മിനി ലെഖനം( പ്രണയം )
കോപത്താല്‍ മുഖം കറുപ്പിച്ചു,.കലിതുള്ളി നില്‍കുന്ന ആകാശം
പതിയെ പെയ്യുന്ന മഴ തുലാവര്‍ഷം പുതുമഴയായി അണിഞ്ഞോരുങ്ങിയിരിക്കുന്നു തുറന്നിട്ട ജനലിലൂടെ ഒരു താരകം
എന്നെ നോക്കി പല്ലിളിക്കുന്നു .മന്ദ മാരുതന്‍ അകത്തേക്ക് ഇടിച്ചുകയറാന്‍ വെമ്പല്‍ കൊള്ളുന്നത് ഒരു കുളിരായി ഞാനറിഞ്ഞു
മഴയുടെ തണുപ്പ് ഒരു നിര്‍വൃതിയായി മനസ്സിനെ വാരിപ്പുണരുന്നുണ്ടായിരുന്നുവോ?
അങ്ങനെ വെറുതെ തണുപ്പിനെ പ്രണയിച്ചു കിടന്നപ്പോള്‍ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉരുത്തിരിയുന്നത് ഞാനറിഞ്ഞു പ്രണയം ആ നിര്‍വൃതിയില്‍ ഒഴുകി അകലുന്ന ജീവിതങ്ങള്‍ .സത്യത്തില്‍ എന്താണ് പ്രണയം ?ജീവന്‍റെ ഉല്പത്തിയോളം പഴക്കമുണ്ടാവും പ്രണയത്തിനല്ലേ?
ഈ പ്രണയത്തെക്കുറിച്ച് പലരും പലവിധത്തില്‍ പലതും പറഞ്ഞിട്ടുണ്ട്
ആര്‍ക്കെങ്കിലും ഇതിന്‍റെ പൂര്‍ണതയില്‍ എത്താനായിട്ടുണ്ടോ അറിയില്ല
ഇസ്ലാം പ്രകൃതി മത മായതുകൊണ്ട് പ്രണയത്തെക്കുറിച്ച് വെക്തമായ കാഴ്ചപ്പാടുണ്ട് എന്ന് പറയുന്നു .സത്യത്തില്‍ എന്താണ് പ്രണയം ആദ്യ ദര്‍ശനത്തില്‍ ഉണ്ടാവുന്ന ഒരു വികാരം ആണ് പ്രണയം എന്ന് വാല്സ്യയന മഹര്‍ഷിയുടെ പക്ഷം .ശരീരത്തില്‍ കാമദേവന്‍ ഒളിഞ്ഞിരിക്കുന്ന ചില ഇടമുണ്ടത്രേ അവിടെ ഇണയുടെ ദൃഷ്ടി പതിയുമ്പോള്‍ ഉണ്ടാവുന്ന വികാരമാണ് പ്രണയം എന്ന് .ആണോ ? എനിക്കറിയില്ല.
ഡോ ഡാര്‍വിന്റെ അഭിപ്രായത്തില്‍ അബോധ മനസ്സില്‍ ഉരിത്തിരിയുന്ന വികാരമാണ് പ്രണയം .പക്ഷെ ഒന്നുറപ്പിച്ചു പറയാം ഈ പ്രപഞ്ചത്തില്‍ പ്രണയത്തിന് എന്തിനോടൊക്കയോ ബന്ധം ഉണ്ട്,കാഴ്‌ച് കേള്‍വി ,ഗന്ധം ,സ്പര്‍ശം ഈ പഞ്ചെന്ദ്രിയങ്ങള്‍ക്ക് പ്രണയവുമായി ബന്ധം ഇല്ലെ ?അപ്പോള്‍ തലച്ചോറും ഹോര്‍മോണുകളും നാഡീവ്യുഗങ്ങളും ചേര്‍ന്ന ഒരു സങ്കീര്ണതയല്ലേ പ്രണയം .
ഈ പെയ്യുന്ന മഴയോട് എന്‍റെ ദൃഷ്ടികള്‍ക്ക് തോന്നുന്ന വികാരം അല്ലെ പ്രണയം .സൗന്ദര്യം ആരോഗ്യം ഇവക്കും പ്രണയത്തിനോട് അടുത്ത ബന്ധം ഇല്ലെ ?ചുരുക്കത്തില്‍ ഒരാള്‍ക്ക് നിറങ്ങളോട് പ്രണയം തോന്നാം കറുപ്പും വെളുപ്പും ഇണകളെ നാം ഇങ്ങനെ വേര്‍തിരിക്കുന്നു അപ്പോള്‍ ഒരു തരം വികാരം ആണ് പ്രണയം ആണോ ? അപ്പോള്‍ വാല്‍സ്യയന മഹര്‍ഷി പറഞ്ഞതും ശരിയാവുന്നു .ഒരു പെണ്‍കുട്ടിയെ ആദ്യ ദര്‍ശനത്തില്‍ ഇഷ്ടമാവുന്നു അവളുടെ കണ്ണുകള്‍ അല്ലെങ്കില്‍ മുടി ,സൗന്ദര്യം അപ്പോള്‍ കാഴ്ച എന്നാ ഭാഗവും ശരിയായി അല്ലെ ?
ഈ പ്രവണതകള്‍ കൂടുതലും കണ്ടു വരുന്നത് കൌമാരക്കാരില്‍ ആണ് അപ്പോള്‍ അതെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു ഹൈപ്പോ തലാമസ് അതായത് തലച്ചോര്‍ ഇവിടെ ഗോണോ ടോഫിന്‍ എന്ന റിലീസിംഗ് ഹോര്‍മോണ്‍ പീയുഷ ഗ്രന്ധികളെ ഉത്തേജിപ്പിക്കുന്നു
ലിയൂട്ടി നൈസിംഗ് ,ഫോളിക് സ്ടിമുലെട്ടിംഗ് എന്നീ ഹോര്‍മോണുകള്‍ കൂടിച്ചേര്‍ന്നു ടെസ്റ്റിനെ ഉത്തേജിപ്പിക്കുകയും ശുക്ലം ഉണ്ടാവുകയും ചെയ്യുന്നു അതായത് പുരുഷന്‍റെ കൌമാരം എന്ന് പറയാം .അതുപോലെ
ഫോളിക് സ്ടിമുലെറ്റിഗ് ഈസ്ട്രജന്‍ പ്രേജസ്ട്രോണ്‍ എന്നിവ കൂടിച്ചേര്‍ന്നു അണ്ടാശയം രൂപപ്പെടുന്നതോടുകൂടി സ്ത്രീകളുടെ കൌമാരം ആരംഭിക്കുന്നു .അപ്പോള്‍ ഇതൊക്കെ പ്രണയവുമായി എന്ത് ബന്ധം,. ?ഇപ്പറഞ്ഞതിനെല്ലാം പ്രണയവുമായി ബന്ധം ഉണ്ട്.
ആദ്യ സ്പര്‍ശനത്തില്‍ തോന്നിയ ഒരു വികാരം അത് മനസ്സിനെയും സിരകളെയും ഉതെജ്ജിപ്പിച്ചു പ്രണയമായി പരിണമിക്കുന്നു .പുരാതന കാമാകലയായ രതി തന്ദ്രയില്‍ ഇതേക്കുറിച്ച് വെക്തമാക്കിയിട്ടുണ്ട് .അപ്പോളും നമുക്ക് മനസ്സിലായില്ല എന്താണ് പ്രണയം .ആദിമ മനുഷ്യനും മൃഗങ്ങളും ഇണകളെ ആകര്‍ഷിക്കാന്‍ ഒരേ മാര്‍ഗമാണ് ഉപയോഗിച്ചതെങ്കില്‍ ഇന്നത് മാറി കേള്‍വി തന്നെയെടുക്കാം മൃഗങ്ങള്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു മനുഷ്യന്‍ അത് ഫോണ്‍ എന്ന മാധ്യമം ആക്കി .ഒരു മിസ്സ് കാള്‍ ചിലപ്പോള്‍ പ്രണയമായി പരിണമിക്കാറണ്ട് .അവിടെയും കേള്‍വി എന്ന പഞ്ചെന്ത്ര്യം ഇടപെടുന്നു.
പ്രണയത്തെക്കുറിച്ച് മത ഗ്രന്ഥങ്ങള്‍ വെക്തമായി താക്കീത് നെല്‍കുന്നുണ്ട്.,വിശുദ്ധ ഖുറാനില്‍ പറയുന്നത് നിങ്ങള്‍ ദൃഷ്ടികള്‍ താഴ്ത്തുക ,കൊഞ്ചി കുഴഞ്ഞു സംസാരിക്കരുത് എന്നിങ്ങനെ .പിന്നെ പ്രണയത്തിനെ കുറിച്ച് പറയുന്നത് വിവാഹശേഷം ഇണയെ പ്രണയിക്കാം എന്നാണ് .സമാധാന പരമായി ഒത്തു ചേരേണ്ടതിലേക്ക് നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു എന്നും.പ്രണയം പലപ്പളും വലിയ വലിയ ഏടാകൂടങ്ങളില്‍ കൊണ്ട് ചാടിക്കാറുണ്ട് പലരെയും .
അപ്പോള്‍ പ്രണയം എന്നത് ഒരു അര്‍ത്ഥവത്തായ വികാരമാണ് അതിനെ നമുക്ക് നല്ലതായും ചീത്തയായും വ്യാഖ്യാനിക്കാം.പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരു വികാരം .എത്രവര്‍ണിച്ചാലും മതിവരാത്ത ഒരു വാക്ക് ഇതിനു അന്ത്യമുണ്ടോ? ഇല്ല.പ്രണയത്തെ സ്നേഹമായും വിലയിരുത്താം ,
മാതാപിതാക്കളോട് മക്കള്‍ക്ക് തോന്നുന്ന പ്രണയം ,നമുക്ക് കൂട്ടുകാരോട് തോന്നുന്ന പ്രണയം .,.,പ്രകൃതിയോടു തോന്നുന്ന സ്നേഹം ഈ വികാരത്തെ നാമെല്ലാവരും ലിംഗ്ഭേദം ഇല്ലാതെ മത മതില്‍ കെട്ടുകള്‍ ഇല്ലാതെ കാത്തു സംരഷിക്കണം .പരസ്പ്പരം സ്നേഹിക്കണം എല്ലാവരും ബഹുമാനിക്കണം .മനസ്സുകള്‍ പരസ്പ്പരം പ്രണയിക്കുമ്പോള്‍ നമുക്ക് നന്മ ചെയ്യാന്‍ കഴിയും കുടുംബത്തിലും സമൂഹത്തിലും.
വിരല്‍ത്തുമ്പില്‍ കുളിര് ഉമ്മവെക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു
അവനെ ഞാന്‍ ശാസിച്ചുവോ .,.,അറിയില്ല മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടുംമനസ്സില്‍ പരിഭവങ്ങളില്ല.ഈകുളിര്‍ തെന്നല്‍ താഴുകിയുറക്കാന്‍ വെമ്പല്‍ പൂണ്ട്
ലജ്ജാവാതിയായി മുന്നില്‍ നില്‍കുമ്പോള്‍ ഈ ദിവസങ്ങളെല്ലാം അവധിയായിരുന്നെങ്കില്‍...
എന്ന് ഞാന്‍ അറിയാതെ കൊതിച്ചു പോവാറുണ്ട് .ഓരോ പുലരിയും പുതിയ അറിവുകളാണ്.
രാത്രി മഴയുടെ തണുപ്പിന്‌മഞ്ഞിന്റെ തണുപ്പിനേക്കാള്‍
സ്വാസ്ഥ്യം തരാന്‍ കഴിയുന്നതെന്താണ്?മഴയിലേയ്ക്ക് നോക്കികിടക്കുമ്പോള്‍എന്തെല്ലാമോ ചോദ്യങ്ങള്‍ മനസിലൂടെയ്
പ്രണയ വതിയായി മിന്നി മറഞ്ഞുവോ?വിവരണാതീതമായൊരു സുഖം.
ആരുടെ സ്വപ്നമാണ്?തണുപ്പ് വാക്കുകള്‍ കൊണ്ട് പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ ഈ രാത്രിമഴയുടെ മന്ദ മാരുതന്‍ വീണ്ടും എന്നെ ആലിങ്കനം ചെയ്തപ്പോള്‍ ഒരു ധ്യാനത്തിലെന്നപോലെ
മനസ്സ് പതിയെ സ്വസ്ഥമാകുന്നു.എന്‍റെ നയനങ്ങള്‍ നിദ്രയെ പ്രണയിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.
ഞാനും നിദ്രയെ ആല്മാര്‍ത്തമായി ,പ്രണയിച്ചുപോയി.
ആസിഫ് വയനാട്
നന്നായിട്ടുണ്ട്.....
ReplyDeleteനന്നായിരിക്കുന്നു ആസിഫ്
ReplyDeleteഹി ഹി പ്രണയമല്ലേ പ്രണയം വലിയ വലിയ പാമ്പുകള്‍ ഇഴഞ്ഞു നടക്കുന്ന പ്രപഞ്ചത്തില്‍ ഒരു നീര്‍ക്കോലിയുടെ പരാക്രമം ,.,അത്രയെ ഉള്ളൂ .,.,എങ്കിലും തിരക്കിനിടയില്‍ വന്നതിനും വായനക്കും പ്രോത്സാഹനത്തിനും നന്നിയുണ്ട് ജിതിന്‍ & റൈനി ഭായ്
ReplyDeleteപ്രണയിക്കുന്നവര്‍ പ്രണയിച്ചോട്ടെന്നേ. ആരോടെങ്കിലും ഒരിക്കലെങ്കിലും പ്രണയം തോന്നിയില്ലെങ്കില്‍ ആ ആളിന്റെ മാനസിക നിലയ്ക്ക് എന്തോ കുഴപ്പമുണ്ട് എന്നൂഹിക്കാം..
ReplyDeleteവാചകങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഫുള്‍സ്റ്റോപ്പിടാന്‍ മറക്കരുത്. പാരഗ്രാഫുകള്‍ തമ്മില്‍ ആവശ്യത്തില്‍ കൂടുതലുള്ള അകലം ഒഴിവാക്കണം. കൂടെ അക്ഷരതെറ്റുകളും...
ശരീരത്തില്‍ കാമദേവന്‍ ഒളിഞ്ഞിരിക്കുന്ന ചില ഇടമുണ്ടത്രേ അവിടെ ഇണയുടെ ദൃഷ്ടി പതിയുമ്പോള്‍ ഉണ്ടാവുന്ന വികാരമാണ് പ്രണയം എന്ന് .ആണോ ? എനിക്കറിയില്ല .
ReplyDeleteആണോ ? ഞാനാദ്യമായി കേൾക്കുന്നതാ ആ നിർവചനം.! ചിലപ്പോൾ അത് ശരിയായിരിക്കാം, കാരണം കുറെ ബാഹ്യ സൗന്ദര്യങ്ങളൊന്നുമല്ല പ്രണയത്തിനടിസ്ഥാനം എന്ന് നമുക്ക് പല പ്രണയ ജോഡികളെയും കണ്ടതിൽ നിന്ന് മനസ്സിലായിട്ടുണ്ടല്ലോ ?
എന്തായാലും നല്ല കുറിപ്പ്. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.
ആശംസകൾ.
ഹ ഹ ശരീരത്തില്‍ ചില ഇടങ്ങള്‍ ഉണ്ട് അത് ശരിയാവാം കാരണം ചില കമിതാക്കള്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നത് കണ്ടിട്ടില്ലെ.,.,നന്ദി വായനക്കും തെറ്റുകള്‍ ചൂണ്ടികാട്ടിയുള്ള പ്രോത്സാഹനത്തിനും ശ്രീകുട്ടാ& മണ്ടൂസ .,.,.പേരറിയാത്തൊരു നൊമ്പരത്തെ പ്രണയമെന്നാരോ വിളിച്ചു ,.,.,
ReplyDeleteപ്രണയഡിങ്കോലാഫിയാണല്ലേ ഇന്നത്തെ ചിന്താവിഷയം
ReplyDeleteഓഹോ ഇതാണല്ലേ പ്രണയം?
ReplyDeleteപിടഞ്ഞു പോകും നേരവും കാലിൽ ചുറ്റി പുളയുന്ന പ്രണയം..
ReplyDeleteകൊള്ളാം ട്ടൊ..പ്രണയം അറിയാൻ ഏവരും ആഗ്രഹിക്കുന്നു..
ആശംസകൾ..!
ഹി ഹി ഈ ഡിങ്കോലാപ്പി ആവും പ്രണയം .,.,അല്ലെ അജിത് ഏട്ടാ .,, വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കൂ ഒരു വട്ടം ,അതില്‍ വിരിയും പൂവുകള്‍ നമ്മെ പലവട്ടം കരയിക്കും .,.,.രൂപ്സ് ഇങ്ങനെയും പ്രണയിക്കാം ,.,.പിടഞ്ഞു പോകും നേരവും കാലിൽ ചുറ്റി പുളയുന്ന പ്രണയം..ഹി ഹി ആര്‍ക്കും മടുപ്പ് തോന്നാത്ത ഒരു വിഷയം .,.,നന്ദി വരവിനും വായനക്കും ,.,അജിത് ഏട്ടന്‍ രൂപ്സ് & വര്‍ഷിണി
ReplyDeleteഇത് മിനിക്കഥ? ലേഖനം എന്ന് പറയാം...പിന്നെ പ്രണയം..അത് അനുരാഗമാണ്....മാംസനിബദ്ധമല്ലാത്ത രാഗം മാനവ മൻസ്സുകളില്ലാ....
ReplyDeleteഒരു ചെറിയ ശ്രമം ചന്തുവേട്ടാ അത്രയേയുള്ളൂ,.,,.,അതിലും കൂടുതല്‍ താങ്കളെ പോലുള്ളവര്‍ ,ഞങ്ങളെ പ്പോലെ തുടക്കകാരുടെ എഴുത്തുകള്‍ വായിക്കുന്നു എന്നത് തന്നെ വളരെ അഭിമാനവും സന്തോഷവും നെല്കുന്ന ഒന്നാണ് .,.,വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി .
ReplyDelete