Friday, November 23, 2012

പാലസ്തീന്‍ ചരിത്രം ഒരെത്തിനോട്ടം


      
 സയണിസ്റ്റ് കിരാത വാഴ്ചയുടെ പുതിയ മുഖം ഡേയര്‍ യാസിനില്‍ നടത്തിയ കൂട്ടക്കൊല ചരിത്രത്തിന്റെ ഏടുകളില്‍ എഴുതപ്പെട്ടിരിക്കുന്നു .എന്നാല്‍ ഒരു തനിയാവര്‍ത്തനം പോലെ ഇന്നത് ബെസ്റ്റ് ബാങ്കില്‍ എത്തി നില്‍ക്കുന്നു .പാലസ്തീന്‍ എന്നാ രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് സയണിസ്റ്റ് പദ്ധതി.അതിനവര്‍ നടത്തുന്ന നരഹത്യകള്‍ ലോകരാഷ്ട്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നു നാല്പതു വര്‍ഷമായി തുടരുന്ന ഈ അധിനിവേശത്തെ ചെറുക്കാന്‍ പാലസ്തീന്‍ ജനത ദിനവും നഷ്ടപ്പെടുത്തുന്നത് നൂറു കണക്കിന് ജീവനുകളാണ് .ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇസ്രായേലിനു മൂട് താങ്ങുന്ന ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ നിശബ്തമായി നിലകൊള്ളുന്നു എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു .
എന്നും ഇന്നലെയും തുടങ്ങിയതല്ല ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്നം 1947നവംബറില്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം രണ്ടു രാജ്യങ്ങളായി തിരിക്കുകയുണ്ടായി  55% വരുന്ന ജൂദരാഷ്ട്രവും  45% പലസ്തീനും എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ബ്രിട്ടന്‍ അതില്‍ നിന്നും പിന്‍വാങ്ങുന്നു നാടകത്തിന്റെ തുടക്കം. പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് 1948  നിയമങ്ങളെയും അവഗണിച്ചുകൊണ്ട് യാഹൂദികള്‍ ഒരു രാഷ്ട്രം കേട്ടിപ്പടുക്കുന്നു അധിനിവേശം ആരംഭിക്കുന്നു ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 85% പാലസ്തീനികളും കുടിയിറക്കപ്പെട്ടു 78% സ്ഥലങ്ങളും ഇസ്രായേല്‍ കൈയ്യടക്കി ബെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ കൈവശമായി ഗാസമുതല്‍ തെക്കോട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിന്റെയും.
1948 ശേഷം പ്രധാനമായും മൂന്നു യുദ്ധങ്ങള്‍ ഉണ്ടായി, ഇസ്രായേല്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചു വിടുന്ന ലെബനാന്‍ ജനതയെ കൂടാതെയാണിത്.

 ഫ്രാന്സിനോടും ഇഗ്ലണ്ടിനോടും പിന്നൊന്ന് 1967 ആറു ദിന യുദ്ധം എന്നറിയപ്പെടുന്നു അത് .,.1973 .,., 1967-ലെ യുദ്ധത്തിനുശേഷം ഇസ്രായേല്‍ വെസ്റ്റ്‌ബാങ്കും ഗാസയും കൈയടക്കി. പലപ്രാവശ്യം ഐക്യരാഷ്‌ട്രസഭ പ്രമേയങ്ങള്‍ പാസാക്കിയെങ്കിലും 1967-ലെ കയ്യേറ്റം ഒഴിവാക്കാന്‍ തുടര്‍ന്നുള്ള നാല്‍പ്പത്‌ വര്‍ഷവും ഇസ്രായേല്‍ തയ്യാറായില്ല. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും കിരാതമായ ഒരു അധിനിവേശ ഭരണം സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയുമാണ്‌ അവര്‍ ഇതുവരെ ചെയ്‌തത്‌.ഇതെല്ലാം സയണിസ്റ്റ് ഭരണം അടിചെല്പ്പിക്കാനും  ഒരു നിര്‍ധനരായജനതയെ  കൊന്നൊടുക്കാനും അവര്‍ കണ്ടു പിടിച്ച കുറുക്കു വഴികള്‍  ആയിരുന്നു . പലസ്‌തീന്‍ ജനത നിരവധി കൊച്ചുകഷ്‌ണങ്ങളായി ഛിന്നഭിന്നമാക്കപ്പെടുകയും കമ്പിവേലികളാലും വലിയ മതിലുകളാലും വളഞ്ഞുവെക്കപ്പെടുകയും അധിനിവേശക്കാരന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്‌തു.സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികള്‍ ആയി കഴിയേണ്ടി വരുന്ന ഒരു ജനതയുടെ വേദനിപ്പിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍ .(പ്രശസ്ത കവി ഡാര്‍വിന്റെ ചില വരികള്‍ ഓര്മ വരുന്നു അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പറവകള്‍ എങ്ങോട്ടുപോവും എന്ന് .,.,മുറിവ് അനെഷിക്കുന്ന ഒരു രക്ത തുള്ളിയുടെ അവസ്ഥയാണിന്നു പാലസ്തീനിന് എത്ര  മഹത്തരമായ  വാക്കുകള്‍ )

ജനീവ  കരാര്‍ പറയുന്നത് അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല  എന്ന് എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി   കടകവിരുദ്ധമായി അധിനിവേശ വെസ്റ്റ്‌ ബാങ്കില്‍ ഇപ്പോള്‍ 400,000 ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്‌.  നാല്പതു വര്‍ഷമായി തുടരുന്ന ഈ കുടിയേറ്റം ലോക രാഷ്ട്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് .  ഒരു പാലസ്തീന്‍ കാരന്‍ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍ സഞ്ചരിക്കാന്‍  നാനൂറിലധികം പരിശോധനാ കേന്ദ്രങ്ങള്‍ താണ്ടണം എന്ന് പറയുമ്പോള്‍ എത്ര ക്രൂരമാവും ഇവിടത്തെ അവസ്ഥ . അധിനിവേശത്തിനു കീഴില്‍ ദൈനംദിനം നടക്കുന്ന ഈ പരിശോധനകള്‍, ശരീരപരിശോധനകള്‍, വാചാ കുറ്റപ്പെടുത്തലുകള്‍ എന്നിവയൊക്കെയാണ്‌ 1987 അവസാനം ഇന്‍തിഫാദയെന്നപേരില്‍ പൊട്ടിത്തെറിച്ചത്‌. അത്‌ ആദ്യത്തില്‍ പലസ്‌തീനിയന്‍ യുവത്വത്തിന്റെ സ്വാഭാവികമായ ചെറുത്തുനില്‍പ്പായിരുന്നു. ഇത്തരം ക്രൂരതകള്‍ കൊണ്ട് പൊറുതി മുട്ടിയ പലസ്തീന്‍ ജനത പ്രധിരോധത്തിലേക്ക് നീങ്ങിയതില്‍ അവരെ കുറ്റപ്പെടുത്താന്‍ നമുക്കാവുമോ?  ഈ കുടിയേറ്റക്കാര്‍ ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള്‍ പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. സുഖകരമായ `കുടിയേറ്റക്കാര്‍ക്ക്‌ മാത്രമുള്ള' റോഡുകളില്‍ ഗേറ്റുകളോ പരിശോധനാകേന്ദ്രങ്ങളോ ഇല്ല.
1987ഒരു കൂട്ടം ചെറുപ്പക്കാര്‍ ആദ്യമായി ചെറുത്തു നില്‍ക്കാന്‍ തീരുമാനിക്കുന്നു . ഹറകത്തുല്‍  മുഖാവത്തുല്‍ ഇസ്ലാമിയ  (ഹമാസ് )ആദ്യ ചെറുത്തു നില്‍പ്പ് എന്നര്‍ഥം വരുന്ന ഇന്തിപാധ എന്ന സങ്കടന രൂപപ്പെടുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരായ വിദ്യാര്‍ഥികളുടെ കല്ലേറിലൂടെയാണ്‌. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയ ശക്തികളും ജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഒരു ജനകീയ ചെറുത്തുനില്‍പ്പായി അത്‌ വളര്‍ന്നു.

മൂന്നുവര്‍ഷത്തോളം ഇസ്രായേലി അധിനിവേശസേനയെ അത്‌ വിഷമസ്ഥിതിയിലാക്കി. പ്രദേശങ്ങള്‍തോറും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധിനിവേശസേനയുടെ തോക്കുകളെയും ടാങ്കുകളെയും വെറുംകൈയുമായാണ്‌ അവര്‍ നേരിട്ടത്‌.ഒരു ജനതയോട് യഹൂദികള്‍ കാട്ടുന്ന ക്രൂരത  പുറം ലോകമറിയുന്നു അത്‌ അസമമായ ഒരു പോരാട്ടമായിരുന്നു. എന്നാല്‍ ഇസ്രായേലി അധിനിവേശത്തിന്റെ ക്രൂരതയിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‌ അത്‌ ഇടയാക്കി.അതിനിടയില്‍ തന്ത്ര പൂര്‍വ്വം ഇസ്രായേല്‍ ഹമാസ് ഫത്താ ഭിന്നിപ്പ് സാധിച്ചെടുത്തു.ഹമാസിനെ അവര്‍ അദൃശ്യമായി സഹായിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടണ്ട.ചതി അത് ഇസ്രയേലിന്റെ കൂടപ്പിറപ്പാണ് .  പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ വാസ്‌തവസ്ഥിതി ഒളിപ്പിച്ചുവെക്കാന്‍ ഇസ്രായേലും അവരുടെ വാല് നക്കികളായ അമേരിക്കയും സഖ്യശക്തികളും നടത്തുന്ന വെള്ളപൂശല്‍കൊണ്ട്‌ കഴിയാത്ത സ്ഥിതിയുണ്ടായി. ഇത്‌ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക്‌ നയിക്കുകയും ഒസ്ലോ ഒത്തുതീര്‍പ്പിലേക്ക്‌ നയിക്കുകയും ചെയ്‌തു. ഇസ്രായേലി അധിനിവേശ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന്‌ പലസ്‌തീനി പ്രതിരോധത്തിന്റെ എതിരറ്റ നേതാവായ യാസര്‍ അറാഫത്ത്‌ നടത്തിയ ശ്രമമമായിരുന്നു ഒസ്ലോ ഒത്തുതീര്‍പ്പ്‌(.1993 )ഓസ്ലോ കരാര്‍പ്രകാരം ഒരു പൂര്‍ണപലസ്‌തീന്‍ രാഷ്‌ട്രമായി പിന്നീട്‌ മാറാവുന്നവിധത്തില്‍ പലസ്‌തീന്‍ അഥോറിറ്റി രൂപീകരിക്കുക. വെസ്റ്റ്‌ബാങ്കിന്റെ നിയന്ത്രണം കൈമാറുക. വെസ്റ്റ്‌ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുക; ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക്‌ തിരിച്ചുവരാനുള്ള അവകാശവും തുടര്‍ചര്‍ച്ചകളുടെ ഭാഗമാക്കുക.എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ ഇന്നും ഈ നരഹത്യ തുടര്‍ന്ന് കൊണ്ടിരിക്കുന്നുഎല്ലാവരും മനപ്പൂര്‍വം ഇതെല്ലാം കണ്ടില്ല  എന്നും നടിക്കുന്നു .എപ്പോള്‍ വീണ്ടും  സമാധാന പ്രക്രിയയുടെ പരാജയത്തില്‍നിന്ന്‌ രണ്ടാം ഇന്‍തിഫാദ ഉയര്‍ന്നുവന്നു. ഒരുതരത്തിലുള്ള സമാധാനവും ദൃശ്യമാവാതിരിക്കുകയും പലസ്‌തീന്‍ രാഷ്‌ട്രത്തിനുള്ള സാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ പലസ്‌തീനികളുടെ എതിര്‍പ്പ്‌ വളര്‍ന്നുവന്നു. നിരന്തരം പലസ്തീന്‍ ജനത വേട്ടയാടപ്പെടുന്നു സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്നു അവിടെ നിന്നും പുറത്തു വരുന്ന  സത്യങ്ങള്‍ മനുഷ്യ മനസാഷിയെ മരവിപ്പിക്കുന്നതാണ് . പലസ്‌തീന്‍ ചെറുത്തുനില്‍പ്പ്‌ തുടരുകയും ശക്തിപ്പെടുകയും ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്‌തപ്പോള്‍, പലസ്‌തീന്‍ ജനങ്ങള്‍ക്ക്‌ അന്തിമപരിഹാരമെന്ന്‌ ഇസ്രായേല്‍ കരുതുന്നത്‌ നടപ്പിലാക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കയാണ്‌ അവര്‍. ഇതാണ്‌ ബന്ധവിമോചനപദ്ധതിയെന്ന്‌ വിളിക്കപ്പെടുന്നത്‌. അതനുസരിച്ച്‌ ഗാസാചീന്തില്‍നിന്ന്‌ പിന്മാറുകയും വെസ്റ്റ്‌ബാങ്കിലെ ചില ചെറിയ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന്‌ ഒഴിവാവുകയും ബാക്കിയുള്ളവയെ കൂട്ടിയോജിപ്പിച്ച്‌ പലസ്‌തീനികളെ ലംഘിക്കാനാവാത്ത ബന്ധനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌..

 600 കിലോമീറ്റര്‍ നീളംവരുന്ന ഒരു വന്‍മതിലുണ്ടാക്കി മൂന്ന്‌ പലസ്‌തീന്‍ പ്രദേശങ്ങളെ അടച്ചുകെട്ടലാണ്‌ ഈ ബന്ധം വേര്‍പെടുത്തല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്‌ട്ര നീതിന്യായകോടതി ഈ മതില്‍ നിര്‍മാണം നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌ എങ്കിലും ആര് ചെവികൊള്ളാന്‍ വെസ്റ്റ്‌ബാങ്കിനുള്ള ഇസ്രായേല്‍ പദ്ധതി ഇതാണ്‌: ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ബന്ധനസ്ഥ പ്രദേശങ്ങള്‍ പോലെ ഒരു പലസ്‌തീന്‍ രൂപപ്പെടുത്തുക; വെസ്റ്റ്‌ബാങ്കിന്റെ 54 ശതമാനവും   ബാക്കിവരുന്ന 46 ശതമാനം ഇസ്രായേലിന്റെ നിയമവിരുദ്ധ കൈവശത്തിനു കീഴില്‍ നിര്‍ത്തുക, യഥാര്‍ത്ഥ  പലസ്‌തീന്റെ 12.5 ശതമാനം മാത്രം ഭൂവിസ്‌തൃതി വരുന്ന ഒരു ചെറിയ സ്ഥലം മാത്രം പലസ്‌തീനികള്‍ക്ക്‌ ലഭ്യമാക്കുക. ഈ ബന്ധനസ്ഥ സ്ഥലത്തേക്കുള്ള പോക്കുവരവു മുഴുവന്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക. എത്ര തന്ത്ര പൂര്‍വ്വം ഉള്ള കണക്കു കൂട്ടല്‍ ഇതിനു ഒരറുതി വരുത്താന്‍ ആര്‍കെങ്കിലും കഴിയുമോ ? അറിയില്ല.
 ബോംബ് വര്‍ഷങ്ങള്‍ ഗാസയില്‍ ഇന്നു രാവിലെയും തുടര്‍ന്നു.. ഒരു ആഴ്ച നീണ്ടുനിന്ന ഇസ്രായേല്‍ നരമേധം നിലയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നു പറയാം. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമാധാന ശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി കൈവന്നിട്ടില്ലെന്നും.

സെക്യൂരിറ്റി കൌണ്‍സിലിന്റെ പത്രപ്ര്സതാവന പോലും അമേരിക്ക ഇടപെട്ട് തടഞ്ഞതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. സ്വയം രക്ഷക്കായി ഹമാസ് ഇസ്രായേലില്‍ നടത്തുന്ന ആക്രമങ്ങളെ വിമര്‍ശിച്ചില്ലെന്ന കാരണം പറഞ്ഞാണ് പ്രസ്താവന പുറത്ത് വിടുന്നതിനെ അമേരിക്ക തടഞ്ഞത്.ഇതുവരെ മരച്ചവരുടെ സംഖ്യ 145 കവിഞ്ഞു.,.,എന്തിനീ ക്രൂരതക്ക് കൂട്ടുനില്‍ക്കുന്നു  എല്ലാവരും .
മാനുഷികമായി മാത്രം ഈ വിഷയത്തെ നമ്മള്‍ കാണണമെന്നു അഭ്യര്‍ത്ഥിക്കുന്നു,.,.


 ആസിഫ് വയനാട്

ഫലസ്തീന്: അറിയേണ്ട ചരിത്രം - DrPJ Vincent - YouTube

www.youtube.com/watch?v=Vq0jF_leyH4Share
22 hours ago – ഫലസ്തീന്: അറിയേണ്ട ചരിത്രം - ഡോ. പി.ജെ വിന്സന്റ് Palestine History - DrPJ Vincent.