Thursday, September 27, 2012

                                      വേദനയോടെയ്‌അന്നും  പതിവുപോലെ   നന്നായി   ഉറങ്ങണം   എന്ന് കരുതി   കണ്ണുകള്‍  ഇറുക്കി  അടച്ചു
കിടന്നു . അപ്പോളതാ പ്രിയ തമയുടെ പതുങ്ങിയ സ്വരം കാതുകളില്‍ ഞാന്‍ പതിയെ കണ്ണുകള്‍
പാതിതുറന്നു   അവളെ  നോക്കി   അവളുടെ  കണ്ണുകള്‍   നിറഞ്ഞിരിക്കുന്നു   എന്ത്  പറ്റി   എന്ന്
ചോദിക്കുന്നതിനു   പകരം   ആ  മുഖം   കൈകളില്‍   വാരിയെടുത്തു   നെറുകയില്‍  ഒരു  സ്നേഹ ചുംബനം  നെല്‍കി   ചെറിയ  വല്ല   അസുഖമാണേല്‍   അവള്‍   ചിരിച്ചു  കൊണ്ട്  പറയും നേരമെത്രയായി  എന്നറിയോ   ഒന്നെഴിനെല്‍ക്ക്  മനുഷ്യാ,  എന്നാല്‍  പതിവ്   തെറ്റിച്ചവള്‍ എന്റെ തോളിലേക്ക്  ചാഞ്ഞു  എനിക്ക്   തീരേയ്‌   വയ്യാട്ടോ  അതെന്റെ   മനസിനെ വല്ലാതെ   തളര്‍ത്തി കാരണം പതിനഞ്ചു  വര്‍ഷത്തെ   ദാമ്പത്യത്തില്‍   അവള്‍   ഇന്ന് വരെ ആശുപത്രിയില്‍ പോകണം വയ്യ  എന്നൊരു  വാക്ക്‌  പറഞ്ഞിട്ടില്ല  .

പെട്ടെന്ന്‍  തട്ടികുടഞ്ഞെഴുനെറ്റു പല്ല്  തേപ്പ്   കുളി എന്നിവ ചെയ്തു  എന്ന്   വരുത്തി  പുതുതായി വാങ്ങിയ  ആള്‍ട്ടോ  സ്റ്റാര്‍ട്ട്‌  ചെയ്യുമ്പോള് ‍ മനസ്  അസ്വസ്ഥ മായിരുന്നു  എന്ത്  പറ്റി  അവള്‍ക്   അപ്പോളേക്കും  പതിവുള്ള കട്ടന് ‍ ചായയുമായി അവള് കാറിനടുതെക്ക്‍ വരുന്നുണ്ടായിരുന്നു   സുന്ദരിയായ  അവളുടെ  ചലനങ്ങള്‍   നോക്കി  ഇരുന്നപ്പോള്‍  ഒരു കാമുകന്റെ  കഴുകാന്‍  കണ്ണുകള്‍ അവളെ  പോതിഞ്ഞുവോ   "ഛെ,  വയ്യത്തപ്പോള്‍ ,  .പെട്ടന്ന് മനസിനെ  പൂര്‍വ്വ  സ്ഥിതിയില്‍  ആക്കി   അപ്പോളേക്കും  അവള്‍  വണ്ടിയില്‍  കയറി  ഇരുന്നു ഞാന്‍  കട്ടന്‍ചായ  കുടിക്കുമ്പോള്‍  ഒളികണ്ണിട്ടു  അവളെ  നോക്കി  എന്ത്  പറ്റിട  നിനക്ക്   വലിയ തലവെദന   ഇക്ക   മാറുന്നില്ല.

അങ്ങനെ   ഡോക്ടറുടെ  മുന്നില്‍  ഇരിക്കുമ്പോള്‍   മനസ്സില്‍ ഒരായിരം   ചോദ്യങ്ങള്‍   ഓടി  അകലുകയായിരുന്നു   പെടികണ്ട   മരുന്നു കുടിച്ചാല്‍ മാറാവുന്നതെയുള്ളു   തലയില്‍ കഭം കെട്ടികിടക്കുന്നു എട്ട് അറകളില്‍ പെട്ടന്നാണ് ഞാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നത് ,അവളും നന്നായി പേടിച്ചിരുന്നു കാരണം അവളുടെ ഉപ്പക്കും ഇതുപോലെ   ചെറിയൊരു  തലവേദന  വന്നതാണ്  അവളെ   അനാഥയാകിയത് .

      വീണ്ടും  കാറില്‍   കയറുമ്പോള്‍   അവള്‍  എന്നേ  നോക്കി  മൌനംമായി  മാത്രം  ഒന്ന് ചിരിച്ചു എന്ന്  വരുത്തി    സരമില്ലട  ഓക്കേ  ശരിയാവും   നീ  ഇങ്ങനെ  പെടിച്ചാലോ  കാര്‍   ഇടത്തോട്ട് തിരിഞ്ഞപ്പോള്‍   അവള്‍   സംശയതോടെയ്‌   എന്നേ  നോക്കി  എങ്ങോട്ടാ  മാഷേ   ഉമ്മ ഒറ്റാക്കെയുള്ള്‌   വീട്ടില്‍     ഇപ്പോള്‍   തന്നേയ്   ആകെ    വിഷമിചിട്ടുണ്ടാവും.  ഞാനത്  ഗൌനിച്ചില്ല എന്ന്   വരുത്തി  ,  പച്ച  പുതപ്പണിഞ്ഞ    തേയില  തോട്ടതിനുള്ളിലെ   റോഡിലൂടെ    കാറു ചീറിപ്പാഞ്ഞു    ചുണ്ടയിലെ    പമ്പില്‍    നിന്നും   ഫുള്‍ പെട്രോള്‍   അടിച്ചു   നിനക്കെ ന്തെലും കഴിക്ക- ണോ ?  വേണ്ട  ഉമ്മ  ഒറ്റക്കാണവിടെയ്   മറക്കണ്ട  ദേഷ്യം  പിടിക്കും  നമ്മുക്ക്  എല്ലാരേയും കൂട്ടി പോകാട  ഞാന്‍  കേട്ടില്ല  എന്ന്  നടിച്ചു .

ഗരിതമനോഹരിയായ   വയനാടന്‍  ചുരം  നിരങ്ങി ഇറങ്ങുമ്പോള്‍   റോഡിനിരുവശവും  വാനരകൂട്ടങ്ങള് ‍ കൈയടക്കി  വച്ചിരിക്കുന്നത്  കാണിച്ചു കൊടുത്തപ്പോള്‍   ഇങ്ങടെ   കുടുംബക്കാര്‍  എല്ലാരും  ഉണ്ടല്ലോ  എന്ന് പറഞ്ഞ്‌  അവളെന്നെ  കളിയാക്കി  ചിരിച്ചു .  നിന്‍റെ കുടുംബമാണ്  ഞാന്‍    മനസ്സില്‍   പറഞ്ഞു  അപ്പോഴും  നൂറു ചോദ്യങ്ങള്‍   ആയിരുന്ന   മനസ്സില്‍  മുഴുവനും   അനിയന്‍    ഈ   കാറ്‌‍  ചോദിച്ചു   അവന്റെ സ്കൊര്പിഒ   മാറ്റിയെടുക്കാന്‍   അതൊരു സസ്പെന്സയോകൊട്ടേ  എന്ന്  കരുതി   അവളോട്‌ പറഞ്ഞില്ല   .അവള്‍  പിന്നെയും  പതിവ്   പല്ലവി  തുടര്‍ന്ന്  കൊണ്ടേയിരുന്നു  ഉമ്മ   ഒറ്റക്കെയുള്ള്‌ കുട്ടികള്‍  സ്കൂള്‍ ‍  വിട്ടു  വരുമ്പോള്‍  കരയും അങ്ങനെയ  കുറേ പരിഭവങ്ങള്‍ ' ഞാന്‍   എല്ലാം  ഒരു ചെറു  ചിരിയില്‍  ഒതുക്കി   എന്താട  നിന്റെ  മനസ്സില്‍ നീ  എന്തോ  ഒളികുന്നുണ്ടല്ലോ  ? എന്നില്‍ നിന്നും   ഇപ്പോളെങ്ങോട്ടാ   പോവുന്നത്    നമുക്കൊന്ന്   വെറുതേ   കറങ്ങാം   പെണ്ണ.  നീയോന്നടങ്ങിയിരി    ഉമ്മയുടെ   ചീത്ത    ഇങ്ങള്    കെട്ടോണം    പറഞ്ഞേക്കാം  അങ്ങനെ  അടിവാരത്തുനിന്നും   രാവിലത്തെ  ബ്രേക്ക്‌  ഫാസ്റ്റും  കഴിച്ചു  യാത്ര  തുടര്‍ന്ന്.

താമരശ്ശേരി ചുങ്കത്തു നിന്ന് വണ്ടി  ഇടത്തോട്ട് തിരിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു  വീട്ടിലെക്കാണോ ? ഉമ്മയെയും  കൂട്ടാമായിരുന്നു .ഇനിയോരിക്കലാവട്ടെ   പൊന്നേ   നീയൊന്നു   അടങ്ങിയിരി കോഴി പേനിനേ  പോലെ  പിറ് പിറര്ക്കാതേ   അവളുടെ  കൈ  വിരലുകള്‍  എന്റെ  മുടിയിഴകളെ ലോലമായി   തലോടുന്നത്   ഞാനറിഞ്ഞു  ആ  വൈദുത   തരംഗം  ഒരു  മിന്നലായി കാലുകളിലേക്ക്  പ്രവേശിച്ചുവോ  ?   കാലുകള്‍   ആക്സിലേറ്ററില്‍   ഒന്നമര്‍ന്നു    സ്പീഡ്‌ കൂടിയോ ?  ഓമശ്ശേരി  അങ്ങാടിയില്‍  നിന്നും  അവളുടെ  കുടുംബകാരുടെ ‌ ബേക്കേറിയില്‍  നിന്നും പലഹാരങ്ങളും  വാങ്ങി   വണ്ടി   നീങ്ങിയപ്പോള്‍   അവള്‍   പറഞ്ഞു  മോളുട്ടിയുടെ  അടുത്തും കൂടി പോണം  കേട്ടോ .  അളിയന്‍റെ  മോളാണ്  മോളുട്ടി . ഇതു  നേരത്തെ   അറിഞ്ഞാല്‍   ഉമ്മയെയും കൂട്ടാമായിരുന്ന്  അല്ലെ ?  

വീടിന്റെയ്‌  പോര്‍ച്ചില്‍  കാര്‍ നിറുത്തി  ഇറങ്ങുമ്പോള്‍  അവിടെ   കിടന്ന സ്കൊര്പിഒ   ഒന്നുഴിഞ്ഞു   നൊക്കി    അങ്ങനെ  നാളെ   നീ  എന്‍റെ    കൂടയാ   കേട്ടോ മനസ്സില്‍ ഒരു  രഹസ്യം  പറഞ്ഞു  ഉള്ളിലേക്ക്   കയറി   .വിശേഷങ്ങള്‍   പറഞ്ഞിരിക്കുമ്പോള്  ‍ എന്നാല്‍ പിന്നെ  പറഞ്ഞപോലെ   ചെയ്യാം   അല്ലെ  ?   : എന്ത്  ? അവള്  ‍ ഇടക്ക്കേറി ചോദിച്ചു    അപ്പോളാണ്   ഒളോട്    ഇങ്ങള്    പറഞ്ഞില്ലാരുന്നോ    അനിയത്തിയുടെ  ‌ മുറിഞ്ഞ   സ്വരം കേട്ടത് ഒരു   സസ്പെന്‍സ്   ആയികൊട്ടെ    എന്ന്    കരുതി   .എന്നാല്‍   വണ്ടി   ഒന്നോടിച്ചു നോക്ക് അനിയന്റെ  ‌ കൈയില്‍  നിന്നും   ചാവി   വാങ്ങി     ഓടിച്ചു   നോക്കി     കുഴപ്പം   ഇല്ല   ഞാന്‍ കൊണ്ടായാലോ  ഇന്ന്  തന്നെ   നാളെ   ഒരാളെ  എയര്‍പോര്‍ട്ടില്‍   കൊണ്ടാകാം  എന്നെറ്റിട്ടുണ്ട് അടുത്തദിവസം   ഞാന്‍   അങ്ങോട്ട്‌   കൊണ്ട്   വരാം   കേട്ടോ    ശ രി അങ്ങനെയാവട്ടെ അപ്പോളാണ്   അനിയന്റെ ‌ കുട്ടികള്‍   ഞങ്ങളും   പോരുന്നുണ്ട്   ഇങ്ങടെ    കൂടെ വയനാട്ടിലേക്ക്‌ എന്നാ  പോര്    അടുത്ത  ദിവസം  ഉപ്പ  വരുമ്പോള്‍ തിരിച്ചു പോരാം അപ്പോളതാ  അനിയന്റെ ‌ ഉമ്മ ഞമ്മളെ  കൊണ്ട്  പോണില്ലേ  ?  ഒരു  പരിഭവത്തിന്‍റ്    ചുവയുണ്ടായിരുന്നു  ആ ചോദ്യത്തില്‍      എന്നാ   ഇങ്ങളും   പൊരി .

അങ്ങനെ   എല്ലാരും  കൂടി   യാത്ര   തിരിച്ചു   വയനാട്ടിലേക്ക്‌   മനസ്സില്‍ സന്തോഷം   അലയടിച്ച  സുന്ദര  നിമിഷങ്ങള്‍   കാരണം  ഈ മണല്‍ ക്കാട്ടില്‍  നിന്നും   അവധിക്കു  നാട്ടില്‍   എത്തുമ്പോള്‍   വീണു  കിട്ടുന്ന   സുവര്‍ണ്ണ  നിമിഷങ്ങളില്‍  ചിലത്   ഇടക്ക് കടയ്യില്‍ ‍ നിറുത്തി കുട്ടികള്‍ക്ക് മുട്ടായി വാങ്ങി കൊടുത്തു   വണ്ടിയില്‍  പാളയം   മാര്‍കെറ്റില്‍  ചെന്ന പോലെ  ഒച്ചയും   ബഹളവുമാണ്    ചെങ്കുത്തായ    വയനാടന്‍   ചുരം   നിരങ്ങി   നിരങ്ങി കയറുമ്പോള്‍   ഉമ്മയ്ടെ   അടുത്തുന്നു   ഇന്ന്    കേള്‍ക്കാം  അവളുടെ   വാക്കുകള്‍  വീണ്ടും ചെവിയില്‍   വന്നടിച്ചു   നമ്മള്‍    ഇ പ്പോലങ്ങു    എത്തും   നീയൊന്നു   മിണ്ടാതിരി   ഒരു ശാസനപോലേ   പറഞ്ഞുകൊണ്ട്    ഞാനവളെ    നൊക്കി   ങ്ങും   അവള്‍   മൂക്കു   കൂര്‍പ്പിച്ചു അങ്ങനെ     കൊട   മൂടിയ ചുരത്തിലെ  വളവുകള്‍  കൈയ്യടക്കി   വാഴുന്ന വാനര കൂട്ടങ്ങളോട് കിന്നാരം ചെല്ലി    മുകളില്‍ എത്തി   വണ്ടി   നിറുത്തി കുട്ടികള്‍ക്ക്   ഐസ് ക്രീം  വാങ്ങികൊടുത്തു താഴോട്ടു  നോക്കിയാല്‍   ഒന്നും  കാണാനില്ല   എല്ലാം  കോട  കൈയടക്കി   കഴിഞ്ഞിരിക്കുന്നു
.
വീണ്ടും   യാത്ര  വൈത്തിരിയില്‍  നിന്നും  കുറച്ചു  സ്പീഡില്‍  ആണ്  വണ്ടി  വിട്ടത്  കാരണം  നല്ല റോഡ്‌  ആണല്ലോ ?   ചെലോട്    കഴിഞ്ഞ  വളവിലെ    മക്ബറയോടടുതപ്പോള്‍   അവള്‍ പറഞ്ഞു ഇവിടേ    ഒന്ന്    നിറുത്തു  നേര്ച്ചയിടണം     ഞാന്‍   റോഡരുകില്‍   വണ്ടി  നിറുത്തി  ഇറങ്ങി നേര്ച്ചയിട്ടു    ആരുടെയോ   ഉറക്കയുള്ള   വിളികേട്ട്   ഞെട്ടി   തിരിയുമ്പോള്‍   ആള്‍ട്ടോ   റോഡിലൂടെ   ഉരുണ്ടു   പോവുന്ന   കാഴ്ച്    എന്തു   ചെയ്യണം   എന്നറിയാതെ   പതറി പോയ നിമിഷങ്ങള്‍    പെട്ടെന്ന്   ഞെട്ടലില്‍   നിന്നും   ഉണര്‍ന്നു   വണ്ടിയുടെ ‌ പിന്നാലെ  ഓടി അപ്പോളേക്കും   വണ്ടി  അടുത്തുള്ള  കൊക്കയിലേക്ക്‌  തലകീഴായി  മറഞ്ഞിരുന്നു  കല്കെട്ടില്‍ നിന്ന്  ഞാന്‍   താഴേക്കു ചാടുകയായിരുന്നു എന്നാണെന്റെ  ഓര്‍മ     വണ്ടി  മറിഞ്ഞ്  നിലത്ത് അമരുന്നതിനു  മുന്‍പ്  ഒരു   കാപ്പിയുടെ  കുറ്റിയില് ‍ തട്ടിനിന്നു  ഇനിയും  മറിഞ്ഞാല്‍ .,ഓര്‍ക്കാന്‍ കൂടി  വയ്യ   അപ്പോളേക്കും   ആളുകള്‍   ഓടി  കൂടുംമ്പളെക്കും    ഞാന്‍  മുന് ‍ ഡോര്‍  ചവിട്ടി  തുറന്നു മുന്‍സീറ്റില്  ‍ ഇരുന്ന   ഭാര്യയെയും    രണ്ടു   മക്കളെയും   വലിച്ചു    പുറത്തിട്ടു   .അപ്പോളാണ് ഉമ്മയുടെ   ഉച്ചത്തിലുള്ള നില വിളി എന്റെ മക്കളേ    പെട്ടന്ന്     തലകീഴായി  കിടക്കുന്ന വണ്ടിയില്‍ നിന്നും   ഉമ്മയയൂം   മോനെയും   വലിച്ചു   പുറത്തിട്ടു   കഴിഞ്ഞപ്പോളെക്കും   അവിടം ആളുകളെ കൊണ്ട്   നിറഞ്ഞിരുന്നു.  മക്കളേ   റോഡില്‍    കയറ്റി   നിറുത്തുമ്പോള്‍    ഭാര്യയോടാരോ ചോദിക്കുന്നത്   കേട്ടു   എത്രയാള്‍   മരിച്ചു    എന്ന്    .ആരും   മരിച്ചിട്ടില്ല   ഞങ്ങളാ വണ്ടിയില്‍ ഉണ്ടായിരുന്നത്    കാരണം   വണ്ടി   അങ്ങനെ    തകന്നിരുന്നു    മന;സാന്നിദ്യം    കൈവിടാതെ  എല്ലാവരെയും ഒരു ഓട്ടോറിക്ഷയില്‍    കയറ്റി   ഹോസ്പിറ്റലിലേക്ക്   തിരിക്കുമ്പോള്‍  മോളുടെയ്‌ കൈമുറിഞ്ഞു  വന്ന   ചോര  എന്റെ  വെള്ള   മുണ്ടിനെ  ഒരു  ചുവപ്പ്   മയമാക്കിയിരുന്നു                ആ  തിരക്കിനിടയില്‍  ആരോ   പറയുന്നത്  കേള്‍ക്കാമായിരുന്നു   ഗള്‍ഫ് കാരാ   വണ്ടിയില്‍  കാര്യ മായി എന്തേലും  കാണും   ഇവനോക്കെ     എവിടെ    നോക്കിയാ   വണ്ടി   ഓടിക്കുന്നത്   ഫോണും പെര്ഴ്സും    ആ   തിരകിന്ടയില്‍   ആരോ   എനിക്കെടുത്തു    തന്നിരുന്നു   .ആശുപത്രിയില്‍   പേടിച്ചരണ്ട   മക്കളുടെ മുഖത്തു   നോക്കിയിരിക്കുംബോളാണ്   വണ്ടിയില്‍ വച്ചിരുന്ന ലാപ്ടോപും അറുപതിനായിരം രൂപയും ഓര്മ വന്നത്.

അടുത്ത്   നിന്ന ആളോട്   ഒന്ന് നോക്കണെ ഞാനിപ്പോള്‍    വരാം എന്ന് പറഞ്ഞു   വണ്ടിയുടെ    അടുത്ത്    എത്തുമ്പോള്‍   ആളുകള്‍   വണ്ടി നേരേ   മറിച്ചിടാനുള്ള   തിരക്കിലായിരുന്നു എന്നെ    കണ്ടപ്പോള്‍    ആളുകള്‍   ചുറ്റും കൂടി ആര്‍ക്കെലും  എന്തേലും   എല്ലാവരോടുമെന്നോണം   ആര്‍ക്കുമോന്നും പറ്റിയിട്ടില്ല പെടിച്ചിട്ടെയുള്ള് .   അതും പറഞ്ഞു   ഞാന്‍ ‍  ആളുകളെ   വകഞ്ഞു മാറ്റി   കാറിന്റെ‌ അടുത്തെത്തുമ്പോള്‍   കാപ്പി  കുറ്റിയില്‍   തട്ടി ഡിക്കി  ഡോര്‍  ഒടിഞ്ഞു  നില്‍ക്കുന്നു  സീറ്റിന്റെ പുറകിലാണ്‌    ലാപ്ടോപ്   . ഡോര്‍  ഓടിഞ്ഞതിനാല്‍   ആരും   കണ്ടിട്ടില്ല  ഒരുവിധത്തിലാണ് ‍ വണ്ടിയുടെ   ഉള്ളികയറി   ലാപ്ടോപ്    കൈയില്‍  എടുക്കുമ്പോള്  ‍ ഉള്ളു  പിടയുകയായിരുന്നു മക്കള്‍ക്കോ  ഭാര്യക്കോ   ഉമ്മക്കോ   ഒന്നും  പററരുതെയെന്നു   ആളുകള്‍   അതിനിടയില്‍ പറയുന്നത്   കേള്‍ക്കാമായിരുന്നു    നേര്ച്ചകാര്    കാത്തു    ഭാഗ്യമുള്ള     ആളാ    ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ   ? എന്നോക്കെ.‌ '

വീണ്ടും    ആശുപത്രിയില്‍   പേടിച്ചരണ്ട   കുട്ടികളുമായി നില്‍ക്കുമ്പോള്‍     മനസ്സില്‍    രാവിലെ   ഭാര്യ പറഞ്ഞ വാക്കുകള്‍    ആയിരുന്നു    ഇ ക്ക  നമുക്ക് ഇനിയൊരു   ദിവസം പോകാം   ഡോക്ടര്‍    കുഴപ്പമൊന്നുമില്ല   പോകണമെങ്കി ല്‍   പോവാം   പെട്ടന്ന് ഞെട്ടി ഉണര്‍ന്നു   .വീണ്ടും  വണ്ടിയുടെ  അടുത്തെതുംബളെക്കും   മേപ്പാടിയില്‍   നിന്നും കൂട്ടുകാരും എന്റെ   ഗുട്സിന്റെ  ഡ്രൈവറും   എത്തിയിരുന്നു   കല്പറ്റയില്‍    നിന്ന്   അളിയന്മാരും നാട്ടില്‍   നിന്നും   അനിയനും     അനിയത്തിയും  എത്തിയിരുന്നു പേടിച്ചരണ്ട മക്കളേ ചേര്‍ത്ത് പിടിച്ചു   കരയുന്ന ഭാര്യയെ നോ കിയപ്പോള്‍ അവള്‍ പറയുന്നുണ്ടായിരുന്നു ഇക്ക നമ്മുടെ കാര്‍ സാരമില്ല ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ   സമാശ്വസിപ്പിക്കാന്‍   ശ്രമിക്കുംബളും    മനസ്സ് അറിയാതെ കരഞ്ഞിരുന്നോ .?


(ആസിഫ്‌ വയനാട്‌ )  (ഇതു  എന്റെ  അനുഭവ കഥയാണ് )
കഴിഞ്ഞ വര്‍ഷം എനിക്കുണ്ടായ കാര്‍ അപകടം