രാവ് (കവിത)

      

ഒരു ദിനം കൂടി മൂകമായ് അകലവെ
നഷ്ട ദുഖ:ങ്ങള്‍ എന്‍ ജീവിത പാതയില്‍
ഇഷ്ട നിറം  തേടി അലയുന്ന രാവുകള്‍
നഷ്ട സ്വപ്നത്തിന്‍റെ പൂമെത്തയാവുമ്പോള്‍.

നിദ്രയെ പുണരുന്ന നേത്രങ്ങള്‍ അറിയാതെ
സ്വച്ചന്ദമായ് ഞാന്‍ വിഹാരിപ്പൂ രാവതില്‍
മരം കോച്ചുമൊരു മഞ്ഞു തുള്ളിയായി
ആ മരകൊമ്പില്‍ ഞാന്‍ കാത്തിരുന്നു. .

തണുപ്പുള്ള രാത്രിതന്‍ തുടിക്കുന്ന ഹൃത്തിലെ
പിറക്കുന്ന ഗസലിന്റെ താളമോടെ
വീശുന്ന കുളിരിന്റെ  കൊലുസിട്ട പാദത്തില്‍
തഴുകുന്നു രാവിന്‍റെ  രാപ്പാടിപോല്‍..,.,

അസിഫ് വയനാട് 

Comments

  1. രാവ് നല്ല രാവാണ്

    പകലത്തെ അദ്ധ്വാനമൊക്കെ കഴിഞ്ഞ് വിശ്രമത്തിന്റെ ഒരു രാവ്

    ReplyDelete
  2. മരതകമല്ല കോച്ചുന്നത്
    മരം കോച്ചുന്ന മഞ്ഞ് എന്നാണ് പറയാറുള്ളത്.
    ശരിയാക്കീട്ട് കമന്റ് ഡിലീറ്റ് ചെയ്തോളൂ

    ReplyDelete
  3. ശരിയാക്കിയിട്ടുണ്ട് അജിത്തെട്ടാ ,.,.,താങ്ക്സ്

    ReplyDelete

Post a Comment