Monday, December 23, 2013

മഞ്ഞുപോലെ പ്രണയം
ഒരൊളിയമ്പായി ആദ്യ ദര്‍ശനത്തില്‍ 
ഹൃദയത്തിലേക്ക് അടര്‍ന്നു വീണു നീ 
പ്രണയമെന്ന മൂന്നക്ഷരത്തില്‍ കോര്‍ത്തിടാന്‍
ഒരു സ്നേഹച്ചരടായി വന്നു ചേര്‍ന്നു നീ
ഞാന്‍ കാത്തിരുന്നതാണോ നിന്നെ അറിയില്ല
നിന്‍റെ ദര്‍ശനം നിന്‍റെ സ്പര്‍ശനം നിന്‍റെയീ
സാമീപ്യവും ഇഴുകിച്ചേരുന്നു എന്നിലേക്ക്‌
കുളിരുള്ള സുപ്രഭാതത്തില്‍ ,തുറക്കാന്‍
മടിച്ചു നില്‍ക്കുന്ന കണ്പോളകള്‍
മഴത്തുള്ളികള്‍ കോടമഞ്ഞില്‍ കുളിച്ചൊരുങ്ങി
മൌനമായ് പെയ്തിറങ്ങാന്‍ മടിച്ചു നിന്നു ,
കാര്‍മേഘ പാളിയില്‍ ഈറനായ് നില്‍ക്കുന്ന
സപ്തവര്‍ണ്ണങ്ങളാം ഈ മുകുളങ്ങളും
ഇലകളില്‍ വീണൊരാ മഴത്തുള്ളിപോലെ
മൃദുലമായിരുന്നു നിന്‍ മിഴിയിണകള്‍
പ്രണയാദ്രമായെന്നിലേക്ക് അറിയാതെ
ആഴ്ന്നിറങ്ങിയപ്പോള്‍ എന്‍റെ ചൊടികളില്‍
വിരിയാന്‍ കൊതിച്ചു നിന്നതും പ്രണയം
ഓരോ പ്രഭാതവും സന്ധ്യയിലേക്ക്‌ നടന്നടുത്ത
പോലെ സന്ധ്യകളും പ്രഭാതത്തിനെ കാത്തിരുന്നു
അതുപോലെ നിനക്കായി ഞാനും
എന്‍റെ വരവിനായി നീയും കാത്തിരുന്നിരിക്കാം
പ്രഭാതത്തിലെ സുന്ദരിയായ മഞ്ഞുതുള്ളി
സൂര്യകിരണമവളെ തഴുകിയുറക്കുന്നു
ആദ്യ പ്രണയവും മഞ്ഞുതുള്ളിപോലെ
അതീവ സുന്ദരമായ എന്‍ തലോടലേറ്റ്
മിഴികള്‍ പൂഴ്ത്തി നില്‍ക്കുമെന്‍ മുന്നില്‍
അവസാനം നിന്‍റെ പ്രണയവും അലിഞ്ഞലിഞ്ഞ്
ഇല്ലാതെയാവും മഞ്ഞുതുള്ളിപോലെ
ചങ്കില്‍ തറച്ച വിഷാംശമുള്ള അമ്പുപോലെ
ചിന്തകള്‍ ആവുന്ന മുള്ളാണി കൊണ്ട് കോറി
സന്ധ്യ പ്രഭാതത്തിനു വഴി മാറിയ പോലെ നീയും
പ്രണയം എന്ന മരീചികയില്‍ അടര്‍ന്നു അടര്‍ന്നു തീരും ,.,.,.,


ആസിഫ് വയനാട്

Saturday, November 30, 2013

(സ്വന്തം തൂലികയില്‍ നിന്നും ഒരു ഗസല്‍ )പോരായ്മകള്‍ ക്ഷമിക്കുമല്ലോ തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി.,.,അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ അത് തിരുത്തി മുന്നോട്ടു പോകാന്‍ ആവും എന്ന വിശ്വാസത്തോടെ

പൊന്നു കാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ സ്നേഹമന്ത്രം 
കുളിര്‍മഞ്ഞുതൂകുന്ന മലയില്‍നിന്നൊഴുകുന്ന കുളിരണിഞ്ഞുള്ളോരാ
പുഴകള്‍ പോലെ 
ഒരു സ്വപ്നമായി ഇങ്ങു നീന്തിയെത്തിയെന്‍റെ ഹൃത്തിനുള്ളില്‍ നീ 
സ്നേഹമോടെ 
സപ്ത വര്‍ണ്ണം ചാര്‍ത്തുമീമഴച്ചാര്‍ത്തിലെ സ്നേഹത്തളിര്മഴ ത്തുള്ളിപോലെ
പൊന്നുകാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ 
സ്നേഹമ ന്ത്രം 
ഇളങ്കാറ്റില്‍ മൂളുന്ന മുളന്തണ്ട് പോലെയെന്‍ ഹൃദയത്തെ തഴുകുന്നു
മൂകസ്പര്‍ശം.,
മൂകമായ് പെയ്യുമീ ചാറ്റല്‍ മഴയിലെ കുളിരണിഞ്ഞുള്ളോരാ
മഞ്ഞുപോലെ
വര്‍ണ്ണ ചിത്രം തീര്‍ക്കും ആ മഴ വില്ലിലെ സപ്തവര്‍ണ്ണങ്ങള്‍ തന്‍
ശേലുപോലെ
കളകളം പാടിയൊഴുകുന്ന ഒരരുവിയില്‍ തെന്നിത്തെറിക്കുന്ന
ശീലുപോലെ
പൊന്നുകാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ
സ്നേഹമന്ത്രം
കുഞ്ഞിളം തെന്നലായ് തഴുകിയുണര്‍ത്തിയെന്‍ വിരഹം വിതുമ്പുന്ന
ശോക ഹൃത്തെ
പ്രിയതെ മനസ്സിലെ മഞ്ഞിന്‍ മലയില്‍ നീ പൊന്നുഷസ്സായി വിടര്‍ന്നു
നിന്നു .,
ഈറന്‍മുടിയില്‍ ചാഞ്ചക്കമാടുന്ന തുളസ്സിക്കതിര്മണിത്തണ്ട്പോലെ
പൊന്നുകാറ്റായ് വന്നു ഊയലാടി എന്‍റെ നെഞ്ചിനുള്ളില്‍ നിന്‍റെ
സ്നേഹമന്ത്രം

////////////////////////////////////////

ആസിഫ് വയനാട്

Sunday, November 17, 2013

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും സമര പിന്നാമ്പുറ കളികളും ( ലേഖനം)

ലോകത്തെങ്ങുമുള്ള ചെറുതും വലുതുമായ മാഫിയാ സംഘങ്ങള്‍ക്ക് പേര് കേട്ട ഇറ്റലിയിലെ ഒരു ദീപ് ആണ് സിസിലിയ ,.രണ്ടായിരത്തി പത്തില്‍ ഈ ദീപില്‍  ആറു മാസത്തോളം ഞാന്‍ താമസിച്ചിരുന്നു .അവിടെ നിന്നും കേട്ട  വാര്‍ത്തകള്‍ വളരെ ഭയം ജനിപ്പിക്കുന്നവ ആയിരുന്നു .ജനങ്ങളുടെ അഭിലാഷങ്ങളും ചിന്തകളും രാഷ്ട്രീയവും ഒക്കെ സിസിലിയില്‍ രൂപപ്പെടുന്നതും നയിക്കുന്നതും മാഫിയാ സംഘങ്ങളാണ്. സമീപകാലത്ത്  കേരളത്തിലും അതേ അവസ്ഥ  സംജാതമായിക്കൊണ്ടിരിക്കുകയാണോ എന്ന്  ഭയപ്പെടെണ്ടി ഇരിക്കുന്നു .കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് ഗാട്ഗില്‍ റിപ്പോര്‍ട്ട് എന്നിങ്ങനെയുള്ള  പേരുകളുടെ മറവില്‍ കേരളത്തില്‍ നടമാടുന്ന മത രാഷ്ട്രീയ തോന്യവാസങ്ങളുടെ  പാശ്ചാത്തലം പരിശോധിച്ചാല്‍ .,.ഇറ്റലിയിലെ കൃസ്ത്യന്‍ മിഷിനറിമാരുടെ മൌന അനുവാദത്തോടെ സിസിലിയയില്‍ അടക്കി വാണിരുന്ന മാഫിയ സംഗങ്ങള്‍ കേരളത്തിലും വേരുറപ്പിക്കുന്നു  എന്ന് വേണം കരുതാന്‍.

കേരളത്തിലെ ജനങ്ങളെ ആരാണ് നയിക്കുന്നത് എന്ന ഒരു ചോദ്യം ഇവിടെ പ്രസ്ക്തന്മാണ് അത് സത്യത്തില്‍ ഭരണപക്ഷമോ പ്രതിപക്ഷവുമോ  എന്നതില്‍ അഭിപ്രായ സമത്തം ആണ് ഉത്തമം. കഴിഞ്ഞ ദിവസം  കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും സഹ്യപര്‍വതത്തിന് താഴെ  അരങ്ങേറിയ കൊടിയ അക്രമങ്ങള്‍ തെളിയിക്കുന്നത്  എന്താണ് .,ഏതൊരു  വിഷയവും മതരാഷ്ട്രീയ മേലാളന്മാരുടെ ഒത്താശയോടെ മാത്രമാണ്  കേരളത്തില്‍  രൂപപ്പെടുത്തുന്നത്. , ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പത്രങ്ങളും മാധ്യമങ്ങളുമല്ല. ഇന്ന് കേരളത്തിലെ ജനങ്ങളെ നയിക്കുന്നത് മാഫിയകളാണ്.ഇതാണ് ശരിക്കും കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് കാണുക
Malayalam Version of Kasturi Rangan Report
http://www.keralacm.gov.in/index.php/news2catleist/2330-malayalam-version-of-kasturi-rangan-reportദൈവത്തിന്റെ സ്വന്തം നാട് ഇന്നു  ശരിക്കും ഭരിക്കുന്നത് ജന പ്രധിനിധികള്‍ അല്ല മത രാഷ്ട്രീയ മാഫിയ കൂട്ടായ്മകള്‍ ആണ് എന്തൊക്കെ പേരിലാണ് നാട്ടില്‍ കൊള്ളയും കൊള്ളിവപ്പും നടക്കുന്നത് വനം  മണല്‍  റിസോര്‍ട്ട്  ഖനി  റിയല്‍ എസ്റ്റേറ്റ് പെണ്‍വാണിഭം ,അഴിമതി മാത്രമാണ് എല്ലാവരുടെയും മുഖ്യ അജണ്ട   അതിനൊക്കെ ഒത്താശ ചെയ്യാന്‍ പള്ളികളടക്കമുള്ള മതകാര്യസ്ഥാപനങ്ങളും അവര്‍ നടത്തിക്കൊണ്ടു പോകുന്ന നിരവധി വ്യവസായ ശൃംഖലകളും 
പരിസ്ഥിതിസംരക്ഷണവും പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പും ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യത്തിനുത്തരം കണ്ടെത്തിയേ മതിയാവൂ. തീര്‍ച്ചയായും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന ഒരൊറ്റ മറുപടിയേ ഉള്ളൂ. ജനങ്ങളുടെ നിലനില്‍പ്പാണ് പ്രധാനം. ഭൂമിയില്‍ ജനിച്ച ഓരോ പൗരനും ജീവിക്കാനവകാശമുണ്ട്.സത്യത്തില്‍ ഇതാണ് കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് .,.കസ്തൂരിരംഗന്‍ പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അഥവാ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇത്രയൊക്കെ കാര്യങ്ങളേ പറയുന്നുള്ളൂ.

https://ml.wikisource.org/wiki/പ്രമാണം:Gadgil_report.pdf.,,(.കടപ്പാട് പ്രമാണം  വിക്കിപീഡിയ)

ഇത് ജനങ്ങളെ മറ്റൊരു തരത്തില്‍ മത രാഷ്ട്രീയ മാഫിയാത്തലവന്മാര്‍ പ്രചരിപ്പിച്ച്  ജനങ്ങളെ ഭയപ്പെടുത്തുന്നു .ഇതിനു പിന്നില്‍ ഗൂഡമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേ ഇത്തരക്കാര്‍ കാണുന്നുള്ളൂ .വ്യവസായം വികസനം എന്നൊക്കെപ്പറഞ്ഞ്  കാടും നാടും കായലും കടലും എല്ലാം നശിപ്പിച്ചു .ഇനി അവശേഷിക്കുന്നത് കുറച്ചു കാടും മലകളും മാത്രം .ഇനി അതിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍ .കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ദോഷമുള്ള യാതൊരു വസ്തുധയും ഇല്ല .    നൂറു കണക്കിന് കരിങ്കല്‍ കോറികള്‍  പശ്ചിമ ഘട്ട  മലനിരകളില്‍ ഉണ്ട് ,.,അതിന്‍റെ എല്ലാം പിന്നില്‍ രാഷ്ട്രീയ മത നേതാക്കളും ,.,അപ്പോള്‍ വെക്തമല്ലേ ഈ ഏഴാം കൂലി അക്രമവും സമരവും ഒച്ചപ്പടുകളും എന്തിനുവേണ്ടിയാണ് എന്ന് .

             ഇനി റിപ്പോര്‍ട്ട് കാണുക 

1. ഖനനം-ക്വാറികള്‍-മണല്‍വാരല്‍ എന്നിവക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി നല്‍കാന്‍ പാടില്ല.

ഇതില്‍ എന്താണ്  തെറ്റ് 

2. സംരക്ഷിതപ്രദേശമായി  നിചപ്പെടുത്തിയ  സ്ഥലങ്ങളില്‍ താപോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കരുത്.

അത് അനിവാര്യമല്ലേ 

3. 20,000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കരുത്.

അതായത് ഭൂമാഫിയകള്‍ കെട്ടിപ്പൊക്കുന്ന റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണം 


4. 50 ഹെക്ടറില്‍ അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൗണ്‍ഷിപ്പുകളോ മേഖലാ വികസന പദ്ധതികളോ പാടില്ല.


5. ചുവപ്പ് ഗണത്തില്‍ പെട്ട വ്യവസായങ്ങള്‍ പാടില്ല.

  ഇനി മത രാഷ്ട്രീയ മേലാളന്മാര്‍ പ്രചരിപ്പിക്കുന്നത് ഇതാണ് സാധാരണക്കാരായ ജനങ്ങള്‍ കാണുന്നതും മനസ്സിലാക്കുന്നതും 

1. നിങ്ങളുടെ സ്ഥലം മുഴുവന്‍ സര്‍ക്കാര്‍  ഏറ്റെടുക്കും

2. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കള്‍ നഷ്ടമാവും അവരുടെ ഭാവി നശിക്കും അവര്‍ വഴിയാധാരം ആവും 

3. നിങ്ങള്‍ക്ക് കൃഷിസ്ഥലത്ത്‌ യാതൊരു വിധ കൃഷിയും ചെയ്യാന്‍ അനുവാദം ഉണ്ടാവില്ല .നിങ്ങളുടെ മണ്ണ് നിങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കും .


4. നിങ്ങള്‍ക്ക്  അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവില്ല ,എല്ലാം നിങ്ങള്‍ നിശബ്ദ മായി സഹിക്കേണ്ടി വരും .

5. യാതൊരുവിധ  വികസന  പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ല .

1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമം അനുഛേദം 5 അനുസരിച്ചു ദത്തമായിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചു താഴെപ്പറയുന്ന മാര്ഗിനിര്ദേ്ശങ്ങള്‍ പുറപ്പെടുവിക്കുന്നു.


എച്ച്‌ എല്‍  ഡബ്ലു ജി   റിപ്പോര്ട്ട് മന്ത്രാലയത്തിന്‍റെ  വെബ്‌സൈറ്റില്‍ ഇട്ട തീയതി – അതായതു 17-04-2013 – ക്കു മുമ്പ്‌ ഇ എ സി/എം ഒ  ഇ   എഫീലോ എസ്‌ ഇ എസി/എസ്‌ ഇ ഐ എകളിലോ ലഭിച്ചതും അവകളില്‍ തീര്പ്പാകാതെ ഇരിക്കുന്നതുമായ കേസുകളില്‍ ഒഴിച്ചു താഴെപ്പറയുന്ന ഇനം പുതിയ പദ്ധതികളോ പ്രവര്ത്തനങ്ങളോ അവയുടെ വികസനമോ ഇഎസ്‌എയില്‍ നിരോധിക്കേണ്ടതാകുന്നു.

ബന്ധപ്പെട്ട ഇ എ  സി/എം   ഒ  ഇ  എഫിലോ   ,  എസ്‌  ഇ  എസി/എസ്‌  ഇ  ഐ എകളിലോ ഉള്ള അത്തരം കേസുകളില്‍ അപേക്ഷ നല്കു‌മ്പോള്‍ പ്രാബല്യത്തിലുള്ള മാര്ഗാരേഖകളും ചട്ടങ്ങളും അനുസരിച്ചു തീരുമാനം എടുക്കേണ്ടതാകുന്നു . അവയൊഴിച്ച്‌ ഇ  എ  സി/  എസ്‌  ഇ  ഐ  എയോ ഈ മാര്ഗടരേഖ ഇറക്കുന്ന തീയതി മുതല്‍ പുതിയതോ തീര്പ്പാകാതെയിരിക്കുന്നതോ ആയ (താഴെപ്പറയുന്ന ഇനം) ഒരു കേസും പരിഗണിക്കേണ്ടതില്ല.

1. ഖനനം, പാറപൊട്ടിക്കല്‍, മണല്‍ വാരല്‍ 

2. താപവൈദ്യുത നിലയം

3. 20,000 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്‌തീര്ണ്ണമുള്ള കെട്ടിടമോ നിര്‍മ്മാണ പ്രോജക്റ്റോ

4. 50 ഹെക്ടറോ അതിലേറെയോ അഥവാ ഒന്നര ലക്ഷം ചതുരശ്ര മീറ്ററോ അതിലേറെയോ ബില്‍ഡിംഗ്  അപ്‌ ഏരിയ ഉള്ളതോ ആയ ടൗണ്ഷിറപ്പും ഏരിയ ഡെവലപ്‌മെന്റ്‌ പ്രോജക്റ്റും..

5. ചുവപ്പുപട്ടികയിലുള്ള വ്യവസയങ്ങള്‍. (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡി‌ന്‍റെ  ചുവപ്പുപട്ടികയിലുള്ള വ്യവസായങ്ങളാകും ഇതിനുള്ള കുറഞ്ഞ പട്ടിക. കേന്ദ്ര പട്ടികയില്ലാത്തതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്‍റെ  ചുവപ്പുപട്ടികയിലുള്ളതുമായ ഇനങ്ങള്‍ ആ സംസ്ഥാനത്തിനു ബാധകമായ ചുവപ്പു പട്ടികയില്പ്പെട്ടതായി കണക്കാക്കും. 

ഈ മാര്ഗിനിര്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുന്നതും മറ്റുത്തരവുവരെ പ്രാബല്യത്തില്‍ തുടരുന്നതുമാണ്‌. എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം ഉചിതമായ നിയമ നടപടി എടുക്കും.

ഇത്‌ നിയമാനുസൃത അധികാരിയുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതാകുന്നു.

(ഒപ്പ്‌)
ഡോ.അമിത്‌ ലോവ്‌
ഡെപ്യൂട്ടി ഡയറക്ടര്‍
പരിസ്ഥിതി- വനം മന്ത്രാലയം
തീയതി- 13-11-2013
എഫ്‌. നമ്പര്‍. 1-4/2012
ആര്ഇി (പിടി)
(എംഒഇഎഫ്‌: പരിസ്ഥിതി വനം മന്ത്രാലയം
ഇഎസി: എക്‌സ്‌പേര്ട്ട് ‌ അപ്രൈസല്‍ കമ്മിറ്റി
എസ്‌ഇഎസി: സ്റ്റേറ്റ്‌ ഇഎസി
എസ്‌ഇഐഎഎ: സ്റ്റേറ്റ്‌ എന്വിറോണ്മെന്റ് ഇംപാക്‌ട്‌ അസസ്‌മെന്റ്‌ അഥോറിറ്റി)
.
ഇതാണ് സത്യത്തില്‍ നടക്കുന്നത് പക്ഷെ ഇടതു പക്ഷം എന്തുകൊണ്ട് ഇതിനെ എതിര്‍ക്കുന്നു അവര്‍ക്ക് ലക്ഷ്യം അടുത്ത ഇലക്ഷന്‍ മാത്രമാണ് അതിനു കൃസ്ത്യന്‍ മിഷിനറി മാര്‍ ഓശാന പാടുന്നു അതോ വലിയ കൊമ്പന്‍ സ്രാവുകളുടെ പാറമടകളും റിസോര്‍ട്ടുകളും സംരക്ഷിക്കാന്‍ വേണ്ടി ...,തെരുവില്‍ ഇറങ്ങുന്ന വിഡ്ഢികളായ ജനം അത് തിരിച്ചറിയുന്നും ഇല്ല .,.,ഇനിയെങ്കിലും ഇതിനു പിന്നിലുള്ള ഗൂഡാലോചന  സ്വയം തിരിച്ചറിയുക .,,


ആസിഫ് വയനാട് 

Sunday, October 27, 2013

കുളിര്‍തെന്നല്‍ ( കവിത)എഴുതാന്‍ കൊതിക്കുന്നു എത്രയോ കവിതകള്‍ 
എന്‍ഹരിത നാടിന്‍റെ ഭംഗി തന്‍ ഓര്‍മ്മയില്‍ 
വിടരുന്നു ദൂരെയാ കണിക്കൊന്ന പൂക്കളും 
കുന്നിന്‍ മുകളിലെ മഞ്ഞിന്‍ കണങ്ങളും 
എത്രയോ കാലമായ് പൊള്ളും മരുഭൂവില്‍ 
ഒറ്റക്കലയുന്നു വിരഹവും പെറിഞാന്‍
അന്നാ പുഴവക്കില്‍ലിരുന്നെറ്റ കുളിര്‍തെന്നല്‍ 
അറിയാതെ തഴുകുന്നുവോ ഇന്നെന്‍ മനസ്സിനെ 
പച്ച പുതപ്പിട്ട കുന്നിന്‍ മലകളും
കളകളം പാടിയോഴുകുന്നൊരരുവിയും
ചാറ്റല്‍ മഴയുള്ള നേരമാ മുറ്റത്ത്
ഓടി കളിച്ചതു മോര്‍മ്മയില്‍ വന്നിതെ
മലതന്‍ മറവില്‍ നിന്നുയരുന്ന സൂര്യന്‍റെ
തേനൂറും മിഴികളില്‍ നോക്കിയിരിക്കവെ
മലയാള നാടിന്‍റെ മധുവൂറും ഓര്‍മ്മകള്‍
അറിയാതെ മനതാരില്‍ ഓടിയെത്തി .
അകലെയാ പാടവരമ്പില്‍ നിന്നുയരുന്ന
ഒരു കൊയ്ത്തു പാട്ടിന്‍റെ താളമെന്‍ കാതിലും.
അറിയാതെ വന്നണഞ്ഞീടുന്ന നേരവും
പതിയെ നനഞ്ഞുവോ അറിയാതെന്‍ മിഴികളും.
ഒരു ഗസല്‍ നാദത്തിന്‍ ശേലുള്ള ശ്രുതികളായ്
ഒരു സ്നേഹ സംഗീതം പൂവായ് വിരിയവെ.
അതി ഗാഡമായെന്നെ ചേര്ത്തൊന്നു പുല്കുവാന്‍
പ്രിയ തോഴി ഓര്‍മ്മയില്‍ പതിയെ അണയവെ.
മനസ്സില്‍ വിരിയുന്ന വിരഹത്തിന്‍ നൊമ്പരം
ആരോടും ചൊല്ലാതെ ഒളിപ്പിച്ചു വച്ചുഞാന്‍.

ആസിഫ് വയനാട്

Wednesday, October 16, 2013

ലിംക വേള്‍ഡ് റിക്കോര്ഡ് ഹോള്ടെര്‍ സി കെ രാജുസാറിന്‍റെ  ഇന്ത്യ ബുക്സ് ഓഫ് റിക്കൊര്‍ഡിന് അര്‍ഹമായ കാവ്യ വസന്തം കവിതാസമാഹാരത്തിലെ എന്‍റെ ഒരു കൊച്ചു കവിത 

 (ഈ കവിതാ സമാഹാരം രണ്ടായിരത്തി പതിനഞ്ചിലെ ലിംക വേള്‍ഡ് റിക്കോര്‍ഡ് പാട്ടികയില്‍ ഇപ്പോളെ പരിഗണിച്ചിരിക്കുന്നു .

(വിശപ്പ്)കവിത 

ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ചു ഞാന്‍
ചോർന്നൊലിക്കുന്നൊരാ കൂരയിലീറനായ്
കീറപ്പായയിൽ അമ്മതൻ ചാരെ
നഷ്ടസ്വപ്നത്താൽ തളർന്നുറങ്ങിയ,
കണ്ണീരിൽ കുതിർന്നുള്ള വേദന തിങ്ങുന്ന 
ശൈശവ കാലം ഇന്നുമോർക്കുന്നു ഞാൻ.
അന്തിയിൽ കഞ്ഞിക്കലത്തിന്‍റെ ചുറ്റിലും
ആകാംഷയോടെ നിരന്നിരിക്കുമ്പോഴും
ചൊല്ലുവാനില്ലെനിക്കേറെ പരിഭവം.
കോപ്പയിൽ കോരിയൊഴിച്ചൊരാ കഞ്ഞിയിൽ
ചെറുവററ് തേടി അലഞ്ഞൊരെൻ ശൈശവം,
അന്ന് വിളമ്പിയ കഞ്ഞിയിൽ കളയുവാൻ
ഒരു ചെറു വറ്റുമേ ബാക്കിയില്ല.
പശി മാറാതെ ഞാൻ കണ്ണുനീർ വാർത്ത 
നിദ്രാവിഹീന രാവുകളിൽ 
ഏതോ നിലാപ്പക്ഷി നീട്ടി മൂളി,
എൻ ശോകാർദ്രമാം ജീവിതത്തിൽ, 
ഒരുതാരാട്ട് പാട്ടിന്‍റെ ഈണം.
രാത്രിയുടെ ഏതോ വിദൂര യാമങ്ങളിൽ
കുളിരിന്‍റെ കാഠിന്യം ആർത്തിരച്ചെത്തുമ്പോൾ,
വിശപ്പിന്‍റെ ക്രൂരമാം കഠോരഹസ്തങ്ങൾ
എൻ ഉദരത്തെ കാർന്നു തിന്നുമ്പോൾ
അറിയാതെ നിറയുമെൻ കണ്ണീരൊഴുകുമ്പോളറിഞ്ഞ 
വിശപ്പിന്‍റെ തീവ്രത എന്നും മനസ്സിൽ മായാതിരിക്കും.

വിശപ്പ്
ആസിഫ് വയനാട്

Monday, October 7, 2013

ഇന്ദ്ര നീലിമയോറുമാ നയനങ്ങള്‍ എന്നെ
അറിയാതെ തഴുകുന്നതറിഞ്ഞു ഞാന്‍
പ്രണയാദ്രമായുള്ള മിഴികളില്‍ കണ്ടുഞാന്‍
വശ്യമായുള്ളോരു പ്രണയ ഭാവം
ആത്മാര്‍ത്ഥ പ്രണയത്തിന്‍ കുളിര്‍ക്കാറ്റു
വീശുമീ മന്ദ മാരുതന്‍ തന്‍ മണി മഞ്ചലില്‍
അറിയാതെ ഞാന് മങ്ങലിഞ്ഞു ചേര്‍ന്നു
പതിയെ അണഞ്ഞോരാ  കുഞ്ഞു കാറ്റില്‍
പെയ്യാന്‍ വിതുമ്പി നിന്നാ മഴത്തുള്ളികള്‍
വാനിന്‍റെ  വിരിമാറില്‍ പ്രണയാദ്രമായ്
പതിയെ അരുകിലേക്കണയും പദ  സ്വനം
പാദസ്വരത്തിന്‍റെ   നാദ മോടെ
നാണ മോടെന്‍ ചാരെ വന്നൊരാ  പുഷ്പ്പത്തെ
ഒന്നു ചുംബിക്കാന്‍ കൊതിച്ചുപോയ് ഞാന്‍
എന്‍ മാറിലേക്ക്‌ അമര്‍ന്നൊരാ  പൂമുഖം
കൈകളില്‍ കോരിയെടുത്തുഞാനും
ചുംബനപ്പൂകൊണ്ട് മൂടിഞാനാ മുഖം .,.,.
ആര്‍ത്തലച്ചെത്തിയ തിരകള്‍ പോലെ
പതിയെ അടഞ്ഞോരാ മിഴികളില്‍ ചുംബന
പെരുമഴ പെയ്തു മോദമോടെ ,.
,.,.


ആസിഫ്  വയനാട് 

Saturday, September 14, 2013

ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല,ചില ചരിത്ര ഏടുകളിലൂടെ ഒരു യാത്ര (ലേഖനം)


     ഇതു ഒരിക്കലും സത്യമാവണം എന്നില്ല ചില ചരിത്ര ഏടുകളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട ചില വിവരങ്ങള്‍ ഒന്ന് കോര്‍ത്തിണക്കി എന്നുമാത്രംപല സ്ഥലത്ത് നിന്നും വായിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണ് .,.,ആരും തെറ്റിദ്ധരിക്കണ്ട .,.,ഇതെന്‍റെ അഭിപ്രായം അല്ല .,.പലരും പടിച്ചെഴുതിയ കാര്യങ്ങള്‍.,.,.എന്റേതായ രീതിയില്‍ ഒന്ന് പുതുക്കിയെഴുതി എന്ന് മാത്രം   ഇതൊരിക്കലും ഓണം എന്ന ആഘോഷം  ഒരു പ്രഹസനം മാത്രമാണ് എന്ന് സൂചിപ്പിക്കുന്നില്ല സ്നേഹത്തോടെ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്(.കടപ്പാട് വിക്കി മുതല്‍ കുറെയെറെപ്പേര്‍ക്ക്) 

  കേരള ചരിത്ര കർത്താവ്‌ കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. മലബാർ മാന്വലിന്‍റെ കർത്താവ് ലോഗൻ സായ്പിന്‍റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ്‌ ഓണം ആഘോഷിച്ചു തുടങ്ങിയത്‌. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരത്തിന്‍റെ  തുടക്കം എന്ന് ചില ചരിത്ര പുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മന്ഥരാജാവ്., ചേരമാൻ പെരുമാൾ. ശ്രീബുദ്ധൻ, പരശുരാമൻ, മഹാബലി., സമുദ്രഗുപതമൌര്യന്‍ ഇങ്ങനെ നീളുന്നു ഓണവുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ കഥകള്‍.,

  
ഓണം എന്ന് കേള്‍ക്കുമ്പോള്‍   അത് സമ്പല്‍സമൃദ്ധിയുടെ ഒരു പര്യായം ആയാണ് എല്ലാവരും  കാണുന്നത് അറിയുന്നത് മനസ്സിലാക്കുന്നത്. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾഇവിടുത്തെജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനുംസഹായിക്കുന്നുണ്ട്‌".അത് മറ്റൊരു വശം.
ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘർഷം ആണ് പുരാണത്തിലേയും ഐതിഹ്യങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാൻ. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെയാവണം സംഭവിച്ചിരിക്കുക . ആര്യന്മാർ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആചാരം. അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്.. അസിറിയയിൽ നിന്ന്  ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും ക്ഷേത്രങ്ങളുടെ മാതൃസംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച്‌ പരാമർശമണ്ട്.

 ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്‍റെ  തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്‌. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്‍റെ  സ്മരണയിലായിരുന്നു അവിടെ ഓണം കൊണ്ടാടിയിരുന്നത് .അങ്ങനെ വരുമ്പോള്‍ മഹാവിഷ്ണു ഈശ്വര സങ്കല്‍പ്പമാണ് മഹാബലി മനുഷ്യനും ,അപ്പോള്‍ ഈശ്വരനെ  മാറ്റിനിര്‍ത്തി മനുഷ്യനെ ബഹുമാനിക്കുന്ന തലത്തിലേക്ക് ഓണം മാറുന്നു .,.,.അവിടെ പൊരുത്തക്കേടുകള്‍ ഇല്ലെ ? മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്‍റെ  ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്.

തമിഴ് നാട്ടിലെ മരുതം തിണയിൽ  ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്. അപ്പോള്‍ കൃഷിയുമായിബന്ധപ്പെടുത്തിയാണ്  നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത്‌ ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു.മധ്യ ഇന്ത്യയും- ഭൂമിയും , പിന്നീട് ഉത്തരേന്ത്യയും - സ്വർഗവും- , തെക്കേ ഇന്ത്യയും -പാതാളവും - ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി ആദിമദ്രാവിഡർ വന്നുകയറിയ ആര്യൻമാർക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാർ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോൽപ്പിച്ച്  രാജ്യം കയ്യടക്കി . വിട്മൂന്നടി കൊണ്ട് സ്വർഗവും ഭൂമിയും പാതാളവും വാമനൻ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കുന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലർ കരുതുന്നു. വാമനൻ വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല.കാരണം , ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്തത്.


'നീരാഴിപ്പെരുമാള്‍, തിരക്കുതിരകള്‍ തുള്ളുന്ന തേരേറി വന്നീ രാമന്‍റെ  പരശ്വധത്തിനരുളീ കാണിക്കയായ് കേരളം; പാരാവാര വിമുക്തയെ, സ്സുഭഗയാമീ യൂഴിയെ പിന്നെ വന്നാ രാണക്ഷയ പാത്രമാക്കിയിവിടെ ജ്ജീവിച്ചതിന്നേ വരെ.
 വാമനനായ ആര്യ നായകൻ , ദ്രാവിഡ രാജാവായ ബലിയെ തോൽപിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണംഅസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുന്‍പ് പത്താം  നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്‍റെ  തിരുവാറ്റ്‌ ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്‌. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്‍റെ  മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ്‌ ഐതിഹ്യം.


: തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ
ആർപ്പേ.... റ്വോ റ്വോ റ്വോ  ,


 കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ആണുണ്ടായത് എന്ന് വേണം കരുതാന്‍. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്‌. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്‌. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു. "ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതിൽ നിറഞ്ഞു നിൽക്കുന്നത്‌. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളിൽ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവർ ആഹ്ലാദം പങ്കിടുന്നു."ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ മഹാബലിയെ ആണ് എന്ന് നമുക്ക് ഊഹിക്കാം.


 മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല. 


.ഇത് നാം കേട്ടു പഠിച്ച വരികളാണ്  ആ വലിയ മനുഷ്യനെക്കുറിച്ച് അന്നും ഇന്നും ജനങ്ങള്‍ പാടുന്നതാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്കറിയില്ല.ഒന്നറിയാം ഇന്നു  നമ്മുടെ നാട് കള്ളവും ചതിയും കള്ളപ്പറയും  ചെറുനാഴിയും മാത്രമുള്ള ഒരു നാടാണ് എന്ന് അസ്സുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്‍റെ  പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്‍റെ  സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്‍റെ  കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്‍റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു.

 മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്‍റെ  പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്‍റെ  പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. വാമനനാൽ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട് വർഷത്തിലൊരിക്കൽ ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്ന മാവേലി മണ്ണിനടിയിൽ ആഴ്ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്‍റെ  ദേവതാരൂപത്തിലുള്ള സാമാന്യവൽകരണമാണെന്ന് ഒരു അഭിപ്രായം ഉണ്ട് .

അങ്ങനെ വരുമ്പോള്‍ തമിഴ് നാട്ടിലെയും തൃക്കാക്കരയിലെയും ആചാരങ്ങള്‍ ഓണത്തിനെ അതിന്‍റെ ആചാരങ്ങളെ കോര്‍ത്തിണക്കുന്നു .കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാന്‌ ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്‍റെ രൂപം എന്നത് കൃഷിയുമായി ഓണത്തിനു ബന്ധമുണ്ട് എന്നതിന് അടിവരയിടുന്നു - മഹാവിഷ്ണു ആദ്യം മത്സ്യമായാണവതരിച്ചത്. പിന്നീട് ആമയായി. പിന്നെ പന്നിയായി. അതിനുശേഷം നരസിംഹമായി. പിന്നെ വാമനനായി. അതിനും ശേഷമാണല്ലൊ പരശുരാമനായി അവതരിക്കുന്നത്. ഏതു സങ്കല്‍പവും അറിവിന്റെ അടിസ്ഥാനത്തിലേ സാധ്യമാവുകയുള്ളു. വിവിധ ദേശങ്ങളിലെ മനുഷ്യര്‍ അവരുടെ സങ്കല്‍പശേഷി അനുസരിച്ചുണ്ടാക്കുന്ന കഥകളില്‍ പൊരുത്തക്കേടുണ്ടാവുക സ്വാഭാവികമാണ്. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ.


ആസിഫ് വയനാട് 

Monday, August 19, 2013

സ്നേഹമോടമ്മ ( കവിത )അന്നു വിദ്യാലയ വാതിലില്‍ അമ്മ തന്‍
കൈകളില്‍ തൂങ്ങിഞ്ഞാന്‍ ചെന്ന നേരം
കൊച്ചുവിദ്യാലയപ്പടിവാതിലില്‍ നിന്ന്
ചുമ്മാതെ യേങ്ങിക്കരഞ്ഞു ഞാനും
എന്തിനാപ്പൊന്നുമോന്‍ കരയുന്നതെന്നോതി
ടീച്ചറെന്‍ അരുകിലായ് വന്ന നേരം
വിറയലോടമ്മതന്‍ വിരലിലില്‍ പിടിച്ചു ഞാന്‍ ,
പെടിയോടേങ്ങിക്കരഞ്ഞു വീണ്ടും
സ്നേഹത്തലോടലില്‍ അമ്മതന്‍ കൈവിരല്‍
എന്‍ മേനിയെ ചുറ്റി വരിഞ്ഞ നേരം
ഇനിയെന്തു വന്നാലും അമ്മയെ വിട്ടു
ഞാനോറ്റക്കിരിക്കില്ല എന്ന് ശാട്യം
എന്തിനാണുണ്ണി പരിഭവിക്കുന്നത്
അമ്മ പടിവാതിലില്‍ ഉണ്ട് മോനെ
അന്നമ്മ നെല്കിയ സാന്ത്വനം.,ഊര്ര്‍ജ്ജമായ്
ഇന്നുമെന്‍ പാതയില്‍ കൂട്ടിനുണ്ട്
ദൂരെയാണെങ്കിലും അമ്മതന്‍ ചുംബനം
ഒരു സ്നേഹമായി യെന്‍ കൂട്ടിനുണ്ട്
അന്ന് നീ തന്നൊരാ സ്നേഹ വായ്പ്പെങ്ങനെ
തിരികെ ഞാന്‍ തന്നീടുമെന്‍റെ അമ്മെ
ഈ ജീവിതം മൊത്തം ഞാന്‍ തിരികെ ഞാന്‍
തന്നാലും ആസ്നേഹത്തിനു പകരമല്ല

(ചിത്രം കടപ്പാട് ഗൂഗിള്‍)
ആസിഫ് വയനാട്

Monday, July 29, 2013

പ്രണയം ( ഗസ്സല്‍)))(ഫോട്ടോ കടപ്പാട് ആരോടോ) 
നിലാവുള്ള രാത്രിയില്‍ സുഖമുള്ള സ്വപ്നമായ്
പ്രിയ സഖി നീയെന്‍ അരുകില്‍ വരൂ,
വിഷാദം വിതുമ്പുമീ മനസ്സിന്‍റെ കോലായില്‍
നിശാ ഗന്ധി പോലെ നീ വന്നണയൂ,.

(നിലാവുള്ള രാത്രിയില്‍ )

നിന്‍ വിരല്‍ തുമ്പില്‍ ഞാന്‍ ആദ്യമായ് തൊട്ടപ്പോള്‍
കൂമ്പിയടഞ്ഞ നിന്‍ മിഴിയിണ പോല്‍
മനസ്സിന്‍റെ മണിച്ചെപ്പില്‍ കുറിക്കുന്നുഞാനൊരു
സ്പര്‍ശന സുഖത്തിന്‍റെ രാഗ ലീല.

സ്വരങ്ങളും ലയങ്ങളും ഇഴചേര്‍ന്നു തഴുകുമീ
ഒരു മധുര സ്വപ്നത്തിന് നൂലിഴപോല്‍
നിന്‍ മിഴികളില്‍ ഞാന്‍ കണ്ടു സുഖമുള്ള നോവിലും
ഒരാല്മാര്‍ത്ഥ പ്രണയത്തിന്‍ ലോലഭാവം .

(നിലാവുള്ള രാത്രിയില്‍))

ഒരു മഴക്കോളിന്‍റെ മുഖഭാവമോടെ
നിന്‍ ഓര്‍മ്മകള്‍ എന്നില്‍ പതിഞ്ഞ നേരം
മനസ്സും ശരീരവും ആനുരാഗ ഭാവത്താല്‍
നിന്നെ പുണരാന്‍ കൊതിച്ചു പോയി.

സൂര്യ തേജസ്സുപോല്‍ നിന്‍റെയാ നയനങ്ങള്‍
അറിയാതെ എന്നെ തഴുകിയപ്പോള്‍
അനുരാഗ വിവശനായ് മമ സഖി നിന്‍ തോഴന്‍
അറിയാതലിഞ്ഞു പോയി ,.

,(നിലാവുള്ള രാത്രിയില്‍ )

തുളസിക്കതിര്‍ ചൂടും നിന്‍ മുടിയിഴകളില്‍
തഴുകാന്‍ കൊതിക്കുന്നു ആര്‍ദ്രനായ് ഞാന്‍
മണി വീണ കമ്പികളില്‍ നിന്‍ വിരല്‍ സ്പര്‍ശനം
ഒരു തിരിനാളം പോല്‍ പടര്‍ന്നിടുമ്പോള്‍.

ഒരു പുഷ്പം പോലെയാ നിന്‍ മൃദു വദനങ്ങള്‍
നുകരാന്‍ കൊതിച്ചു പോയി
ഹൃദയ സ്വരങ്ങളെ പാടിയുണര്‍ത്തുവാന്‍
പാടെ മറന്നു പോയ് ഞാന്‍ .
പാടെ മറന്നു പോയ്‌ ഞാന്‍....,.,

(നിലാവുള്ള രാത്രിയില്‍ )

ആസിഫ് വയനാട്

Saturday, July 20, 2013

സ്നേഹ നൊമ്പരംഹൃദയം തൊട്ടുണര്‍ത്തുന്നു നിന്‍ ഓര്‍മ്മകള്‍ 
മനസ്സില്‍ ഉണരും വിരഹം ഒരു നൊമ്പരം 
അറിയാതെ അകലേക്ക്‌ നീളുന്ന മിഴികളില്‍ 
ചെറു നനവായ് നിന്‍ ഓര്‍മ്മകള്‍
ചേര്‍ത്തൊന്നു പുല്‍കുവാനായി ഞാന്‍
അണയുവാന്‍ സ്നേഹിതേ ഇനിയെത്ര കാലം
നിന്‍ കിളികൊഞ്ചലില്‍ പ്രണയം പകര്‍ന്നു
ഞാന്‍ നിന്‍ മടിയില്‍ ഉറങ്ങുന്ന നേരം
കണ്ണുകള്‍ തമ്മില്‍ കഥകള്‍ പറയുന്നു
കൈവിരല്‍ തുമ്പുകള്‍ മുടിയില്‍ പരതുന്നു
ഒരു നറു പുഞ്ചിരി നിന്‍ ചുണ്ടില്‍ വിരിയുന്നു
ഇനിയെത്രകാലം ഞാന്‍ കാത്തിരിക്കേണം
സ്നേഹമേ നീയെന്‍ അരുകില്‍ എത്താന്‍
എന്‍ മനസ്സില്‍ വിരിയുന്ന ഈ സ്നേഹ
വരികളില്‍ നിന്നോര്‍മ്മ മാത്രം നിറച്ചു ഞാനും
ജീവിതം നീ തന്ന ഈ വിരഹ ദുഖ:വും
ഇടനെഞ്ചില്‍ ഏറ്റി കഴിയുന്നു ഞാന്‍.
നിന്‍ സ്നേഹ തീരത്തണയുവാന്‍ കൊതിയോടെ
ഈ മരുഭൂവില്‍ കഴിയുന്നു ഞാന്‍
പുലരിയില്‍ കുളിര്‍മഞ്ഞു തൂകും നിന്‍
മിഴികളില്‍ സ്പടിക മണികള്‍
നിറയുന്നതും ഞാനറിഞ്ഞു .
ആസിഫ് വയനാട്

Thursday, July 11, 2013

മനുഷ്യ ദൈവങ്ങള്‍ (ചെറു കഥ)     
ആത്മീയബ്രോക്കര്‍ ആണ് അയമു,ആവശ്യക്കാര്‍ക്ക് അത് ഏത് മതസ്ഥര്‍ ആയാലും അവര്‍ക്ക് വേണ്ട സഹായം ചെയ്യല്‍ ആണ് തൊഴില്‍,ഒരു സ്വയം തൊഴില്‍ കണ്ടെത്തല്‍ എന്ന് വേണമെങ്കില്‍ പറയാം.ദൈവത്തിന്‍റെ ആവശ്യം അത്യാവശ്യം ഉള്ള ആളുകളെ അയമു തന്നെ തെരഞ്ഞ് കണ്ടു പിടിക്കും,എന്നിട്ട് അവരുടെ കൃത്യമായ വിവരങ്ങള്‍ അയമു തന്നെ ദൈവ വേഷധാരികളെ അറിയിക്കും.പിന്നെ കാര്യങ്ങള്‍ കുശാല്‍ വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും  പാല്‍ എന്ന അവസ്ഥ.ഇന്നു അയമ്മൂനു കിട്ടിയത് സുബേര്‍ എന്ന ചെറുപ്പക്കാരനെയാണ്.


എന്‍റെ സുബൈറേ  ഒന്ന് വേഗം നടക്കു ചീട്ട് തീര്‍ന്നാല്‍ പിന്നെ ഓല്  നോക്കൂല കേട്ടോ. പിന്നെ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേട്ടോ?ഓല് മഷിമ്മല്‍ എഴുതി ആ വെള്ളം ഇജ്ജു കുടിച്ചാല്‍ അന്‍റെ സൂക്കേട്‌ പമ്പ കടക്കും.ഇങ്ങള് എറങ്ങീപ്പം തൊട്ട് പറയതാണല്ലോ  ഈ മഷികൊണ്ടെഴുതിയ വെള്ളന്നു. മഷി പള്ളേല്‍ ചെന്നാല്‍ കേടല്ലേ കാക്ക ? എന്‍റെ ഇബലീസേ അതൊക്കെ വിശ്വാസം ഇല്ലാത്ത പഹയന്മാര്‍ പറഞ്ഞുപരത്തണതല്ലേ.അന്തരീക്ഷത്തില്‍നിന്നും വിഭൂതി സൃഷ്ടിക്കുന്ന സ്വാമിമാരെ ഇജ്ജ് കണ്ടിക്ക്ണാ അതൊക്കെ ഉള്ളതാണോ ? വെറൂം  തട്ടിപ്പല്ലെ?എന്‍റെ പഹയാ ഇജ്ജ് വെറുതെ മനുഷ്യന്‍ മാരെ കൊണ്ട് തല്ലു കൊള്ളിക്കല്ല ,ഞമ്മള് പോണിടം ഭയങ്കര ശക്തിയാ എത്രണ്ണം നേരിട്ട് കണ്ടിക്ക് അനക്ക് അന്‍റെ സൂക്കേട്‌ മാറ്റിത്തന്നാല്‍ പോരെ .ഇജ്ജു മുണ്ടാണ്ടേ നടക്ക്.അല്ല കാക്ക ഈ മോലിയാക്കന്മാര്‍  മാജിക്ക് പടിക്കുണ്ടോ? അല്ല കൊയിമുട്ടെല്‍ ഒക്കെ എയുതി കൊടുക്കും എന്ന് കേട്ടിക്ക് .ഇജ്ജ് ഒന്ന് ചെലക്കാണ്ട് വാ ഹമുക്കെ ഇങ്ങട്ട്.സുബെറിന്‍റെ  സംശയം എന്നിട്ടും തീര്‍ന്നില്ല.


 മാജിക്കുകാരനായ ആള്‍ ദൈവങ്ങളെയും, പ്രാര്‍ഥിച്ചും, ജപിച്ചൂതിയും രോഗശാന്തിവരുത്തുന്ന കപട മന്ത്രവാദികളെയും ആരാധിക്കുവാനും വിശ്വസിക്കുവാനും ആധുനിക യുഗത്തില്‍പ്പോലും ആളുകളുണ്ടെങ്കില്‍...മനുഷ്യ ദൈവങ്ങള്‍ക്ക് കുശാല്‍ അല്ലെ ?ഈ പഹയന്‍ ഞമ്മടെ വെള്ളം കുടി മുട്ടിക്കുമല്ലോ ? ഇവന്‍ എടങ്ങേറ് ഉണ്ടാക്കുമോ? അയമ്മൂനു വേജാറായി.
ഒരാളെ കൊണ്ട് കൊടുത്താല്‍ മോലിയാരു തരുണത് ആയിമ്പത് ഉറുപ്പിക ആണ് ഇതിപ്പോള്‍ പുലിവാല്‍ ആകുമോ ? പഹയനു ഒടുക്കത്തെ ബുദ്ധിയാണ്. എന്‍റെ പഹയാ അനക്ക്  വിശ്വാസം എന്നൊന്ന് ഉണ്ടോ ?ഇല്ലെങ്കില്‍ ആടെ പോയിട്ട് ഒരു കാര്യോം ഇല്ല .പിന്നെ എന്നോട് കായ് പോയി എന്നും പറഞ്ഞുങ്ങാണ്ട് മേപ്പട്ടു കേറരുത്.അയമുക്ക ഇച്ച്  വിശ്വാസം ഒക്കെ ഉണ്ട് അത് പടച്ച റബ്ബില്‍ മാത്രാ അല്ലാണ്ടെ മനുഷ്യ ദൈവങ്ങളില്‍ അല്ല . പിന്നെ ഞാന്‍ ഇങ്ങടെ കൂടെ പോന്നത് എങ്ങനെങ്കിലും തലവേദന ഒന്ന് മാറിയാല്‍ പരീക്ഷക്ക്‌ നന്നായി പഠിക്കാലോ എന്ന് നിരീച്ചിട്ടാ.ഇവന്‍ എടങ്ങേറ് ഉണ്ടാക്കും ദേത്താ  ഇപ്പം കാട്ടണത്,ഈ പഹയനെ ഇങ്ങട്ട് കൂട്ടണ്ടി ഇല്ലേനി, അവിടെ ചെന്ന് എന്തേലും പണാ  കോണ പറഞ്ഞാല് എടങ്ങേറ് ആവും അല്ലോ? അയമു ആകെ വിയര്‍ത്ത്  കുളിച്ച്, സത്യത്തില്‍ മനുസ്സന്മാര്‍ക്ക് ബുദ്ധിയില്ല,മൊലിയാരോ,സ്വാമിയോ ,പളളിലച്ചനോ ഉയിഞ്ഞിട്ടൊന്നും അല്ല ചില രോഗങ്ങള്‍ മാറണത്,ചെല്ലുന്നോന്‍റെ  ഉള്ളില് കൊറച്ച്  വിശ്വാസം കാണും ഇവിടെന്നു  മാറും എന്ന് അപ്പോള്‍ വായൂന്നു പൊടീം മന്ത്രിച്ച മൊട്ടേം ഒക്കെ ഭലിക്കും.പിന്നെ ഈറ്റങ്ങളും ഞമ്മളും ഇങ്ങനെ മനുസ്സന്മാര്‍ വിശ്വസിക്കണോണ്ട് പയിപ്പു അടക്കുന്നു,എന്‍റെ പഹയാ ഇജ്ജു ആടെ ചെന്നിട്ട് മാണ്ടാത്തെ കുലുമാലോന്നും കാട്ടല്ല് കെട്ടാ,അല്ല അയമുക്കാ ഇങ്ങള് അന്ജേയവാദം എന്ന് കേട്ടുക്ക്ണാ.,അതെത്താപ്പ്ത് ഇമ്മള് അമ്മാതിരി വാദം ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല,എന്നാല്‍ ആടെ പോയിട്ട് തിരിച്ചു വരുമ്പം  ഞമ്മള് പറഞ്ഞ് തരാം.


  ഇതാണോ  മൊലിയാരുടെ  വീട് അടിപൊളിയാണല്ലോ അയമുക്ക,ഒരു കൊയിമോട്ടക്ക് കടേല്‍ രണ്ട്  ഉറുപ്പിക മോലിയാരുഅത് ആയിമ്പതും  നൂറും ഒക്കെ ഉരുപ്പികക്ക് വിക്കുമ്പം  ഈലും വലിയ പൊരക്കെ ഉണ്ടാക്കാലോ അല്ലെ?എന്‍റെ ഇബിലീസെ  ഇജ്ജോന്നു മുണ്ടാണ്ട് ബരീന്നു.ഇജ്ജു ആടെ ചെന്ന് ആ ജനാലീക്കൂടെ ആയിമ്പത് ഉറുപ്പികാന്‍റെ ചീട്ടു എടിക്കി. ഞാന്‍ ഒന്ന് പാത്തിക്കാളട്ടെ.സുബൈര്‍  ചീട്ട്  എടുക്കാന്‍ പോയ തക്കത്തിന്  അയമ്മു സ്ഥിരം സ്ഥലത്ത് ചെന്ന് ചെക്കന് തലവേദനയാണ്,നല്ല പടിപ്പുണ്ട്, ഒന്ന് ശ്രദ്ധിച്ചാളി എന്നെഴുതി വച്ച്‌ തന്‍റെ കമ്മിഷന്‍ കാശ് പോക്കറ്റിലാക്കി.


അല്ല അയമുക്ക നല്ല തെരക്കാണല്ല,ഇതിപ്പോ എപ്പളാ തീരുക,ഇജ്ജു ഒന്ന് പെടക്കാണ്ട് ഇരിക്കാടെ.ഉള്ളില്‍ ഉള്ള ആള് ചില്ലറക്കാരന്‍ അല്ല മൂപ്പര് സമയം ആവുമ്പം  വിളിക്കും.അല്ല ഇതില്‍ ആരാണ് തലവേദന ഉള്ള കുട്ടി.ഉസ്താദിന് ഒലെ ആദ്യം കാണണത്രെ.ഇതു കേട്ട് അവിടെ കൂടിയ എല്ലാരും എഴുന്നേറ്റു നിന്ന് ,കണ്ടോ കണ്ടോ മൂപ്പല് ഉള്ളില്‍ നിന്ന് അറിഞ്ഞത് ഇബടെ  അച്ചട്ടാ കാര്യങ്ങള് . അയമ്മു ഉള്ളില്‍ ചിരിച്ചു. ഒലക്കന്‍റെ മൂട് .,സുബേറിന് അത്ഭുതം  കൂടി ഇതെങ്ങനെ ഓല് അറിഞ്ഞ്,അവന്‍ വേഗം ഉള്ളിലേക്ക് ചെന്ന് അവിടെ പച്ച ഷാള്‍ ഒക്കെ പുതച്ചു താടി ഒക്കെ നീട്ടിയ ഒരാള്‍ ഇരിക്കുന്നു.പടച്ചോനില്‍വിശ്വാസം കുറവാണല്ലോ ?പഠിപ്പ് കൂടുമ്പോള്‍ അങ്ങനെ ചില ദുഷ് സ്വഭാവങ്ങള്‍ ഉണ്ടാവും.തല വേദനയാണല്ലേ?മാറും പേടിക്കണ്ട ഉസ്താദു കൊടുത്ത പൊടിവാങ്ങി കൈയ്യില്‍ വച്ചു.ഇയാള് കൊയപ്പം ഇല്ല ഒന്നും പറയാതെ തന്നെ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞത് കണ്ടില്ലേ,പിന്നെ അപ്പുറത്തുന്നുഒരു ചട്ടി മാങ്ങി ബരീ,ആയിമ്പത് ഉറുപ്പികന്‍റെ രണ്ടു മുട്ടേം,(ഇവനെ ഇന്ന് തന്നെ പിഴിഞ്ഞില്ലേല്‍ ചിലപ്പോള്‍ ഇനി കിട്ടി എന്ന് വരില്ല ഉസ്താദിന്‍റെ ആത്മഗതം)സുബേറിന്‍റെ മനസ്സിലും ചില ചലനങ്ങള്‍ ഒക്കെ ഉണ്ടായി.അപ്പുറത്തുനിന്നും  മുട്ടേം ചട്ടീം വാങ്ങി കൊടുത്തു.എന്നാല്‍ ഇങ്ങള് പൊയ്ക്കോളി ഇനി തലവേദനയുണ്ടാവില്ല.അവന്‍റെ  തലവേദന അതിന്  മുന്‍പേ മാറിയിരുന്നു.


 പാവം പഠിപ്പും വിവരോം ഉള്ള അവനും ആത്മീയ കച്ചവടത്തില്‍ വിശ്വസിച്ചു.അല്ല പഹയാ അന്‍റെ തലവേദന ഇപ്പോള്‍ എങ്ങനുണ്ട് ഇജ്ജു പോരുമ്പോള്‍ ബാല്യ ബഡായി വിട്ടല്ലോ അതെന്താ പറയ്യ്‌ ,പടച്ചോനെ പറ്റിയോ ഈ ദുനിയാവിലുള്ള മുഴുവന്‍ കാര്യങ്ങളോമനുഷ്യന് അവന്‍റെ  പരിമിതി കൊണ്ട് അറിയാന്‍ കഴിയില്ല എന്നാണ് ഞമ്മളെ പഠിപ്പിക്കണത്.ഹൈന്ദവ പുരാണങ്ങളില്‍ ആയിന്‍റെ പേരാണ് ആജ്ഞയവാദം. ഇന്നു ആടെ ഇതൊക്കെ കണ്ടപ്പോള്‍ ഇച്ചും കൊറച്ചൊക്കെ  വിശ്വാസം വന്നു അയമുക്ക.അയമു ഉള്ളില്‍ പൊട്ടിച്ചിരിച്ചു ഇമ്മാതിരി മണ്ടകുണോസന്‍മാര്‍ ഉണ്ടെങ്കിലെ എനിക്ക് അരി വാങ്ങാന്‍ കയ്യൂ.വേട്ടയാടി അന്നന്നത്തെ ആഹാരം കണ്ടെത്തിയിരുന്ന പുരാതന മനുഷ്യന്‍ ഗഗന സഞ്ചാരികള്‍ ആയി കരുതി അന്യഗ്രഹജീവികളെ ലോകത്തിന്‍റെ സൃഷ്ടാക്കളായി കണ്ട് ആരാധിക്കുകയും പുരാണങ്ങള്‍ രചിക്കുകയും ചെയ്തെങ്കില്‍ എന്താണ് തെറ്റ്? അയമ്മു മനസ്സില്‍ പറഞ്ഞു.ഇമ്മാതിരി വിഡ്ഢിക്കോമരങ്ങള്‍ ഉള്ള കാലം വരേയ്ക്കും വല്യ തടിയെളകാതെ അരി മാങ്ങാം,ചെക്കന്‍ എടങ്ങേറ് ഉണ്ടാക്കും എന്ന് കരുതി ഉസ്താത് ഓനെ മാണ്ടപോലെ  കൈകാര്യം ചെയ്തു.ഇഞ്ഞിപ്പം നാളത്തെ കായിക്കുള്ള ബക നോക്കണം.ഈ ദുനിയാവ് ഇങ്ങനെ പരന്നുകെടക്കല്ലേ  എവിടേലും  കാണും ഇമ്മാതിരി സൈത്താന്മാര്‍,ഇഞ്ഞിപ്പം ഈ പഹയന്‍റെ കൂട്ടുകാര് പറഞ്ഞുകേട്ട്  ബരും.ഹ ഹ അയമ്മൂനു ചിരി അടക്കാന്‍ കയിഞ്ഞില്ല.


നാളെ ആ ജമീലാനെ ആ സുബ്രന്‍ സാമിയുടെ  അടുത്ത് കൊണ്ടോകാന്‍ പറഞ്ഞ ദിവസമാണ്, അബടെ കൊറച്ച് കായ്യ്  കൂടുതല്‍ കിട്ടും അഞ്ഞൂറ് ഉറുപ്പിക ആണ് ചീട്ട് ആളിന്‍റെ കീശ നോക്കി സ്വാമി ഓരോ തുക ആട്ട്  പറയും കുറച്ച് പശ കൂടുതല്‍ ഉള്ള ഇനം ആണെങ്കില്‍ മൂപ്പലുക്ക്  അറിയാം,ഏതായാലും ഈ ആത്മീയ കച്ചോടം തന്നെയാണ് സുഖം.ഓക്കു പിന്നെ അബടെ ചെന്നാല്‍ ദീനില്‍ ഇസ്ലാമില്‍ ആണ് എന്നൊന്നും ബേജാര്‍ ഇല്ല ഓള് സ്വാമി പറയണ പാറന്‍റെ മുന്‍പില്‍ ഒക്കെ ഓള് കുമ്പിടും അതോണ്ട് ഞമ്മക്ക് ബല്യ എടങ്ങേറ് ഇല്ല.മൂപ്പല് പിന്നെ തേങ്ങമ്മല്‍ ആണ് കളി.തേങ്ങാ വെട്ടി മൂപ്പല് തെത്തെലും ആട്ട് പറയും, പോണ മണ്‌ങ്ങൂസ്സുകള്‍ അതെപടി ആട്ട് മിണുങ്ങും.സംഗതി കുശാല്‍ കെട്ടിക്കാറായ പെണ്‍കുട്ടികളെ ഒക്കെ മൂപ്പല് നന്നായി ഒന്ന് ഉയിയും.
കൂട്തലും ബാപ്പ ഗള്ഫില് ചോര നീരാക്കി ഉണ്ടാക്കണ  കായ്യ് മൂപ്പല് തേങ്ങാ വെട്ടീം ഉയിഞ്ഞും മാങ്ങി പോക്കറ്റില്‍ ആക്കും.കാളി ആണ് മൂപ്പലാന്‍റെ  മേല് കേറണത് ഓര്‍ത്തപ്പോള്‍ അയമ്മൂനു കുളിര് കോരി.ഏത് ഇബലിസ്സു മണ്ടമ്മല്‍ കേറിയാലും മാണ്ടില്ല ഞമ്മക്ക് കമ്മിഷന്‍ കായ്യ്‌ കിട്ടണം.എത്ര ആളുകളാണ് ദിവസവും ആടെ പോയി കാര്യം നേടി വരനണത്.


ഏതായാലും ഇങ്ങനെ ഉള്ളോല്  മനുസ്സന്മ്മാരെ പറ്റിക്കണോണ്ട്  ഞമ്മള് ജീവിച്ചു പോണു.അല്ല പിന്നെ.അടുത്ത ആഴ്ച ആ കുഞ്ഞോതീനെ  കള്ളുകുടിനിറുത്താന്‍  അങ്ങ് കൊണ്ടോണം അപ്പം പിന്നെ അടുത്ത ആഴ്ചത്തെ കാര്യോം കുശാലായി. പഹയനെ കയിഞ്ഞ മാസം ആടെ കൊണ്ടോയി പച്ചേങ്കില് ഓന്  കള്ളു പള്ളേല്‍  ചെന്നില്ലെങ്കില്‍ പള്ളേന്ന്‍  പോവൂലാന്നു,ഹ ഹ ഞമ്മക്കും അതല്ലേ മാണ്ടത്  ഓനിങ്ങനെ ഇടക്കിടക്ക്  പോയി മന്നാല്‍ കായ് കുറച്ച്  കിട്ടും,ആടെ പോയി വന്നോല്  ഒരു മാസം കുടിച്ചില്ലേല്‍  പിന്നെ അത് ചേര്‍ത്തു മിണുങ്ങും എന്നാണറിവ്.പടച്ചോന്‍റെ  ഓരോരോ മാണ്ടാത്ത കളികള്‍.ഇങ്ങനെ ഇബലീസ്സിനെ  പിടിക്കാന്‍ ഇബലീസ്സിനെ  ഇറക്കിയുള്ള കളി.


ഇങ്ങനെ പടച്ചോനെ വിറ്റ് കാശാക്കിയാല്‍ ഓനു  വല്ലതും പോവുവോ ,,ഈ ദുനിയാവ് മുയുക്കനെ  കെടക്കല്ലേ,പിന്നെ ആരക്കയോ അവരെയും സഹായിക്കുനുണണ്ട്. നമ്മെക്കാള്‍ സാങ്കേതികമായി വളര്‍ച്ചപ്രാപിച്ച ഒരു ജീവിസമൂഹം നമ്മെ നിരീക്ഷിച്ചുകൊണ്ട് ഒരു പക്ഷെ അദൃശ്യരായി സഹായങ്ങള്‍ നല്‍കിക്കൊണ്ട് നമുക്ക് ചുറ്റുമുണ്ട്.. അവര്‍ ഒരിക്കലും ആരാധനാലയങ്ങളില്‍ വസിക്കുന്ന ദൈവങ്ങളല്ല എന്ന് തീര്‍ച്ച. പിന്നെന്തിന് മതങ്ങളുടെയും ദൈവങ്ങളുടെയും പേരുപറഞ്ഞ് മനുഷ്യര്‍ പരസ്പരം കൊന്നൊടുക്കുന്നു.ഓല്  തല്ലു കൂടി ചാവട്ടന്നു,ഞമ്മക്ക് ഞമ്മന്റെ കുടീല് അരി മാങ്ങണം അതന്നെ.അയമു തന്‍റെ അടുത്ത ഇരയെത്തേടി യാത്ര തുടര്‍ന്ന് അവന്‍റെ ചൂണ്ടയില്‍ കുടുങ്ങാന്‍ തയ്യാറായി വായും തുറന്നു ആളുകള്‍ മനുഷ്യ ദൈവങ്ങളെത്തേടി വയി മുയുമ്മനും  കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.,.,..,.,രാമനും അയമുവും ജോസെഫും നമ്പൂതിരീം  മോലിയാരും അച്ഛനും ഒക്കെചെര്‍ന്നു പടച്ചോനെ മുറിച്ചു മുറിച്ചു വിറ്റ് തിന്നു തടിച്ചു കൊയുത്തു. ഇടക്കിടക്ക് പടച്ചോനും ഓലോട് സുനാമി ,കത്രീന ,എന്ന പെണ്ണുങ്ങടെ പേരില്‍ തമാശ കാട്ടി.പിന്നെ മൂപ്പല് ഇടക്കിടക്ക് ശ്വാസം വിടും അപ്പം കുറെ ജീവന്‍ പോവും പിന്നെ ഇടക്കിടക്ക് കണ്ടം  മുയുവനും കളച്ചു മറിക്കും  അപ്പളും ജീവന്‍ പോവും..ഹ ഹ  ഇച്ച് വയ്യ ഓല് ഈ കളി നിറുത്തിയാല് ഞമ്മള് പട്ടിണിയാവും.,.,.,.ഇന്നും ദുനിയാവില്‍ ഈ കുട്ടീം കോലും കളി നടന്നു കൊണ്ടിരിക്കുന്നു .,.,.,.


ആസിഫ്  വയനാട് ,.,