേണ്ടിവരുന്നു. നമ്മുടെ ഇന്ത്യയില്‍ ചില സ്ത്രീകള്‍ പ്രസവം എന്ന മഹനീയമായ  കര്‍മ്മം പോലും പണത്തിനു വേണ്ടി ദൃശ്യ വല്‍ക്കരിക്കാന്‍ തയ്യാറായ  സാഹചര്യം. അതാണെന്നെ ഈ അവലോകനത്തിന് പ്രേരിപ്പിച്ചത് ,.അതുപോലെ ഒരു ദിനം പിറവികൊള്ളുന്നത് ഒന്നര വയസുള്ള കുട്ടിയെപോലും  ലൈംഗിക പീഡനത്തിനു ഇരയാക്കി എന്ന നിഷ്ടൂരമായ വാര്‍ത്തയോടെയാണ്.അല്ലെങ്കില്‍ സ്വന്തം കുഞ്ഞിനെ അച്ഛന്‍ പീഡിപ്പിച്ചു അമ്മ മകളെ കാമുകന് കാഴ്ചവച്ചു .നാലുയുവാക്കള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു .പലപ്പോഴും ഇതിനെല്ലാം പിറകില്‍ ഒരു സ്ത്രീയുടെ കൈകള്‍ ഉണ്ടെന്നറിയുമ്പോള്‍  നമ്മള്‍ക്ക് ലജ്ജിക്കാതിരിക്കാന്‍ ആവുമോ ?

ഇതിനിടയില്‍  മയാമോഹിനി എന്നൊരു  സിനിമ പുറത്തുവന്നു അതില്‍ ചില രംഗങ്ങള്‍  തീര്‍ത്തും അപലനീയമാണ്  കുടുംബത്തോടൊപ്പം  ഇതു കണ്ടിറങ്ങുമ്പോള്‍ കുട്ടികള്‍  ചില സംശയങ്ങള്‍  ചോദിച്ചേക്കാം  അതിനു മറുപടികൊടുക്കാനും  നമ്മള്‍ മറക്കരുത് ,അത് നമ്മുടെ ബാദ്ധ്യതയാണ് .അതവിടെ നിക്കട്ടെ എന്ന് നമ്മുടെ സമൂഹത്തില്‍  സ്ത്രീകളോടുള്ള കുറ്റകൃത്യങ്ങള്‍  കൂടി വരുന്നതിന്‍റെ  യാതാര്‍ത്ഥ കാരണം നമ്മുടെ നിയമ സംഗിതയിലെ പഴുതുകള്‍ അല്ലെ ?നിയമത്തിനോടുള്ള ഭയക്കുറവു  എന്ത് ചെയ്താലും എത്രയോക്കയെ വരാനുള്ളൂ എന്നാ തിരിച്ചറിവ്  അത് കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നു .സ്ത്രീകള്‍ സമൂഹത്തിന്റെ മഹനീയമായ സമ്പത്താണ്‌ എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ .ആ സ്ഥാനം നമുക്കവര്‍ക്ക് കൊടുത്തുകൂടെ ? സാഹചര്യങ്ങള്‍ ആണ് ഒരാളെ തെറ്റിലേക്ക് വലിച്ചിഴക്കുന്നത് ,ഒരാണിന്റെ തന്റേടം ഇല്ലായ്മയും ഒരു പെണ്ണിനെ തെറ്റുകള്‍ക്ക് പ്രേരിപ്പിക്കാം ,ഭര്‍ത്താവ് ആണത്തം  ഉള്ളവന്‍ ആയിരുന്നെങ്കില്‍ ആ സ്ത്രീ തന്റെ പ്രസവം ഷൂട്ട്‌ ചെയ്യാന്‍ അനുവദിക്കില്ലായിരുന്നു .ഈ പ്രശ്നം അവന്‍റെ  വീഴ്ചയാണ് .സെന്‍സര്‍ ബോര്‍ഡ് എന്ന ഒരു പോംവഴി  പിന്നീടുള്ള കടമ്പയാണ് ,ഫോട്ടോയെടുക്കാന്‍ കിടന്നു കൊടുത്തിട്ട് പിന്നെന്തു  സെന്‍സര്‍ .,., 

ഇവിടെയാണ് ഓസ്ക്കാർ വൈൽഡിന്‍റെ  വാക്കുകള്‍ രസകരമായി തോന്നുന്നത്  ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയുമായിട്ടാണ്. പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും, പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും.ഇതു സത്യമാവുമോ അങ്ങനെ ചിന്തിച്ചാല്‍ നീശെയുടെ വാക്കുകള്‍ നമുക്ക് അന്ഗീകരിക്കേണ്ടി വരും (ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ) ആണെന്ന് തെളിയിക്കുന്ന  ചില സംഭവങ്ങള്‍ ആണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. പ്രകൃതം, നിരന്തരം നിർഗളിക്കുന്ന സ്നേഹവായ്പ്‌, നുരഞ്ഞുപൊങ്ങു ന്ന വൈകാരികത...ഇതെല്ലാംതന്നെ സ്ത്രീമനസ്സ്‌ വികാരപ്രധാനമാണെന്ന്‌ എന്‍റെ ഭാഷ്യം .ഇനി ചില ഹൈന്ദവ ഹൃന്ദങ്ങള്‍ സ്ത്രീയെ കുറിച്ച് പറഞ്ഞിരുന്നല്ലോ അതെന്താണെന്ന് നോക്കാം. പിതാരക്ഷതി കൗമാരേ ഭർത്താരക്ഷതി യൗവനേ രക്ഷന്തി സ്ഥാവിരേ പുത്രാ നഃ സ്ത്രീ സ്വാതന്ത്ര്യ മർതി (9:3 ) (കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധ്യക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യം അർഹിക്കുന്നില്ല). ( ഭഗവദ്ഗീത ) സ്ത്രീകളെ അധമകളായാണ്‌ ഗണിച്ചിരിക്കുന്നത്‌. മാംഹി പാർഥ വ്യാപാശ്രിത്യ യേള പിസ്യൂഃ പാപയോനയഃസ്‍്ര തീയോ വൈശ്യാസ്തഥാ ശൂദ്രസ്തേള പിയാന്തി പരാം ഗതിം (9:32). (അർജുനാ, സ്ത്രീകൾ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ പാപയോനിയിൽ ജനിച്ചവരായിരുന്നാലും എന്നെ ശരണം പ്രാപിച്ചാൽ പരമഗതി പ്രാപിക്കുന്നു) സ്ത്രീ പൂജിക്കപ്പെടണമെന്ന്‌ പഠിപ്പിച്ച മനുസ്മൃതിയുടെ ഉപദേശം അവൾക്ക്‌ ഒരു കാരണവശാലും യാതൊരു രീതിയിലുമുള്ള സ്വാതന്ത്ര്യം നൽകരുത്‌ എന്നായിരുന്നു.
ഋഗ്വേദം 10:95:15) ഉപനിഷത്തുകളാകട്ടെ സ്ത്രീയെക്കുറിച്ച്‌ തികച്ചും പ്രതിലോമകരമായ വീക്ഷണമാണ്‌ വെച്ചു പുലർത്തുന്നത്‌. ലോകത്തുള്ള സകലവിധ ദുഃഖത്തി‍ന്‍റെയും കാരണം സ്ത്രീയാണ്‌. സർവദോഷങ്ങളുടെയും പേടകമായ നാരി നരകാഗ്നിയിലെ ഇന്ധനമാണ്‌. യാജ്ഞവൽക്യോപനിഷത്തിലെ ഏതാനും സൂക്തങ്ങൾ കാണുക. ജ്വലനാ അതി ദൂര്യോപി സരസാ അപി നീരസാഃസ്‍്ര തീയോ ഹി നരകാഗ്നീനാ മിന്ധനം ചാരുദാരുണാം (ശ്ളോകം16) (വളരെ ദൂരെ വെച്ചുതന്നെ ദഹിപ്പിക്കുന്നവളും സരസയാണെന്നു തോന്നുമെങ്കിലും രാസഹീനയും നരകാഗ്നിയിലെ ഇന്ധനവുമായ സ്ത്രീ സുന്ദരിയാണെങ്കിലും ഭയാനകമാണ്‌). കാമനാംനാ കിരാതേന വികീർണാ മുഗ്ധ ചേതസഃ നാര്യോ നരവിഹം ഗാനാമംഗ ബന്ധനവാഗുരാഃ (ശ്ളോകം 17) കാമദേവനാകുന്ന കിരാതൻ മനുഷ്യനാകുന്ന പക്ഷികളെ അകപ്പെടുത്താൻ വീശിയ വലയാണ്‌ മുഗ്ധചേതസ്സുകളായ നാരിമാർ) സർവേഷാം ദോഷരത്നാനാം സുസമുദ്ഗികയാനയാ ദുഃഖ ശൃംഖലയാ നിത്യമലമസ്തു മ മസ്ത്രീയാ (ശ്ളോകം 19) (സർവ ദോഷരത്നങ്ങളുടെ പേടകവും ദുഃഖമാകുന്ന ശൃംഖലയുമായ സ്ത്രീയിൽ നിന്ന്‌ ഭഗവാൻ നിന്നെ രക്ഷിക്കട്ടെ).അപ്പോള്‍ വേദങ്ങള്‍  പോലും സ്ത്രീയെ കുറ്റപ്പെടുത്തുന്നു.അപ്പോള്‍ നമുക്കും അങ്ങനെ ചെയ്തുകൂടെ ?പാടില്ല എന്നാണു എന്‍റെ മനസ്സ് പറയുന്നത് ,.ഇവിടെ ഞാന്‍ (അരിസ്റ്റോട്ടിൽ ഒനാസ്സിസ്സ്) വാക്കുകള്‍ ഓര്‍മ്മിക്കുന്നു അന്ഗീകരിക്കുന്നു,. സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സമ്പത്തും ധനവുമെല്ലാം നിരർത്ഥകമാകുമായിരുന്നു.

പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിക്കുന്ന വഴിവിട്ട സ്വാതന്ത്ര്യം ആ സമൂഹത്തെ നാശത്തിലാണ്‌ എത്തിച്ചിട്ടുള്ളതെന്നതാണ്‌ വസ്‌തുത. ക്രൈസ്തവ ശിക്ഷണങ്ങൾ സൃഷ്ടിച്ച ദുസ്സഹമായ അവസ്‌ഥയോടുള്ള പ്രതിഷേധമാണ്‌ അവിടെ നാം കാണുന്നത് . അവരുടെ സ്വാതന്ത്ര്യത്തിനു കാരണം ക്രൈസ്തവദർശനമാണെന്ന്‌ പറയാൻ തീവ്രവാദികളായ മിഷനറി പ്രവർത്തകർ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്‌കാരത്തെ അധാർമികതയുടെ ഗർത്തത്തിൽ നിന്ന്‌ എങ്ങനെ കരകയറ്റാനാവുമെന്നാണ്‌ ക്രിസ്ത്യൻ ബുദ്ധിജീവികൾ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തിന്‌ പ്രായോഗിക തലത്തിൽ ജനങ്ങളെ പാപവിമുക്തരാക്കാൻ കഴിയുന്നില്ലെന്ന വസ്തുത അവർ അംഗീകരിക്കുന്നു. അപ്പോൾ പാശ്ചാത്യ സ്‌ത്രീയുടെ സ്വാതന്ത്ര്യം ക്രൈസ്തവ ദർശനത്തിന്റെ ഉൽപന്നമല്ലെന്ന്‌ അവർതന്നെ സമ്മതിക്കുന്നു. ഈ പാശ്ചാത്യ സംസ്കാരം ഇന്ത്യയിലും  ആവര്‍ത്തിക്കാന്‍ ആണ് ഒരു  സ്ത്രീ ഇന്നു  തയ്യാറായത് എന്നോര്‍ക്കുമ്പോള്‍ അവരോടുള്ള മതിപ്പ് അലിഞ്ഞില്ലാതാവുന്നു.

ഇനി സ്ത്രീയെ കുറിച്ചുള്ള യഹൂദ വീഷണം ഒന്ന്  നോക്കാം മനുഷ്യർക്കിടയിലേക്ക്‌ പാപം കടന്നുവരാൻ കാരണം സ്ത്രീയാണെന്നാണ്‌ യഹൂദര്‍ പറയുന്നത് . വിലക്കപ്പെട്ട കനി സ്വയം തിന്നുകയും തന്‍റെ ഇണയെക്കൊണ്ട്‌ തീറ്റിക്കുകയും ചെയ്തവളാണ്‌ സ്ത്രീ (ഉൽപത്തി 3:12). ദൈവത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കുവാൻ പ്രേരിപ്പിക്കുക കൂടിചെയ്‌ത പാപിയാണവൾ. ഇതായിരുന്നു സ്ത്രീയെക്കുറിച്ചുള്ള യഹൂദ വീക്ഷണം. അത്‌ ക്രൈസ്തവ തലത്തിലെത്തിയപ്പോൾ പാപത്തിന്‌ വാതിൽ തുറന്നുകൊടുക്കുക വഴി ദൈവപുത്രന്റെ കഷ്ടാനുഭവങ്ങളിലൂടെയുള്ള ക്രൂശീകരണത്തിനുള്ള ആത്യന്തികമായ കാരണക്കാരിയെന്ന പാപഭാരംകൂടി വഹിക്കുവാൻ അവൾ വിധിക്കപ്പട്ടവളായിത്തീർന്നു. (`ബാൽ`) എന്ന എബ്രായ പദത്തിനർഥം ഉടമസ്ഥൻ എന്നാണ്‌. ബൈബിൾ പഴയനിയമത്തിൽ പുരുഷനെ ബാൽ എന്നാണ്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. സ്ത്രീയുടെ മുകളിൽ എല്ലാ അർഥത്തിലുമുള്ള ഉടമാവകാശമുള്ളവന്‍ എന്ന നിലക്കാണ്‌ പഴയനിയമത്തിലെ കൽപനകളിൽ പുരുഷനെ നമുക്ക്‌ കാണാൻ കഴിയുന്നത്‌. സ്ത്രീകളെ -സ്വന്തം പുത്രിമാരെ വിൽക്കുവാൻ വരെ -പുരുഷന്‌ ബൈബിൾ അനുവാദം നൽകുന്നുണ്ട്‌ (പുറപ്പാട്‌ 21:7). കടം വീട്ടുവാനായി സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം പോലും യഹൂദന്മാർക്കിടയിൽ നിലനിന്നിരുന്നു (നെഹമ്യാ 5:5). മതപരമായ അനുഷ്ഠാനങ്ങളിൽപോലും സ്ത്രീക്ക്‌ സ്വന്തമായ ഇച്ഛയ്ക്കനുസൃതമായി പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം യഹൂദന്മാർ നൽകിയിരുന്നില്ല.

ഇവിടെയാണ് മാത്യൂ പ്രേയെറിന്റെ  വാക്കുകള്‍ പ്രസക്തമാവുന്നത്
അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക.നമ്മുടെ ഭാരതീയ സംസ്കാരം ഒരിക്കലും തച്ചുടക്കാന്‍ ഒരാളെയും അനുവദിക്കരുത്. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. കവി കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകള്‍ . കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.നാം ചിന്തിക്കേണ്ടിയിരിക്കുന്നു .വീണ്ടും നമുക്ക്മനുസ്മൃതിയിലെക്കൊന്നു തിരിച്ചുപോകാം മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56ആം വാക്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്‌. പ്രസ്തുത വാക്യം ഇങ്ങനെയാണ്‌. യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാംയ‍്രൈ ത താസ്തുന പൂജന്ത്യേ സർവാ സ്തത്രാ ഫലാഃ ക്രിയാഃ (എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളുംസന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന പ്രവർത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു) മനുസ്മൃതിയിൽ സ്ത്രീപൂജകൊണ്ട്‌ വിവക്ഷിക്കുന്നതെന്താണെന്ന്‌ ചർച്ച ചെയ്യുന്നതിനുമുമ്പ്‌ സ്ത്രീയെക്കുറിച്ച ഹൈന്ദവ സങ്കൽപമെന്തായിരുന്നുവെന്നാണ്‌ പരിശോധിക്കപ്പെടേണ്ടത്‌.
സ്ത്രീയെക്കുറിച്ച്‌ ഋഗ്വേദകാലത്തുണ്ടായിരുന്ന വീക്ഷണം വളരെ വികലമായിരുന്നു. അവൾ വിശ്വസിക്കാൻ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നായിരുന്നു അന്നത്തെ സങ്കൽപം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരുരവസ്സിനോട്‌ പറയുന്നതിങ്ങനെയാണ്‌: `പുരുരവസ്സ്‌, മരിക്കരുത്‌, ഓടിപ്പോകരുത്‌; ക്രോധം പൂണ്ട ചെന്നായ്ക്കൾ നിങ്ങളെ കടിച്ചു കീറാതിരിക്കട്ടെ. സത്യമായുംസ്‍്ര തീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണവരുടേത്‌. സ്ത്രീകളുമായി ചങ്ങാത്തമില്ലതന്നെ. വീട്ടിലേക്ക്‌ മടങ്ങിപ്പോകൂ` (ഋഗ്വേദീയ ശതപഥ ബ്രാഹ്മണം 11:15, 1:10 ഡി.ഡി കൊസാം‍ി ഉദ്ധരി ച്ചത്‌ ങ്യവേ മിറ ‍ൃലമഹശ‍്യേ ‍ുമഴല 105) ഋഗ്വേദ സംഹിതയിലും ഇക്കാര്യം പറയുന്നുണ്ട്‌. പുരുരവോ യാമൃഥാമാ പ്രപപ്തോമാ ത്വാ വൃകാസോ അശിവാസ ഉക്ഷൻ നവൈസ്ത്രൈണാ നി സഖ്യാ നിസന്തിസാലാവ കാണാം ഹൃദയാന്യേതാ.

 . ഈ വചനത്തിന്‌ തൊട്ടുമുമ്പുള്ള ശ്ളോകം ഈ സംശയം തീർക്കാൻ പര്യാപ്തമാണ്‌. അസ്വാതന്ത്രാഃ സ്ത്രീയഃ കാര്യാഃ പുരുഷൈർ സ്വൈർദിവാനിശംവി ഷയേഷു ച സജ്ജന്ത്യാഃ സ്സംസ്ഥാപ്യാ ആത്മനോ വശേ (9:2) (ഭർത്താവ്‌ തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലും സ്ത്രീക്ക്  സ്വാതന്ത്ര്യം കൊടുക്കരുതാത്തതാകുന്നു. അവർ ദുർവിഷയി കളായിരുന്നാലും തങ്ങളുടെ സ്വാധീനത്തിൽ അധിവസിച്ചുകൊള്ളേണ്ടതാ കുന്നു). പുരുഷന്റെ ഭോഗയന്ത്രം മാത്രമായി സ്ത്രീയെ കാണുന്ന രീതിയിലു ള്ളവയാണ്‌ മനുസ്മൃതിയിലെ നിയമങ്ങൾ. അഞ്ചാം അധ്യായത്തിലും ഒമ്പതാം അധ്യായത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾ വായിച്ചാൽ ആർക്കും ബോധ്യമാവുന്നതാണിത്‌. അപ്പോൾ പിന്നെ സ്ത്രീ പൂജിക്കപ്പെടെണ്ടതാണെന്ന്‌ മനു പറഞ്ഞതി‍ന്‍റെ പൊരുളെന്താണ്‌? ഇത്‌ പറഞ്ഞിരിക്കുന്നത്‌ മനുസ്മൃതി മൂന്നാം അധ്യായം 56-‍ വാക്യത്തിലാണെന്ന്‌ നാം കണ്ടുവല്ലോ. എന്താണ്‌ ഇവിടെ പൂജകൊണ്ട്‌ വിവക്ഷിക്കപ്പെട്ടതെന്ന്‌ മനസ്സിലാക്കാൻ 55 മുതൽ 62 വരെയുള്ള ഈരടികൾ ശ്രദ്ധാപൂർവം വായിച്ചാൽ മതി. പ്രസ്തുത വാക്യങ്ങളുടെ സാരം ഇങ്ങനെയാണ്‌: അച്ഛൻ, സഹോദരൻ, വരൻ, ദേവരൻ ഇവർ കന്യകയുടെ ക്ഷേമം ഇച്ഛിക്കുന്നതായാൽ അവളെ കല്യാണകാലത്തും ശേഷവും ഭൂഷണം മുതലായവകൊണ്ട്‌ ഉപചരിച്ച്‌ സന്തോഷപ്പെടുത്തേണ്ടതാകുന്നു. പത്നി വസ്‌ ത്രാഭരണങ്ങളെക്കൊണ്ട്‌ സന്തുഷ്ടയാകാതിരുന്നാൽ വരനെ സന്തോഷി പ്പിക്കുകയില്ല. വരൻ സന്തോഷിക്കാതിരുന്നാൽ വധുവിനെ പ്രാപിക്കുകയില്ല. അങ്ങനെയാവുമ്പോൾ സന്താനാഭിവൃദ്ധിയുണ്ടാവുകയില്ല. സ്ത്രീ വസ്‌ ത്രാഭരണങ്ങളാൽ ശോഭിതയായിരുന്നാൽ ഭർതൃസംയോഗത്താൽ ആ കുലം വൃദ്ധിയെ പ്രാപിക്കുന്നു. പത്നിയിൽ വരൻ അനുരാഗഹീനനായിരുന്നാൽ അവൾ പരപുരുഷസംഗിയായി ഭവിക്കും. തന്നിമിത്തം ആ കുലം ഹീനമാകും“. എങ്ങനെയാണ്‌ സ്ത്രീ പൂജിക്കപ്പെടേണ്ടതെന്ന്‌ ഈ വചനങ്ങളിൽ നിന്ന്‌ വ്യക്തമാവുന്നു.

ഏത്‌ അവസ്ഥയിലാണെങ്കിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെ ന്ന്‌ പഠിപ്പിക്കുകയാണ്‌ മനുസ്മൃതി ചെയ്യുന്നതെന്ന്‌ ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട്‌ വാദിക്കപ്പെടാറുണ്ട്‌.അപ്പോള്‍ കുഞ്ഞുണ്ണി മാഷിന്‍റെ ഒരു തമാശ ഓര്‍ത്തുപോയി മുടിക്കുമല്ലോ പെണ്ണുങ്ങൾ മുടിയുള്ളതു കാരണം, മുലയുള്ളതു കാരണം മുടിയും മുലയും കൂടിയല്ലോ പെണ്ണെന്നൊരൽഭുതം,,,.. ഏതൊരു ഗ്രന്ഥത്തിലെയും ഉപമാലങ്കാരങ്ങളെ വ്യാഖ്യാനിക്കുവാൻ ആ ഗ്രന്ഥത്തിന്റെ ഇതിവൃത്തത്തെയും അത്‌ പ്രഖ്യാപിക്കുന്ന ആദർശ‍ത്തെയും അത്‌ മുന്നോട്ടുവെക്കുന്ന സാമൂഹികസംവിധാനത്തെയും കുറിച്ച് അടിസ്ഥാന വസ്തുതകൾ അറിയേണ്ടതുണ്ട്‌. `സ്ത്രീകൾക്ക്‌ ബാധ്യതയുള്ളപോലെ അവകാശങ്ങളുമുണ്ട്‌` (2:228) എന്ന ഖുർആൻ സൂക്തം സ്ത്രീ പുരുഷന്ധത്തെക്കുറിച്ച അതിന്റെ വീക്ഷണത്തെ സംന്ധിച്ച അടിസ്ഥാനപരമായ അറിവ്‌ നൽകുന്നു.

വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും നൽകി‍യാണ് സ്ത്രീ പൂജിക്കപ്പെടേണ്ടത്‌. എന്തിനാണിവ നൽകുന്നത്‌? ഭക്ഷണം നൽകി സ്ത്രീശരീരം മാംസളമാക്കണം; പുരുഷൻ അവളിൽ അനുരക്തനാവുന്നതിനുവേണ്ടി. വസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ച് സ്ത്രീ ശരീരം സുന്ദരമാക്കണം. പുരുഷൻ അവളിൽ ആകൃഷ്ടനാവുന്നതിനുവേണ്ടി. പുരുഷന്റെ കിടപ്പറയുടെ അലങ്കാരമാക്കുന്ന രീതിയിൽ സ്‌ത്രീ പൂജിക്കപ്പെടണം. ഇതാണ്‌ മനുവിന്റെ വിധി. സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച്‌ മനുവിന്‌ ഒന്നും പറയാനില്ല. കുടുംബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളാൽ ബന്ധിക്കപ്പെട്ട്‌ വീർപ്പുമുട്ടിക്കഴിയേണ്ട, യാതൊരു അവകാശങ്ങളുമില്ലാത്ത വ്യക്തിയായാണ്‌ മനുസ്‌മൃതിയിലെ നിയമങ്ങൾ സ്ത്രീയെ കണക്കാക്കുന്നത്‌.ഇത് നമുക്കൊരിക്കലും അംഗീകരിക്കാന്‍ ആവില്ല എന്നാണു എന്‍റെ നിലപാട് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം അവള്‍ക്കും അനുവദിക്കണം എന്ന് വച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെ  സ്വന്തം പ്രസവ രംഗങ്ങള്‍ പോലും  പരസ്യമാക്കുന്നത് സമൂഹത്തോടുള്ള  അവളുടെ മ്ലേച്ചതയാണ് ,അതിനു സ്തുതിപാടാന്‍  കുറെ കുഞ്ഞാടുകള്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നു.അത്തരക്കാരോട്  ഒരു  എളിയ ചോദ്യം അവശേഷിപ്പിക്കുന്നു  നിങ്ങളുടെ   ഭാര്യയുടെ ..,അമ്മയുടെ  മകളുടെ   സഹോദരിയുടെ   ഇതുപോലുള്ള മഹനീയമായ  അവസ്ഥകള്‍ നിങ്ങള്‍ക്ക്  പരസ്യമാക്കാന്‍  ചങ്കൂറ്റം ഉണ്ടോ ?,., പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അലയടികള്‍ നമ്മുടെ ഇന്ത്യയില്‍  വിതക്കാന്‍ അനുവദിക്കണമോ ? ലോകം അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട് ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധമായ സ്വഭാവം ഇത്രയേറെ  സ്ത്രീകളെ ബഹുമാനിക്കുന്ന ഒരിടമില്ല  അത്  ഇല്ലാതെയാക്കാന്‍  ശ്രമിക്കരുത്. `. സ്ത്രീയുടെ മഹത്വമളക്കേണ്ടത്‌ അവളുടെ പേശീ ബലം നോക്കിയിട്ടല്ല. അവളുടെ പെരുമാറ്റരീതിയുടെ അടിസ്‌ഥാനത്തിലാണെന്നാണ്‌ മുഹമ്മദി(സ)വാക്കുകള്‍ ആണിത് ,.,.,.നാം സ്ത്രീകളെ  ബഹുമാനിക്കണം    ആദരിക്കണം  .,.,അത് സമൂഹത്തിന്‌  ഗുണമേ ചെയ്യൂ.,.,.,.


ആസിഫ് വയനാട് .

Friday, November 23, 2012

പാലസ്തീന്‍ ചരിത്രം ഒരെത്തിനോട്ടം


      
 സയണിസ്റ്റ് കിരാത വാഴ്ചയുടെ പുതിയ മുഖം ഡേയര്‍ യാസിനില്‍ നടത്തിയ കൂട്ടക്കൊല ചരിത്രത്തിന്റെ ഏടുകളില്‍ എഴുതപ്പെട്ടിരിക്കുന്നു .എന്നാല്‍ ഒരു തനിയാവര്‍ത്തനം പോലെ ഇന്നത് ബെസ്റ്റ് ബാങ്കില്‍ എത്തി നില്‍ക്കുന്നു .പാലസ്തീന്‍ എന്നാ രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് സയണിസ്റ്റ് പദ്ധതി.അതിനവര്‍ നടത്തുന്ന നരഹത്യകള്‍ ലോകരാഷ്ട്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നു നാല്പതു വര്‍ഷമായി തുടരുന്ന ഈ അധിനിവേശത്തെ ചെറുക്കാന്‍ പാലസ്തീന്‍ ജനത ദിനവും നഷ്ടപ്പെടുത്തുന്നത് നൂറു കണക്കിന് ജീവനുകളാണ് .ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇസ്രായേലിനു മൂട് താങ്ങുന്ന ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ നിശബ്തമായി നിലകൊള്ളുന്നു എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു .
എന്നും ഇന്നലെയും തുടങ്ങിയതല്ല ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്നം 1947നവംബറില്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം രണ്ടു രാജ്യങ്ങളായി തിരിക്കുകയുണ്ടായി  55% വരുന്ന ജൂദരാഷ്ട്രവും  45% പലസ്തീനും എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ബ്രിട്ടന്‍ അതില്‍ നിന്നും പിന്‍വാങ്ങുന്നു നാടകത്തിന്റെ തുടക്കം. പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് 1948  നിയമങ്ങളെയും അവഗണിച്ചുകൊണ്ട് യാഹൂദികള്‍ ഒരു രാഷ്ട്രം കേട്ടിപ്പടുക്കുന്നു അധിനിവേശം ആരംഭിക്കുന്നു ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 85% പാലസ്തീനികളും കുടിയിറക്കപ്പെട്ടു 78% സ്ഥലങ്ങളും ഇസ്രായേല്‍ കൈയ്യടക്കി ബെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ കൈവശമായി ഗാസമുതല്‍ തെക്കോട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിന്റെയും.
1948 ശേഷം പ്രധാനമായും മൂന്നു യുദ്ധങ്ങള്‍ ഉണ്ടായി, ഇസ്രായേല്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചു വിടുന്ന ലെബനാന്‍ ജനതയെ കൂടാതെയാണിത്.

 ഫ്രാന്സിനോടും ഇഗ്ലണ്ടിനോടും പിന്നൊന്ന് 1967 ആറു ദിന യുദ്ധം എന്നറിയപ്പെടുന്നു അത് .,.1973 .,., 1967-ലെ യുദ്ധത്തിനുശേഷം ഇസ്രായേല്‍ വെസ്റ്റ്‌ബാങ്കും ഗാസയും കൈയടക്കി. പലപ്രാവശ്യം ഐക്യരാഷ്‌ട്രസഭ പ്രമേയങ്ങള്‍ പാസാക്കിയെങ്കിലും 1967-ലെ കയ്യേറ്റം ഒഴിവാക്കാന്‍ തുടര്‍ന്നുള്ള നാല്‍പ്പത്‌ വര്‍ഷവും ഇസ്രായേല്‍ തയ്യാറായില്ല. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും കിരാതമായ ഒരു അധിനിവേശ ഭരണം സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയുമാണ്‌ അവര്‍ ഇതുവരെ ചെയ്‌തത്‌.ഇതെല്ലാം സയണിസ്റ്റ് ഭരണം അടിചെല്പ്പിക്കാനും  ഒരു നിര്‍ധനരായജനതയെ  കൊന്നൊടുക്കാനും അവര്‍ കണ്ടു പിടിച്ച കുറുക്കു വഴികള്‍  ആയിരുന്നു . പലസ്‌തീന്‍ ജനത നിരവധി കൊച്ചുകഷ്‌ണങ്ങളായി ഛിന്നഭിന്നമാക്കപ്പെടുകയും കമ്പിവേലികളാലും വലിയ മതിലുകളാലും വളഞ്ഞുവെക്കപ്പെടുകയും അധിനിവേശക്കാരന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്‌തു.സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികള്‍ ആയി കഴിയേണ്ടി വരുന്ന ഒരു ജനതയുടെ വേദനിപ്പിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍ .(പ്രശസ്ത കവി ഡാര്‍വിന്റെ ചില വരികള്‍ ഓര്മ വരുന്നു അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പറവകള്‍ എങ്ങോട്ടുപോവും എന്ന് .,.,മുറിവ് അനെഷിക്കുന്ന ഒരു രക്ത തുള്ളിയുടെ അവസ്ഥയാണിന്നു പാലസ്തീനിന് എത്ര  മഹത്തരമായ  വാക്കുകള്‍ )

ജനീവ  കരാര്‍ പറയുന്നത് അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല  എന്ന് എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി   കടകവിരുദ്ധമായി അധിനിവേശ വെസ്റ്റ്‌ ബാങ്കില്‍ ഇപ്പോള്‍ 400,000 ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്‌.  നാല്പതു വര്‍ഷമായി തുടരുന്ന ഈ കുടിയേറ്റം ലോക രാഷ്ട്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് .  ഒരു പാലസ്തീന്‍ കാരന്‍ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍ സഞ്ചരിക്കാന്‍  നാനൂറിലധികം പരിശോധനാ കേന്ദ്രങ്ങള്‍ താണ്ടണം എന്ന് പറയുമ്പോള്‍ എത്ര ക്രൂരമാവും ഇവിടത്തെ അവസ്ഥ . അധിനിവേശത്തിനു കീഴില്‍ ദൈനംദിനം നടക്കുന്ന ഈ പരിശോധനകള്‍, ശരീരപരിശോധനകള്‍, വാചാ കുറ്റപ്പെടുത്തലുകള്‍ എന്നിവയൊക്കെയാണ്‌ 1987 അവസാനം ഇന്‍തിഫാദയെന്നപേരില്‍ പൊട്ടിത്തെറിച്ചത്‌. അത്‌ ആദ്യത്തില്‍ പലസ്‌തീനിയന്‍ യുവത്വത്തിന്റെ സ്വാഭാവികമായ ചെറുത്തുനില്‍പ്പായിരുന്നു. ഇത്തരം ക്രൂരതകള്‍ കൊണ്ട് പൊറുതി മുട്ടിയ പലസ്തീന്‍ ജനത പ്രധിരോധത്തിലേക്ക് നീങ്ങിയതില്‍ അവരെ കുറ്റപ്പെടുത്താന്‍ നമുക്കാവുമോ?  ഈ കുടിയേറ്റക്കാര്‍ ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള്‍ പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. സുഖകരമായ `കുടിയേറ്റക്കാര്‍ക്ക്‌ മാത്രമുള്ള' റോഡുകളില്‍ ഗേറ്റുകളോ പരിശോധനാകേന്ദ്രങ്ങളോ ഇല്ല.
1987ഒരു കൂട്ടം ചെറുപ്പക്കാര്‍ ആദ്യമായി ചെറുത്തു നില്‍ക്കാന്‍ തീരുമാനിക്കുന്നു . ഹറകത്തുല്‍  മുഖാവത്തുല്‍ ഇസ്ലാമിയ  (ഹമാസ് )ആദ്യ ചെറുത്തു നില്‍പ്പ് എന്നര്‍ഥം വരുന്ന ഇന്തിപാധ എന്ന സങ്കടന രൂപപ്പെടുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരായ വിദ്യാര്‍ഥികളുടെ കല്ലേറിലൂടെയാണ്‌. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയ ശക്തികളും ജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഒരു ജനകീയ ചെറുത്തുനില്‍പ്പായി അത്‌ വളര്‍ന്നു.

മൂന്നുവര്‍ഷത്തോളം ഇസ്രായേലി അധിനിവേശസേനയെ അത്‌ വിഷമസ്ഥിതിയിലാക്കി. പ്രദേശങ്ങള്‍തോറും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധിനിവേശസേനയുടെ തോക്കുകളെയും ടാങ്കുകളെയും വെറുംകൈയുമായാണ്‌ അവര്‍ നേരിട്ടത്‌.ഒരു ജനതയോട് യഹൂദികള്‍ കാട്ടുന്ന ക്രൂരത  പുറം ലോകമറിയുന്നു അത്‌ അസമമായ ഒരു പോരാട്ടമായിരുന്നു. എന്നാല്‍ ഇസ്രായേലി അധിനിവേശത്തിന്റെ ക്രൂരതയിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‌ അത്‌ ഇടയാക്കി.അതിനിടയില്‍ തന്ത്ര പൂര്‍വ്വം ഇസ്രായേല്‍ ഹമാസ് ഫത്താ ഭിന്നിപ്പ് സാധിച്ചെടുത്തു.ഹമാസിനെ അവര്‍ അദൃശ്യമായി സഹായിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടണ്ട.ചതി അത് ഇസ്രയേലിന്റെ കൂടപ്പിറപ്പാണ് .  പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ വാസ്‌തവസ്ഥിതി ഒളിപ്പിച്ചുവെക്കാന്‍ ഇസ്രായേലും അവരുടെ വാല് നക്കികളായ അമേരിക്കയും സഖ്യശക്തികളും നടത്തുന്ന വെള്ളപൂശല്‍കൊണ്ട്‌ കഴിയാത്ത സ്ഥിതിയുണ്ടായി. ഇത്‌ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക്‌ നയിക്കുകയും ഒസ്ലോ ഒത്തുതീര്‍പ്പിലേക്ക്‌ നയിക്കുകയും ചെയ്‌തു. ഇസ്രായേലി അധിനിവേശ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന്‌ പലസ്‌തീനി പ്രതിരോധത്തിന്റെ എതിരറ്റ നേതാവായ യാസര്‍ അറാഫത്ത്‌ നടത്തിയ ശ്രമമമായിരുന്നു ഒസ്ലോ ഒത്തുതീര്‍പ്പ്‌(.1993 )ഓസ്ലോ കരാര്‍പ്രകാരം ഒരു പൂര്‍ണപലസ്‌തീന്‍ രാഷ്‌ട്രമായി പിന്നീട്‌ മാറാവുന്നവിധത്തില്‍ പലസ്‌തീന്‍ അഥോറിറ്റി രൂപീകരിക്കുക. വെസ്റ്റ്‌ബാങ്കിന്റെ നിയന്ത്രണം കൈമാറുക. വെസ്റ്റ്‌ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുക; ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക്‌ തിരിച്ചുവരാനുള്ള അവകാശവും തുടര്‍ചര്‍ച്ചകളുടെ ഭാഗമാക്കുക.എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ ഇന്നും ഈ നരഹത്യ തുടര്‍ന്ന് കൊണ്ടിരിക്കുന്നുഎല്ലാവരും മനപ്പൂര്‍വം ഇതെല്ലാം കണ്ടില്ല  എന്നും നടിക്കുന്നു .എപ്പോള്‍ വീണ്ടും  സമാധാന പ്രക്രിയയുടെ പരാജയത്തില്‍നിന്ന്‌ രണ്ടാം ഇന്‍തിഫാദ ഉയര്‍ന്നുവന്നു. ഒരുതരത്തിലുള്ള സമാധാനവും ദൃശ്യമാവാതിരിക്കുകയും പലസ്‌തീന്‍ രാഷ്‌ട്രത്തിനുള്ള സാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ പലസ്‌തീനികളുടെ എതിര്‍പ്പ്‌ വളര്‍ന്നുവന്നു. നിരന്തരം പലസ്തീന്‍ ജനത വേട്ടയാടപ്പെടുന്നു സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്നു അവിടെ നിന്നും പുറത്തു വരുന്ന  സത്യങ്ങള്‍ മനുഷ്യ മനസാഷിയെ മരവിപ്പിക്കുന്നതാണ് . പലസ്‌തീന്‍ ചെറുത്തുനില്‍പ്പ്‌ തുടരുകയും ശക്തിപ്പെടുകയും ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്‌തപ്പോള്‍, പലസ്‌തീന്‍ ജനങ്ങള്‍ക്ക്‌ അന്തിമപരിഹാരമെന്ന്‌ ഇസ്രായേല്‍ കരുതുന്നത്‌ നടപ്പിലാക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കയാണ്‌ അവര്‍. ഇതാണ്‌ ബന്ധവിമോചനപദ്ധതിയെന്ന്‌ വിളിക്കപ്പെടുന്നത്‌. അതനുസരിച്ച്‌ ഗാസാചീന്തില്‍നിന്ന്‌ പിന്മാറുകയും വെസ്റ്റ്‌ബാങ്കിലെ ചില ചെറിയ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന്‌ ഒഴിവാവുകയും ബാക്കിയുള്ളവയെ കൂട്ടിയോജിപ്പിച്ച്‌ പലസ്‌തീനികളെ ലംഘിക്കാനാവാത്ത ബന്ധനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌..

 600 കിലോമീറ്റര്‍ നീളംവരുന്ന ഒരു വന്‍മതിലുണ്ടാക്കി മൂന്ന്‌ പലസ്‌തീന്‍ പ്രദേശങ്ങളെ അടച്ചുകെട്ടലാണ്‌ ഈ ബന്ധം വേര്‍പെടുത്തല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്‌ട്ര നീതിന്യായകോടതി ഈ മതില്‍ നിര്‍മാണം നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌ എങ്കിലും ആര് ചെവികൊള്ളാന്‍ വെസ്റ്റ്‌ബാങ്കിനുള്ള ഇസ്രായേല്‍ പദ്ധതി ഇതാണ്‌: ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ബന്ധനസ്ഥ പ്രദേശങ്ങള്‍ പോലെ ഒരു പലസ്‌തീന്‍ രൂപപ്പെടുത്തുക; വെസ്റ്റ്‌ബാങ്കിന്റെ 54 ശതമാനവും   ബാക്കിവരുന്ന 46 ശതമാനം ഇസ്രായേലിന്റെ നിയമവിരുദ്ധ കൈവശത്തിനു കീഴില്‍ നിര്‍ത്തുക, യഥാര്‍ത്ഥ  പലസ്‌തീന്റെ 12.5 ശതമാനം മാത്രം ഭൂവിസ്‌തൃതി വരുന്ന ഒരു ചെറിയ സ്ഥലം മാത്രം പലസ്‌തീനികള്‍ക്ക്‌ ലഭ്യമാക്കുക. ഈ ബന്ധനസ്ഥ സ്ഥലത്തേക്കുള്ള പോക്കുവരവു മുഴുവന്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക. എത്ര തന്ത്ര പൂര്‍വ്വം ഉള്ള കണക്കു കൂട്ടല്‍ ഇതിനു ഒരറുതി വരുത്താന്‍ ആര്‍കെങ്കിലും കഴിയുമോ ? അറിയില്ല.
 ബോംബ് വര്‍ഷങ്ങള്‍ ഗാസയില്‍ ഇന്നു രാവിലെയും തുടര്‍ന്നു.. ഒരു ആഴ്ച നീണ്ടുനിന്ന ഇസ്രായേല്‍ നരമേധം നിലയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നു പറയാം. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമാധാന ശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി കൈവന്നിട്ടില്ലെന്നും.

സെക്യൂരിറ്റി കൌണ്‍സിലിന്റെ പത്രപ്ര്സതാവന പോലും അമേരിക്ക ഇടപെട്ട് തടഞ്ഞതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. സ്വയം രക്ഷക്കായി ഹമാസ് ഇസ്രായേലില്‍ നടത്തുന്ന ആക്രമങ്ങളെ വിമര്‍ശിച്ചില്ലെന്ന കാരണം പറഞ്ഞാണ് പ്രസ്താവന പുറത്ത് വിടുന്നതിനെ അമേരിക്ക തടഞ്ഞത്.ഇതുവരെ മരച്ചവരുടെ സംഖ്യ 145 കവിഞ്ഞു.,.,എന്തിനീ ക്രൂരതക്ക് കൂട്ടുനില്‍ക്കുന്നു  എല്ലാവരും .
മാനുഷികമായി മാത്രം ഈ വിഷയത്തെ നമ്മള്‍ കാണണമെന്നു അഭ്യര്‍ത്ഥിക്കുന്നു,.,.


 ആസിഫ് വയനാട്

ഫലസ്തീന്: അറിയേണ്ട ചരിത്രം - DrPJ Vincent - YouTube

www.youtube.com/watch?v=Vq0jF_leyH4Share
22 hours ago – ഫലസ്തീന്: അറിയേണ്ട ചരിത്രം - ഡോ. പി.ജെ വിന്സന്റ് Palestine History - DrPJ Vincent.
പതനം ( കവിത )


ദൂരെയാ വൃക്ഷത്തില്‍ പൊഴിയാന്‍ കൊതിക്കുന്ന

ഇലകളെ നോക്കി ഞാന്‍ നിന്നു.

അരുകിലാ പച്ചില അപരനെ നോക്കി

കളിയാക്കി ചിരിപ്പതും കണ്ടു .നാളെ നീയുമെന്‍ പാത പിന്തുടര്‍ന്നീടു

മെന്നോര്‍ക്കണം സോദരാ നീയും

എന്‍  പതനം  കണ്ടു നീ ചിരിച്ചിടുമ്പോള്‍

നൊന്തിടുന്നു എന്നുള്ളം .അന്നാദ്യമായ് ഞാന്‍ കൊതിച്ചു പോയി

ആ ഇല കൊഴിയാതിരുന്നെങ്കിലെന്ന്

ശാസനാ ശക്തിയാല്‍ സമസ്ത ലോകങ്ങളെ

യഥാ യോഗ്യം ഭരിപ്പുനീ .കൊഴിയാതിരിക്കാന്‍ കഴിയില്ലവള്‍ക്ക്

വീണ്ടും തളിര്‍ക്കാന്‍ കൊഴിയണം പിന്നെയും

നിത്യമാം സത്യത്തെ വാരിപ്പുണര്‍ന്നവള്‍

വീണ്ടും പിറക്കുന്നു ആ മരകൊമ്പിലായ്.നമ്ര ശിരസ്കയായ് നിന്നവള്‍ പിന്നെയും

ഈ പ്രപഞ്ച സത്യത്തെ വാരിപ്പുണര്‍ന്നുകൊണ്ട്,.

വീണ്ടുമൊരു ഇലയായി പിറക്കാന്‍ കൊതിച്ചു കൊണ്ട്

ഈ കപടഭൂമിയില്‍ നിറമിഴികളുമായ്..,.,.


അസിഫ് വയനാട്

Monday, November 19, 2012


               രോദനം 

എങ്ങും മുഴങ്ങുന്ന ബോംബിന്റെ ഗര്‍ജനം
ഉള്ളം തകര്‍ക്കുന്ന രോദനങ്ങള്‍
കുഞ്ഞിളം പൈതലിന്‍ നിച്ഛല ദേഹം നോക്കി
പോട്ടികരയുന്ന മാതാപിതാക്കളും.

പുഞ്ചിരി തൂകേണ്ട കുഞ്ഞിളം പ്രായത്തില്‍
ചോരയില്‍ മുങ്ങിയ പൈതലിന്‍ പൂമുഖം
കണ്ടങ്ങ്‌ ഞെട്ടിത്തരിക്കുന്ന ലോകരും
ഇത്തരം ക്രൂരത കണ്ടിട്ട് പോലുമേ
മൂകമായ് നില്‍ക്കുന്നു ലോകമതല്ഭുതം .

ചോര യൊലിക്കുന്ന തെരുവോരങ്ങളും
പാറിപ്പറക്കുന്ന ബോംബിന്റെ ചീളുകള്‍
പാപിയാം മര്‍ത്ത്യന്റെ രോദനം മാത്രമേ
കേള്ക്കൂ വാനുള്ളതില്‍  ഗാസ തന്‍ മാറീലും

ചോരകൊതിപൂണ്ട  യാഹൂധരാം മക്കളെ
ക്രൂരത  കാട്ടിയിതെന്തിനീ ചെയ്തികള്‍
നിത്യവും  പിടയുന്ന  ആര്‍ദ് നാധങ്ങലാല്‍
നെഞ്ചു പിളര്‍ക്കുന്ന ക്രൂരമാം ചെയ്തികള്‍ .

എന്തിനീ ക്രൂരത ഈ കുഞ്ഞു പൂവിനോട്
വിടരാന്‍ കൊതിച്ചതോ ഞാന്‍ ചെയ്ത തെറ്റെതു
നറുമണം വിതറാന്‍ വിരിഞ്ഞോരാ പൂവിനെ
പിഴുതു കളഞ്ഞല്ലോ ക്രൂരനാം മര്‍ത്യാ നീ .

 എന്തിനെന്നോട് നീ കാട്ടുമീ ക്രൂരത
ഗാസതന്‍ മണ്ണില്‍ പിറന്നതെന്‍ കുറ്റമോ ?
ഇത്തരം ക്രൂരമാം ചെയ്തികള്‍ കണ്ടിട്ടും
മൂകമായ് നില്‍ക്കുമീ ലോകമേ ലജ്ജിക്ക .,.,
ആസിഫ് വയനാട്

Monday, November 12, 2012

പ്രണയ മഴആത്മാവ് പ്രണയമാണെന്ന് നീ എന്നോട്
മൃദുവായ് പലകുറി ചൊല്ലി ,
സ്വര്‍ണ ചിരാതുകള്‍  മൂകമായി തെങ്ങുമീ
മനസ്സിലെ മാറാപ്പിനുള്ളില്‍  .

നിന്‍ കണ്കോണീനുലുള്ളിലെ  അനുരാഗ
സ്പന്ധനമോഴുകി യെത്തുന്നു എന്നുള്ളില്‍
ഹൃദയത്തില്‍ നിന്നിറ്റിറ്റു വീഴുമീ  വാക്കുകള്‍
ഒരു കവിത മഴയായി പോഴിയാം .

ഒരു മഴത്തുല്ള്ളിയായി പൊഴിയാന്‍ കൊതിച്ചു ഞാന്‍
ഈ മൂക രാവിന്റെ മാറില്‍
ഒരു രാഗ ശ്രുതിയായി തഴുകി കടന്നുപോയ്
ഒരു കുളിര്‍ ത്തെന്നലായ് വീണ്ടും .

ആ കുഞ്ഞിളം തെന്നലിന്‍ ചുണ്ടിലും കണ്ടു ഞാന്‍
ഒരു നാണത്തിന്‍  പ്രേമ സ്വരൂപം ,
അനുരാഗ വിവശനായി തഴുകാന്‍ കൊതിച്ചു ഞാന്‍
അറിയാതെയെന്‍ കൈകള്‍ നീട്ടവെ .

ആത്മാവ്  പ്രണയ മാണെന്ന്   നീ എന്നോട്
മൃദുവായ് പലകുറി ചൊല്ലി ,
കണ്‍കളില്‍ കണ്‍കളില്‍ നോക്കി മയങ്ങുന്ന
നോവിന്റെ നൊമ്പരം നെഞ്ചില്‍ .

മഴ വന്നു ചോര്‍ന്നോരാ രാവിന്റെ മാറീല്‍
രാപ്പാടി മെല്ലെ മയങ്ങീ ,
സ്വപ്‌നങ്ങള്‍ വര്‍ണങ്ങള്‍ വാരി വിതറുന്ന
നിദ്ര തന്‍ മാറാപ്പിനുള്ളില്‍.,.,ആസിഫ് വയനാട് .Wednesday, November 7, 2012

ഏക ദൈവ വിശ്വാസവും ഇകലോകവും പരലോകവും മത ഗ്രന്ഥങ്ങളുടെ കാഴ്ച്ചപ്പാടില്‍ (ലേഖനം)

മനുഷ്യ സഹജമായ ഒരു സ്വഭാവമാണ്‌ ആഗ്രഹം , അതിനായി അവന്‍ നല്ലതും ചീത്തയുമായ വഴികളില്‍ വിയര്‍പ്പൊഴുക്കി ജീവിക്കുന്നു .ഒന്ന് നേടിക്കഴിയുമ്പോള്‍ മറ്റൊന്ന് നേടാനുള്ള അവന്റെ തിടുക്കം ,ഈ തന്ത്രപ്പാടിനിടയില്‍ കുറെ വിയര്‍പ്പുകണങ്ങള്‍ നെറ്റിയില്‍പ്പേറി അവന്‍ ഈ ലോകത്തോട്‌ യാത്ര പറയുന്നു .ഇത് പ്രകൃതി സഹജമാണ് നൂറ്റി ഇരുപതു സംവല്‍സരമാണ് മനുഷ്യന്റെ പരമാവധി ആയുസ് എന്നാ കരുതുന്നത്.ഈ ജീവിത നാടകത്തില്‍ അവന്‍ പലതിനുവേണ്ടിയും പല കോപ്രായങ്ങളും കാട്ടികൂട്ടും അതിനവനെ ഒരിക്കലും തെറ്റ് പറയ്യാന്‍ ആവില്ല. ഈ ലോകത്തിന്റെ സംവിധാനം തന്റെ ഇഛ്കള്‍ക്ക് ചെരാത്തതാണന്ന ചിന്ത അവനെ വിത്യസ്തമായി ചലിപ്പിക്കുന്നു .

നന്മയും തിന്മയും മനുഷ്യ ജീവിതത്തെ വളരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണ്.സ്വന്തം ജീവിതം മനുഷ്യ സേവനത്തിനു വേണ്ടി നീക്കിവച്ച പലര്‍ക്കും കൊടിയ മര്‍ദ്ദനം,പീഡനം,അപമാനം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ട് .പലപ്പോളും ഇത്തരക്കാരെ ജനം (സമൂഹം)വിലയിരുത്തുന്നത് അവരുടെ മരണശേഷം ആണ് എന്നത് പരമമായ സത്യം ആണ് .അപ്പോളാണ് നന്മക്കും തിന്മക്കും പ്രതിഫലം നെല്‍കേണ്ട ഒരിടം ആവശ്യമില്ലേ എന്ന ചിന്തക്ക് പ്രസക്തി ഏറുന്നത്.അപ്പോള്‍ നമുക്ക് ചരിത്രപരമായും മതപരമായും ചിന്തിക്കേണ്ടി വരുന്നു .

കോടാനുകോടി സംവല്‍സരങ്ങളായുള്ള പ്രപഞ്ചത്തിന്‍റെ പരിണാമത്തിനിടയില്‍ മനുഷ്യന്‍ എന്ന പ്രതിഭാസം ഉത്ഭവിച്ചിട്ടു സഹസ്രാബ്ദങ്ങള്‍ മാത്രമെ ആയിട്ടുള്ളൂ. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നാല്‍ അവന്‍റെ അസ്ഥിത്വം കോടാനു കോടിയിലേറെ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും .താന്‍ പരിപൂര്ണനാനെന്നു പറയണമെങ്കില്‍ ഈ ജീവിതത്തിനു പുറമെ മറ്റൊരു ജീവിതവും അവനു ആവശ്യമില്ലെ? അവിടെയാണ് ഇഹലോകം പരലോഹം എന്ന എന്‍റെ ചിന്തകള്‍ക്ക് ചിറകു മുളക്കുന്നതും മത ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി ഒരു പഠനത്തിനും എന്നെ പ്രേരിപ്പിച്ചത്.

ഇന്നു പ്രപഞ്ചത്തില്‍ ആയിരക്കണക്കിന് മതങ്ങളും മത ഗ്രന്ഥങ്ങളും ഉണ്ടെങ്കിലും നമ്മള്‍ പൊതുവായി അന്ഗീകരിക്കുന്നതും പഠന വിധേയമാക്കുന്നതും മൂന്ന്‍ മത വിഭാവങ്ങളെ ആണ് .ഹിന്ദുമതം, ക്രിസ്തുമതം,ഇസ്ലാംമതം.അതിന്‍റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടുള്ള ഒരു തിരിച്ചറിവ് അതാണ്‌ ഞാന്‍ കരുതുന്നത്. നമ്മുടെ നീധിന്യായ വെവസ്ഥ തന്നെയെടുക്കാം എന്ത് തെറ്റ് ചെയ്താലും അവനു കോടതികള്‍ നെല്കുന്ന പരമാവധി ശിക്ഷ മരണ ശിക്ഷയാണ് അതെങ്ങനെ ശരിയാവും ?അപ്പോള്‍ നന്മക്കും തിന്മക്കും തക്കതായ പ്രതിഫലം വേണ്ടേ എന്ന ചിന്ത മനുഷ്യ മനസ്സുകളില്‍ സോഭാവികമായും ഉടലെടുക്കുന്നു .എപ്പോളുംഅനസ്വരനാകണം എന്ന് ചിന്തിക്കുന്നവരാണ് നാമേവരും .ഒരു ചെടി വച്ചാല്‍ പോലും അതില്‍ നിന്നും മനോഹരമായ ഒരു പൂവ് പ്രതീഷിക്കുന്ന മനുഷ്യ മനസ്സ് .ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം.

മരണക്കിടക്കയില്‍ കഴിയുന്നവനും ജനിച്ചുവീണ ഒരു കുഞ്ഞും ചിന്തിക്കുന്നത് തന്‍റെ ഭാവി ജീവിതമാണെന്ന് ഒരു തമാശയായി നമുക്ക് പറയാം. തന്‍റെ കര്‍മങ്ങള്‍ തന്‍റെ ജീവിത ശേഷവും അവശേഷിപ്പിക്കുന്ന ജീവികളില്‍ പ്രധാനി മനുഷ്യന്‍ ആണ്.ഉദാഹരണം ശാസ്ത്രം തന്നെയെടുക്കാം.ഒരു ടി വി റേഡിയോ .ഫോണ്‍ വാഹനം എന്തുമാവട്ടെ ഒരാള്‍ കണ്ടുപിടിക്കുന്ന സാങ്കേതികവിദ്യ ഈ പ്രപഞ്ചത്തിന്‍റെ അവസാനം വരെ അതിന്‍റെ ജയ പരാജയങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ്‌ അവന്‍ മടങ്ങുന്നത്.അപ്പോള്‍ അവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തക്കതായ പ്രതിഫലം അവനു കിട്ടണ്ടെ അത് നന്മ ആയാലും തിന്മ ആയാലും .അവിടെയാണ് മരണാനന്തര ജീവിതം മതങ്ങളുടെ കാഴ്ചപ്പാടില്‍ പ്രസക്തമാവുന്നത് .
പരലോക ജീവിതത്തെ കുറിച്ച് എല്ലാ മതവിഭാഗങ്ങളും ഒരേ ശബ്ധത്തില്‍ ആണ് പ്രതികരിച്ചിരിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ അതിശയോക്തിക്കു സ്ഥാനമില്ല, പ്രവാജകന്മാരും ഋഷിമാരും എല്ലാം ഇതിനെ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട് .വേദ പണ്ഡിതനായ ശ്രീ രാഹുല്‍ സാംസ്ക്രുത്യായന്‍ വിശ്വദര്‍ശനങ്ങള്‍ എന്നതില്‍ പറയുന്നു ഈ ലോകത്ത് നിന്നും വിഭിന്നമായ ഒരു ലോകമുണ്ട് അവിടേക്കാണ് സത്കര്‍മ്മികള്‍ മരണശേഷം പോവുക .പാതാളം അന്തകാരമായ നരകമാണ് ദുഷ്കര്‍മ്മികള്‍ അവിടേക്കും (വിശ്വദര്‍ശനം പുറം 552)വാക്യങ്ങള്‍ ചില ഉപനിഷത്തുകളും വര്‍ണ്ണിച്ചിരിക്കുന്നത് കാണുക

(അസുര്യാ നാമ തോ ലോക അന്ധേന തമസാ വൃത;

താം സ്തേ പ്രേത്യാഭിഗ്ചന്തിയെകേ ചാത് മഹാനോ ജന;)


സൂര്യ കിരണങ്ങള്‍ ഇല്ലാത്ത ആലോകങ്ങള്‍ അജ്ഞ്ഞനാന്തകാര സമാവൃതം ആവുന്നു ഈശ്വര വിശ്വാസം ഇല്ലാതെ മൂടന്മാരായി കഴിയുന്നവര്‍.അവര്‍ ദുഖ ഭൂയിഷ്ടങ്ങളായ നരകത്തെ പ്രാപിക്കുന്നു. (ഈശോവാസ്യോപനിഷത്ത്)


സ്വര്‍ഗെ ലോകേ ന ഭയം കിഞ്ചനാസ്തി
ന തത്രതൌം ന ജരയ ബിഭേതി
ഉഭേ തീര്‍ത്തുശനായാ പിപാസേ
ശോകാതിഗോ മോദതേ സ്വര്‍ഗ്ഗ ലോകേ .
(കഠോപനിഷത്ത്1;1;12)സ്വര്‍ഗത്തില്‍ ഒട്ടും ഭയപ്പെടെണ്ടതില്ല പക്ഷെ അവിടെ നീയുമില്ല ,അവിടെ തന്നെയോര്‍ത്തു ആരും ഭയക്കുന്നില്ല (ജരാ നര)അവിടെ ദുഖ ത്തിനും സ്ഥാനമില്ല സന്തോഷത്തോടെ കഴിയുന്നു .
പരലോക സുഖത്തിനു വേണ്ടി ഇഹലോകത്ത് സുഖ ലോലുപത കുറക്കണം എന്നാണ് ബൈബിളിലൂടെ ഏശുകൃസ്തു (ഈസാനബി (അ)നമ്മെ പഠിപ്പിച്ചത് .ഭൂമിയിലെ നിന്‍റെ സമ്പാദ്യം നിനക്ക് നഷ്ടപ്പെടും സ്വര്‍ഗത്തിന് വേണ്ടി സമ്പാദ്യം കരുതി വക്കുക എവിടെ യാണ് നിന്‍റെ സമ്പാദ്യം അവിടെ നിന്‍റെ ഹൃദയവും ഉണ്ടാവും മത്തായി;6;19-21) നിങ്ങള്‍ പരിഹസിക്കുന്നവരെ ഓര്‍ത്തു ദുഖിച്ചു കഴിയണ്ട സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കത്തിനു തക്ക പ്രതിഫലം നിങ്ങളെ കാത്തിരിപ്പുണ്ട്‌ (മത്തായി 5;12)


ഒരു തെറ്റു ചെയ്യാന്‍ നിന്‍റെ ഒരു അവയവം കാരണമാവുന്നു വെങ്കില്‍ നീ അത് അറുത്തു മാറ്റുക കാരണം നീ ആ അവയവത്തോടെ നരകത്തില്‍പ്രവേശിക്കുന്നതിനേക്കാള്‍ നല്ലത് അതില്ലാതെ ജീവനില്‍ പ്രവേശിക്കുന്നതാണ് എത്ര മഹനീയ മായ വാക്കുകള്‍ മര്‍ക്കോസ്9;43-50)

വിശുദ്ധഖുറാനില്‍ (ആലുഇംറാന്‍ 185) (അല്‍ ബഖറ25) എന്നീ അധ്യാങ്ങളില്‍ ഇതേക്കുറിച്ച് വളരെ വെക്തമായി വിവരിച്ചിട്ടുണ്ട്എല്ലാവരും മരണപ്പെടും നിന്‍റെ പ്രവര്‍ത്തികള്‍ക്കുള്ള പ്രതിഫലം നിന്‍റെ മരണശേഷമാണ് നിനക്ക് കിട്ടുക ഐഹിക ജീവിതം കബളിപ്പിക്കപ്പെടുന്ന ഒരു വിഭവം മാത്രമാണ് വിശ്വസിക്കുകയും സല്ക്കര്മങ്ങള്‍ ചെയ്തവര്‍ക്ക് താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പു ലഭിക്കും ,.,.അതൊക്കെ അവിടെ നില്‍ക്കട്ടെ മരണാനന്തരം ഒരു ജീവിതം വേണമെന്ന് മനുഷ്യ മനസ് ആഗ്രഹിക്കുന്നു എന്നത് ശരിയാണ്.എന്നാലും അങ്ങനെ ഒരു ജീവിതം ഉണ്ട് എന്നതിന് വല്ല തെളിവും ഉണ്ടോ ?ഈ ചോദ്യം സോഭാവികം ആണ് .ഇതു വരെ ലോകത്ത് ഒരാള്‍ക്കും ഒരു ശാസ്ത്രീയ രീതിയില്‍ പ്പോലും ഇതു കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്.

വിശ്വാസം അതൊന്നു മാത്രമാണ് ഇതിനെല്ലാം ഉത്തരം എന്ന് നമുക്ക് മനസ്സിലാക്കാം .ഇതൊരു വസ്തു രൂപപ്പെടുമ്പളും അതിനു പിന്നില്‍ ഒരു കരം ഉണ്ട് എന്ന തിരിച്ചറിവ് .നാം പലവിധം ഭൌതികമായ കഴിവുകള്‍ ഉള്ളവരാണ് അത് ഒരു പടം വര ക്കാരനെ തന്നെയെടുക്കാം അവനു വരക്കാന്‍ കഴിയും അധിമനോഹരമായി. പക്ഷെ ജീവന്‍റെ കണിക ആചിത്രത്തിനു അവനു നെല്‍കാന്‍ ആവുന്നുണ്ടോ ? ചെറിയ ഒരു ഉദാഹരണം മാത്രമാണിത്. അപ്പോള്‍ ഇതെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ശക്തി എത്രത്തോളം കഴിവുള്ളവന്‍ ആയിരിക്കും ,ഭൂമിയെ ആകാശത്തെ സമുന്ദ്രങ്ങളെ എന്ന് വേണ്ട സകല വൃക്ഷ പക്ഷി ജീവ ജാലങ്ങളെ പരിപാലിക്കുന്ന അവനില്‍ നാം വിശ്വസിക്കണ്ടേ ?

പിന്നെ പ്രവാജകന്മാര്‍ അവര്‍ ഒരു കാര്യവും സ്വന്തം ഇഷ്ടപ്രകാരം താന്‍ കണ്ടുപിടിച്ചതാണിതെന്നു ഒരു മത ഗ്രന്ഥത്തിലും അവകാശപ്പെട്ടിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല എല്ലാം തങ്ങളുടെ രഷിതാവിന്റെ കല്പ്പനയായി മാത്രമെ അവതരിപ്പിച്ചിട്ടുള്ളൂ.അതുമല്ല നന്മയല്ലാതെ തിന്മ പ്രവര്‍ത്തിക്കണം എന്ന് ഏതു മതഗ്രന്ഥങ്ങളില്‍ ആണ് പറഞ്ഞിട്ടുള്ളത്.അപ്പോള്‍ അക്രമത്തെ ഒരിക്കലും മതവുമായി കൂട്ടി കുഴക്കരുത്.അതെല്ലാം വിഡ്ഢികള്‍ കാട്ടികൂട്ടുന്ന വെറും കോപ്രായങ്ങള്‍ മാത്രമാണ്. ഇ ഒരു തിരിച്ചറിവ് മനുഷ്യനെ ശ്രേഷ്ടന്‍ ആക്കിതീര്‍ക്കും.പിന്നൊന്ന് ലോകത്ത് എവിടെ മനുഷ്യന്‍ ഉണ്ടോ അവിടെയെല്ലാം ഇഹലോകവും പരലോകവും ഉണ്ടെന്ന സന്ദേശവുമായി പ്രവാജകന്മാര്‍ കടന്നു ചെന്നിട്ടുണ്ട് .അവര്‍ വന്നിട്ട് നന്മതിന്മകള്‍ വേര്‍തിരിച്ചറിയാന്‍ ആണ് പഠിപ്പിച്ചതും പ്രചരിപ്പിച്ചതും അവസാന പ്രവാജകനായ മുഹമ്മദ്‌ മുസ്തഫ( സ അ)അലൈഹിവസല്ലമയെ കുറിച്ച് വ്യാസ മുനി പറഞ്ഞിരിക്കുന്നത് കേള്‍ക്കുക.ഏത സ്മിന്നന്താരെ മ്ലേച്ച ആചാരെണ്യ സമന്നിത

മഹാമദ ഇതിഖ്യാദ; ശിഷ്യ ശാഖാ സമന്നിതം(.ഭവിഷ്യല്‍ പുരാണം -3;3;3;5)

മഹാമദ എന്ന ഒരു ആചാര്യന്‍ തന്‍റെ അനുചരന്‍മാരോടു കൂടി പ്രത്യഷപ്പെടും ഇനി ഇവരുടെ സോഭാവ ഗുണങ്ങളും വളരെ വെക്തമായി വിവരിച്ചിട്ടുണ്ട് ഭഷ്യല്‍പുരാണത്തില്‍.

ലിംഗ ചേധി ശിഖാ ഹീന ശ്മശ്രുധാരി സദുഷക

ഉച്ചാലപീ സര്‍വ്വ ഭഷി ഭവിഷ്യതി ജനമോം

വിന കൌസലം കൌശലം ചവ ശവസ്തോ ഷാ ഭകഷായ മതാമാം

മുസൈലൈലൈനവ സംസ്കാര കുശൈരി ഭവ വിശ്വതി

തസ്മാല്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദുഷ്ക;

ഇതി പൈശാക ധര്‍മ്മശ്ച ഭവിഷ്യതി മായാകൃത-

(ഭവിഷ്യല്‍ പുരാണം 3;3;3;25-28 )

അവരുടെ അനുയായികള്‍ ചോള കര്‍മ്മം ചെയ്തവര്‍ ആയിരിക്കും അവര്‍ മുടി നീട്ടി വളര്‍ത്തുകയില്ല താടി വളര്‍ത്തും അവര്‍ വിപ്ലവകാരികള്‍ ആയിരിക്കും സത്യത്തിനു വേണ്ടി പോരാടുന്നവര്‍ പ്രാര്‍ഥനക്ക് വരാന്‍ ഉറക്കെ വിളിച്ചുപറയുമവര്‍. പന്നിയെ ഒഴിച്ച് മറ്റു മൃഗങ്ങളെ അവര്‍ ആഹാരമാക്കും മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ അവര്‍ മുസൈലൈനവന്മാര്‍ എന്നറിയപ്പെടും .

ഇതുപോലെ ഈസാ നബിയും ബൈബിളില്‍ പലയിടത്തും അന്ത്യ പ്രവാചകനെ ക്കുറിച്ചും ലോകാവസനത്തെ കുറിച്ചും ന്യായവിധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് .(ആവര്‍ത്തനം 18,18,19 ) (യോഹന്നാന്‍ 16;7,8) 16;12,13)

അതുപോലെ അവരെ ഭവിഷ്യല്‍ പുരാണത്തില്‍ മഹാമദ്‌ എന്ന് വിളിച്ചപ്പോള്‍ വിഷ്ണു പുരാണം നാല് അംശം ഇരുപത്തിനാലു അധ്യായം ഇതില്‍ കല്‍ക്കി എന്ന് വിശേഷിപ്പിച്ചത്‌ നമുക്ക് കാണാം .അഥര്‍വവേദം കുന്തല സൂക്തം വാഴ്ത്തപ്പെടുന്നവന്‍ എന്നും കലിയുഗത്തില്‍ വിഷ്ണു+സുമതി = കല്‍ക്കി .

പഴയനിയമത്തിലും പലയിടങ്ങളില്‍ ഇതു കാണാം (യിരെമ്യ 28;9) ഉല്പ്പത്തി49;10 ഇതെല്ലാം ഇവിടെ ഇങ്ങനെ പറയാന്‍ കാരണം എല്ലാ മത വിഭാഗങ്ങളുടെയും പ്രവാചകന്‍ മാരുടെയും ആഗാമാനോദേശ്യം ബോധ്യപ്പെടുത്താന്‍ മാത്രാണ് ഇഹലോകവും പരലോകവും ഉണ്ട് എന്ന് സമര്‍ത്തിക്കാനും വേണ്ടി മാത്രം .ഏക ദൈവ വിശ്വാസവും മതഗ്രന്ഥങ്ങളില്‍ വിവരിച്ചത് കാണുക ആദ്യം വേദങ്ങള്‍ എടുക്കാം ഹിരണ്യ ഗര്‍ഭന്‍,വിശ്വകര്‍മ്മാവ്‌ ,പ്രജാപതി പരമാല്മാവിന്റെ വിശേഷണങ്ങള്‍ .

ഹിരണ്യ ഗര്‍ഭ; സമ വര്‍ത്ത താഗ്രേ

ഭുതസ്യ ജാത; പരിതേക ആസിത്

സദാധാര പ്രുഥിവീം, ദ്യാമു തേമാം

കസ്മൈ ദാവായ ഹവിഷാ വിധേമ. (ഗൃഗേദം 10;121;1)

എല്ലാ സൃഷ്ടി ജാലങ്ങളുടെയും നാഥന്‍ എന്ന് ചുരുക്കം

ഇനിയും എത്രയോ ഉപനിഷത്തുകളും സൂക്ങ്ങളും ഉണ്ട് എകദൈവ വിശ്വാസവുമായി ബന്ധപ്പെട്ടത് ശേതശതരോപനിഷത്ത് 3;1—3;19—6;4-6;5

മുണ്ടാകൊപനിഷത്ത്2;2;11, കഡോപനിഷത്ത് 1;2;22,23 ഇങ്ങനെ നീളുന്നു അത് അപ്പോള്‍ എല്ലാ മതങ്ങളും മരണവും ഇഹലോകവും പരലോകവും എകദൈവ വിശ്വാസവും അരക്കിട്ടുറപ്പിക്കുന്നു.അപ്പോള്‍ ഇസ്ലാമില്‍ എന്താണ് തെറ്റുള്ളത് ആളുകള്‍ ഇസ്ലാമിനെ ഭയപ്പെടുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നതെന്താണ്‌ .?നമ്മള്‍ എല്ലാവരും മനുഷ്യരാണ് കുറച്ച് നാളത്തെ ജീവിതത്തിനായി ഇവിടെ വന്നവര്‍ എന്തിനാണ് മനുഷ്യന്‍ മതത്തിന്റെ അതിര്‍ വരമ്പുകള്‍ തീര്‍ത്തു പരസ്പരം കലഹിക്കുന്നത് . ഇതു ഒരു ചോദ്യമാണ് നിങ്ങളോട് എന്ത് പോരൈമാകളാണ് ഇതില്‍ കാണുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.,.,
എല്ലാവരും സ്നേഹത്തോടെയുള്ള ഒരു ദിവസത്തിനായി നമുക്ക് കാതോര്‍ക്കാംആസിഫ് വയനാട്