Saturday, June 29, 2019

OUR REFERRAL LINK 

https://viralmarketshare.com/?en=asifshameer

Share the link above on social media. You will earn $2 when someone clicks, and $10 if they register. If you have Facebook, start by sharing there. Twitter/Instagram also does well.

Below you will see your clicks, tasks completed and your total earnings. Tap 'Complete $30 Tasks' to begin earning money. You can also refer your friends using the link above to make extra earnings.

Friday, June 28, 2019

തമാശ റിവ്യൂ

അടുത്തിടെ  റിലീസ്  ആയ  തമാശയെന്ന സിനിമ അതിലെ  നായകനായ  വിനയ്  ഫോര്ട്ടിനൊപ്പം  ആസ്വദിച്ചു  കണ്ടു നമുക്കുചുറ്റുമുള്ള  യഥാര്‍ത്ഥ  ജീവിത  സാഹചര്യങ്ങളെ  പച്ചയായി  അഭ്രപാളികളില്‍ ചേര്‍ത്തുവച്ച  മനോഹരമായ  ഒരു  ചിത്രം  ചുറ്റുപാടുകളില്‍  നിന്നും  ഉയര്‍ന്നുകേള്‍ക്കുന്ന  പല തമാശകളും  മറ്റൊരാളുടെ  നൊമ്പരങ്ങളാണ്  എന്ന യാഥാര്‍ത്ഥ്യം നമ്മുടെ  ഹൃദയത്തിലേക്ക്   കുത്തിയിറക്കിയ  മനോഹര ചിത്രമെന്ന്  നിസംശയം  പറയാം. ഈ അടുത്തകാലത്ത് മലയാള സിനിമയിൽ എത്തിയ ഏറ്റവും മികച്ച റിയലിസ്റ്റിക് എന്റെർറ്റൈനെറുകളിൽ ഒന്നെന്ന് ഉറപ്പിച്ചു  പറയാം. കലാമൂല്യവും ജനപ്രിയമായ ഘടകങ്ങളും ഒരുപോലെ ചേർന്ന ഈ ചിത്രം എന്തുകൊണ്ടും ആസ്വാദ്യകരമായ ഒരു സിനിമാനുഭവമാണ് ഓരോ പ്രേക്ഷകനും നൽകുന്നത്. കഷണ്ടിയുള്ള യുവാവിനും തടിയുള്ള പെൺകുട്ടിക്കും നിരന്തരം നേരിടേണ്ടിവരുന്ന പരിഹാസങ്ങൾക്കും ഒഴിവാക്കലുകൾക്കും ഇടയിലുടെയുള്ള സഞ്ചാരമാണ്‌ തമാശ,ചുറ്റുപാടുകളിലെ പല ഇടപെടലുകളും ഒരു നോട്ടവും  ചിരിയും  പോലും സ്നേഹമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിലെ നേര്‍ക്കാഴ്ചകള്‍,  പൊന്നാനിയുടെ ഭൂമികയില്‍ നിന്ന് ഒരു ചാറ്റല്‍മഴ നനഞ്ഞ സുഖം പകരുകയാണ് തമാശയെന്ന ചിത്രം,  നിത്യജീവിതത്തിലെ പരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും കടന്നുപോകുന്ന നിമിഷങ്ങളില്‍ നിന്നും അതിവിദഗ്ധമായി നെയ്‌തെടുത്തൊരു മനോഹരമായ കഥാ  തന്തു അതിന് ജീവന്‍ പകരുന്ന മികച്ച അഭിനേതാക്കളും കഥയുടെ താളത്തിനൊത്ത് കൈപിടിച്ചുകൊണ്ടുപോകുന്ന സംഗീതവും തമാശയെ 2 മണിക്കൂര്‍ 10 മിനിറ്റ് നീളുന്ന സുഖമുള്ള അനുഭവമാക്കി മാറ്റുന്നു.ചിത്രത്തിലെ  നായകനും  നായികയും അതുപോലെ രണ്ടാം  പാദത്തില്‍ എത്തുന്ന  തടിയുള്ള  മിടുക്കിക്കുട്ടിയുമാണ്  ഇപ്പോളും പ്രേഷക  മനസ്സു  കീഴടക്കി  നില്‍ക്കുന്നത് തമാശയിൽ തമാശ കൈകാര്യം ചെയ്യുന്നത് വിനയ്യും  നവാസ് വള്ളിക്കുന്നും ചേർന്നാണ്. സുഡാനിയിലെ ഓട്ടോ ഡ്രൈവർ.തമാശയിലെ റഹീം ഒന്നിനൊന്നു കിഡിലന്‍.. വളരെ ലളിതവും രസകരവുമായ സംഭവ വികാസങ്ങൾ കൂട്ടിയിണക്കി, പ്രേക്ഷകരെ കൂടി കഥക്കും കഥാപാത്രങ്ങൾക്കും ഒപ്പം സഞ്ചരിപ്പിച്ചു കൊണ്ടുള്ള ഒരു അവതരണ രീതി തന്നെയാണ് തമാശയെന്ന ചിത്രം  സത്യത്തില്‍ സിനിമയില്‍  തമാശയില്ല നമ്മുടെ  ജീവിതമാണ് . പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കാൻ  നവാസ് വള്ളിക്കുന്നിനു സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയ ഘടകം. ഓരോ അഭിനേതാക്കളുടെയും അതി ഗംഭീരമായ പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്  തമാശ എന്ന ഈ ചിത്രം 

Thursday, June 13, 2019

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: ഫിറോസ്‌ കുന്നം പറമ്പിലിനോപ്പം

ചിലത്  പറയാതെ  വയ്യ

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: ഫിറോസ്‌ കുന്നം പറമ്പിലിനോപ്പം:           കുറച്ചു  ദിവസ്സമായി കേരളത്തില്‍  നടക്കുന്ന  ഒരു ചര്‍ച്ചാ വിഷയം  ശ്രദ്ധിക്കുക  ആയിരുന്നു.ഫിറോസ്‌  കുന്നം പറമ്പില്‍ എന്ന  ഒരു  ചെറ...

ഫിറോസ്‌ കുന്നം പറമ്പിലിനോപ്പം

         കുറച്ചു  ദിവസ്സമായി കേരളത്തില്‍  നടക്കുന്ന  ഒരു ചര്‍ച്ചാ വിഷയം  ശ്രദ്ധിക്കുക  ആയിരുന്നു.ഫിറോസ്‌  കുന്നം പറമ്പില്‍ എന്ന  ഒരു  ചെറുപ്പക്കാരന്‍ സമൂഹത്തില്‍ ആര്‍ക്കും  യാതൊരുവിധ ഉപദ്രവമോ പ്രശ്നങ്ങളോ ഇല്ലാതെ  രോഗങ്ങള്‍ മൂലം  വേദന അനുഭവിക്കുന്ന സാധാരണക്കാരായ  ജനങ്ങള്‍ക്കായി അതിനു  ജാതിയോ  മതമോ രാഷ്ട്രീയമോ ലിംഗവിത്യസമോ ഇല്ലാതെ അര്‍ഹരായ  ആളുകളെ  അടുത്തറിഞ്ഞ്‌ ചെയ്യുന്ന  ഒരു  നന്മയെ  കേന്ദ്രീകരിച്ചു  നടക്കുന്ന  അനാവശ്യ  ചര്‍ച്ചകള്‍.

         ശരിക്കും  എന്താണ്  പ്രശ്നം ?  ആര്‍ക്കാണ്  പ്രശ്നം,?
സമൂഹത്തില്‍  നന്മകള്‍  കാണാന്‍  ആഗ്രഹിക്കാത്ത ഒരു വിഭാഗം മനുഷ്യര്‍ മറ്റുള്ളവരുടെ  വേദനയില്‍ ആര്‍ത്തുചിരിക്കാന്‍ വെമ്പല്‍ കൊണ്ട്  നടക്കുന്ന  നികൃഷ്ട ജന്മങ്ങള്‍  അവര്‍ക്ക്  മാത്രമാണ്  പ്രശ്നം,

ഇനി  കാര്യത്തിലേക്ക്  കടക്കാം നമ്മളെല്ലാവരും ദിവസത്തില്‍ എന്ത്  തിരക്കുകള്‍ക്കിടയില്‍ ആയാലും ഫേസ് ബുക്ക്‌  വാട്സ്പ്പ് ഗൂഗുല്‍ യൂറ്റൂബ് തുടങ്ങിയ സോഷ്യല്‍  മീഡിയ  ഒരുതരത്തിലല്ലെങ്കില്‍  മറ്റൊരു  തരത്തില്‍  ഉപയോഹിക്കുന്നവരാണ്  അതില്‍  ആര്‍ക്കും  യാതൊരുവിധ തര്‍ക്കവുമില്ല .അത് നമ്മുടെ  ദൈന്യം ദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാന്‍ കഴിയാത്തൊരു ഭാഗമായി  മാറിക്കഴിഞ്ഞിരിക്കുന്നയീയവസരത്തില്‍  അതിനെ സമൂഹത്തിലെ  ഒരു  നന്മക്കായി ഉപയോഹിക്കുന്നതില്‍  എന്താണ്  തെറ്റ് ?ഈ ഫ്ലാറ്റ്  ഫോമുകള്‍ എഴുത്തിനും  ട്രോളിനും പരസ്പ്പരം  ചളിവാരിയെറിയാനും  മാത്രമേ ഉപയോഹിക്കാവൂ  എന്നാര്‍ക്കാണി  ത്ര  വാശി, രണ്ടായിരം മുതല്‍  ഓര്‍ക്കൂട്ട് എന്ന സോഷ്യല്‍  മീഡിയയിലൂടെ  ഈ  സൈബര്‍  ഇടത്തില്‍ ഉള്ള  ആളാണ്‌  ഞാന്‍,മനസ്സില്‍ തോന്നുന്ന എന്തക്കയോ  അന്നുമുതല്‍ എഴുതിയിടുക,കുറെയധികം കൂട്ടുകാര്‍  ഉണ്ട്  എന്ന്  മേനി  നടിക്കുക അതുമാത്രമായിരുന്നു  ലക്ഷ്യം  സത്യത്തില്‍  അന്നും  ഇന്നും  സോഷ്യല്‍  മീഡിയയില്‍  ലോകത്തിലെ  വിവിധ  രാജ്യങ്ങളിലെ ആളുകള്‍  ആണും  പെണ്ണും  എന്‍റെ  സുഹൃത്ത്  വലയം  എന്ന്  നമ്മള്‍  വെറുതെ മേനി  നടിക്കുന്നവര്‍ ഉണ്ട് ..എന്ത് കാര്യം  അവിടെയാണ്  ഫിറോസ്‌ കുന്നം പറമ്പില്‍ എന്ന മനുഷ്യനിലേക്ക്  നമ്മുടെ  ശ്രദ്ധയും കണ്ണുകളും എത്തേണ്ടത് നമ്മുടെ നാട്ടില്‍  മതപരമായും   രാഷ്ട്രീയപരമായും ജീവകാരുണ്യ പ്രവര്‍ത്തനമേഘലയിലും   ഒരുപാടുപേര്‍ തങ്ങളുടെ  വിലപ്പെട്ട സമയം  ജനനന്മാ പരമായ ചെറുതും  വലുതുമായ ഒരായിരം  കാര്യങ്ങള്‍  സമൂഹത്തിനായി  ചെയ്യുന്നുമുണ്ട്.എല്ലാവരും  വിമ്മര്‍ശനങ്ങള്‍ക്ക്  വിധേയരുമാണ്.എന്‍റെ കൂട്ടുകരിലും ആയിരത്തില്‍   അധികം നേരില്‍ അടുത്തറിയുന്ന   ആളുകള്‍ ഉണ്ട്  ഇതുപോലെ  തങ്ങളാല്‍  കഴിയുന്ന  കാര്യങ്ങള്‍ സമൂഹത്തിനായി  ചെയ്യുന്നവര്‍.
             അപ്പോള്‍  എന്താണ്  ശരിക്കുള്ള  നമ്മുടെ  പ്രശ്നം ? ഒരൊറ്റ കാര്യമേ മനസ്സിലായുള്ളൂ., കടുത്ത അസൂയ. അവര്  ചെയ്യുന്നപോലെ  എനിക്ക്  ചെയ്യാന്‍  കഴിയുന്നില്ലല്ലോ  ആവരെ  യാളുകള്‍ വിശ്വസിക്കുന്നപോലെ  എന്നെയും  എന്താണ് ആളുകള്‍  കാണാത്തത്  എന്ന അന്തരികമായ് ഒരുതരംഅമര്‍ഷം, ലോകത്തിന്‍റെ മുക്കിലും  മൂലയിലും  ഇരുന്നു സോഷ്യല്‍ മീഡിയയിലൂടെ ലൈവ് വിടുന്നതു പോലെയല്ലല്ലോ ജീവകാരുണ്യ പ്രവർത്തനം.അതിന്  ആദ്യം  വേണ്ടത്  നല്ലൊരു  മനുഷ്യന്‍  ആവുകയെന്നതാണ്.അതിന് മറ്റാരെക്കാളും  നമ്മള്‍  സ്വയം  അഹം  എന്ന ഭാവം  വെടിഞ്ഞ്  സ്വയം  തയ്യാറാവാണം, പണ്ടൊരു പഴഞ്ചൊല്ലുണ്ട്  പട്ടിയൊട്ടു പുല്ലു  തിന്നുകയുമില്ല  പശുവിനെക്കൊണ്ട്  പുല്ല്തീറ്റിക്കുകയുമില്ലന്ന്,

      എനിക്കീ ചെറുപ്പക്കാരനെ ഈ സോഷ്യല്‍ മീഡിയയില്‍ കൂടെ അവന്‍റെ നല്ല  പ്രവര്‍ത്തികളില്‍ക്കൂടി  അല്ലാതെ ഒരുവിധത്തിലും നേരിട്ടറിയില്ല,ഒരുപാട്  വട്ടം  പല സദസ്സിലും നേരിട്ട്  കണ്ടിട്ടുണ്ട്  എങ്കിലും കൂടെ  നിന്ന്  ഒരു ഫോട്ടോ  പോലും  എടുക്കാനും  തോന്നിയിട്ടില്ല കാരണം  ഞാന്‍  സ്നേഹിക്കുന്നത്  ബഹുമാനിക്കുന്നത്‌  ഫിറോസ്‌  എന്ന വെക്തിയെ  അല്ല  അവന്‍  ചെയ്യുന്ന  നല്ല  പ്രവര്‍ത്തികളെയാണ്  എന്നത്  തന്നെ. ഒരു മൊബൈൽ ഫോണും കൊണ്ട് ലോകത്ത് അത്ഭുതങ്ങൾ കാണിക്കുകയാണ് ഈ യുവാവ്. നാട്ടിൽ അതികഠിനവും ദയനീയവുമായ നിലയിൽ രോഗവും ദാരിദ്യവും ദു:ഖ ദുരിതങ്ങളും അനുഭവിക്കുന്നവരുടെ അവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ സമൂഹത്തെ അറിയിക്കുകയും അവർക്ക് സുമനസ്സുകളുടെ സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഇതുപോലെ ഒരുപാട്  പേര്‍  ചെയ്യുന്നുമുണ്ട് അവര്‍ക്കൊന്നുമില്ലാത്ത അത്ഭുതപ്പെടുത്തുന്ന  സപ്പോര്‍ട്ടാണീ  യുവാവിനു  കിട്ടുന്നതും എന്തുകൊണ്ട്?

              അവിടെയാണ് ഈ വെക്തിയുടെ പ്രവര്‍ത്തനങ്ങളുടെ  വിശ്വാസ്യത,എന്തുകൊണ്ട്  ജനങ്ങള്‍  ഇവരുടെ  വാക്കിനെ  വിശ്വസിച്ചു ചോദിക്കുന്നതിലും കൂടുതല്‍  പണം  ലോകത്തിന്‍റെ മുക്കിലും  മൂലയിലും  നിന്ന്  അയച്ചുകൊടുത്ത്‌ സമൂഹനന്മക്കായി അവരോട് ചേര്‍ന്ന്  നില്‍ക്കുന്നു.
എനിക്ക്  മനസ്സിലായ  കാര്യം,,അര്‍ഹതയുള്ളവെക്തികളെ  ആണ്  അവര്‍  സുഹൃത്തുക്കളിലൂടെ  കണ്ടെത്തുന്നത്  അവര്‍ക്കായി  മാത്രമാണ് നമ്മുടെ  മുന്നില്‍ കൈകള്‍  നീട്ടുന്നത്,സത്യത്തില്‍  അവരിടുന്ന  ലൈവ് വീഡിയോകള്‍ കാണുമ്പോള്‍  നമ്മള്‍ എന്തെങ്കിലും  അയച്ചു കൊടുക്കാറുണ്ടോ  അതുമല്ല  നിങ്ങള്‍  ഇത്രതുക  അയക്കണം എന്ന എന്തെങ്കിലും ഒരു  വാക്ക്  അവരില്‍  നിന്നും  നിങ്ങള്‍  കേള്‍ക്കാറുണ്ടോ ?  പിന്നെ  എന്താണ്  പ്രശ്നം ? ആര്‍ക്ക്‌  ആണ്  പ്രശ്നം ? നമ്മളാല്‍ ഒന്നും  ചെയ്യാന്‍  കഴിയില്ല  എങ്കില്‍ മറ്റൊരാള്‍  ചെയ്യുന്ന  സത്കര്‍മ്മങ്ങളെ  പരിഹസിക്കാതെ  എങ്കിലും  ഇരുന്നുകൂടെ  നമുക്ക്, കാരണം  ഒരാള്‍ക്കും  യാതൊരുവിധ പ്രയാസങ്ങളും  ഫിറോസ്‌  എന്ന വെക്തിയുടെ  അല്ലെങ്കില്‍  ഇതുപോലെ സമൂഹത്തില്‍  നന്മകള്‍  ചെയ്യാന്‍  ആഗ്രഹിക്കുന്നവരുടെ പ്രവര്‍ത്തികള്‍  കൊണ്ട്  ഉണ്ടാവുന്നില്ലല്ലോ പിന്നെന്തിന് ?  ഇതിനോടകം ഇവരുടെ  പ്രവര്‍ത്തനത്തില്‍  പൂര്‍ണ്ണമായി   വിശ്വാസമർപ്പിച്ചു കഴിഞ്ഞ പതിനായിരങ്ങൾ ഈ സാധുക്കളെ മനസ്സറിഞ്ഞ് സഹായിക്കുന്നു.എല്ലാവര്‍ക്കും കൊടുക്കാന്‍  മനസ്സുണ്ട്  അത്  അര്‍ഹരായവര്‍ക്ക്  കിട്ടുമോ  എന്നതാണ്  എല്ലാവരുടെയും  പ്രശ്നം ,അത്  ഫിറോസ്‌  പറയുമ്പോള്‍  കൊടുക്കാന്‍  കാരണവും  അവര്‍ക്കത്‌  ഒരു രൂപ  കുറയാതെ  കൃത്യമായി  കിട്ടുന്നു  എന്നത്  തന്നെയാണ്  പ്രത്യക്ഷത്തിൽപ്പറഞ്ഞാല്‍ ആർക്കും യാതൊരുവിധ ഉപദ്രവവുമില്ലാത്ത ഒരു സൽക്കർമ്മം.വിമർശിക്കുന്നവർ പറയുന്നത് ഇതിന്റെ മറവിൽ ഇയാൾ വാഹനം സ്വന്തമാക്കി ... വീടു നിർമ്മിക്കുന്നു എന്നൊക്കെയാണ്. ഇങ്ങനെ പലകാര്യങ്ങളും അടിത്തറ മാന്തി കൃത്യമായി ഓഡിറ്റു ചെയ്തിരുന്നേൽ നമ്മുടെ ഇടയിലെ പല കൊമ്പന്മാരും രമ്യഹർമ്മ്യത്തിനു പകരം തകരഷീറ്റിട്ട വീട്ടിൽ കഴിഞ്ഞേനെ.കൂടുതല്‍  കാട്  കയറണ്ട അടുത്തിട നടന്ന പ്രളയ ദുരിതത്തില്‍ ലോകത്തിന്‍റെ പല കോണില്‍നിന്നും എല്ലാ വിഭാഗം  മനുഷ്യനും അയച്ചുകൊടുത്ത പണവും  സഹായവും  മാത്രം നോക്കിയാല്‍  മതി സമൂഹത്തിലെ നമ്മുടെ  ചുറ്റിലുമുള്ള എത്ര  മാന്യന്മാര്‍ അത്  മുതലെടുത്തു  എന്ന്  കഴിഞ്ഞ  ദിവസം  കാനഡയില്‍  ഇരുന്നു  വലിയവായില്‍ അലമുറയിടുന്ന ഒരു യുവതിയും നമ്മുടെ  നാട്ടിലെ  രാഷ്ട്രീയയത്തിലേയും  മതത്തിലേയും ചാരിറ്റി സംഘടനകളിലേയും അടക്കം എത്ര പേര്‍  എത്ര   പിരിച്ചെടുത്തു  സ്വന്തം  അക്കൌണ്ടില്‍  ഇട്ടിട്ടുണ്ട്  എന്ന് സര്‍വേശ്വരന്  മാത്രമേ  അറിയുകയുള്ളൂ.  

               നാലാളറിയുന്നതിനും പൊങ്ങച്ചത്തിനും വേണ്ടിയാണ് ഒരുവൻ വിശക്കുന്നവന് ആഹാരം കൊടുന്നതെങ്കിൽപ്പോലും കഴിക്കുന്നവന്‍റെ വിശപ്പു മാറുന്നു വെന്ന നന്മയുണ്ടതിൽ .എന്ന്  മാത്രം നമ്മള്‍  മനസ്സിലാക്കിയാല്‍ മതി.   ആദര്‍ശം  മണ്ണാങ്കട്ട  നിയമം  എന്നൊക്കെ വീമ്പിളക്കിനടക്കുന്ന നമ്മളില്‍ എത്ര പേര്‍ക്ക്  അതില്‍  ആത്മാര്‍ത്ഥതയുണ്ട്,വെറുതെ സ്വന്തം  ജീവിതത്തിലേക്കൊന്ന് കണ്ണോടിക്കുമ്പോള്‍  മനസ്സിലാവുമത്.നിത്യജീവിതത്തില്‍   നമ്മളൊരു  സ്വർണക്കടയിലോ സ്റ്റേഷനറിക്കടയിലോ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലോ തുണിക്കടയിലോ കേറിക്കഴിഞ്ഞ് ബില്ലു തരുമ്പോള്‍ ഒറിജിനല്‍ വേണ്ട  ഡ്യൂപ്ലിക്കെറ്റ് മതി എന്ന് പറയുന്ന  മാന്യരാ നമ്മളില്‍  പലരും കാരണം      ടാക്സ് കൊടുക്കേണ്ടി വരുമെന്നതു തന്നെ.നമ്മുടെ  ഒരു കാര്യസാധ്യത്തിന് ഗെവര്‍മെന്റ്റ് സ്ഥാപനങ്ങളില്‍ ചെന്നാല്‍  കാര്യം കാണാൻ ആർക്കും കൈക്കൂലി കൊടുക്കാൻ ഒരുളുപ്പുമില്ലാത്തവരാണ് ഇവിടെ ഞാനടക്കം ഭൂരിപക്ഷം പേരും.ആ നമ്മളാണ് ആദർശംനിയമം പാന്‍  കാര്‍ഡ് ആധാര്‍  കാര്‍ഡ് എന്നൊക്കെപ്പറഞ്ഞു കൊണ്ട് പ്രഹസനം നടത്തുന്നത്, കാർഷികവൃത്തി, അഭിഭാഷകവൃത്തി , രാഷ്ട്രീയ വൃത്തി, പുരോഹിത വൃത്തി എന്നിങ്ങനെ നിരവധി വൃത്തികളുണ്ട് നമ്മുടെ സമൂഹത്തില്‍ എന്നുവച്ചാല്‍ എല്ലാം  സ്വന്തം  കുടുംബം നോക്കാനുള്ള തൊഴില്‍ മാത്രമാണത് .ഒരു കുഞ്ഞു കുട്ടിക്ക് സ്കൂളില്‍ ചേരാന്‍ നിങ്ങള്‍ എത്ര  രൂപ ടോനെശന്‍ കൊടുക്കുന്നുണ്ട് നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ  സ്വന്തം  സ്ഥലത്തിന്‍റെ നികുതി ച്ചീട്ടിനു വരി നില്‍ക്കുമ്പോള്‍ നിങ്ങള്‍  എത്ര പേര്‍ക്ക് കൈമടക്ക്‌ കൊടുത്തിണ്ട്‌ ?   അതുപോലെ  ജീവകാരുണ്യ മേഘലയിലും ചിലയിടങ്ങളില്‍ പലതും നടക്കുന്നുമുണ്ട് ,
എന്നാല്‍  ഫിറോസ്സിനെപ്പോലുള്ളവരുടെ  പ്രവര്‍ത്തനത്തില്‍ ഈയൊരു വിത്യാസമുണ്ട് .നേരായ  മാര്‍ഗ്ഗത്തില്‍ നന്മയുടെ  ഒരു  ജീവകാരുണ്യ പ്രവര്‍ത്തനം 

     എല്ലാ  തൊഴിലും  പോലെ അത്തരമൊരു  വൃത്തിയാണ് ജീവകാരുണ്യവൃത്തി   എന്നാല്‍ അതിന്  മനസ്സില്‍  നന്മയുടെ  സഹജീവികളോട്  ചെറിയൊരു മാനുഷികമായ കാഴ്ചപാട് ഉണ്ടാവണം എന്നതാണതിന്റെ  യഥാര്‍ത്ഥ  യോഗ്യത.പിന്നെ  ഇത്തരം  കാര്യങ്ങളില്‍ ഇടപെടുന്നവര്‍ ആരായാലും  ഒരു  രാജ്യത്തെ  എല്ലാ  നീധിന്യായ വെവസ്ഥകള്‍ക്കും അതീതനാണ്, ബാങ്കില്‍  വന്ന  പണം കൊടുക്കാന്‍  ബാങ്കുകാര്‍  തടസ്സം  നിന്നത് സോഭാവികമായ ഒരു കര്യമായെ  കാണുന്നുള്ളൂ.ആ കാര്യം  വച്ച്  ചിലര്‍  നടത്തുന്ന  വഴിവിട്ട പരിഹാസങ്ങള്‍  അത്  ന്യായീകരിക്കാന്‍  മനസ്സില്ല .    അങ്ങനെ  ഒരാള്‍  തെറ്റുകള്‍ കാണിക്കുന്നുവെങ്കില്‍  അതിനാണ്   ഭരണകൂടം എന്നൊരു പ്രഹസന പ്രസ്ഥാനം  ഉള്ളത്,ആ വഴിക്ക്  അവരോടു പ്രതികരിക്കുക അല്ലാതെ അയാളുടെ മതവും രാഷ്ട്രീയവുമൊക്കെ നോക്കി   അയാളെ  ഒരു നിമിഷത്തേക്ക് എങ്കിലും  അവഹേളിക്കാന്‍ ശ്രമിക്കുകയല്ല  വേണ്ടത്  സാമൂഹ്യ പ്രവർത്തനം നടത്തുന്നവർ, ജനകീയ സമരം ചെയ്യുന്നവർ, പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്നവർ, സർക്കാർ കോളേജിലും യൂണിവേഴ്സിറ്റികളിലും‍ സംഘടനാ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികള്‍ , സർവ്വീസ് സംഘടനാ പ്രവർത്തനം നടത്തുന്നവർ തുടങ്ങിയവരെല്ലാം  അത്  ചെയ്യുന്നതിന്  മുന്‍പ്  നോ ഒബ്ജക്ക്ഷന്‍ സർട്ടിഫിക്കറ്റ് വാങ്ങി വേണം ഇതൊക്കെ നടത്താന്‍ എന്നാണ് നമ്മുടെ  ഇടയില്‍ എന്തിനും  ഏതിനും  ലീബറല്‍ വേഷം കെട്ടി ‍നടക്കുന്ന ചില ഫാസിസ്റ്റ് സ്തുതിപാടകരുടെ നിലപാട്.ഒരാള്‍ക്ക്‌  ഒരു വണ്ടി  വാങ്ങാന്‍  പാടില്ല  വീടുവക്കാന്‍  പാടില്ല എന്നൊക്കെ  വീമ്പിളക്കുമ്പോള്‍ നമ്മളും  ഗള്‍ഫില്‍  ആണെലും  നാട്ടില്‍  ആണേലും  ഒരു പാട്  പേരുടെ  ഔദാര്യം  കൊണ്ട്  തന്നെയാണ് ജീവിക്കുന്നത്  എന്നത്  സ്വയം  ഓര്‍ക്കണം.  സ്ഥാനമാനങ്ങള്‍ക്കായി   സോഷ്യല്‍  മീഡിയകളില്‍  ലൈക്കും  കമന്റും  ഷയറും   ഫോളോവറും  സ്വപ്നം കണ്ടു   നാണം കെട്ടു നടക്കുന്ന കുറെ  വിഷ  വിത്തുകള്‍  ഉണ്ട്  നമുക്ക്  ചുറ്റും  അത്  തിരിച്ചറിഞ്ഞു  നമുക്ക്  മുന്നോട്ടു  പോവാന്‍  കഴിയട്ടെ. 
/
//////////////////////

ഫിറോസ് എന്ന  നല്ല  മനുഷ്യന്‍റെ  നന്മകള്‍ക്കൊപ്പം 
ആസിഫ്  വയനാട് 

Wednesday, June 12, 2019

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: വൈറസ് സിനിമ റിവ്യൂ

വൈറസ്  സിനിമയെക്കുറിച്ച് തോന്നിയ ഒരു  ചെറിയ  അഭിപ്രായം

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: വൈറസ് സിനിമ റിവ്യൂ: നമ്മുടെ നാടിനെ ബാധിച്ച വലിയൊരു ദുരിതം അതിലധികം നമ്മളെ എല്ലാവരെയും ഒരുപാട് ഭയപ്പെടുത്തിയ ഒരു വൈറസ് ,,അന്ന...

വൈറസ് സിനിമ റിവ്യൂ

virus2 നമ്മുടെ നാടിനെ ബാധിച്ച വലിയൊരു ദുരിതം അതിലധികം നമ്മളെ എല്ലാവരെയും ഒരുപാട് ഭയപ്പെടുത്തിയ ഒരു വൈറസ് ,,അന്ന് ദുരിതം അനുഭവിച്ച ഒരുപാട് മനുഷ്യര് മെഡിക്കല് ലോകത്തെ തൊഴിലാളികള് രോഗം ബാധിച്ച ആളുകള് അവര് നേരിടേണ്ടി വന്ന ഭീതിജനകമായ നാളുകള് അതായിരുന്നു നിപ്പ എന്ന ദുരിതം , നിപ്പ കേന്ദ്ര ബിന്ദുവാക്കി ആഷിക് അബു എന്ന മികച്ച സംവിധായകന് നിര്മ്മിച്ച ചലച്ചിത്രം ആണ് വൈറസ് ഭയം,​ പോരാട്ടം,​ അതിജീവനം ഈ  മൂന്നു  വിഷയങ്ങള്‍  അത്   വളരെയധികം ഭംഗിയാക്കിയെടുക്കാന്‍  തിരക്കഥാക്കൃത്തും   സംവിധായകനും  കഴിഞ്ഞിട്ടുണ്ട്,  ചിത്രത്തിലെ കഥാപാത്രങ്ങള്‍  എല്ലാവരും തങ്ങളുടെ റോള്‍  ഭംഗിയാക്കിയിരിക്കുന്നു.. ആരെയും പ്രത്യേകം പേരെടുത്തു പറയണം എന്നില്ല.
എല്ലാവരും നല്ലൊരു ചിത്രം എന്ന് വിലയിരുത്തുമ്പോളതില് അവഗണിക്കപ്പെട്ട ഭൂമിയിലെ മാലാഖമാര് എന്ന് കര്മ്മത്തിലൂടെ തെളിയിച്ച ഒരു വിഭാഗത്തെ എന്തുകൊണ്ട് അപ്രസ്ക്തരാക്കി അല്ലെങ്കില് അവഗണിച്ചു എന്ന് നമ്മള് ചിന്തിക്കണം സിനിമ എന്നത് കാലാമൂല്യമുള്ള വിഷയങ്ങളെ വെറും വിപണന തന്ത്രമാക്കി ഇറക്കേണ്ട ഒന്നാണോ? ഭരണകൂടവും ആരോഗ്യ സംവിധാനവും ജനങ്ങളും ഒരു സമൂഹവും ചേർന്ന് കൈ -മെയ്യ് മറന്നുള്ള പോരാട്ടത്തിന്റേയും ഒടുവിൽ അതിജീവനത്തിന്റെ പുതിയൊരു മാതൃകയാണ് ചിത്രം  വിളിച്ചു പറയുന്നത്,   സങ്കല്പ്പികമായൊരു സംഭവത്തെ നമുക്ക് നമ്മുടെ രീതിയില് എങ്ങനെയും വളച്ചോടിക്കാം പക്ഷെ നമ്മള് കണ്മുന്നില് കണ്ട് അനുഭവിച്ച ഒരു കാര്യം എങ്ങനെ അതിന്റെ നേര് ചിത്രം മാറ്റി മറിക്കാനാവും വൈറസ് മലയാള സിനിമയിലെ നല്ലൊരു വിഭാഗം കലാകാരന്മാരും കലാകാരികളും അഭിനയിച്ച ചിത്രമാണ് ,,അവരില് എത്രപേര്ക്ക് ഈ ഒരു വിഷയത്തോട് ആത്മാര്തത ഉണ്ടായിരുന്നു , സ്ക്രിപ്പ്റ്റ് അവര്‍ ഇങ്ങനൊരു വീഴ്ച ശ്രദ്ധിച്ചില്ലേ , പ്രത്യേകിച്ച് ഡയറക്റ്റ്ര്‍ ,ബിസ്സിനസ് മാത്രാമാണോ ? പണം മാത്രമാണോ അവരും ലക്ഷ്യമിട്ടത് എന്ന് ചിന്തിക്കണം വൈറസ് എന്ന ചിത്രം മെഡിക്കൽ ഫീൽഡിലെ കാര്യങ്ങൾ ,ആശുപത്രിയിലെ ക്രിട്ടിക്കല് ആയ വിഭാഗത്തില് കാഷ്വാലിറ്റിയില് നടക്കുന്ന കാര്യങ്ങള് ഏറ്റവും നന്നായി, blunder ഇല്ലാതെ ചിത്രീകരിച്ചിട്ടുണ്ട്.. അവസാനം വരെ ത്രിൽ ചിത്രത്തില് നിലനിറുത്തിട്ടുമുണ്ട്.. കോഴിക്കോട് പേരാമ്പ്രയിൽ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതും പിന്നെ കോഴിക്കോട് മലപ്പുറം ജില്ലകളിലേക്ക് പടർന്നതും അതുണ്ടാക്കിയ ഭീതിയുടെ നാളുകളും റീവൈൻഡ്.ചെയ്യുന്ന ,അതിനെ ആരോഗ്യ രംഗത്തുള്ളവര്‍..ആത്മാര്‍ത്ഥമായി കീഴ്പ്പെടുത്തുന്നതാണ് ചിത്രത്തിലെ പ്രമേയം 
അതൊന്നുമല്ല വിഷയം ,,അന്നാസമയത്ത് സ്വന്തം ജീവന് പോലും പണയപ്പെടുത്തി രാവും പകലുമില്ലാതെ കഷ്ടപ്പെട്ടത് എം ബി ബി എസ് സ്റ്റുഡ്ന്റ് ആണോ ? ഡോക്ടര്മാര് മാത്രമാണോ ? പക്ഷെ നേഴ്സുമാർക്കു നിപ പ്രതിരോധത്തിൽ ഒരു റോളും ഇല്ലായിരുന്നു എന്നാണ് ചിത്രം പറയുന്നത്..
നമ്മുടെ നാടിനെ ബാധിച്ച വലിയൊരു ദുരിതം അതിലധികം നമ്മളെ എല്ലാവരെയും ഒരുപാട് ഭയപ്പെടുത്തിയ ഒരു വൈറസ് ,,അന്ന് ദുരിതം അനുഭവിച്ച ഒരുപാട് മനുഷ്യര് ലിനി എന്ന പെണ്കുട്ടി എന്നത് ആര് പറഞ്ഞില്ലെങ്കിലും ലോകജനത കണ്ടറിഞ്ഞതാണ് ,അത് ആഷിക് അബു പറഞ്ഞില്ലെങ്കിലും പ്രശ്നമില്ല വൈറസ് എന്ന സിനിമയില് PGഉം, HSഉം മരിച്ചു പണി എടുക്കുന്നത് കാണിക്കുന്നുണ്ട് അതിൽ ഒന്നും നേഴ്സ് എന്ന കഥാപാത്രമില്ല.. ഏതൊക്കെയോ സീനിൽ "സിസ്റ്ററെ intubation set ഇടുക്കു," "സിസ്റ്ററെ gloves എടുക്കു" എന്നു പറയുന്നുണ്ട്. ഒരു സീനിൽ PPE കിറ്റ് ഇട്ടു രോഗിയെ നോക്കുന്നതിൽ nurse എന്ന ലേബൽ ഉണ്ട്, പിന്നെ ഒരു താലൂക്ക് ആശുപത്രിയിൽ injection എടുക്കുന്ന നേഴ്സും..
നമ്മുടെ നാടിനെ ബാധിച്ച വലിയൊരു ദുരിതം അതിലധികം നമ്മളെ എല്ലാവരെയും ഒരുപാട് ഭയപ്പെടുത്തിയ ഒരു വൈറസ് ,,അന്ന് ദുരിതം അനുഭവിച്ച ഒരുപാട് മനുഷ്യജീവനുകളെ രക്ഷിക്കുന്നതും എല്ലാം ഡോക്ടേഴ്സ്...പിന്നെ ശരിക്കും അന്ന് നിപയെ അതിജീവിച്ചത് student doctor..എന്ന് ചിത്രത്തില് കാണിക്കുന്നു ,,അവിടെയും ഭൂമിയിലെ മാലാഖമാര് ക്ലീന് ഔട്ട്‌. ചിത്രത്തില് Helath inspector, ambulance driver, grade 2 attender അതുപോലെ നേഴ്സ് ഒഴികെ എല്ലാവർക്കും ചിത്രത്തിൽ അർഹമായ പ്രാധാന്യം കൊടുക്കുണ്ട്.. നേഴ്സ്സ്മാരെ ശരിക്കും പ്പറഞ്ഞാല് തേച്ചോട്ടിച്ചു എന്നുറക്കെപ്പറയാന് എന്തിനു മടിക്കണം ,മറ്റൊന്നുകൂടി പറയട്ടെ ഈ ചിത്രത്തിന് റെ ട്രൈലര് ഖത്തറില് ആണ് റിലീസ് ചെയ്തത് അന്നവിടെ വന്നത് മുഴുവന് ഈ സിനിമയില് യാതൊരുവിധ പ്രാധാന്യവും കൊടുക്കാത്ത മാലാഖമാരും കുടുംബങ്ങളും ആയിരുന്നു സദസ്സ് മുഴുവന് അന്ന് അവിടെ കൊട്ടും സൂട്ടുമിട്ട കുറേപ്പേര് വാ തോരാതെ സംസാരിച്ചതും മാലാഖമാരെ കുറിച്ചാരുന്നു ,,അപ്പോള് ചിത്രത്തില് സ്ക്രീനില് ഒരു മൂലക്ക് എങ്കിലും അവര്ക്കൊരു നന്ദി വാക്ക് എങ്കിലും കടപ്പാടായി കൊടുക്കാമായിരുന്നു എന്ന് തോന്നി വൈറസ് എന്ന ചിത്രം മോശം എന്നല്ല മാലാഖമാരെ നമ്മുടെ ഇടയില്‍ ഒന്നുമല്ലാതാക്കി എന്ന് മാത്രം ചിത്രത്തിന്റെ നെഗറ്റീവ് വശം
എല്ലാവരും ചിത്രം കണ്ട് വിജയിപ്പിക്കുക, അതോടൊപ്പം ചിത്രത്തിലെ ഈ പാകപ്പിഴകള്‍ പ്രതിഷേധം ആഷിഖ് അബുവിനെയും റിമ കല്ലിങ്കലിനെയും അറിയിക്കുകയും ചെയ്യുക
////////////////////////////////////
ആസിഫ് വയനാട്

Tuesday, May 28, 2019

"ആൾ ഈസ്‌ നോട്‌ വെൽ" (ലേഖനം)
          ലോകാടിസ്ഥാനത്തില്‍ തന്നെ ബഹുസ്വര സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും നേടിയ മികച്ച ഭരണ സംവിധാനമാണ് ജനാധിപത്യമെന്നാണ് പൊതുവേ നമ്മളെല്ലാം   പഠിച്ചതും ധരിക്കാറുള്ളത്.ജനങ്ങള്‍ ഭരിക്കുന്ന അല്ലെങ്കില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്ന ഒരു ഭരണ രീതി എന്ന നിലക്ക് ഈ സംവിധാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും കുറച്ചു കാണാനാവില്ലെങ്കിലും ഭരണ രംഗത്തും വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും , രാഷ്ട്രീയപരമായി  ഒരുപാട്   വിത്യസ്ഥകള്‍  ഉണ്ട് ,   രാഷ്ട്രീയത്തില്‍ ഇരുപക്ഷത്തേയും ജനപ്രിയരായ നേതാക്കള്‍  ഒരു നിശ്ചിത വിജയം നേടുന്നവരാണെന്നത്  പൊതു കാഴ്ചപ്പാടാണ് എന്നിരുന്നാലും പലരും പല  കാരണങ്ങളാല്‍  തെരഞ്ഞെടുപ്പ് വിജയത്തിന്റെ പടിയില്‍ തട്ടി വീഴുകയും ചെയ്യും. അതിനൊരു കാരണംജനങ്ങള്‍ എന്നതിന് അവരുടെ നിര്‍വ്വചനം വളരെ അവ്യക്തമാണ്  അതായിരിക്കാം ,അല്ലെങ്കില്‍  ദേശീയവും  പ്രാദേശികവുമായ അടിയൊഴുക്കുകള്‍ , നിലപാടുകള്‍  സാമൂഹിക പ്രസക്തമാണോ എന്നൊക്കെയുള്ള   വീഷണ ചിന്താഗതിയിലെ  വെതിയാനങ്ങള്‍ എന്നോക്കൊയാണ്  വിലയിരുത്തപ്പെടുന്നത് നേതാക്കളോടുള്ള  അമര്‍ഷവും അന്യത്വവും കൊണ്ട് ഐക്യപ്പെട്ട ആ ജനക്കൂട്ടത്തിനെ ആദ്യം ഒന്നിച്ചുകൂട്ടാന്‍ എളുപ്പമാണെങ്കിലും നിലനിര്‍ത്താന്‍ പ്രയാസമാണെന്ന  സത്യം  പലരും  മറന്നു പോവുന്നതിനാലാണതെന്നും  നമുക്ക്  വ്യാഖ്യാനിക്കാം.

                 എന്നിരുന്നാലും      ഭൂരിപക്ഷതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമ്പോള്‍  ഒട്ടേറെ ചോദ്യങ്ങളാണ്   നമ്മുടെ  ചുറ്റുപാടുകളില്‍ നിന്നും ഉയര്ന്നുവരുന്നത്  എന്ന്  നമുക്ക്   കാണാന്‍  കഴിയും. സമൂഹത്തിലെ വ്യത്യസ്ഥ  തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ഥ സാമ്പത്തിക അര്‍ത്ഥശാസ്ത്രങ്ങളുടെയും പ്രാദേശിക ദേശീയ ഉപദേശീയ രാഷ്ട്രീയ ബഹുജന മുന്നേറ്റങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ സാംശീകരിക്കുന്നതിലെ പ്രായോഗികതയും അവയോടൊത്തുള്ള സഹകരണ വിട്ടുവീഴ്ചാ നിലപാടുകളും. ജനാധിപത്യ സംവിധാനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നത്  പ്രത്യേകം  ചിന്തിക്കേണ്ട  കാര്യമാണ്.  സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബഹുസ്വരതയാണ് ജനാധിപത്യമെന്നൊക്കെ എടുത്തു  പറയാമെങ്കിലും പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടനയെന്നാണ്  ചരിത്രം  രേഖപ്പെടുത്തുന്നത് ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നത് ഇന്നിപ്പോള്‍ മാറ്റിയെഴുതേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു. കേവലമൊരു രാഷ്ട്രീയ പ്രത്യയശാസ്ത്ര ശക്തി പരീക്ഷണ നിയന്ത്രണ നിയമ സംവിധാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു നിയമങ്ങള്‍.  


                 ഇന്നത്തെ  സമകാലീനസംഭവങ്ങളുടെ നിരീഷണത്തില്‍   സാര്‍വ്വദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എങ്കിലും മുമ്പൊക്കെ മുതലാളിത്തത്തിനെതിരെ സോഷ്യലിസം തെരെഞ്ഞെടുക്കുവാന്‍ മനുഷ്യരാശിക്കുകഴിയുമായിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് പരിഗണിക്കാന്‍ കഴിയാതിരുന്ന മതപരവും വംശീയവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയെ തന്നെ തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുകയാണ്  ഇന്ത്യയിലിപ്പോള്‍
       
        അഭിമാനത്തോടെ നാമോരുത്തരും ചങ്കില്‍ ചേര്‍ത്തുപിടിച്ചിരുന്ന  നമ്മുടെ  ജന്മനാടിന്‍റെ ഗതിയെന്ത്  എന്ന്  ഓരോ  പൌരനും ചിന്തിക്കേണ്ടത്  അവന്‍റെ ബാധ്യത ആണെന്ന്  സ്വയം  തിരിച്ചറിയണം അതിനായി  ശബ്ദമുയര്‍ത്താന്‍ അവന്‍  തന്റേടം  കാണിക്കുകയും  വേണം .തെറ്റിനെതിരെ ഒരു വെക്തി ശബ്ദം ഉയര്‍ത്താന്‍  ശ്രമിക്കുമ്പോള്‍  രാഷ്ട്രീയ മത അടിമത്ത വിഷസര്‍പ്പങ്ങള്‍  അവരെ  തീവ്രവാദി, രാജ്യദ്രോഹി, അല്ലെങ്കില്‍   സന്ഘി ,കമ്മി  കൊങ്ങി മൂരി ,അങ്ങനെ  തങ്ങളുടെ  മനസ്സിനുള്ളിലെ   യഥാര്‍ത്ഥ  വൈകല്യത്തെ  വിസ്സര്‍ജ്ജിക്കുന്നത്  സോഷ്യല്‍ മീഡിയകളില്‍  ഇന്ന്   സ്ഥിരം   കാഴ്ചയാണ് .
ഒരു  ചൊല്ലുണ്ട് ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആനഎന്നിട്ടും ഓടാൻശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.ഈ ചൊല്ല് പറഞ്ഞുവക്കുന്നരാഷ്ട്രീയം കാപട്യങ്ങള്‍ക്ക് എതിരെ  ശബ്ധിക്കുമ്പോള്‍  അവര്‍  നിശബ്ദരാക്കപ്പെട്ടെക്കാം എന്ന്  കരുതി  ഭയന്നു  മാറി  നില്‍ക്കണം എന്നല്ല ആരോപണ പ്രത്യാക്രമണഘട്ടങ്ങളില്‍ തിന്മയെ കുറച്ചു കാലം തങ്ങളുടെ കയ്യിലെ നിയത്രണത്തില്‍  നിന്നും അവരുടെനിയന്ത്രണത്തിലേക്ക് വിട്ടുനെല്‍കുകഅപ്പോള്‍  ഇരുട്ടിന്‍റെമറവിലിരുന്നു  അവന്‍  ചെയ്യാന്‍  ശ്രമിച്ചത്‌  വെളിച്ചത്തില്‍  അവനു  ചെയ്യാന്‍  ധൈര്യം  കിട്ടുകയും  നിയമത്തിന്‍റെ  കൈകളില്‍  അവനെ  തളക്കാന്‍  നമുക്ക്  കഴിയുകയും 
അതിനൊരുനല്ല  ഇടമാണ്  സോഷ്യല്‍ മീഡിയ .കാരണം വെവസായ കേന്ദ്രീകൃതമായമാധ്യമങ്ങളോരിക്കലുംഭരിക്കുന്നപാര്‍ട്ടിയെ അല്ലെങ്കില്‍ഭരണത്തിലേക്കുവരുമെന്നുധാരണയുള്ള  പാര്‍ട്ടികളെക്കുറിച്ച്  ഒരിക്കലും  ക്രിയാത്മകമായ  വിവരങ്ങള്‍  പുറത്ത്  വിടുകയോ  അവരുടെ  തെറ്റുകള്‍  ബോധ്യമായാലോ   അത്  ജനങ്ങളിലേക്ക്  എത്തിക്കാനോ  ആത്മാര്‍ത്ഥത കാണിക്കില്ല കാരണം  ചരിത്രത്തെയും അതിന്റെ വൈരുദ്ധ്യങ്ങളെയും കുറിച്ചു ധാരണയുള്ളമാധ്യമപ്രവര്‍ത്തകര്‍ആഗോളീകൃത ഉപരിവര്‍ഗത്തിനെതിരായനമ്മുടെകാലത്തെവലിയ പ്രതിഷേധങ്ങളില്‍ഇടപെട്ട്തങ്ങള്‍ക്കുലഭിച്ചേക്കാവുന്ന പരിദോഷികങ്ങള്‍   നഷ്ടപ്പെടുത്താന്‍  ഒരുക്കമല്ല  എന്നര്‍ത്ഥം.
ജോണ്‍ ബി ജൂഡിസിന്റെ “The Populist Explosion: How the Great Recession Transformed American and European Politics,” എന്ന ചെറുപുസ്തകം ശക്തവും സ്വതന്ത്ര്യവുമായ മാധ്യമങ്ങള്‍ ജനാധിപത്യത്തെ എങ്ങനെ  താങ്ങി നിര്‍ത്തുന്നുവെന്ന് വെക്തമായി പറഞ്ഞു വെക്കുന്നുണ്ട്, കച്ചവട ലാഭത്തിന് വേണ്ടി എക്‌സ്‌ക്ലുസീവ് വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസുകളുംപടക്കുന്നപത്രടിവിവിഭാഗങ്ങള്‍ ഒരുപരിധിവരെ ഇതിനൊരപവാതമാണ്  മാധ്യമധര്‍മ്മത്തെയും ജനാധിപത്യത്തിന്റെയും  നിലനില്‍പ്പിനേയും  ചോദ്യം ചെയ്യും വിധം തകര്‍ന്നുപോവുന്നതിന്  നമ്മള്‍ നേര്‍ സാക്ഷികളാണ് സ്വകാര്യ ധനാർജ്ജനം. അവിടെ സത്യംനീതി ഇവയ്ക്കു സ്ഥാനമില്ല.എന്നതൊരു നഗ്ന സത്യമായി അവശേഷിക്കുമ്പോളും വികസനംസാങ്കേതികവിദഗ്ദ്ധരുടെ  മുതലാളിത്തത്തിലൂടെയും ഉദാര-ജനാധിപത്യസൂക്ഷിപ്പുകാരിലൂടെയും. 
ഭരണ സംവിധാനങ്ങളിലും നടപടിക്രമങ്ങളിലുമുണ്ടാകുന്ന അപചയങ്ങളും വെല്ലുവിളികളും ജനാധിപത്യ ക്രമത്തെ ചോദ്യം ചെയ്യുന്ന അവസ്ഥാവിശേഷം ഒഴിവാക്കുവാനും പൂര്‍ണ ജാഗ്രതയോടെ പൊതുജനപങ്കാളിത്തത്തിന്റെ പ്രതീകമായി ജനാധിപത്യം സ്ഥാപിക്കാനുമാണ് നമ്മള്‍  ശ്രമിക്കേണ്ടത്   ജനാധിപത്യമെന്നതൊരു . മനോഭാവവും സമീപനവുമാണ്. താനും ഭരണത്തിന്‌റേയും തീരുമാനങ്ങളുടേയും ഭാഗമാണെന്ന തോന്നല്‍ വമ്പിച്ച വിപ്ലവമാണ് വ്യക്തിയുടേയും സമൂഹത്തിന്റേയും ചിന്താമണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്നത്. മനുഷ്യ തുല്യതയാണ് അതിന്റെ അന്തസ്സത്തയായി കണക്കാക്കപ്പെടുന്നത് . ഫ്രഞ്ച് വിപ്ലവം  പോലുള്ള   സംഭവ വികാസങ്ങളുടെ  പശ്ചാത്തലത്തില്‍ വികാസം കൊണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെല്ലാം ജനാധിപത്യത്തില്‍ പൂവണിയുമ്പോള്‍ ക്ഷേമത്തിന്റേയും പുരോഗതിയുടേയും ജനപങ്കാളിത്തവും സാക്ഷാല്‍ക്കാരവുമാണ് നടക്കുക.ലോകശ്രദ്ധ  ആകര്‍ഷിച്ച  ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും നമുക്ക്  സമാശ്വസിക്കേണ്ടി  വരും.

           രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ,മൗലികാവകാശങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ് .  ഇത് നക്കറിയാം  എങ്കിലും  ചില  കപട മത രാഷ്ട്രീയ   നപുംസകങ്ങള്‍  ഇത്തരം  നീതിന്യായ സംവിധങ്ങളെയും തങ്ങളുടെ  പരിധിയില്‍ പെടുത്തിയിരിക്കുന്നു എന്നത്  വളരെയധികം  ആശങ്കാജനകമാണ്,     അപ്പോള്‍ അതിലേക്കുള്ള  ജനാധിപത്യ വിധി നിര്‍ണയങ്ങളും  വളരെയധികം  കാര്യക്ഷമവും  സുദാര്യവും  ആവേണ്ടതുണ്ട്‌, അത്  രാഷ്ട്രീയതാല്‍ക്കാലിക കാര്യലാഭ അട്ടിമറികളുടെ മ്ലെഴ്ചമായ  നിലവാരത്തിലേക്ക്  ഒരിക്കലും  താഴാന്‍  അനുവദിക്കരുത്.  കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം . എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണെന്ന  പ്രപഞ്ച സത്യം നമ്മള്‍  തിരിച്ചറിയുകതന്നെവേണം .   മാറി മാറി  വരുന്ന  ഭരണകൂടങ്ങള്‍ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ രാഷ്ട്രീയ ബോധമുള്ള , അന്തസ്സുള്ള ജനതയെ അല്ല സൃഷ്ടിക്കുന്നത്‌. കുറേ വിധേയരെയാണ്‌.ചേതന മന്ദീഭവിക്കാത്ത, ആദർശശുദ്ധിയും,വിശാലമായ സാമൂഹ്യ താൽപ്പര്യങ്ങൾ ഉൾ ക്കൊള്ളാനുള്ള മനസ്സും പ്രകൃതിയേയും മനുഷ്യരേയും ധ്വംസിക്കുന്നവരെ ചെറുക്കുന്ന വരേയുമാണ്‌, അത്‌ രാഷ്ട്രീയമാണ്‌. 

        ജനാധിപത്യത്തില്‍ ജനങ്ങളാണ്പരമോന്നത വിധിതീര്‍പ്പുകാര്‍, അവരുടെ യുക്തി സംവാദങ്ങള്‍ നടത്തുന്നത്   തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. ദൈവങ്ങളും രാജാക്കന്മാരും അരങ്ങൊഴിയാന്‍ തുടങ്ങിയ കാലം മുതല്‍ ഈയൊരു നിഗമനത്തിലാണ് ആധുനിക ലോകം ചലിക്കുന്നത്. പിന്നീട് ജനങ്ങളുടെ യുക്തിക്ക് നില തെറ്റാന്‍ തുടങ്ങി. ഒന്നിന് പിറകെ ഒന്നായി ജനങ്ങള്‍ കപട വാചകവീരന്മാരെയും ചിലപ്പോഴൊക്കെ യാതൊരുവിധ  ജനസേവന മാനുഷിക  മൂല്യങ്ങളും  ഇല്ലാത്ത  വിടന്മാരെയും തെരഞ്ഞെടുത്തു. അവരുടെ   വളര്‍ച്ചക്കായി   മിക്ക മുഖ്യധാര മാധ്യമപ്രവര്‍ത്തകരും വാചകകസര്‍ത്തിന്റെ ഈ ആഗോള വളര്‍ച്ചയെ  പൊടിപ്പും  തേങ്ങലും വച്ച്  തേച്ചു മിനുക്കി അത്  നാടിന്‍റെ  അഭിമാനം  അല്ലെങ്കില്‍  നാട്   ആഗ്രഹിക്കുന്നത്  അതാണെന്ന്  ഊതിവീര്‍പ്പിച്ചെടുത്തു.  അവരൊരിക്കലും  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കപ്പുറം നാടിന്‍റെ,  സമൂഹത്തിന്‍റെ നന്മയെ     പ്രതീക്ഷിക്കുകയോ അല്ലെങ്കില്‍ അതിനെ തൃപ്തികരമായി വിശദീകരിക്കുകയോ ഉണ്ടായില്ല എന്നതാണ് വാസ്തവം. ഈ തീവ്ര ജനാധിപത്യം എന്നുവിളിക്കാവുന്ന   അഭിനവപ്രതിഭാസമാകട്ടെ സാമ്പത്തിക ആഗോളീകരണത്തെ അട്ടിമറിക്കുകയും രാഷ്ട്രീയരംഗത്തെ തീവ്രവാദവത്കരിക്കുകയും ചെയ്യുന്നുവെന്നത്  മറ്റൊരു  നഗ്ന സത്യമാണ് .ഈ  കാലത്ത് ഏത് അധീശ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് അവര്‍ക്കിങ്ങനൊരു ലോകവീക്ഷണം രൂപപ്പെട്ടത്; മുകളില്‍പ്പറഞ്ഞ . ജൂഡിസിന്റെ വിശകലന വ്യാപ്തി വലുതാണ്; അത് സ്പെയിനിലെ പൊഡെമോസ്, ഗ്രീസിലെ സിറിസ, ഡെന്‍മാര്‍കിലെ പീപ്പിള്‍സ് പാര്‍ട്ടി, അമേരിക്കയിലെ ട്രംപിസം വരെയുണ്ട്. ഇനിയതില്‍  ഇന്ത്യയുടെ മോദിയും  ഉള്‍പ്പെടുത്തേണ്ട   അവസ്ഥയാണ്  പക്ഷേ തന്റെ വിഷയം അയാള്‍ കൃത്യമായി നിര്‍വ്വചിക്കുന്നു. പ്രത്യേകിച്ചും ജനപ്രിയരെന്ന്  സ്വയം   ആഘോഷിക്കപ്പെടുന്നവര്‍   ,,അതിനായി  ജനാധിപത്യം  പോലും  അട്ടിമറിച്ചു സ്വന്തം  കസേര നിലനിര്‍ത്താന്‍  കഷ്ടപ്പെടുന്നവര്‍ ജനാധിപത്യ വെവസ്ഥകളെ  കപടമായ അട്ടിമറികളിലൂടെ  കടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍. നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ജനപ്രിയരുടെ ശ്രമങ്ങള്‍  അവഗേളിക്കപ്പെടുമ്പോള്‍  എന്തായാലും വാചക്കസര്‍ത്ത് വീരന്മാര്‍ പ്രകടമാക്കിയ ജനങ്ങളുടെ യുക്തിക്ക് ആഗോള വിപണികളുടെ യുക്തിക്കൊപ്പവും ഏകപക്ഷീയമായിത്തന്നെ നീങ്ങേണ്ടിവരും. കടുത്ത ന്യൂനപക്ഷ,അല്ലെങ്കില്‍ ജനദ്രോഹ ജനാധിപത്യ   പേടികള്‍ക്കിടയില്‍ ഒരു  വലിയ  ജനവികാരം  ഉയര്‍ന്നുവരണമെന്നത്  ഉപേഷിക്കപ്പെടാവുന്ന  ചിന്താഗതിയല്ല .

/////////////////////////
ആസിഫ്  വയനാട് 

Tuesday, April 16, 2019

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: ലൂസിഫര്‍ സിനിമ റിവ്യൂ

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: ലൂസിഫര്‍ സിനിമ റിവ്യൂ:               സിനിമ  എന്നത് നമ്മുടെ   സമൂഹത്തിലെ  വിത്യസ്ഥമായ  വിഷയങ്ങളുടെ  സാംസ്കാരിക പ്രതിഫലനമാണ്  .ശരിക്കും  പറഞ്ഞാല്‍  ഒരു  പച്ചക്കള്ള...

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: മധുര രാജ സിനിമ റിവ്യൂ

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: മധുര രാജ സിനിമ റിവ്യൂ:     പുലിമുരുകനെന്ന വലിയ വിജയം  നേടിയ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ  ചിത്രമാണ് മധുരരാജ 1982 ല്...

മധുര രാജ സിനിമ റിവ്യൂ

   Image result for മധുര രാജ ഫോട്ടോസ്പുലിമുരുകനെന്ന വലിയ വിജയം  നേടിയ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ  ചിത്രമാണ് മധുരരാജ 1982 ല്‍ നടന്ന  വൈപ്പിന്‍ വിഷമധ്യദുരന്ത പശ്ചാത്തലത്തിന്‍റെതെന്ന്തോന്നിപ്പിക്കുന്ന വിധത്തില്‍ ആണീ     ചിത്രം പ്രേഷകരിലേക്ക്  എത്തിക്കാന്‍ ശ്രമിച്ചിരിക്കുന്നത് . അതിനു കാരണക്കാരനായ നടേശന്‍ എന്ന കള്ളവാറ്റ് മുതലാളിയുടെ പാമ്പിന്‍ തുരുത്ത് എന്ന സങ്കേതത്തില്‍ എത്തിപ്പെടുന്ന ബാലു  എന്ന സബ് ഇന്‍സ്പെക്ടര്‍ മൃഗീയമായി   കൊല്ലപ്പെടുന്നതോടെയാണ്‌ മധുര രാജ എന്ന ചിത്രം  ആരംഭിക്കുന്നത്,ആദ്യനിമിഷങ്ങള്‍ പുലിമുരുകന്റെ തുടക്കം പോലെ പ്രേഷകന്റെ  ഹൃദമിടിപ്പ് വര്‍ദ്ധിപ്പിക്കാന്‍ ഷാജി കുമാറിന്‍റെ ദൃശ്യ വിസ്മയത്തില്‍ ഗോപീസുന്ദറിന്‍റെ സംഗീതവും ലയിച്ചപ്പോള്‍ വളരെയധികം മനോഹരമായി തോന്നി.പിന്നീട് മധുര രാജയുടെ കഥയിലേക്ക്‌ കടക്കുമ്പോള്‍, ഒരു സാധാരണ മലയാള ശരാശരി ലെവലില്‍  മാത്രമേ  തിരക്കഥയെ നോക്കിക്കാണാന്‍   ആവൂ.യാതൊരുവിധ പ്രസക്തിയും ഇല്ലാത്ത ഒരു മീറ്റിംഗ് തട്ടിക്കൂട്ടി ഒരു കാരണം ഉണ്ടാക്കി  എടുക്കുന്ന രീതി അവിടെ  നിന്നും   നെടുമുടിവേണു  എന്ന അതുല്യ കലാകാരനും ഒരു റോള്‍ കൊടുക്കാന്‍  വേണ്ടി എഴുതിച്ചേര്‍ക്കുന്ന വിധം .പാമ്പിന്‍ തുരുത്തിലേക്ക് അന്വേഷണക്കമ്മീഷന്‍ ആയി പറഞ്ഞു വിടാന്‍,കാരണമായി  പറയുന്നത് സ്കൂളിനു  അടുത്തുള്ള  വിദേശ മധ്യഷാപ്പ്  ആണ്,അവിടെ തുടക്കത്തില്‍ കാണിച്ച മധ്യദുരന്തം അപ്രസക്തമാവുന്നു,അന്നവിടെ മരിച്ച ആളുകളെയോ തുടര്‍ അന്വേഷണമോ പിന്നെ വരുന്നില്ല. പിന്നെ എല്ലാം വെറും തട്ടിക്കൂട്ട് അവിടെ തുരുത്തിലെ ബിജുക്കുട്ടന്‍ അടക്കം വെറുതെ തിരുകിക്കയറ്റിയ  കഥാപാത്രങ്ങള്‍ അജുവര്‍ഗീസ്  ഒഴിച്ചുള്ളവര്‍ പിന്നീടങ്ങോട്ട്  സലീമേട്ടന്റെ  ചളി ഡയലോഗുകള്‍ പ്രേഷകനെ  ചിരിപ്പിക്കുന്നു  എങ്കിലും  പലതും  അസഹ്യമായിത്തോന്നി ഒരുപാട്  കോമഡി  ആക്കിഎടുക്കാന്‍ വല്ലാതെ  അനാവശ്യമായി  ശ്രമിക്കുന്നതുപോലെ തിരക്കഥയുടെ ബലഹീനത നന്നായി  വെളിപ്പെടുന്നുണ്ട്. തമിഴ് നടന്‍ ജയ്ക്ക് ലഭിച്ച  സാമാന്യം നല്ലൊരു വേഷം  ചിന്നന്‍ പ്രണയവും  അടിയും കോമഡിയുമൊക്കെയായി നല്ലൊരു   എന്ട്രി .പിന്നെ  സൂപ്പെര്‍സ്റ്റാര്‍  മമ്മുക്ക ഇടക്കിടെ  പടത്തില്‍  ഉണ്ട്  വരും  എന്ന്  ഓര്‍മ്മിപ്പിക്കാന്‍  വേണുച്ചേട്ടന്‍ മറക്കുന്നില്ല ,പിന്നെ  വളരെയധികം  സങ്കടം തോന്നിയത്,കണ്ടിന്യൂവിറ്റി  പലയിടത്തും  നഷ്ടപ്പെട്ടതായി തോന്നി എസ് ഐ ആയി  അഭിനയിച്ച നരന്റെ  കൂട്ടുകാരന്‍ പൗലോസ്‌ ഉദാഹരണം  മാത്രം,അതുപോലെ വലിയൊരു കൃമിനലിനെ  പിടിക്കാന്‍  പോവുമ്പം  പൌലോസിനെ മാത്രം വീട്ടില്‍  പിന്നീട്  വരേണ്ട  കഥാപാത്രം ആക്കി  സേഫ്  ആക്കി നിര്‍ത്തിയതില്‍  തിരക്കഥയുടെ  ദയനീയത എടുത്തു  കാട്ടുന്നു.കുട്ടിയേക്കൊണ്ട്  അച്ഛനിനി തിരിച്ചു വരില്ലായെന്നു പ്രേഷകന്  ആദ്യം തന്നെ  പറഞ്ഞു  കൊടുക്കുന്നുണ്ട്.  കൂട്ടുകാരന്‍റെ  ഭാര്യയും കുഞ്ഞുമോളുംവളര്‍ന്നു പൌലോസ്   മാത്രം വളര്‍ന്നില്ല കാരണം  സ്പൂവ് പ്ലേവറിനപ്പുറം വൈശാഖിനും ഉദയിനും  കാര്യമായിട്ടൊന്നും  ചെയ്യാനും  ആയിട്ടില്ല.പിന്നെ  മമ്മുക്കയുടെ  എന്ട്രി കുറച്ചധികം  ബോറഡിപ്പിച്ചു  ഫാന്‍സിനു  കയ്യടിക്കാനായി  മാത്രം സംവിധായകന്‍റെ  ശ്രമം,പോക്കിരി രാജയിലെ അനിയന്‍  കുട്ടി പുതിയ  പടം  പിടിക്കാന്‍  പോയതിനാല്‍ ഇതിലില്ല  എന്നും  ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല,പിന്നെ മമ്മുക്കയുടെ  കോമഡി ഇങ്ങ്ലീഷ്‌ പറച്ചില്‍  ആണ്  കുറച്ചെങ്കിലും ബോറഡി  മാറ്റിയത് 68 വയസായിട്ടും ഡയലോഗില്‍ തീരെ  ക്ഷീണി്ച്ചിട്ടില്ല. പീറ്റര്‍ ഹെയിന്‍ എന്ന ആക്ഷന്‍ മാസ്റ്റെര്‍  ഇതിലും  തന്‍റെ ചടുലമായ കഴിവ്  തെളിയിച്ചിട്ടുണ്ട് ,അതുകൂടി  ഇല്ലാരുന്നേല്‍  മൊത്തം  കട്ടപ്പൊക  ആയേനെ .അനുശ്രീ  തുടര്‍ച്ചയായി ഇതുപോലുള്ള  കഥാപാത്രങ്ങള്‍  ചെയ്യുന്നു എന്ന് തോന്നി  ഒരേ ശൈലിയില്‍  ഹിമ നമ്പ്യാര്‍ക്കും  തന്‍റെ റോള്  ഭംഗിയാക്കാന്‍ കഴിഞ്ഞു  എന്ന്  കരുതാം.ജഗപതി ബാബു  എന്ന  വില്ലന്‍ നന്നായി  പക്ഷെ  ഡബ്ബിങ്ങില്‍  പലയിടത്തും  ലിപ്സ്  മൂമെന്റ്റ്  പാളിയിരിക്കുന്നതായി  തോന്നി സിദ്ധിക്ക് വെറുതെ  ഒരു  റോള്‍  അത്രമാത്രമേ  പറയാനുള്ളൂ  മറ്റു  കഥാപത്രങ്ങള്‍   വിജയ രാഘവന്‍  ഷംന ആര്‍ കെ സുരേഷ്  അജു  വര്‍ഗ്ഗീസ് രമേശ്‌ പിഷാരടി തങ്ങള്‍ക്കു  കിട്ടിയ റോള്  ഭംഗിയാക്കി,നോബിയടക്കം  മമ്മുക്കയുടെ  കൂടെവന്നവര്‍ വെറും  ബോറായിട്ടാണ്  തോന്നിയത്,  വൈജുവും അബുസലീമും ഒക്കെ  ആണേല്‍  കുറച്ചുകൂടി നന്നായേനെ എന്ന് തോന്നിപ്പിച്ചു മമ്മുക്ക  പറയുന്ന  കോമഡി ഡയലോഗിനു പോലും  യാതൊരുവിധ  സപ്പോര്‍ട്ടും  കാണിക്കാത്ത  പെര്‍ഫോമന്‍സ് ,ഒരു ഡാന്‍സിനായി സണ്ണി ലിയോണ്‍ ഒരധികപ്പറ്റ്  തന്നെയാണ്  മധുര രാജയില്‍ .പുലിമുരുകനിലെ  കരിയില പോലും  മധുര രാജയിലും  കാണിക്കാന്‍  കഴിഞ്ഞു എന്നതില്‍ സംവിധായകന്  അഭിമാനിക്കാം  പുലിമുരുകനില്‍  ലാലേട്ടന്‍  പുലിയെ ഇറക്കി മമ്മുക്ക  ഇതില്‍  പട്ടിയെ  ഇറക്കി,സിനിമയിലെ  പട്ടികള്‍  തകര്‍ത്തു,   ,ഒരു ശരാശരി  കയ്യടിക്കാന്‍  ഒരു സിനിമ മമ്മുക്ക  ഇത്തരം  റോളുകള്‍  ചെയ്യാതിരിക്കാന്‍  ശ്രമിക്കാവുന്നതാണ്  ,വാത്സല്യം  പോലുള്ള  സിനിമകള്‍  മമ്മുക്ക  എന്ന അതുല്യ  പ്രതിഭയില്‍  നിന്നും  ഇനിയും  പ്രേഷകര്‍  പ്രതീക്ഷിക്കുന്നുണ്ട്  തുടക്കത്തില്‍  കാണിച്ചതുമായി  യാതൊരുവിധ  ബന്ധവും  കഥക്കില്ല പിന്നെ  ഇലക്ഷനും  പ്രചരണവും  അറു  ബോറായി  തോന്നി ഷാജന്‍  ചേട്ടന്‍റെ  റോളും  വെറിതെ  തിരുകിക്കയറ്റിയതുപോലെ ,എങ്കിലും  വെറുതെ  കണ്ടിരിക്കാം  അതിലും  എത്രയോ  ഉയരത്തില്‍  ആണ്  ലുസിഫര്‍ ,ഒരു  റിക്കൊസ്റ്റ്  മാത്രം  ഇത്തരം  സൂപ്പര്‍സ്റ്റാര്‍  സിനിമകളുടെ  തള്ളിക്കയറ്റത്തില്‍  ജോസേഫ്  ,,ഞാന്‍  പ്രകാശന്‍  ആതിരന്‍ ,ജൂണ്‍  ബാലന്‍  വക്കീല്‍ കുമ്പളങ്ങി  പ്രേഷകര്‍  തള്ളിക്കളയരുത്  മിനിസ്റ്റര്‍  രാജയേയും  പ്രേഷകന്‍  ഇനി  സഹിക്കണം എന്നും  അവസാനം പറഞ്ഞു  വക്കുന്നുണ്ട്  
///////////////////
സ്നേഹത്തോടെ   
ആസിഫ് വയനാട്        

Sunday, April 7, 2019

ലൂസിഫര്‍ സിനിമ റിവ്യൂ

              സിനിമ  എന്നത് നമ്മുടെ   സമൂഹത്തിലെ  വിത്യസ്ഥമായ  വിഷയങ്ങളുടെ  സാംസ്കാരിക പ്രതിഫലനമാണ് .ശരിക്കും  പറഞ്ഞാല്‍  ഒരു  പച്ചക്കള്ളം  കഥാ കാരന്‍റെ  മനസ്സില്‍  ഉറഞ്ഞു കൂടുന്ന   കഥാ    തന്തുവിനെ  പൊടിപ്പും  തേങ്ങലും  ഒരുപാട് സാന്ദര്‍ഭികവും  സാഹചര്യങ്ങളും  മുന്‍വിധികളും ഒളിയും മറയും   കളവുകളും കളിയും  കാര്യവും  തുന്നിച്ചേര്‍ത്തു   തേച്ചുമിനുക്കി പ്രേഷക  ഹൃദയത്തില്‍ വിശ്വസനീയമായ രീതിയില്‍   ഭാഗപ്പെടുത്തി  എടുക്കുക   പ്രാദേശികവും ഭൌരാണികവുമായ  ഒരു മിത്തിനെ സ്വപ്നങ്ങളുടെ  രുചിയൂറും മസാലകള്‍ ചേര്‍ത്ത്‌ കുഴച്ചു  പ്രേഷക രുചി  വൈവിധ്യങ്ങള്‍   ചേര്‍ത്തു വിളമ്പുമ്പോള്‍  അത്  ആസ്വാദകരമാവുന്നു. ഒരു സിനിമയിലെ   കഥാപാത്രങ്ങള്‍   ശരിക്കും സംവിധായകന്‍റെ  കയ്യിലെ കളിമണ്ണാണ്  .ശരിക്കും  പറഞ്ഞാല്‍  തന്ത്ര ശാലിയായ   ഒരു  ശില്പി  വെറുമൊരു കരിങ്കല്‍  കഷ്ണത്തെ  എത്ര മനോഹമായിട്ടാണ്  ദൃശ്യ ഭംഗിയേറും ശില്പങ്ങളായി കൊത്തിയെടുക്കുന്നത്.ഒന്ന്  മറ്റൊന്നിനോട്  വിത്യസ്ഥമാവും . ഓരോ  ശില്പിയുടെയും കരവിരുത് ,,അതുപോലെയാണ്  സിനിമയും ,അത്  വിലയിരുത്തുമ്പോള്‍   താരാരാധനകള്‍ക്ക്  അപ്പുറം  വിശദമായ ഒരു അവലോഹനമാണ് എനിക്കിഷ്ടം.കലയെ  സ്നേഹിക്കുന്ന   ഒരു  എളിയ കലാകാരന്‍  എന്ന  നിലയില്‍ എന്റേതു  മാത്രമായ   ചെറിയൊരു   വിലയിരുത്തല്‍  ലുസിഫര്‍  എന്ന സിനിമയെക്കുറിച്ച് ആശയവിനിമയ സംവിധാനങ്ങള്‍ക്കപ്പുറത്ത്  ദൃശ്യ ഭാഷ സിനിമക്ക്  വിനിമയ ശക്തി നെല്കുന്നതായി  കരുതുന്നു .
ലൂസിഫര്‍ ബൈബിളിലെ ഒരു കഥാപാത്രമാണ്,ശരിക്കും പറഞ്ഞാല്‍ തിന്മയുടെ രാജാവ് ,ലോകസൃഷ്ടവിനോട് പോലും മറുചോദ്യം ചോദിക്കുകയും  സ്വര്‍ഗീയ  രാജ്യത്തുനിന്നും പുറത്തക്കപെടുകയും ചെയ്തവന്‍ എന്നാണു ദൈവീക ചരിത്ര ഗ്രന്ധങ്ങളിലൂടെയുള്ള അറിവ്. സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിക്കാന്‍ വിമുഖത കാട്ടിയതിനാല്‍ സ്വന്തം  തിന്മയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ലുസിഫര്‍ എന്ന മാലാഖ.പക്ഷെ പേരിലൂടെ സിനിമയില്‍ പങ്കുവക്കപ്പെടുന്നതും  ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതും തിന്മയുടെ  കാവലാളായ ലൂസിഫറിനെ അല്ല എന്നത്  ശ്രദ്ധേയമാണ്.മനുഷ്യ മനസ്സുകളുടെ നിഗൂഡമായ ഊടുവഴികളിലൂടെയുള്ള  ഒരു യാത്ര മാത്രമാണതില്‍ .   അരുണ്‍ ഗോപിയെന്ന തന്ത്ര ശാലിയായ  ഒരു കഥാകാരനിലൂടെ വേണം  നമ്മള്‍  ലൂസിഫറിലേക്കെത്താന്‍ .ഇന്ത്യന്‍ സിനിമയിലെ അതുല്യ കലാകാരന്‍  ഭരത് ഗോപി സാറിന്‍റെ മകന്‍ രണ്ടായിരത്തില്‍  നാലില്‍  ലാല്‍ ജോസ്  സാറിന്‍റെ രസികന്‍  എന്ന സിനിമയില്‍ കാള ഭാസ്കരന്‍  എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്      രംഗപ്രവേശനം    എന്നാണോര്‍മ്മ,പിന്നീടങ്ങോട്ടു,ഒരു പാട്  എഴുത്തുകള്‍ വിത്യസ്ഥമായ കഥാപാത്രങ്ങള്‍ .ജനാധിപത്യത്തെ  പണാധിപത്യം വെട്ടി വിഴുങ്ങുന്ന കോര്‍പ്രേറ്റു മാഫിയകള്‍  നമ്മുടെ ഇന്ത്യയെ കാര്‍ന്നുതിന്നുന്ന  ഈ സാഹചര്യത്തില്‍  ആനുകാലിക പ്രസക്തമായ ഒരു വിഷയവുമായാണ്  അരുണ്‍ ഗോപി പ്രത്വിരാജ് കൂടുകെട്ട്  അരങ്ങിലെത്തുന്നത് ,കഴിഞ്ഞ  അഞ്ചു  വര്‍ഷമായി നമ്മുടെ രാജ്യത്തെ കോര്‍പ്രേറ്റ് മാഫിയകള്‍ക്ക്‌ അടിയറവു വെക്കുന്ന  ബി ജേപ്പി  എന്ന രാഷ്ട്രീയ  പാര്‍ട്ടിയുടെ  കുതന്ത്രങ്ങളെ ഇടതു വലതു രാഷ്ട്രീയങ്ങളുടെ തുരുത്തിലേക്ക് മാറ്റിക്കെട്ടുന്നതായി വെളിപ്പെടുന്നുണ്ട് ,പക്ഷെ  വളരെയധികം  കൌശലക്കാരനായ ഒരു  കഥാകൃത്തിന്റെ ബുദ്ധിപരമായ നേട്ടവും മികവുമാണ് വിളിച്ചു പറയുന്നത് .കഥാകൃത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം  മുന്‍  സിനിമകളില്‍ പലതിലൂടെയും  നമ്മള്‍ തൊട്ടറിഞ്ഞതാണ്.ഈ സിനിമയില്‍ പ്രതിപാതിക്കുന്ന വിഷയം രാഷ്ട്രീയമാണ് സമര്‍ത്ഥനായ ഒരു കൃഷിക്കാരന്‍  നിലം  അറിഞ്ഞാണല്ലോ വിളവെറിയുക,ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെയാണ് സത്യത്തില്‍ കേരള പശ്ചാത്തലത്തില്‍ തുറന്നു കാട്ടുന്നത് ,അതിനു ഒത്താശ ചെയ്തു കൊടുക്കുന്ന  മധ്യമങ്ങളേയും കഥാകാരന്‍ തന്ത്രപരമായി വിമ്മര്ശിക്കുന്നുണ്ട്.ഇന്ത്യന്‍ രാഷ്ട്രീയ ശക്തികളെ അതി ശക്തമായി തുറന്നു കാട്ടുമ്പളും,തിന്മകളെ സുരക്ഷിതമായി മറച്ചു പിടിക്കുന്നു എന്ന വിനിമയ തന്ത്രത്തിലൂടെയും  കഥാകാരന്‍  മികവു തെളിയിക്കുന്നു ,ഇതുപോലെ അഭിനയ കുലപതി സുകുമാരന്‍ സാറിന്റെ മകനാണ്  പ്രത്വിരാജ്  തനിക്ക് ലഭിക്കുന്ന  കഥാപാത്രങ്ങളെ 
വളരെയധികം തന്മയത്ത്വത്തോടെ  അഭിനയിച്ചു  ഫലിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ട് ,അതെ  ലാഘവത്തോടെ  തന്‍റെ  ആദ്യ  സംവിധാനചുവടുവെപ്പും  ഭംഗിയാക്കിയിരിക്കുന്നു എന്ന്  തന്നെ  പറയാം ,ലാലേട്ടനെ കൃത്യമായി  ഉപയോഗപ്പെടുത്തി ,അതുപോലെ  എല്ലാ  കഥാപാത്രങ്ങളെയും  കൃത്യതയോടെ ,എല്ലാവരും തങ്ങളുടെ ഭാഗം  ഭംഗിയാക്കിയിരിക്കുന്നു,നല്ലൊരു ദൃശ്യ ചാരുത നെല്‍കി സാന്ദര്‍ഭികമായ ഡയലോഗ് പ്രസന്റേഷന്‍ ബാക്ക്ഗ്രൌണ്ട് മ്യൂസിക് എല്ലാം  നന്നായി ,ചില സന്ദര്‍ഭങ്ങളില്‍  ക്യാമറയുടെ  കഥാപാത്രങ്ങളുടെ  പിന്നാലെയുള്ള സൂമിംഗ് ഒരഭംഗിങ്ങിയായി  ഫീല്‍  ചെയ്തു, സ്ത്രീ കഥാപാത്രങ്ങള്‍  എല്ലാവരും  തങ്ങളുടെ  ഭാഗം  മനോഹരമാക്കി ,പിന്നെ  സംവിധായകന്‍റെ  നെഗറ്റിവ്  റോളും ചിലയിടങ്ങളില്‍  അനാവശ്യമായി  തോന്നി  ഓവര്‍  ബൂസ്റ്റിംഗ് പോലെ അവസാന ഭാഗത്തുള്ള ഐറ്റം  ഡാന്‍സും ഒരുപാട്  വലിച്ചു  നീട്ടിയതുപോലെ  തോന്നി ,പ്രേഷകര്‍ഇഷ്ടപ്പെടുന്ന വിധം ഭംഗിയായി അണിയിച്ചൊരുക്കി  എന്ന്  തന്നെ പറയാം .സുജിത് വാസുദേവന്‍ എന്ന സിനിമോടോഗ്രാഫര്‍ ചിത്രത്തെ പ്രേഷകനെ ആവേശം കൊള്ളിക്കുന്ന  മാസ് സീനുകളെ  ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തി എന്ന്  തന്നെ  പറയാം ,മോഹന്‍ലാല്‍  മഞ്ചു വാര്യര്‍ കൂട്ടുകെട്ട്  പഴയതിലും  ശക്തമായി വിജയിക്കുന്നതാണ്  സ്ക്രീനില്‍  നാം  കാണുന്നത് ,നല്ല  ചായാഗ്രഹണം ,അതുപോലെ  മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ  മാനറിസങ്ങള്‍  സംവിധായകന്‍ ശരിക്കും  ഉപയോഹപ്പെടുത്തിയതായി  കാണാം , പറഞ്ഞു തുടങ്ങിയ  കഥയില്‍  ചില  രംഗങ്ങളില്‍ കൃത്യമായി എന്തെന്ന് പ്രേഷകനില്‍ എത്തിക്കാന്‍  കഴിഞ്ഞുവെങ്കിലും  ചിലയിടങ്ങളില്‍  അതിനായില്ല  എന്നൊരു തോന്നല്‍ വാക്കി വക്കുന്നുവെങ്കിലും  അവസാനം ക്ലമാക്സില്‍ അതിനുത്തരം ഈ സിനിമയുടെ ബാക്കിയും  പ്രതീക്ഷിക്കാം  എന്ന്  സൂചിപ്പിക്കുന്നുണ്ട്  കഥാ കൃത്ത് ,,

/////////////////
ആസിഫ്  വയനാട്   

   .
Wednesday, April 3, 2019

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: കോണ്ഗ്രസ് ഇലക്ഷന്‍ പ്രകടന പത്രിക പൂര്‍ണ്ണ രൂപം

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: കോണ്ഗ്രസ് ഇലക്ഷന്‍ പ്രകടന പത്രിക പൂര്‍ണ്ണ രൂപം: (കടപ്പാട് ) മാധ്യമങ്ങള്‍ക്ക്  ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കുന്ന കേവലമൊരു പ്രകടനപത്രിക എന്നതിലപ്പുറം നരേന്ദ്ര മോദി കഴിഞ്...

കോണ്ഗ്രസ് ഇലക്ഷന്‍ പ്രകടന പത്രിക പൂര്‍ണ്ണ രൂപം

(കടപ്പാട് ) മാധ്യമങ്ങള്‍ക്ക് 
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കുന്ന കേവലമൊരു പ്രകടനപത്രിക എന്നതിലപ്പുറം നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍ രേഖയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രിക. കാര്‍ഷിക മേഖലക്ക് ഊന്നല്‍ കൊടുക്കുന്ന പ്രകടനപത്രിക മതന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളെ കൂടി അഭിസംബോധന ചെയ്യുന്നതാണ്.
തൊഴില്‍
 1. നിലവിലെ തൊഴില്‍ സംരക്ഷിക്കുന്നതിനും പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുഖ്യ പരിഗണന
 2. വ്യവസായ മേഖലയുടെ വളര്‍ച്ചയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലുള്ള ബന്ധവും കണക്കിലെടുത്ത് വ്യവസായ സേവന തൊഴില്‍ മന്ത്രാലയം രൂപീകരിക്കും.
 3. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം കേന്ദ്ര പൊതുമേഖലയില്‍ നിലവില്‍ ഒഴിവുള്ള നാല് ലക്ഷത്തിലധികം പോസ്റ്റുകളിലേക്ക് നിയമനം നടത്തും.
 4. സംസ്ഥാന തലങ്ങളില്‍ ഒഴിവുള്ള 20 ലക്ഷം തസ്തികകളിലേക്ക് നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കും.
 5. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പുതുതായി 10 ലക്ഷം സേവാ മിത്രാ തസ്തികകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളോടപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.
 6. സര്‍ക്കാര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ക്കായി ഈടാക്കുന്ന അപേക്ഷാ ഫീസ് നിര്‍ത്തലാക്കും
 7. ആശാ പദ്ധതി വിപൂലീകരിക്കും. 2500 പേര്‍ അധിവസിക്കുന്ന ഗ്രാമങ്ങളില്‍ രണ്ടാമതൊരു ആശ വര്‍ക്കറെ കൂടി നിയമിക്കും.
 8. നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയുറപ്പാക്കും
 9. സംരംഭകര്‍ക്ക് പിന്തുണ നല്‍കാന്‍ എന്റെര്‍പ്രൈസ് സപ്പോര്‍ട്ട് ഏജന്‍സി രൂപീകരിക്കും
 10. ചെറുകിട സംരംഭകരെ മൂന്ന് വര്‍ഷത്തേക്ക് എല്ലാ തരത്തിലുള്ള നിയമ, ചട്ടക്കൂടുകളില്‍ നിന്നും ഒഴിവാക്കും.
 11. പുതിയ തൊഴിലവരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നികുതിയിളവ്
 12. നിശ്ചിത ശതമാനം സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാവുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫിസ്‌ക്കല്‍ ഇന്‍സെന്റീവ് നല്‍കും
 13. കയറ്റുമതി കേന്ദ്രീകത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കും
 14. ടൂറിസം ബാങ്ക് രൂപീകരിക്കും; ടൂറിസം മേഖലയിലുള്ള പുതു സംരംഭകര്‍ക്ക് സഹായം ഉറപ്പാക്കും.
 15. കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ഒരു കോടി തൊഴിലവസരങ്ങളുറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് ഗ്രാമസഭ വഴി രണ്ട് പദ്ധതികള്‍ നടപ്പാക്കും; (ജലാശയ പുനരുദ്ധാരണ പദ്ധതി, തരിശ് ഭൂമി പുനരുജ്ജീവന പദ്ധതി)
 16. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ സഹായ ശമ്പളത്തോട് കൂടി തൊഴിപരിശീലന പദ്ധതികള്‍ നിര്‍ബന്ധമാക്കും. ഇതിനായി നിയമം ഭേദഗതി ചെയ്യും.
കാര്‍ഷിക മേഖല
 1. ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന് സമാനമായി മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും. ഇതോടൊപ്പം കര്‍ഷകര്‍ക്ക് കടമുക്തമായ സാഹചര്യം സൃഷ്ടിക്കും
 2. പ്രത്യേക കാര്‍ഷിക ബജറ്റ്
 3. കര്‍ഷകരെയും കാര്‍ഷിക ശാസ്ത്രഞ്ജരേയും സാമ്പത്തിക വിദഗ്ധരേയും ഉള്‍പ്പെടുത്തി ദേശീയ കാര്‍ഷിക വികസന ആസൂത്രണ കമ്മീഷന്‍ രൂപീകരിക്കും.
 4. കാര്‍ഷിക കടങ്ങള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കും. പകരം സിവില്‍ കേസുകളാക്കും.
 5. പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കും.
 6. ബിജെപി സര്‍ക്കാറിന്റെ ഫസല്‍ ഭീമായോജന പൂര്‍ണ്ണമായും പുന:രൂപകല്‍പ്പന ചെയ്ത് പുതിയ രീതിയില്‍ നടപ്പാക്കും.
 7. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി ആക്ട് പിന്‍വലിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മേല്‍ കയറ്റുമതിക്കും, അന്തര്‍സംസ്ഥാന കച്ചവടത്തിനും നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയും.
 8. കാര്‍ഷിക വിപണികള്‍ സ്ഥാപിക്കും
 9. കര്‍ഷകര്‍ക്കനുകൂലമായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി/ കയറ്റുമതി നയം രൂപീകരിക്കും.
 10. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും
 11. കാര്‍ഷിക മേഖലയിലെ ഗവേഷണത്തിനും അക്കാദമിക ഇടപെടലിനുമായി നിലവിലുള്ള ഫണ്ട് വിഹിതം ഇരട്ടിയായി ഉയര്‍ത്തും. ഓരോ ജില്ലകളിലും കാര്‍ഷിക കോളജുകളും വെറ്റിനറി കോളജുകളും സ്ഥാപിക്കും.
 12. ഭൂമി പുനരധിവാസ-വനാവകാശ നിയമങ്ങളിലെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കിയ ഭാഗങ്ങള്‍ ഒഴിവാക്കി നടപ്പാക്കും
 13. അവശ്യ വസ്തു നിയമത്തെ അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാവുന്ന തരത്തില്‍ മാറ്റം കൊണ്ട് വരും.
 14. കാര്‍ഷികോപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സിഡി നല്‍കും.
 15. പൂകൃഷി, മീന്‍കൃഷി, പട്ടുനൂല്‍ കൃഷി എന്നിവക്ക് പ്രോത്സാഹനം നല്‍കും. ക്ഷീര കര്‍ഷകരുടേയും പൗള്‍ട്രി കര്‍ഷകരുടേയും ഉല്‍പാദനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് രൂപം നല്‍കും. 
  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനരാവിഷ്‌കരിക്കും. ഇത് വഴി 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും.
ന്യൂനതം ആയ് യോജന (ന്യായ്)
 1. രാജ്യത്തെ അഞ്ച് കോടി (20% വരുന്ന) ദരിദ്ര കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാവും.
 2. വാര്‍ഷികതലത്തില്‍ ഓരോ കുടുംബതതിനും 72,000 കോടി രൂപ ലഭിക്കും
 3. കുടുംബത്തിലെ വനിത അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കും
 4. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായാണ് ‘ന്യായ്’ നടപ്പാക്കുക.
 5. പ്രമുഖ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി പദ്ധതി മേല്‍ നോട്ടത്തിന് പാനല്‍ രൂപീകരിക്കും.
വ്യവസായം
 1. ഇന്ത്യയെ ഉല്‍പ്പാദന ഹമ്പാക്കി മാറ്റും.
 2. അഞ്ച് വര്‍ഷത്തിനകം നിര്‍മ്മാണ മേഖലയുടെ ഓഹരി വിഹിതം രാജ്യത്തെ ഉല്‍പ്പാദന വളര്‍ച്ചയുടെ നിലവിലുള്ള 16 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കും.
 3. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പുതിയ വ്യാവസായിക പട്ടണങ്ങള്‍ നിര്‍മ്മിക്കും
 4. ഉല്‍പാദന മേഖലയുടെ മുന്നേറ്റത്തിന് ആവശ്യമായ നയ രൂപീകരണം നടത്തും.
 5. മെയ്ക് ഫോര്‍ ദി വേള്‍ഡ് പദ്ധതി; കയറ്റുമതിക്ക് മാത്രമായി നികുതിയിളവോടെ പ്രത്യക സോണുകള്‍ സൃഷ്ടിക്കും
 6. രാജ്യത്തിന്റെ പരമ്പരാഗത കൈത്തറി-കരകൗശല ഉല്‍പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കും.
 7. ചെറുകിട-ഇടത്തരം വ്യവസായികള്‍ക്ക് വികസിത സാങ്കേതിക വിദ്യയുടെ ഉപയോഗം ലഭിക്കാന്‍ സര്‍ക്കാര്‍ നേതൃത്യത്തില്‍ ‘പേറ്റന്റ് പൂളുകള്‍’ സൃഷ്ടിക്കും
 8. ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൊണ്ടുവന്ന നിയമങ്ങളും നിയന്ത്രണങ്ങളും പരിശോധിക്കും. നിയന്ത്രണ രാജില്‍ നിന്നും വ്യവസായത്തെ പുറത്ത് കടത്തുന്നതിനായി ഇതില്‍ ആവശ്യമായവ ഒഴിവാക്കും.
 9. വ്യവസായങ്ങള്‍ക്കു മേലുള്ള നനികുതി ഭീകരത അവസാനിപ്പിക്കും.
പശ്ചാത്തല സൗകര്യ വികസനം
 1. ദേശീയപാതയുടെ നീളം വര്‍ദ്ധിപ്പിക്കും
 2. റെയില്‍വെയെ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കും
 3. ക്ലീന്‍ എനര്‍ജി പോളിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സോളാര്‍, വിന്റ് എനര്‍ജി എന്നിവക്ക് വേണ്ട പ്രോത്സാഹനം നല്‍കും.
 4. നഗരങ്ങളിലെ ദരിദ്രര്‍ക്ക് പാര്‍പ്പിട അവകാശം ഉറപ്പാക്കും. അവരെ കുടിഒഴിപ്പിക്കുന്നത് തടയും. കുടിലില്ലാത്തവര്‍ക്ക് രാത്രി വീടുകള്‍ നിര്‍മിക്കും.
 5. ചേരി പുനരുദ്ധാരണ പദ്ധതികള്‍ നടപ്പാക്കും
 6. അസാധുവാവാത്ത രീതിയിലുള്ള ഗ്രാമീണ അടിസ്ഥാനസൗകര്യ ഫണ്ട് രൂപീകരിക്കും.
അര്‍ബന്‍ പോളിസി
 1. ഉന്നത കൂടിയാലോചനയോടു കൂടി നഗര വല്‍ക്കരണ നയം.
 2. പുതിയ നഗരങ്ങളേയും പട്ടണങ്ങളേയും നിര്‍മിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് സഹായം.
 3. നഗര ഭരണത്തിനായി പുതിയ ഭരണ മാതൃക. ഇതു പ്രകാരം അഞ്ചു വര്‍ഷ കാലവധിയുള്ള മേയര്‍മാരെ നേരിട്ട് നിയമിക്കുന്ന മാതൃക. നഗര ഭരണത്തിന് പ്രത്യേക മാതൃക
 4. മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെ സാമ്പത്തിക സ്വാതന്ത്രത്തിനായി 74-ാം ഭേദഗതി കൊണ്ടു വരും.
 5. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭവന അവകാശം ഉറപ്പാക്കും.
 6. ചേരികളില്‍ അധിവസിക്കുന്നവരുടെ ഉന്നമനത്തിനായി സ്ലം അപ്ഗ്രഡേഷന്‍ ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീം.
 7. സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍, കുടിയേറ്റക്കാര്‍, പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നഗരങ്ങളിലെയും പട്ടണങ്ങളിലേയും പൊതുയിടങ്ങളില്‍, പൊതുഗതാഗത സംവിധാനം തുടങ്ങിയവയില്‍ സുരക്ഷ ഉറപ്പു വരുത്തും.
 8. മുനിസിപ്പല്‍, ടൗണ്‍ മേഖലകളിലെ ജോലികളില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് നിയമനം.
 9. അര്‍ബന്‍ ട്രാന്‍സ്‌പോര്ട്ട് നയം രൂപീകരിക്കും.
ഗ്രാമീണ വികസനം
 1. പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ ശാക്തീകരണത്തിനായി പശ്ചാതല വികസന പദ്ധതി. ലാപ്‌സാവാത്ത തരത്തില്‍ ഇതിനായി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. പ്ഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ നടത്തുന്ന പദ്ധതികള്‍ക്ക് വായ്പകളും ഗ്രാന്റുകളും ഇതുവഴി ലഭ്യമാക്കും.
 2. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കും. ജല സുരക്ഷ, മണ്ണിന്റെ ഗുണം തുടങ്ങി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാന്‍ ശ്രമിക്കും.
 3. 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതി 150 ദിവസമായി വര്‍ധിപ്പിക്കും.
 4. 2021-ടെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഉറപ്പാക്കും.
 5. 250 ജനങ്ങള്‍ താമസിക്കുന്ന എല്ലാ പാഞ്ചായത്തുകളിലും പ്രധാനമന്ത്രി ഗ്രാമീണ സഠക് യോജന പദ്ധതിയുടെ ഗുണം ലഭ്യമാക്കും.
 6. പുരയിടാവകാശ നിയമം പാസ്സാക്കും. ഇത് പ്രകാരം ഉടമസ്ഥാവകാശമില്ലത്ത ഭൂമിയില്‍ പുരയിട നിര്‍മ്മാണത്തിന് സാധാരണക്കാര്‍ക്ക് അവസരം. ഇതിനായി റൈറ്റ് ഹോം സ്റ്റഡ് ആക്ട് പാസാക്കും.
 7. കുടിയേറ്റ തൊഴിലാളികള്‍ക്കായി ആജീവിക കേന്ദ്രങ്ങള്‍ സ്ഥാപിക്കും കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കും.
 8. ദേശീയ കുടിവെള്ള മിഷന്‍
അസംഘടിത മേഖല
 1. സൂക്ഷ്മ, ചെറുകിട സംരഭങ്ങള്‍ക്ക് പ്രോത്സാഹനം.
 2. അസംഘടിത മേഖലയില്‍ മിനിമം വേതനം ഉറപ്പ് വരുത്തും.
 3. രാജ്യാന്തര ലേബര്‍ ഓര്‍ഗനൈസേഷന്റെ 87, 98 കണ്‍വന്‍ഷനുകള്‍ ഭേദഗതി വരുത്തും.
 4. തെരുവ് കച്ചവടക്കാര്‍ക്കായുള്ള സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് നടപ്പില്‍ വരുത്തും.
 5. തൊഴിലെടുക്കുന്ന എവിടെ നിന്നും റേഷന്‍ വാങ്ങുന്നതിനായി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പില്‍ ഉറപ്പാക്കും.
 6. പ്രധാന നഗരങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് അജീവിക കേന്ദ്രങ്ങള്‍. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇതുവഴി സര്‍ക്കാര്‍ സേവനങ്ങള്‍, ആരോഗ്യ പരിരക്ഷ, കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം, നിയമ സഹായം എന്നിവ ലഭ്യമാക്കും.
നികുതി
 1. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ വര്‍ഷം ഡയരക്ട് ടാക്‌സസ് കോഡ് നടപ്പിലാക്കും.
 2. പ്രത്യക്ഷ നികുതികള്‍ യുക്തിസഹവും പുരോഗമനപരവുമായ നിരക്കിലാക്കും.
 3. നിലവിലെ ജി.എസ്.ടി സംവിധാനം പൊളിച്ചെഴുതി ജി.എസ്.ടി രണ്ട് നടപ്പിലാക്കും.
 4. ജി.എസ്.ടി രണ്ട് ഒറ്റ സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് മാറ്റും.
 5. ന്യൂനതയുള്ള വസ്തുക്കള്‍ക്ക് പ്രത്യേക നിരക്കില്‍ ജി.എസ്.ടി നടപ്പിലാക്കും.
 6. റിയല്‍ എസ്റ്റേറ്റ് (എല്ലാ മേഖലകളും), പെട്രോളിയം ഉല്‍പന്നങ്ങള്‍, പുകയില, മദ്യം എന്നിവ രണ്ടു വര്‍ഷത്തിനുള്ളില്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരും.
 7. ഭക്ഷ്യധാന്യങ്ങള്‍, ജീവനോപാധി മരുന്നുകള്‍, വാക്‌സിനുകള്‍ തുടങ്ങി അവശ്യ സാധനങ്ങളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കും.
 8. ഇ വേ ബില്ലുകള്‍ നിര്‍ത്തലാക്കും.
 9. ജി.എസ്.ടി വിഹിതം പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പങ്കുവെക്കാനുള്ള ശ്രമം നടത്തും.
 10. നികുതി ദായകര്‍ക്ക് പാദ വര്‍ഷത്തില്‍ ലളിതമായ രീതിയില്‍ ഒറ്റ നികുതി റിട്ടേണ്‍ മാത്രം.
 11. ജി.എസ്.ടി കൗണ്‍സില്‍ ടാക്‌സ് എക്കണോമിസ്റ്റുകള്‍, നികുതി രംഗത്തെ വിദഗ്ധര്‍, ടാക്‌സ് പ്രൊഫഷണല്‍സ് എന്നിവരുടെ സ്ഥിരം സെക്രട്ടേറിയേറ്റായി നിലനിര്‍ത്തും. ജി.എസ്.ടി കൗണ്‍സില്‍ മിനുട്‌സുകള്‍ പൊതു ജനങ്ങള്‍ക്കു മുമ്പാകെ പരസ്യപ്പെടുത്തും.
 12. ഡി.ടി.സി, ജി.എസ്.ടി എന്നവ സിവില്‍ നിയമമായി നിലനിര്‍ത്തും.
ബാങ്കിങ്, ധനകാര്യ മേഖല
 1. പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം , ആശയം, പങ്ക് എന്നിവ പുനരവലോകനം ചെയ്യും.
 2. രണ്ടോ അതില്‍ കൂടുതലോ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കും.
 3. പൊതുമേഖല ബാങ്കുകളുടെ ഭരണസംവിധാനം പുനപരിശോധിക്കും.
 4. പുതിയ വികസന ബാങ്കുകളെ പ്രോത്സാഹിപ്പിക്കും.
 5. ആഗോള കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍ മത്സരിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഇന്ത്യാ ഗ്ലോബല്‍ കമ്പനീസ് ഫണ്ട് സ്ഥാപിക്കും.
 6. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നതിനായുള്ള സംസ്ഥാന, പ്രാദേശിക തലത്തിലുള്ള ചെറുകിട ബാങ്കുകള്‍ക്ക് പ്രോത്സാഹനം.
 7. ഗ്രാമീണ നഗര ബാങ്കുകളെ സാങ്കേതിക പരമായി ഉത്തേജിപ്പിക്കും.
 8. കെ.വൈ.സി പ്രക്രിയ ലളിത വല്‍്ക്കരിക്കുന്നതിനായി ആര്‍.ബി.ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
 9. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് സഹായകരമാവുന്ന രീതിയില്‍ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടു വരൂുന്നതിനായുള്ള നയം സ്വീകരിക്കും.
 10. ബാങ്കിങ് മേഖലയിലെ തട്ടിപ്പ് തടയുന്നതിനായി ശക്തമായ നടപടികള്‍.
ശാസ്ത്രം, സാങ്കേതിക വിദ്യ
 1. ജി.ഡി.പിയുടെ രണ്ട് ശതമാനമായി ശാസ്ത്ര സാങ്കേതിക വിദ്യ മേഖലക്കുള്ള ചെലവ് വര്‍ധിപ്പിക്കും.
 2. ശാസ്ത്രം, സാങ്കേതിക വിദ്യ, കണ്ടുപിടുത്തം എന്നവക്കായി ാവശ്യമായ ഫണ്ട് ലഭ്യമാക്കും.
 3. വിവിധ ഗവേഷണ സ്ഥാപനങ്ങളിലേക്ക് 12 മാസത്തിനകം കൂടുതല്‍ ശാസ്ത്രജ്ഞന്‍മാരെ റിക്രൂട്ട് ചെയ്യും.
 4. ശാസ്ത്ര വിഭാഗത്തെ ശക്തിപ്പെടുത്തും.
 5. ഇന്ത്യന്‍ വഗേഷകരേയും കണ്ടുപിടുത്തക്കാരേയും പ്രോത്സാഹിപ്പിക്കുന്നതിനായി പേറ്റന്റ് നിയമങ്ങള്‍ ശക്തിപ്പെടുത്തും.
 6. ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കും.
 7. ദേശീയ ജാറ്റ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്്ഥാപിക്കും.
 8. സണ്‍റൈസ് ടെക്‌നോളജിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നാഷണല്‍ മിഷന്‍ സ്ഥാപിക്കും.
മത്സ്യബന്ധനം
 1. മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫിഷറീസ് മന്ത്രാലയം
 2. മത്സ്യ ബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും, മത്സ്യ തൊഴിലാളി ക്ഷേമത്തിനുമായി ദേശീയ മത്സ്യത്തൊഴിലാളി കമ്മീഷന്‍ സ്ഥാപിക്കും.
 3. ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ എന്നിവ കൃഷിയായി അംഗീകരിച്ച് കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ മത്സ്യ തൊഴിലാളികള്‍ക്കും ലഭ്യമാക്കും.
 4. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരം സംവിധാനം.
വിദേശനയം
 1. മറ്റ് രാജ്യങ്ങളുമായുള്ള ഉഭയ കക്ഷി ബന്ധം വര്‍ധിപ്പിക്കും.
 2. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി, പണ്ഡിതര്‍, നയതന്ത്ര വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദേശ നയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ദേശീയ കൗണ്‍സില്‍ ഓഫ് ഫോറിന്‍ പോളിസി രൂപീകരിക്കും.
 3. അയല്‍ രാജ്യങ്ങള്‍, ജി20 രാജ്യങ്ങള്‍ തുടങ്ങി എല്ലാ രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
 4. വിദേശ വ്യാപാരം വര്‍ധിപ്പിക്കും
 5. മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കും.
 6. ഭീകരവാദത്തിനെതിരെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
 7. ഭീകരവാദികള്‍ക്ക് താവളം നല്‍കുകയും ഭീകരവാദത്തെ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടും.
 8. രാജ്യാന്തര നിയമങ്ങളും, ഉടമ്പടികളും അനുസരിച്ചുള്ള അഭയ നിയമം കൊണ്ടുവരും.
 9. യു.എന്‍ സുരക്ഷാ കൗണ്‍സില്‍, ആണവ വിതരണ ഗ്രൂപ്പ് എന്നിവയില്‍ അംഗത്വം നേടാനുള്ള ശ്രമം ഇരട്ടിയാക്കും.
 10. വ്യാപാര, നിക്ഷേപ, ടൂറിസം, സാംസ്‌കാരിക കൈമാറ്റം എ്ന്നിവക്കായി സാര്‍ക്, ആസിയാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തും.
 11. വിദേശ സേവനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കും.
ദേശീയ സുരക്ഷ
 1. ആധുനികവല്‍ക്കരണം ഉള്‍പ്പെടെ സായുധ സേനക്കാവശ്യമായ രീതിയില്‍ പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിക്കും.
 2. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ സുരക്ഷാ തയാറെടുപ്പുകളും നടത്തും.
 3. ദേശീയ സുരക്ഷ എന്നത് 21-ാം നൂറ്റാണ്ടിനനുസൃതമായി പ്രതിരോധത്തിനപ്പുറം ഡാറ്റ സുരക്ഷ, സൈബര്‍ സുരക്ഷ, ധനകാര്യ സുരക്ഷ, ആശയ വിനിമയ സുരക്ഷ, വ്യാപര റൂട്ടുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തും.
 4. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ഓഫീ സിനെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട മുഖ്യ ഉപദേഷ്ടാവിന്റെതാക്കി മാറ്റും.
 5. ദേശീയ സുരക്ഷ കൗണ്‍സില്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരുടെ അധികാരവും, പ്രവര്‍ത്തനവും പാര്‍ലമെന്റിന് വിധേയമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാക്കി മാറ്റും.
 6. ദേശീയ സുരക്ഷ ബോര്‍ഡിനെ പുനരാവിഷ്‌കരിക്കും.
 7. പ്രതിരോധ, സുരക്ഷാ ഉപകരണങ്ങള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതിന് ദ്രുതഗതിയിലുള്ള പ്രോത്സാഹനം.
കേന്ദ്ര സായുധ സേന
 1. സി.എ.പി.എഫിന്റെ ശക്തി വര്‍ധിപ്പിക്കും.
 2. സി.ഐ.എസ.്എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നീ വിഭാഗങ്ഹളില്‍ സ്തീകളുടെ പ്രാതിനിധ്യം 33 ശതമാനമായി വര്‍ധിപ്പിക്കും.
 3. കേന്ദ്ര സായുധ സേന പൊലീസ് അംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് സൈനികരുടെ അതേ സ്റ്റാറ്റസും ആനുകൂല്യങ്ങളും നല്‍കും. 
  കേന്ദ്ര സായുധ പൊലീസ് സേനയുടെ ചട്ടം നവീകരിക്കുന്നതിനായി പുതിയ സര്‍വീസ് നയം രൂപീകരിക്കാനായി കമ്മിറ്റിയെ നിയോഗിക്കും.
കല, സംസ്‌കാരം, 
പൈതൃകം
കല, സംസ്‌കാരം എന്നിവയക്കു മേലുള്ള സെന്‍സര്‍ഷിപ്പ് അനുവദിക്കില്ല.
കല, സംസ്‌കാരം, പൈതൃകം എന്നി സംരക്ഷിക്കുന്നതിനായി ആവശ്യമായ ഫണ്ട് ലഭ്യമാക്കും.
കലാകാരന്‍മാര്‍ക്ക് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തും.
കലാസ്വാതന്ത്രം ഉറപ്പാക്കും.
സംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്രം ഉള്‍പ്പെടെയുള്ള സ്വാതന്ത്രം അനുവദിക്കും.
സ്‌കൂളുകളില്‍ കലാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും
മ്യൂസിയം, ആര്‍ട് ഗ്യാലറികള്‍, ലൈബ്രറി തുടങ്ങിയവ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പിക്കും.
ഇന്ത്യയുടെ കലയും സ്‌കാരവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ആര്‍ക്കെവ് സ്ഥാപിക്കും.
കോപിറൈറ്റ് ആക്ട് ശക്തിപ്പെടുത്തും.
ചരിത്രപരമായ സ്മാരകങ്ങള്‍ കൂടുതല്‍ സ്ഥാപിക്കും.
സ്ഥാപനങ്ങള്‍
 1. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, മാന്യത, അധികാരം എന്നിവ വീണ്ടെടുക്കും.
 2. വിപ്പ് ലംഘിക്കുന്നവര്‍ക്ക് തല്‍സമയം അയോഗ്യത കല്‍പിക്കുന്ന രീതിയില്‍ കൂറുമാറ്റ നിരോധന നിയമം ഭേദഗതി ചെയ്യും.
 3. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തും.
 4. എല്ലാ സര്‍ക്കാര്‍ പദ്ധതികളും, പ്രവര്‍ത്തനങ്ങളും സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും. ഇതിനായി സോഷ്യല്‍ അക്കൗണ്ടബിലിറ്റി ആക്ട് നടപ്പിലാക്കും.
 5. ആധാര്‍ നിയമം ഭേദഗതി ചെയ്യും.
 6. ലോക്പാല്‍ നിയമനം ലോക്പാല്‍, ലോകായുക്ത നിയമം 2013ന് അനുസൃതമായി നടപ്പിലാക്കും.
അഴിമതി നിരോധനം
 1. വിവേചനമില്ലാത്ത അഴിമതി നിരോധന നിയമം
 2. റഫാല്‍ ഉള്‍പ്പെടെ ബി.ജെ.പി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പല കരാറുകളും അന്വേഷിക്കും.
 3. അഴിമതിക്കാരെ രാജ്യം വിടാന്‍ അനുവദിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷിക്കും. ഇവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള ശ്രമം നടത്തും.
ഭരണം, സുതാര്യത
 1. ഭരണ സുതാര്യത ഉറപ്പു വരുത്തുന്നതിനായി പ്രകടന പത്രികയിലെ നടപ്പിലാക്കിയ പദ്ധതി സംബന്ധിച്ച വാര്‍ഷിക പ്രസ്താവന നടത്തും.
 2. നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും.
 3. വിവരാവകാശ നിയമം അവലോകനം നടത്തും.
 4. വൈവിധ്യ ഇന്‍ഡക്‌സ് കൊണ്ടുവരും.
 5. മതം, ജാതി, ലിംഗ, ഭാഷ വ്യത്യാസം അവസാനിപ്പിക്കുന്നതിനായി വിവേചന രഹിത നിയമം കൊണ്ടു വരും.
 6. ഗ്രീവന്‍സ് റെഡ്രസല്‍ ബില്‍ കൊണ്ടു വരും.
 7. വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമം പ്രാവര്‍ത്തികമാക്കും. 
  നിയമ പുനപരിശോധന
 8. സെക്ഷന്‍ 499 ഒഴിവാക്കും. ഇതോടെ രാജ്യദ്രോഹം സിവില്‍ കുറ്റമാകും.
 9. 124 എ വകുപ്പ് ഒഴിവാക്കും.
 10. വിചാരണ കൂടാതെ തടവില്‍ വെക്കുന്ന നിയമം ഭേദഗതി ചെയ്യും.
 11. കസ്റ്റഡി മര്‍ദ്ദനം തടയല്‍ നിയം കൊണ്ടു വരും.
 12. അഫ്‌സ്പ ഭേദഗതി ചെയ്യും.
 13. ജാമ്യം ഉറപ്പു വരുത്തുന്ന രീതിയില്‍ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ ഭേദഗതി ചെയ്യും.
 14. മൂന്നു വര്‍ഷമോ അതില്‍ കുറവോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ച റിമാന്റ്, വിചാരണ തടവുകാരെ വിട്ടയക്കും. 
  ആറുമാസം ജയിലില്‍ കഴിഞ്ഞ മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണ, റിമാന്റ് തടവുകാരെ വിട്ടയക്കും.
തെരഞ്ഞെടുപ്പ് 
പരിഷ്‌കരണം
 1. ഇലക്ഷന്‍ ബോണ്ട് സംവിധാനം നിര്‍ത്തലാക്കും
 2. ദേശീയ തെരഞ്ഞെടുപ്പ് ഫണ്ട് സ്ഥാപിക്കും.
 3. ഇല്കട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എ്ന്നിവ കൃത്രിമം കാണിക്കാന്‍ കഴിയാത്തവിധം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തും. 50 ശതമാനം വിവിപാറ്റ് യന്ത്രങ്ങള്‍ വോട്ടെണ്ണലിനൊപ്പം എണ്ണും.
 4. ദൂരദര്‍ശന്‍, റേഡിയോ എന്നിവ ഭരിക്കുന്ന പാര്‍ട്ടിയുടെ മാനദണ്ഡത്തിനനുസൃതമായി തെരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കും.
മാധ്യമ സ്വാതന്ത്രം
 1. സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കുന്നതിനും എഡിറ്റോറിയല്‍ സ്വാതന്ത്രം ഉറപ്പാക്കുന്നതിനുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ട് ഭേദഗതി ചെയ്യും.
 2. കുത്തകവല്‍ക്കരണ പ്രവണത അവസാനിപ്പിക്കും.
 3. സിനിമോട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യും
പ്ലാനിങ് കമ്മീഷന്‍
 1. നിലവിലെ നിതി ആയോഗ് പിരിച്ചു വിടും.
 2. അംഗ ബലം കുറഞ്ഞ പുതിയ പ്ലാനിങ് കമ്മീഷനെ നിയമിക്കും.
സ്ത്രീ ശാക്തീകരണം
 1. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പു വരുത്തുന്നതിനായുള്ള നിയമം ലോക്‌സഭയിലും രാജ്യസഭയിലും ആദ്യ സെഷനില്‍ തന്നെ കൊണ്ടു വരും.
 2. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം കൊണ്ടുവരുന്നതിനായി നിയമ ഭേദഗതി
 3. തുല്യ വേതന നിയമം
 4. സെസുകളില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍
 5. രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് തടയുന്ന നിയമം റദ്ദാക്കും.
 6. നൈറ്റ് ഷെല്‍ട്ടറുകള്‍, പൊതു ടോയ്‌ലറ്റുകള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവ സ്ഥാപിക്കും.
 7. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാധിക്രംമം തടയുന്നതിനുള്‌ള നിയമം പുനരവലോകനം ചെയ്യും.
 8. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതര കുറ്റകൃത്യങ്ങള്‍ അ്‌ന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം.
 9. വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും, ശൈശവ വിവാഹം നിരോധിക്കും.
 10. ഐ.സി.ഡി.എസ് വികസനം
ന്യൂനപക്ഷങ്ങള്‍, 
ഭാഷ ന്യൂനപക്ഷങ്ങള്‍
 1. മതന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പാക്കും.
 2. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്തും.
 3. എല്ലാ ഭാഷകളേയും പ്രോത്സാഹിപ്പിക്കും.
 4. ആംഗ്യഭാഷക്ക് പിന്തുണ നല്‍കും
 5. വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമം
 6. വഖഫ് പ്രോപ്പര്‍ട്ടീസ് നിയമം പുനരവതരിപ്പിക്കും
 7. അലീഗഡ്, ജാമിയ മില്ലിയ പോലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളെ അതേ രീതിയില്‍ സംരക്ഷിക്കും.
 8. ദേശീയ വനിതാ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നിവക്ക് ഭരണഘടനാ പദവി.
ആരോഗ്യം
 1. ആരോഗ്യ രംഗത്തിനായുള്ള ഫണ്ട് ഇരട്ടിപ്പിക്കും.
 2. ആരോഗ്യ പരിരക്ഷാ അവകാശ നിയമം കൊണ്ടു വരും
 3. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സൗജന്യ പൊതു ആശുപത്രി മാതൃക
 4. ദേശീയ, സംസ്ഥാന പാതകളില്‍ ട്രോമ എമര്‍ജന്‍സി സെന്ററുകള്‍
 5. ശിശുആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ വികസിപ്പിക്കും.
 6. മരുന്നു പരീക്ഷണം നിയന്ത്രിക്കുന്നതിനായുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കും.
 7. രോഗി-ഡോക്ടര്‍ അനുപാതം കുറക്കും.
 8. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ ഒരുവര്‍ഷത്തിനകം നികത്തും.
 9. ആശ പരിപാടി വികസിപ്പിക്കും.
 10. ദേശീയ മാനസികാരോഗ്യ നയം നടപ്പിലാക്കും.
വിദ്യാഭ്യാസം
 1. സ്‌കൂള്‍ വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റും.
 2. പൊതു വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ 12-ാം ക്ലാസ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം.
 3. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും. ജി.ഡി.പിയുടെ ആറു ശതമാനമായി വര്‍ധിപ്പിക്കും.
 4. എല്ലാ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കം.
 5. സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം വൊക്കേഷണല്‍ ട്രെയ്‌നിങ്.
 6. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ നടപ്പിലാക്കും.
 7. കോളജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സ്വയം ഭരണം.
 8. കൂടുതല്‍ യൂണിവേഴ്‌സിറ്റികള്‍.
 9. കൂടുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
 10. നീറ്റ് സംവിധാനം ഉടച്ചു വാര്‍ക്കും.
സാമ്പത്തിക നയങ്ങള്‍
2030ഓടെ ഇന്ത്യയെ ഇടത്തരം വരുമാനക്കാരുടെ രാജ്യമാക്കി മാറ്റുക ലക്ഷ്യം.
 1. ധനസ്ഥിരത. ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ കാണിച്ച അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.
 2. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ ബഹുമാനിക്കും.
 3. ഉയര്‍ന്ന അതിജീവന സാമ്പത്തിക വളര്‍ച്ച ഉറപ്പു വരുത്തും. ഇതിനായി നാലു മേഖലകളില്‍ തുല്യ പരിഗണനയോടെ ശ്രദ്ധയര്‍പ്പിക്കും.
 4. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് ഇടത്തരം കുടുംബങ്ങള്‍ക്കായി ആകര്‍ഷകമായ സമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിക്കും.
 5. നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. അമിത നികുതി ബാധ്യത, നടപടി ക്രമങ്ങളിലെ സങ്കീര്‍ണത എന്നിവ ഒഴിവാക്കും.
 6. നിക്ഷേപം. കാര്‍ഷികം, വ്യവസായം, സേവനം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം വര്‍ധിപ്പിക്കും.
 7. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങളും അധികാരത്തിലെത്തി മൂന്നു മാസത്തിനകം പുനഃപരിശോധിക്കും. ചുവപ്പുനാടയൊരുക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കും.
 8. വിദേശ വ്യാപാരം. വിദേശ വാണിജ്യ, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മൂന്നു മാസത്തിനകം പുനഃപരിശോധിക്കും.
 9. വായ്പ. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഗുണം ചെയ്യുന്ന തരത്തില്‍ സുതാര്യമായ വായ്പകളെ പ്രോത്സാഹിപ്പിക്കും.
 10. ജി.ഡി.പിയില്‍ ഉത്പാദന മേഖലയുടെ പങ്ക് അഞ്ചു വര്‍ഷം കൊണ്ട് 16 ശതമാനത്തില്‍നിന്ന് 25 ശതമാനത്തിലെത്തിക്കും. അതിനുള്ള നയ രൂപീകരണങ്ങളുണ്ടാകും.
 11. പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും. നവസംരംഭകര്‍ക്കുമേലുള്ള എയ്ഞ്ചല്‍ ടാക്‌സ് എടുത്തുകളയും. ഇന്ത്യയെ ഇന്നവേഷന്‍ ഹബ്ബാക്കി മാറ്റും.
 12. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10 കോടി ജനങ്ങളെക്കൂടി പട്ടിണിയില്‍നിന്ന് പുറത്തെത്തിക്കും. 2030ഓടെ രാജ്യത്തുനിന്ന് പട്ടിണി തുടച്ചുനീക്കും.
ആഭ്യന്തര സുരക്ഷ
 1. വര്‍ഗീയ, ജാതി സംഘര്‍ഷങ്ങള്‍ക്ക് കോപ്പു കൂട്ടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കും.
 2. സ്വയം പ്രഖ്യാപിത രക്ഷാ സംഘങ്ങളേയും സദാചാര പൊലീസ് സംഘങ്ങളേയും അടിച്ചമര്‍ത്തും.
 3. സംസ്ഥാനങ്ങളില്‍ പൊലീസ് സേനയുടെ അംഗബലവും സാങ്കേതിക ശേഷിയും വര്‍ധിപ്പിക്കും. സേനകളെ ആധുനിക വല്‍ക്കരിക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ നോക്കുന്നത് സംസ്ഥാന പൊലീസിന്റെ മുഖ്യ ചുമതലയാക്കി മാറ്റും.
 4. സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി ചെറുക്കും. ഇതിനായി നിയമങ്ങള്‍ കാര്യക്ഷമമാക്കും. ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കും.
 5. വര്‍ഗീയ കലാപങ്ങള്‍, ജാതി സംഘര്‍ഷങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വ്യാപക അതിക്രമങ്ങള്‍, ക്രമസമാധാന തകര്‍ച്ച എന്നിവക്ക് ജില്ലാ ഭരണകൂടങ്ങളെ പ്രാഥമിക ഉത്തരവാദികളാക്കും.
അതിര്‍ത്തി സുരക്ഷ
 1. രാജ്യാതിര്‍ത്തിയില്‍ സേനകളുടെ അംഗബലം വര്‍ധിപ്പിക്കും. ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി, അസം റൈഫിള്‍സ് എന്നിവയെ ശക്തിപ്പെടുത്തും. നൂതന സാങ്കേതിക വിദ്യയും അത്യാധുനിക ആയുധങ്ങളും സൈന്യത്തിന് നല്‍കും. നുഴഞ്ഞുകയറ്റം, അനധികൃത കുടിയേറ്റം, ലഹരിക്കടത്ത്, കള്ളക്കടത്ത് എന്നിവ തടയുന്നതിന് അതിര്‍ത്തി രക്ഷാ സേനകളെ പര്യാപ്തമാക്കും.
 2. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ബോര്‍ഡര്‍ പോസ്റ്റുകള്‍ സജ്ജമാക്കും. സൈനികര്‍ക്ക് നല്ല ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കും. ബോര്‍ഡര്‍ പോസ്റ്റുകള്‍ക്ക് ഇടയിലുള്ള അകലം കുറയ്ക്കും. ദുര്‍ഘട അതിര്‍ത്തി മേഖലകളില്‍ സൈനികരെ മൂന്നു മാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി വിന്യസിക്കില്ല.
 3. അതിര്‍ത്തിയില്‍, പ്രത്യേകിച്ച് ഇന്ത്യാ – ചൈനാ അതിര്‍ത്തിയില്‍ റോഡ്. പാലം തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
എക്‌സ് സര്‍വീസ്‌മെന്‍
 1. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കും.
 2. സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായി സൗജന്യമാക്കും. കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. ഇതിനു പുറമെ അനുയോജ്യമായ തരത്തിലുള്ള സാമ്പത്തിക സഹായവും അനുവദിക്കും.
ടൂറിസം
2018ല്‍ ഇന്ത്യ സന്ദര്‍ശിച്ചത് ഒരു കോടി വിദേശ സഞ്ചാരികളാണെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്. ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.
 1. ടൂറിസം, അനുബന്ധ വ്യവസായ വാണിജ്യ മേഖലകള്‍ക്കായി പ്രത്യേക നികുതി നയം ആവിഷ്‌കരിക്കും.
 2. ദീര്‍ഘകാലത്തേക്ക് ചുരുങ്ങിയ ചെലവില്‍ വായ്പ ലഭ്യമാക്കുന്നതിനായി ടൂറിസം ഡവലപ്‌മെന്റ് ബാങ്കിന് രൂപം നല്‍കും.
 3. ടൂറിസം മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും.
 4. സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനും സേവനം ചെയ്യുന്നതിനും യുവ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപടികള്‍ ആവിഷ്‌കരിക്കും.
 5. വിദേശ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ കൂടുതല്‍് പരിചയപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കും
 6. വിസ ഓണ്‍ അറൈവല്‍ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്കും കൂടുതല്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും.
പ്രവാസി ഇന്ത്യക്കാര്‍
 1. ബി.ജെ.പി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനരാരംഭിക്കും.
 2. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ തൊഴില്‍ സാഹചര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് മിഷന്‍ ഇന്ത്യ എബ്രോഡ് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും.
 3. പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍വകലാശാലകളിലും പ്രവേശനത്തിന് പ്രത്യേക സൗകര്യവും ഫീസ് ഇളവും പരിഗണിക്കും.
 4. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും.
ഫെഡറലിസം, കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍
 1. സംസ്ഥാനങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മികച്ച പരിഗണന നല്‍കും. കൂടുതല്‍ അധികാരങ്ങളും വിവഭങ്ങളും ലഭ്യമാക്കും.
 2. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന കേന്ദ്രമന്ത്രാലയങ്ങളുടെ വലിപ്പവും ആള്‍ബലവും വെട്ടിച്ചുരുക്കും. ഈ രംഗത്ത് സംസ്ഥാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കും.
ജുഡീഷ്യറി
 1. സുപ്രീംകോടതിയെ പൂര്‍ണമായി ഭരണഘടനാ കോടതിയായി പ്രഖ്യാപിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ഭരണഘടനാ വ്യാഖ്യാനം, ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവയില്‍ കോടതിക്ക് നേരിട്ട് ഇടെപടാന്‍ അവസരമൊരുക്കും.
 2. ഹൈക്കോടതികള്‍ക്കും സുപ്രീംകോടതികള്‍ക്കും ഇടയില്‍ അപ്പീല്‍ കോടതികള്‍ സ്ഥാപിക്കും. ആറ് കേന്ദ്രങ്ങളില്‍ മൂന്നു ജഡ്ജിമാര്‍ വീതമുള്ള ഒന്നിലധികം ബെഞ്ചുകളുള്ള അപ്പീല്‍ കോടതികള്‍. സുപ്രീംകോടതിയുടെ ജോലിഭാരം ലഘൂകരിക്കും.
പട്ടികജാതി, പട്ടിക 
വര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍
 1. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യവും അവസരവും ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനായി തുല്യാവസര കമ്മീഷന് രൂപം നല്‍കും.
 2. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞികിടക്കുന്ന സംവരണ തൊഴില്‍ അവസരങ്ങള്‍ 12 മാസത്തിനകം നികത്തും.
 3. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ സംവരണം ഉറപ്പാക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരും.
 4. എസ്.സി, എസ്.ടി മേഖലകള്‍ക്കായി പ്രത്യേക വികസന പദ്ധതികള്‍. പ്രത്യേക ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍.
 5. നിലവില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന രാജീവ് ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് ഒ.ബി.സി വിഭാഗക്കാര്‍ക്ക് കൂടി ലഭ്യമാക്കും.
 6. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാരെ കൂടുതല്‍ മത്സരക്ഷമരാക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ ഇവര്‍ക്ക് പ്രത്യേക ഇംഗ്ലീഷ് ക്ലാസുകള്‍ ഏര്‍പ്പെടുത്തും.
 7. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം കൊണ്ടുവരുന്നതിന് നിയമ നിര്‍മാണം നടത്തും.
 8. ആദിവാസികളുടെ വരുമാനവും ജീവിതോപാധികളും മെച്ചപ്പെടുത്തുന്നതിന് നോണ്‍ ടിമ്പര്‍ ഉത്പാദന ദേശീയ കമ്മീഷന് രൂപം നല്‍കുകയും വന വിഭവങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുകയും ചെയ്യും.
തദ്ദേശ സഭകള്‍
 1. തദ്ദേശ സഭകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥ എടുത്തുകളയും.
 2. ജി.എസ്.പി നികുതി വരുമാനത്തിന്റെ പങ്ക് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും.
 3. ഗ്രാമ സഭകളുടെ പങ്കും അധികാരവും വിപുലപ്പെടുത്തും. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഗ്രാമസഭ ചേരുന്നത് നിര്‍ബന്ധമാക്കും.
ജമ്മുകശ്മീര്‍
 1. കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ജമ്മുവും കശ്മീരും ഉള്‍പ്പെടുന്ന മേഖലകളുടെ പ്രശ്‌നങ്ങളെ പ്രത്യേകം അഡ്രസ് ചെയ്യും.
 2. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കും. നുഴഞ്ഞുകയറ്റം തടയും. ബി.എസ്.എഫിനെ ശക്തിപ്പെടുത്തും. സൈന്യത്തിന് പുതിയ ആയുധങ്ങളും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാക്കും.
 3. സായുധ സേനാ വിന്യാസം പുനഃപരിശോധിക്കും. നുഴഞ്ഞുകയറ്റം തടയുന്നതിന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കും.