ഓര്‍മ്മകള്‍ കവിത


 

കൂരിരുളില്‍ ഇളം തെന്നലായ് കുളിരുള്ള ഈ രാവില്‍
കാപട്യത്തിന്റെ  അലയൊലികള്‍  ഇല്ലാത്ത
പ്രപഞ്ചത്തില്‍  അലിഞ്ഞു ചേരുന്ന  എന്‍റെ
മധുര സ്വപ്‌നങ്ങള്‍.,.,

ജീവിതയാത്രയില്‍ മറക്കാന്‍ ശ്രമിക്കുന്ന
സ്നേഹ നൊമ്പരം
ഓര്‍മ്മച്ചിരാതുകള്‍ പതിയെ മറയുമീ
മൂകമാം സായംസന്ധ്യയില്‍  പ്രിയേ നിന്‍,

ഓര്‍മ്മകള്‍ ഒരു പൊന്‍ ചിരാതിന്‍ മഴത്തുള്ളിയായ്
നീയെന്നില്‍ അണയുന്ന നിമിഷം വരെ
ഏകാന്ത രാവില്‍ ഏതോ സ്വപ്നത്തെരില്‍
പ്രിയസഖി നീയെന്‍റെ ദാഹമായി .

ആത്മാവില്‍ പെയ്തിറങ്ങുന്നോരീ മഴയൊന്നു
നനയുവാന്‍ വെറുതെ കൊതിച്ചുപോയ് ഞാന്‍
സ്നേഹത്തിന്‍ നൊമ്പരമാകുമീ രാവിനെ
അറിയാതെ വാരിപ്പുണര്‍ന്നു പോയ്‌ ഞാന്‍.

ഒരു മഞ്ഞു തുള്ളിയായ്  ഈറന്‍ മുടികളില്‍
അറിയാതെ മെല്ലെ തഴുകിഞാനും
പ്രാണന്‍ കൊഴിഞ്ഞാലും എവിടെക്കകന്നാലും
പ്രിയസഖി നീയെന്‍റെ നെഞ്ചിലുണ്ട് .

ഇഷ്കിന്‍ നിലാമഴ നനയുമീ രാത്രിയില്‍
മോഹ മല്‍ഹാറുകള്‍ പൂത്തിടുമ്പോള്‍
ഉള്ളിന്റെ ഉള്ളില്‍ നീ നിറഞ്ഞു നില്‍ക്കും ,.,.,.


ആസിഫ് വയനാട്

Comments

  1. ആശംസകള്‍
    ഇതൊരു പ്രണയഗീതം

    ReplyDelete
  2. പ്രിയ സഖീ.....
    കൊള്ളാം നല്ല വരികള്‍...

    ReplyDelete
  3. മോഹമല്‍ഹാര്‍ പൂത്തിടുമ്പോള്‍
    എന്തൊരു മനോഹാരിത

    ReplyDelete
  4. താങ്ക്സ് ജലീല്‍ ഭായ് & ഷലീര്‍ & അജിത്തെട്ടാ വെറുതെ ഇരിക്കുമ്പോള്‍ ഓരോ തോന്നലുകള്‍ ,.,.,.,നന്ദി വരവിനും വായനക്കും ,.,.,.

    ReplyDelete
  5. നല്ല വരികള്‍ ആസിഫ്‌

    ReplyDelete
  6. താങ്ക്സ് ഷാജുഭായ്& മുബി ,.,.,.,

    ReplyDelete
  7. കവിത എന്നതിനേക്കാള്‍ ഒരു ലളിതഗാനം പോലെ സുന്ദരം. ഈണം നല്‍കി ആലപിക്കാം

    ReplyDelete
  8. താങ്ക്സ് നിസാര്‍ ഭായ് വെറുതെ ഇരിക്കുമ്പോള്‍ ഓരോ തോന്നലുകള്‍ .,.,.കവിത സി ഡി ഇറങ്ങിയാല്‍ ഉടന്‍ ഒരു മാപ്പിള ആല്‍ബം പ്ലാന്‍ ഉണ്ട് ,.,.അപ്പോള്‍ ഇതും ചേര്‍ക്കാം ,..,ഇന്‍ഷാ അല്ലാഹ

    ReplyDelete
  9. നല്ല വരികള്‍ ആസിഫ്‌ ഈണം നല്‍കി യാല്‍ ഒരു ലളിതഗാനം പോലെ തോന്നര ആശംസകള്‍


    ReplyDelete
  10. ലളിതം ,ശ്രുതി മധുരം !ആശംസകള്‍

    ReplyDelete
  11. താങ്ക്സ് ഷാഹിത ഇത്ത & മിനി മാം ,.,.,.

    ReplyDelete
  12. ഇനിയുമിനിയും പൂക്കെട്ടെ ..കായ്ക്കെട്ടെ ..പ്രണയ പൂക്കള്‍ !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete

Post a Comment