ഇളം തെന്നല്‍( കവിത )




അറിഞ്ഞിരുന്നില്ല  ഞാന്‍ നിന്നുള്ളിലെ  പ്രണയം
നിന്‍റെയീ സ്പര്‍ശനമെല്‍ക്കും വരെ
ഒരു കുളിര്‍കാറ്റിന്‍റെ കൊഞ്ചലോടെ
നീയെന്‍ ചാരെ  അണയും വരെ ,.,.
ഒഴുകി  അണ യുമൊരു പൊന്‍ ചിരാതു  നീ
പ്രണയ  വല്ലരിയില്‍  തളിരിട്ടു  നില്‍ക്കുമീ
മധുര  സ്വപ്‌നങ്ങള്‍  തന്‍  സാപല്യമേ,
സായംസന്ധ്യയില്‍  വിടരാന്‍ കൊതിക്കുന്ന
നിശാ ഗന്ധിയായ്  നീ വന്ന നേരം
സ്വര്‍ണ്ണചിരാതിലെ  മോഹ മല്‍ഹാറുകള്‍
പാലൊളി വിതറുമീ  സ്നേഹത്തിന്‍  താഴ്വരയില്‍
മഴമുഖി ലിന്‍ തേരിലേറി  ഒരു കുളിര്‍ തെന്നലായ്
നീയണയുന്ന  നേരവും.
ഒരു കുളിര്‍ക്കാറ്റിന്‍  തലോടലില്‍  ഞാനിന്നു
അറിയാതലിഞ്ഞു പോയി
പ്രണയ വര്‍ണ്ണങ്ങള്‍ പൂക്കുമീ  താഴ്വര
എന്‍ ഹൃത്തിലാകെ  നിറഞ്ഞു പോയി
പുലരിതന്‍ മാറിലെ മണി വീണ കമ്പികളില്‍
ശ്രുതി മീട്ടാന്‍ നീളുമെന്‍ കൈ വിരലുകള്‍
അതിലോലമായ് പടരുമീ സുഖ നിര്‍വൃതിയില്‍ ഞാന്‍
അതിഗാഡ മായ് നിന്നെ പുണരുന്ന വേളയില്‍ .,.,.,
നിന്‍റെ ചൊടികളില്‍ ഞാന്‍ കണ്ടു നാണത്തിന്‍
ചേലുള്ള ഇശലിന്‍റെ കവിതകള്‍ .,.,.
-----------------------------
ആസിഫ്  വയനാട്
,.,സ്നേഹപ്രഭാതം .,.,.

Comments

  1. അങ്ങനെ അറിയാതെ ഇശലായി പെയ്യട്ടെ

    ReplyDelete
  2. താങ്ക്സ് ഷാജു ഭായ് ,.,.,.

    ReplyDelete
  3. താങ്ക്സ് വര്‍ഷ .,.,.

    ReplyDelete
  4. ഒരു കുളിര്‍ക്കാറ്റിന്‍ തലോടലില്‍ ഞാനിന്നു
    അറിയാതലിഞ്ഞു പോയി
    പ്രണയ വര്‍ണ്ണങ്ങള്‍ പൂക്കുമീ താഴ്വര
    എന്‍ ഹൃത്തിലാകെ നിറഞ്ഞു പോയി

    .....
    പ്രണയ ഗീതം മനോഹരമയി പെയ്യട്ടെ



    ReplyDelete
  5. താങ്ക്സ് ഷാഹിത ഇത്ത .,.,.,.

    ReplyDelete

Post a Comment