ഓര്‍മ്മയില്‍ ഒരു കുട്ടിക്കാലം ( കവിത )



ശിശിരങ്ങള്‍ എത്ര കൊഴിഞ്ഞു വീണെങ്കിലും 
മധുമാസമെത്ര കഴിഞ്ഞുപോയെങ്കിലും 
പ്രിയസഖിനിന്‍ കളിവാക്കിന്‍ ഓര്‍മ്മകള്‍ 
മനതാരില്‍ എന്നും നിറഞ്ഞു നില്‍പ്പൂ ,.

അമ്പല കടവിലെ ഈറന്‍ പടവില്‍ നാം 
തോളോട് തോള്‍ ചേര്‍ന്നിരുന്ന നേരം 
കുളമതില്‍ മീനുകള്‍ പതിയെ കളിക്കുന്നു  
കുട്ടികള്‍ ആനന്ദ മോടതില്‍ നീന്തുന്നതും
നോക്കിയിരുന്നോരാ പുളകിത നാളുകള്‍
,.
പൂക്കളില്‍ തേന്‍ നുകരുന്നോരാ പൈങ്കിളി 
പെണ്ണിനെ കൊതിയോടെ  നോക്കുന്ന 
അരയന്നം കുളമതില്‍.,കണ്ടു ചിരിക്കുന്ന 
നിന്‍ കുശ്രുതി തന്‍ കണ്കളും 

ഹരിതഭംഗിതന്‍ നാട്ടുവഴികളില്‍ 
പിണഞ്ഞ കൈകളാല്‍ നാം നടന്നതും 
കുഞ്ഞു നാളിലെ വന്‍ കുസൃതികള്‍ 
ഏറ്റ് വാങ്ങിയ മാവിന്‍ ചില്ലകള്‍ 

കണ്ണി മാങ്ങതന്‍  തോളറുക്കുവാന്‍
ഞാനെറിഞ്ഞോരാ കുഞ്ഞുകല്ലുകള്‍ 
പ്രകര മേറ്റൊരാ കണ്ണിമാങ്ങകള്‍
ഒരു കുഞ്ഞു തേങ്ങലോടെ താഴെ വീണതും

നമ്മളിന്നെത്ര അകലെയാണെങ്കിലും
എന്നിലെ മിഴികള്‍ തുറക്കുന്നു
നിന്‍ സ്നേഹത്തിന്‍ ഓര്‍മ്മകള്‍
രാവിന്‍റെ ഈറന്‍ മുടികളില്‍ ചാര്‍ത്തുന്ന

ഒരു മഞ്ഞുതുള്ളിതന്‍ ലാവണ്യമോടെ നീ
സൗന്ദര്യ ദേവിയാം ദേവംഗന നീ
ഹൃത്തില്‍ ചേര്‍ത്തു വച്ചു ഞാന്‍
നിന്‍ സ്നേഹത്തിന്‍ ഓര്‍മ്മകള്‍ ,.,.,.


ആസിഫ് വയനാട്  




Comments

  1. കണ്ണി മാങ്ങതന്‍ തോളറുക്കുവാന്‍
    ഞാനെറിഞ്ഞോരാ കുഞ്ഞുകല്ലുകള്‍
    പ്രകര മേറ്റൊരാ കണ്ണിമാങ്ങകള്‍
    ഒരു കുഞ്ഞു തേങ്ങലോടെ താഴെ വീണതും

    വല്ലാതെ വെതനിക്കുന്നല്ലോ കുട്ടി കാലത്തെ ഈ വരികള്‍ .ഓര്‍മ്മകളെല്ലേ എല്ലാം ..നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  2. താങ്ക്സ് ഇത്ത വെറുതെ ഇരിക്കുമ്പോള്‍ ഓരോ സ്വപ്‌നങ്ങള്‍

    ReplyDelete
  3. കുട്ടിക്കാലം
    കുതൂഹലകാലം

    ReplyDelete
  4. ഒരിക്കലും നമുക്ക് തിരികെ ലഭിക്കാത്ത നമ്മുടെ കുട്ടിക്കാലം .,.,.,.,.താങ്ക്സ് അജിത്തെട്ടാ .,.,

    ReplyDelete
  5. ഒരു നഷ്ടസ്വപ്നം പോലെ...ബാല്യം

    ReplyDelete
  6. ഓര്‍ത്തെടുക്കുവാന്‍ ഒട്ടേറെ അല്ലെ മുബി ,.,.,.,താങ്ക്സ് ഫോര്‍ കമിംഗ്

    ReplyDelete
  7. ഓർമ്മകളെ ഓമനിക്കാൻ എന്തു രസം..നന്ദി ട്ടൊ..!

    ReplyDelete
  8. താങ്ക്സ് വര്‍ഷ .,.,.

    ReplyDelete
  9. മറക്കാൻ കഴിയാത്ത ഓർമകൾ അല്ലേ

    ReplyDelete
  10. ബാല്യം... മനസ്സിനെ ഇന്നും പിടിച്ചു നിറുത്തുന്ന ഓര്‍മ്മകളുടെ വസന്തം ....

    ReplyDelete
  11. താങ്ക്സ് ഷാജു ഭായ് & ഷലീര്‍

    ReplyDelete
  12. നല്ല വരികള്‍ ആസിഫ് ...
    വരികളിലെ ആ ഗ്യാപ്പുകള്‍ ഒന്ന് കുറയ്ക്കുക !കൂട്ടവാക്കുകള്‍ ഒന്നിച്ചു വരുത്തുക ..
    ആശംസകളോടെ
    അസ്രുസ്

    ReplyDelete

Post a Comment