Tuesday, September 4, 2012

1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാനായ റസൂല്‍ കരീം സല്ലല്ലാഹു അലൈഹിവ സല്ലം തങ്ങള്‍ ഖിയാമത്ത്‌ നാളിന്റെ അടയാളങ്ങളെ കുറിച്ചുള്ള പ്രവചനങ്ങള്‍ താഴെ വിവരിക്കുന്നു.

നര്‍ത്തകിമാരും വധ്യോപകരണങ്ങളും വര്‍ദ്ധിക്കും.
ഭക്ഷണ തളികയിലേക്ക് കൈകള്‍ നീട്ടുന്നത്...
പോലെ എന്റെ സമുദായം എല്ലാ വശത്ത്‌ നിന്നും ആക്രമിക്കപ്പെടും.
ലജ്ജ ഇല്ലാതെയാവും, സ്ത്രീകളുടെ നഗ്നത പ്രദര്‍ശനം ഒരു അലങ്കാരമായി കണക്കാക്കും.
സ്ത്രീകള്‍ വസ്ത്രങ്ങള്‍ ധരിക്കും, പക്ഷെ അത് ധരിക്കതത്തിനു തുല്യമായിരിക്കും.
മാതാ പിതാക്കളോടുള്ള ഭാഹുമാനം കുറയും, സുഹ്രത്തിനെ അടുപ്പിച്ചു പിതാവിനെ അകറ്റും.
പടിഞ്ഞാറുനിന്നും ഒരു ഫിതന പൊട്ടി പ്പുറപ്പെടും, അത് എല്ലാ അറബികളുടെ വീടുകളിലും ചെന്നെത്തും.

ഈ ലോകത്തെ സുഘാനുഭവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.

ശാം നിവാസികള്‍ക്ക് ഭക്ഷണവും നാണയങ്ങളും മരുന്നും . തടഞ്ഞുവേക്കപ്പെടുന്ന ഒരു കാലം വരും.
ഭൂമി കുലുക്കം തീക്കാറ്റ് പേമാരി വെള്ളപ്പൊക്കം എന്നിവ സര്‍വ സാധാരണമാവും.
പെട്ടെന്നുള്ള മരണങ്ങള്‍ അധികരിക്കും.
കൊലപാതകങ്ങള്‍ അധികരിക്കും. കൊല ചെയ്ത ആള്‍ക്ക് ഞാന്‍ എന്തിനു കൊല ചെയ്തു എന്നോ. കൊല ചെയ്യപ്പെട്ട ആള്‍ക്ക് ഞാന്‍ എന്തിനു കൊല ചെയ്യപ്പെട്ടു എന്നോ അറിയുകയില്ല.
മാരകമായ രോഗങ്ങള്‍ അധികരിക്കും. കന്നുകാലികള്‍ കൂട്ടം കൂട്ടമായി ചത്തൊടുങ്ങുന്നത് പോലെ ആളുകള്‍ രോഗങ്ങള്‍ കാരണമായി ചത്തൊടുങ്ങും.
മദ്യപാനം, വ്യപിചാരം എന്നിവ സര്‍വ സാധാരണമാവും.
നേതാക്കള്‍ ദുഷിച്ചവരാകും, പമാരന്മാരുടെയ് നേതാക്കള്‍ വിഡ്ഢികള്‍ ആയിരിക്കും. ഗോത്ര തലവന്മാര്‍ തെമ്മാടികള്‍ ആയിരിക്കും.
ഫിത്നകള്‍ അധികരിക്കും, ഫിത്ത്ന ഭയന്ന് അക്രമി ആദരിക്കപ്പെടും.
സമ്പത്ത്‌ കുമിഞ്ഞു കൂടും ആര്‍ക്കും എത്ര കിട്ടിയാലും മതിയാകുകയില്ല.
ജാര സന്താനങ്ങള്‍ അധികരിക്കും. അവരില്‍ നിന്നു പണ്ഡിതന്മാര്‍ ഉണ്ടാവുകയും, അവരെ കൊണ്ട് ധീനില്‍ ഫിത്ത്ന പൊട്ടിപ്പുറപ്പെടുകയും ആ ഫിത്ത്ന അവരിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും.
നിശ്ചയം " ഒരു പ്രത്യേക വിഭാഗത്തിന് മാത്രം സലാം പറയപ്പെടലും, കച്ചവട രംഗം പുരോഗമിക്കുക വഴി സ്ത്രീകള്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ സഹായിക്കളും കൂടാതെ ഖിയാമത് നാള്‍ സംഭവിക്കുകയില്ല".
എന്റെ ഉമ്മതിനു ഒരു കാലഘട്ടം വരും അന്ന് ആകാശത്തിനു ചുവട്ടിലെ ഏറ്റവും വലിയ ദുഷ്ടര്‍ അവരുടെ ഇടയിലെ ഉലമാക്കള്‍ ആയിരിക്കും.
ഭൂമി താഴ്ത്തപ്പെടും, മരുഭൂമി അലങ്കരിക്കപ്പെടും, അംബര ചുംബികളായ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തപ്പെടും, മരു ഭൂമിയുടെ ആള്‍ക്കാര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കും.
ഭാര്യക്ക്‌ വഴങ്ങി മാതാപിതാക്കളെ ചീത്ത പറയുകയും ഉപദ്രവിക്കുകയും ചെയ്യും.
കൊള്ളയും കൊലയും അധികരിക്കും, ഞങ്ങള്‍ അധികാരികളാല്‍ കൊള്ള ചെയ്യപ്പെടും.
പൊതു സ്വത്തില്‍ അഴിമതി വ്യാപിക്കും. സൂക്ഷിപ്പ് മുതല്‍ ഗനീമത് മുതല്‍ പോലെ ചിലവഴിക്കും.
ദീനിയല്ലാത്ത വിഷയങ്ങള്‍ക്കായി ഇല്മു പഠിക്കുകയും, അവസാന കാലക്കാര്‍ ആദ്യ കാലക്കാരെ ശപിക്കുകയും ചെയ്യും.
സമൂഹത്തില്‍ പലിശ ഇടപാടുകളുടെ വര്‍ധനവ്‌ അധികരിക്കും. എത്രത്തോളം എന്നാല്‍ ഒരാള്‍ക്ക് പലിശ ഇടപാടില്‍ പെടാതെ ജീവിക്കാന്‍ കഴിയില്ല എന്ന് വരുന്നത് വരെ.

പള്ളികള്‍ അധികരിക്കും, പള്ളികള്‍ മോഡി കൂട്ടപ്പെടും, പള്ളികളുടെ പേരില്‍ അഹങ്കരിക്കും.
പള്ളികള്‍ തര്‍ക്കത്തിനുള്ള വേദിയാകും, പള്ളികളില്‍ കോലാഹലങ്ങള്‍ വര്‍ധിക്കും.

വ്യഭിചാരം സാധാരനമാവുകയും അസന്മാര്‍ഗികള്‍ക്കിടയില്‍ മാരകമായ രോഗങ്ങള്‍ വരികയും ചെയ്യും.
മുസ്ലിമീങ്ങളില്‍ വിഭാഗിയത വര്‍ദ്ധിക്കുകയും അവര്‍ എഴുപത്തിമൂന് വിഭാഗമാവുകയും ചെയ്യും.
പാവപ്പെട്ടവര്‍ പെട്ടെന്ന് പണക്കരവുകയും, പണക്കാര്‍ പാവപ്പെട്ടവരാകുകയും ചെയ്യും.
പാശ്ചാത്യരും അറബികളും സന്ധിയില്‍ ഏര്‍പ്പെടുകയും പാശ്ചാത്യര്‍ അറബികളെ ചതിക്കുകയും ചെയ്യും.
" നിശ്ചയം എന്റെ ഉമ്മത്തിന് ഒരു കാലഘട്ടം വരും അന്ന് ആകാശത്തിനു ചുവട്ടിലെ ഏറ്റവും വലിയ ദുഷ്ട്ടര്‍ അവരുടെ ഇടയിലെ ഉലമാക്കള്‍ ആയിരിക്കും".

ഇസ്ലാം എവിടെ നിന്ന് തുടങ്ങിയോ അവിടെ ആയിരിക്കും ഇസ്ലാമിന്റെ തകര്‍ച്ചയുടെ തുടക്കം.(വഹാബി ആശയം)
എന്റെ ഉമ്മതിനു ഒരുകാലം വരും അന്ന് ഭക്ഷിക്കുന്നത് ഹലാലോ ഹറാമോ എന്നവര്‍ നോകുകയില്ല.
ഇസ്ലാം പെരുകും, ആളുകള്‍ കൂട്ടം കൂട്ടമായി പള്ളികളില്‍ പ്രവേശിക്കും, മസ്ജിദുകള്‍ നിറഞ്ഞു കവിയും പക്ഷെ ആര്‍ക്കും തഖ്‌വ ഉണ്ടാവുകയില്ല.

പ്രിയ സുഹ്ര്തുക്കളെ ഒരിക്കല്‍ റസൂല്‍ (സ) തങ്ങള്‍ സ്വഹബാക്കള്‍ക്ക് മസീഹു ദ്ധജ്ജാലിനെ കുറിച്ച് വിശദീകരിച്ചു കൊടുക്കുകയായിരുന്നു. ദജ്ജാല്‍ ഉണ്ടാകുന്ന ഫിത്നകളെ കുറിച്ച് വിശദീകരിച്ചു കൊടുത്തു എന്നിട്ട് ദുആ കളില്‍ അവന്റെ ശര്റില്‍ നിന്നു കാവലിനെ തേടാന്‍ ദുആയും പഠിപ്പിച്ചു കൊടുത്തു. ആ സമയത്ത് ഒരു സ്വഹാബി എഴുനേറ്റു നിന്ന് നബി (സ) തങ്ങളോടു ചോദിച്ചു. നബിയെ ദജ്ജാല്‍ അവസാന കാലത്തല്ലേ വരിക. പിന്നെ എന്തിനാണ് ഞങ്ങള്‍ അവന്റെ ശര്റില്‍ നിന്നും കാവലിനെ തേടുന്നത്. അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു. അവന്‍ മരിച്ച ആളുകളെ ജീവിപ്പിക്കും. ആ ജീവിപ്പിക്കുന്ന ആളുകളില്‍ നിങ്ങള്‍ ഉള്പെടതിരിക്കാന്‍ വേണ്ടിയാണു എന്ന് പറഞ്ഞു. തുടര്‍ന്ന് നബി തങ്ങള്‍ പുഞ്ചിരിയോടെ പറഞ്ഞു മസേഹ് ദാജ്ജലിനെ എന്റെ ഉമ്മ്മത്തില്‍ ഉണ്ടാക്കുന്ന ഫിത്നയെ കുറിച്ച് എനിക്ക് ഭയമില്ല, ഞാന്‍ ഭയക്കുന്നത് എന്റെ ഉമ്മത്തില്‍ നിന്നും ഉള്ള ദാജ്ജലന്മാരെയാണ്. അവര്‍ ഒരു കൂട്ടം പണ്ഡിതന്മാരും ശൈഖുമാരുമാണ്. അപ്പോള്‍ അബു ഹുറൈറ (റ) ചോദിച്ചു നബിയെ അവര്‍ മസീഹു ദാജ്ജളിനെക്കാളും എന്ത് ഫിത്ത്ന യാണ് ദീനില്‍ ഉണ്ടാക്കുക..? അപ്പോള്‍ നബി(സ) തങ്ങള്‍ പറഞ്ഞു. അവര്‍ സ്വയം പിഴചിട്ടുണ്ടാവും മാത്രമല്ല അവര്‍ ഒരു സമൂഹത്തെ മുഴുവന്‍ പിഴപ്പിക്കും. മസീഹു ദാജ്ജലിനെ മുഅമിനീങ്ങള്‍ ക്ക് തിരിച്ചറിയാന്‍ കഴിയും എന്നാല്‍ എന്റെ സമൂഹത്തില്‍ നിന്നുള്ള ദാജ്ജലന്മാരെ മുഅമിനീങ്ങള്‍ ക്ക് പോലും തിരിച്ചറിയാന്‍ പറ്റില്ല. പണ്ഡിതന്‍ മാര്‍ അവരുടെ ദുന്യവിയായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദീനില്‍ തിരിമറികള്‍ നടത്തും. ശൈഖുമാര്‍ അവര്‍ കാമിലായിരിക്കില്ല. എന്റെ കയ്യിലുള്ളത് കാമിലാണ് എന്ന് പറയുകയും ജനങ്ങളെ യഥാര്‍ത്ഥ വഴിയില്‍ നിന്നും അകറ്റുകയും ചെയ്യും. എന്തെങ്കിലും ചെറിയ ദിക്റുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ട് പറയും ഇത് തന്നെ കാമില്‍ ഇനി ഇതിന്റെ മേലെ ഒന്നും ഇല്ല.എന്ന് . ഈ രണ്ടു കൂടരെയുമാണ് ഞാന്‍ ഭയപ്പെടുന്നത്.

ദാജ്ജലന്മാരെ തിരിച്ചറിയാനും,അവരുടെ ശര്റുകളില്‍ നിന്ന് അള്ളാഹു നാം ഏവരെയും കാത്തു രക്ഷിക്കുമാറാകട്ടേ ആമീന്‍

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത്‌ പറയും; തങ്ങള്‍ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌. വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ . പക്ഷെ നിങ്ങള്‍ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്‌ അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല. മനുഷ്യര്‍ക്ക്‌ വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന്‌ .
See More

ASIFWAYANAD