ചിന്ത
ജീവിതത്തിന്‍റെ പ്രാരാബ്ദങ്ങളിലേക്ക് പടിചവിട്ടിയ
നേരത്തു കണ്മുമ്പില് കണ്ടത് ഏതു നിറങ്ങളായിരുന്നു എന്ന്
പറയാനാവുന്നില്ല. നിറങ്ങള്‍ കാണുവാനോ അവയുടെ ഭംഗി
ആസ്വദിക്കാനോ ഉള്ള സാവകാശം
ഇല്ലായിരുന്നു. പക്ഷെ ഒന്നറിയാം, കറുപ്പും വെളുപ്പും ഇടകലര്‍ന്ന
ജീവിതത്തില്‍ ആ സപ്ത വര്‍ണങ്ങള്‍ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കിയിരുന്നു.
.
പലപ്പോഴും അത് ശ്രദ്ധിക്കാതെ പോയോ എന്നൊരു സംശയം ഇന്നും ബാക്കി നില്‍ക്കുന്നു.
ആസിഫ് വയനാട്
Comments
Post a Comment