വട്ടിസ്സും  പുഴുപല്ലും ‌ (ബട്ടണ്‍)



                                           നിറയാന്‍ കൊതിക്കുന്ന കണ്‍കോണുകളെ     ചെരുവിരലിനാല്‍‍  തടയാന്‍  ശ്രമിക്കുകയായിരുന്നു  ഞാന്‍   പുഴയരുകിലെ  വാകമരതണലില്‍   കുഞ്ഞോളങ്ങളെ      നോക്കിയിരുന്നപ്പോള്‍ പരല്‍മീനുകള്‍  എന്നേ  നൊക്കി കൊഞ്ഞനം    കുത്തിയത്   ഞാന്‍   കണ്ടില്ല    എന്ന്  നടിച്ചു    കുയിലമ്മ എന്നേ നൊക്കി മധുരമായി  ശ്രുതി ചേര്‍ത്ത്   പാടിയപ്പോള്‍   എനിക്കവളോട് കടുത്ത നീരസം  തോന്നി   നിനക്കിത്ര മധുരമായി    എങ്ങനെ പാടാന്‍ കഴിയുന്നു എന്നോര്‍ത്ത് എനിക്കൊരു രു മൂളിപാട്ടുപോലും മൂളാന്‍ കഴിയുന്നില്ലല്ലോ ഓര്‍മ്മകള്‍    എന്റെ    മനസിനെ   വല്ലാതെ   നോവിച്ചുകൊണ്ടിരുന്നു ഇപ്പോളങ്ങനേ ആണ് കുറച്ചു നാളായി,.,പഴയകാല ഓര്‍മ്മകള്‍ നിറയുന്നു മനസ്സില്‍ പുഴുപല്ലനായ എന്‍റെ കുഞ്ഞു കൂട്ടുകാരന്‍ ബിജു അവനെന്നെ വിട്ടു പിരിഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്ഷം കഴിഞ്ഞു എടാ എന്‍റെ വട്ടീസു പോട്ടിപോയി ,എനിക്കിന്നു,,തെരണ്ടിയാ കറി,എന്റെ    കല്ലോ സുല് നീ കട്ടോണ്ട് പോവല്ല് കേട്ടോ ഒറ്റ ശ്വാസത്തില്‍ അവന്റെ പരാതികള്‍ കണ്ണുകള്‍ നിറഞ്ഞു കാവി‍ള്‍ത്തടങ്ങളിലൂടെ     ഒഴുകിയിറങ്ങിയത്   ഞാനറിഞ്ഞില്ല രണ്ടു എ യില്‍ ആണ് ഞാനും അവനും അടുത്തടുത്ത്‌    അങ്ങനെയ    ഇരിക്കാന്‍ കാരണം  ഇ ന്റ്രവേല്ലിനു വിടുമ്പോള്‍  അവന്റെ  പാത്രത്തില്‍ നിന്നും മീന്‍ പൊരിച്ചത്   കട്ട്തിന്നണം നല്ല തേങ്ങാ ചമ്മന്തിയും കാണും .ഒന്ന് പോട്ടികരയാന്‍  ഞാന്‍ കൊതിച്ചു പോയി  ഞാനിപ്പോള്‍  രണ്ടാം ക്ലാസ്സില്‍. സ്കൂള്‍ പൂട്ടി എല്ലാരും വീടുകളിലേക്ക്‌ പോയപ്പോള്‍ അവന്‍ കൊഞ്ഞനം കുത്തി കാട്ടിതും പുഴുപല്ലുകള്‍ കാട്ടി ചിരിച്ചതും ഓര്‍മയില്‍ എത്ര വര്‍ഷങ്ങള്‍ ആയിട്ടും മായുന്നില്ല ജയിച്ചോ തൊറ്റോ   എന്നറിയാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ അവനെ കണ്ടില്ല ജെഷ്ടനോട് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല ചിലപ്പോള്‍ വരാഞ്ഞിട്ടാവും എന്നേ കരുതിയുള്ളൂ വീണ്ടും സ്കൂള്‍ തുറന്നു മൂന്നു സിയിലാണ് ഞാന്‍ ,എടാ നമുക്ക് ബിജുനെയ്‌ കാണാന്‍ പോണ്ടേ എന്ന് അഗസ്റ്റ്യന്‍ ചോദിച്ചപ്പോള്‍ അവന്‍ തൊട്ടു തോപ്പിയിട്ടു   കാണും   അതാ വരാത്തെയെന്ന് കളിയാകി പറഞ്ഞു വാ നമുക്ക് പോയി നോക്കാം അവനെന്നെ   കൊണ്ട് പോയത്   സിമിതെരിയിലെക്കായിരുന്നു    അപ്പോളും എനിക്കൊന്നും     മനസിലായിരുന്നില്ല   ഒരു കുഞ്ഞു   കുഴിമാടം ചൂണ്ടി കാട്ടി ഇതാടാ നമ്മുടെ വട്ടീസു എന്നവന്‍ പറഞ്ഞപ്പോള്‍ എന്റെ കുഞ്ഞു മനസ്സിലും  ഒരു വെള്ളിടി വെട്ടി നൊമ്പരപെട്ടത്‌ ഞാന്‍  ഇപ്പോളും   അറിയുന്നുണ്ട് പള്ളിക്കൂടം അടച്ചപ്പോള്‍ അവനു വയറു വേദന വന്നു മരിച്ചുപോയടാ എന്നവന്‍ പറഞ്ഞപ്പോള്‍ ,പോട്ടികരഞ്ഞു പോയിരുന്നു ഞാന്‍ .പിന്നേ പലരോടും ചോദിച്ചു ആരുമൊന്നും പറഞ്ഞില്ല, പേടിപ്പിക്കണ്ട  എന്ന്  കരുതിയാവും പക്ഷേ ഇന്നും അവന്റെ ചിരി എന്റെ കണ്ണുകളില്‍ പലപ്പോഴും നീര്കുമിളകള്‍ തീര്‍ക്കാറുണ്ട് എന്‍റെ  വട്ടീസും  പുഴുപല്ലും .


ആസിഫ്‌ വയനാട്‌

Comments

  1. കൊള്ളാം, ശ്രമിച്ചാല്‍ എഴുത്ത് ഇനിയും നന്നാക്കാനാവും. കുത്തും കോമയും സ്പയ്സും ശ്രദ്ധിക്കുക..

    ReplyDelete
  2. നന്ദി സുഹൂര്‍ത്തെ..,.നന്നാക്കാനും പോരായിമകളും പരമാവതി ശരിയാക്കാന്‍ ശ്രമിക്കാം .,.,

    ReplyDelete

Post a Comment