ലോകത്ത് അത്യപൂര്‍വമായി കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന ജന്തു-സസ്യ ജാലങ്ങളുടെ ഈറ്റില്ലമാണ്‌ ഈ നിത്യ ഹരിത മഴക്കാടുകൾ. കുരങ്ങ്, കരിങ്കുരങ്ങ്‌, മറ്റ് വിവിധയിനം കുരങ്ങുകൾ, ആന, കടുവ, പുള്ളിപ്പുലി,, മ്ലാവ്, കേഴ, പുള്ളിമാന്‍, കൂരമാന്‍, നീലഗിരി തേവാങ്ക...
്, അരയന്‍ പൂച്ച, ചെറു വെരുക്, തവിടന്‍ വെരുക്, പുള്ളിവെരുക്‌, പാറാന്‍, വരയാട്‌, കാട്ടാട്‌, കാട്ടുപൂച്ച, അളുങ്ക്‌, മലയണ്ണാന്‍, കാട്ടുനായ്‌, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെ വയനാടന്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ 34 ഇനങ്ങള്‍ സസ്‌തനികളാണ്‌. കുറുച്ചെവിയന്‍ മൂങ്ങ, റിപ്ലിമൂങ്ങ, തവളവായന്‍ പക്ഷി, പ്രാപ്പിടിയന്‍, മലമുഴക്കി വേഴാമ്പൽ തുടങ്ങി 200-ൽ പരം വ്യത്യസ്തയിനം പക്ഷികൾ‍, 100-ൽ അധികം ഇനം ചിത്രശലഭങ്ങൾ, 225-ൽ പരം ഇനത്തില്‍പ്പെട്ട ഷഡ്‌പദങ്ങൾ‍, 175-ഇനം മറ്റു ശലഭങ്ങൾ, രാജവെമ്പാലയും, കരി മൂർഖനും, പറക്കുംപാമ്പുമുള്‍പ്പെടെ അമ്പതോളം ഇനം പാമ്പുകൾ, 25-ഓളം ഇനം തവളകൾ, തുടങ്ങിയവയൊക്കെ ഈ പൈതൃക സമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്. . . ഇരുനൂറിൽ പരം വര്‍ഗത്തിലുള്ള പക്ഷികളെ കണ്ടെത്തിയതില്‍ 14 എണ്ണവും പശ്‌ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്‌. 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 1000 സസ്യ വംശങ്ങളെ ഇവിടുത്തെ മലബാര്‍ മഴക്കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. വംശനാശത്തിന്റെ വക്കിലെത്തിയ 60 ഇനം സസ്യങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്‌. ഒരേക്കറില്‍ 84-ൽ പരം സസ്യയിനങ്ങള്‍ വളരുന്നു എന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. രണ്ടായിരത്തിലധികം സസ്യയിനങ്ങള്‍ ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളില്‍ വളരുന്നുണ്ട്‌ എന്ന് അനുമാനിക്കെപ്പെടുന്നു.

നനവാർന്ന പച്ച പുതച്ചു കിടക്കുന്ന വിശാലമായ പുൽമേടുകളാണ്‌ വയനാടിന്റെയ്‌ മറ്റൊരു പ്രത്യേകത. 200 ഹെക്‌ടര്‍ വരെ വിസ്‌തീര്‍ണ്ണമുള്ള നനുത്ത പുല്‍മേടുകള്‍ ഇവിടെയുണ്ട്‌. ആനപ്പുല്ല് ഇടതൂർന്ന് വളർന്നുകിടക്കുന്ന ഈ പുൽമേടുകളില്‍ അങ്ങിങ്ങായി നെല്ലി, ഈട്ടി, ഈന്ത്‌, പൂവരശ്‌, പേഴ്‌,.വിവിത ഇനം മരങ്ങളും കാണാം. പുല്‍മേടുകളില്‍ വളരുന്ന ഇത്തരം മരങ്ങള്‍ക്ക്‌ കാട്ടുതീയെ വെല്ലാനുള്ള കഴിവുണ്ട്‌. ഒരേസമയം മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്ന മഴക്കാടുകളുടെയും കന്യാ വനങ്ങളുടെയും മനംനിറയ്ക്കുന്ന വിസ്മയ ദൃശ്യങ്ങളുമായ്, നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴിൽ, നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന പച്ചപ്പിന്റെ ചാരു ഭംഗിയിൽ കോൾമയിർ കൊള്ളിക്കാൻ, ഈ നിബിഡവനം കാലഭേദമെന്യേ സഞ്ചാരികളെ കാത്തിരിക്കുന്നു.എന്റെ വയനാടിന്റെയ്‌ ഗ്രാമീണ സൌന്ദര്യത്തെക്കുറിച്ച്.,.,.,എത്ര വര്‍ണിച്ചആലും മതിവരില്ല ,.,.,.,.,

ആസിഫ്‌ വയനാട്‌
See More

Comments