ദേവി കൃപ (കവിത)

                   

അമ്പല നടയിലെ നില വിളക്കില്‍
നീ ചാര്‍ത്തും നിറദീപ ശോഭ പോലെ
പ്രാര്‍ത്ഥനാ ഗീതങ്ങള്‍  പാരില്‍ മുഴങ്ങുന്നു
ശ്രീ കോവിലില്‍ ദേവി തന്‍ ചൈതന്യവും .

ഭക്തര്‍ തന്‍ കണ്‍ഡത്തില്‍ നിന്നുതിര്‍ന്നീടുന്ന
പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ കുളിര്‍മയോടെ
കൃപ ചോരിഞ്ഞീടുന്നു ഭക്തര്‍ തന്‍ ഹൃത്തിലും
നശ്യര്യമായുള്ള പാരിലും നിത്യവും .

ദേവിതന്‍ കാരുണ്യം കാംഷിച്ചു കൊണ്ടിതാ
ഭക്തരു നില്‍ക്കുന്നു തിരുനടയില്‍ എന്നും
ദേവിക്കായ്  അര്‍പ്പിച്ച പുഷ്പ്പാര്‍ച്ചനയില്‍
ദേവി പ്രസാധിച്ചോ എന്‍ മനം കേഴുന്നു .

ശ്രീകോവിലിന്‍ നടയില്‍ ഇറ്റിറ്റു  വീണോരെന്‍ കണ്ണുനീര്‍
ദേവി തൃപ്പാദം കഴുകുകില്‍ എന്നുഞാന്‍,
ഈശ്വര ചിന്തയില്‍ എന്നും നാം സോദരെ
ആശ്രയിച്ചീടണപാരിതില്‍ എന്നുമെ.

ഈ  വിശ്വ യുഗത്തിലെ ജീവ ജാലങ്ങളെ
സൃഷ്ടിച്ച ദേവന് സ്തുതി പാടു എന്നും നീ
വിശ്വ പ്രപഞ്ചത്തെ  സ്നേഹിക്കുമെങ്കിലും
തമ്മില്‍ പരസ്പരം സ്നേഹിപ്പു മര്‍ത്യാ നീ .

എല്ലാം നിന്‍ കൈകളില്‍ തന്നിടും നാഥനും
സാധകം ചെയ്കനീ,.,.



ആസിഫ് വയനാട്

Comments

  1. പരസ്പരം സ്നേഹിപ്പു മര്‍ത്യാ നീ .

    കൊള്ളാം കേട്ടോ

    ReplyDelete
  2. കുറെ ദിവസമായി മനസ്സില്‍ കൊണ്ട് നടന്നതാ .,.ഒന്ന്‍ ഇറക്കി വച്ചു .,.,നന്ദി അജിത്‌ ഏട്ടാ ,.,.അങ്ങയുടെ ഓരോ വാക്കുകളും എനിക്ക് വളരെ ഉണര്‍വ് തരുന്നുണ്ട് .,.,തെറ്റുകള്‍ തിരുത്തി എഴുത്ത് മികച്ചതാക്കാന്‍ പ്രചോദനവും,.,.,

    ReplyDelete
  3. കൊള്ളാം ട്ടോ....

    സ്നേഹമാണഖില സാരമൂഴിയിൽ

    ReplyDelete
  4. നന്ദിയുണ്ട് റൈനി ഭായ് & സംഗീത്.,.,വായനക്കും അഭിപ്രായത്തിനും ,.,

    ReplyDelete

Post a Comment