അത്മ്നൊമ്പരം(കവിത )


പ്രണയിനിയുടെ ആത്മനൊമ്പരം രാഗമായ്
പ്രമദവനിയിലൊരു സ്മ്രുതു നാദമായ്‌ പെയ്യുന്നു
കാതോര്ത്തു നില്ക്കുമീ ഞാനും വിരഹവും
തീരാത്ത നോവിന്റെ ഗദ്ഗദപ്പൂക്കളായ് . 

മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം
കൊഴിയുന്ന നിഴല്‍ നിലാവിന്നുമപ്പുറം
അറിയാതെ നിറയുമീ കണ്ണും ഹൃദയവും
നിറമേഘമായവള്‍ ഓര്മ്മലയില്‍. വിരിയവെ,.


ഒരു കുളിര്‍ തെന്നലായി ചേലോടെ വന്നവള്‍
മുടിയിഴച്ചുരുളില്‍ തലോടി കടന്നുപോയ്
പൊഴിയാന്‍ വിതുമ്പുന്ന ഒരു മഞ്ഞു തുള്ളിയായ് 

 അലിയാന്‍ കൊതിച്ചുപോയ് ഞാന്‍.,.

കണ്ണുനീര്‍ ചാലുകള്‍ കവിളിലൂടെ
ധാര ധാരയായ്  ഒഴുകവെ ,തടയാന്‍ കൊതിച്ചു
ഞാന്‍ എന്‍ കൈ വിരല്‍ത്തുമ്പിനാല്‍
അറിയാതെ അറിയാതെതേങ്ങി കരഞ്ഞു ഞാന്‍ .

ഒരു ദിവാ സ്വപ്നം പോലെയവള്‍
എന്നോര്‍മ്മയില്‍ നിറയെ
വിരഹത്തിന്‍ നൊമ്പരം അറിയാതെ
അറിവുഞാന്‍,.,.

നീറുന്ന ഓര്മ്മകള്‍ എങ്കിലും എന്‍ ഓമലെ
എത്ര മധുരമാ നിന്‍ വിരഹത്തിന്‍ നൊമ്പരം
പെറുമീ യാമത്തിന്‍ വീചിയില്‍,
തുന്നി ചെര്ക്കു്മീ പ്രണയ ലേഖനം പോലെ .,,.,.

ആസിഫ് വയനാട്

Comments

  1. നീറുന്ന ഓര്മ്മകള്‍ എങ്കിലും എന്‍ ഓമലെ
    എത്ര മധുരമാ നിന്‍ വിരഹത്തിന്‍ നൊമ്പരം
    പെറുമീ യാമത്തിന്‍ വീചിയില്‍,
    തുന്നി ചെര്ക്കു്മീ പ്രണയ ലേഖനം പോലെ .,,.,.
    ----------------------------
    നല്ല വരികള്‍ ,,

    ReplyDelete
    Replies
    1. അക്ഷര തെറ്റുകള്‍ ഉണ്ട് കേട്ടോ :)

      Delete
  2. മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം ,
    കൊഴിയുന്ന നിഴല്‍ നിലാവിന്നുമപ്പുറം
    അറിയാതെ നിറയുമീ കണ്ണും ഹൃദയവും
    നിറമേഘമായവള്‍ ഓര്മ്മലയില്‍. വിരിയവെ
    ......

    നന്നായിരിക്കുന്നു കവിത ..ആശംസകള്‍ നേരുന്നു ആസിഫ്‌ ..

    ReplyDelete
  3. നന്നായിരിക്കുന്നു ആസിഫ്.

    ReplyDelete
  4. താങ്ക്സ് ഫൈസു ,..,ഷാഹിത്ത ,.,.& മന്‍സു ,..,.,വെറുതെയിരിക്കുമ്പോള്‍ ഓരോരോ തോന്നലുകള്‍

    ReplyDelete
  5. അക്ഷരത്തെറ്റുകളും ആശയത്തെറ്റുകളും വിരുദ്ധപ്രയോഗങ്ങളുമൊക്കെയുണ്ടെങ്കിലും ആശംസകള്‍
    ഇനിയും നന്നായി എഴുതുവാന്‍ കഴിയട്ടെ.

    ആശയത്തെറ്റ്:
    പൊഴിയാന്‍ വിതുമ്പുമീ ഒരു കാര്മേഘ
    പാളിയില്‍ അലിയാന്‍ കൊതിച്ചുപോയ് ഞാന്‍.,.
    (മഴയില്‍ അലിയാം, കാര്‍മേഘത്തില്‍ അലിയുന്നതെങ്ങനെ?)

    വിരുദ്ധപ്രയോഗം:
    നിന്നലസമായ്
    ദ്രുതി പൂണ്ടോഴുകവേ
    (അലസം എന്നാല്‍ മന്ദവും ധൃതിയെന്നാല്‍ തിടുക്കവും ആണ്. രണ്ടും വിരുദ്ധം)

    അക്ഷരത്തെറ്റുകള്‍:
    ..............നിറയെ.

    ഇതൊക്കെ പറഞ്ഞുവെങ്കിലും പാട്ടുകളില്‍ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ചില ചലച്ചിത്രഗാനങ്ങളില്‍ ഇതിന്റെയപ്പുറമാണ്. എന്നാല്‍ തുറന്ന് പറഞ്ഞതിന്റെ ഉദ്ദേശം കഴിവുള്ള ഒരു എഴുത്തുകാരന്‍ ആസിഫില്‍ ഉണ്ടെന്ന് കണ്ടതുകൊണ്ട് മാത്രം.

    ReplyDelete
  6. താങ്ക്സ് അജിത്തെട്ടാ തീര്‍ച്ചയായും തെറ്റുകള്‍ തിരുത്തും കാരണം ഇങ്ങനെ ഉണ്ടാവുന്ന തെറ്റുകള്‍ ഏട്ടനെപ്പോലുള്ളവര്‍ പറഞ്ഞു തരുമ്പോള്‍ ആണ് തിരിച്ചറിയുന്നത്‌ ,..,വളരെ നന്ദിയുണ്ട് കടപ്പാടും .,.,ഇനി എന്നാല്‍ കഴിയും വിധം ശ്രദ്ധിക്കും .,.,.

    ReplyDelete
  7. താങ്ക്സ് മുബി ,.,.,കുറെ നാളായല്ലോ ഈ വഴിക്കൊക്കെ .,,,.

    ReplyDelete

  8. ഒരു ദിവാ സ്വപ്നം പോലെയവള്‍
    എന്നോര്‍മ്മയില്‍ നിറയെ
    വിരഹത്തിന്‍ നൊമ്പരം അറിയാതെ
    അറിവുഞാന്‍,.,.

    നല്ല വരികള്‍.. ആശംസകള്‍

    ReplyDelete
  9. കൊള്ളാം വരികള്‍ ആസിഫ്‌ ..

    ശ്രീ അജിത്‌ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക

    ReplyDelete
  10. താങ്ക്സ് ഡോക്ടേര്‍ & വേണുവേട്ടാ ,..,.,തീര്‍ച്ചയായും ശ്രദ്ധിക്കും .,.,.,വളരെ നന്ദി വരവിനും വായനക്കും ,.,..,,.

    ReplyDelete

Post a Comment