സ്ത്രീ ഒരു വിചിന്തനം


              


ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടിവരുന്നു . ഓരോ മണിക്കൂറിലും പലയിടങ്ങളിലും  സ്‌ത്രീകളെന്ന നിലയില്‍ പലതരത്തിലുള്ള അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാകുന്നു. അപരിചിതരില്‍ നിന്നുമുതല്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വരെ സ്‌ത്രീകള്‍ക്ക്‌ ചൂഷണങ്ങളും അക്രമങ്ങളും സഹിക്കേണ്ടിവരുന്നു. നമ്മുടെ ഇന്ത്യയില്‍ ചില സ്ത്രീകള്‍ പ്രസവം എന്ന മഹനീയമായ  കര്‍മ്മം പോലും പണത്തിനു വേണ്ടി ദൃശ്യ വല്‍ക്കരിക്കാന്‍ തയ്യാറായ  സാഹചര്യം. അതാണെന്നെ ഈ അവലോകനത്തിന് പ്രേരിപ്പിച്ചത് ,.അതുപോലെ ഒരു ദിനം പിറവികൊള്ളുന്നത് ഒന്നര വയസുള്ള കുട്ടിയെപോലും  ലൈംഗിക പീഡനത്തിനു ഇരയാക്കി എന്ന നിഷ്ടൂരമായ വാര്‍ത്തയോടെയാണ്.അല്ലെങ്കില്‍ സ്വന്തം കുഞ്ഞിനെ അച്ഛന്‍ പീഡിപ്പിച്ചു അമ്മ മകളെ കാമുകന് കാഴ്ചവച്ചു .നാലുയുവാക്കള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു .പലപ്പോഴും ഇതിനെല്ലാം പിറകില്‍ ഒരു സ്ത്രീയുടെ കൈകള്‍ ഉണ്ടെന്നറിയുമ്പോള്‍  നമ്മള്‍ക്ക് ലജ്ജിക്കാതിരിക്കാന്‍ ആവുമോ ?

ഇതിനിടയില്‍  മയാമോഹിനി എന്നൊരു  സിനിമ പുറത്തുവന്നു അതില്‍ ചില രംഗങ്ങള്‍  തീര്‍ത്തും അപലനീയമാണ്  കുടുംബത്തോടൊപ്പം  ഇതു കണ്ടിറങ്ങുമ്പോള്‍ കുട്ടികള്‍  ചില സംശയങ്ങള്‍  ചോദിച്ചേക്കാം  അതിനു മറുപടികൊടുക്കാനും  നമ്മള്‍ മറക്കരുത് ,അത് നമ്മുടെ ബാദ്ധ്യതയാണ് .അതവിടെ നിക്കട്ടെ എന്ന് നമ്മുടെ സമൂഹത്തില്‍  സ്ത്രീകളോടുള്ള കുറ്റകൃത്യങ്ങള്‍  കൂടി വരുന്നതിന്‍റെ  യാതാര്‍ത്ഥ കാരണം നമ്മുടെ നിയമ സംഗിതയിലെ പഴുതുകള്‍ അല്ലെ ?നിയമത്തിനോടുള്ള ഭയക്കുറവു  എന്ത് ചെയ്താലും എത്രയോക്കയെ വരാനുള്ളൂ എന്നാ തിരിച്ചറിവ്  അത് കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നു .സ്ത്രീകള്‍ സമൂഹത്തിന്റെ മഹനീയമായ സമ്പത്താണ്‌ എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ .ആ സ്ഥാനം നമുക്കവര്‍ക്ക് കൊടുത്തുകൂടെ ? സാഹചര്യങ്ങള്‍ ആണ് ഒരാളെ തെറ്റിലേക്ക് വലിച്ചിഴക്കുന്നത് ,ഒരാണിന്റെ തന്റേടം ഇല്ലായ്മയും ഒരു പെണ്ണിനെ തെറ്റുകള്‍ക്ക് പ്രേരിപ്പിക്കാം ,ഭര്‍ത്താവ് ആണത്തം  ഉള്ളവന്‍ ആയിരുന്നെങ്കില്‍ ആ സ്ത്രീ തന്റെ പ്രസവം ഷൂട്ട്‌ ചെയ്യാന്‍ അനുവദിക്കില്ലായിരുന്നു .ഈ പ്രശ്നം അവന്‍റെ  വീഴ്ചയാണ് .സെന്‍സര്‍ ബോര്‍ഡ് എന്ന ഒരു പോംവഴി  പിന്നീടുള്ള കടമ്പയാണ് ,ഫോട്ടോയെടുക്കാന്‍ കിടന്നു കൊടുത്തിട്ട് പിന്നെന്തു  സെന്‍സര്‍ .,., 

ഇവിടെയാണ് ഓസ്ക്കാർ വൈൽഡിന്‍റെ  വാക്കുകള്‍ രസകരമായി തോന്നുന്നത്  ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയുമായിട്ടാണ്. പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും, പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും.ഇതു സത്യമാവുമോ അങ്ങനെ ചിന്തിച്ചാല്‍ നീശെയുടെ വാക്കുകള്‍ നമുക്ക് അന്ഗീകരിക്കേണ്ടി വരും (ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ) ആണെന്ന് തെളിയിക്കുന്ന  ചില സംഭവങ്ങള്‍ ആണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. പ്രകൃതം, നിരന്തരം നിർഗളിക്കുന്ന സ്നേഹവായ്പ്‌, നുരഞ്ഞുപൊങ്ങു ന്ന വൈകാരികത...ഇതെല്ലാംതന്നെ സ്ത്രീമനസ്സ്‌ വികാരപ്രധാനമാണെന്ന്‌ എന്‍റെ ഭാഷ്യം .ഇനി ചില ഹൈന്ദവ ഹൃന്ദങ്ങള്‍ സ്ത്രീയെ കുറിച്ച് പറഞ്ഞിരുന്നല്ലോ അതെന്താണെന്ന് നോക്കാം. പിതാരക്ഷതി കൗമാരേ ഭർത്താരക്ഷതി യൗവനേ രക്ഷന്തി സ്ഥാവിരേ പുത്രാ നഃ സ്ത്രീ സ്വാതന്ത്ര്യ മർതി (9:3 ) (കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധ്യക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യം അർഹിക്കുന്നില്ല). ( ഭഗവദ്ഗീത ) സ്ത്രീകളെ അധമകളായാണ്‌ ഗണിച്ചിരിക്കുന്നത്‌. മാംഹി പാർഥ വ്യാപാശ്രിത്യ യേള പിസ്യൂഃ പാപയോനയഃസ്‍്ര തീയോ വൈശ്യാസ്തഥാ ശൂദ്രസ്തേള പിയാന്തി പരാം ഗതിം (9:32). (അർജുനാ, സ്ത്രീകൾ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ പാപയോനിയിൽ ജനിച്ചവരായിരുന്നാലും എന്നെ ശരണം പ്രാപിച്ചാൽ പരമഗതി പ്രാപിക്കുന്നു) സ്ത്രീ പൂജിക്കപ്പെടണമെന്ന്‌ പഠിപ്പിച്ച മനുസ്മൃതിയുടെ ഉപദേശം അവൾക്ക്‌ ഒരു കാരണവശാലും യാതൊരു രീതിയിലുമുള്ള സ്വാതന്ത്ര്യം നൽകരുത്‌ എന്നായിരുന്നു.
ഋഗ്വേദം 10:95:15) ഉപനിഷത്തുകളാകട്ടെ സ്ത്രീയെക്കുറിച്ച്‌ തികച്ചും പ്രതിലോമകരമായ വീക്ഷണമാണ്‌ വെച്ചു പുലർത്തുന്നത്‌. ലോകത്തുള്ള സകലവിധ ദുഃഖത്തി‍ന്‍റെയും കാരണം സ്ത്രീയാണ്‌. സർവദോഷങ്ങളുടെയും പേടകമായ നാരി നരകാഗ്നിയിലെ ഇന്ധനമാണ്‌. യാജ്ഞവൽക്യോപനിഷത്തിലെ ഏതാനും സൂക്തങ്ങൾ കാണുക. ജ്വലനാ അതി ദൂര്യോപി സരസാ അപി നീരസാഃസ്‍്ര തീയോ ഹി നരകാഗ്നീനാ മിന്ധനം ചാരുദാരുണാം (ശ്ളോകം16) (വളരെ ദൂരെ വെച്ചുതന്നെ ദഹിപ്പിക്കുന്നവളും സരസയാണെന്നു തോന്നുമെങ്കിലും രാസഹീനയും നരകാഗ്നിയിലെ ഇന്ധനവുമായ സ്ത്രീ സുന്ദരിയാണെങ്കിലും ഭയാനകമാണ്‌). കാമനാംനാ കിരാതേന വികീർണാ മുഗ്ധ ചേതസഃ നാര്യോ നരവിഹം ഗാനാമംഗ ബന്ധനവാഗുരാഃ (ശ്ളോകം 17) കാമദേവനാകുന്ന കിരാതൻ മനുഷ്യനാകുന്ന പക്ഷികളെ അകപ്പെടുത്താൻ വീശിയ വലയാണ്‌ മുഗ്ധചേതസ്സുകളായ നാരിമാർ) സർവേഷാം ദോഷരത്നാനാം സുസമുദ്ഗികയാനയാ ദുഃഖ ശൃംഖലയാ നിത്യമലമസ്തു മ മസ്ത്രീയാ (ശ്ളോകം 19) (സർവ ദോഷരത്നങ്ങളുടെ പേടകവും ദുഃഖമാകുന്ന ശൃംഖലയുമായ സ്ത്രീയിൽ നിന്ന്‌ ഭഗവാൻ നിന്നെ രക്ഷിക്കട്ടെ).അപ്പോള്‍ വേദങ്ങള്‍  പോലും സ്ത്രീയെ കുറ്റപ്പെടുത്തുന്നു.അപ്പോള്‍ നമുക്കും അങ്ങനെ ചെയ്തുകൂടെ ?പാടില്ല എന്നാണു എന്‍റെ മനസ്സ് പറയുന്നത് ,.ഇവിടെ ഞാന്‍ (അരിസ്റ്റോട്ടിൽ ഒനാസ്സിസ്സ്) വാക്കുകള്‍ ഓര്‍മ്മിക്കുന്നു അന്ഗീകരിക്കുന്നു,. സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സമ്പത്തും ധനവുമെല്ലാം നിരർത്ഥകമാകുമായിരുന്നു.

പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിക്കുന്ന വഴിവിട്ട സ്വാതന്ത്ര്യം ആ സമൂഹത്തെ നാശത്തിലാണ്‌ എത്തിച്ചിട്ടുള്ളതെന്നതാണ്‌ വസ്‌തുത. ക്രൈസ്തവ ശിക്ഷണങ്ങൾ സൃഷ്ടിച്ച ദുസ്സഹമായ അവസ്‌ഥയോടുള്ള പ്രതിഷേധമാണ്‌ അവിടെ നാം കാണുന്നത് . അവരുടെ സ്വാതന്ത്ര്യത്തിനു കാരണം ക്രൈസ്തവദർശനമാണെന്ന്‌ പറയാൻ തീവ്രവാദികളായ മിഷനറി പ്രവർത്തകർ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്‌കാരത്തെ അധാർമികതയുടെ ഗർത്തത്തിൽ നിന്ന്‌ എങ്ങനെ കരകയറ്റാനാവുമെന്നാണ്‌ ക്രിസ്ത്യൻ ബുദ്ധിജീവികൾ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തിന്‌ പ്രായോഗിക തലത്തിൽ ജനങ്ങളെ പാപവിമുക്തരാക്കാൻ കഴിയുന്നില്ലെന്ന വസ്തുത അവർ അംഗീകരിക്കുന്നു. അപ്പോൾ പാശ്ചാത്യ സ്‌ത്രീയുടെ സ്വാതന്ത്ര്യം ക്രൈസ്തവ ദർശനത്തിന്റെ ഉൽപന്നമല്ലെന്ന്‌ അവർതന്നെ സമ്മതിക്കുന്നു. ഈ പാശ്ചാത്യ സംസ്കാരം ഇന്ത്യയിലും  ആവര്‍ത്തിക്കാന്‍ ആണ് ഒരു  സ്ത്രീ ഇന്നു  തയ്യാറായത് എന്നോര്‍ക്കുമ്പോള്‍ അവരോടുള്ള മതിപ്പ് അലിഞ്ഞില്ലാതാവുന്നു.

ഇനി സ്ത്രീയെ കുറിച്ചുള്ള യഹൂദ വീഷണം ഒന്ന്  നോക്കാം മനുഷ്യർക്കിടയിലേക്ക്‌ പാപം കടന്നുവരാൻ കാരണം സ്ത്രീയാണെന്നാണ്‌ യഹൂദര്‍ പറയുന്നത് . വിലക്കപ്പെട്ട കനി സ്വയം തിന്നുകയും തന്‍റെ ഇണയെക്കൊണ്ട്‌ തീറ്റിക്കുകയും ചെയ്തവളാണ്‌ സ്ത്രീ (ഉൽപത്തി 3:12). ദൈവത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കുവാൻ പ്രേരിപ്പിക്കുക കൂടിചെയ്‌ത പാപിയാണവൾ. ഇതായിരുന്നു സ്ത്രീയെക്കുറിച്ചുള്ള യഹൂദ വീക്ഷണം. അത്‌ ക്രൈസ്തവ തലത്തിലെത്തിയപ്പോൾ പാപത്തിന്‌ വാതിൽ തുറന്നുകൊടുക്കുക വഴി ദൈവപുത്രന്റെ കഷ്ടാനുഭവങ്ങളിലൂടെയുള്ള ക്രൂശീകരണത്തിനുള്ള ആത്യന്തികമായ കാരണക്കാരിയെന്ന പാപഭാരംകൂടി വഹിക്കുവാൻ അവൾ വിധിക്കപ്പട്ടവളായിത്തീർന്നു. (`ബാൽ`) എന്ന എബ്രായ പദത്തിനർഥം ഉടമസ്ഥൻ എന്നാണ്‌. ബൈബിൾ പഴയനിയമത്തിൽ പുരുഷനെ ബാൽ എന്നാണ്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. സ്ത്രീയുടെ മുകളിൽ എല്ലാ അർഥത്തിലുമുള്ള ഉടമാവകാശമുള്ളവന്‍ എന്ന നിലക്കാണ്‌ പഴയനിയമത്തിലെ കൽപനകളിൽ പുരുഷനെ നമുക്ക്‌ കാണാൻ കഴിയുന്നത്‌. സ്ത്രീകളെ -സ്വന്തം പുത്രിമാരെ വിൽക്കുവാൻ വരെ -പുരുഷന്‌ ബൈബിൾ അനുവാദം നൽകുന്നുണ്ട്‌ (പുറപ്പാട്‌ 21:7). കടം വീട്ടുവാനായി സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം പോലും യഹൂദന്മാർക്കിടയിൽ നിലനിന്നിരുന്നു (നെഹമ്യാ 5:5). മതപരമായ അനുഷ്ഠാനങ്ങളിൽപോലും സ്ത്രീക്ക്‌ സ്വന്തമായ ഇച്ഛയ്ക്കനുസൃതമായി പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം യഹൂദന്മാർ നൽകിയിരുന്നില്ല.

ഇവിടെയാണ് മാത്യൂ പ്രേയെറിന്റെ  വാക്കുകള്‍ പ്രസക്തമാവുന്നത്
അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക.നമ്മുടെ ഭാരതീയ സംസ്കാരം ഒരിക്കലും തച്ചുടക്കാന്‍ ഒരാളെയും അനുവദിക്കരുത്. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. കവി കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകള്‍ . കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.നാം ചിന്തിക്കേണ്ടിയിരിക്കുന്നു .വീണ്ടും നമുക്ക്മനുസ്മൃതിയിലെക്കൊന്നു തിരിച്ചുപോകാം മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56ആം വാക്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്‌. പ്രസ്തുത വാക്യം ഇങ്ങനെയാണ്‌. യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാംയ‍്രൈ ത താസ്തുന പൂജന്ത്യേ സർവാ സ്തത്രാ ഫലാഃ ക്രിയാഃ (എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളുംസന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന പ്രവർത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു) മനുസ്മൃതിയിൽ സ്ത്രീപൂജകൊണ്ട്‌ വിവക്ഷിക്കുന്നതെന്താണെന്ന്‌ ചർച്ച ചെയ്യുന്നതിനുമുമ്പ്‌ സ്ത്രീയെക്കുറിച്ച ഹൈന്ദവ സങ്കൽപമെന്തായിരുന്നുവെന്നാണ്‌ പരിശോധിക്കപ്പെടേണ്ടത്‌.
സ്ത്രീയെക്കുറിച്ച്‌ ഋഗ്വേദകാലത്തുണ്ടായിരുന്ന വീക്ഷണം വളരെ വികലമായിരുന്നു. അവൾ വിശ്വസിക്കാൻ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നായിരുന്നു അന്നത്തെ സങ്കൽപം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരുരവസ്സിനോട്‌ പറയുന്നതിങ്ങനെയാണ്‌: `പുരുരവസ്സ്‌, മരിക്കരുത്‌, ഓടിപ്പോകരുത്‌; ക്രോധം പൂണ്ട ചെന്നായ്ക്കൾ നിങ്ങളെ കടിച്ചു കീറാതിരിക്കട്ടെ. സത്യമായുംസ്‍്ര തീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണവരുടേത്‌. സ്ത്രീകളുമായി ചങ്ങാത്തമില്ലതന്നെ. വീട്ടിലേക്ക്‌ മടങ്ങിപ്പോകൂ` (ഋഗ്വേദീയ ശതപഥ ബ്രാഹ്മണം 11:15, 1:10 ഡി.ഡി കൊസാം‍ി ഉദ്ധരി ച്ചത്‌ ങ്യവേ മിറ ‍ൃലമഹശ‍്യേ ‍ുമഴല 105) ഋഗ്വേദ സംഹിതയിലും ഇക്കാര്യം പറയുന്നുണ്ട്‌. പുരുരവോ യാമൃഥാമാ പ്രപപ്തോമാ ത്വാ വൃകാസോ അശിവാസ ഉക്ഷൻ നവൈസ്ത്രൈണാ നി സഖ്യാ നിസന്തിസാലാവ കാണാം ഹൃദയാന്യേതാ.

 . ഈ വചനത്തിന്‌ തൊട്ടുമുമ്പുള്ള ശ്ളോകം ഈ സംശയം തീർക്കാൻ പര്യാപ്തമാണ്‌. അസ്വാതന്ത്രാഃ സ്ത്രീയഃ കാര്യാഃ പുരുഷൈർ സ്വൈർദിവാനിശംവി ഷയേഷു ച സജ്ജന്ത്യാഃ സ്സംസ്ഥാപ്യാ ആത്മനോ വശേ (9:2) (ഭർത്താവ്‌ തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലും സ്ത്രീക്ക്  സ്വാതന്ത്ര്യം കൊടുക്കരുതാത്തതാകുന്നു. അവർ ദുർവിഷയി കളായിരുന്നാലും തങ്ങളുടെ സ്വാധീനത്തിൽ അധിവസിച്ചുകൊള്ളേണ്ടതാ കുന്നു). പുരുഷന്റെ ഭോഗയന്ത്രം മാത്രമായി സ്ത്രീയെ കാണുന്ന രീതിയിലു ള്ളവയാണ്‌ മനുസ്മൃതിയിലെ നിയമങ്ങൾ. അഞ്ചാം അധ്യായത്തിലും ഒമ്പതാം അധ്യായത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾ വായിച്ചാൽ ആർക്കും ബോധ്യമാവുന്നതാണിത്‌. അപ്പോൾ പിന്നെ സ്ത്രീ പൂജിക്കപ്പെടെണ്ടതാണെന്ന്‌ മനു പറഞ്ഞതി‍ന്‍റെ പൊരുളെന്താണ്‌? ഇത്‌ പറഞ്ഞിരിക്കുന്നത്‌ മനുസ്മൃതി മൂന്നാം അധ്യായം 56-‍ വാക്യത്തിലാണെന്ന്‌ നാം കണ്ടുവല്ലോ. എന്താണ്‌ ഇവിടെ പൂജകൊണ്ട്‌ വിവക്ഷിക്കപ്പെട്ടതെന്ന്‌ മനസ്സിലാക്കാൻ 55 മുതൽ 62 വരെയുള്ള ഈരടികൾ ശ്രദ്ധാപൂർവം വായിച്ചാൽ മതി. പ്രസ്തുത വാക്യങ്ങളുടെ സാരം ഇങ്ങനെയാണ്‌: അച്ഛൻ, സഹോദരൻ, വരൻ, ദേവരൻ ഇവർ കന്യകയുടെ ക്ഷേമം ഇച്ഛിക്കുന്നതായാൽ അവളെ കല്യാണകാലത്തും ശേഷവും ഭൂഷണം മുതലായവകൊണ്ട്‌ ഉപചരിച്ച്‌ സന്തോഷപ്പെടുത്തേണ്ടതാകുന്നു. പത്നി വസ്‌ ത്രാഭരണങ്ങളെക്കൊണ്ട്‌ സന്തുഷ്ടയാകാതിരുന്നാൽ വരനെ സന്തോഷി പ്പിക്കുകയില്ല. വരൻ സന്തോഷിക്കാതിരുന്നാൽ വധുവിനെ പ്രാപിക്കുകയില്ല. അങ്ങനെയാവുമ്പോൾ സന്താനാഭിവൃദ്ധിയുണ്ടാവുകയില്ല. സ്ത്രീ വസ്‌ ത്രാഭരണങ്ങളാൽ ശോഭിതയായിരുന്നാൽ ഭർതൃസംയോഗത്താൽ ആ കുലം വൃദ്ധിയെ പ്രാപിക്കുന്നു. പത്നിയിൽ വരൻ അനുരാഗഹീനനായിരുന്നാൽ അവൾ പരപുരുഷസംഗിയായി ഭവിക്കും. തന്നിമിത്തം ആ കുലം ഹീനമാകും“. എങ്ങനെയാണ്‌ സ്ത്രീ പൂജിക്കപ്പെടേണ്ടതെന്ന്‌ ഈ വചനങ്ങളിൽ നിന്ന്‌ വ്യക്തമാവുന്നു.

ഏത്‌ അവസ്ഥയിലാണെങ്കിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെ ന്ന്‌ പഠിപ്പിക്കുകയാണ്‌ മനുസ്മൃതി ചെയ്യുന്നതെന്ന്‌ ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട്‌ വാദിക്കപ്പെടാറുണ്ട്‌.അപ്പോള്‍ കുഞ്ഞുണ്ണി മാഷിന്‍റെ ഒരു തമാശ ഓര്‍ത്തുപോയി മുടിക്കുമല്ലോ പെണ്ണുങ്ങൾ മുടിയുള്ളതു കാരണം, മുലയുള്ളതു കാരണം മുടിയും മുലയും കൂടിയല്ലോ പെണ്ണെന്നൊരൽഭുതം,,,.. ഏതൊരു ഗ്രന്ഥത്തിലെയും ഉപമാലങ്കാരങ്ങളെ വ്യാഖ്യാനിക്കുവാൻ ആ ഗ്രന്ഥത്തിന്റെ ഇതിവൃത്തത്തെയും അത്‌ പ്രഖ്യാപിക്കുന്ന ആദർശ‍ത്തെയും അത്‌ മുന്നോട്ടുവെക്കുന്ന സാമൂഹികസംവിധാനത്തെയും കുറിച്ച് അടിസ്ഥാന വസ്തുതകൾ അറിയേണ്ടതുണ്ട്‌. `സ്ത്രീകൾക്ക്‌ ബാധ്യതയുള്ളപോലെ അവകാശങ്ങളുമുണ്ട്‌` (2:228) എന്ന ഖുർആൻ സൂക്തം സ്ത്രീ പുരുഷന്ധത്തെക്കുറിച്ച അതിന്റെ വീക്ഷണത്തെ സംന്ധിച്ച അടിസ്ഥാനപരമായ അറിവ്‌ നൽകുന്നു.

വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും നൽകി‍യാണ് സ്ത്രീ പൂജിക്കപ്പെടേണ്ടത്‌. എന്തിനാണിവ നൽകുന്നത്‌? ഭക്ഷണം നൽകി സ്ത്രീശരീരം മാംസളമാക്കണം; പുരുഷൻ അവളിൽ അനുരക്തനാവുന്നതിനുവേണ്ടി. വസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ച് സ്ത്രീ ശരീരം സുന്ദരമാക്കണം. പുരുഷൻ അവളിൽ ആകൃഷ്ടനാവുന്നതിനുവേണ്ടി. പുരുഷന്റെ കിടപ്പറയുടെ അലങ്കാരമാക്കുന്ന രീതിയിൽ സ്‌ത്രീ പൂജിക്കപ്പെടണം. ഇതാണ്‌ മനുവിന്റെ വിധി. സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച്‌ മനുവിന്‌ ഒന്നും പറയാനില്ല. കുടുംബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളാൽ ബന്ധിക്കപ്പെട്ട്‌ വീർപ്പുമുട്ടിക്കഴിയേണ്ട, യാതൊരു അവകാശങ്ങളുമില്ലാത്ത വ്യക്തിയായാണ്‌ മനുസ്‌മൃതിയിലെ നിയമങ്ങൾ സ്ത്രീയെ കണക്കാക്കുന്നത്‌.ഇത് നമുക്കൊരിക്കലും അംഗീകരിക്കാന്‍ ആവില്ല എന്നാണു എന്‍റെ നിലപാട് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം അവള്‍ക്കും അനുവദിക്കണം എന്ന് വച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെ  സ്വന്തം പ്രസവ രംഗങ്ങള്‍ പോലും  പരസ്യമാക്കുന്നത് സമൂഹത്തോടുള്ള  അവളുടെ മ്ലേച്ചതയാണ് ,അതിനു സ്തുതിപാടാന്‍  കുറെ കുഞ്ഞാടുകള്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നു.അത്തരക്കാരോട്  ഒരു  എളിയ ചോദ്യം അവശേഷിപ്പിക്കുന്നു  നിങ്ങളുടെ   ഭാര്യയുടെ ..,അമ്മയുടെ  മകളുടെ   സഹോദരിയുടെ   ഇതുപോലുള്ള മഹനീയമായ  അവസ്ഥകള്‍ നിങ്ങള്‍ക്ക്  പരസ്യമാക്കാന്‍  ചങ്കൂറ്റം ഉണ്ടോ ?,., പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അലയടികള്‍ നമ്മുടെ ഇന്ത്യയില്‍  വിതക്കാന്‍ അനുവദിക്കണമോ ? ലോകം അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട് ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധമായ സ്വഭാവം ഇത്രയേറെ  സ്ത്രീകളെ ബഹുമാനിക്കുന്ന ഒരിടമില്ല  അത്  ഇല്ലാതെയാക്കാന്‍  ശ്രമിക്കരുത്. `. സ്ത്രീയുടെ മഹത്വമളക്കേണ്ടത്‌ അവളുടെ പേശീ ബലം നോക്കിയിട്ടല്ല. അവളുടെ പെരുമാറ്റരീതിയുടെ അടിസ്‌ഥാനത്തിലാണെന്നാണ്‌ മുഹമ്മദി(സ)വാക്കുകള്‍ ആണിത് ,.,.,.നാം സ്ത്രീകളെ  ബഹുമാനിക്കണം    ആദരിക്കണം  .,.,അത് സമൂഹത്തിന്‌  ഗുണമേ ചെയ്യൂ.,.,.,.


ആസിഫ് വയനാട് .

Comments

  1. വിവേകം ഉണ്ടായാല്‍ മതി
    ബാക്കിയെല്ലാം അതില്‍ നിന്ന് മുളച്ചുവന്നോളും

    ReplyDelete
  2. ഹി ഹി അതാണ്‌ എന്ന് സമൂഹത്തില്‍ നിന്നും അന്യമാവുന്നത് അജിത്തെട്ടാ.,.,താങ്ക്സ്

    ReplyDelete
  3. Lingangalkku maathrame bhedamullu bhaakki onninum randu koottarkkum oru bhedavumilla

    ReplyDelete
  4. മനു സ്മ്രിതിയിലെ ഈ ശ്ലോകം പലതവണ ചര്‍ച്ച ചെയ്ത താണ് ..ഇത്രയൊക്കെ സംരക്ഷിക്കാന്‍ ആളുണ്ടായിട്ടും സ്ത്രീ സുരക്ഷിതയല്ല എന്ന് വേണം ഇതില്‍ നിന്നും അനുമാനിക്കാന്‍ ,,,വസ്തുതകള്‍ പഠിച്ചുള്ള നല്ല ലേഘനം !!

    ----------------
    ഫോണ്ടുകള്‍ പല വലുപ്പത്തിലും ആയതിനാല്‍ വായനാസുഖം കിട്ടുന്നില്ല !!

    ReplyDelete
  5. ഫോണ്ട് എന്താണ് സംഭവിച്ചത് എന്നറിയില്ല ,.,ഞാന്‍ എഴുതുമ്പോള്‍ കൃത്യമായി ഉണ്ട് പോസ്റ്റു ചെയ്യുമ്പോള്‍ ചില ലൈനുകള്‍ വലുതും ചെരുതുമാവുന്നു ,.,.,അതിനു എന്തെങ്കിലും പ്രധിവിധിയുണ്ടോ ??താങ്ക്സ് ഫൈസു & ഗോപന്‍

    ReplyDelete
  6. ഈ ഒന്ലൈന്‍ കാലത്ത് സ്ത്രീകളെ അപമാനിക്കാന്‍ ആണ് കൂടുതല്‍ ആളുകളും ശ്രമിക്കാറു....നല്ല പോസ്റ്റ് കേട്ടാ ഭായീ

    ReplyDelete
  7. താങ്ക്സ് ഇംതിയാസ് ഭായ് .,.വെറുതെ ഇങ്ങനെ ഒന്ന് കറങ്ങിത്തിരിഞ്ഞു ചരിത്രങ്ങളിലൂടെ .,.,കാരണം എത്രയൊക്കെ സംരക്ഷണ കവചം ഉണ്ടായിട്ടും സ്ത്രീ സുരക്ഷിത അല്ല എന്ന് സമൂഹത്തില്‍ .,.,.,

    ReplyDelete
  8. നല്ല പോസ്റ്റ്‌ ട്ടൊ...
    ഒരിടത്തു നിന്നു തന്നെ കുറെ കാര്യങ്ങൾ അറിയാനിടയായി..
    ആശംസകൾ.,!

    ReplyDelete
  9. നന്ദി വര്‍ഷിണി എവിടെക്കുള്ള വരവിനും വായനക്കും അഭിപ്രായത്തിനും .,.,.

    ReplyDelete

Post a Comment