Wednesday, November 7, 2012

ഏക ദൈവ വിശ്വാസവും ഇകലോകവും പരലോകവും മത ഗ്രന്ഥങ്ങളുടെ കാഴ്ച്ചപ്പാടില്‍ (ലേഖനം)

മനുഷ്യ സഹജമായ ഒരു സ്വഭാവമാണ്‌ ആഗ്രഹം , അതിനായി അവന്‍ നല്ലതും ചീത്തയുമായ വഴികളില്‍ വിയര്‍പ്പൊഴുക്കി ജീവിക്കുന്നു .ഒന്ന് നേടിക്കഴിയുമ്പോള്‍ മറ്റൊന്ന് നേടാനുള്ള അവന്റെ തിടുക്കം ,ഈ തന്ത്രപ്പാടിനിടയില്‍ കുറെ വിയര്‍പ്പുകണങ്ങള്‍ നെറ്റിയില്‍പ്പേറി അവന്‍ ഈ ലോകത്തോട്‌ യാത്ര പറയുന്നു .ഇത് പ്രകൃതി സഹജമാണ് നൂറ്റി ഇരുപതു സംവല്‍സരമാണ് മനുഷ്യന്റെ പരമാവധി ആയുസ് എന്നാ കരുതുന്നത്.ഈ ജീവിത നാടകത്തില്‍ അവന്‍ പലതിനുവേണ്ടിയും പല കോപ്രായങ്ങളും കാട്ടികൂട്ടും അതിനവനെ ഒരിക്കലും തെറ്റ് പറയ്യാന്‍ ആവില്ല. ഈ ലോകത്തിന്റെ സംവിധാനം തന്റെ ഇഛ്കള്‍ക്ക് ചെരാത്തതാണന്ന ചിന്ത അവനെ വിത്യസ്തമായി ചലിപ്പിക്കുന്നു .

നന്മയും തിന്മയും മനുഷ്യ ജീവിതത്തെ വളരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണ്.സ്വന്തം ജീവിതം മനുഷ്യ സേവനത്തിനു വേണ്ടി നീക്കിവച്ച പലര്‍ക്കും കൊടിയ മര്‍ദ്ദനം,പീഡനം,അപമാനം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ട് .പലപ്പോളും ഇത്തരക്കാരെ ജനം (സമൂഹം)വിലയിരുത്തുന്നത് അവരുടെ മരണശേഷം ആണ് എന്നത് പരമമായ സത്യം ആണ് .അപ്പോളാണ് നന്മക്കും തിന്മക്കും പ്രതിഫലം നെല്‍കേണ്ട ഒരിടം ആവശ്യമില്ലേ എന്ന ചിന്തക്ക് പ്രസക്തി ഏറുന്നത്.അപ്പോള്‍ നമുക്ക് ചരിത്രപരമായും മതപരമായും ചിന്തിക്കേണ്ടി വരുന്നു .

കോടാനുകോടി സംവല്‍സരങ്ങളായുള്ള പ്രപഞ്ചത്തിന്‍റെ പരിണാമത്തിനിടയില്‍ മനുഷ്യന്‍ എന്ന പ്രതിഭാസം ഉത്ഭവിച്ചിട്ടു സഹസ്രാബ്ദങ്ങള്‍ മാത്രമെ ആയിട്ടുള്ളൂ. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നാല്‍ അവന്‍റെ അസ്ഥിത്വം കോടാനു കോടിയിലേറെ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും .താന്‍ പരിപൂര്ണനാനെന്നു പറയണമെങ്കില്‍ ഈ ജീവിതത്തിനു പുറമെ മറ്റൊരു ജീവിതവും അവനു ആവശ്യമില്ലെ? അവിടെയാണ് ഇഹലോകം പരലോഹം എന്ന എന്‍റെ ചിന്തകള്‍ക്ക് ചിറകു മുളക്കുന്നതും മത ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി ഒരു പഠനത്തിനും എന്നെ പ്രേരിപ്പിച്ചത്.

ഇന്നു പ്രപഞ്ചത്തില്‍ ആയിരക്കണക്കിന് മതങ്ങളും മത ഗ്രന്ഥങ്ങളും ഉണ്ടെങ്കിലും നമ്മള്‍ പൊതുവായി അന്ഗീകരിക്കുന്നതും പഠന വിധേയമാക്കുന്നതും മൂന്ന്‍ മത വിഭാവങ്ങളെ ആണ് .ഹിന്ദുമതം, ക്രിസ്തുമതം,ഇസ്ലാംമതം.അതിന്‍റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടുള്ള ഒരു തിരിച്ചറിവ് അതാണ്‌ ഞാന്‍ കരുതുന്നത്. നമ്മുടെ നീധിന്യായ വെവസ്ഥ തന്നെയെടുക്കാം എന്ത് തെറ്റ് ചെയ്താലും അവനു കോടതികള്‍ നെല്കുന്ന പരമാവധി ശിക്ഷ മരണ ശിക്ഷയാണ് അതെങ്ങനെ ശരിയാവും ?അപ്പോള്‍ നന്മക്കും തിന്മക്കും തക്കതായ പ്രതിഫലം വേണ്ടേ എന്ന ചിന്ത മനുഷ്യ മനസ്സുകളില്‍ സോഭാവികമായും ഉടലെടുക്കുന്നു .എപ്പോളുംഅനസ്വരനാകണം എന്ന് ചിന്തിക്കുന്നവരാണ് നാമേവരും .ഒരു ചെടി വച്ചാല്‍ പോലും അതില്‍ നിന്നും മനോഹരമായ ഒരു പൂവ് പ്രതീഷിക്കുന്ന മനുഷ്യ മനസ്സ് .ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം.

മരണക്കിടക്കയില്‍ കഴിയുന്നവനും ജനിച്ചുവീണ ഒരു കുഞ്ഞും ചിന്തിക്കുന്നത് തന്‍റെ ഭാവി ജീവിതമാണെന്ന് ഒരു തമാശയായി നമുക്ക് പറയാം. തന്‍റെ കര്‍മങ്ങള്‍ തന്‍റെ ജീവിത ശേഷവും അവശേഷിപ്പിക്കുന്ന ജീവികളില്‍ പ്രധാനി മനുഷ്യന്‍ ആണ്.ഉദാഹരണം ശാസ്ത്രം തന്നെയെടുക്കാം.ഒരു ടി വി റേഡിയോ .ഫോണ്‍ വാഹനം എന്തുമാവട്ടെ ഒരാള്‍ കണ്ടുപിടിക്കുന്ന സാങ്കേതികവിദ്യ ഈ പ്രപഞ്ചത്തിന്‍റെ അവസാനം വരെ അതിന്‍റെ ജയ പരാജയങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ്‌ അവന്‍ മടങ്ങുന്നത്.അപ്പോള്‍ അവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തക്കതായ പ്രതിഫലം അവനു കിട്ടണ്ടെ അത് നന്മ ആയാലും തിന്മ ആയാലും .അവിടെയാണ് മരണാനന്തര ജീവിതം മതങ്ങളുടെ കാഴ്ചപ്പാടില്‍ പ്രസക്തമാവുന്നത് .
പരലോക ജീവിതത്തെ കുറിച്ച് എല്ലാ മതവിഭാഗങ്ങളും ഒരേ ശബ്ധത്തില്‍ ആണ് പ്രതികരിച്ചിരിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ അതിശയോക്തിക്കു സ്ഥാനമില്ല, പ്രവാജകന്മാരും ഋഷിമാരും എല്ലാം ഇതിനെ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട് .വേദ പണ്ഡിതനായ ശ്രീ രാഹുല്‍ സാംസ്ക്രുത്യായന്‍ വിശ്വദര്‍ശനങ്ങള്‍ എന്നതില്‍ പറയുന്നു ഈ ലോകത്ത് നിന്നും വിഭിന്നമായ ഒരു ലോകമുണ്ട് അവിടേക്കാണ് സത്കര്‍മ്മികള്‍ മരണശേഷം പോവുക .പാതാളം അന്തകാരമായ നരകമാണ് ദുഷ്കര്‍മ്മികള്‍ അവിടേക്കും (വിശ്വദര്‍ശനം പുറം 552)വാക്യങ്ങള്‍ ചില ഉപനിഷത്തുകളും വര്‍ണ്ണിച്ചിരിക്കുന്നത് കാണുക

(അസുര്യാ നാമ തോ ലോക അന്ധേന തമസാ വൃത;

താം സ്തേ പ്രേത്യാഭിഗ്ചന്തിയെകേ ചാത് മഹാനോ ജന;)


സൂര്യ കിരണങ്ങള്‍ ഇല്ലാത്ത ആലോകങ്ങള്‍ അജ്ഞ്ഞനാന്തകാര സമാവൃതം ആവുന്നു ഈശ്വര വിശ്വാസം ഇല്ലാതെ മൂടന്മാരായി കഴിയുന്നവര്‍.അവര്‍ ദുഖ ഭൂയിഷ്ടങ്ങളായ നരകത്തെ പ്രാപിക്കുന്നു. (ഈശോവാസ്യോപനിഷത്ത്)


സ്വര്‍ഗെ ലോകേ ന ഭയം കിഞ്ചനാസ്തി
ന തത്രതൌം ന ജരയ ബിഭേതി
ഉഭേ തീര്‍ത്തുശനായാ പിപാസേ
ശോകാതിഗോ മോദതേ സ്വര്‍ഗ്ഗ ലോകേ .
(കഠോപനിഷത്ത്1;1;12)സ്വര്‍ഗത്തില്‍ ഒട്ടും ഭയപ്പെടെണ്ടതില്ല പക്ഷെ അവിടെ നീയുമില്ല ,അവിടെ തന്നെയോര്‍ത്തു ആരും ഭയക്കുന്നില്ല (ജരാ നര)അവിടെ ദുഖ ത്തിനും സ്ഥാനമില്ല സന്തോഷത്തോടെ കഴിയുന്നു .
പരലോക സുഖത്തിനു വേണ്ടി ഇഹലോകത്ത് സുഖ ലോലുപത കുറക്കണം എന്നാണ് ബൈബിളിലൂടെ ഏശുകൃസ്തു (ഈസാനബി (അ)നമ്മെ പഠിപ്പിച്ചത് .ഭൂമിയിലെ നിന്‍റെ സമ്പാദ്യം നിനക്ക് നഷ്ടപ്പെടും സ്വര്‍ഗത്തിന് വേണ്ടി സമ്പാദ്യം കരുതി വക്കുക എവിടെ യാണ് നിന്‍റെ സമ്പാദ്യം അവിടെ നിന്‍റെ ഹൃദയവും ഉണ്ടാവും മത്തായി;6;19-21) നിങ്ങള്‍ പരിഹസിക്കുന്നവരെ ഓര്‍ത്തു ദുഖിച്ചു കഴിയണ്ട സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കത്തിനു തക്ക പ്രതിഫലം നിങ്ങളെ കാത്തിരിപ്പുണ്ട്‌ (മത്തായി 5;12)


ഒരു തെറ്റു ചെയ്യാന്‍ നിന്‍റെ ഒരു അവയവം കാരണമാവുന്നു വെങ്കില്‍ നീ അത് അറുത്തു മാറ്റുക കാരണം നീ ആ അവയവത്തോടെ നരകത്തില്‍പ്രവേശിക്കുന്നതിനേക്കാള്‍ നല്ലത് അതില്ലാതെ ജീവനില്‍ പ്രവേശിക്കുന്നതാണ് എത്ര മഹനീയ മായ വാക്കുകള്‍ മര്‍ക്കോസ്9;43-50)

വിശുദ്ധഖുറാനില്‍ (ആലുഇംറാന്‍ 185) (അല്‍ ബഖറ25) എന്നീ അധ്യാങ്ങളില്‍ ഇതേക്കുറിച്ച് വളരെ വെക്തമായി വിവരിച്ചിട്ടുണ്ട്എല്ലാവരും മരണപ്പെടും നിന്‍റെ പ്രവര്‍ത്തികള്‍ക്കുള്ള പ്രതിഫലം നിന്‍റെ മരണശേഷമാണ് നിനക്ക് കിട്ടുക ഐഹിക ജീവിതം കബളിപ്പിക്കപ്പെടുന്ന ഒരു വിഭവം മാത്രമാണ് വിശ്വസിക്കുകയും സല്ക്കര്മങ്ങള്‍ ചെയ്തവര്‍ക്ക് താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പു ലഭിക്കും ,.,.അതൊക്കെ അവിടെ നില്‍ക്കട്ടെ മരണാനന്തരം ഒരു ജീവിതം വേണമെന്ന് മനുഷ്യ മനസ് ആഗ്രഹിക്കുന്നു എന്നത് ശരിയാണ്.എന്നാലും അങ്ങനെ ഒരു ജീവിതം ഉണ്ട് എന്നതിന് വല്ല തെളിവും ഉണ്ടോ ?ഈ ചോദ്യം സോഭാവികം ആണ് .ഇതു വരെ ലോകത്ത് ഒരാള്‍ക്കും ഒരു ശാസ്ത്രീയ രീതിയില്‍ പ്പോലും ഇതു കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്.

വിശ്വാസം അതൊന്നു മാത്രമാണ് ഇതിനെല്ലാം ഉത്തരം എന്ന് നമുക്ക് മനസ്സിലാക്കാം .ഇതൊരു വസ്തു രൂപപ്പെടുമ്പളും അതിനു പിന്നില്‍ ഒരു കരം ഉണ്ട് എന്ന തിരിച്ചറിവ് .നാം പലവിധം ഭൌതികമായ കഴിവുകള്‍ ഉള്ളവരാണ് അത് ഒരു പടം വര ക്കാരനെ തന്നെയെടുക്കാം അവനു വരക്കാന്‍ കഴിയും അധിമനോഹരമായി. പക്ഷെ ജീവന്‍റെ കണിക ആചിത്രത്തിനു അവനു നെല്‍കാന്‍ ആവുന്നുണ്ടോ ? ചെറിയ ഒരു ഉദാഹരണം മാത്രമാണിത്. അപ്പോള്‍ ഇതെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ശക്തി എത്രത്തോളം കഴിവുള്ളവന്‍ ആയിരിക്കും ,ഭൂമിയെ ആകാശത്തെ സമുന്ദ്രങ്ങളെ എന്ന് വേണ്ട സകല വൃക്ഷ പക്ഷി ജീവ ജാലങ്ങളെ പരിപാലിക്കുന്ന അവനില്‍ നാം വിശ്വസിക്കണ്ടേ ?

പിന്നെ പ്രവാജകന്മാര്‍ അവര്‍ ഒരു കാര്യവും സ്വന്തം ഇഷ്ടപ്രകാരം താന്‍ കണ്ടുപിടിച്ചതാണിതെന്നു ഒരു മത ഗ്രന്ഥത്തിലും അവകാശപ്പെട്ടിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല എല്ലാം തങ്ങളുടെ രഷിതാവിന്റെ കല്പ്പനയായി മാത്രമെ അവതരിപ്പിച്ചിട്ടുള്ളൂ.അതുമല്ല നന്മയല്ലാതെ തിന്മ പ്രവര്‍ത്തിക്കണം എന്ന് ഏതു മതഗ്രന്ഥങ്ങളില്‍ ആണ് പറഞ്ഞിട്ടുള്ളത്.അപ്പോള്‍ അക്രമത്തെ ഒരിക്കലും മതവുമായി കൂട്ടി കുഴക്കരുത്.അതെല്ലാം വിഡ്ഢികള്‍ കാട്ടികൂട്ടുന്ന വെറും കോപ്രായങ്ങള്‍ മാത്രമാണ്. ഇ ഒരു തിരിച്ചറിവ് മനുഷ്യനെ ശ്രേഷ്ടന്‍ ആക്കിതീര്‍ക്കും.പിന്നൊന്ന് ലോകത്ത് എവിടെ മനുഷ്യന്‍ ഉണ്ടോ അവിടെയെല്ലാം ഇഹലോകവും പരലോകവും ഉണ്ടെന്ന സന്ദേശവുമായി പ്രവാജകന്മാര്‍ കടന്നു ചെന്നിട്ടുണ്ട് .അവര്‍ വന്നിട്ട് നന്മതിന്മകള്‍ വേര്‍തിരിച്ചറിയാന്‍ ആണ് പഠിപ്പിച്ചതും പ്രചരിപ്പിച്ചതും അവസാന പ്രവാജകനായ മുഹമ്മദ്‌ മുസ്തഫ( സ അ)അലൈഹിവസല്ലമയെ കുറിച്ച് വ്യാസ മുനി പറഞ്ഞിരിക്കുന്നത് കേള്‍ക്കുക.ഏത സ്മിന്നന്താരെ മ്ലേച്ച ആചാരെണ്യ സമന്നിത

മഹാമദ ഇതിഖ്യാദ; ശിഷ്യ ശാഖാ സമന്നിതം(.ഭവിഷ്യല്‍ പുരാണം -3;3;3;5)

മഹാമദ എന്ന ഒരു ആചാര്യന്‍ തന്‍റെ അനുചരന്‍മാരോടു കൂടി പ്രത്യഷപ്പെടും ഇനി ഇവരുടെ സോഭാവ ഗുണങ്ങളും വളരെ വെക്തമായി വിവരിച്ചിട്ടുണ്ട് ഭഷ്യല്‍പുരാണത്തില്‍.

ലിംഗ ചേധി ശിഖാ ഹീന ശ്മശ്രുധാരി സദുഷക

ഉച്ചാലപീ സര്‍വ്വ ഭഷി ഭവിഷ്യതി ജനമോം

വിന കൌസലം കൌശലം ചവ ശവസ്തോ ഷാ ഭകഷായ മതാമാം

മുസൈലൈലൈനവ സംസ്കാര കുശൈരി ഭവ വിശ്വതി

തസ്മാല്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദുഷ്ക;

ഇതി പൈശാക ധര്‍മ്മശ്ച ഭവിഷ്യതി മായാകൃത-

(ഭവിഷ്യല്‍ പുരാണം 3;3;3;25-28 )

അവരുടെ അനുയായികള്‍ ചോള കര്‍മ്മം ചെയ്തവര്‍ ആയിരിക്കും അവര്‍ മുടി നീട്ടി വളര്‍ത്തുകയില്ല താടി വളര്‍ത്തും അവര്‍ വിപ്ലവകാരികള്‍ ആയിരിക്കും സത്യത്തിനു വേണ്ടി പോരാടുന്നവര്‍ പ്രാര്‍ഥനക്ക് വരാന്‍ ഉറക്കെ വിളിച്ചുപറയുമവര്‍. പന്നിയെ ഒഴിച്ച് മറ്റു മൃഗങ്ങളെ അവര്‍ ആഹാരമാക്കും മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ അവര്‍ മുസൈലൈനവന്മാര്‍ എന്നറിയപ്പെടും .

ഇതുപോലെ ഈസാ നബിയും ബൈബിളില്‍ പലയിടത്തും അന്ത്യ പ്രവാചകനെ ക്കുറിച്ചും ലോകാവസനത്തെ കുറിച്ചും ന്യായവിധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് .(ആവര്‍ത്തനം 18,18,19 ) (യോഹന്നാന്‍ 16;7,8) 16;12,13)

അതുപോലെ അവരെ ഭവിഷ്യല്‍ പുരാണത്തില്‍ മഹാമദ്‌ എന്ന് വിളിച്ചപ്പോള്‍ വിഷ്ണു പുരാണം നാല് അംശം ഇരുപത്തിനാലു അധ്യായം ഇതില്‍ കല്‍ക്കി എന്ന് വിശേഷിപ്പിച്ചത്‌ നമുക്ക് കാണാം .അഥര്‍വവേദം കുന്തല സൂക്തം വാഴ്ത്തപ്പെടുന്നവന്‍ എന്നും കലിയുഗത്തില്‍ വിഷ്ണു+സുമതി = കല്‍ക്കി .

പഴയനിയമത്തിലും പലയിടങ്ങളില്‍ ഇതു കാണാം (യിരെമ്യ 28;9) ഉല്പ്പത്തി49;10 ഇതെല്ലാം ഇവിടെ ഇങ്ങനെ പറയാന്‍ കാരണം എല്ലാ മത വിഭാഗങ്ങളുടെയും പ്രവാചകന്‍ മാരുടെയും ആഗാമാനോദേശ്യം ബോധ്യപ്പെടുത്താന്‍ മാത്രാണ് ഇഹലോകവും പരലോകവും ഉണ്ട് എന്ന് സമര്‍ത്തിക്കാനും വേണ്ടി മാത്രം .ഏക ദൈവ വിശ്വാസവും മതഗ്രന്ഥങ്ങളില്‍ വിവരിച്ചത് കാണുക ആദ്യം വേദങ്ങള്‍ എടുക്കാം ഹിരണ്യ ഗര്‍ഭന്‍,വിശ്വകര്‍മ്മാവ്‌ ,പ്രജാപതി പരമാല്മാവിന്റെ വിശേഷണങ്ങള്‍ .

ഹിരണ്യ ഗര്‍ഭ; സമ വര്‍ത്ത താഗ്രേ

ഭുതസ്യ ജാത; പരിതേക ആസിത്

സദാധാര പ്രുഥിവീം, ദ്യാമു തേമാം

കസ്മൈ ദാവായ ഹവിഷാ വിധേമ. (ഗൃഗേദം 10;121;1)

എല്ലാ സൃഷ്ടി ജാലങ്ങളുടെയും നാഥന്‍ എന്ന് ചുരുക്കം

ഇനിയും എത്രയോ ഉപനിഷത്തുകളും സൂക്ങ്ങളും ഉണ്ട് എകദൈവ വിശ്വാസവുമായി ബന്ധപ്പെട്ടത് ശേതശതരോപനിഷത്ത് 3;1—3;19—6;4-6;5

മുണ്ടാകൊപനിഷത്ത്2;2;11, കഡോപനിഷത്ത് 1;2;22,23 ഇങ്ങനെ നീളുന്നു അത് അപ്പോള്‍ എല്ലാ മതങ്ങളും മരണവും ഇഹലോകവും പരലോകവും എകദൈവ വിശ്വാസവും അരക്കിട്ടുറപ്പിക്കുന്നു.അപ്പോള്‍ ഇസ്ലാമില്‍ എന്താണ് തെറ്റുള്ളത് ആളുകള്‍ ഇസ്ലാമിനെ ഭയപ്പെടുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നതെന്താണ്‌ .?നമ്മള്‍ എല്ലാവരും മനുഷ്യരാണ് കുറച്ച് നാളത്തെ ജീവിതത്തിനായി ഇവിടെ വന്നവര്‍ എന്തിനാണ് മനുഷ്യന്‍ മതത്തിന്റെ അതിര്‍ വരമ്പുകള്‍ തീര്‍ത്തു പരസ്പരം കലഹിക്കുന്നത് . ഇതു ഒരു ചോദ്യമാണ് നിങ്ങളോട് എന്ത് പോരൈമാകളാണ് ഇതില്‍ കാണുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.,.,
എല്ലാവരും സ്നേഹത്തോടെയുള്ള ഒരു ദിവസത്തിനായി നമുക്ക് കാതോര്‍ക്കാംആസിഫ് വയനാട്