പതനം ( കവിത )






ദൂരെയാ വൃക്ഷത്തില്‍ പൊഴിയാന്‍ കൊതിക്കുന്ന

ഇലകളെ നോക്കി ഞാന്‍ നിന്നു.

അരുകിലാ പച്ചില അപരനെ നോക്കി

കളിയാക്കി ചിരിപ്പതും കണ്ടു .



നാളെ നീയുമെന്‍ പാത പിന്തുടര്‍ന്നീടു

മെന്നോര്‍ക്കണം സോദരാ നീയും

എന്‍  പതനം  കണ്ടു നീ ചിരിച്ചിടുമ്പോള്‍

നൊന്തിടുന്നു എന്നുള്ളം .



അന്നാദ്യമായ് ഞാന്‍ കൊതിച്ചു പോയി

ആ ഇല കൊഴിയാതിരുന്നെങ്കിലെന്ന്

ശാസനാ ശക്തിയാല്‍ സമസ്ത ലോകങ്ങളെ

യഥാ യോഗ്യം ഭരിപ്പുനീ .



കൊഴിയാതിരിക്കാന്‍ കഴിയില്ലവള്‍ക്ക്

വീണ്ടും തളിര്‍ക്കാന്‍ കൊഴിയണം പിന്നെയും

നിത്യമാം സത്യത്തെ വാരിപ്പുണര്‍ന്നവള്‍

വീണ്ടും പിറക്കുന്നു ആ മരകൊമ്പിലായ്.



നമ്ര ശിരസ്കയായ് നിന്നവള്‍ പിന്നെയും

ഈ പ്രപഞ്ച സത്യത്തെ വാരിപ്പുണര്‍ന്നുകൊണ്ട്,.

വീണ്ടുമൊരു ഇലയായി പിറക്കാന്‍ കൊതിച്ചു കൊണ്ട്

ഈ കപടഭൂമിയില്‍ നിറമിഴികളുമായ്..,.,.


അസിഫ് വയനാട്

Comments

  1. കൊഴിഞ്ഞേ പറ്റൂ

    പ്രപഞ്ചനിയമം

    ReplyDelete
  2. കൊഴിയാതിരുന്നെങ്കിലെന്നുഞാന്‍ വെറുതെ മോഹിച്ചു പോയി .,.,.,.,താങ്ക്സ് അജിത്തെട്ടാ.,.,.

    ReplyDelete
  3. കൊഴിയട്ടെ..
    തളിരിടട്ടെ..

    നല്ല വരികൾ ട്ടൊ..ആശംസകൾ..!

    ReplyDelete
  4. എല്ലാ ഇലകളും കൊഴിയാനുള്ളതാണ്. പ്രപഞ്ച നിയമം. നേരെത്തെ പൊഴിഞ്ഞു വീഴുന്നവർ എന്തുകൊണ്ടും ഭാഗ്യവാന്മാർ!

    നാളെ നീയുമെന്‍ "പാദ" പിന്തുടര്‍ന്നീടു. തെറ്റിപ്പോയി. പാതയല്ലേ ശരി?

    ReplyDelete
  5. കവിതയാ അല്ലെ .....അത്രക്ക് കത്തില്ല എന്നാലും വായിച്ചു ,

    ReplyDelete
  6. വെറുതെ ഇരിക്കുമ്പോള്‍ ഓരോരോ തോന്നലുകള്‍ ,.,.അത് വെറുതെ പകര്‍ത്തുന്നു ,..,.,വര്‍ഷിണി ,ചീരല്‍.,.,ഫൈസു.,.കവിത എന്നാ എന്‍റെ ദുരാഗ്രഹം അത്രേയുള്ളൂ,.,.,ഇതൊന്നും ഒരു കവിതയാവില്ല .,.,.,എല്ലാവയനക്കാര്‍ക്കും നന്ദി

    ReplyDelete
  7. ഇലകള്‍ കൊഴിഞ്ഞാലും എഴുത്ത് തുടരട്ടെ

    ReplyDelete

Post a Comment