ലേഖനം,.,., റാംസിസ്- II ( ഫിര്‍ഔന്‍)
ബി. സി. 1301 മുതല്‍ 1235 വരെ ഈജിപ്ത് ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ് രാംസെസ്സ് രണ്ടാമന്‍ എന്ന ഫിര്‍ഔന്‍. മഹത്തായ ഗൃഹം പെറോ എന്ന വാക്കില്‍ നിന്നാണ് ഫറവോ എന്ന വാക്ക് ഉണ്ടായത്. അതിക്രൂരമായ മര്‍ദ്ദന മുറകളിലൂടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. താന്‍ ദൈവം ആണെന്ന് സ്വയം അവകാശപ്പെട്ടാണ് അവര്‍ ജനങ്ങളെ ഭരിച്ചിരുന്നത് .ഇത്രയും ക്രൂരന്‍ ആയ ഒരു ഭരണാധികാരി ലോകത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.
കൃസ്ത്യന്‍ മത ഗ്രന്ഥ മായ പഴയ നിയമ പുസ്തകം എന്നറിയപ്പെടുന്ന ഉല്പത്തി ,പുറപ്പാടു എന്നിവയില്‍ ഇതേ കുറിച്ച് വെക്തമാക്കിയിട്ടുണ്ട്. കൂട്ടത്തില്‍ ഒരു കാര്യം കൂടി ഉണര്‍ത്തട്ടെ ബൈബിളില്‍ പറഞ്ഞിരിക്കുന്ന എല്ലാ പ്രവാചകന്‍ മാരെയും ഇസ്‌ലാം ബഹുമാനിക്കുന്നുണ്ട് . ഞാനിത് എടുത്തു പറയാന്‍ കാരണം പലരും ഇന്നു പലതരത്തില്‍ പരസ്പരം തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നു.കുറ്റപ്പെടുത്തുന്നു .എല്ലാ മതങ്ങളും പറയുന്നതും പഠിപ്പിക്കുന്നത് ഏക ദൈവ വിശ്വാസമാണ്. പിന്നെ ഒരു മുതലാളി ഉണ്ടാവുമ്പോള്‍ അവര്‍ക്ക് സേവകര്‍ ഉണ്ടാവുക എന്നത് സോഭാവികം ആണ്. പലകാര്യങ്ങളും നമുക്ക് നേരിട്ട് പറയാന്‍ കഴിഞ്ഞു ഇന്നു വരില്ല അതുപോലെ തന്‍റെ ഇഷ്ട ഭ്രുത്യന്മാര്‍ മുഖേന കേള്‍ക്കുമ്പോള്‍ അത് കൂടുതല്‍ സ്വീകാര്യമായെക്കാം. അതവിടെ നില്‍ക്കട്ടെ.
ഇനി ഫറവോയെ ബൈബിളില്‍ വിവരിചിരിക്കുനത് ഒന്ന് കാണാം ഉല്പത്തി പുസ്തകത്തില്‍പറഞ്ഞിരിക്കുന്നത് അബ്രാഹാമിന്റെ മകന്‍ ഇസഹാക്ക്.,.,മകന്‍ യാക്കൂബ് .,.മകന്‍ ജോസഫ് മകന്‍ മോശ.. ഇവരെ ഏകദൈവ വിശ്വാസം പ്രചരിപ്പിക്കാനും ഇസ്രായിലിനെ രക്ഷിക്കാന് മായി ഫറവോയുടെ അടുത്തേക്കയച്ചു എന്നാണ്.വി ഖുര്‍ആന്‍ അത് പറയുന്നതും കേള്‍ക്കുക .ഏകദൈവമായ അല്ലാഹുവില്‍ വിശ്വസിക്കാനും, അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും ഉപദേശിക്കാനായി, പ്രവാചകനായ മൂസാനബി(അ) യെ, അല്ലാഹു ഫിര്‍ഔന്റെ അടുക്കലേക്കയച്ചു. ഫിര്‍ഔന്‍ വിശ്വസിച്ചില്ല. താനല്ലാതെ, തന്റെ ജനങ്ങള്‍ക്ക് വേറെ ഒരു രക്ഷിതാവില്ല എന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ മൂസാനബി(അ)യേയും അനുയായികളേയും വധിക്കാനായി പരിവാരങ്ങളുമായി പുറപ്പെട്ടു.
മൂസാനബി(അ) യ്ക്കും അനുയായികള്‍ക്കും രക്ഷപ്പെടാനായി ചെങ്കടല്‍ പിളര്‍ത്തി അതിനു നടുവിലൂടെ അല്ലാഹു വഴിയൊരുക്കി. അവര്‍ മറുകരയിലെത്തിയപ്പോള്‍, അവരെ പിന്തുടര്‍ന്നുവന്ന ഫിര്‍ഔനേയും പരിവാരങ്ങളേയും ശിക്ഷിക്കാന്‍, ചെങ്കടലിനെ അല്ലാഹു പൂര്‍വ്വസ്ഥിതിയിലാക്കി. താന്‍ മരിക്കാന്‍ പോകുന്നു എന്നറിഞ്ഞ ഫിര്‍ഔന്‍ അപ്പോള്‍ അല്ലാഹുവിനെ അംഗീകരിക്കുകയും, തന്നെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ ഫിര്‍ഔനോട് പറഞ്ഞവാചകങ്ങള്‍ അല്ലാഹു ഖുര്‍ആനിലൂടെ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കൂ. 'ഇന്ന് നിന്റെ ശവം മാത്രമേ നാം രക്ഷപ്പെടുത്തൂ. പിന്നാലെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമാകണം. ജനങ്ങളധികവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണല്ലോ'. (ഖുര്‍ആര്‍ 10:9192).
ഇതില്‍ നിന്നെല്ലാം നാം ഒരു കാര്യം മനസ്സില്‍ ആക്കണം പരസ്പരം കുറ്റപ്പെടുതുന്നത്തിനും പഴിചാരുന്നതിനും മുന്‍പ് ഏതു കാര്യവും നമ്മള്‍ ഒന്ന് സ്വയം പഠിക്കുന്നത് നല്ലതാണ് .അല്ലാഹു ഫിര്‍ഓനെ ശപിച്ചത് കാണുക നിന്നെ ഭൂമിയില്‍ ഒരാളും സ്വീകരിക്കില്ല വെള്ളമോ ,തീയോ മണ്ണോ ഒന്നിനും നിന്നെ ഉള്‍കൊള്ളാന്‍ ആവില്ല ,അതിന്നും ദൈവ നിക്ഷേധികള്‍ക്ക് ഒരു പാടമായി നിലനില്‍ക്കുന്നു ആ സത്യം .
ദൈവീക ഗ്രന്ഥ്ങ്ങള്‍ക്ക് അതിന്‍റെതായ ശക്തിയും കഴിവും ഉണ്ട് കാരണം ചെങ്കടലില്‍ ഇത്ര അടി താഴെ ഫറവോയുടെ ശരീരം ഉണ്ട് എന്നും അതിനു യാതൊന്നും സംഭവിച്ചിട്ടില്ല എന്നും ഇത്ര വെക്തമായി പറയണമെങ്കില്‍ ഒന്ന് ചിന്തിച്ചു കൂടെ നമുക്കും .
നമുക്കൊക്കെ ദൃഷ്ടാന്തമാകാന്‍ വേണ്ടി അല്ലാഹു കാത്തുസൂക്ഷിച്ച ഫിര്‍ഔന്റെജഡം 1898-ല്‍ ചെങ്കടലില്‍നിന്ന് കണ്ടെടുത്തു. 3116 വര്‍ഷങ്ങള്‍ കടലില്‍ കിടന്നിട്ടും ചീഞ്ഞുപോവുകയോ മത്സ്യം തിന്നുകയോ ചെയ്യാതിരുന്ന ഈ ജഡം ഇന്ന് ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും യാതൊരു കേടും കൂടാതെ അല്ലാഹു അതിനെ കാത്തുസൂക്ഷിക്കുന്നു. ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഫിര്‍ഔന്‍റെ ജഡം മമ്മിയല്ല എന്നതാണ്. അല്ലാഹുവിന്റെ കഴിവും ഖുര്‍ആന്റെ അമാനുഷികതയും ബോധ്യപ്പെടാന്‍ ഇതില്‍പരം ഒരുദാഹരണം ആവശ്യമുണ്ടോ?ഇതൊന്നു ഇങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ചില പോസ്റ്റുകളും കമെന്റുകളും ആണ്.ജനങ്ങള്‍ ഏതു പലരില്‍ നിന്നും കേട്ട് കേട്ട് മടുത്ത വിഷയം ആണ് എങ്കിലും മത സൌഗാര്‍ത്ഥം നശിക്കാതിരിക്കാന്‍ പരസ്പരം മനസ്സിലാക്കുക എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാന്‍ ശ്രമിക്കുക .
ഫിര്‍ഔന്റെ ജഡവും, അല്ലാഹു നശിപ്പിച്ച നാടുകളുടെ അവശിഷ്ടങ്ങളും മറ്റും കാണിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന 'ഖുര്‍ആനിന്റെ ചരിത്രഭൂമികളിലൂടെ' എന്ന വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
http://www.youtube.com/watch?v=fhFRGdyHYlA
ആസിഫ് വയനാട്
ചരിത്രപരമായ എന്തും എനിക്ക് ഇഷ്ട്ടമാണ്.. ഈ ലേഖനവും ഇഷ്ട്ടമായി... ആശംസകള്‍,,,
ReplyDeleteഒരു ചെറിയ ശ്രമം മാത്രം റോബിന്‍ ഭായ് .,.കൂടുതല്‍ വിവരിച്ചാല്‍ അത് വായിക്കുന്നവര്‍ക്ക് ആരോജകമായാലോ എന്ന് കരുതി ചുരുക്കി എഴുതിയതാണ് ,.,.,.
ReplyDeleteനല്ല ഗൃഹപാഠം ചെയ്തിട്ടുണ്ടല്ലോ.. കുറഞ്ഞ വരികളില്‍ കൂടുതല്‍ വിവരണം.. :)
ReplyDeleteഇത് വിവരിച്ചാല്‍ ബ്ലോഗര്‍മാര്‍ ഓടിച്ചിട്ട് ഇടിക്കും അതിനാല്‍ വളരെ ചുരുക്കിയതാണ് താങ്ക്സ് സംഗീത് .,.,വരവിനും അഭിപ്രായത്തിനും .,.,.,
ReplyDeleteചിത്രം കൊള്ളാം ചരിത്രം അവതരിപ്പിച്ചത് നന്നായി ഞാന്‍ ഇതൊക്കെ മുസ്ലിയാര്‍ വയള്പറഞ്ഞിട്ടും,ബുക്കില്‍ നിന്നും പിന്നെ ഖുരാനിലും കുറെ അറിയാന്‍ ശ്രമിച്ചിട്ടുണ്ട് ? ഈ ഉധ്യമത്തിനു ആശംസകള്‍ നേരുന്നു ?ചരിത്രത്തിലേക്ക് വായനക്കാരെ കൊണ്ട് പോയതിനു,
ReplyDeleteഒരു ചേഞ്ച് ആകട്ടെ എന്ന് കരുതി ഭായ് കാരണം ഭൌതിക ജീവിതത്തിനിടക്ക് ഇച്ചിരി ചരിത്രവും ആവട്ടെ എന്ന് കരുതി ,.,.,.നന്ദി വായനക്കും അഭിപ്രായത്തിനും ,.,.,
ReplyDeleteമറ്റുള്ള കാര്യങ്ങളൊക്കെ വായിച്ചു മനസ്സിലാക്കി. ആ മമ്മിയുടെ ചിത്രങ്ങൾ ആദ്യായിട്ടാട്ടോ ഞാൻ കാണുന്നത്,നന്ദി.
ReplyDeleteഞാനാ ലിങ്ക്സ് കാണട്ടെ.
ആശംസകൾ.
ചില പുതിയ വിവരങ്ങള്‍ ..
ReplyDeleteലേഖനം കൊള്ളാം
താങ്ക്സ് വേണുവേട്ടാ ഒരു ശ്രമം ,..,പിന്നെ ഇത് മലയാളമനോരമ ഓണ്‍ ലൈന്‍ ബ്ലോഗിലും ,സംവാദം വിക്കിപീഡിയയില്‍,.എന്‍റെ പെരില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് ,.,.,നന്ദി വേണുവേട്ടാ വരവിനും അഭിനന്ദനത്തിനും .,.,.
ReplyDeleteഇതൊക്കെ പുതിയ വിവരങ്ങള്‍ ആണല്ലോ. റിസര്‍ച്ച് ചെയ്യേണ്ട വിഷയങ്ങള്‍ ആണ്. ശാസ്ത്രം ഇതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നാന്നയേനെ.
ReplyDeleteനന്നായി പഠിച്ച് എഴുതിയിട്ടുണ്ട്,,, കൂടുതലും പുതിയ വിവരങ്ങള്‍ ആയിരുന്നു.. ആശംസകള്‍ ആസിഫ്...
ReplyDeleteഈ ഈജിപ്ഷ്യന്‍ സ്റ്റോറി വളരെ ദീര്‍ഘമുള്ളതാണ് അതിന്‍റെ ശാസ്ത്രീയ സത്യങ്ങള്‍ പല അമേരിക്കന്‍ ശാസ്ത്രഞ്ജന്‍ മാരും പഠനവിധേയം ആക്കിയിട്ടുണ്ട് .,.,കാരണം യാതൊരു വിധ രാസവസ്തുക്കളും ഇല്ലാതെയാണ് ഈ ശരീരം മ്യുസിയത്തില്‍ സൂക്ഷിച്ചു വച്ചിട്ടുള്ളത് .അത് ,.,.,ഇന്നു ലോകം നേരിട്ട് കണ്ടു ബോധ്യപ്പെടുകയും ചെയ്യുന്നു ,.,.ഇനിയും നീട്ടി എഴുതിയാല്‍ അത് ആരോജകം ആവും എന്നൊരു തോന്നല്‍ .,.,നന്ദി ശ്രീജിത്ത് & മനോജ് ഭായി ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ,.,.,
ReplyDeleteമമ്മി റിട്ടേണ്‍സ്
ReplyDeleteചരിത്രം കൊള്ളാട്ടോ
ഇനിയും ചരിത്രങ്ങളും മറ്റും എഴുതാന്‍ ശ്രമിക്കൂ വായിക്കാന്‍ ആളുണ്ടല്ലോ എന്തേ ?
ReplyDeleteഇത് കടലിൽ നിന്നും കണ്ടെത്തിയ ജഡമല്ലെ അതിനെ മമ്മിയുടെ ഗണത്തില്‍ പെടുത്താന്‍ ആവില്ല എന്നാണ് കരുതുന്നത് അജിത് ഏട്ടാ,.,ഉദാ: 3116 വർഷം മൃതദേഹം ഒരു നാശവുംകൂടാതെ കടലിൽ കിടന്നു.1881 ചെങ്കടലിൽ നിന്നുകിട്ടിയ ഈ മൃതദേഹം ,ഞാന്‍ ഇപ്പോള്‍ ഒരു വര്‍ക്കില്‍ ആണ് എല്ലാ മത ഗ്രന്ഥങ്ങളും ഉള്‍കൊള്ളിച്ചു ഒരു പഠനം ബൈബിള്‍ ,ഖുറാന്‍ ഭഗവത്ഗീത ,ഉപനിഷത്തുകള്‍ ഇവയെല്ലാം ,.,ഉള്‍ കൊള്ളിച്ചുള്ള ഒരു ചെറിയ പഠനം .,.,.നന്ദി അജിത് ഏട്ടാ&ഇംതിയാസ് ഭായ് .,.,പ്രോത്സാഹനത്തിനും അഭിപ്രായത്തിനും ,.
ReplyDeleteവളരെ നല്ല ശ്രമം അഭിനന്ദനം ആസിഫ്. ഇത്തരം ലേഖനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു
ReplyDeleteനല്ലൊരു കുറിപ്പ്
ReplyDeleteതാങ്ക്സ് നിസാര്‍ & റിനി ഭായി ,.,.വരുന്നുണ്ടോന്നു .,.ഒരു ബുക്ക് കിട്ടാനുണ്ട് ഈശോപനിഷത്ത്,വിശ്വ ദര്‍ശനങ്ങള്‍ .,.,.നന്ദി ഈ തിരക്കിനിടയിലും വന്നതിനും വായനക്കും അഭിനന്ദനത്തിനും,.,.,.,
പുതിയ അറിവുകൾ ചരിത്രത്തിൽ നിന്നും.നന്നായി അവതരിപ്പിച്ച് ഈ ലേഖനം നന്നായി.എല്ലാ ആശംസകളും.
ReplyDeleteവളരെ നന്ദിയുണ്ട് ചന്തുവേട്ടാ ഒരു വികലമായ ശ്രമം എഴുതാന്‍ ,അപ്പോള്‍ കേട്ടു മടുത്ത വിഷയത്തില്‍ നിന്നും ഒന്ന് വഴുതി മാറി നോക്കിയതാണ് .പൈങ്കിളിക്കഥകള്‍ മാത്രം ഇഷ്ടമാവുന്ന ഇക്കാലത്ത് .,.ഇടക്കൊക്കെ ഒരു ചേഞ്ച് അനിവാര്യമാണെന്ന് മനസ്സ് പറയുന്നു .അങ്ങയെപ്പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്നെപ്പോലുള്ളവരുടെ ചവിട്ടു പടികള്‍ .,.,
ReplyDeleteHis story!!
ReplyDelete