ഓര്‍മ്മകള്‍


കൌതുകമായ പ്രണയമേ
നീയെന്നെ ഓര്‍മ്മപ്പെടുത്തുന്നുവോ
മനസ്സിന്‍റെ മാറാപ്പിനുള്ളില്‍ മൂടി വച്ച
ഒരു അദൃശ്യ വികാരം നീയാണെന്ന്.
                                    
അത് തന്നേയ് ആണ് നീ എന്ന
 
ഓര്‍മ്മപെടുത്തല്‍ തരുന്ന സുഖവും
 
മനസ്സില്‍ നിന്നും ഈ വികാരം
മായാതിരിക്കാന്‍ ഞാന്‍ ശരിക്കും
കഷ്ടപ്പെടാറുണ്ട് മൂകമായി.
 
എനിക്കും നിനക്കും ഇടയില്‍
 
വിരഹത്തിന്‍റെ  ഒരു തിരശീല
 
ഇട്ടിരിക്കുന്നു  അദൃശ്യമായി
രാപ്പകലുകള്‍ നമുക്കിടയിലൂടെ
കടന്നു പോവുന്നു ഒരു അതിഥിയായ്.
 
പരസ്പരം തമ്മില്‍ ഓര്‍ക്കാതെ
വിശാലമായ വിസ്മൃതിയില്‍ 
ഒരേ യാമങ്ങളില്‍ എത്തുന്നു,
കണ്ണുനീര്‍ ചാലുകള്‍ പല രാവിലും
പില്ലോ കവറിനെ  നനയിച്ചിരിക്കാം.

സ്നേഹവായ്പുകള്‍ നിന്‍ ഓര്‍മയില്‍ .
എന്‍റെ  സാന്നിദ്ധ്യം നീ കൊതിച്ചിരിക്കാം
നിന്‍റെ നിഴല്‍ നിന്‍റെതാകുന്നവരുടെതും,
നമ്മുടെതോ? നാം നമുക്കായി മാത്രം
 
നടത്തുന്ന സ്വപ്ന സഞ്ചാരത്തി

Comments

  1. അഥിതിഎന്നല്ല ,അതിഥി എന്നാണുട്ടോ ...ആശംസകള്‍ !

    ReplyDelete
  2. പരസ്പരം തമ്മില്‍ ഓര്‍ക്കാതെ
    വിശാലമായ വിസ്മൃതിയില്‍
    ഒരേ യാമങ്ങളില്‍ എത്തുന്നു,
    കണ്ണുനീര്‍ ചാലുകള്‍ പല രാവിലും
    പില്ലോ കവറിനെ നനയിച്ചിരിക്കാം.

    കവിത കൊള്ളാം ..ആശംസകള്‍

    ReplyDelete
  3. കൊള്ളാം ........
    ആശംസകളോടെ
    അസ്രുസ്

    ReplyDelete

Post a Comment

Popular Posts