ഒരു മഴ പെയ്തിരുന്നെങ്കില്‍ ( കവിത )




ഒരു മഴ പെയ്തിരുന്നെങ്കില്‍
മേഘ പാളിക്കുള്ളില്‍ മൂകമായ് നില്ക്കു ന്ന
മഴയൊന്നു പെയ്തിരുന്നെങ്കില്‍ .,,,..
പറയാന്‍ മറന്ന മനസ്സിന്റെ വിങ്ങല്‍
ഒരു മഴയായ് പോഴിഞ്ഞിരുന്നെങ്കില്‍
പറയാന്‍ മറന്ന നൊമ്പരങ്ങള്‍
ഒരു മഴത്തുള്ളിയായിരുന്നെങ്കില്
മടിയോടെ നിന്നെ മാടി വിളിക്കുന്ന
എന്‍ മനസ്സൊരു മഴയായിരുന്നെങ്കില്‍
ചടുലമായ് പായുന്ന കാലത്തിന്‍ പാതയില്‍
ഒരു നിഴലായ് ഞാന്‍ പൊഴിഞ്ഞുരുന്നെങ്കില്‍
പറയാന്‍ മറന്ന നൊമ്പരങ്ങള്‍
ഒരു കവിത മഴയായിരുന്നെങ്കില്‍
മനസ്സിന്‍റെ ഉള്ളിലെ നൊമ്പരങ്ങള്‍
ഒരു മഴയായ് പെയ്തൊഴിഞ്ഞെങ്കില്‍
മഴയെന്ന സ്വപ്നം  സുഖമുള്ള നോവായ്‌
ഒഴുകുന്നു ഈ ഭൂവില്‍ എന്നും
നനയാന്‍ കൊതിച്ചോരീപുതു മഴയില്‍ ഞാന്‍
അറിയാതെ അറിയാതെ നനയുന്നുവോ?,.,.

Comments

  1. കൊള്ളം , ഒരു മഴപെയ്തെന്കിലെന്നു ഞാനും ചിന്തിക്കുന്നു സ്നേഹത്തിന്റെ നേര്‍ത്ത തുല്ലികലുമായി ഒരു ചാറ്റല്‍ മഴാ

    നന്നായി ആശംസകള്

    ReplyDelete
  2. ഹ ഹ കഴിഞ്ഞാ ദിവസം നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു വന്ന സ്നേഹിതന്‍ കൊണ്ട് വന്ന സമ്മാനമാണിത് ,..,ഒരു മഴ ക്ലിപ്പ് ,.,..,

    ReplyDelete
  3. ഒരു മഴപെയ്തെങ്കിൽ..!!! ആശംസകൾ..!!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. മഴ എപ്പോഴും സുഖമുള്ളൊരു അനുഭവമാണ്‍. നന്നായി എഴുതി ആശംസകള്‍ @PRAVAAHIN

    ReplyDelete
  6. മഴ പോലെ സുന്ദരമായ വരികള്‍ . ആശംസകള്‍ @WINGS

    ReplyDelete
  7. താങ്ക്സ് ഓള്‍ friends ഒരു രസം മഴ ഒരു സുഖമുള്ള നോവാണ് അത് നനയാന്‍ കൊതിക്കാത്തവര്‍ ആരുമില്ല ,.,.

    ReplyDelete
  8. മഴ പോലെ സുന്ദരമായ വരികള്‍ ആശംസകള്‍

    ReplyDelete
  9. ഇത് സുന്ദരമായിരിയ്ക്കുന്നു

    ReplyDelete
  10. വളരെ നന്ദി അജിത്തെട്ടാ വരവിനും ആശംസക്കും

    ReplyDelete
  11. കൊള്ളാം ആസിഫ് ഭായ്.. മഴയുടെ നല്ല ഭാവം

    ReplyDelete
  12. നന്ദി ജെഫു ഭായ് വരവിനും അഭിപ്രായത്തിനും

    ReplyDelete
  13. താങ്ക്സ് ഡാ ഷാജു.,.,.,താങ്ക്സ് ഫോര്‍ കമിംഗ്

    ReplyDelete
  14. മഴ വരികള്‍ മനോഹരമാക്കി
    അവിടവിടെ ഒന്ന് രണ്ടു അക്ഷരപ്പിശകുകള്‍ കണ്ടു
    പോഴിഞ്ഞിരുന്നെങ്കില്‍ എന്നത് പൊഴിഞ്ഞിരുന്നെങ്കില്‍ എന്ന് മാറ്റുക
    എന്റെ ബ്ലോഗില്‍ വന്നതിലും ചേര്‍ന്നതിലും നന്ദി,
    ബ്ലോഗില്‍ ചേര്‍ന്നു, പക്ഷെ എന്തോ ഒരു കുഴപ്പം വൈഫിന്റെ പടം ആണ് പ്രത്യക്ഷമായത് എന്താണിങ്ങനെ വരുന്നതെന്നറിയില്ല ബ്രൌസര്‍ മാറ്റി നോക്കണം, ആശംസകള്‍ എഴുതുക അറിയിക്കുക
    മഴ ക്ലിപ്പ് നന്നായിട്ടുണ്ട്

    ReplyDelete
  15. വളരെ സന്തോഷം തോന്നുന്നു സാറിനെപ്പോലുള്ളവര്‍ എന്‍റെ ഈ ചെറിയ സ്വപ്നങ്ങളില്‍ വരുക വായിക്കുക അഭിപ്രായം പറയുക എന്നത് ,.എന്നെന്നും ഓര്‍മിക്കാനും അഭിമാനിക്കാനും ഉള്ള ഒരു കാര്യമാണ് ,.,.എഴുതാന്‍ ഉള്ള ഒരു ശ്രമം മാത്രമാണ് എന്‍റെ ഈ ചെറിയ ബ്ലോഗ്ഗ് ,..,.,.,thanku സോ much സര്‍ ,..,വരവിനും വിലയേറിയ അഭിപ്രായത്തിനും

    ReplyDelete
  16. ശരിക്കും ഒരു മഴ പെയ്തിരുന്നെങ്കില്‍ .........
    അല്ല ശരിക്കും പെയ്തു !
    ഇഷ്ട്ടപെട്ട വരികള്‍ ...........
    ആശംസകളോടെ
    അസ്രുസ്

    ReplyDelete

Post a Comment