പ്രണയ മഴ
ആത്മാവ് പ്രണയമാണെന്ന് നീ എന്നോട്
മൃദുവായ് പലകുറി ചൊല്ലി ,
സ്വര്‍ണ ചിരാതുകള്‍ മൂകമായി തെങ്ങുമീ
മനസ്സിലെ മാറാപ്പിനുള്ളില്‍ .
നിന്‍ കണ്കോണീനുലുള്ളിലെ അനുരാഗ
സ്പന്ധനമോഴുകി യെത്തുന്നു എന്നുള്ളില്‍
ഹൃദയത്തില്‍ നിന്നിറ്റിറ്റു വീഴുമീ വാക്കുകള്‍
ഒരു കവിത മഴയായി പോഴിയാം .
ഒരു മഴത്തുല്ള്ളിയായി പൊഴിയാന്‍ കൊതിച്ചു ഞാന്‍
ഈ മൂക രാവിന്റെ മാറില്‍
ഒരു രാഗ ശ്രുതിയായി തഴുകി കടന്നുപോയ്
ഒരു കുളിര്‍ ത്തെന്നലായ് വീണ്ടും .
ആ കുഞ്ഞിളം തെന്നലിന്‍ ചുണ്ടിലും കണ്ടു ഞാന്‍
ഒരു നാണത്തിന്‍ പ്രേമ സ്വരൂപം ,
അനുരാഗ വിവശനായി തഴുകാന്‍ കൊതിച്ചു ഞാന്‍
അറിയാതെയെന്‍ കൈകള്‍ നീട്ടവെ .
ആത്മാവ് പ്രണയ മാണെന്ന് നീ എന്നോട്
മൃദുവായ് പലകുറി ചൊല്ലി ,
കണ്‍കളില്‍ കണ്‍കളില്‍ നോക്കി മയങ്ങുന്ന
നോവിന്റെ നൊമ്പരം നെഞ്ചില്‍ .
മഴ വന്നു ചോര്‍ന്നോരാ രാവിന്റെ മാറീല്‍
രാപ്പാടി മെല്ലെ മയങ്ങീ ,
സ്വപ്‌നങ്ങള്‍ വര്‍ണങ്ങള്‍ വാരി വിതറുന്ന
നിദ്ര തന്‍ മാറാപ്പിനുള്ളില്‍.,.,
ആസിഫ് വയനാട് .
നന്നായിഹട്ടുണ്ട് ആസിഫ്, മൃദു എന്ന് ആക്കൂ അക്ഷര തെറ്റുകള്‍ കവിതകളില്‍ ഒഴുക്ക് നഷ്ടപ്പെടുത്തും
ReplyDeleteഒഴുക്കുള്ള വായനാ സുഖം ലഭിക്കാത്ത പോലെ..
ReplyDeleteപലയിടത്തും വാക്കുകൾ ചിതറി കിടക്കുന്ന പോലെ..
ആശംസകൾ ട്ടൊ..!
DHA, ധ.ഇതാണ് വരുന്നത് , അത് എത്രയായിട്ടും കിട്ടുന്നില്ല .,.,.ഞാന്‍ തിരുത്ഹാന്‍ ശ്രമിക്കുന്നുണ്ട് ,.,.,നന്ദി നിധീ ഭായ് .,.,
ReplyDeleteനന്ദി വര്‍ഷിണി .,.വായനക്കും അഭിപ്രായത്തിനും .എനിക്കും ഒരു ഫീല്‍ കിട്ടിയില്ല .,.,
ReplyDeleteകവിത നല്ല മൂഡുള്ളതാണു. നല്ല ചിത്രവും..
ReplyDeleteഅക്ഷരതെറ്റുകള്‍ കവിതയുടെ സര്‍വ്വ സുഖവും നശിപ്പിക്കും. പോസ്റ്റ് ചെയ്യുന്നതിനുമുന്നേ ഒരാവര്‍ത്തി വായിച്ചു തെറ്റുകള്‍ തിരുത്തിക്കൂടേ...
അക്ഷരങ്ങള്‍ എത്ര നോക്കിയിട്ടും കിട്ടുന്നില്ല ശ്രീ ,.,.മംഗ്ലീഷ് കുറെ .,.മലയാളം ഫോണ്ട് ദൌന്ലോടെ ചെയത് നോക്കി ഗൂഗിള്‍ മുതല്‍ വരമൊഴി തുടങ്ങിയവ ,.,ഒന്നും കൃത്യമാവുന്നില്ല .,.താങ്ക്സ് .
ReplyDelete