Monday, October 29, 2012

വിരഹ സ്വപ്നം

സ്വപ്നങ്ങള്‍  വില്‍ക്കുമീ ഈ മണല്‍ ക്കാട്ടിലെ
നഷ്ട ദുഖത്തിന്‍  ഒരു ജല രേഘയായ്
എത്രയോ സ്വപ്നങ്ങള്‍ ഈ മണല്‍ കാട്ടില്‍
വിരിയുന്നതും പൂവിടുന്നതും .

കോരി നിറച്ച സ്വപ്ന ക്കൂടുമായ്
ഈ മണല്‍ക്കാട്ടില്‍ അണയുന്ന വേളയില്‍
സ്വപ്നങ്ങള്‍ ഒരു മാറാപ്പായ് വിടരുന്നു
നിന്‍ ചുമലില്‍ .

അതിര്‍ വരമ്പില്ലാത്ത മോഗവീചിയില്‍
സ്വതന്ത്രമായ് പറന്നുല്ലസിക്കുമ്പഴും
അങ്ങകലെ  പച്ചപ്പുതപ്പിട്ട കുന്നിന്‍ ചെരുവിലെ
ചെറ്റക്കുടിലിലെ നനവാര്‍ന്ന കണ്ണുകള്‍ .

വര്‍ണ്ണപ്പോലിമയില്‍ നര്‍മം വിതറുന്ന
 പ്രേമ ലോലമാം മേഘസന്ദേശമായ്
വന്നിടും കുറിമാനം ഓരോരോ വാരത്തിലും
വിരഹവും മോഗവും തേങ്ങുന്ന വാക്കുകള്‍ .

സോപ്നങ്ങള്‍ കണ്ടുറങ്ങുന്നരാവുകള്‍
നിറയുന്ന കണ്‍കളെ അറിയാതെ
പുണരുമ്പോള്‍ ഹൃദയത്തില്‍ വിരിയുന്നു
വിരഹത്തിന്‍ നൊമ്പരം .

മാസാന്ത്യമാവുമ്പോള്‍ കിട്ടുന്ന വിയര്‍പ്പിന്റെ
ധാന്യ മണികള്‍ ഒഴുകുന്നു അകലത്തെ
ചെറ്റകുടിലിലേക്ക് ധന്യമായ്.
സ്നേഹത്തിന്‍ കുറിമാനവും ചേര്‍ത്ത്.

ഇവിടെ നിന്‍ സ്വപ്നങ്ങള്‍ക്ക് ചിറകു
മുളക്കുമ്പോള്‍ അങ്ങകലെ കണ്ണുകള്‍ക്ക്‌
തിളക്കമേറുന്നതും ,ആ മനസ്സില്‍
മോഗങ്ങള്‍ പോട്ടിവിരിയുന്നതും .

ആ മോഗങ്ങള്‍ ഒരു സ്വപ്നഗെഹമായ് ഉയരുന്നതും
ആകന്നുകളും സ്വപ്നങ്ങള്‍   നെയ്യാന്‍ തുടങ്ങുന്നു
ഇന്നാ  ചെറ്റകുടിലവിടില്ല .
ആകണ്ണ്‍കളില്‍ നനവും

ആശകള്‍ മാത്രം കുമിഞ്ഞു കൂടുന്ന
ആഗ്രഹങ്ങള്‍ മാത്രം
ഒരിക്കലും തീരാത്ത സോപ്നത്തിന്‍ 
യാമാവീഥിയില്‍ ഞാന്‍ ഏകാനായ് ഇപ്പോളും ,.,.,


ആസിഫ് വയനാട് .

പ്രണയ മഴ

    

Friday, October 26, 2012

വേദനയുടെ വലിയ പെരുന്നാള്‍ (നേര്‍കാഴ്ച)

                               വേദനയുടെ വലിയ പെരുന്നാള്‍

അതി ഭയങ്കരമായ ശബ്ദം കേട്ട് വിളമ്പി വച്ച ചോറിനു മുന്നില്‍ നിന്നും പിടഞ്ഞെണീക്കുമ്പോള്‍ ഒരു വലിയ ദുരന്തത്തിനു സാക്ഷിയാവാന്‍ പോവുകയാണന്നു ഒരിക്കലും അറിയില്ലായിരുന്നു .ഒരു നോട്ടമെ അവിടേക്കു നോക്കാനായുള്ളൂ രണ്ടു വണ്ടികള്‍ മറിഞ്ഞുരുളുന്ന  ദയനീയ കാഴ്ച ഓടുകയായിരുന്നു അങ്ങോട്ട്‌ ,നാല് ഭാഗത്തു നിന്നും ആളുകള്‍ ഓടി അടുക്കുന്നുണ്ടായിരുന്നു . വണ്ടിയുടെ അരുകില്‍ എത്തുമ്പോള്‍ പിടയുന്ന നാല് മനുഷ്യ ജീവനുകള്‍ ഒരു വണ്ടിയിലുള്ള ആള്‍ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നു ,ആര്‍ക്കും ഒന്നും ചെയ്യാനാവില്ല ഇവിടെ നോക്കി നില്‍ക്കനല്ലാതെ .അതിനിടയില്‍ ആരക്കയോ കലിമത് തൌഗീത് ചൊല്ലികൊടുക്കന്നത്  അവ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നു  നീറിയ മനസ്സില്‍ കാരുണ്യത്തിന്റെ  അലകള്‍ ഉള്ളതിനാല്‍ ആവാം കൂടി നിന്നവരോട് പതുക്കെ ചോദിച്ചു കുറച്ചു വെള്ളം കൊടുക്കട്ടെ ,ഇല്ല പാടില്ല ഇവിടത്തെ നിയമപ്രകാരം പബ്ളിക്കിന് ഒന്നും ചെയ്യാന്‍ പാടില്ല ഒന്ന് തോടുക പോലും .കണ്മുന്നില്‍ രണ്ടു മൂന്നു ജീവനുകള്‍ പിടഞ്ഞു തീരുന്നത് കണ്ട് നിസ്സഹായനായി ഇന്നത്തെ പെരുന്നാള്‍ ദിനം ,.,മുറിയുടെ മുന്നിലിപ്പോള്‍ നടന്ന ഒരു വലിയ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതന്‍ ആവാതെ ഞാന്‍ തളര്‍ന്നിരിക്കുന്നു ,.,.ഗള്‍ഫിലെ നിയമങ്ങള്‍ .,.ഒന്നും ചെയ്യാനാവാതെ മരണം മുന്നില്‍ കണ്ട് ഒന്നും ചെയ്യാനാവാതെ നില്‍ക്കുക .,.,.മനസ് തകര്‍ന്നുപോയ നിമിഷങ്ങള്‍. 

നിറഞ്ഞു  തുളുമ്പിയ കണ്ണുകള്‍ ആരും കാണാതെ തുടക്കുമ്പോള്‍ ആളുകള്‍ പിറുപിറുക്കുണ്ടായിരുന്നു ഒരു ഇരുനൂറു കിലോമീറ്റര്‍ സ്പീഡ് എങ്കിലും കാണും അതാണ്‌ ഇങ്ങനെ ഇത്രയും ഗുരുതരമാവാന്‍ കാരണം .പലരും എന്നോട് പലപ്പളും  ഉപദേശിക്കാറുണ്ട്  ആസിഫ് നിനക്ക് സ്പീഡ് വളരെ കൂടുതല്‍ ആണ് ,എന്ത് ചെയ്യാം ഖത്തറില്‍ നിന്നും ലബനാനിലെക്ക് രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ ഉണ്ട് എങ്ങനെ പോയാലും ഇരുനൂറു ഇരുനൂറ്റി ഇരുപതു നാല്‍പ്പത്‌  സ്പീഡില്‍ പോയാല്‍ മാത്രമെ  അവിടെ പറയുന്ന സമയത്ത് എത്തിചെരുകയുള്ളൂ,

ചോര ഒലിപ്പിച്ചു പിടയുന്ന മറ്റുള്ളവരില്‍ ഒരാളെ പോലീസ് എത്തുന്നതിനു മുന്‍പ് സ്വദേശികളായ ചില ചെറുപ്പക്കാര്‍ വലിച്ചു പുറത്തെടുത്തു അയാള്‍ ഉറക്കെ അല്ഹമ്ദുലില്ലഹ് അല്ഹമ്ദുലില്ലഹ്  ഇന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു മരണത്തിന്റെ കൈകളില്‍ നിന്നും അത്ഭുതകരമായിരക്ഷപ്പെട്ടവന്റെ നന്ദി വാക്കുകള്‍ .കാരണം തളര്‍ന്നു പോയെങ്കിലും അയാള്‍ക്ക്‌ നിസ്സാരമായ  പരിക്കുകളെ പറ്റിയിരുന്നുള്ളൂ ,അതാ സൗദി പോലീസെത്തി കൂടെ ഫയര്‍ ഫോര്‍സ്  വാഹനങ്ങളും അവര്‍ എത്തിയിട്ടും ആര്‍ക്കും യാതൊരു ധൃതിയും ഇല്ല പറയാതിരിക്കാന്‍ വയ്യ അവരില്‍ രണ്ടു ചെറുപ്പക്കാര്‍ ഊര്‍ജ്ജസ്വലരായി  പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു .ഡോക്ടര്‍മാര്‍ ആദ്യമേ മരിച്ചു ഇന്നു ആളുകള്‍ പറഞ്ഞ ആളെ വീണ്ടും വീണ്ടും പരിശോധിക്കുന്നു മരണം ഉറപ്പിച്ചു .എന്നിട്ടും അതിലൊരു ചെറുപ്പക്കാരന്‍ വീണ്ടും  ഒന്നുകൂടിനോക്കി നാഡിയിടിപ്പുകള്‍ .അപ്പോളേക്കും അടുത്ത ആളെയും പോലീസുകാര്‍ പുറത്തെടുത്തു ചെറിയരീതിയില്‍ പിടയുന്നുണ്ട്‌ അവര്‍ യാതൊരു വിധ ഫസ്റ്റ് ഐടുകളും  കൊടുക്കുന്നില്ല അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും സമയം കൊല്ലുന്നു ,അപ്പോളതാ കണ്മുന്നില്‍ ആചെറുപ്പക്കാരനും മരണത്തിന്റെ കൈകളില്‍  അമര്‍ന്നിരിക്കുന്നു.

 മറ്റുള്ളവരെയും പുറത്തെടുത്തു കഴിഞ്ഞു.ഇത്തരം കുത്തഴിഞ്ഞ നിയമം മരിക്കുന്നവന് ഒരു തുള്ളി വെള്ളം ചുണ്ടില്‍ നെല്കാന്‍ അനുവാദമില്ല. ഒന്ന് തൊടാന്‍ ആവില്ല പിടഞ്ഞു മരിക്കുന്ന മനുഷ്യ ജീവനുകള്‍ കൊതിയോടെ നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മമായി ഞാനും ആക്കൂട്ടത്തില്‍ ഒരുവനായി ജീവശവം  പോലെ നിന്നു  പിടഞ്ഞു മരിക്കുന്ന ആളുടെ വായില്‍ അപ്പോളും ഒരു മിസ്‌ വാക്ക് കടിച്ചുപിടിച്ചിരുന്നു  മരണത്തിലും മുത്ത്‌ ഹബിബിന്റെ സുന്നത് ,മനുഷ്യന്റെ ജീവന് ഒരു കൊതുകിന്റെ ജീവന്റെ വിലപോലും കല്‍പ്പിക്കാത്ത നാട് ,വെറുപ്പ്‌ തോന്നിപ്പോയി ,നൂറു കോടി ജനങ്ങള്‍ ഉള്ള നമ്മുടെ നാട്ടില്‍  ജീവന് എത്രയോ വിലകല്‍പ്പിക്കുന്നു എന്ന് കാണുക .അങ്ങനെ രണ്ടു മണിക്കൂര്‍ രണ്ടു ശരീരങ്ങള്‍ റോഡില്‍ എന്റെ കണ്മുന്നില്‍ അനാഥമായിക്കിടക്കുന്നു,.,പോലീസ് നടപടികള്‍ കഴിഞ്ഞു ഇനി ബലദിധിയ വരണം പോലും .വീണ്ടും മണിക്കൂറുകള്‍ അതിനിടയില്‍ മറ്റു രണ്ടുപേരും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് മരണപ്പെട്ടു എന്നാണറിഞ്ഞത് (ഇന്നാ ലില്ലാഹി വ ഇന്നൈലാഹി രാജിവൂന്‍.,.,)സ്നേഹ സുന്ദരമായൊരു  വലിയ പെരുന്നാളിന്റെ വേദനിപ്പിക്കുന്ന ഒരു ദിനം മനസ്സില്‍ ആ പിടഞ്ഞു മരിക്കുന്ന ജീവനുകള്‍ മായാതെ ഹൃദയത്തെ വേദനിപ്പിക്കുന്നു,

മനുഷ്യ ജീവന് എന്ത് വിലയാണ് ഉള്ളത് പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാരോടൊപ്പം സന്തോഷമായി വന്നവര്‍ ഒരു നിമിഷം കാലത്തിന്റെ യവനികക്കുള്ളില്‍ മറയുന്നു .എന്തെല്ലാം പ്രതീഷകള്‍ അവരുടെ ഉള്ളില്‍ ഉണ്ടാവും എല്ലാം ബാക്കിയാക്കി അവര്‍ പോയി പരാധികളോ പരിഭവങ്ങളോ ഇല്ലാത്ത ലോകത്തേക്ക് ഇന്നെന്റെ  കണ്മുന്നില്‍ നിന്നും .നിറകാന്നുകളോടെ നോക്കി നിന്നു ഞാന്‍ ആ കാഴ്ച രണ്ടര മണിക്കൂര്‍ ,

 ഇപ്പോളും  ,.,മരണം എങ്ങനെ എപ്പോള്‍ എവിടെ ഏതു രൂപത്തില്‍ വരും എന്ന് നമുക്ക് പറയാന്‍ ആവില്ല അതിനാല്‍ ഉള്ള ജീവിതം സന്തോഷ കരവും ആലത്മീയവും ആക്കുക അത് ഏതു മതത്തില്‍ ആയാലും ..സര്‍വേശ്വരന്‍ എല്ലാവിധത്തിലുമുള്ള അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും പെട്ടെന്നുള്ള അപകട മരണത്തില്‍ നിന്നും  നമ്മെയും നമ്മുടെ കൂട്ടുകാരെയും അവരുടെയും നമ്മുടെയും കുടുംബാങ്ങങ്ങളെയും കാത്തുരഷിക്കട്ടേ ,പ്രാര്‍ഥനയോടെ ,.


ആസിഫ് വയനാട് ,.

Thursday, October 25, 2012

Hajj 2012 – Watch Live online asif wayanad

Hajj 2012 – Watch Live online

القناة السعودية الاولى

ലേഖനം (രാജാ രവിവര്‍മ്മ)      Image result for raja ravi varma paintings1848 ഏപ്രിൽ 29ന്‌ കിളിമാനൂർ കൊട്ടാരത്തിൽ എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി. ജനിച്ച ഭാരതീയ ചിത്രകലയുടെ നവോത്ഥാനനായകനായിരുന്ന ആദരണീയനായ കലാകാരന്‍  ആണ്  രാജാ രവിവര്‍മ്മ . പൂരൂരുട്ടാതി നാളിൽ ജനിച്ച  രവിവര്‍മ്മക്ക്‌  പുരാണകഥകളോടായിരുന്നു കുഞ്ഞിലെ  താൽപര്യം. കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ മുഴുവന്‍ രവി വര്‍മ്മയുടെ  ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക കൊച്ചുരവിവർമ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി,കിളിമാനൂര്‍  കൊട്ടാര ചുമരുകളില്‍ നിറഞ്ഞ  കരിക്കട്ടച്ചിത്രങ്ങളുടെ തനിമയും ആട്യത്വവും കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാൾ മഹാരാജാവിന്‍റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ രവി വര്‍മ്മയിലെ  ശ്രേഷ്ഠ പ്രതിഭയെ കണ്ടെത്തുകയും ചിത്രകല പഠിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ജന്മസിദ്ധമായ വാസനയും നിരന്തരമായ അഭ്യാസവും കൊണ്ട് വളരെ വേഗം അദ്ദേഹം ഭാരതീയ ചിത്രകാരന്മാരുടെ മുന്‍നിരയിലേക്ക് കയറിച്ചെല്ലാന്‍ തക്ക പ്രാഗത്ഭ്യം നേടി.  അതിപ്രശസ്ത പാരമ്പര്യമുള്ള രാജകുടുംബത്തില്‍ ജനിച്ച രാജാരവിവര്‍മ്മ അമ്മാവനില്‍ നിന്നു തന്നെയാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ഛായാചിത്രങ്ങള്‍, പോങ് ദ് ബേസ്ഡ് കോംപോസിഷന്‍, മിത്തുകളെയും പുരാണങ്ങളെയും പ്രതിനിധീകരിക്കുന്ന രചനകള്‍ എന്നിങ്ങനെ  രവി വര്‍മ്മയുടെ ചിത്രകലയെ മൂന്ന് വിഭാഗം ആയി തിരിക്കാന്‍ കഴിയും  നമുക്ക് . ഭാരതസങ്കൽപ്പങ്ങൾക്ക്‌ ചിത്രസാക്ഷാത്കാരം നെല്കി ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കുകയും   അഴകും തന്മയത്വവും സമന്വയിപ്പിച്ച്‌ അദ്ദേഹം വരച്ച ചിത്രങ്ങൾ, ഭാരത പുരാണങ്ങൾക്കും കാവ്യങ്ങൾക്കും കാഴ്ചാനുഭൂതി നൽകുന്നതില്‍ ഒന്നാമതായിരുന്നു കഥകളിയും മോഹിനിയാട്ടവും മുതല്‍ കേരള സംസ്കാരത്തിന്റെ കലാരൂപങ്ങളില്‍ വരെ  രവിവർമ്മയുടെ ജീവനുള്ള  ചിത്രങ്ങളുടെ പ്രതിഭലനം കാണാന്‍  കഴിയും,അത് മാത്രമല്ല  ഹൈന്ദവ ആരാധനാ മൂര്‍ത്തികളായ സരസ്വതിയും മഹാലക്ഷ്മിയും. ഇതിഹാസകഥാപാത്രങ്ങളായ  ശകുന്തളയും തോഴിമാരും ദമയന്തി, സീതാപഹരണം, രുഗ്മാംഗദന്‍   രവി വര്‍മ്മയുടെ ചിത്രങ്ങളാല്‍ അലങ്കൃതമായതാണ് എന്നു പറയുമ്പോള്‍ , ഈ വലിയ  കലാകാരനെ ലോകം ആദരിക്കുന്നതും അതിനാല്‍  ആണ്.   ഒരിക്കൽ അത്ഭുതം ഉണ്ടായി  ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ വരച്ചു  പകുതിയാക്കി   പോയ ഒരു ചിത്രം  ഗുരുനാഥന്‍ മനസ്സിൽ സാങ്ക്ല്‍പ്പിച്ചതുപോലെ  രവിവർമ്മ പൂർത്തിയാക്കുകയുണ്ടായി, 'രംഗ് രസിയ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലും  രവി വര്‍മ്മയുടെ ജീവിതകഥ പറയുകയുണ്ടായി, പുരാണ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും രാജ-ാ രവിവര്‍മ്മ ചിത്രങ്ങളാക്കി മാറ്റിയപ്പോല്‍ അവയില്‍ ജ-ീവന്‍ തുടിക്കുന്നുണ്ടായിരുന്നു.ഇന്ത്യയുടെ  മഹത്തായ സാംസ്കാരിക പാരമ്പര്യം രവിവര്‍മ്മയുടെ ചിത്രങ്ങളുടെ വര്‍ണ്ണപ്പൊലിമയില്‍ അലിഞ്ഞു ചേര്‍ന്നവയാണ്‌ പുരാണ കഥകള്‍ക്കും ചരിത്ര സംഭവങ്ങള്‍ക്കും അത് ഓജ-സ്സും കാന്തിയും അമരത്വവും പ്രദാനം ചെയ്തു 1905 ഒക്ടോബര്‍ രണ്ടിന് വിശ്വപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ രാജ-ാ രവിവര്‍മ്മ നമ്മളെ  വിട്ടു പിരിഞ്ഞത് ലോകത്തിനു  പ്രത്യേകിച്ച്  കേരളത്തിനു ഒരിക്കലും നികത്താന്‍  കഴിയാത്ത നഷ്ടമാണ്  

//////////////////////////////////
ആസിഫ്  വയനാട്  

Tuesday, October 23, 2012

നര്‍മ കഥ ( മലബാര്‍ മാറാപ്പ്)

നാട്ടില്‍ പോകണം എന്നാ പൂതി കലശലായപ്പോള്‍ അങ്ങോട്ടുള്ള ഏതു വണ്ടിയാ കാലിയുള്ളതെന്നും കാശ് കുറച്ചു വങ്ങണതെന്നും  തപ്പിനടന്നപ്പോള്‍ എല്ലാ വണ്ടീം ഫുള്‍ ആണ് അപ്പളാണ് വല്ല്യാപ്പാന്റെ  ഉപ്പാന്റെ കാലത്തെ ഇമ്മാന്റെ വണ്ടി കാലിയാണെന്ന് കുട്ടികള്‍ പറഞ്ഞത് പിന്നെ നിന്നില്ല ഓടി അങ്ങട്ടക്ക് കോയി കൊട്ടെക്ക്  ചീട്ടു കൊടിക്കി ,മുന്നില്‍ ഡ്രൈവറിന്റെ അടുത്ത് സീറ്റ്‌ ചോയിച്ചപ്പം കുട്ടികള്‍  അയിനു കായ് കൂടതലാണ് വണ്ടീന്റെ  പുറകിലെ സീറ്റൊള്ള് ഡ്രൈവറിന്റെ കൂടെ പെട്ടിപ്പോറത്തിരുന്നാല്‍ സ്ഥലം ഒക്കെ കാണാലോ എന്ന  പൂതി അങ്ങനെ വേണ്ടാന്നു വച്ച് ,

 അങ്ങനെ പെട്ടിം കെടക്കേം ഒക്കെ വലിച്ചു വാരി പെട്ടിലാക്കി അപ്പോളാണ് ബീവിക്ക് ഒട്ടകത്തിന്റെ എറച്ചി തിന്നണം എന്ന പൂതി പറഞ്ഞതോര്‍ത്തത് പിന്നെ നിന്നില്ല മണ്ടി കടെക്ക് മാങ്ങി രണ്ടു കിലോ ഓക്കടെ പൂതിയല്ലെ,.,അങ്ങനെ സോപ്നങ്ങള്‍ കുത്തി നിറച്ച പെട്ടിയുമായി എയര്‍ പോര്ടിലിക്ക് .നമ്മടെ നാടിന്റെ വണ്ടി ആയോണ്ട് വല്യ അടിപിടിയൊന്നും കൂട്ടാണ്ട് പേട്ടിയൊക്കെ ഓല്  മാങ്ങി വച്ച് .ഇങ്ങോട്ട്‌ പോന്നപ്പം കുറെ പെരുത്ത സോപ്നങ്ങള്‍ ഞമ്മള് കൊണ്ടാന്നീനി അയില് കൊറേ ഒക്കെ പെട്ടില് ഞമ്മള് മാങ്ങി വച്ചീനി.അങ്ങനെ പൂതി പൂണ്ട കല്‍ബുമായി ഞമ്മള് വണ്ടി വരാന്‍ കാത്തു കുത്തിരിക്കുംമ്പം കൊലാംമ്പികൂടെ അതാ ഒരു കലമ്പല് ,വണ്ടീന്റെ ഡ്രൈവര്‍ രണഗൂലി ഇന്നലെ വെള്ളമടിച്ചു ഒറങ്ങിപോയി  ആയിനാല് ബണ്ടി ബരാന്‍ ബൈകും പടച്ചോനെ ഞമ്മന്റെ ഒട്ടകത്തിന്റെ എറച്ചി കാത്തോണേ,.എന്റെ ബീവിന്റെ പൂത്യാണത് ,എന്താ കാട്ടാ അവിടെ ഇവടേം തെണ്ടി നടന്നു വായി നോക്കി അതന്നെ തെത്താപ്പ .,.,ചെയ്യാ .,.

അങ്ങനെ തെണ്ടി നടക്കുമ്പം ഓല് വിളിച്ചു കൂവി വന്നോളി വന്നോളി വണ്ടി വന്നുക്ക്ണി ,മണ്ടി പ്പാഞ്ഞു വാതുക്കല്‍ എത്തിയപ്പോള്‍ അതാ അവിടെ രണ്ടു പെരിച്ചായി പോലത്തെ അമ്മച്ചിമാര് കൈ ഒക്കെ കൂപ്പി നിക്കുണു രണ്ടിറെം മോത്ത്‌ ചാന്തും കുമ്മയോം അമ്മാതിരി വാരി തേച്ചുക്കിണു അതിലോരമ്മച്ചി   കിളക്കാനുള്ള പാടത്തേക്കു മൊതലാളി കൈചൂണ്ടാണ  മാതിരി  അകത്തേക്ക് പോയ്ക്കോളിന്നു പറഞ്ഞു .അങ്ങനെ അബടെ എത്തിയപ്പോള്‍ കുറെ അമ്മച്ചിമാര്‍ കൈ നീട്ടി നിക്കണ്  പിന്നെ ഒന്നും ആലോചിച്ചില്ല പോക്കറ്റിന്ന്‍
ഒരു റിയാല് എടുത്തു കൊടുത്തു ,അയ്യേ ഇതല്ല കാക്കെ  ഇങ്ങള് വാങ്ങിയ ചീട്ടു മതി ,,.ഓ അങ്ങനെ അത് കൊടുത്തു അപ്പോള്‍ ഓള് ഞമ്മക്ക് കുത്തിഇരിക്കാനുള്ള പാറ കാട്ടിത്തന്നു ഞമ്മള് ആദ്യം പാറമ്മല് ഇരുന്നു പിന്നെ കെടന്നു .

എല്ലാ പഹയന്മാരും കേറിക്കുണു കൊളംമ്പികൂടെ രണ്ഗോലിന്റെ ഒച്ചപ്പാട് വണ്ടി ഓട്ടണത്  ഞാനാണ് ഒന്നും പെടികണ്ട ഞമ്മള് എന്ന് വരെ ഒരാളേം നല്ലോണം നിലതിറക്കീട്ടില്ല അതോണ്ട് ആരും ബെജാരാവണ്ട എന്റ ബദരീങ്ങളെ ബീവിക്കുള്ള ഒട്ടകത്തിന്റെ എറച്ചി .
പിന്നെ ലങ്ഗോളി ഒറങ്ങിപോയാല്‍ പെടികണ്ട ഏമ്മാന്റെ കുന്ജൈമു കാക്ക ക്ലീനെര്‍ പണിക്കു ഓക്കാടെ കൂടെ ഉണ്ട് ,അപ്പം സമാധാനം ആയി .അതാ രണ്ടു അമ്മച്ചിമാര്‍ വീണ്ടും മുന്നില്‍ കഥകളി തുടങ്ങി അഥവാ വണ്ടി വയ്യില്‍ കേടായാല്‍ ആരും അവിടേം ഇവിടേം ഉള്ള കയറുമ്മല്‍ പിടിച്ചു വലിക്കരുത് ആദ്യം അവിടെ കാണുന്ന പാടന്റെ വള്ളി പറിച്ചു അരമ്മല് മുറുക്കി കെട്ടിക്കോളി .പിന്നെ വണ്ടി കേടായി ന്നു വിളിച്ചു പറഞ്ഞാല്‍ പെട്ടെന്ന് സീറ്റിന്റെ അടില് പാള വച്ചിക്കുനു അതെടുത്തു പള്ളമ്മല്‍ കെട്ടി കണ്ട വയിക്കോടി പോറത്തിക്ക് ചാടിക്കൊളി ,പെട്ടി ഒന്നും എടുക്കണ്ട തായേ വെള്ളം ആണെന്ന് മനസ്സില്‍ വിജാരിച്ചോളി.,അങ്ങനെ ഓള് കഥകളി നിറുത്തി പോയപ്പോള്‍ അതാ വരുന്നു ഇഞ്ചി മുട്ടായിറെ കച്ചോടക്കാരി അന്ജാരെണ്ണം എടുത്തു ഓക്കൊരു സഹായം ആയിക്കോട്ടെ അല്ല പിന്നെ .

അങ്ങനെ വണ്ടി പൊങ്ങി കുറച്ചു കയിഞ്ഞപ്പം അതാവരുന്നു മറ്റു രണ്ടു അമ്മച്ചിമാര്‍ വല്യ വല്യ ഹോട്ടലില്‍ നിന്നും ബാക്കിയായ കൊറേ ബിരിയാണീം കൊണ്ട് ബിരിയാണി അല്ലെ വാരി മിണുങ്ങി,.,.അങ്ങനെ ഞമ്മള് പാറപ്പുറത്തിരുന്നു  ഒന്നുറങ്ങി അതിന്റ ഇടക്ക് ചില പഹയന്‍ മാര്‍ തോട്ടിക്ക് മണ്ടുനുണ്ടായിരുന്നു ബിരിയാണി പണിതുടങ്ങി.എടക്ക്‌ ഞമ്മളും മണ്ടി പോയെക്ക് അബടെ ചെന്നപ്പോള്‍ ഒരു തുള്ളി ബെള്ളം ആടില്ല .ഈ ഇന്ഗ്ലീസു കാരെന്റ്റ് ഓരോ മാണ്ടാത്ത  പരിപാടി .അയിന്റെ ഇടക്ക് പഹ്യത്തികള്‍  ചൂടുള്ള സാധനം തെത്തോ കൊടുക്കണ കണ്ട് ഞമ്മള് കൈനീട്ടി മാണ്ട ഇബിലിസാണ് മാങ്ങീല പടച്ചോന്‍ കാത്ത് .ബണ്ടി ഏതോ കട്ടറില്‍  വീണു ഒന്ന് കുലുങ്ങി അപ്പം മനസിലായി നാട്ടില്‍ എത്തി പോരുമ്പോള്‍ റോഡു മൊത്തം കട്ടറാ പഹയന്മാര്‍ ഇപ്പളും നന്നാക്കില്ല,.,അങ്ങനെ പൂതി മൂത്ത് കീപ്പാട്ട് എത്തി നോക്കിപ്പം തെങ്ങിന്റെ മണ്ട ഒക്കെ കാണുനുണ്ട്,.കല്ബില് മാലപ്പടക്കം ഓലപ്പടക്കം പോലെ പൊട്ടുന് ,ബീവിന്റെ ചിരികണ മോന്ത വെറുതെ ഒന്ന് കണ്ടു നോക്കി ,പുറത്തു മയ പെയ്യുനുണ്ട് അതോണ്ട് വണ്ടി കോയിക്കോട്ട്‌ ഇറക്കിണില്ല  ,അതുമല്ല രണ്ഗോളിക്ക് രാത്രി മന്ദ്രിറെ പോരേല്‍ ചോറ്റുക്കു വിളിച്ചിക്ക് അതും ഒരു കാരണമാക്കി ഓള് വണ്ടി തിരുവനന്തപുരത്ത് വിട്ടു ,.കുറെ ഒച്ച വച്ചപ്പം ഇങ്ങള് വണ്ടി തട്ടിക്കൊണ്ടു പോകുനു എന്ന് പറഞ്ഞു കേസും എടുത്തു പടച്ചോനെ ഞമ്മന്റെ ഒട്ടകത്തിന്റെ എറച്ചി കാല്ബ് പെടച്ച്‌  ..

എന്റെ കുട്ടികളെ ഒരു പെരുത്ത വസിയത് ഇങ്ങളോട്‌ കാക്കയ്ക്ക് പറയാനുണ്ട് കല്യാണം .,.മരിപ്പ് ,പ്രസവം പെരെകൂടല് ഇമ്മാതിരി എടങ്ങേറ് പിടിച്ച പണിക്കൊന്നും പോവുമ്പം ഈ വണ്ടീമ്മല്‍ കേറല്ലേ കോയാ ഓല്  ഞമ്മക്ക് പണിതരും .,.,എത്ര തല്ല് കിട്ടിയാലും നാല് ദിവസം കയ്യുംമ്പം മലയാളി പിന്നേം വാലും ചുരുട്ടി ആടെ തന്നെ ചെല്ലും അത് ഒലുക്കും മനസ്സിലായിന്.,.,

കുറെ പഹയന്മാര്‍ ഒച്ചവച്ചു ആര് കേക്കാന്‍ കാശ് കൊടുത്തു ചീത്തേം കേട്ട് കേസും മാങ്ങി അങ്ങനെ യാത്ര തുടരുന്നു നമ്മുടെ മലയാളിയും എയര്‍ ഇന്ത്യ എന്ന മലബാര്‍ മാറാപ്പും ,.,പിന്നെ ഒരു കാര്യം ഉണ്ട് ഇതൊരു തീവ്രവാധിയും തട്ടികൊണ്ടുപോവില്ല കാരണം ഇടക്ക് വച്ച് അവര്‍ക്കും ഇതുപോലെ പണികിട്ടും .,.,.,.,

ആസിഫ് വയനാട്

Sunday, October 21, 2012

)

   

എന്‍റെ സ്വപ്നങ്ങള്‍ ( കവിത )

                

പുതുമണം മാറാത്ത മണ്ണിലെന്‍ പാദങ്ങള്‍
തരളമായ് മെല്ലെ പതിഞ്ഞ നേരം
നിറമാര്‍ന്നോരോര്‍മയില്‍ ചേര്‍ന്നു മയങ്ങുമ്പോള്‍
ഒരു കുളിര്‍ തെന്നലിന്‍ ഓര്‍മ്മകള്‍ ആര്‍ദ്രമായ്
ഹൃത്തില്‍ പറന്നു പോയി .


അറിയാതെ കണ്കോണില്‍ ഊറിയ കണ്ണുനീര്‍
കൈവിരല്‍ തുംമ്പിനാല്‍ തോര്ത്തിടുമ്പോള്‍
എന്‍ അമ്മയെ ഞാനോന്നുര്‍ത്തുപോയി
എന്നുമെന്‍ ദു;ഖങ്ങള്‍ കണ്ടുമ്മ നല്‍കുന്ന
സ്വാന്തന വാക്കുകള്‍ ഓര്‍ത്തു പോയി .


അന്നൊരുനാള്‍ അമ്മതന്‍ കണ്കള്‍ നിറഞ്ഞതും
എന്തിനാണെന്നു ഞാന്‍ ഓര്‍ത്തുപോയി
താങ്ങുവാന്‍ ആവാത്ത ദുഃഖങ്ങള്‍ ഏറുമ്പളെ
എന്നമ്മ കരയാറുള്ളൂ .
അതുകണ്ടെന്‍ കണ്‍ കോണില്‍ നിറഞ്ഞോരാ
അശ്രു കണങ്ങളെ ഞാനോര്‍ത്തു പോയി .പാതി തുറന്നോരാ ജനലഴിക്കുള്ളിലൂടെ
താരകം മിഴികള്‍ തുറന്ന നേരം
തൊടിയിലെ മാവിന്‍റെ ചില്ലയില്‍ നിന്നൊരു
രാപ്പാടി മെല്ലെ കരഞ്ഞിരുന്നോ ?


മിഴികള്‍ എന്‍ തൊടിയിലെ നനവാര്‍ന്ന
പുല്‍നാമ്പില്‍ അലസമായി പരതീടവേ
ഒരു മൃതു സ്പര്ശനം എന്‍ ചുമലില്‍ ഏററ് ഞാന്‍
ഞെട്ടി തിരിഞ്ഞു നോക്കിടവെ,


പുഞ്ചിരി തൂകിയെന്‍ അമ്മ നില്‍പ്പൂ
മിഴികള്‍ ഒരു വേള ചിമ്മിതുറന്നു ഞാന്‍
കൊതിയോടെ അമ്മയെ നോക്കിടവെ
ജനലിഴവിടവിലൂടൊരു ഒരു ചെറു കടവാവല്‍
കല പില കൂട്ടി പറന്നു പോയി .വാല്‍സല്യ മോടമ്മ താരാട്ട്‌ പാടി ഉറക്കിയ രാവുകള്‍
കൊതിയോടെ വീണ്ടും ഞാനോര്‍ത്തു പോയി

തോട്ടിലെന്നോര്‍ത്തു ആ കൈകളില്‍ മുഖം ചേര്‍ത്തു
ശാന്തമായി ഞാന്‍ ഉറങ്ങിയ രാവുകള്‍ .


ഉണ്ണി കുടവയര്‍ നിറയുവോളം കഥകള്‍ പറഞ്ഞമ്മ
ഊട്ടിയ സദ്യയും

ഒരു കുഞ്ഞു പാട്ടിനു താളമിട്ടന്നമ്മ
നെല്‍കിയ സ്നേഹമുത്തങ്ങളും.


കുഞ്ഞരി പല്ലുകള്‍ കാട്ടിചിരിച്ചു ഞാന്‍
അമ്മ തന്‍ കണ്‍കളില്‍ നോക്കികിടന്നതും

കൊതിയോടെ കൊതിയോടെയ്‌ ഓര്‍ത്തു പോയി
ആ ഓര്‍മയില്‍ ഞാനറിയാതെ ഉണര്‍ന്നു പോയി.


നൊമ്പരത്തോടെ ഞാന്‍ മിഴികള്‍ തുറന്നപ്പോള്‍
അറിയുന്നിത് വെറും സ്വപ്നമെന്ന്

ഓര്‍മ്മകള്‍ പോലും മധുരിക്കുന്നോരാ
നിമിഷം ഒരു വേള അണഞ്ഞിടുമോ?


കൊതിയോടെ കൊതിയോടെ
ഓര്‍ത്തു പൊയ് ഞാന്‍.

 ‍ ആസിഫ്‌ വയനാട്‌

Saturday, October 20, 2012

Naan EE Full Movie (2012) HD

അത്മ്നൊമ്പരം

പ്രണയിനിയുടെ ആല്മ നൊമ്പരം രാഗമായ്
പ്രമദവനിയിലൊരു സ്മൃദ് നാദമായ്‌ പെയ്യുന്നു
കാതോര്‍ത്തു നില്‍ക്കുമീ ഞാനും വിരഗവും
തീരാത്ത നോവിന്റെ ഗദ്ഗദപ്പൂക്കളായ് .മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം,
കൊഴിയുന്ന നിഴല്‍ നിലാവിന്നുമിപ്പുറം
അറിയാതെ നിറയുമീ കണ്ണും മനസും
നിറമേഘമായവള്‍ ഓര്‍മ്മയില്‍.ഒരു കുളിര്‍ തെന്നലായി വന്നവള്‍
മുടിയിഴചുരുളില്‍ തലോടി കടന്നുപോയ്
പൊഴിയാന്‍ വിതുമ്പുമീ ഒരു കാര്‍മെഘ
പാളിയില്‍ അലിയാന്‍ കൊതിച്ചുപോയി.കണ്ണുനീര്‍ ചാലുകള്‍ കവിളില്‍ നിന്നലസമായ്
ദൃതി പൂണ്ടോഴുകവേ ,തടയാന്‍ കൊതിച്ചു ഞാന്‍
എന്‍ വിരല്‍ തുമ്പിനാല്‍ ,അറിയാതെ അറിയാതെ
തേങ്ങി കരഞ്ഞു ഞാന്‍ .ഒരു ദിവാ സോപ്നം പോലെയവള്‍
എന്നോര്‍മയില്‍ നിറയവെ
വിരഹത്തിന്‍ നൊമ്പരം അറിയാതെ
അറിവുഞാന്‍,.,.നീറുന്ന ഓര്‍മ്മകള്‍ എങ്കിലും എന്‍ ഓമലെ
എത്ര മധുരമാ നിന്‍ വിരഹത്തിന്‍ നൊമ്പരം
പെറുമീ യാമത്തിന്‍ വീചിയില്‍,.,

തുന്നി ചെര്‍ക്കുമീ പ്രണയ ലേഖനം പോലെ       ആസിഫ് വയനാട്

Thursday, October 18, 2012

എന്‍റെ പ്രണയം

                  നിന്റെ മിഴികളില്‍ ഞാന്‍ കണ്ട പ്രണയം
നീയാണെന്റെ തുടിക്കുന്ന മനസ്സും
ഉഷസും  പുലരികളും
തളര്‍ന്നിരിക്കുമ്പോള്‍ നീയാന്നെനിക്ക്
സര്‍വസവും ആല്‍മ നിര്‍വൃതിയും,

നീ സ്നേഹത്തിന്റെ മുത്താണ്
നീ സ്ന്ഹത്തിന്റെ പാലാഴിയാണ്
ഈ വെറിളി പിടിച്ച ലോകത്ത്
നീയെന്റെ മഴവില്ല്,

നീ മാത്ര മാണെന്റെ പ്രാണനും
പ്രാര്‍ഥനകളും .,നിനവുകളും
 മനോഹരിയാ നീയെപ്പോഴും
 എന്‍ കണ്ണുകളില്‍ ,.,

 ഞാനീ  ലോകത്തിലലയുംമ്പഴും
കാലങ്ങള്‍ മാറി മറയുംമ്പഴും
ജ്രുട്തുക്കള്‍ കൊഴിയുംമ്പഴും
സുന്ദരിയായ നീ നിലകൊള്ള്മെന്നുള്ളില്,

സ്നേഹമായ് ഒരു അമുര്തിന്റെ
സാഗരമായി ,.,..,എന്നും നിന്‍
സ്നേഹം എന്‍ കണ്ണുകളില്‍
ഒരു പാലൊളി ചന്ദ്രികയായി
കാത്തിടും ഞാന്‍ .

ഈപാരിന്റെ അന്ത്യം വരെ സഗീ.,
കാലങ്ങള്‍ കൊഴിഞ്ഞിടും
കോലങ്ങള്‍ മാരിമാരിഞ്ഞിടും
സഗാരം തിരകളെ നോക്കി
നെടുവീര്‍പ്പിടും .,.

 എന്‍  മിഴികള്‍ നിന്നെ നോക്കിയും .
അകലുന്ന തിരകളെ ,പുണരാന്‍
വിതുമ്പുന്ന കരയെപ്പോലെ ഞാനും
അണയാന്‍ കൊതിക്കും നിന്‍ ചാരെ

നിന്റെ സ്നേഹത്തിന്‍ തിര
എന്നിലെക്കണയാന്‍
എന്റ നശ്വരമായ പ്രണയവും ,.,ആസിഫ് വയനാട്
Wednesday, October 10, 2012

പ്രണയം


                       


സ്നേഹം കൊതിച്ചു ഞാനിത്ര ദൂരം
മോഹ വഴിയിലൂടെ അലയവെ

തുളസി പ്പൂ മണം തൂകും നിന്‍
മുടിയിഴകള്‍ കൊതിയോരുക്കി

ഉമ്മറപ്പടിയില്‍ നീയിരിക്കവെ
...അറിയാതെ പതിഞ്ഞുവോ എന്‍

മിഴി ക്കൊണില്‍ നിന്‍ രൂപം
നിന്‍ കരി നീല മിഴികളില്‍ അന്നു

ഞാന്‍ കണ്ടു ഒരു പ്രേമത്തിന്‍
സ്മ്രുതു സ്പര്ശനം .നാണത്താല്‍ നീ പുറം തിരിഞോടവെ
നിന്‍ കാര്‍കൂന്തല്‍ എന്നെ അറിയാതെ

തഴുകുന്നതും ഞാനറിഞ്ഞു
മനസ്സില്‍ ഒരു അനുരാഗ പൂമഴക്കായ്

കാര്‍മെഘങ്ങള്‍ അലയടിച്ചുയരുന്നതും .


ആദ്യാനുരാഗത്തിന്‍ തേനൂറും
ഓര്‍മ്മകള്‍ എന്നെ പുല്‍കി ഉണര്‍ത്തുമ്പോള്‍

പ്രണയ പരവശനായ് പ്രിയ തൊഴി
കതോര്തിരിപ്പു നിന്‍ ഹൃദയ സ്വരത്തിനായ്,.,.,.,.,.          ആസിഫ്  വയനാട് ..,.,.

Monday, October 8, 2012

അമ്മ

                                           


ഞാന്‍ ആദ്യമായ് കണ്ട പൂവെളിച്ച മാനെനമ്മ
ചെറുനിലവിളിയെന്‍ കണ്ടത്തില്‍ നിന്നുതിര്‍ന്ന നാള്‍
ആദ്യമായ് നറു ചുംബനം നെല്കിയവള്‍ എന്‍ അമ്മ
പെറ്റ് നോവിന്റെ കാടിന്യത്തിലും
മൃതുവായി പുഞ്ചിരിച്ചു എന്‍ അമ്മ.

ആദ്യമായ് എന്‍ ചുണ്ടുകളില്‍ സ്നേഹത്തിന്‍
നറു മണം ച്ചുരത്തിയെന്നമ്മ
പുഞ്ചിരി നെല്കി വാത്സല്യത്താല്‍ ചെര്‍ത്തണച്ചന്നമ്മ
വിശന്നു കരഞോരെന്ന അമൃതൂട്ടി
താരാട്ട് പാടി ഉറക്കിയെന്‍ അമ്മ .


ഇഞ്ചി പറമ്പിലെ പൊള്ളുന്ന വെയിലിലും
കിട്ടുന്ന ഭക്ഷണം മുണ്ടിറെ കോന്തലയില്‍
കെട്ടി കാതിരുന്നെമ്മ ആ സ്നേഹ വായ്പ്പോട്
എന്ന് ഞാനെന്‍ കടപ്പാടുകള്‍ ചെയ്തു തീര്‍ത്തിടും .


അകലെ വിദൂരതയില്‍ നിന്റ കാലൊച്ച
കേള്‍ക്കാനും നിന്റെ മൃത്സ്വരത്തിനായ്
കാതോര്‍ത്തിരിക്കുന്ന ഒരു മാതൃ ഹൃദയം
മറക്കരുതോരിക്കലും ,,


വിസ്മരിച്ചുകൂടാ നിന്‍ പൊക്കിള്‍ക്കൊടി സ്നേഹ ബന്തത്തെ
മറക്കരുതോരിക്കലും നിന്‍ പെറ്റമ്മയെ
നിറക്കരുതൊരിക്കലും ആ കണ്ണുകള്‍
നിന്‍ ക്രൂരതയാല്‍ ഈ വിണ്ണിലും.

ആസിഫ് വയനാട്Saturday, October 6, 2012

( മഴതുള്ളി )

                               
                                           )
ഒരു മഴതുള്ളിയായ്‌ പൊഴിയാന്‍ കൊതിച്ചു ഞാന്‍
ഉമ്മറപ്പടിയില്‍ ഇരുന്ന നേരം
മഴ വന്നു ചെരുമെന്‍ മനസിന്‍റെ പൂന്തോപ്പില്‍
ഒരു ചിത്ര ശലഭമായ് നീ വന്നു ചെരൂ .

ഒരു കുളിര്‍ തെന്നലിന്‍ നനവോടെ നീയെന്‍റെ
കണ്‍ പീലി തന്നില്‍ പതിച്ച നേരം
കൂമ്പി അടഞ്ഞോരെന്‍ മിഴികളില്‍ നാണത്തിന്‍
ഒരു സ്മൃത്സ്പര്ശനം ഞാനറിഞ്ഞു .

മുറ്റത്തെ മുല്ലതന്‍ ചില്ലയില്‍ വീണൊരാ
കണ്ണുനീര്‍ മുകുളങ്ങള്‍ കണ്ടുഞാനും
നാണത്തോടീറനായ് ആ മാടത്ത പെണ്ണും
ഉമ്മറ പ്പടിയിന്മേല്‍ വന്നിരുന്നു .

തൊടിയിലെ ചെത്തിയില്‍ തേന്‍ നുകരാന്‍ വന്ന
വണ്ണാത്തിക്കിളിപ്പെണ്ണ് പാളി നോക്കി
വാഴക്കുലപ്പൂവിന്‍ പുതപ്പോരു കുടയായ്‌
ചൂടി നിന്നന്നാര കണ്ണനും പുഞ്ചിരിച്ചു .

പാടവരമ്പിലെ പുല്‍നാമ്പുകള്‍ ഈറനായി
മഴ തുള്ളി പെണ്ണിനെ വാരി പ്പുണരുമ്പോള്‍
തവളകള്‍ ഈണത്തില്‍ ശ്രുതി ചേര്‍ത്ത് പാടി
ഒരു പുതു മഴ സംഗീതം .

മനസില്‍ സന്തോഷത്തിന്‍ പൂത്തിരി
വിതറി കൊണ്ട് ഒരു ഇളം തെന്നല്‍
പടികള്‍ കയറി വന്നു എന്‍
മുടിയിഴകളെ തഴുകി കടന്നുപോയി .

കോരിച്ചൊരിയുന്ന മഴയിലാ കാര്‍മെഘങ്ങള്‍
ആലസ്യ മോടെ അകന്നു പോവുന്നതും
പുഞ്ചിരി തൂകികോണ്ടാമാഴത്തുള്ളികള്‍
ലാഘവത്തോടെ തഴുകുന്നതും.

നോക്കിയിരുന്നു ഞാന്‍ ഏറെ നേരം
ആ ഉമ്മറപ്പടിയിന്‍ മേല്‍ ഏകനായി
കുളിരെന്റെ മിഴികളെ തഴുകിയപ്പോള്‍
ഞാന്‍ പതിയെ എഴുന്നേറ്റു ഉള് വലിഞ്ഞു ,.

ആസിഫ് വയനാട്

Wednesday, October 3, 2012

                                             

                                            
                                            ഓര്‍മ്മയില്‍  ഒരു കുട്ടിക്കാലം

പ്രകൃതി രമണീയമായ കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമം ,കേര വൃക്ഷവും,റബ്ബറും ,കുരുമുളകും ,കൊക്കോയും ,കമുകും ,വാഴകളും,കൊച്ചു  കൊച്ചു നെല്‍ വയലുകളും  നിറഞ്ഞ ഒരു കൊച്ചു ഗ്രാമം ഞാന്‍ ജനിച്ചു വളര്‍ന്ന  എന്‍റെ  സ്വന്തം  നാട് ,അവിടെ കൊച്ചു കൊച്ചു  പുഴകളും കൈ തോടുകളും പച്ചപുതപ്പിട്ട സുന്ദരിയായ കുന്നുകളുമുണ്ട്, ഹിന്ദുവും ക്രൈസ്റ്റ്തവനും ,മുസല്‍മാനും സ്നേഹത്തോടെ  ഒരേ മനസോടെയാണ്  അവിടെ  കഴിയുന്നത് .അവിടെ  രാഷ്ട്രീയ കൊലപാതകങ്ങള്‍ ,വര്‍ഗീയ  സങ്കട്ടനങ്ങള്‍  ഇതൊന്നും ഇന്നു  വരെ നടന്നതായി ഞാന്‍ കേട്ടിട്ടില്ല .ഈ കൊച്ചു ഗ്രാമത്തില്‍ ഹരിത മനോഹരിയായ ഒരു സ്ഥലമുണ്ട്  കുളിരാമുട്ടി ഇന്നവിടെ  ജല വൈദ്യുത നിലയങ്ങള്‍ ഉണ്ട് ,എന്‍റെ  നാട് അവിടെയാണ് ഞാന്‍ ജനിച്ചു വളര്‍ന്നതും പിച്ചവച്ചതും എല്ലാം ഇന്നും എന്‍റെ സഹോദരി അവിടെയാനുള്ളത് .

എന്‍റെ  ഗ്രാമത്തില്‍  എന്‍റെ ചെറുപ്പത്തില്‍ നടന്ന  ഒരു കൊച്ചു സംഭവം ഞാന്‍ നിങ്ങളുമായി  പങ്കു വക്കട്ടെ ,എന്‍റെ  അയല്‍പക്കത്തെ  പ്രശസ്തമായ ഒരു മുസ്ലിം തറവാടുണ്ട് ,പേര് ഞാന്‍ പറയുന്നില്ല ഒരു ചെറിയ കുടുംബം ഉമ്മയും ഉപ്പയും പതിനാലു മക്കളും ,സന്തോഷത്തോടെ കഴിയുന്നു ,അവിടുത്തെ ആയിസുമ്മ(  പേര് യഥാര്‍ഥമല്ല ) കുറച്ചു വിട് വാ ഒക്കെ   പറയും പൊങ്ങച്ചവും ആന് മക്കള്‍  ഒന്ന് രണ്ടുപേര്‍ ദുബായില്‍ ഉണ്ട് ഇപ്പോള്‍  പെരകുട്ടികളും

(.അയല്‍പക്കത്തെ പെണ്ണുങ്ങള്‍ ഉമ്മയുടെ തമാശകള്‍  കേള്‍ക്കാന്‍ ഇടക്കൊക്കെ  അവിടെ പോവും ,ആ സ്നേഹമയിയായ ഉമ്മയുടെ തമാശകള്‍  നമുക്കും ഒന്ന് കേട്ട് നോക്കാം .)

ഇമ്മടെ അബുനു ദുബായില് ഷെക്കിന്റെ മുട്ടായിപിടിയേല്‍  സ്വര്‍ണത്തിന്‍റെ  പെരുത്ത കച്ചോടാ ,അറബിനോട് അബു അബടാ നിക്കിന്നു പറഞ്ഞാല് പിന്നേ ഓണ്‍ പറയാതെ അറബി അനങ്ങൂല  അത്രക്കും പെരുത്ത ഇഷ്ടാ ഓനെ ,ഇടകൊക്കേ ശൈകിന്റെ ബീവി ഓനെ ഹിമാറെ ന്നൊക്കെ വിളിക്കും ഓണത് കേള്‍ക്കുംബം എന്തൊരു പെരുത്ത സന്തോശാന്നു ഇങ്ങല്ക് അറിയ്യോ ? അതെന്താ ഉമ്മാ അങ്ങനെ വിളിക്കണേ ? അത് വലിയ മനുസന്മാരെ ദുബായില് വിളിക്കണ  പേരല്ലെ ഇന്‍റെ  ബീപാതുഒ ( അബു ദുബായില്‍ വീട്ടിലെ ഡ്രൈവര്‍ ആണ് അറബിച്ചീടെ കൈയ്യീന്ന് ഇടക്കൊകെ നന്നായി തല്ലും ചീതെയം ഒക്കെ  കിട്ടാറുണ്ട് എന്ന് ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്  ),എന്തൊക്കെ പറഞ്ഞാലും ഇബിളിസു ഞമ്മക്ക്‌ ഒരു ഉരുപിന്റെ റിയാല് തരൂല അബട ഓന് എന്നും ബിരിയാണിയും നെയ്ച്ചോറും മാത്രേ ബൈക്കൂ ഇല്ലെങ്കില്‍ വല്യ കൊരചിലല്ലേ എന്റ കുട്ടിഒ . ഞമ്മടെ ഹംസനെ ഇങ്ങള് അരീലെ ഓന്  പെരുത്ത ബന്ദീന്റെ കചോടല്ലേ ഇങ്ങക്ക് ബണ്ടി ബെണേല്‍ അബൂനോട് പറഞ്ജോളി ചോക ചോകാന്നിരിക്കണ ഒന്  വണ്ടീല്‍ ഇങ്ങനെ  വന്നെറങ്ങണ കാണുമ്പം നെഞ്ച് പെടക്ക റോട്ടുംമ്മലോക്കെ പെണ്‍കുട്ള്‍ക്ക്( ഹംസ കരുത്തിരണ്ട ഒരു കാക്കയാണ് വണ്ടി സി  സി  ചെയ്യലാണ് പണി  ) പിന്നംമാടെ ബഷീര് ഒന് തുണിയൊക്കെ കണ്ടിച്ചു മുറിച്ചു തൈകണ പണിയല്ലേ എന്നാലും ഉമ്മക്ക് ഒരു കുപ്പായത്തിന്റെ ശീല ബെടക്ക് തരൂല മൈമൂനന്റെ മാപ്പിളയ്ക്ക്  ദുബായില് തെങ്ങു കേറ്റാ പണി അവന്‍  വരുമ്പോള്‍ ഇടകൊക്കെ കൊണ്ടാരലുണ്ട് ദുബായിലെ തെങ്ങ കാണാന്‍ ഇമ്മിണി ചെരുതാനെലും എന്തൊരു മോന്ജാ  ഇച്ച് രാവിലെ ചായന്റെ കൂടെ രണ്ടെണ്ണം തിന്നഞ്ഞാല് കല്ബിലൊരു നീറ്റല .എബടാതെ മാതിരി അബടെ തെങ്ങ പോതിക്കൊന്നും മേണ്ട കുട്ടിയേ, ഇങ്ങനെ നീളും ഉമ്മയുടെ ബഡായി ,

ഞമ്മടെ മജീദ്‌ ദുബായില്  ഇന്ജിനീര പെരുത്ത കംമ്പിയോക്കെ എടുത്തു വരയ്ക്കണം (റോഡില് പെയിന്റിംഗ് ആണ് )‍ ഒനാടെ കാറോക്കെ  ഉണ്ട് .ഇന്നിമ്മാടെ  രസീട് ഒന് എല്സിക് പഠിക്കാന്‍ പോയതാ ( എസ്‌ എസ് എല്‍  സി അതാണ്‌ ഉമ്മാന്റെ എല്‍സി )ഏതൊക്കെ പറയുന്നതിനിടയിലും  വെള്ളിലടക ഉമ്മ മറക്കാറില്ല അതങ്ങനെ തിന്നു മുറ്റം  തുപ്പി ബെടക്കാകിട്ടുണ്ടാവും  എന്നും .ഉപ്പയെയും ഉമ്മ വെറുതെ വിടാറില്ല ,എന്നെ നിക്കാഹ് കയിക്കുംബം പഹയന് എന്ത് മോഞാരുന്നൂന്നു അറിയ്യോ എന്ങ്ങക്ക്  ഇപ്പോള്‍ കണ്ടില്ലേ ഒണങ്ങി   ഒണങ്ങി കൊപ്ര മാതിരി ആയ്കിനു ,എന്‍ജി ഓനെ ദെത്തിനാ  ആ ചാണക  കുയിലെക്ക് ആട്ട്  തട്ടിക്കാള. ഇതു ഞങ്ങളുടെ നാട്ടില്‍ ഒരു നീലാണ്ടന്‍  ഏട്ടന്‍ ഉണ്ടായിരുന്നു അവര് ഞങ്ങള്‍ക് ചെറുപ്പത്തില്‍ പറഞ്ഞു തരുന്ന കഥകള്‍ ആണ്  ഏട്ടന്റെ സ്വരം  ചിരട്ട പാറേല്‍ ഇട്ടു ഉറക്കുന്ന ഒരു ടൈപ്പാണ് കേള്‍ക്കാന്‍ നല്ല രസവും ,ഉമ്മ ഇങ്ങനെ  തുടര്‍ന്ന് കൊണ്ടിരിക്കും  ഓരോ ആളുകളുടെ  വിശേഷങ്ങള്‍,
ഉമ്മക്ക് ചില പ്രതേക സോഭാവ ഗുണങ്ങളും ഉണ്ട്  കിണറ്റില്‍ നിന്നും കോരുന്ന വെള്ളം കുറച്ചു  അങ്ങോട്ട്‌ തന്നെ തിരിച്ചോഴിക്കും,  ചോറ്റിനിടുന്ന  അരി ഒരുപിടി വാരിയെടുക്കും , നിസ്കാര പ്പയയില്‍ ഇരുന്ന്‍  ഒരു ബീഡി വലിക്കും ,ഒരു നേരത്തെ നിസ്കാരവും ഉമ്മ കളഞ്ഞതായി കേട്ടിട്ടില്ല മരിക്കുവോളം .

ഇന്നു  ഈ ഉമ്മയും ,ഉപ്പയും നീലാണ്ടന്‍ ഏട്ടനും ഒന്നും നമ്മളോടൊപ്പം ഇല്ലാ എന്ന  ഒരു വിഷമം മാത്രം ബാക്കിയാവുന്നു . ഉമ്മ അന്ന് പറഞ്ഞ വാക്കുകള്‍ അങ്ങനെ തന്നെ എഴുതിയതിനാല്‍  പലര്‍ക്കും  ആരോജകമായി തോന്നാം .


ആസിഫ്‌  വയനാട്‌

Monday, October 1, 2012

വിശപ്പ്''ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ചു ഞാന്‍,
നഷ്ടസ്വപ്നങ്ങളാല് തളര്ന്നുറങ്ങുംമ്പഴും
കീറപായയില്‍ കണ്ണീരില്‍ കുതിര്‍ന്നോരാ
തലയിണയില്‍ മുഖം ചേര്‍ത്ത് ഏങ്ങി കരയുമ്പഴും.

രാത്രിയുടെ ഏതോ വിദൂര യാമങ്ങളില്‍
കുളിരിന്‍റെ ഇളം തെന്നല്‍ ആര്‍ത്തിരച്ചെത്തുമ്പോള്‍
അറിയാതെന്‍ ദേഹിയും മഴവില്ലിന്‍ രൂപത്തില്‍
വര്‍ണ ചിത്രങ്ങള്‍ തീര്‍ക്കുന്നതും.

വിശപ്പിന്‍റെ ക്രൂരമാം കഠോര ഹസ്തങ്ങള്‍
എന്‍ ഉദരത്തെ കാര്‍ന്നു തിന്നുംമ്പഴും
അറിയാതെ നിറയുമെന്‍ കണ്ണുനീര്‍ തുള്ളികള്‍
കൈവിരല്‍ തുമ്പിനാല്‍ തുടച്ചു മാറ്റുമ്പഴും .
അറിയാതെ അറിയുന്നു വിശപ്പിന്‍റെ തീവ്രത.

എന്തിനു നഷ്ട ദു;ഖങ്ങള്‍ തന്നു നീ
കഷ്ടത്തില്‍ ആക്കുന്ന ഈ ദിനങ്ങളും
പൊട്ടിയ വീണ കമ്പിയില്‍ നിന്നുള്ള
ശ്രുതി ചെരാത്തോരാ സ്വര വര്‍ണങ്ങളും .

പ്രകൃതി തന്‍ വികൃതികള്‍ നിറയുമീ
ജീവിതം ശ്രുതി ചേര്‍ത്ത് പാടുവാന്‍
കൊതിയോടെ കഴിയുന്നു ഞാന്‍
ഈ യാമ വീഥിയില്‍ ഏകനായ്.

നാളത്തെ പുലരിയെ വാരിപ്പുണരാന്‍
ഇന്നീ രാവില്‍ തളര്‍ന്നുറങ്ങുന്നു ഞാന്‍ .
അണയുമൊരു പൊന്‍പുലരി എന്‍ ജീവിതത്തിലും
എന്നുള്ള വെര്‍ധാ മോഗത്താല്‍
പൊരിയുന്ന വയറിനെ കൈകളാല്‍ ചേര്‍ത്ത മര്‍ത്തി,

കൊതിച്ചു പോയി ഞാന്‍  ഒരു ദിന മെങ്കിലും
വയര് നിറച്ചോന്നുണ്ടുറങ്ങണം
ജീവനെന്‍  ദേഹിയെ വെടിയും മുന്പോരുനാള്‍‍
അതുമാത്രമാണെന്‍‍  ദുരാഗ്രഹം .


ആസിഫ്‌  വയനാട്‌