കുട്ടികാലം




എന്‍റെ കലാലയം സെന്റ്‌ സെബാസ്റ്റ്യന്‍ ഹൈ സ്കൂള്‍  കൂടരഞ്ഞി

ഇന്നു   ഞാന്‍ ,.,വളരെ സന്തോഷവാനാണ് ,.,കാരണം .,.,.ഞാന്‍ ഒന്ന് തിരിച്ചു നടന്നു എന്‍റെ  സ്കൂളിലേക്ക്   കൈപിടിച്ച്  നടത്തി  എന്‍റെ പ്രിയ സ്നേഹിതന്‍ എന്നു   തന്നെ  ഉറപ്പിച്ചു പറയാം ,.,.,കുട്ടിക്കാലം നാം എല്ലാവരും എത്ര നിര്‍മ്മലരും , നിഷ്ക്കളങ്കരും ആയിരുന്നു. നമ്മുടേ കുസുരുതിയും, കുരുത്തക്കേടുകളും നമ്മുടേ മാതാ പിതാക്കളേയും, ബന്ധു ക്കളേയും സ്നേഹിതാരെയും എത്ര മാത്രം ആനന്ദം നല്കീട്ടുണ്ടാവണം.സ്കൂള്‍ ജീവിതം  അത് തിരിച്ചു കിട്ടാത്ത ഒരു പൂന്തോപ്പാണ് ,.,.,

എന്നാല്‍ നാം വളര്ന്നതോടായ്‌ നമ്മള്‍ അറിഞ്ഞും അറിയാതയും എത്രയോ ആവരണങ്ങള്‍ നമുക്കു ഉണ്ടായി . നമ്മുടേ നന്മക്കും, നിര്‍മ്മലതക്കും, മുകളിലായി എന്ത്രയോ ദുര്ഗുണങ്ങലുടെ  ആവരണം. സംശയം ഉണ്ടോ ..? ദൈവം നമുക്കു ജന്മം നല്‍കിയപ്പോള്‍ നമ്മുടേ മനസ്സും, ഉള്ളിന്‍റെ ഉള്ളും തനി തങ്കം ആയിരുന്നു. എന്നാല്‍ നമ്മുടേ വളര്ച്ചയുടെ, ഉയര്ച്ചയുടെ ഓരോ പടവുകളും ഒരുപിടി മണ്ണും, ചെളിയും, നമ്മില്‍ നാം അറിയാതെ യോ , അറിഞ്ഞോ അടിഞ്ഞു കൂടാന്‍ നമ്മള്‍ ഇടയാക്കി.അവിടെ നമ്മള്‍ നടന്ന   ,.,.അടിപിടിയും  മാഷുമാരുടെ തല്ലും ഒരു വട്ടം സത്യത്തില്‍ കണ്ണുകള്‍ ഈറനണിഞ്ഞുപോയി .,.,.

നമ്മില്‍ അടിഞ്ഞു കൂടിയ അഴുക്കുകള്‍ നമ്മില്‍നിന്നും കഴുകി മാറ്റാന്‍ നമുക്കു കഴിഞ്ഞാല്‍ നമ്മിലെ  തനി തങ്കം നമ്മില്‍ നിന്നു പൂര്‍വ്വാധികം ഭംഗിയായി പ്രകാശിക്കുമെന്നു തീര്‍ച്ച. നമുക്കു സ്വയം അതിന് സാധിച്ചെന്നു വരില്ല. അപ്പോഴാണ്‌ സൃഷ്ടികര്‍ത്താവിന്‍റെ സഹായം നാം തേടേണ്ടത്. അവിടത്തെ സഹായം ഉണ്ടെങ്കില്‍ നമ്മെ ആവരണം ചെയ്തിരിക്കുന്ന എല്ലാ വിധ മാലിന്യങ്ങളും ദുര്ഗുണങ്ങളും നമ്മില്‍ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കുവാന്‍ നമുക്കു സാദിക്കും.മനസിന്‍റെ നൌര്‍മല്യം,.,.,തെടിയലയുമ്പഴും ,.,.,

സത്യത്തില്‍ നാം  തനി തങ്കം തന്നെ ആണ്. കാലങ്ങളായി നമ്മില്‍ അടിഞ്ഞു കൂടിയ ദുര്ഗുണം ആകുന്ന ചെളിയും അഴുക്കും നമ്മുടേ പ്രഭ മൂടികളഞ്ഞു നമുക്കതിനെ വീണ്ടെടുക്കാം
ഒരുവട്ടം കൂടി നന്ദി പറയട്ടെ എന്‍റെസുഹുത്തിനോട് .,.,.,.,നന്ദി നന്ദി ഒരായിരം നന്ദി
ആസിഫ്‌ വയനാട്‌ .,.,

Comments