രോദനം
എങ്ങും മുഴങ്ങുന്ന ബോംബിന്റെ ഗര്‍ജനം
ഉള്ളം തകര്‍ക്കുന്ന രോദനങ്ങള്‍
കുഞ്ഞിളം പൈതലിന്‍ നിച്ഛല ദേഹം നോക്കി
പോട്ടികരയുന്ന മാതാപിതാക്കളും.
പുഞ്ചിരി തൂകേണ്ട കുഞ്ഞിളം പ്രായത്തില്‍
ചോരയില്‍ മുങ്ങിയ പൈതലിന്‍ പൂമുഖം
കണ്ടങ്ങ് ഞെട്ടിത്തരിക്കുന്ന ലോകരും
ഇത്തരം ക്രൂരത കണ്ടിട്ട് പോലുമേ
മൂകമായ് നില്‍ക്കുന്നു ലോകമതല്ഭുതം .
ചോര യൊലിക്കുന്ന തെരുവോരങ്ങളും
പാറിപ്പറക്കുന്ന ബോംബിന്റെ ചീളുകള്‍
പാപിയാം മര്‍ത്ത്യന്റെ രോദനം മാത്രമേ
കേള്ക്കൂ വാനുള്ളതില്‍ ഗാസ തന്‍ മാറീലും
ചോരകൊതിപൂണ്ട യാഹൂധരാം മക്കളെ
ക്രൂരത കാട്ടിയിതെന്തിനീ ചെയ്തികള്‍
നിത്യവും പിടയുന്ന ആര്‍ദ് നാധങ്ങലാല്‍
നെഞ്ചു പിളര്‍ക്കുന്ന ക്രൂരമാം ചെയ്തികള്‍ .
എന്തിനീ ക്രൂരത ഈ കുഞ്ഞു പൂവിനോട്
വിടരാന്‍ കൊതിച്ചതോ ഞാന്‍ ചെയ്ത തെറ്റെതു
നറുമണം വിതറാന്‍ വിരിഞ്ഞോരാ പൂവിനെ
പിഴുതു കളഞ്ഞല്ലോ ക്രൂരനാം മര്‍ത്യാ നീ .
എന്തിനെന്നോട് നീ കാട്ടുമീ ക്രൂരത
ഗാസതന്‍ മണ്ണില്‍ പിറന്നതെന്‍ കുറ്റമോ ?
ഇത്തരം ക്രൂരമാം ചെയ്തികള്‍ കണ്ടിട്ടും
മൂകമായ് നില്‍ക്കുമീ ലോകമേ ലജ്ജിക്ക .,.,
ആസിഫ് വയനാട്
എന്തിനെന്നോട് നീ കാട്ടുമീ ക്രൂരത
ReplyDeleteഗാസതന്‍ മണ്ണില്‍ പിറന്നതെന്‍ കുറ്റമോ ?
ഇത്തരം ക്രൂരമാം ചെയ്തികള്‍ കണ്ടിട്ടും
മൂകമായ് നില്‍ക്കുമീ ലോകമേ ലജ്ജിക്ക .,.,
ഗാസയോടു ഐക്യധാര്‍ഡ്യം പീഹ്ക്യാപിച്ചു കൊണ്ട് ...!
ഇതിന്റെ പേരില്‍ തീവ്രവാദി എന്നാ പേരെനിക്ക് ലഭിച്ചാലും വെദനയില്ലെനിക്ക് ,., പ്രര്താനയോടെ
ReplyDeleteലോകത്തിന് ഒരു ലജ്ജയുമില്ല
ReplyDeleteഅത് ഈ സംഭവങ്ങളൊന്നും അറിയുന്നമട്ട് പോലുമില്ല
എലാ എന്ന് നടിക്കുകയാണ് അജിത്തെട്ടാ എന്ത് ചെയ്യാം നമുക്കെല്ലാം വെറുതെ നോക്ക് കുത്തികലാവാം
ReplyDeleteഎലാ എന്ന് നടിക്കുകയാണ് അജിത്തെട്ടാ എന്ത് ചെയ്യാം നമുക്കെല്ലാം വെറുതെ നോക്ക് കുത്തികലാവാം
ReplyDelete