നിറമിഴികള്‍



      മനസ്സില്‍ നിറയുന്ന കണ്ണുനീര്‍ ചെറുപുഞ്ചിരി കൊണ്ട്  മൂടി വയ്ക്കാന്‍  ശ്രമിക്കുമ്പോള്‍  അറിയാതെയെന്‍ ചുണ്ടുകള്‍ വിതുംബിയിരുന്നോ ഒരു പക്ഷെ  ഒറ്റ പെട്ട് പോയതിന്‍റെ  നൊമ്പരമാവാം അല്ലെങ്കില്‍  അനാഥന്‍  ആണെന്ന തിരിച്ചറിവ് മരണം എന്ന സത്യം മാടി വിളിക്കുംമ്പഴും കൊതിച്ചുപോവാറുണ്ട്  ജീവിക്കാന്‍ . ഒരിക്കല്‍ ഭാര്യ എന്നോട് ചോദിച്ചു ഇത്രനാളും കഷ്ടപെട്ടിട്ടു എന്ത് നേടി എന്ന് എനിക്ക് മറുപടി ഇല്ലായിരുന്നു കാരണം കുടുംബത്തെ അത്രമാത്രം സ്നേഹിച്ചുപോയ എനിക്ക് നീക്കി വയ്ക്കാന്‍ ഒന്നുമില്ലായിരുന്നു .പണമയക്കാന്‍ കുറച്ചു വൈകിയാല്‍  മിണ്ടാതാവുന്ന ഫോണ്‍ കാളുകള്‍ മിണ്ടാന്‍ മടിക്കുന്ന വീട്ടുകാര്‍ ഞാന്‍ എന്നിലേക്ക്‌ സ്വയം ഉരുകി ചേരുമ്പോള്‍ അലിഞ്ഞലിഞ്ഞ് സ്വയം ഇല്ലാതാവുമ്പോള്‍ ഈ വിളക്കിന്റെ  നാളം  അണയാറായി  എന്ന് തിരിച്ചറിയുമ്പോള്‍ കണ്ണുകള്‍  അറിയാതെ നിറഞ്ഞു തുളുംബിപോയി.

Comments